വിദ്യാലയം വിദ്യാര്‍ഥി സൌ ഹൃദമാക്കുക എന്നത് പോലെ പ്രധാനം ആണ് രക്ഷാ കര്‍ത്തൃ സൗഹൃദം ആയി മാറ്റുക എന്നതും .
വിദ്യാലയത്തില്‍ രക്ഷിതാക്കള്‍ എങ്ങനെ ആണ് ഇപ്പോള്‍ സ്വീകരിക്കപ്പെടുക ?
. വിശിഷ്ട ബന്ധുക്കള്‍ എന്ന നിലയിലാണോ ? അവര്‍ക്ക് ഇത്, എന്റെ വിദ്യാലയം, ഞാന്‍ നോക്കി നടത്തുന്ന വിദ്യാലയം എന്ന തോന്നല്‍ ഉണ്ടോ ?
സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി നിലവില്‍ വന്നു . അവര്‍ ഉഷാറാണ് . ഇനി പ്രവര്‍ത്തിക്കാന്‍ ഒരു മാര്‍ഗരേഖ വേണം .
എസ് എം സി സജീവമാക്കാന്‍ ആത്മാര്‍ഥമായ പിന്തുണ ആവശ്യം.
ഇടു ക്കി ഡയറ്റ് ലാബ് യു പി സ്കൂള്‍ എസ എം സി അംഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തക ഡയറി ആണ് സൗഹൃദം
വിദ്യാലയത്തില്‍ രക്ഷിതാക്കള്‍ എങ്ങനെ ആണ് ഇപ്പോള്‍ സ്വീകരിക്കപ്പെടുക ?
. വിശിഷ്ട ബന്ധുക്കള്‍ എന്ന നിലയിലാണോ ? അവര്‍ക്ക് ഇത്, എന്റെ വിദ്യാലയം, ഞാന്‍ നോക്കി നടത്തുന്ന വിദ്യാലയം എന്ന തോന്നല്‍ ഉണ്ടോ ?
സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി നിലവില്‍ വന്നു . അവര്‍ ഉഷാറാണ് . ഇനി പ്രവര്‍ത്തിക്കാന്‍ ഒരു മാര്‍ഗരേഖ വേണം .
എസ് എം സി സജീവമാക്കാന്‍ ആത്മാര്‍ഥമായ പിന്തുണ ആവശ്യം.
ഡയറ്റ്
ലാബ് സ്കൂളില്‍ സ്കൂള്‍
മാനേജ്മെന്റ് കമ്മറ്റിയും
പി ടി എ യും പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാലയവികസനത്തിനു
വേണ്ടിയുളള സമിതികള്‍ എന്ന
നിലയില്‍ കൂട്ടായ പ്രവര്‍ത്തനമാണ്
ആവശ്യം എന്നവര്‍ക്ക് അറിയാം .
വിദ്യാലത്തിന്റെ
വികസനാവശ്യങ്ങള്‍ കണ്ടെത്തുന്നതിനു
വേണ്ടി ഒരു ദിവസം സ്കൂളിനെ അവര്‍ സമഗ്രമായി സ്കാന്‍ ചെയ്യുകയുണ്ടായി.
തുടര്‍ന്ന്
ഡയറ്റിന്റെ ആഭിമുഖ്യത്തില്‍
രക്ഷിതാക്കളുടെ ശില്പശാല
സംഘടിപ്പിക്കുകയും വിദ്യാലയവികസന
പ്രവര്‍ത്തകര്‍ക്കു സഹായകമായ
ഈ ഡയറി വികസിപ്പിക്കുകയും
ചെയ്തു.
അധ്യാപകരുടെ
വിലയേറിയ നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ച് കൂടുതല്‍
പ്രായോഗികമാക്കാന്‍
ശ്രമിച്ചിട്ടുണ്ട്.
ഗവേഷണസ്വഭാവത്തോടെ
തയ്യാറാക്കിയ ഈ രേഖ അനുഭവത്തിന്റെ
അടിസ്ഥാനത്തില്‍ വരും വര്‍ഷം
മെച്ചപ്പെടുത്താന്‍ കഴിയും.
പ്രവര്‍ത്തനങ്ങള്‍
ജനാധിപത്യപരമായി മോണിറ്റര്‍
ചെയ്തു കൂടുതല്‍ കാര്യക്ഷമതയുളള
വിദ്യാലയമാക്കി മാറ്റുന്നതിനു
ഈ ഡയറി പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും ഉണ്ട്.
എന്തൊക്കെയാണ് സൌഹൃദത്തില്‍ ഉള്ളത് ?
- വിദ്യാര്‍ഥികളുടെ വിവരം
- അധ്യാപകരുടെ വിവരം
- എസ് എം സി യുടെ ചുമതലകള്‍
- എന്താണ് മോണിറ്ററിംഗ്?
- എസ് എം സി /പി ടി എ യോഗം സ്വയം വിലയിരുത്തല്‍ ഫോം
- ക്ലാസ് പി ടി എ -മോണിറ്ററിംഗ്
- ധനസഹായവിനിയോഗത്തിനു മേല്‍ നോട്ടം- രീതി
(ആരില്‍
നിന്നൊക്കെ ഈ വര്‍ഷം എത്ര
വീതം ധനസഹായം കിട്ടി?എന്തിനാണ്
ലഭിച്ചത്?എന്നത്തേക്കു
വിനിയോഗിക്കാന്‍?എന്താണ്
ഫലം?എന്നിവ
പരിഗണിച്ച് സമയബന്ധിതമായി
പ്രവര്‍ത്തനങ്ങള്‍ നിയമാനുസരണം
നടക്കുന്നവെന്നു വിലയിരുത്താനുള്ള ഫോം )
ധനസഹായ
ഏജന്‍സി
|
ഇനം
|
തുക
|
ധനവിനിയോഗ
ലക്ഷ്യം
|
ധന
വിനി
യോഗം ലക്ഷ്യം
നേടിയോ?
പൂര്‍ണമായി
/ഭാഗികമായി
/ഇല്ല
|
ആസൂത്രണച്ചാര്‍ട്ട്
പ്രവര്‍ത്തനം
|
തുക
(എല്‍
പി)
|
തുക
(യു
പി)
|
പൂര്‍ത്തീകരിക്കേണ്ട
കാലം
|
ചുമതല
|
വിലയിരുത്തല്‍
|
||||
സെപ്തംബര്‍
|
ഒക്ടോബര്‍
|
നവംബര്‍
|
ഡിസംബര്‍
|
ജനുവരി
|
- വിദ്യലയവികസനപദ്ധതി
വിദ്യാലയത്തിന്റെ ആവശ്യം പരിഗണിച്ചു ചുവടെ നല്‍കിയ ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും ഓരോ ലക്ഷ്യവും നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു .ലക്ഷ്യങ്ങള്‍ .
ലക്ഷ്യം
1.
വിദ്യാലയ
പരിസരം ആകര്‍ഷകമാക്കുക ( ആറു പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
2.
വിദ്യാലയ
പരിസരം സുരക്ഷിതമാക്കുക (8 പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
3.
പഠനസൗഹൃദ
ക്ലാസ് മുറികള്‍ ഒരുക്കുക (9പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
4.
വൃത്തിയുളള
പാചകപ്പുരയും ഡൈനിംഗ് ഹാളും പോഷകമൂല്യമുളളതും വൈവിധ്യപൂര്‍ണവുമായ
ഉച്ചഭക്ഷണസംവിധാനവും ഒരുക്കുക (5 പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
5.
കുട്ടികളുടെ
എണ്ണത്തിനാനുപാതകമായി ടോയ്
ലറ്റുകള്‍ ഒരുക്കുക.(7പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
6.കെട്ടിടങ്ങളുടെ
ഉപയോഗക്ഷമത വര്‍ധിപ്പിക്കുക (29 പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
7.ഉയര്‍ന്ന
പഠനനിലവാരം ഉറപ്പാക്കുക (7പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
7.സജീവവും
ക്രിയാത്മകവുമായ രക്ഷാകര്‍തൃപിന്തുണ.(9പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം
8.വൈവിധ്യത്തെ
അംഗീകരിക്കുന്ന വിദ്യാലയമാക്കി
മാറ്റുക.(പല
കഴിവുള്ളവര്‍,.പ്രത്യേക
പരിഗണന അര്‍ഹിക്കുന്നവര്‍,
വ്യത്യസ്ത
സാമൂഹിക സാമ്പത്തിക ശ്രേണിയില്‍
ഉള്ളവര്‍,
വിഭിന്ന
മതക്കാര്‍,സാംസ്കാരിക
സവിശേഷതയുള്ളവര്‍,
അവര്‍ക്കെല്ലാം
നല്ല പരിഗണനയും നിലവാരമുള്ള വിദ്യയും
ലഭിക്കണം.)
ലക്ഷ്യം 9.സമീപത്തുളള
ജനങ്ങളുമായി വിദ്യാഭ്യാസ
അവകാശനിയമത്തെക്കുറിച്ച്
ആശയവിനിമയം നടത്തുക .
ലക്ഷ്യം 10.കുട്ടിയുടെ
പഠന പുരോഗതി വിദഗ്ധരുടെ
സഹായത്തോടെ മോണിറ്റര്‍ ചെയ്യുക
പ്രവര്‍ത്തങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിനുള്ള ചെക്ക് ലിസ്റ്റ് സൌഹൃദത്തില്‍ ഉള്പ്പെടുതിയ്ട്ടുണ്ട്
DIETലാബ് യു പി സ്കൂളിനെ വിദ്യാര്‍ഥി/ രക്ഷാ കര്തൃ സൌഹൃദ വിദ്യാലയം ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നീക്കം വിജയിക്കട്ടെ എന്നാശംസിക്കാം .
DIET ലാബ് യു പി സ്കൂള്‍ തയ്യാറാക്കിയ സൗഹൃദം പിടിഎ പ്രിസന്റിനു നല്‍കി പ്രകാശിപ്പിക്കുന്നു
കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ പഠന യാത്ര നടത്തി.
ജില്ലയിലെ മൂന്നു ശിശു സൌഹൃദ വിദ്യാലയങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ . നൂറു കിലോമീറ്റര്‍ സഞ്ചരിച്ചു അയ്യപ്പന്‍ കോയില്‍ എല്‍ പി സ്കൂളില്‍ എത്തി.പിന്നെ മൂലമറ്റം, പൂച്ചപ്ര സ്കൂളുകളും രക്ഷിതാക്കളുടെ ഈ സന്നദ്ധത ,സമീപനം നമ്മെ പ്രചോദിപ്പിക്കും
ജില്ലയിലെ മൂന്നു ശിശു സൌഹൃദ വിദ്യാലയങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ . നൂറു കിലോമീറ്റര്‍ സഞ്ചരിച്ചു അയ്യപ്പന്‍ കോയില്‍ എല്‍ പി സ്കൂളില്‍ എത്തി.പിന്നെ മൂലമറ്റം, പൂച്ചപ്ര സ്കൂളുകളും രക്ഷിതാക്കളുടെ ഈ സന്നദ്ധത ,സമീപനം നമ്മെ പ്രചോദിപ്പിക്കും
3 comments:
പത്രത്തിലെ പ്ലാനിംഗിൽ ബഹു കേമമായിട്ടുണ്ട്. പ്രവർത്തിയിലും കൂടിആ യാൽ ബഹു കേമം. സമയമെടുക്കും. :)
ഇതിന്റെ ഒറിജിനൽ കോപ്പി കിട്ടാൻ എന്താണ് മാർഗ്ഗം . വിശദാംശങ്ങൾകിട്ടാനാണ് .
പ്രിയ ചുണ്ടെക്കാട്
ഓരോ സ്കൂളിനും അതിന്റെ പ്രത്യേകത പരിഗണിച്ചു ഓരോ സൌഹൃദ പുസ്തകം തയ്യാറാക്കണം എന്നാണു ആഗ്രഹം. അതാണ് ശരി .
അതിനുള്ള ശ്രമത്തിലാണ്.
ഈ മാസം അവസാനം രണ്ടു മൂന്നു സ്കൂളുകള്‍ എങ്കിലും ഈ വഴിയില്‍ വരും .
താങ്കള്‍ക്കു സമ്മതമെങ്കില്‍ ഒരു സ്കൂള്‍ വര്‍ക്ക്ഷോപ്പിലേക്ക് സ്വാഗതം .
ഇ മെയില്‍ വിലാസം അയച്ചു തരൂ
സൗഹൃദം കിട്ടും
Post a Comment