ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, August 4, 2012

രണ്ടാം ക്ലാസിലെ കുട്ടികള്‍


കുരുന്നുകളുടെ കണ്ണുകളില്‍ കൌതുകം. എന്നെ അവര്‍ ഉറ്റു നോക്കി.
ഞാന്‍   അധ്യാപികയോട് :"രണ്ടാം ക്ലാസിലെ കുട്ടികള്‍ എഴുത്തില്‍ എങ്ങനെ?”
"സാര്‍ ഇപ്പോള്‍ അക്ഷരം പഠിപ്പിച്ചുറപ്പിക്കുകയാണ്. “
"  കുട്ടികള്‍ക്ക് ഒരു പ്രവര്‍ത്തനം കൊടുക്കട്ടെ, ടീച്ചര്‍?”
പ്രവര്‍ത്തനത്തിലേക്ക്-
"മക്കളേ..”
( കുട്ടികള്‍ പ്രതികരിക്കുന്നില്ല..വീണ്ടും വിളിച്ചപ്പോള്‍ ക്ലാസ് വിളികേട്ടു )
"ദേ ബോര്‍ഡില്‍ ഒരു പടം വരക്കട്ടെ.എന്താ ഈ വരച്ചത്?
"വര.. വര..” കിളിക്കൊന്ച്ചലുകളില്‍ ക്ലാസ് ആറാടി 
സൂക്ഷിച്ചു നോക്കിക്കേ? (ഒരു വര കൂടി ചേര്‍ക്കുന്നു )
"പാമ്പ് പാമ്പ്...”കുട്ടികള്‍ക്കുത്സാഹം  പൊട്ടിവിരിഞ്ഞു  
"ഇതെന്താ?” ( പാമ്പിന്റെ വാലിന്റെ അല്പം മുകളിലായി ഒരു വട്ടം )
"സൂര്യന്‍.....  സൂര്യന്‍" ഓരോ vവരയും അവര്‍ വ്യാഖ്യാനിക്കുകയാണ് .ചിന്തകളില്‍ അവരുടെ അനുഭവങ്ങള്‍ കുറുകി 
"സൂര്യനാണോ... ഇപ്പോഴോ?”
( വട്ടത്തിന്റെ മുകളിലായി അര്‍ദ്ധവൃത്താകൃതിയില്‍ മലര്‍ത്തിയ ഒരു വര)
"ചന്ദ്രന്‍ ചന്ദ്രന്‍ "
( ചിറകും ചുണ്ടും വാലും വരച്ചപ്പോള്‍ അവര്‍ തീരുമാനം മാറ്റി)
"കിളി കിളി"
"സൂര്യനെവിടെ?”
"സൂര്യനല്ല മുട്ട മുട്ട"
"ആരുടെ മുട്ടയാ ?
"കിളീടെ"

കിളി കഥയുടെ ചീട്ടു കൊത്തിയെടുത്ത് തുറന്നു . ക്ലാസില്‍ കഥ നിറയാന്‍ തുടങ്ങി .അവര്‍ എന്നിലേക്ക്‌ മനസ് ചേര്‍ത്ത് വെച്ച് അനുഭവിച്ചു 
"ഒരു ദിവസം ഒരു നീളമുളള പുളളിപ്പാമ്പ്.....
  പുല്ലിന്റെ മുകളില്‍ കൂടി ഇഴഞ്ഞിഴഞ്ഞു ഇഴഞ്ഞിഴഞ്ഞു പോകുകയായിരുന്നു
അപ്പോഴാണ് അമ്മക്കിളി മുട്ടയിട്ടത്
നല്ല വെളുത്ത ഉരുണ്ട മുട്ട
മുട്ട വീണതോ പാമ്പിന്റെ വാലില്‍
പാമ്പു ഞെട്ടി .
ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞു.
എന്താ കണ്ടത്
ഒരു മുട്ട.
കോപിച്ച  പാമ്പ് പത്തി വിടര്‍ത്തി .
തല പിന്നോട്ടെട്ത്ത് മുന്നോട്ടു ആഞ്ഞു 
ഒറ്റക്കൊത്ത് .
മുട്ട പൊട്ടി.
അതു കണ്ട അമ്മക്കിളിക്ക് സങ്കടം വന്നു.
അതു പാമ്പിനോടു പറഞ്ഞു.
 (ചാര്‍ട്ടില്‍ കിളി പറയുന്നത് എഴുതാനായി സംഭാഷണക്കുമിള വരച്ചു )
കിളി എന്തായിരിക്കാം പറഞ്ഞത്
ഒന്നെഴുതാമോ?.”
കുട്ടികള്‍ എഴുതാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ടീച്ചറോടു പോദിച്ചു.
"ടീച്ചറേ എത്ര പേര്‍ ഇതെഴുതുമെന്നാ പ്രതീക്ഷിക്കുന്നത്?”
അടുത്ത ടേമായാല്‍ എല്ലാവരും എഴുതും. ഇപ്പോള്‍ അക്ഷരം പഠിച്ചു വരുന്നതല്ലേയുളളൂ അക്ഷരോം വാക്കുമൊക്കെ ഇപ്പോള്‍ എഴുതും.വാക്യമെഴുതില്ല ”
കുട്ടികള്‍ എന്തോ കുത്തിക്കുറിക്കുന്നുണ്ട്.
അതിലൊന്നു ഞാന്‍ ടീച്ചറെ കാണിച്ചു. കുട്ടി പൂര്‍ണവാക്യത്തില്‍ എഴുതിയത് കണ്ട
അധ്യാപിക പറഞ്ഞു "എഴുതിയതില്‍ തെറ്റുണ്ടല്ലോ?”
"എഴുതയാല്‍ തെറ്റു വരും തിരുത്താനവരെ സഹായിക്കാമല്ലോ.”
കുട്ടികളില്‍ അഞ്ചാറു പേര്‍ പൂര്‍ണ വാക്യത്തില്‍ തന്നെ എഴുതിയിരുന്നു.
എഴുത്തിന്റെ പ്രക്രിയ തുടര്‍ന്നു.
ആശയതലം-
"എല്ലാവരും ആലോചിച്ചത് ഓരേ പോലയാണോ?”
അവര്‍ എഴുതിയത് ചാര്‍ട്ടില്‍ എഴുതാന്‍ ആവശ്യപ്പെട്ടു.
ചാര്‍ട്ട് ബോര്‍ഡില്‍ ഇട്ടപ്പോള്‍ കുട്ടികളുടെ ഉയരവുമായി പൊരുത്തപ്പെടുന്നില്ല.
ഒരു ബഞ്ച് കൊടുത്തു .
അതില്‍ കയറി കുട്ടികള്‍ എഴുതാന്‍ തുടങ്ങി. ചിലര്‍ക്കു മാര്‍ക്കര്‍ പേന കൊണ്ട് വലിയ അക്ഷരത്തില്‍ എഴുതാന്‍ അറിയില്ല. പരിചയക്കുറവ്.
കുട്ടികള്‍ എഴുതിയത് ഒരേ പോലെയല്ല. പ്രതീക്ഷിത ഉത്തരം ക്ലാസില്‍ കുട്ടികള്‍ പറഞ്ഞു.
 • എന്റെ മുട്ട എന്തിനാ പൊട്ടിച്ചത്?
 • നീ എന്തിനാ എന്റെ മുട്ട കൊത്തിപ്പൊട്ടിച്ചത്?
 • നീ എന്റെ മുട്ട എന്തു ചെയ്തു?
വാക്യതലം
കുട്ടികള്‍ എഴുതിയത് ഇനിയും മെച്ചപ്പെടാനുണ്ട്. എങ്ങനെ എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്. ചില കുട്ടികള്‍ ഓട്ടുമേ എഴുതിയിട്ടുമില്ല.
ചാര്‍ട്ടില്‍ എഴുതിയത് എഴുതിയവര്‍ വായിച്ചു കേള്‍പ്പിച്ചു. വായനയും ലിഖിത രൂപവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. പക്ഷെ കുട്ടികള്‍ക്ക് അതു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
'നിന്റെ മുട്ട എന്തു ചെയ്തു ' എന്നെഴുതിയ കുട്ടി. അതില്‍ ഒരു പ്രശ്നം.
ആരുടെ മുട്ട.? ആരാണ് പറയുന്നത്? എങ്കില്‍ എങ്ങനെ പറയണം.ആ കുട്ടി തിരുത്തി പറഞ്ഞു നീ എന്റെ മുട്ട എന്തു ചെയ്തു?
പറഞ്ഞതു പോലയാണോ എഴുതിയത്,? കുട്ടി വായിച്ചു നോക്കി. അതെ എന്നുത്തരം. ഞാന്‍ പ്രതീക്ഷിക്കാത്ത ഉത്തരം. വായനയില്‍ വേഗത കൂടിപ്പോയതാകാം. വീണ്ടും വായിപ്പിച്ചപ്പേഴും പഴയ വായന! ഇനി എന്തു ചെയ്യും‍?
ശരി പറഞ്ഞു കൊടുത്താല്‍ മതിയോ? അതു കണ്ടത്തലിന്റെ തലത്തെ നിഷേധിക്കും.
ഞാന്‍ മൂന്നു സാധ്യത ചാര്‍ട്ടില്‍ എഴുതി.
എന്റെ മുട്ട,
നിന്റെ മുട്ട,
നീ എന്റെ മുട്ട
"ഇതില്‍ ഏതാണ് മോളുദ്ദേശിച്ചത്.”
അവ താരതമ്മ്യം ചെയ്തു ശരികണ്ടെത്തി.
പദതലം/ അക്ഷരം
അടുത്തത് അക്ഷരപ്രശ്നം. മെട്ട, മുട്ട എന്നിങ്ങനെ രണ്ടു രീതിയില്‍ കുട്ടികള്‍ എഴുതിയിരിക്കുന്നു.
എന്തുകൊണ്ടായിരിക്കും  മെട്ട എന്നെഴുതിയത് ?. നാടന്‍ഭാഷണത്തില്‍ മൊട്ട എന്നു പറയും. അതാവും കുട്ടി എഴുതിയത്. 'മൊ' എഴുതിയപ്പോള്‍ 'മെ 'ആയി
"ഞാന്‍ ചോദിച്ചു ദേ നിങ്ങള്‍ രണ്ടു രീതില്‍ മുട്ട എന്നെഴുതിയിട്ടുണ്ട്. രണ്ടും ശരിയാണോ?”
(ഏതാണു ശരി എന്നു ചോദിക്കുന്നതിനേക്കാള്‍ ചിന്തയും വിശകലനവും ഈ ചോദ്യം ഉറപ്പാക്കും )
കുട്ടികള്‍ പറഞ്ഞു -"ഒന്നു തെറ്റാണ്"
"എങ്കില്‍ എങ്ങനെ എഴുതണമെന്നു കാണിക്കൂ”.
ഒരു കുട്ടി വന്നു എഴുതി. അതു ചെറിയഅക്ഷരങ്ങള്‍.വായിക്കാന്‍ പ്രയാസം
"ഇങ്ങനെയാണ് ഈ മോള്‍ എഴുതിയത് " ഞാന്‍ 'മുട്ട 'എന്നു വലുതായി എഴുതിക്കാണിച്ചു. ഇതു ശരിയാണെന്നുളളവര്‍ കൈ പൊക്കൂ. ഒന്നു രണ്ടു പേരൊഴികെ എല്ലാവരും കൈ പൊക്കി.
ഇനി എല്ലാവരും കോഴി പറഞ്ഞത് ശരിയാക്കി എഴുതിക്കോളൂ. (ഞാന്‍ ചാര്‍ട്ട് മടക്കി)


ഒന്നും എഴുതാന്‍ അറിയത്തവരുണ്ട്  ..ടീച്ചര്‍ പറഞ്ഞു 
എഴുതാന്‍ പ്രയാസമുളള കുട്ടികള്‍ പിന്‍ബഞ്ചിലാണ്.
അവരുടെ അടുത്തേക്കു ചെന്നു
അവര്‍ പറഞ്ഞത് ബുക്കില്‍ എഴുതിക്കൊടുത്തു.
വായിപ്പിച്ചു. (അങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ  ബുക്ക് ശൂന്യമാവില്ലേ?) 
അവരുടെ പുതിയ ബുക്കിലെ ഇളം  പേജുകളില്‍ അക്ഷരങ്ങള്‍ ആദ്യമായി  വേരുകള്‍ പിടിപ്പിച്ചു 
കഥയുടെ ബാക്കി  പറഞ്ഞു.
  അവസാനിപ്പിച്ചതിങ്ങനെ  :-  
അങ്ങനെയാണ്  പാമ്പ് മാളത്തില്‍ കഴിയാന്‍ തുടങ്ങിയത്  .

 ഈ ക്ലാസ് അനുഭവം  വിശകലനം  ചെയ്‌താല്‍ എന്തൊക്കെ മനസിലാകും ? 
യോജിക്കുന്ന പ്രസ്താവനകള്‍ക്ക് നേരെ ടിക്ക് ചെയ്യുക 

 • ഈ ക്ലാസില്‍ പുതിയ രീതിയില്‍ ആയിരുന്നു ഇതുവരെ അധ്യാപനം 
 • എഴുതാന്‍ അറിയാത്തവരെ പിന്‍ ബഞ്ചില്‍ ഇരുത്തണം 
 • രണ്ടാം ടേം അയാലെ   രണ്ടിലെ കുട്ടികള്‍ വാക്യങ്ങള്‍ എഴുതാന്‍ കഴിവ് നേടൂ 
 • അധ്യാപികയുടെ ക്ലാസ് നിരീക്ഷിച്ചു നിര്‍ദേശം നല്‍കുന്നതിനേക്കാള്‍ നല്ലത് നേരനുഭവം നല്‍കി സാധ്യത ബോധ്യപ്പെടുതല്‍ ആണ് 
 • രണ്ടാം ക്ലാസില്‍ ആദ്യ മാസം അക്ഷരം പഠിപ്പിക്കണം 
 • ക്ലാസ് ക്രമീകരണം ഇങ്ങനെ ആണ് വേണ്ടത് 
 • കുട്ടികള്‍ ചാര്‍ട്ടില്‍  എഴുതേണ്ടതില്ല 
 • ക്ലാസില്‍ ധാരാളം അക്ഷരചാര്‍ട്ടുകള്‍   വേണം 
 • നിലവിലുള്ള പുസ്തകം പുതിയ രീതിക്ക് വഴങ്ങുന്നില്ല 
 • അധ്യാപക സഹായി ആ  പേരിനു അര്‍ഹമല്ല 
 • സ്കൂള്‍ എസ ആര്‍ ജിയില്‍ ചര്‍ച്ച ഫലപ്രദമാക്കാനുള്ള രീതി വികസിപ്പിക്കണം (ഇതുപോലെ aഅവിടുത്തെ തന്നെ  ക്ലാസ് കേയ്സുകള്‍ ആയാലോ ..?)
 • BRC, DIET ഇടപെടല്‍ ഇപ്പോഴുള്ള പോലെ മതി 
40 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...
This comment has been removed by the author.
രാജേഷ്‌ .എസ്.വള്ളിക്കോട് said...

കുട്ടിക്കും അധ്യാപകനും ഇടയില്‍ തടസ്സം പാഠ പുസ്തകങ്ങളാണ് എന്ന കുഞ്ഞുണ്ണി മാഷിന്‍റെ വരികള്‍ മാറ്റി എഴുതാന്‍ പ്രേരിപ്പിക്കുന്നവയാണ് അധ്യാപക പുസ്തകത്തിലെ പല ഭാഗങ്ങളും.സഹായം നല്‍കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബാല മാസികയിലെ അക്ഷര ചാര്‍ട്ട് ക്ലാസ്സിലുണ്ട്.അക്ഷരം പൊരുത്തപെടുത്തി നോക്കാന്‍ കുട്ടി അത് ഉപയോഗിക്കാറില്ല.ആ സമയത്ത് അവന്റെ കണ്ണുകള്‍ തേടുന്നത് കൂട്ടായി രൂപീകരിച്ച പ്രാദേശിക പാഠ ങ്ങളിലാണ് .

കലാധരന്‍.ടി.പി. said...

രാജേഷ്‌
പുസ്തകം തയ്യാറാക്കുമ്പോള്‍ കുട്ടികളെ മനസ്സില്‍ കാണണം
രണ്ട് പിരീട് കൊണ്ട് അവസാനിക്കുന്ന കുഞ്ഞു പാഠങ്ങള്‍
ചെറു വാക്യങ്ങള്‍
ചിന്തയ്ക്ക് അവസരം
മറ്റു വിഷയങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള വാതില്‍
( ഉദാഹരണം -ഇവിടെ കിളി മാത്രമേ മുട്ടയിടുന്നുള്ളോ ? പാമ്പ് മുട്ടയിടുമോ ? കിളയും പാമ്പും തമ്മിലുള്ള തര്‍ക്കം ..ഇങ്ങനെ പരിസ്ഥിതി പഠനം ആകാം . മുട്ട വിരിഞ്ഞതിന്റെ കണക്കും കാഴ്ചയും ആകാം .ഒക്കെ കൊച്ചു പാഠങ്ങള്‍ ആയിരിക്കണം . ഒരു പേജ് പാഠങ്ങള്‍ .എങ്കില്‍ സമയം കിട്ടും തീര്‍ക്കാന്‍ )
അധ്യാപക സഹായി തയ്യാറാക്കുമ്പോള്‍ ചെയ്തു നോക്കണം .വര്‍ഷം ഇത്രേം ആയിട്ടും ഒന്ന് കാലോചിതമാക്കാന്‍ പോലും ആരും തുനിയുന്നുമില്ല ആവശ്യപ്പെടുന്നുമില്ല
പൊളിക്കാന്‍ ആണെങ്കില്‍ ഏവരും റെഡി !

jayasree.k said...

എന്റെ നാലാം ക്ലാസ്സിലെ ഒരു കുട്ടി ഒന്നും എഴുതില്ല .ചിലപ്പോള്‍ ഒരു വരി.അല്ലെങ്കില്‍ ചില വാക്കുകള്‍ .വേറിട്ട ചിന്തകളാണ് ഈ കുട്ടിക്കുള്ളത് .അത് പറയും .പക്ഷെ എഴുതില്ല .ഇവന്റെ ആശയം മറ്റുള്ളവര്‍ എഴുതും .കൂടെ ഇരുന്നും ചോദ്യം ചോദിച്ചും എഴുതിയത്തിനെ അംഗീകരിച്ചും ആ കുട്ടിയില്‍ ആത്മവിശ്വാസംവളര്ത്തിയയപ്പോള്‍ അവന്‍ എഴുതാന്‍ തുടങ്ങി.പെന്സിംല്‍ പിടിക്കുന്നതില്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.കൂടാതെ അവനു ലഭിച്ച പ്രകടന അവസരങ്ങളും അവനെ കരുത്തുള്ളവനാക്കി.ഇനി എഴുത്തിന്റെ ഭംഗി കൂട്ടണം.ഈ കുട്ടി ഇങ്ങനെ പോയി ഉയര്ന്ന ക്ലാസ്സില്‍ എത്തിയിരുന്നെങ്കില്‍ അവനെ എം.ആര്‍ ആയിമുദ്ര കുത്തിയേനെ .യു പി ക്ലാസ്സില്‍ എഴുതാന്‍ അറിയാത്തവര്‍ ഇപ്പോഴും ഉണ്ട്.ഏതോക്കെയോ കാരണങ്ങളാല്‍ ഇങ്ങനെ പിന്ത്ള്ളപ്പെട്ടവര്‍ ആയിരിക്കാം അവരും .ഇതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കുമോ ?

ഒന്നാം ക്ലാസ്സില്‍ ഒരു കുട്ടി said...

ക്ലാസ്സില്‍ കുട്ടിയുടെ സഹായത്താല്‍ രൂപ പെടുത്തുന്ന ചെറു പാഠങ്ങള്‍ അവതരിപ്പിച്ചാണ് മുന്‍പോട്ടു പോകുന്നത്.അതിന്റെ ശക്തിയും സൌന്ദര്യവും പാഠങ്ങള്‍ക്ക് ഇല്ല

കലാധരന്‍.ടി.പി. said...

Mohanan Nambissan (face book ) said:-
ഇതുമായി നേരിട്ട് ബന്ധമില്ലെങ്കിലും എന്റെ ഒരനുഭവം പങ്കു വയ്ക്കട്ടെ. ഞാന്‍ ബസ്സില്‍ വരുമ്പോള്‍ കേട്ടു..’ഹായ് ഐവ എന്തുഭംഗി ...”കൊഞ്ചൈക്കൊണ്ടുള്ള ആ വാക്കു കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.കാഴ്ചയില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ആണെന്നു തോന്നി...
. റോഡ് വക്കത്തെ വില്പനക്കാരന്റെ കയ്യില്‍ വിലപനക്കു വച്ച പല നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ആണു അവളെ കൊണ്ട് ഇത്ര ആവേശത്തില്‍ പറഞ്ഞത്.ഞാനാണെങ്കില്‍ തലേദിവസം മൂന്നിലെ മലയാളത്തില്‍ റോഷന്‍ നിലാവുള്ള രാത്രിയില്‍ കണ്ട കാഴ്ച്ചകള്‍ എന്ന പ്രവത്തനം കൊടുത്തതിന്റെ ഒരു നിരാശയിലായിരുന്നു. തൊട്ട് അടുത്ത ദിവസങ്ങളില്‍ ഭുമിയെ മനോഹരമാക്കുന്ന കാഴ്ച്ചകള്‍ (മണ്ണും മലയും)അവതരിപ്പിച്ചുതും എതാണ്ട് ഇങ്ങനെ തന്നെ. (നിലാവു കാണാനവസരം ഉറപ്പാക്കിയിട്ടു കൂടി നേരത്തെ ഞാന്‍ പറഞ്ഞ കുട്ടി ആപ്ലാസ്റ്റിക് പൂക്കളെ ആസ്വദിച്ച പോലെ ഒരു കുട്ടി പോലും മനസ്സില്‍ തട്ടി നിലാവിനെയോ,പൂമ്പാറ്റയേയോ ഉദയ സൂര്യനേയോ ആസ്വദിക്കുന്നില്ല എന്നെനിക്കു തോന്നി.എങ്ക്കു തോന്നുന്നത് ആസ്വാദനം ഉള്‍പ്പേടെ പല കാര്യങ്ങളിലും അധ്യാപകരായ നാം നേടേണ്ട് ലക്ഷ്യത്തെ കുറിച്ചു മാത്രം ആണു ചിന്തിക്കുന്നത് .അതിനു കുട്ടിയുടെ മാനസിക തലത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം അധ്യാപകന്റെ മാനസിക തലത്തില്‍ നിന്ന് തുടങ്ങി...”നോക്കൂ,കുട്ടികളെ എന്തു മനോഹരമാണു ഈ പാലു പോലത്തെ നിലാവു....രത്നക്കല്ലു പതിച്ച നീലവാനം നോക്കൂ,...”ന്ന തരത്തില്‍ സ്വന്തം ആസ്വാദനം-പലപ്പോഴും അധ്യാപകന്‍ പോലും സ്വയം ആസ്വദിച്ചാണോ ഇതു പറയുന്നത് എന്നു സംശയമുണ്ട്,അവര്‍ എവിടെയോ കേട്ട കവി സങ്കല്പങ്ങള്‍- യാന്ത്രികമായി വിളമ്പുകയാണു.പിന്നെ എങ്ങനെ കുട്ടികളില്‍ ഒരു ആസ്വാദനം സാധ്യമാകു.ചുറ്റൂം കാണുന്ന ഓരോ വസ്തുവും അവന്റെ ശ്രധയില്‍കൊണ്ട് വരികയും അതിനെ കുറിച്ച് അവന്റെ തോന്നലുകള്‍ എന്താണെന്നു കണ്ടെത്താനും പലരുടേയും തോന്നലുകള്‍ കേട്റ്റു താരതമ്യത്തിനും പുതിയ ചിന്തകള്‍ക്കും അവസരം നല്‍കുകയും ആണു ചെറിയ ക്ലാസ്സില്‍ ചേയ്യേണ്ടത് എന്നാണു എന്റെ അനുഭവം . ഇതിനു പകരം ഒരു ഭാഷാ അസ്വാദന പ്രസംഗം ഒക്കെ നടത്തി നാം പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലുന്നു.പ്ലാസ്റ്റിക് പൂക്കളെ നോക്കി ഹായ് എന്നു പറഞ്ഞ ആ പെണ്‍കുട്ടിയെപോലെ ഓരോ കുട്ടിയുടേയും മനസ്സറിഞ്ഞ് അവര്‍ക്ക് ഹായ് എന്നു പറയുവാന്‍ അവസരം ഒരുക്കുക ആണു നാം ചേയ്യ്യ്യേണ്ടത്

mini//മിനി said...

പഠനത്തിൽ പിന്നിലാവുന്ന കുട്ടികളെ ഒരിക്കലും പിൻ‌ബഞ്ചിൽ ഇരുത്തരുത്. ക്ലാസ്സിൽ ഏതാണ്ട് മധ്യഭാഗത്തായിരിക്കണം ആ കുട്ടിയുടെ സ്ഥാനം. കുട്ടികളുടെ പഠനനിലവാരം അനുസരിച്ച് ക്ലാസ്സിന്റെ പല ഭാഗങ്ങളിലായി ഇരുത്തിയാൽ അദ്ധ്യാപകർക്ക് എല്ലാവരെയും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയും.

കലാധരന്‍.ടി.പി. said...

മിനി ടീച്ചറെ
കുട്ടികളെ ഇരുതെണ്ടത് എവിടെ എന്ന ചോദ്യത്തിന് ഉത്തരം
മനസ്സില്‍
എല്ലാവരും മുന്നില്‍ ഇരിക്കണം
ആരും ആരുടേയും പിന്നില്‍ ഇരിക്കരുത്
വൃത്തം ,ചതുരം ഒക്കെ ക്ലാസ് ഡിസൈന്‍ ആകാം
ടീച്ചര്‍ക്ക് പ്രത്യേകം ഇരിപ്പിടം വേണ്ട
ഒപ്പം ഇരുന്നു കൂടെ

കലാധരന്‍.ടി.പി. said...

സജികുമാര്‍ എഴുതി ..
ക്ലാസ്സിൽ പ്രയോഗിച്ചു നോക്കി ഒരു നല്ല മോഡൽ രണ്ടാം ക്ലാസ്സ് അവതരിപ്പിച്ചതിനു സാറിനു നന്ദി.പുതിയ രീതിയും പുസ്തകങ്ങളും ഉൾക്കൊള്ളാൻ ഇന്നും നമ്മുടെ പല അധ്യാപകർക്കും കഴിഞ്ഞിട്ടില്ല.നമ്മുടെ അധ്യാപക സഹായികൾ വാദ്ധ്യാന്മാരെ ഭയപ്പെടുത്തുന്നതാകരുത്.അവരുടെ വിചാരം അതു പരീക്ഷക്കു മുൻപ് തീർക്കലാണന്നാണ്.ഇപ്പോഴും പരീക്ഷ തന്നെ താരം.ഇപ്പോൾ സ്കീം ഓഫ് വർക്ക് കിട്ടാത്തതിനാൽ അധ്യാപകർ മുറു മുറുക്കുന്നു.അറിവു നിർമ്മാണം അല്ല മറ്റെന്തക്കയോ ആണ് ക്ലാസിൽ നടക്കുന്നത്.ഒരു പദ്ധതിയിലും ശുദ്ധതയില്ല എന്ന് പലർക്കും തോന്നി-തുടങ്ങി.ഓരൊ വർഷവും ആരോ എന്തൊക്കയൊ പറയുന്നു.അധ്യാപകർ ഇപ്പോൾ അതൊന്നും കാര്യമാക്കുന്നില്ല.ആരും ഒന്നും പരിശോധിക്കുന്നില്ല.പരിശോധിക്കാൻ അവകാശമുള്ളവർക്ക് ഇന്റഗ്രേഷൻ ക്ലാസ്സ് പരിശോധിക്കാനോ തത്സമയ സഹായം നൽകാനോ അറിയില്ല.അവർ എച്ച്.എസ്സ്.എ മാർ അണല്ലോ!.നൂറിൽ 10 എച്ച്.എം മാർ ക്ലാസ്സ് എടുക്കുന്നുണ്ടാകാം.ബാക്കിയുള്ളവർ,ചന്ത,എ.ഇ.ഒ,ബാങ്ക്,പഞ്ചായത്ത്,മാവേലി,മുട്ടക്കട,സ്പാർക്ക് അത്യാവശ്യമായതിനാൽ കഫെയിൽ,ഫോട്ടൊസ്റ്റാറ്റ് കട,പുസ്തക കട,ഫാൻസി കട,പേപ്പർ മാർട്ട്,സംഘടന,എന്നിവയിലാണു വർക്കു ചെയ്യുന്നത്.അവരാണു 2 ൽകൂടുതലും പഠിപ്പിക്കുന്നത്.എന്ത് ആശയതലം?.

കലാധരന്‍.ടി.പി. said...

പ്രിയ സജീ
ഈ വര്‍ഷം ഒരു അക്കാദമിക കൂട്ടായ്മ വളര്‍ത്തി എടുക്കണം എന്നു ആഗ്രഹിക്കുന്നു
-ബ്ലോഗ്‌ ഗുരു -
താല്പര്യമുള്ള എട്ടോ പത്തോ അധ്യാപകര്‍
അവരുടെ ക്ലാസ് അനുഭവങ്ങള്‍ ആശയങ്ങള്‍ അവര്‍ നിര്‍മിച്ച പാഠങ്ങള്‍ ഇവയാണു ബ്ലോഗ്‌ ഗുരുവില്‍ പ്രതീക്ഷിക്കുക
ഒരാള്‍ ബ്ലോഗ്‌ ഗുരുവിന്റെ കണ്വീനര്‍ ആകണം
അയാളുടെ എ മെയില്‍ വിലാസത്തില്‍ മാറ്ററുകള്‍ അയക്കണം. അതു ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യും. പൊതു സമ്മത പ്രകാരം പ്രസിദ്ധീകരിക്കണം
ബദലുകള്‍ അന്വേഷിക്കുന്ന ധിക്കാരികളായ എല്ലാവര്‍ക്കും പ്രതികരിക്കാം
മടിച്ചു നിന്നിട്ട് കാര്യമില്ല
ഉടച്ചു വാര്‍ക്കാന്‍ ഉശിര് കാട്ടണം

ഒന്നാം ക്ലാസ്സില്‍ ഒരു കുട്ടി said...

അനിവാര്യമായ ആ അധ്യാപക കൂട്ടായ്മ ഉടന്‍ ആരംഭിക്കണം.പിന്തുണ ഒരുക്കാതെ പഠന പദ്ധതി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍ .

mithun pottanki said...

പോസ്റ്റുകള്‍ നന്നാവുന്നുണ്ട്....

Dinsha Paleri said...

പ്രിയ ചൂണ്ടുവിരല്‍
വളരെ നല്ല പ്രവര്‍ത്തനമാണ് നല്‍കിയത്.അധ്യാപകവിദ്യാര്‍ത്ഥിയായ ഞങ്ങള്‍ക്ക് ഈ ബ്ലോഗ് പ്രചേദനമാണ്.
എന്ന്
ദിന്‍ഷ പലേരി

Aswathi Chandran said...

പ്രിയ ചൂണ്ടൂവിരല്‍,

താങ്കളൂടെ പോസ്റ്റൂകള്‍ നന്നാവൂന്നുണ്ട്. ഇനിയൂം കൂടൂതലായി വിവരങ്ങള്‍ നല്‍കണം.
എന്ന്
​​അശ്വതീ ചന്ദ്രന്‍

asha pv said...

കുട്ടികളുടെ പ്രായവും പ്രകൃതവും പരിഗണിച്ചുളള പ്രവര്‍ത്തനങ്ങള്‍ നല്‍കിയത് നന്നായി
ആഷ പി.വി

Princy k jose said...

പ്രിയ ചൂണ്ടുവിരല്‍
പോസ്ററ് നന്നായിട്ടുണ്ട്.ഒരു കുട്ടിയെയും കഴിവില്ല എന്നു പറഞ് മാററിനിര്‍ത്താന്‍ പാടില്ല.കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി നല്ല പ്രവര്‍ത്തനങ്ങള്‍ നല്‍കുക.എല്ലാ പ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക.അല്ലാതെ എഴുതാന്‍ കഴിയാത്തവരെ ലാസ്ററ് ബെന്ചില്‍ ഇരുത്തുകയല്ല ഒരു അധ്യാപിക ചെയ്യേണ്ടത്

asha pv said...

വളരെ നന്നായിട്ടുണ്ട്. കഥയിലൂടെ കുട്ടികളില്‍ താത്പര്യം വളര്‍ത്താന്‍ സാധിച്ചു.ഇനിയും ഇതുപോലുളള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിമി‍ഷ.ടി

ATHIRA E S said...

നല്ല ഒരു ക്ലാസ് ആയിരുന്നു. കുട്ടികള്‍ക്ക് കൊടുത്ത പ്രവര്‍ത്തനം വളരെ നന്നായിട്ടുണ്ട് കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഥ നല്ല രീതിയില്‍ സഹായിച്ചിട്ടുമണ്ട്.എങ്കിലും എഴുതാന്‍ അറിയാത്ത കുട്ടികളെ പിന്‍ സീറ്റില്‍ ഇരുത്തുകയെന്നതിനോട് യോജിക്കുന്നില്ല
എന്ന്
ആതിര ഇ.എ.സ്

Beena M Mangadan said...

അധ്യാപനം വെറും ജോലിയായി കരുതുന്ന അധ്യാപകര്‍ക്ക് സാറിന്റെ പഠനസമീപനം
അസൂയാജനകമാണ്. ഈ രീതി മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്നതിനായി ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാനുണ്ടായ സാറിന്റെ മനോഭാവത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

സ്നേഹ പൂര്‍വ്വം
ബീന & ഷെര്‍ളി
ഡയറ്റ്, കണ്ണൂര്‍

RIFANA AP said...

കുട്ടികളുടെ താല്‍പര്യത്തിനും പ്രകൃതത്തിനും യോജിച്ച വിധത്തില്‍ പഠനം നടക്കുമ്പോള്‍ മാത്രമാണ് അത് ഫലപ്രദമാകുന്നുള്ളൂ..താങ്കളുടെ ഈ വ്യത്യസ്തതമായ കാഴ്ചപ്പാട് ഞങ്ങളെ ഏറെ ആകര്‍ഷിക്കപ്പെട്ടു..ഇത് ഞങ്ങള്‍ക്ക് എന്നും ഒരു നല്ല പ്രചോദനമാണ്..
എന്നാല്‍ മിക്ക കുട്ടികളുടെയും അവസ്ഥ വളരെ പരിതാപകരമാണ്, ഇന്നത്തെ കുട്ടികളില്‍ വളരെയധികം അക്ഷര തെറ്റുകള്‍ കണ്ടുവരുന്നു ഇത് അധ്യാപകരുടെ ഭാഗത്തുനിന്നുളള വീഴ്ച്ചയല്ലേ?.....
റിഫാന
ജാബിറ
വിദ്യ

(ഡയറ്റ് കണ്ണൂര്‍)

Prajilaprem Ammus said...

മാഷേ..........
എല്ലാ അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കും ഈ ബ്ളോഗ് വളരെ അനുഗ്രഹീയമാണ് .....
ഞങ്ങള്‍ പ്രൈമറിയില്‍ പഠിച്ചിരുന്ന കാലത്ത് പഠനോപകരണങ്ങള്‍ ഒരു അധ്യാപകരും ഉപയോഗിച്ചിരുന്നില്ല .എന്നാല്‍ മാഷിനെ പോലുള്ളവര്‍ ഉപയോഗിക്കുന്നത് കാണുന്ന നേരം ഭാവിയില്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് പ്രചോദനം ഉളവാക്കുന്നു.....പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ അവര്‍ക്കും പഠനത്തില്‍ മുന്നോക്കം വരാന്‍ സാധിക്കും ................................
എഴുതാന്‍ അറിയാത്ത കുട്ടികളെ പൊതുവായി ബി.ബി യില്‍ എഴുതിക്കാം..തെറ്റ് വന്നാല്‍ മറ്റ് കുട്ടികളെ കൊണ്ട് തന്നെ തിരുത്താം..
മാഷിന് ഞങ്ങളുടെ വക ഒരായിരം അഭിനന്ദനങ്ങള്‍ .............................. എന്ന് സ്നേഹപൂര്‍വ്വം പ്രജില $ ഷിതിന്യ

Jibin Palathai said...

മാഷേ,
പ്രവര്‍ത്തനത്തിലേക്ക് കടന്ന രീതിയാണ് ഞങ്ങളെ ആകര്‍ഷിച്ചത്.ഞങ്ങളുടെ രണ്ടാം ക്ലാസ് ‌ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.ചിന്തോദ്ദീപകമായ ചോദ്യങ്ങളിലൂടെ ശരിയായത് തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്കിയത് ഇഷ്ടപ്പെട്ടു.
ക്ലാസ്റൂം U ആകൃതിയില്‍ ക്രമീകരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്താമായിരുന്നു.
ശാരിക,ജിബിന്‍,ദിവിഷ
ഡയറ്റ് കണ്ണൂര്‍

Jibin Palathai said...

മാഷേ,
പ്രവര്‍ത്തനത്തിലേക്ക് കടന്ന രീതിയാണ് ഞങ്ങളെ ആകര്‍ഷിച്ചത്.ഞങ്ങളുടെ രണ്ടാം ക്ലാസ് ‌ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.ചിന്തോദ്ദീപകമായ ചോദ്യങ്ങളിലൂടെ ശരിയായത് തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്കിയത് ഇഷ്ടപ്പെട്ടു.
ക്ലാസ്റൂം U ആകൃതിയില്‍ ക്രമീകരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്താമായിരുന്നു.
ശാരിക,ജിബിന്‍,ദിവിഷ
ഡയറ്റ് കണ്ണൂര്‍

Athulya udayakumar said...

സര്‍,
ടി.ടി.സി വിദ്യാര്‍ത്ഥിനികളാണ് ഞങ്ങള്‍. എല്‍.പി.
ക്ലാസുകളില്‍ ടിച്ചിംങ് പ്രാക്ടീസിന് പോകുന്വോള്‍ ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്ന് സംശയമുണ്ടായിരുന്നു.ഞങ്ങള്‍ പറയുന്നത് മനസ്സിലാകുമോ അത് എങ്ങനെ അവരില്‍ എത്തിക്കുമെന്നും ഒരു ഭയമുണ്ടായിരുന്നു.സര്‍,പഠിക്കുന്നകാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍ കാണിച്ചു കൊടുക്കുന്വോളാണ് കുട്ടികളുടെ മനസ്സില്‍ അത് എന്നും ഉണ്ടാവുക.അത് ഞങ്ങളുടെ അനുഭവമാണ്.ചാര്‍ട്ടുകള്‍ കാണിക്കുന്നതിലുടെയും,വിഡിയോ കാണിച്ചും ഇത് ഫലപ്രദമാക്കാം.
എന്ന്
അതുല്യ , വിന്യ
ഡയറ്റ് കണ്ണൂര്‍

ATHIRA E S said...

കഥകള്‍ എന്നും കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാക്കുന്നതാണ് കഥയുടെ സന്ദര്‍ഭത്തിനനുസരിച്ചുളള ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.ചതുരാക്രതിയില്‍ ഇരിപ്പിടം ക്രമീകരിക്കുകയാണെങ്കില്‍ എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കാമായിരുന്നു.ചാര്‍ട്ടുകള്‍ ഗ്രൂപ്പുകളില്‍ നല്‍കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയായിരുന്നു കൂടുതല്‍ നല്ലത്.അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ട് ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഭാഷ പഠനത്തിന് സഹായകമാകുമായിരുന്നു.
എന്ന്
ആതിര ഇ.എ.സ്
ലജിന എം.പി
ഡയറ്റ് കണ്ണൂര്‍

Athulya udayakumar said...

സര്‍,
ടി.ടി.സി വിദ്യാര്‍ത്ഥിനികളാണ് ഞങ്ങള്‍. എല്‍.പി.
ക്ലാസുകളില്‍ ടിച്ചിംങ് പ്രാക്ടീസിന് പോകുന്വോള്‍ ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്ന് സംശയമുണ്ടായിരുന്നു.ഞങ്ങള്‍ പറയുന്നത് മനസ്സിലാകുമോ അത് എങ്ങനെ അവരില്‍ എത്തിക്കുമെന്നും ഒരു ഭയമുണ്ടായിരുന്നു.സര്‍,പഠിക്കുന്നകാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍ കാണിച്ചു കൊടുക്കുന്വോളാണ് കുട്ടികളുടെ മനസ്സില്‍ അത് എന്നും ഉണ്ടാവുക.അത് ഞങ്ങളുടെ അനുഭവമാണ്.ചാര്‍ട്ടുകള്‍ കാണിക്കുന്നതിലുടെയും,വിഡിയോ കാണിച്ചും ഇത് ഫലപ്രദമാക്കാം.
എന്ന്
അതുല്യ , വിന്യ
ഡയറ്റ് കണ്ണൂര്‍

Princy k jose said...

കലാധരന്‍ സാര്‍,
ഒരു കുട്ടിയെയും കഴിവില്ല എന്നു പറഞ്ഞ് മാററിനിര്‍ത്താന്‍ പാടില്ല.കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി നല്ല പ്രവര്‍ത്തനങ്ങള്‍ നല്‍കുക.എല്ലാ പ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുമ്പോഴാണ് കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നത്.അല്ലാതെ എഴുതാന്‍ കഴിയാത്തവരെ ലാസ്റ്റ് ബെഞ്ചില്‍ ഇരുത്തുകയല്ല ചെയ്യേണ്ടത്,അവരുടെ കൂടെയിരുന്ന് സഹായങ്ങള്‍ ചെയ്യുക തന്നെയാണ് വേണ്ടത്.കുട്ടികളില്‍ താല്പര്യവും ആകാംഷയും ജനിപ്പിക്കുന്ന നൂതനമാര്‍ന്ന പഠനരീതിയാണ് സ്വീകരിക്കേണ്ടത് .ഇത്തരത്തിലുളള പോസ്റ്റുകള്‍ ടി.ടി.സി വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്.അതിനാല്‍ ഇത്തരത്തിലുളള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പ്രിന്‍സി
ദിപിന്‍
വിന്യ
ഡയറ്റ് കണ്ണൂര്‍

Dinsha Paleri said...

പ്രിയ കലാധരന്‍സര്‍
ഞങ്ങള്‍ അധ്യാപകവിദ്യാര്‍ത്ഥികള്‍ ട്രൈ ഔട്ടിന്റെ ഭാഗമായി വായന എന്ന പ്രക്രിയ ര​ണ്ടാം ക്ലാസില്‍ നടത്തിയിരുന്നു.ക്ലാസില്‍ ആദ്യം കഥപറഞ്ഞു കൊണ്ടാണ് തുടങ്ങിയത്.ആകാംക്ഷ വരുന്ന ഭാഗത്തു വച്ചു കഥ നിര്‍ത്തുകയും ചോദ്യം എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.പക്ഷേ അത് പൂര്‍ണമായും ഫലവത്തായില്ല.ഒരു അധ്യാപിക ക്ലാസ്സ് എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികളെ മുഴുവന്‍ പരിഗണിച്ച് എങ്ങനെ പഠനപ്രവര്‍ത്തനം നല്‍കണമെന്നും സര്‍ മനസിലാക്കി തന്നു.അധ്യാപകപരിശീലന സമയത്ത് ഈ അറിവ് വളരെ ഉപകാരപ്രദമാണ്.
എന്ന്
ദിന്‍ഷപലേരി,അശ്വതി ചന്ദ്രന്‍

NAVYA RAVEENDRAN said...

സാര്‍
സാറിന്റെ പഠനരീതി അധ്യാപക വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് വളരെ അധികം ഗുണകരമാണ്
രണ്ടാക്ലാസിലെ എഴുതാനറിയാത്ത കുട്ടികളെ പുറകിലിരുത്തുന്നത് നല്ല രീതിയായി തോന്നുന്നില്ല
അതിനുപകരമായി ആ കുട്ടികളെ മുന്‍ നിരയില്‍ ഇരുത്താമായിരുന്നു എല്ലാ കുട്ടികളെയും പരിഗണിക്കേണ്ടത്​ എങ്ങനെയെന്ന് മനസിലാക്കാന്‍ സാധിച്ചു.
നവ്യ, അജുന
ഡയററ് കണ്ണൂര്‍

Drisya Pavithran said...

കലാധരന്‍ സാറിന്,
ക്ലാസ് എടുക്കേണ്ട അധ്യാപകര്‍ക്ക് നേരനുഭവം നല്‍കുന്നത് വളരെ നന്നായിരിക്കും. സി.ഡബ്ലു്യു.എസ്.എന്‍ കുട്ടികള്‍ക്ക്
ഈ പ്രവര്‍ത്തനം എങ്ങനെ നല്‍കാമെന്ന് പറ‍‍ഞ്ഞുതന്നിരുന്നെങ്കില്‍ നന്നായിരുന്നു. കുടാതെ എഴുതാനറിയാത്ത കുട്ടികളെ പിന്‍ബെഞ്ചിലിരുത്താതെ നന്നായി എഴുതുന്ന കുട്ടികളുമായി ഇടകലര്‍ത്തി ഇരുത്തിയാല്‍ അവര്‍ക്ക് അധ്യാപകന്റെ സഹായത്തോടപ്പം തന്നെ മറ്റ് കുട്ടികളുടെ സഹായവും ലഭിക്കുമെന്ന് തോന്നുന്നു.
ദൃശ്യപവിത്രന്‍,നിധിനപുരുഷോത്തമന്‍,സലീനഷാഫി
ഡയറ്റ് കണ്ണൂര്‍

niji k raj said...

മാഷേ.............,
മാ‍ഷ് കുട്ടികള്‍ക്ക് കൊടുത്ത എല്ലാ പ്രവര്‍ത്തനങ്ങളും മികച്ചതായിരുന്നു. കാരണം ചിത്രത്തിലൂടെയും കഥയിലുടെയും പഠനാനുഭവം നല്‍കുമ്പോള്‍ കുട്ടികളില്‍ അത് കുടുതല്‍ താത്പര്യം ഉണ്ടാക്കും. ഞങ്ങള്‍ പഠിക്കുമ്പോള്‍ ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അക്ഷരമറിയാത്ത കുട്ടികളെ പിന്നില്‍ ഇരുത്തുന്ന സമീപനത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല. എല്ലാക്കുട്ടികളും ഇടകലര്‍ന്ന് ഇരുന്നാണ് പഠിക്കേണ്ടത്. കുട്ടികളെ ചാര്‍ട്ടില്‍ എഴുതി പഠിപ്പിക്കണം കാരണം അപ്പോള്‍ എഴുതാനുള്ള അത്മവിശ്വാസം കൂടും. എന്നാണ് T T C വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ ഞങ്ങളുടെ അഭിപ്രായം.എന്ന്
രമ്യ പി.കെ
നിജി കെ രാജ്
DIET KANNUR

VIJINA K V said...

സര്‍,
പുതിയ രീതിയിലുള്ള ഇത്തരം പഠനമാ‍‍‍ണ് കുട്ടിക‍‍‍ള്‍ക്ക്
ആവശ്യം. പുത്തന്‍ തലമുറയ്ക്ക് നിത്യജീവിതവുമായി ബന്ധ
പ്പെട്ട ‍‍‍‍‍‍‍ചോദ്യം കൊടുക്കുന്നത് ഉത്തമമായിരിക്കും.അതുപോലെ
തന്നെ കുട്ടികളുടെ പ്രായവും പ്രകൃതവും പരിഗണിക്കുന്നതായിരിക്കണം.

കലാധരന്‍.ടി.പി. said...

പ്രിയ Prajilaprem Ammus , mithun pottanki , Dinsha Paleri , Aswathi Chandran , asha pv , Princy k jose ,
ATHIRA E S , Beena M Mangadan , ബീന & ഷെര്‍ളി , RIFANA AP , അതുല്യ , വിന്യ , ATHIRA E S , നവ്യ, അജുന , ദൃശ്യപവിത്രന്‍,നിധിനപുരുഷോത്തമന്‍,സലീനഷാഫി , രമ്യ പി.കെ, ശാരിക,ജിബിന്‍,ദിവിഷ , ഷിതിന്യ , റിഫാന
ജാബിറ,വിദ്യ ,നിജി കെ രാജ് , VIJINA K V ,നിമി‍ഷ.ടി...
നിങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടു . എനിക്ക് അത് നല്ല പാഠം .കാരണം നിങ്ങള്‍ സ്വന്തമായി ടൈപ് ചെയ്തത്.പലര്‍ക്കും ഗൂഗിള്‍ പ്ലസില്‍ സ്വന്തം പുരയിടം .ഇനി വിളവിറക്കിയാല്‍ മതി. ഞാന്‍ പരിചയപ്പെട്ട പല ഡയറ്റിലെയും കുട്ടികള്‍ കാണിക്കാത്ത ധര്യം നിങ്ങള്‍ സാങ്കേതിക വിദ്യയില്‍ കാണിക്കും എന്ന് ഈ തുടക്കം സൂചിപ്പിക്കുന്നു . നാളെയുടെ ശാക്തരായ അധ്യാപകര്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കട്ടെ
ഇനി നിങ്ങളുടെ പ്രതികരണങ്ങള്‍ ഒന്ന് നോക്കാം . അവ തരം തിരിച്ചു ചെറിയ കഷണങ്ങള്‍ ആക്കി ചുവടെ നല്‍കുന്നു .കമന്റുകള്‍ വായിക്കുമല്ലോ

കലാധരന്‍.ടി.പി. said...

.ഒരു കുട്ടിയെയും കഴിവില്ല എന്നു പറഞ് മാററിനിര്‍ത്താന്‍ പാടില്ല.കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി നല്ല പ്രവര്‍ത്തനങ്ങള്‍ നല്‍കുക.( ഒരു അധ്യാപികയ്ക്കും കഴിവില്ലാതില്ല . അവരെ മനസിലാക്കി നല്ല പ്രവര്‍ത്തനങ്ങള്‍ കാണിച്ചു കൊടുക്കണം എന്നും വായിച്ചോട്ടെ )

കലാധരന്‍.ടി.പി. said...

കഥയിലൂടെ കുട്ടികളില്‍ താത്പര്യം വളര്‍ത്താന്‍ സാധിച്ചു. കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഥ നല്ല രീതിയില്‍ സഹായിച്ചിട്ടുമണ്ട്.ഞങ്ങള്‍ ക്ലാസില്‍ ആദ്യം കഥപറഞ്ഞു കൊണ്ടാണ് തുടങ്ങിയത്.ആകാംക്ഷ വരുന്ന ഭാഗത്തു വച്ചു കഥ നിര്‍ത്തുകയും ചോദ്യം എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.പക്ഷേ അത് പൂര്‍ണമായും ഫലവത്തായില്ല...
( ഒരു കഥ നല്ല മുഷിപ്പന്‍ രീതിയിലും അവതരിപ്പിക്കാം . കഥയുടെ അവതരണം എങ്ങനെ ഒരു അനുഭവം ആകും. കഥയുടെ സംഭവ പരിസരത്തേക്കു പറിച്ചു നടനം അവരുടെ മനസ്സിനെ .മനസ്സില്‍ ചിത്രങ്ങള്‍ തെളിയും. ആ നേര്‍ക്കാഴ്ച്ചാ പ്രതീതിയില്‍ അവര്‍ അറിയാതെ പറ്റിയ സന്ദര്‍ഭത്തില്‍((- ( സമാനമായ പ്രതികരണം വരും.അതാണ്‌ ടെസ്റ്റ്‌ ആക്കി മാറ്റുക ഏറ്റവും ഉചിതമായ പ്രതികരണ സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനം ആണ് . ചില അധ്യാപകര്‍ കഥ എന്നാല്‍ കുറെ സംഭവങ്ങളുടെ മാല ആണെന്ന് വിശ്വസിക്കുന്നു. നിങ്ങള്ക് ചെയ്യാവുന്നത് കഥകള്‍ എടുത്തു എവിടെയൊക്കെ വെച്ചു കുട്ടികളില്‍ ചിന്ത കേന്ദ്രീകരിക്കുകയും ഒരേ ആശയം വാരാവുന്ന പ്രതികരണ സാധ്യത ഉണ്ടോ എന്നു കണ്ടെത്തുന്ന ഒരു വര്‍ക്കാണ്.)ചൂണ്ടു വിരലിലെ എഴുത്തിന്റെ തിളക്കം എന്ന ലേബലിലും വായനയുടെ വഴി ഒരുക്കാം എന്ന ലേബലിലും ഉള്ള പോസ്റ്റുകള്‍ കൂടി വായിക്കുമോ?
4

കലാധരന്‍.ടി.പി. said...

നിങ്ങള്‍ ഇങ്ങനെ എഴുതി
, ഇന്നത്തെ കുട്ടികളില്‍ വളരെയധികം അക്ഷര തെറ്റുകള്‍ കണ്ടുവരുന്നു ഇത് അധ്യാപകരുടെ ഭാഗത്തുനിന്നുളള വീഴ്ച്ചയല്ലേ?...എഴുതാന്‍ അറിയാത്ത കുട്ടികളെ പൊതുവായി ബി.ബി യില്‍ എഴുതിക്കാം..തെറ്റ് വന്നാല്‍ മറ്റ് കുട്ടികളെ കൊണ്ട് തന്നെ തിരുത്താം...
.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ അവര്‍ക്കും പഠനത്തില്‍ മുന്നോക്കം വരാന്‍ സാധിക്കും .
.
( അക്ഷരം ,വാക്യം ആശയം , വ്യവഹാരം, അധ്യാപനസ്നേഹത്തിന്റെ വ്യാകരണം ഇവയില്‍ എല്ലാം ഇനിയും മെച്ചപ്പെടെണ്ട ഇടങ്ങള്‍ ഉണ്ട്.എന്താണ് നമ്മുടെ ഒറ്റമൂലി. നിങ്ങളുടെ ഒരു സഹപഠിതാവു എഴുതിയത് പോലെ അക്ഷര ചാര്ടുകള്‍ തൂക്കി ഇടലാണോ? കുട്ടികളെ ഇടകലര്‍ത്തി ഇരുത്തലാണോ?മറ്റു കുട്ടികളെ കൊണ്ട് തിരുത്ത്തിക്കലാണോ ? അറിയാത്ത കുട്ടികളെ കൊണ്ട് ബി ബിയില്‍ എഴുതിക്കാന്‍ വിളിച്ചു പേടിപ്പിക്കല്‍ ആണോ? നമ്മള്‍ എന്ത് കൊണ്ട് ക്ലാസ് പ്രക്രിയ എന്തായിരിക്കണം എന്നു ചിന്തിക്കുന്നില്ല? ഏതു ക്ലാസിലും കൂടുതല്‍ സഹായം ആവശ്യമുള്ള കുട്ടികള്‍ ഉണ്ടാകും. പഠനത്തിനെ ഓരോ നിമിഷത്തിലും ഇവര്‍ക്ക് വേണ്ടി എന്ത് ആലോചന നടത്തി ആസൂത്രണം നടത്തി എന്നത് പ്രധാനം. അക്ഷരതെറ്റുകള്‍ അധ്യാപന തെറ്റിന്റെ ഉല്‍പ്പന്നം എന്നു അടിവര ഇട്ടു പറയാം.. തെറ്റിക്കാന്‍ വേണ്ടി ആരും എഴുതുന്നില്ല .ആശയം നന്നായി പ്രകാശിപ്പിക്കാന്‍ ആഗ്രഹം ഏവര്‍ക്കും ഉണ്ട് .ഇതാണ് പ്രയോജനപ്പെടുത്തെണ്ടത്. മോന്‍ / മോള്‍ ചിന്തിച്ചത് ടീച്ചര്‍ എഴുതി തരാം എന്നു പറഞ്ഞു കുട്ടിയുടെ ബുക്കില്‍ അധ്യാപികയുടെ ഹൃദയം ചേര്‍ത്ത എഴ്ത്തിന്ടെ അടയാളങ്ങള്‍ വീഴുമ്പോള്‍ അതു ആദ്യ പടി . എന്‍റെ ടീച്ചര്‍ എനിക്കൊപ്പം ഉണ്ടെന്ന തോന്നല്‍ ..പിന്നീട് കുട്ടി എഴുതിയത് മെച്ചപ്പെടുത്താന്‍ കൂട്ട് ചേരല്‍ ..പിന്നീട് ഗ്രൂപ്പില്‍ ഏവരുടെയും പിന്തുണ..അല്ല ഈ പ്രക്രിയ ഞാന്‍ ബ്ലോഗില്‍ നേരത്തെ ഇട്ടിട്ടുണ്ടല്ലോ .കണ്ടു പിടിക്കുമോ? അടുത്ത പോസ്റ്റില്‍ ഈ കാര്യം ചര്‍ച്ച ചെയ്യാം. നിങ്ങളുടെ പ്രതികരണം കിട്ടിക്കഴിഞ്ഞാല്‍ ..അതു പോരെ .

കലാധരന്‍.ടി.പി. said...

സി.ഡബ്ലു്യു.എസ്.എന്‍ കുട്ടികള്‍ക്ക് ഈ പ്രവര്‍ത്തനം എങ്ങനെ നല്‍കാമെന്ന് പറ‍‍ഞ്ഞുതന്നിരുന്നെങ്കില്‍ നന്നായിരുന്നു.
എന്ന നിങ്ങളുടെ ആവശ്യം എനിക്ക് ഏറെ ബോധിച്ചു . പ്രതികരണത്തില്‍ ഒരു കരുതല്‍ . ഒരു പരിഗണന . നന്നായി നന്മയുടെ മനസ് നിങ്ങള്‍ക്കുണ്ട്‌
തീര്‍ച്ചയായും ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടാം ഓണത്തിനു ശേഷം വരിക .ഉറപ്പു
എന്‍റെ പ്രതികരണങ്ങള്‍ ഫുള്‍ സ്റൊപ്പല്ല
അല്ല നിങ്ങള്ക്ക് ഇനി ഇടപെടാതിരിക്കാന്‍ ആവുമോ?

കലാധരന്‍.ടി.പി. said...

പ്രവര്‍ത്തനത്തിലേക്ക് കടന്ന രീതിയാണ് ഞങ്ങളെ ആകര്‍ഷിച്ചത്.ഞങ്ങളുടെ രണ്ടാം ക്ലാസ് ‌ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.ചിന്തോദ്ദീപകമായ ചോദ്യങ്ങളിലൂടെ ശരിയായത് തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്കിയത് ഇഷ്ടപ്പെട്ടു.
ക്ലാസ്റൂം U ആകൃതിയില്‍ ക്രമീകരിച്ചിരുന്നെങ്കില്‍ കുട്ടികളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്താമായിരുന്നു.
പഠിക്കുന്നകാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍ കാണിച്ചു കൊടുക്കുന്വോളാണ് കുട്ടികളുടെ മനസ്സില്‍ അത് എന്നും ഉണ്ടാവുക.അത് ഞങ്ങളുടെ അനുഭവമാണ്.ചാര്‍ട്ടുകള്‍ കാണിക്കുന്നതിലുടെയും,വിഡിയോ കാണിച്ചും ഇത് ഫലപ്രദമാക്കാം.
കഥയുടെ സന്ദര്‍ഭത്തിനനുസരിച്ചുളള ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.ചാര്‍ട്ടുകള്‍ ഗ്രൂപ്പുകളില്‍ നല്‍കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയായിരുന്നു കൂടുതല്‍ നല്ലത്.
അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ട് ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഭാഷ പഠനത്തിന് സഹായകമാകുമായിരുന്നു.

(യോജിക്കുന്നു
ക്ലാസില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ -അവ അപ്പോള്‍ രൂപപ്പെട്ടത് - ബ്ലോഗില്‍ കൊടുക്കേണ്ടത് ആയിരുന്നു . ഇനിയും സമയം ഉണ്ടല്ലോ .അതു നാളെ പ്രത്യക്ഷപ്പെടും.
ബ്ലോഗില്‍ വിഭവങ്ങള്‍ വിളമ്പുമ്പോള്‍ അതിനു സമഗ്രത വേണം.
ഞാന്‍ കൂടുതല്‍ കരുതലോടെ ചെയ്യാം .
നിങ്ങളുടെ നിരീക്ഷണത്തെ മാനിക്കുന്നു

പിന്നെ ഭാഷാ ക്ലാസില്‍ ചാര്ടുകള്‍ രൂപപ്പെടുന്നത് എങ്ങനെ ആണോ അതു അനുസരിച്ചാണ് അതിന്റെ സ്വീകാര്യത .
കുട്ടികളുടെ ചിന്തള്‍ക്കും ഭാഷയ്ക്കും വെളിച്ചം കാണാനുള്ള ചാര്‍ട്ട് ആകണം .

അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ട് ..അതിനെ കുറിച്ച് സംവാദം ആവശ്യം ഉണ്ട്. നിങ്ങളുടെ ക്ലാസില്‍ അതു പ്രതീക്ഷിക്കുന്നു

എല്ലാ പ്രവര്‍ത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുമ്പോഴാണ് കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നത്. ശരിയാണ് പങ്കാളിത്തം പ്രകടനമല്ല കഴിവിലേക്ക് ഉയരാനുള്ള പങ്കാളിത്തമാണ്. അറിവില്‍ എനിക്കും അവകാശം കിട്ടി എന്നു ബോധ്യപ്പെടുത്തുന്ന പങ്കാളിത്തം ആണ് .അതിനാല്‍ പങ്കാളിക്ക് പങ്കു കിട്ടാതെ പോകുന്നെങ്കില്‍ ആ പങ്കാളിത്തം വ്യാജം .ചടങ്ങ് കൊണ്ട് നിര്‍വീര്യമാക്കല്‍. അധ്യാപന തട്ടിപ്പ് . പല ടെമോന്‍സ്ട്രെഷന്‍ ക്ലാസുകളില്‍ പോലും ഈ വ്യാജ നാണയം കാണാം .ജാഗ്രതൈ

thanal said...

ANNA U R DOING A VERY GREAT THING! HOW EASILY U COULD CONQUER THE MINDS AND TRIGGER THE PEDAGOGIC SENSE OF THOSE PROSPECTIVE TRS, IN DISTANT INTERACTIVE MOD.. CONGRATS.

MKERALAM said...

ചൂണ്ടു വിരൽ വളരെ പുരോഗമിക്കുന്നുണ്ട് മാഷേ.

സന്തൊഷം :))