ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, August 18, 2012

അനുരൂപീകരണം ക്ലാസില്‍ ( IEDC)


(പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ക്ലാസില്‍. അവരെ പിന്തുണയ്ക്കാന്‍ ഒത്തിരി സംവിധാനങ്ങള്‍. ഓരോ ബി ആര്‍ സിയിലും പത്തിലധികം റിസോഴ്സ് അധ്യാപികമാര്‍. എല്ലാ അധ്യാപകര്‍ക്കും പരിശീലനം. സാമ്പത്തിക സഹായം .ഒക്കെ നടക്കുന്നുണ്ട്. പക്ഷെ ഈ കുട്ടികള്‍ ക്ലാസില്‍ ഒറ്റപ്പെടുകയാണ് . നമ്മുടെ പക്ഷം ആരോട് ? പാര്ശ്വവതകരിക്കപ്പെടുന്നവര്‍ക്കൊപ്പമോ ?എങ്കില്‍ നമ്മുടെ ക്ലാസില്‍ നിന്നും വിജയ ഗാഥകള്‍ ഉണ്ടാവണ്ടേ. നമ്മുടെ സ്കൂളിന്റെ പരിഗണന ഇങ്ങനെ മതിയോ ? ഈ കാര്യം ചൂണ്ടു വിരല്‍ ചര്‍ച്ചയ്ക്കു വെക്കുന്നു . നിങ്ങളുടെ ആശയങ്ങള്‍ പ്രതീക്ഷിക്കുന്നു .)
1.ആമുഖം 
പഠിക്കാനുളള കഴിവും താല്പര്യവും കുട്ടികളില്‍ വ്യത്യസ്തമാണ്. ലോകവുമായി ഇടപഴകുമ്പോള്‍ അവര്‍ക്കു കിട്ടുന്ന വിവരശകലങ്ങള്‍ , ചിത്രങ്ങള്‍ , ജീവിതാനുഭവങ്ങള്‍ എന്നിവയില്‍ നിന്നും അവര്‍ അവരുടേതായ അറിവിന്റെ രൂപങ്ങള്‍ നിര്‍മിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുളള വാസന നമ്മുടെ കുട്ടികളുടെ വര്‍ത്തമാനത്തെ ആകര്‍ഷണീയമാക്കുന്നു. സര്‍ഗാതമ്കവും ആനന്ദകരവുമാക്കുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടു തയ്യാറാക്കുന്നതിന്റെ ഭാഗമായി രൂപപ്പെടുത്തിയ നിലപാടു രേഖയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള പാഠ്യപദ്ധതിയെക്കുറിച്ച് ഇപ്രകാരം പറയുന്നു.
An inclusive curriculum means one curriculum for all students rather than a separate curriculum for students without SEN and another for students with SEN. According to Quinn and Ryba (2000) an inclusive curriculum is recognition that under the principle of . social justice, participation in education should not involve discrimination on the basis of gender, ethnicity, indigenous group, socio-economic status, and ability or disability. An inclusive curriculum, recognises the need that schools be organised, with the individual differences of students in mind and allow for scope and flexibility to enable all students to achieve their goals. “

പഠനം പഠിതാവിനെ കേന്ദ്രീകരിച്ചുളളതായതിനാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു കൂടി സ്വായത്തമാക്കത്തക്ക വിധത്തില്‍ പാഠപുസ്തകങ്ങളും പഠന പ്രവര്‍ത്തനങ്ങളും മാറ്റങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നാം ലക്ഷ്യമിടുന്ന " എല്ലാവര്‍ക്കും ഗുണമേന്മയുളള വിദ്യാഭ്യാസം എന്ന ആശയം സാക്ഷാത്കരിക്കപ്പെടൂ. അങ്ങനെ തുല്യ അവസരം, സമത്വം എന്നിവ ക്ലാസ് മുറികളിലും പാലിക്കപ്പെടുകയുമുളളൂ.

2.പാഠപുസ്തകത്തിന്റെ അനുരൂപീകരണം
 • ഉളളടക്കം, പ്രക്രിയ, പഠനസാമിഗ്രികള്‍ എന്നിവയില്‍ ഒരേ പോലെ അനുരൂപീകരണം നടക്കാതെയുളള സമീപനം വേണ്ടത്ര പ്രയോജനം ചെയ്യില്ല.
 • എല്ലാം പഠിപ്പിക്കുക എന്നതിനു പകരം ഏറ്റവും പ്രസക്തമായ അറിവു നേടാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്. ഇതിനായി ഉളളടക്കത്തില്‍ വെളളം ചേര്‍ക്കുയല്ല മറിച്ച് പ്രസക്തമായവ അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്.
 • അനുരൂപീകരിക്കപ്പെട്ട ഉളളടക്കമുളള പാഠപുസ്തകം ഉണ്ടെന്നു കരുതി എല്ലാമായി എന്നു കരുതേണ്ടതില്ല. ഓരോ കുട്ടിയുടെയും വ്യക്തിഗതാവശ്യം പരിഗണിച്ച് ക്ലാസില്‍ വീണ്ടും സൂക്ഷ്മാനുരൂപീകരണം നടത്തേണ്ടി വരും.
   
  3.ഉളളടക്കസ്സിന്റെ അനുരൂപീകരണം
  • എന്തെല്ലാം ആശയങ്ങളാണു ഓരോ അധ്യായത്തിലും പഠിക്കാനുളളത് അവയില്‍ ഏതെല്ലാം അനുരൂപീകരിക്കേണ്ടതുണ്ട് എന്നു കണ്ടെത്തണം.
  • ഓരോ ഖണ്ഡികയിലുമുളള ആശയങ്ങള്‍ പരിശോധിക്കണം.
  • കുട്ടിക്കു വായിച്ചു മനസ്സിലാക്കുന്നതിനു സഹായകമായ വിധത്തില്‍ ആശയലാളിത്യം വരുത്തണം.
  • ആശയങ്ങളുടെ ക്രമീകരണരീതി മെച്ചപ്പെടുത്തണം.
  • മൂഖ്യ പാഠത്തെ ചെറിയ ചെറിയ പാഠങ്ങളാക്കി മുറിക്കാം.( creating mini lessons). പത്തു മിനിറ്റ് പാഠങ്ങള്‍ എന്ന് വിളിക്കാവുന്നത്ര ചെറുത്. കുട്ടിയുടെ ശ്രദ്ധാദൈര്‍ഘ്യം , ഉള്‍ക്കൊളളാനുളള കഴിവ് ഇവ പരിഗണിക്കണം.
  • ഇതിനായി നിലവിലുളള പാഠപുസ്തകത്തില്‍ ചില ഭേദഗതികള്‍ വരുത്താം. ( പാഠത്തിന്റെ പുനര്‍രചന, ഖണ്ഡികകളുടെ മാറ്റി എഴുതല്‍,വാക്യങ്ങള്‍ മാറ്റല്‍..).
  • വിശദീകരണക്കുറിപ്പുകളും മറ്റു പിന്തുണാ സാമഗ്രികളും കൂടി ഉപയോഗിക്കാം, ഇതേ പാഠം മറ്റു രീതികളില്‍ പഠിക്കുന്നതിനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്താം.
  • ചില ആശയങ്ങള്‍, ഭാഗങ്ങള്‍ എന്നിവ കൂടുതല്‍ പ്രാധാന്യമുളളവയാണെന്ന തോന്നല്‍ ഉളവാക്കും വിധം ഉയര്‍ത്തിക്കാട്ടി അവതരിപ്പിക്കാം.
  • ഉളളടക്കത്തിലേക്കു ശ്രദ്ധക്ഷണിക്കുന്ന ആകര്‍ഷകമായ ആമുഖം, പാഠാന്ത്യത്തില്‍ പഠിച്ച കാര്യങ്ങളുടെ സംക്ഷിപ്തം ( പ്രധാനാശയങ്ങള്‍) ഇവ നല്‍കുന്നത് ഗുണം ചെയ്യും.
  • വര്‍ക് ഷീറ്റുകള്‍ കൂടുതലായി ഉപയോഗിക്കാവുന്നതാണ്. ചെറിയ പ്രവര്‍ത്തനലക്ഷ്യം മുന്നില്‍ കാണുന്നതിനാല്‍ കുട്ടികള്‍ക്കു ആത്മവിശ്വാസം ഉളവാക്കും. വര്‍ക് ഷീറ്റു പൂര്‍ത്തീകരിക്കുന്നതിലൂടെ വിജയബോധവും ഉണ്ടാകും.
  • ആശയങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഏറ്റവും വഴങ്ങുന്ന അവതരണരീതിയായിരിക്കണം. ആശയങ്ങളുടെ മുന്‍ പിന്‍ ബന്ധവും പ്രധാനമാണ്.സാമാന്യവത്കരിക്കുന്നതിനം വ്യാഖ്യാനിക്കുന്നതിനും സഹായകമായ സൂചനകളോ ചോദ്യങ്ങളോ ഉള്‍പ്പെടുത്തണം.
  • എപ്പോള്‍ വേണമെങ്കിലും ആദ്യപാഠത്തിന്റെ / അറിവിന്റെ പുനരുപയോഗം എന്ന സമീപനം സ്വീകരിക്കണം.
4.ഭാഷയും അവതരണരീതിയും
 • കുട്ടിക്കു വഴങ്ങുന്ന ഭാഷയില്‍ രചന നിര്‍വഹിക്കുക എന്നത് പ്രധാനമാണ്. ഇതിനായി നിര്‍ദിഷ്ട പ്രായപരിധിയിലുളള കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന പാദവലികള്‍ സ്വീകരിക്കണം. ക്ലാസിലെ മറ്റു കുട്ടികളെ കൊണ്ട് പാഠത്തിന്റെ പുനര്‍രചനനടത്തി ഭാഷാപരമായ തലം കണ്ടെത്താം. സാങ്കേതിക പദങ്ങള്‍, അപരിചിത ചരിത്രസ്ഥലങ്ങള്‍ എന്നിവ കുട്ടി എങ്ങനെ മനസ്സിലാക്കും എന്നാലോചിക്കണം. (ഉദാഹരണം -മധ്യധരണിയാഴി എന്ന വാക്കിലെ സംസ്കൃതസാന്നിധ്യം ഇത്തരം കുട്ടികളുടെ ആശയരൂപീകരണത്തിനു തടസ്സമായേക്കാം. ഇത് 'കരനടുവിലെ കടല്‍ 'എന്നു പറയുമ്പോഴുളള വിനിമയക്ഷമതയുമായി താരത്മ്യം ചെയ്യുക )
 • കുട്ടികളുടെ അനുഭവം, വര്‍ത്തമാനകാലസംഭവങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നത് പ്രയോജനപ്രദമാകും.
 • വായിക്കുക- എഴുതുക എന്നിവയ്ക്കു മാത്രം കൂടുതല്‍ ഊന്നല്‍ ലഭിക്കുന്ന പഠനത്തിനു പകരം ബഹു ഇന്ദ്രിയാനുഭവപ്രധാനമായ ബോധനരീതി സ്വീകരിക്കണം
  • ചിന്ത പങ്കു വെക്കലും ചിന്തയെക്കറിച്ചുളള ചിന്തയും ആശയരൂപീകരണത്തിനു പിന്തുണയേകും. ഇങ്ങനെ ചെയ്യുമ്പോള്‍ അത് ആരുടെ പക്ഷത്തു നിന്നാണ് എന്നതു് ആനുരൂപീകരണത്തില്‍ നിര്‍ണായകമാണ്,
  • പറഞ്ഞു പോകുന്ന രീതിക്കു പകരം കാണിച്ചു ബോധ്യപ്പെടുന്നതിനു ഊന്നല്‍ നല്‍കണം. ദൃശ്യാനുഭവങ്ങളുടെ സാധ്യത പാഠപുസ്തകം വലിയതോതില്‍ പ്രയോജനപ്പെടുത്തണം. ചിത്രങ്ങളും ചാര്‍ട്ടുകളും വെന്‍ ഡയഗ്രം, ഫ്ലോ ചാര്‍ട്ട്, സ്റ്റോറി മാപ്പ്, ടൈം ലൈന്‍, ആശയഭൂപടം, കാര്യകാരണഫലപ്പട്ടിക തുടങ്ങിയ ഗ്രാഫിക് ഓര്‍ഗനൈസേഴ്സും ആശയങ്ങള്‍ക്കു പിന്തുണയായി ഉണ്ടാകണം. ചില സന്ദര്‍ഭങ്ങളില്‍ പാഠത്തിനു പകരമായി ഇവ ഉപയോഗിക്കുന്നതിലും തെറ്റില്ല. ചിത്രകഥാരൂപവും പരിശോധിക്കാവുന്നതാണ്.
  • പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ടനുഭവത്തെ ശക്തിപ്പെടുത്തുന്ന ചിത്രീകരണസ്വഭാവമുളള പഠനോല്പന്നങ്ങല്‍ ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു പഠിച്ച കാര്യത്തെ പരിശോധിക്കുന്നതിനുളള റഫറന്‍സ് ആകും. ഇവ ക്ലാസിലെ കുട്ടികള്‍തന്നെ നിര്‍മിച്ചവയാകുന്നതിനാല്‍ താരതമ്യേന എളുപ്പം മനസ്സിലാക്കാനും കഴിയും.
  • പോസ്റ്ററുകളും പവര്‍പോയന്റ് പ്രസന്റേഷനും പാഠത്തിന്റെ ഭാഗമാകണം.
  • കളര്‍ കോഡുകള്‍ പാഠത്തില്‍ കരുതലോടെ ഉപയോഗിക്കണം. ഉദാഹരണത്തിനു നീലക്കളറില്‍ ഉളള ബോള്‍ഡ് അക്ഷരങ്ങള്‍ പ്രധാന ആശയത്തെ സൂചിപ്പിക്കാനാണു ഉപയോഗിക്കുന്നതെങ്കില്‍ പാഠപുസ്തകത്തില്‍ ഇതേ ആവശ്യത്തിനും വേറെ കളര്‍കോഡുപയോഗിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കും.
  • പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ട് വിവധകളറുകളില്‍ ആശയങ്ങള്‍ അച്ചടിക്കാന്‍ കഴിയുന്നതു പോലെ അധ്യാപികയ്ക്കും കളര്‍ ഹൈലൈറ്റര്‍ പേനകള്‍ ഉപയോഗിച്ചു കുട്ടിയുടെ പുസ്തകത്തില്‍ അനുരൂപീകരണസ്വഭാവത്തേടെ വരികള്‍ക്കു നിറം നല്‍കാം.
  • കാഴ്ച പോലെ പ്രധാനമാണ് കേട്ടനുഭവവും. സ്വയം വായിക്കാന്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ക്കായി വായിച്ചു കേള്‍പ്പിക്കുന്ന രീതി സാമൂഹികശാസ്ത്ര, ശാസ്ത്ര ക്ലാസുകളിലും വേണം. ഭാഷാക്ലാസുകളില്‍ സംഘവായനപോലെയുളള  തന്ത്രങ്ങള്‍ ആലോചിക്കാവുന്നതാണ്, ഇങ്ങനെ വായിച്ചു കേള്‍ക്കുന്ന പാഠവും അനുരൂപീകരിക്കപ്പെട്ടതായിരിക്കണം. വായനയുടെ രീതിയും ആശയഗ്രഹണത്തിനുവേണ്ടി അനുരൂപീകരിക്കപ്പെടണം.
   (തുടരും  )
   
 

11 comments:

rajendrakumar said...

നന്നായിട്ടുണ്ട്

MMP said...

ബഹു ഇന്ദ്രിയാനുഭവപ്രദമായ ബോധന രീതി - അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ എത്ര ?

Jishasabeer said...

അനുരൂപീകരണം എന്താണെന്ന് ഒന്ന് വിശദീകരികാമോ?പല കുട്ടികളും അങ്ങിനെയാണ് .......അനുരൂപീകരണം എന്താണെന്ന് മനസ്സിലാവാതെ ബാക്കി വായിച്ചിട്ട് കാര്യമില്ല ?

Chundekkad said...

ആശയ തലത്തിൽ നിന്നുള്ള കലധരൻ മാഷുടെ ചർച്ച നന്നാവുന്നുണ്ട്
പ്രത്യേക പരിഗണന വാസ്തവത്തിൽ എല്ലാ കുട്ടികളും അർഹിക്കുന്നുണ്ട്
ചില കുട്ടികൾ കുറച്ചു കൂടുതൽ അർഹിക്കുന്നു എന്നു മാത്രം
ഇന്നത്തെ ബി ആർ സി യുടെ കാര്യം എടുക്കാം
വർക്ക് അറേഞ്ച്മെന്റിൽ വന്നവരായിരിക്കും മിക്കവരും
അല്ലെങ്കിൽ കുട്ടികളില്ലാതെ പുറം തള്ളപ്പെട്ട ശേഷം
തിരിച്ചുകയറാൻ കിട്ടിയ ഒരു പഴുത് .
മറ്റു ജില്ലകളിൽ നിന്നും നാട്ടിൽ വരാനുള്ള ഒരു വിദ്യ .

BRCയിൽ പരിശീലനത്തിനെത്തുമ്പോൾ ഇവരോട്
സംശയം ചോദിച്ചാൽ ഇത്രയൊക്കെ നിങ്ങൾ
ചെയ്താൽ മതിയെന്ന് പറഞ്ഞ് കൈയ്യൊഴിയുന്നവർ .
മുഴുവൻ പേരുമങ്ങനെയാണെന്നല്ല ന്യൂന പക്ഷം അല്ലാതെയും കാണ്ടേക്കാം
പരിശീലനം ഇങ്ങനെയാകുമ്പോൾ അദ്ധ്യാപനം എങ്ങനെയാകും
അക്ഷരം ഉറക്കാത്ത കുട്ടികൾ ഇപ്പോഴും നമ്മുടെ ശാപമാണ്
+1ൽ ഇതുണ്ടെന്ന് പറഞ്ഞപ്പോൾ അവർ 10 ൽ നിന്ന്
വന്നപ്പോൾ ഇങ്ങനെയായിരുന്നു വെന്നാണ് മറുപടി
8ൽ പറഞ്ഞാലും 5 ൽ പറഞ്ഞാലും ഉത്തരം ഇതു തന്നെയാവും
തന്റെ കൈയ്യിൽ കിട്ടിയ കുട്ടികളെ താൻ എന്തു ചെയ്തു
ഇതു പരിഹരിക്കാൻ എന്നാരും പറയില്ല
പിന്നെ പരാതിയുടെ പ്രളയമായിരിക്കും
കുട്ടിയെ തല്ലാൻ പാടില്ല
അക്ഷരമാല പഠിപ്പിക്കരുതെന്നാണ് നിർദ്ദേശം
തെറ്റെഴുതിയാലും മാർക്ക് കൊടുക്കണം
എന്നിങ്ങനെ എന്നിങ്ങനെ
കുട്ടി തെറ്റെഴുതിയാൽ ടീച്ചർക്ക് മാർക്ക് (ചില്ലറ)
കിട്ടാതിരിക്കാനുള്ള വല്ല വിദ്യയുമുണ്ടൊ മാഷെ
എന്നാൽ ഒന്നിളകിയേനെ
സർക്കാർ സ്കൂളിൽ കുട്ടികൾ വരുന്നില്ല വരുന്നില്ല
എന്ന് പതം പറയുന്ന ടീച്ചർ കുട്ടികൾ തന്റെ സ്കൂളിൽ തന്നെ വരാനായി
എന്ത് പ്രവർത്തനമാണ് സ്വന്തം നിലയിൽ ചെയ്തതെന്ന് ചോദിച്ചാൽ
അത് സാഹസമാവും ഗുരുനിന്ദയാവും
ആവശ്യമില്ലാതെ ചോദ്യം ചോദിക്കുന്നവരുടെ
അതായത് ‘’ശല്യക്കാരുടെ’’ ലിസ്റ്റിൽ പെട്ടെന്നും വരും

കലാധരന്‍.ടി.പി. said...

face book-related comments are given below:-

Akhil Nair ശരിയാണ് സര്‍ കുട്ടികള്‍ ടീച്ചര്‍ ക്ക് ശമ്പളം നല്‍കുന്നതിന് സൃഷ്ടിക്കപ്പെട്ട ഉത്‌പന്നങ്ങള്‍ ആകുകയാണ് ക്ലാസ്സ്‌ മുറിയില്‍

Sabu Paul:- ഒരു പഴയ സംശയമാണ്...വൈകല്യമുള്ള കുട്ടികളെ (വെല്ലുവിളി നേരിടുന്നവർ) മറ്റുകുട്ടികളോടൊപ്പം ക്ലാസിൽ പഠിക്കാൻ അനുവദിക്കുന്പോൾ മറ്റുകുട്ടികളുടെ ചില അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലേ...

Vs Bindu:- പ്രത്യേക പരിഗണന നല്‍കുന്ന കുട്ടികള്‍ "പരീക്ഷ" നേരിടുന്നതോ ?അവര്‍ ക്ക് വേണ്ടി തയാറാക്കിയ പ്രവര്‍ ത്തനങ്ങള്‍ ഉണ്ടാകാറില്ല, ക്ലാസ്‌ അധ്യാപിക നല്‍കുന്ന അനുരൂപീകരണ പ്രവര്‍ ത്തനങ്ങളുടെ സ്നേഹോപഹാരം അവര്‍ സ്വീകരിക്കുന്നു .പലപ്പോഴും പരീക്ഷക്ക്‌ ഇതിനു കഴിയാറില്ല എന്നത് വാസ്തവം .

Parameswaran Mappat:- പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ മറ്റിള്ളവരിടെ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നത് ഒരി തെറ്റിദ്ധാരണയാണ്

Sabu Paul:- ‎@പരമേശ്വരൻ -ആ കുട്ടികൾ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നു എന്നല്ല.....ബുദ്ധിവൈകല്യമുള്ള കുട്ടി ക്ലാസിൽ ചിലപ്പോൾ അടുത്തിരിക്കുന്ന കുട്ടിയെ ഉപദ്രവിക്കുന്നു..ക്ലാസിൽ നിന്ന് ഇറങ്ങി ഓടുന്നു...ഈ കുട്ടക്ക് വേണ്ടി ടീച്ചർ എപ്പോഴും കുടുതൽ ശ്രദ്ധയും കരുതലും കൊടുക്കേണ്ടിവരുന്നു...ഇതൊക്കെ പ്രായോഗികമായി ക്ലാസിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്...

Kaladharan Tp:- ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ എല്ലാവരും ഉപദ്രവകാരികലാണോ?
ഞാന്‍ അങ്ങനെ കരുതുന്നില്ല.
നമ്മള്‍ മനുഷ്യര്‍ക്ക്‌ മനസു കീഴടക്കാന്‍ കഴിയില്ലേ.
മറ്റു കുട്ടികള്‍ അറിയണം അതു സ്വന്തം വീട്ടിലെ ഒരംഗം ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന്.
എല്ലാ അധ്യാപകരും ഓര്‍ക്കണം ഇതു എനിക്ക് പിറന്ന കുട്ടി ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ?
ആദ്യം നമ്മള്‍ ഈ കുട്ടികളുടെ മാതാപിതാക്കളുടെ പക്ഷത്ത് നിന്നു കാണാന്‍ പഠിക്കണം.
പഠിപ്പ് എന്നാല്‍ എന്താണെന്ന് പഠിപ്പുള്ളവരെ പഠിപ്പിക്കേണ്ട കാലമാണ് ഇതു .

Sobha Kumary K :-സാബു പോള്‍ പറഞ്ഞത്‌ മുഴുവന്‍ ശരിയല്ല , മുഴുവന്‍ തെറ്റുമല്ല . ഓട്ടിസം എന്നാ വൈകല്യം ബാധിച്ചവര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നമുള്ളത് . പ്രത്യേക ശ്രദ്ധ ആകര്ഷിക്കുന്നവര്‍ എന്നാല്‍ ഓട്ടിസം മാത്രമല്ല , കാഴ്ച്ച്ചയിലോ കേള്‍വിയിലോ മറ്റു പോളിയോ പോലെയുള്ള ശാരീരിക വൈകല്യം , ലേണിംഗ് ഡിസേബിലിടി, സ്പീച് ടെഫിഷ്യന്‍സി ഇവര്‍ക്കൊന്നും ഈ പറഞ്ഞ മറ്റു കുട്ടികളെ ഉപദ്രവിക്കുന്ന പ്രശ്നമില്ലല്ലോ

ഓട്ടിസം ബാധിച്ച ഒരു കുട്ടിയുള്‍പ്പെടെ വൈകല്യം ബാധിച്ച ഒരുകുട്ടിയെന്കിലും എല്ലാ ക്ലാസിലും ഉണ്ട്. മറ്റു കുട്ടികള്‍ക്ക്‌ ഏതെന്കിലും തരത്തില്‍ ഉപദ്രവമാണ് ഇവര്‍ എന്ന് തോന്നിയിട്ടില്ല . പക്ഷെ ഇവരെ പഠിപ്പിക്കല്‍ ഒരു പ്രശ്നം തന്നെയാണ് . മറ്റുള്ളവരെ പഠിപ്പിക്കും പോലെ അവരെ പഠിപ്പിക്കാന്‍ പറ്റില്ല . അതിനുള്ള പരിശീലനം അധ്യാപകര്‍ക്കില്ല . ബി.ആര്‍ സീ യില്‍ അധ്യാപകരുണ്ട് . ദിവസവും ഉച്ചക്ക് ശേഷം തൃശൂര്‍ യൂ.ആര്‍ സീ യില്‍ ഓട്ടിസം ബാധിച്ചവര്‍ക്കായി പ്രത്യേകം ക്ലാസുമുണ്ട്. ശനിയാഴ്ച തോറും സ്കൂളില്‍ ഒരു റിസോര്‍സ് അധ്യാപിക വന്നു ക്ലാസ്‌ എടുക്കുന്നുണ്ട് . അത് മതിയോ? പോരെന്നാണ് എന്റെ അഭിപ്രായം . എല്ലാ അധ്യാപകര്‍ക്കും ക്ലാസിലെ ഇത്തരം കുട്ടികളെ കൂടി പഠിപ്പിക്കാനുള്ള പരിശീലനം നല്കുകയല്ലേ വേണ്ടത്‌ ?

കലാധരന്‍.ടി.പി. said...

അനുരൂപീകരണം എന്താണ് എന്നു ജിഷ ബഷീര്‍
നമ്മള്‍ കുഞ്ഞുങ്ങളോടൊപ്പം ഊണ് കഴിക്കുന്നു.അപ്പോള്‍ അമ്മ ചോറെടുത്ത് ചെറിയ ഉരുളയാക്കി കുരുന്നു വായില്‍ തൂവാതെ തുളുമ്പാതെ വെച്ചു കൊടുക്കും .ഇതു അനുരൂപീകരണം ആണ് . തീരെ ചെറിയ കുഞ്ഞുങ്ങള്‍ ആണെങ്കില്‍ കുഴമ്പു രൂപത്തില്‍ കൊടുക്കും
അസുഖം വരുമ്പോള്‍ ആഹരാത്തിന്റെ അനുരൂപീകരണം നടത്തും
അറിവ് നേടുന്നതിലും കഴിവ് നേടുന്നതിലും ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഹായം ആവശ്യമാകും
ഭിന്ന നിലവാരം, താല്പര്യങ്ങള്‍, പഠന ശൈലികള്‍
ഇവയൊക്കെ പരിഗണിച്ചു ഓരോ കുട്ടിയുടെയും തലം മനസ്സിലാക്കി ബോധാനംപ്രക്രിയ ക്രമീകരിക്കലാണ് അനുരൂപീകരണ ബോധനം
എല്ലാവരെയും ഉള്‍പെടുത്തുക എന്നു പറഞ്ഞാല്‍ ക്ലാസില്‍ ഇരിപ്പിടം കൊടുക്കുക എന്ന ഔദാര്യമല്ല. അറിവിന്റെ ഇരിപ്പിടം എല്ലാവരുടെയും മനസ്സില്‍ കൊടുക്കുന്ന അധ്യാപനം ആണ് .

കലാധരന്‍.ടി.പി. said...

1.cerebral palsy
.................
(A list of well known and famous persons both living and deceased who have and suffered from Cerebral Palsy.)


Anne McDonald -
An Australian author and an activist for the rights of people with communication disability. As a result of a birth injury she developed severe athetoid cerebral palsy. She was diagnosed as having severe intellectual disability and at the age of three was placed by her parents in St. Nicholas Hospital, Melbourne, a Health Commission (government) institution for people with severe disability, and lived there without education or therapy for eleven years. Anne wrote her story in Annie's Coming Out, a book she co-authored with Rosemary Crossley in 1980 (the film Annie's Coming Out based on the book won several Australian Film Institute awards and was released in the U.S. under the title Test of Love).

Christy Brown -
(June 5, 1932 - September 6, 1981) was an Irish author, painter and poet. The Academy Asard winning film My Left Foot profiled his life. Christy Brown had cerebral palsy and was incapable for years of deliberate movement or speech. Doctors considered him to be mentally disabled as well. However, his mother continued to speak to him, work with him, and try to teach him until he famously snatched a piece of chalk from his sister with his left foot to make a mark on the floor. He was about five years old and only his left foot responded to his will. His mother then taught him the alphabet and he laboriously copied each letter, holding chalk between his toes. He learned to spell out words and finally to read.

Stephen Hawking -
Professor Stephen Hawking is a well-known example of a person with MND, and has lived for more than 40 years with the disease. Stephen Hawking: The internationally renowned Physicist, has defied time and doctor's pronouncements that he would not live 2-years beyond his 21 years of age when he was diagnosed with amyotrophic lateral sclerosis (ALS); also known as Lou Gehrig's disease. The symptoms are very similar to those of CP, Hawking cannot walk, talk, breathe easy, swallow and has difficulty in holding up his head. Hawking, 51, was told 30 years ago, when he was a not-very-remarkable college student.

Jhamak Ghimire -
A poet and writer from Nepal who has won many awards for her writing of literature. Jhamak Ghimire is Nepal's equal of Helen Keller. Born in 1980 with cerebral palsy, Ghimire's desire led her to learn to read and write. She went on to become one of the leading and well respected literary figures of Nepal. She has also become a symbol of courage to people with disabilities around the world.

കലാധരന്‍.ടി.പി. said...

2
Dyslexia
............
Agatha Christie -
(15 September 1890 - 12 January 1976) Agatha Christie was the world's best selling book writer of all times only truly surpassed by the Bible and equaled by Shakespear, her books sold approximately 4 billion copies worldwide. Agatha suffered from dyslexia but in no way did it stop her from being creative and learning how to write, her mystery novels have always been some of the most captivating of all times. Her bestselling book was without a doubt "And then there was none" which was a source of inspiration for novelists and movie makers even many years after.

Albert Einstein -
(March 14, 1879 - April 18, 1955) Being one of the most important great minds of his century Albert Einstein was then known to suffer from dyslexia mainly because of his bad memory and his constant failure to memorize the simplest of things. He would not remember the months in the year yet he would succeed in solving some of the most complicated mathematical formulas of the time without any trouble. He may have never learned how to properly tie his shoelaces but his scientific contributions and theories still have a major effect on all of todays current knowledge of science.

Alexander Graham Bell -
(3 March 1847 - 2 August 1922) Well known as the inventor of the telephone Alexander was actually attempting to find a way that could make deaf people hear. His mother was slowly becoming deaf when Alexander was only 12 years old making him extremely sensitive to disabilities. Once older he was constantly seeking a way to cure them through technology. He himself had dyslexia which would cause him problems at school, but he always kept his interest for science, especially biology. He would show a great indifference for everything else and would have poor grades. Today Alexander Graham Bell is also well know as one of the founders of the National Geographic society.

കലാധരന്‍.ടി.പി. said...

Leonardo Da Vinci -
Leonardo di ser Piero da Vinci, (April 15, 1452 - May 2, 1519) was a Tuscan polymath: scientist, mathematician, engineer, inventor, anatomist, painter, sculptor, architect, botanist, musician and writer. As an engineer, Leonardo conceived ideas vastly ahead of his own time, conceptualising a helicopter, a tank, concentrated solar power, a calculator, and the double hull, and outlining a rudimentary theory of plate tectonics. He also had the gift of dyslexia. Most of the time, he wrote his notes backwards. Although unusual, this is a trait shared by many left-handed dyslexic people. Most of the time, dyslexic writers are not even consciously aware that they are writing this way.

Thomas Edison -
Thomas Alva Edison (February 11, 1847 - October 18, 1931) was an American inventor of Dutch origin and businessman who developed many devices that greatly influenced life around the world, including the phonograph and a long lasting light bulb. In school, the young Edison's mind often wandered. He was noted to be terrible at mathematics, unable to focus, and had difficulty with words and speech. This ended Edison's three months of official schooling. The cause of Edison's deafness has been attributed to a bout of scarlet fever during childhood and recurring untreated middle ear infections. Thomas Edison was dyslexic, a problem child, and a mischief-maker. He talked when he was supposed to be listening and did not listen when the teacher talked. He had no patience. He was not well-coordinated and did poorly in sports. He applied himself with a passion to whatever caught his attention, but his attention was easily diverted.

Walt Disney -
Walter Elias Disney (December 5, 1901 - December 15, 1966) was an American film producer, director, screenwriter, voice actor, animator, entrepreneur, and philanthropist. Disney is notable as one of the most influential and innovative figures in the field of entertainment during the twentieth century. Walt Disney had dyslexia, which is a learning disorder characterized by reading difficulties. While Walt Disney was attending high school he also went to the Academy of Fine Arts. This caused him to have double the school work than an average student on top of the fact that he also dealt with being dyslexic.

Winston Churchill -
Churchill described himself as having a "speech impediment", which he consistently worked to overcome. After many years, he finally stated, "My impediment is no hindrance." Although the Stuttering Foundation of America has claimed that Churchill stammered, the Churchill Centre has concluded that he lisped. Churchill's impediment may also have been cluttering, which would fit more with his lack of attention to unimportant details and his very secure ego. According to several sources Winston Churchill was not dyslexic and had no learning disability whatsoever. In his autobiography he played up his low grades at Harrow, undoubtedly to convince readers, and possibly himself, how much he had overcome; but in this he exaggerated. He was actually quite good at subjects he enjoyed and in fact won several school prizes.

കലാധരന്‍.ടി.പി. said...

പ്രിയ ചുണ്ടെക്കാട്
മുകളില്‍ കൊടുത്തിടുള്ള ലിസ്റ്റ് കണ്ടല്ലോ
ഇവരൊക്കെ വൈകല്യമുള്ളവര്‍ ആയിരുന്നത്രെ
ഇവരെ പോലെ ഉള്ള കുട്ടികള്‍ ക്ലാസില്‍ മുരടിച്ചു പോയാല്‍ ആരു പിഴ ഒടുക്കും ?

Chundekkad said...

പ്രത്യേക പരിഗണന നൽകേണ്ട കുട്ടികൾക്കത് നൽകുക തന്നെ വേണം
അവരും ഈ സമൂഹത്തിൽ ജീവിക്കേണ്ടവരാണ്
മറ്റു കുട്ടികൾക്കൊപ്പം അവർ പഠിച്ചു വളരുന്നതാണ് നല്ലത്
പക്ഷെ എത്ര അദ്ധ്യാപകർ ഈ ശിശുമനശ്ശാസ്ത്രം മനസിലാക്കി പെരുമാറുന്നുണ്ടെന്നതാണ് എന്നെ ആകുലപ്പെടുത്തുന്നത്
മൂന്നു കൊല്ലം മുൻപ് ഇത്തരമൊരു വിഷയത്തിൽ ഇടപെട്ടതിന്
ഹൈക്കോടതിവരെ പോകേണ്ടിവന്ന ഗതികേടും ഞങ്ങൾക്കുണ്ടായി
പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു കുട്ടിയോട്
ക്ലാസ് റ്റീച്ചർ ചെയ്ത ശരികേടിനെ ചോദ്യം ചെയ്തതായിരുന്നു വിഷയം
ഒരു കുട്ടി മാത്രമാണ് അന്വേഷണത്തിനായി വന്ന
DD യുടെ അരുകിൽ സത്യം പറഞ്ഞത്
മറ്റു കുട്ടികളുടെ വക പച്ചത്തെറി ഒരുപാട് ആ കുട്ടി കേൾക്കേണ്ടിവന്നു .
കുട്ടികളുടെ മേലും അധികാരികളുടെ അടുത്തും അത്രക്ക്
സ്വാധീനമുണ്ടായിരുന്നു ടീച്ചർക്ക്
സ്റ്റാഫിൽ രണ്ടു മൂന്ന് പേരൊഴികെ എല്ലാവരും ടീച്ചറുടെ പക്ഷമായിരുന്നു
ഒരു പ്രത്യേക അദ്ധ്യാപക സംഘടനയും ടീച്ചർക്കൊപ്പം നിലകൊണ്ടു
രക്ഷിതാക്കളിൽ നല്ലൊരു പങ്കിനെ ഒരു പ്രത്യേക മതത്തിന്റെ
സ്വധീനമുപയോഗിച്ചു കൂടെ നിറുത്തി.
ചികിത്സ വേണ്ടത് കുട്ടിയ്ക്കൊ അദ്ധ്യാപികയ്ക്കൊ

പിന്നെ
ഹിറ്റ്ലർ, മുസ്സോളിനി മുതൽ സജ്ജയ് ഗാന്ധി
വരെയുള്ളവരെയും പഠിപ്പിച്ചത് അദ്ധ്യാപകർ തന്നെയാണ്
പ്രശ്നം ഉരുപ്പടിയുടേതല്ല കൈകാര്യം ചെയ്യുന്ന ആശാരിയുടെതാണ്
ആശാരിക്ക് പിഴച്ചാൽ സമൂഹമാണ് പിഴ ഒടുക്കേണ്ടി വരിക
അതിനാൽ തന്നെ അദ്ധ്യാപകന്റെ പണി എല്ലാവർക്കും പറ്റിയ ഒന്നല്ല
പങ്കാളിത്ത പെൻഷനേപ്പറ്റി നടത്തുന്ന ചർച്ചയുടെ ആവേശം
തങ്ങളുടെ പഠിതാക്കളുടെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ …?