ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, October 20, 2012

നിങ്ങള്‍ക്കൊരു റോക്കറ്റു് നിര്‍മ്മിക്കാമോ

സ്കൂളുകളില്‍ ദിനാചരണങ്ങളും വാരാഘോഷവും നടക്കാറുണ്ട്.പലതും വഴിപാടുകള്‍. കാളികാവ് സ്കൂള്‍ കാര്യങ്ങളെ സമഗ്രമായി സമീപിക്കുന്നതില്‍ എന്നും മാതൃക കാട്ടിയിട്ടുണ്ട് . ഈ റിപ്പോര്‍ട്ട് വായിക്കൂ,

ബഹിരാകാശ വാരാഘോഷം
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ബഹിരാകാശ വാരാഘോത്തിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലേക്കുമായി അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് വിദ്യാലയത്തിലും ബഹിരാകാശ വിസ്മയത്തെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് സ്വാംശീകരിക്കാന്‍ സാഹായകമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. 'ബഹിരാകാശം മാനവസുരക്ഷക്ക് ' എന്നാശയം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് വിദ്യാലയത്തില്‍ ഒരുക്കിയത്.

വിദ്യാലയ SRG യോഗം ചേര്‍ന്ന് ബഹിരാകാശ വാരാഘോഷം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലൊരുക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സയന്‍സ് ക്ലബ്ബിനെ ചുമതലപ്പെടുത്തി.ബഹിരാകാശ വാരാഘോഷ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും അവ നടപ്പിലാക്കുന്നതിനുമായി നിര്‍വ്വഹണ കമ്മിറ്റിയെയും തീരുമാനിച്ചു.
 
എന്‍. ബി. സുരേഷ് കുമാര്‍- മുഖ്യ രക്ഷാധികാരി, സി. ഷൗക്കത്തലി -രക്ഷാധികാരി, പ്രീതി. പി കണ്‍വീനര്‍,ജിഷ ജോ. കണ്‍വീനര്‍,രജീഷ്. കെ SRG കണ്‍വീനര്‍,അബ്ദുല്‍ സലാം സ്റ്റാഫ് സെക്രട്ടറി,ബാബു ഫ്രാന്‍സിസ് ഗണിത ക്ലബ്ബ് കണ്‍വീനര്‍,മുരളീകൃഷ്ണന്‍ SS ക്ലബ്ബ് കണ്‍വീനര്‍,
.കെ. ഭാസ്കരന്‍ SSG കണ്‍വീനര്‍,സമീദ് വൈ. പ്രസിഡന്റ് PTA
പ്രവര്‍ത്തന കലണ്ടര്‍
ഒക്ടോബര്‍- 4 ഉദ്ഘാടനം
ഒക്ടോബര്‍-4 പ്ലക്കാര്‍ഡ് നിര്‍മാണം
ഒക്ടോബര്‍-5വിളംബരജാഥ
ഒക്ടോബര്‍-5 ബഹിരാകാശ ശില്പശാല
ഒക്ടോബര്‍-6 ഫീല്‍ഡ് ട്രിപ്പ്
ഒക്ടോബര്‍-8 ആകാശത്തേക്കൊരു കിളിവാതില്‍ - CD പ്രദര്‍ശനം
ഒക്ടോബര്‍-9 റോക്കറ്റ് നിര്‍മ്മാണം,
ഒക്ടോബര്‍-9ചാര്‍ട്ട് മത്സരം - പ്രദര്‍ശനം
ഒക്ടോബര്‍-10 ബഹിരാകാശ ക്വിസ്സ്
ബഹിരാകാശ വാരാഘോഷം
ഉദ്ഘാടനം - 04-10-12
ബഹിരാകാശവാരാഘോഷത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്തിന്റെ വിസ്മയങ്ങള്‍, അറിവുകള്‍ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ വാരാഘോഷത്തിലൂടെ സാധ്യമാകട്ടെയെന്ന് പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി. ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലക്കാര്‍ഡ് നിര്‍മാണം 04/10/12
ബഹിരാകാശ വിശേഷങ്ങള്‍, സന്ദേശങ്ങള്‍ പങ്കുവെക്കു ന്നതിനു സഹായകമായ തരത്തില്‍ പ്ലക്കാര്‍ഡുകള്‍ നിര്‍മിക്കുന്നതിനു ക്ലാസടിസ്ഥാനത്തില്‍ മത്സരം ഉണ്ടായിരുന്നു.മത്സരത്തില്‍ എല്‍.പി,യു.പി വിഭാഗങ്ങളില്‍ നിന്നായി 350തില്‍ പരം കുട്ടികള്‍ പങ്കാളികളായി
വിളംബരജാഥ 05/10/12
വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും അണിനിരത്തി വിളംബരജാഥ സംഘടിപ്പിച്ചു. വിളംബരജാഥയില്‍ കുട്ടികള്‍ തയ്യാറാക്കിയ ബഹിരാകാശ നേട്ടങ്ങളും വിശേഷങ്ങളും അറിയിക്കുന്ന പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ നിന്ന് തുടങ്ങിയ റാലി ബി.പി.ഒ ആന്‍ഡ്രൂസ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു.
ബഹിരാകാശ ലോകം. ശില്പശാല...05/10/12
സൗരയൂഥത്തെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനായാണ് ബഹിരാകാശവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സഹായകമായ തരത്തില്‍ ഒരു ശില്പശാല ഒരുക്കിയത്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും തുടങ്ങിയ നിരവധി കാര്യങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ അധ്യാപകനും നക്ഷത്രനിരീക്ഷികനുമായി ശ്രീ. ബെന്നി പുല്ലങ്കോടിന് സാധിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ശില്പശാല ഹെഡ്മാസ്റ്റര്‍ എന്‍.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 80 കുട്ടികള്‍ പങ്കെടുത്തു.വൈകീട്ട് ടെലിസ്കോപ്പിലൂടെ ചന്ദ്രനെയും, നക്ഷത്രങ്ങളെയും നിരീക്ഷിക്കുന്നതിന് സഹായകമായ തരത്തിലുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വളരെയധികം വിസ്മയത്തോടെയാണ് കുട്ടികള്‍ ഓരോ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായത്.
പ്ലാനറ്റോറിയം - ഫീല്‍ഡ് ട്രിപ്പ്... 06/10/12
ആകാശ വിസ്മയങ്ങളുടെ കൂടുതല്‍ അറിവുകള്‍ തേടിയാണ് സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 50ല്‍ പരം കുട്ടികളും, അധ്യാപകരും കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ഒരു ദിവസത്തെ സന്ദര്‍ശത്തിനായി പോയത്. ജോതിശാസ്ത്രത്തിലെ പുത്തന്‍ അറിവുകളും ചന്ദ്ര ഗ്രഹണം, സൂര്യഗ്രഹണം, സൗരയൂഥത്തിലെ ഗ്രഹങ്ങളെയും, നക്ഷത്രങ്ങളെയുമൊക്കെ കുറിച്ചുള്ള അറിവുകളും, ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതല്‍ അറിയുന്നതിനും ഈ ഫീല്‍ഡ്ട്രിപ്പ് ഏറെ സഹായകമായി...
ആകാശത്തേക്കൊരു കിളിവാതില്‍ ….....
CD പ്രദര്‍ശനം 
ആകാശകാഴ്ചകളും അവിടുത്തെ വിസ്മയങ്ങളും പ്ലാനറ്റോറിയത്തില്‍ നിന്നും ഏതാനും ചില കുട്ടികള്‍ക്ക് മാത്രമെ മനസ്സിലാക്കാനായൊള്ളു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിനൊര വസരമൊരുക്കുന്നതിന് വേണ്ടിയാണ് 'ബഹിരാകാശ ലോകം' CD പ്രദര്‍ശനം ഒരുക്കിയത്. 3 മുതല്‍ 7 വരെ ക്ലാസുകളിലെ അറനൂരില്‍ പരം കുട്ടികള്‍ക്ക് CD പ്രദര്‍ശനം വീക്ഷിക്കുന്നതിന് അവസരം ഒരുക്കി.
ചാര്‍ട്ട് നിര്‍മ്മാണ മത്സരം. 09/10/12
ബഹിരാകാശവാര്‍ത്തകളും, ചിത്രങ്ങളും, വിശേഷങ്ങളും, ശേഖരിക്കുന്നതിനും അവ ക്ലാസടിസ്ഥാനത്തില്‍ ചുമര്‍ പത്രങ്ങളുമായി തയ്യാറാക്കുന്നതിനുമുള്ള അവസരമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഓരോ ഗ്രൂപ്പും ഒരുക്കിയ ചാര്‍ട്ടുകള്‍ എല്ലാവര്‍ക്കും വീക്ഷിക്കുന്നതിനും വിവരശേഖരത്തിനുമായി ചാര്‍ട്ടുകളുടെ പ്രദര്‍ശനവും ഒരുക്കി...
ബഹിരാകാശ ക്വിസ് 10/10/12
ബഹിരാകാശ വാരാഘോഷവുമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേടാനായ അറിവുകള്‍ പരിശോധിക്കുന്നതിനും പുതിയ ധാരണകള്‍ കൈവരിക്കുന്നതിനും സഹായകമായ തരത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് മത്സരങ്ങള്‍ മത്സരങ്ങള്‍ ഒരുക്കുകയും ചെയ്തു. ഓരോ ക്ലാസില്‍ നിന്നും 4 കുട്ടികള്‍ വീതമാണ് സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. 25 ചോദ്യങ്ങളാണ് സ്കൂള്‍ തല മത്സരത്തിലുണ്ടായിരുന്നത്
റോക്കറ്റ് നിര്‍മ്മാണം 09/10/12
നിങ്ങള്‍ക്കൊരു റോക്കറ്റു് നിര്‍മ്മിക്കാമോ? ഇങ്ങനെയൊരു മത്സരത്തില്‍ കുട്ടികള്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. എങ്ങനെയാണ് റോക്കറ്റ് നിര്‍മിക്കുക. പ്ലാനറ്റോറിയത്തിലെ റോക്കറ്റ് കുട്ടികള്‍ക്ക് ഏറെ കൗതുകം പകര്‍ന്നതാണ്. അത്തരെമൊരു ധാരണയിലാണ് കുട്ടികള്‍ റോക്കറ്റ് നിര്‍മാണ മത്സരത്തില്‍ പങ്കെടുത്തത്. ഏവര്‍ക്കും കൗതുകമുണ്ടാക്കുന്ന തരത്തില്‍ 5C ക്ലാസിലെ റെന്ന ഹാരിസാണ് മികച്ച റോക്കറ്റ് മാതൃക ഒരുക്കിയത്

No comments: