ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, September 15, 2012

വിദ്യാഭ്യാസ അവകാശ നിയമവും രക്ഷാകര്‍ത്തൃശാക്തീകരണത്തിലൂടെയുളള വിദ്യാലയ വികസനവും


രണ്ടു ദിവസം  ഒരു സ്കൂളിലെ രക്ഷിതാക്കളോടൊ പ്പമായിരുന്നു.
അജണ്ട -വിദ്യാഭ്യാസ അവകാശ നിയമവും രക്ഷാകര്‍ത്തൃശാക്തീകരണത്തിലൂടെയുളള വിദ്യാലയ വികസനവും.

  • വിദ്യാലയവികസനാവശ്യങ്ങള്‍ കണ്ടെത്തുന്നതിലുളള വിശകലന പാടവം വികസിപ്പിക്കുന്നതിനും 
  •  ആവശ്യങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതിനുളള രീതീശാസ്ത്രം പരിചയപ്പെടുന്നതിനും 
  • വിഭവലഭ്യത പരിഗണിച്ച് പ്രവര്‍ത്തനാസൂത്രണം നടത്തുന്നതിനും സൂക്ഷ്മഘടകങ്ങള്‍ കണക്കിലെടുത്ത് മോണിറ്റര്‍ ചെയ്യുന്നതിനും സ്കൂള്‍ മാനേജ്മെന്റ് സമിതി (SMC) ആംഗങ്ങളുടെ കാര്യപ്രാപ്തിയുയര്‍ത്തുന്നതിനു നിരന്തരം പിന്തുണ അനിവാര്യമാണ് എന്ന പരികല്പനയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ ദിനങ്ങളെ സമീപിച്ചത്.
സ്കൂള്‍ മാനേജ്മെന്റ് സമിതി അംഗങ്ങള തെരഞ്ഞെടുത്തശേഷം ബോധവത്കരണലക്ഷ്യത്തോടെ എസ് എസ് എ ചെറിയ ഒരു ഇടപെടല്‍ നടത്തിയിരുന്നു. പക്ഷെ SMC ആംഗങ്ങളുടെകാര്യപ്രാപ്തീവികസനത്തിനു അതു പര്യാപ്തമായിരുന്നില്ല. ഒരു പരിപാടി നടത്തി തീര്‍ക്കുക എന്നതിനപ്പുറം നിരന്തരം പിന്തുണ നല്കി മുന്നോട്ടു പോകുന്നതിനു കരുത്തു പകരുന്ന സമീപനം ആവശ്യമാണ്. സ്കൂള്‍ മാനേജ്മെന്റ് സമിതിയുടെ പക്ഷത്തു നിന്നു കാര്യങ്ങളെ സമീപിക്കണം.
എസ് എം സി യുടെ ചുമതലകള്‍ സംബന്ധിച്ച വിശദീകരണങ്ങള്‍ നടത്തുകയും നിങ്ങല്‍ക്കു വിപുലമായ അധികാരങ്ങള്‍ കിട്ടിയിട്ടുണ്ട് .അതു പ്രയോജനപ്പെടുത്തൂ എന്നു ഉപദേശിക്കുകയും ചെയ്തതു കൊണ്ട് മാറ്റം ഉണ്ടാകില്ല. സ്കൂള്‍ മാനേജ്മെന്റ് സമിതി ക്രമേണ ഒന്നും ചെയ്യാനാകാത്ത കടലാസ് കമ്മറ്റിയായി മാറും. പ്രത്യേകിച്ചു പി ടി എ കൂടി തുടരാന്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍. എസ് എം സിയുടെയും പിടിഎയുടെയും സംയുക്തയോഗങ്ങള്‍ അനിവാര്യമാണ്. രണ്ടു സംഘടനാരൂപങ്ങളും പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് ഇടപെട്ടത്. ഇരു സമിതികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇരുപതു പേര്‍ അധ്യാപകര്‍ ഉള്‍പ്പടെ പങ്കെടുത്തു.
എസ് എം സിയുടെ ചുമതലകള്‍ വിശദമാക്കുന്ന രേഖ ( പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍) നല്‍കി.കാര്യങ്ങള്‍ വിശദീകരിച്ചു എല്ലാം മനസ്സിലായി എന്ന ധാരണ അവര്‍ക്കുണ്ടായി. അതു തെറ്റിദ്ധാരണയാണെന്നു തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല..
എസ് എം സി ചുമതല1. വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുക
എന്താണ് മോണിറ്ററിംഗ്?എങ്ങനെ മോണിറ്റര്‍ ചെയ്യും? എപ്പോഴൊക്കെ? അതിന്റെ തുടര്‍ച്ചയും ഫലവും സംബന്ധിച്ച ധാരണയെന്താണ്? എന്തൊക്കെയാണ് മോണിറ്റര്‍ ചെയ്യേണ്ട വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുളള ചോദ്യങ്ങളുടെ മുമ്പില്‍ കൂടുതല്‍ ആഴത്തിലുളള പ്രായോഗികതയിലൂന്നിയുളള അറിവ് ആവശ്യമാണെന്നും ഈ ധാരണയുണ്ടെങ്കിലേ ഈ ചുമതല ഫലപ്രദമായി ചെയ്യാനാകൂ എന്നും അവര്‍ തിരിച്ചറിഞ്ഞു.
എന്തൊക്കെയാണ് മോണിറ്റര്‍ ചെയ്യേണ്ട വിദ്യാലയ പ്രവര്‍ത്തനങ്ങള്‍? ( അവര്‍ പറഞ്ഞത് )
  1. കുട്ടികളുടെ പ്രവേശനം
  2. അസംബ്ലി
  3. യൂണി ഫോം ഏര്‍പ്പെടുത്തല്‍
  4. സ്കൂള്‍ പാര്‍ലമെന്റ് നടത്തിപ്പ്
  5. ഉച്ചഭക്ഷണ വിതരണവും സംഘാടനവും
  6. ക്ലബ് പ്രവര്‍ത്തനങ്ങളും പങ്കാളിത്തവും
  7. ദിനാചരണങ്ങള്‍
  8. വിദ്യാലയവും പരിസരവും ആകര്‍ഷകമാക്കല്‍
  9. കായിക വിദ്യാഭ്യാസം
  10. കലാ വിദ്യാഭ്യാസം
  11. കംമ്പ്യൂട്ടര്‍ പരിശീലനം
  12. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
  13. പഠനയാത്ര
  14. വായന പ്രോത്സാഹിപ്പിക്കല്‍
  15. പച്ചക്കറികൃഷി
  16. പൂന്തോട്ട നിര്‍മാണം
  17. ക്ലാസ് പി ടി എ
  18. പരീക്ഷകള്‍
  19. ലൈബ്രറി കാര്യക്ഷമമാക്കല്‍
  20. ലാബ് ശക്തിപ്പെടുത്തല്‍
  21. പഠനോപകരണ നിര്‍മാണം
  22. വിദ്യാലയം ശിശുസൗഹൃദപരമാക്കല്‍
  23. പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്കുളള പിന്തുണ ,അനുരൂപീകരണം
  24. പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള പിന്തുണ
  25. പഠനവീട്
  26. എസ് എം സി പ്രവര്‍ത്തനം
  27. പി ടി എ പ്രവര്‍ത്തനം
  28. സ്കൂള്‍ വാര്‍ഷികം
  29. മേളകള്‍ .മത്സരങ്ങള്‍
എന്താണ് മോണിറ്ററിംഗ്?

  • ആസൂത്രണം ചെയ്ത പ്രവര്‍ത്തനത്തിന്റെ ദിശാഗതി പ്രതീക്ഷിത രീതിയിലാണോ എന്നു വിലയിരുത്തലാണ് മോണിറ്ററിംഗ്. ഒരു പ്രവര്‍ത്തനം /പരിപാടി നടന്നു കൊണ്ടിരിക്കുന്ന കാലയളവില്‍ ത്തന്നെ അതിന്റെ പുരോഗതി നിരന്തരം അളന്നും വിലയിരുത്തിയും അവസ്ഥ വിശകലനം ചെയ്ത പുതിയ പ്രശ്നങ്ങളോട്, സംഭവങ്ങളോട്, അവസരങ്ങളോട് പ്രതികരിച്ചും ലക്ഷ്യത്തിലെത്താനുളള ഇടപെടല്‍ നടത്തി ദിശയില്‍ വ്യതിചലനമില്ലെന്നുറപ്പു വരുത്തലാണ്.
  • ലക്ഷ്യം മുന്‍നിറുത്തി ഒരു പ്രക്രിയയെ നിരന്തരം പിന്തുടരലാണ്.
  • കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പു വരുത്താനാണ്.
  • മുന്‍വിധികളില്ല. നിര്‍ണയിച്ച ലക്ഷ്യം, ആസൂത്രണം ചെയ്ത പ്രവര്‍ത്തനപദ്ധതി,അവസ്ഥ വിശകലനം ചെയ് ശേഖരിച്ച വസ്തുതകള്‍, അനുഭവപ്പെട്ട കാര്യങ്ങള്‍ എന്നിവയെ മാത്രമേ മോണിറ്ററിംഗ് നടത്തുന്നവര്‍ പരിഗണിക്കാവൂ..
  • വിമര്‍ശനങ്ങളില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇനിയെന്തു ചെയ്യണം എന്ന രീതിയിലുളള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ആണ് മോണിറ്ററിംഗ് കമ്മറ്റി മുന്നാട്ടു വെക്കേണ്ടത്.
  • പരാതിയില്ല, കുടുംബാംഗമെന്ന അടുപ്പവും മികവിലേക്കുനയിക്കാനുളള ബാധ്യതയും മോണിറ്ററിംഗ് ചുമതല ഏല്‍ക്കുന്ന ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
    ഫലപ്രദമായ മോണിറ്ററിഗ് നടത്തണമെങ്കില്‍
  • ഓരോ പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യം വ്യക്തമായി നിര്‍ണയിച്ചിരിക്കണം
  • വിശദാംശങ്ങള്‍ തയ്യാറാക്കിയിരിക്കണം.
  • പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുളള സൂചകങ്ങള്‍ തയ്യാറാക്കിയിരിക്കണം
  • വിവരങ്ങള്‍ ശേഖരിക്കാന്‍ പരിപാടിയുണ്ടാകണം ( എപ്പോള്‍, എങ്ങനെ , ആരു് ,എന്തു ശേഖരിക്കണം?)
  • വിവരങ്ങള്‍ വിശകലനം ചെയ്യണം.
ഒരു പ്രവര്‍ത്തനം എടുത്തു വിശകലനം നടത്തി.


ക്ലാസ് പി ടി എ
ലക്ഷ്യങ്ങള്‍
  • ഓരോ കുട്ടിയുടെയും പഠനപുരോഗതി രക്ഷിതാവുമായി പങ്കിടുന്നതിനു അവസരം ഒരുക്കുക
  • ഓരോ ക്ലാസും നിരന്തരം അക്കാദമിക മികവിലേക്കുയരുന്നുണ്ടെന്നു സമൂഹത്തെ ബോധ്യയപ്പെടുത്തുക
  • കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള ഇടപെടലുകള്‍ വിലയിരുത്തുക
  • ക്ലാസ് മികവുകള്‍ പങ്കിടുന്ന ക്ലാസ പി ടി എ യോഗങ്ങളില്‍ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക
മൂന്നു കാര്യങ്ങളാണ് മോണിറ്റര്‍ ചെയ്യേണ്ടത്.

  • രക്ഷിതാക്കളുടെ പങ്കാളിത്തവും
  •  ക്ലാസ് പി ടി എ യിലെ പ്രക്രിയയും
  •  പഠനപുരോഗതിസംബന്ധിച്ച വിവരങ്ങളും.


രക്ഷിതാക്കളുടെ പങ്കാളിത്തം മോണിറ്റര്‍ ചെയ്യുന്നതിനുളള ഫോറം
മാസം ആകെ പങ്കെടുക്കേണ്ടവര്‍ ജൂണ്‍-ജൂലൈ ആഗസ്റ്റ്-സെപ്തംബര്‍ ഒക്ടോബര്‍-നവംബര്‍ ഡിസംബര്‍-ജനവരി ഫെബ്രുവരി-മാര്‍ച്ച്
ക്ലാസ് -1





ക്ലാസ് -2





ക്ലാസ് -3





ക്ലാസ് -4





ക്ലാസ് -5





ക്ലാസ് -6





ക്ലാസ് -7





ആകെ





എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം 

ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍
ജൂണ്‍-ജൂലൈ




ആഗസ്റ്റ്-സെപ്തംബര്‍




ഒക്ടോബര്‍-നവംബര്‍




ഡിസംബര്‍-ജനവരി




ഫെബ്രുവരി-മാര്‍ച്ച്








ക്ലാസ് പി ടി എ പ്രക്രിയ (ചെക്ക് ലിസ്റ്റ്)

ക്ലാസ് പിടി എയില്‍ പങ്കെടുത്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ 

ഇനത്തിനു നേരെയും രേഖപ്പെടുത്തുക

പ്രക്രിയ ജൂണ്‍
ജൂലൈ
ആഗസ്റ്റ്
സെപ്റ്റംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി
ഫെബ്രുവരി
മാര്‍ച്ച്
കുട്ടികളുടെ അവതരണങ്ങള്‍




പഠനോല്പന്ന പ്രദര്‍ശനം




പോര്‍ട്ട് ഫോളിയോ പരിശോധന




പഠന പുരോഗതി -അധ്യാപികയു ടെ അവതരണം




ചര്‍ച്ച




അടുത്ത മാസത്തെ പ്രവര്‍ത്തനാസൂത്രണം




പൊതുവായ കാര്യങ്ങള്‍ പങ്കിടല്‍











കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച് അധ്യാപിക അവതരിപ്പിച്ച വിവരങ്ങള്‍

...ക്സാസ് പി ടി എ യോഗം ബഹുഭൂരിപക്ഷം കുട്ടികളും നേടിയ ശേഷികള്‍



കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ച മേഖലകള്‍ (പിന്നാക്കം നില്‍ക്കുന്നവരെ പരിഗണിച്ചു നടപ്പിലാക്കേണ്ടവ)
ജൂണ്‍-ജൂലൈ







ആഗസ്റ്റ്-സെപ്തംബര്‍









ഒക്ടോബര്‍-നവംബര്‍









ഡിസംബര്‍-ജനവരി









ഫെബ്രുവരി-മാര്‍ച്ച്













എസ് എം സി യോഗം കൂടുമ്പോള്‍ വിവിധക്ലാസുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് തുടര്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം.
ഓരോ എസ് എം സി ക്കു ശേഷവും അധ്യാപകര്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുളള അക്കാദമിക തീരുമാനങ്ങള്‍ എടുക്കണം.

ഇതു പോലെ മറ്റു ഇടപെടല്‍ മേഖലകളും വിശകലനം ചെയ്യണം. പ്രായോഗികത കണക്കിലെടുത്ത്  രണ്ടു   മൂന്നു പ്രധാന മേഖലകള്‍  തുടക്ക ത്തില്‍ പരിഗണിക്കുക.

എസ് എം സി അംഗങ്ങള്‍ക്ക് മോണിറ്ററിംഗ് ഫോര്‍മാറ്റുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ കൈപുസ്തകം നല്‍കും. അവരുടെ പങ്കാളിത്തത്തോടെ അതു വികസിപ്പിച്ചിട്ടുണ്ട്.

ഈ അനുഭവത്തിന്റെ അടിസ്ഥാനതില്‍  ഇടുക്കി ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഗവേഷണാത്മകമായ ഇടപെടല്‍ എന്ന നിലയില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയംഗങ്ങള്‍ക്കുളള ശാക്തീകരണ പരിപാടി നടപ്പിലാക്കുന്നതിനു ആലോചിക്കുന്നു
ഓരോ ഉപജില്ലയിലെയും രണ്ടു സ്കൂളുകളില്‍ ( ഒരു എല്‍ പി സ്കൂളും ഒരു യു പി സ്കൂളും).
രണ്ടു ദിവസത്തെ ശില്പശാല അതത് വിദ്യാലയത്തില്‍ നടത്തും.

വിദ്യാലയ കേന്ദ്രിത ശാക്തീകരണ പരിപാടിയായി വികസിപ്പിക്കും.

7 comments:

Prasanna Raghavan said...

>>മുന്‍വിധികളില്ല. നിര്‍ണയിച്ച ലക്ഷ്യം, ആസൂത്രണം ചെയ്ത പ്രവര്‍ത്തനപദ്ധതി,അവസ്ഥ വിശകലനം ചെയ് ശേഖരിച്ച വസ്തുതകള്‍, അനുഭവപ്പെട്ട കാര്യങ്ങള്‍ എന്നിവയെ മാത്രമേ മോണിറ്ററിംഗ് നടത്തുന്നവര്‍ പരിഗണിക്കാവൂ.>>
very good.
I hope you mean here a policy. If so, may I know who formulates this policy and their objectives. I mean whether the department of education or individual SMCs/schools.

drkaladharantp said...
This comment has been removed by the author.
drkaladharantp said...


പ്രിയ mkeralam
സ്കൂള്‍ അതിന്റെ നയം തീരുമാനിക്കുകയാണ് വേണ്ടത്
വിദ്യാഭ്യാസ വകുപ്പ് ചില അവസരങ്ങള്‍ സാധ്യതകള്‍ തുറന്നിടുന്നു.
അത് ഏപ്പോഴും അടയാനും അടയ്ക്കാനും ഇടയുണ്ട് .
അതറിഞ്ഞു കൊണ്ട് രക്ഷിതാക്കള്‍, അധ്യാപര്‍ എന്നിവരുടെ കൂട്ട് മനസ് രൂപപ്പെടണം .
അതിനു പരസ്പരം അവിശ്വസിക്കാത്ത്ത മാനിക്കുന്ന ഒരു പ്രവര്‍ത്തന തലം അനിവാര്യമാണ്
ആസ്വാദ്യകരമായ അനുഭവത്തിന്റെ ഊര്‍ജം മുന്നോട്ടു നയിക്കണം
ഇവരുടെ ഇടയില്‍ നില്‍ക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നാ റോള്‍ ആണ് ഞാന്‍ വഹിക്കാന്‍ ഉദ്ദേശിക്കുന്നത്
ഉദ്യോഗസ്ഥ പരിവേഷം ഇവിടെ ഗുണം ചെയ്യില്ല
സൌഹൃദത്തിന്റെ പാത ഒരുക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്നലെ പിരിയുമ്പോള്‍ അനുഭവപ്പെട്ട കാര്യം .

രാജേഷ്‌ .എസ്.വള്ളിക്കോട് said...

64 % സ്കൂളുകളിലും ഏതാണ്ട് 70 % രക്ഷിതാക്കള്‍ക്കും SMC ബാധകമാകില്ല.പിന്നെ ഇത് കൊണ്ട് എന്ത് മാറ്റം വരും? കേരളത്തിലെ എല്ലാ പള്ളിക്കുടങ്ങളിലും SMC രൂപീകരിക്കുവാന്‍ നീയമം ഉണ്ടാവുകയാണ് വേണ്ടത്.

drkaladharantp said...

എല്ലായിടത്തും ഉണ്ട് എന്നാല്‍ ഒരിടത്തും ഇല്ല .എന്ന അവസ്ഥ പോലെ ആകും അവകാശ നിയമം.
എസ എം സി രൂപീകരിചിടത് എന്ത് സംഭവിച്ചു ? അത് ആലോചിക്കണം
രൂപീകരിചിരുന്നെങ്കില്‍ ഇങ്ങനെ മാറുമായിരുന്നല്ലോ എന്ന് ചൂണ്ടിക്കാണിക്കാന്‍... ആര് ഇടപെടും ?
ജനങ്ങളെ ആര്‍ക്കാണ് പേടി ?
സി ബി എസ് ഇ സ്കൂളുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണങ്ങള്‍ പാടില്ലെന്ന് കോടതിയുടെ നിലപാടും ഹയര്‍ സെക്കണ്ടരിയില്‍ ഇംഗ്ലീഷ് മാധ്യമം നിര്‍ബന്ധംമാക്കാനുള്ള കരിക്കുലം കമ്മറ്റിയുടെ തീരുമാനവും അധ്യാപക വിദ്യാര്‍ഥി അനുപാതം മുതലായ കാര്യങ്ങളില്‍ തീരുമാനം വൈകുന്നതും ഒക്കെ പൊതു വിദ്യാലയങ്ങളെ ദുര്‍ബലപ്പെടുത്തും .
ഈ വെല്ലുവിളി നേരിടാന്‍ രക്ഷിതാക്കളെ വിശ്വാസത്തില്‍ എടുത്തേ പറ്റൂ .
അവരുടെ ക്രിയാത്മക ഇടപെടല്‍ വര്‍ധിപ്പിക്കണം
ആരെയും പഴി പറഞ്ഞിരുന്നിട്ട് കാര്യമില്ല
ഞാന്‍ എന്ത് ചെയ്തു നാം എന്ത് ചെയ്തു എന്ന് ഓരോ ദിനവും ചോദിച്ചുകൊണ്ടേയിരിക്കുക
പരസ്പരം ചോദിച്ചുകൊണ്ടേയിരിക്കുക
സ്വയം ചോദിച്ചുകൊണ്ടേയിരിക്കുക

ബിന്ദു .വി എസ് said...

എസ് .എം .സി യുടെ പ്രവര്‍ത്തനങ്ങള്‍ ഇതില്‍കൂടുതല്‍ സുതാര്യമായി ആരെയും ബോധ്യ പ്പെടുത്താന്‍ കഴിയില്ല .
ക്ലാസ്‌ പി.ടി.എ നടപടി ക്രമങ്ങളുടെ ചെക്ക്‌ലിസ്റ്റ് കൂടുതല്‍ വികസിപ്പിക്കാന്‍ അതത് ക്ലാസുകളില്‍ അനേകം സാധ്യത.
അക്കാദമിക വിലയിരുത്തല്‍ എന്നത് കൃത്യമായ ടൂളുകള്‍ ഉപയോഗിച്ചുള്ള അളക്കല്‍ തന്നെ .തികച്ചും ശാസ്ത്രീയം
അതിനേക്കാള്‍ പ്രധാനമാണ് പരിഹരണ പ്രക്രിയ .പങ്കാളിത്തമുള്ള ഓരോ ആളിനും വിശാലമായ മനസ്സും സഹകരണ ചിന്തയും കാര്യക്ഷമ മായ നിര്‍ദേശങ്ങളും നല്‍കാന്‍
കഴിയണം .വിവരങ്ങള്‍ വിശകലനം ചെയ്തു തുടര്‍ പ്രവര്‍ത്തന മെന്നത് വളരെ വിശ ദീകരണം വേണ്ട ഒന്നാണ് . പലപ്പോഴും പരാജയം അതിന്‍റെ വിജയം ആഘോഷിക്കുന്നത് ഇവിടെയാണ്‌ .
ഓരോ ക്ലാസിനും സി .എം സി ആയാല്‍ കൂടുതല്‍ പ്രയോജനം ചെയ്യും .രക്ഷിതാക്കള്‍ വല്ലപ്പോഴും ക്ലാസിലെത്തിയാല്‍ അന്ന് അവരുടെ സഹായം വളരെ ഭംഗിയായി ക്ലാസില്‍
ലഭിക്കാറുണ്ട് .അത് കൂടുതല്‍ സൌഹൃദ പരമാണ് .എസ് .എസ് ജി യുടെ അവസ്ഥ ദുര്‍ബല മെന്നു തന്നെ ഇപ്പോള്‍ പറയാം .സി .എം സി കള്‍ കോ -ഓഡിനേറ്റു ചെയ്യാനുള്ള ഉയര്‍ന്ന ഗ്രൂപ്പായി എസ് .എം സി ക്ക് മാറാന്‍ കഴിയില്ലേ?ചെറിയ യുണിറ്റ് കൊണ്ട് കൂടുതല്‍ ഫലം ഉണ്ടാവില്ലേ? അതിനു നിയമ തടസ്സം ഉണ്ടാകുമോ?

drkaladharantp said...

ബിന്ദുടീച്ചര്‍,
പങ്കാളിത്തമുള്ള ഓരോ ആളിനും വിശാലമായ മനസ്സും സഹകരണ ചിന്തയും കാര്യക്ഷമ മായ നിര്‍ദേശങ്ങളും നല്‍കാന്‍
കഴിയണം എന്നതിനോടു യോഗിക്കുന്നു.

വിവരങ്ങള്‍ വിശകലനം ചെയ്തു തുടര്‍ പ്രവര്‍ത്തന മെന്നത് വളരെ വിശ ദീകരണം വേണ്ട ഒന്നാണ് .ഒരു ഉദാഹരണം നല്കാന്‍ ശ്രമിക്കാം. വിദ്യാലയങ്ങളിലെ ഇടപെടലില്‍ കൂടി കിട്ടുന്നതാകുമ്പോള്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാകും. അതിനായി യത്നം തുടരും