ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, February 3, 2011

അധ്യാപകരുടെ സാക്ഷ്യങ്ങള്‍

ജഗദമ്മ ടീച്ചര്‍ തുറവൂര്‍ വെസ്റ്റ്‌ യു പി സ്കൂളില്‍ നാലാം ക്ലാസില്‍ പഠിപ്പിക്കുന്നു
ടീച്ചറുടെ അനുഭവം ഇങ്ങനെ"കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു.ഒരു ഭയവുമില്ലാതെ ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരുന്നു"
ലിസ്സി സിറിയക്,ജി എച് എസ് എല്‍ പി എസ തിരുനല്ലൂര്‍:-"ഏതാണ്ടെല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പറയുന്നത് ഗ്രഹിക്കാന്‍ കഴിയും.ചെറിയ വാക്യങ്ങളില്‍ ഇംഗ്ലീഷ് പറയാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.അവര്‍ ഇംഗ്ലീഷു സംസാരിക്കാന്‍ കഴിവ് നേടിയതില്‍ ഞാന്‍ സന്തുഷ്ടയാണ്"
എന്‍ എസ്. ലിജിമോള്‍,ജി എല്‍ പി എസ കൊനാട്ടുശേരി:- "കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സ്വന്തമായി നാടകം എഴുതാന്‍ കഴിയും. സ്കിറ്റ്,കോരിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്പദമാക്കി അവര്‍ തയ്യാറാക്കും.എന്റെ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്"
പദ്മകുമാര്‍, ജി വി എച് എസ് ഏ ഇറവങ്കര :-" എന്റെ ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ സര്‍ഗാത്മക രചനകള്‍ നടത്തും.ക്ലാസ് അവരുടെ വര്‍ക്ക് കൊണ്ട് നിറഞ്ഞിരിക്കുന്നു"
സിജുമോള്‍,റിസോഴ്സ് ടീച്ചര്‍ വെളിയനാട് :- "പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ് ക്ലാസുകളില്‍ സജീവമായി പങ്കെടുക്കുന്നു,രചനകള്‍ നിര്‍വഹിക്കുന്നു"
സിന്ധു എം,ജി എല്‍ പി എസ് രാമങ്കരി:-"എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ആത്മവിശ്വാസം ഉണ്ട്.അവര്‍ കളികളില്‍ ഏര്‍പ്പെടുംപോഴും ഇംഗ്ലീഷ് ഉപയോഗിക്കുന്നു.വീടുകളിലും ഇംഗ്ലീഷ് പറയാറുണ്ട്‌.കുട്ടികള്‍ ഉല്ലാസത്തിലാണ്.അവരുടെ രക്ഷിതാക്കളും സന്തോഷത്തില്‍.എന്റെ ക്ലാസിലേവരെയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ് മാഗസിനുകള്‍ ഉണ്ട് -കുട്ടികള്‍ എഴുതിയവ.ഒരു അധ്യാപിക എന്നാ നിലയില്‍ ഞാന്‍ അവരുടെ രചനകളില്‍ അഭിമാനിക്കുന്നു.ഒരിക്കലും എന്റെ ക്ലാസില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല."
ഷിബി വര്‍ഗീസ്‌,എം ടി യു പി എസ് തൃക്കുന്നപ്പുഴ :-" ഞാന്‍ ആറിലും ഏഴിലും അഞ്ചിലും പഠിപ്പിക്കുന്നു. എന്റെ കുട്ടികള്‍ക്ക് ഇംഗ്ലീഷിലുള്ള ചെറിയ കഥകള്‍ വായിക്കാന്‍ കഴിയുന്നു.. ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു."
റോസമ്മ, യു പി എസ് പുന്നപ്ര:- "ഞാന്‍ ഇംഗ്ലീഷ് പീരീഡ്‌ മനോഹരമാക്കി . കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതാക്കി.ഇരുനൂറ്റി അമ്പത് കുട്ടികളും നന്നായി വര്‍ക്ക് ചെയ്യുന്നു,"
സി ആര്‍ രാധാമണിയമ്മ , കെ എ എം യു പി എസ് പല്ലന:-" എഴുപതു ശതമാനം കുട്ടികളും പ്രയാസം കൂടാതെ ഇംഗ്ലീഷ് വായിക്കും.ചെറിയ അക്ഷര തെറ്റുകള്‍ വരുമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ എഴുത്തും,പിന്നോക്കം നിക്കുന്നവരിലും മാറ്റം ഉണ്ട്"
എന്‍ എസ് സീതാ ലക്ഷ്മി< എസ് എന്‍ വി ടി ടി ഐ കക്കാഴം:-മറ്റു ഭാഷകളെക്കാള്‍ എന്റെ കുട്ട്ടികള്‍ ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നു.അതെനിക്ക് ആഹ്ലാദം നല്‍കുന്നു.നല്ല രീതിയില്‍ പറയാന്‍ കഴിയുന്നതില്‍കുട്ടികള്‍ അഭിമാനിക്കുന്നു.എന്റെ സ്കൂളിലെ രക്ഷിതാക്കളും ഇതില്‍ താല്പര്യം കാണിക്കുന്നു. "
ആര്‍ അനില
, കുംമാരപുരം എല്‍പി ജി എസ്:-" തെറ്റുകളെ പറ്റി ആശങ്കപ്പെടാതെ ഇംഗ്ലീഷില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ മുമ്പോട്ട്‌ വരുന്നു.അവര്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ക്ലാസിലുണ്ട്.അവരുടെ തെറ്റുകള്‍ സ്വയം തിരുത്താനും കഴിവുണ്ട്.ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കും ലൈബ്രറി സജീവം.എന്റെ സ്കൂളിലെ എല്ലാ ക്ലാസുകളും പുതിയ രീതിയാണ് പിന്തുടരുന്നത്."
സിന്ധു കെ സി, എ പി സ്കൂള്‍ കായംകുളം, ശ്രീലക്ഷ്മി,മണ്ണാറശാല യു പി എസ്, ശ്രീലത എസ് എന്‍ എം യു പി എസ് മുതുകുളം,ഗീത സി കുറുപ്പ്,മണ്ണാറശാല യു പി എസ്, ഷൈനി ഹരിപ്പാട്‌, ഗിരിജ ഇ എന്‍ ,ഇ ഡി യു പി എസ് തലവടി,ജെസി വര്‍ഗീസ്‌,ചമ്പക്കുള എസ് എച് യു പി എസ്,കല പി നായര്‍ ... ആവേശകരമായ അനുഭവങ്ങളാണ് ഇവര്‍ക്കെല്ലാം പങ്കു വെക്കാനുള്ളത് നിങ്ങള്‍ക്കോ?
ഇന്ന് (ഫെബ് നാലിന് ) ആലപ്പുഴയിലെ കുട്ടികള്‍ തിരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും.വിദ്യാഭ്യാസ മന്ത്രിയടക്കം കാണ്‍കെ.
പൊതു വിദ്യാലയങ്ങള്‍ ഉണരുന്നു.
നേട്ടങ്ങള്‍ ഏറെ നേടാനും ഏറെ

-----------------------------------------

2 comments:

രമേശ്‌ അരൂര്‍ said...

ആലപ്പുഴയിലെ വിശേഷങ്ങള്‍ അറിഞ്ഞു സന്തോഷിക്കുന്നു ..:)

vasanthalathika said...

ഇത് വായിച്ചാല്‍ ഇംഗ്ലീഷ് മാത്രമേ പഠിക്കാനുള്ളൂ എന്നാണല്ലോ തോന്നുക.