ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 18, 2012

മദ്യം വിദ്യാലയം കേരളം

  • കൊട്ടാരക്കര: മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനെ ഭയന്ന് രാത്രി വീട് വിട്ടിറങ്ങിയ ദളിത് പെണ്‍കുട്ടിയെ മദ്യപിച്ച സംഘം ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടി വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി സമീപത്തെ വീട്ടിലുപേക്ഷിച്ചു.  പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്
  .ഇങ്ങനെ ഒരു പെണ്‍കുട്ടി പാതിരാത്രിക്ക്‌ വീട് വിട്ടിറങ്ങണമെങ്കില്‍ എത്രമാത്രം മനോവിഷമം അനുഭവിച്ചിരിക്കണം .മദ്യം പിതാവിന്റെ തലയില്‍ നിന്നും കട്ടൊഴിഞ്ഞു വരുന്ന സമയം മറ്റൊരു ദാരുണ അനുഭവം..ക്ലാസില്‍ ഇരിക്കുന്ന കുട്ടികള്‍ പലരും ഉള്ളില്‍ വേദന കൊണ്ട് നടക്കുന്നുണ്ടാകും. വ്യക്തിപരമായ ഇടപെടലിനേക്കാള്‍ സാമൂഹികമായ ഇടപെടല്‍ ആവശ്യം.സ്കൂളുകള്‍ക്ക് ചിലത് ചെയ്യാന്‍ കഴിയും .

  • മദ്യത്തിനെതിരേ വിദ്യാര്‍ഥികളെ അണിനിരത്തി ബഹു‍ജന കാംമ്പെയിന്‍ നടത്തുന്ന പുറത്തൂര്‍ ജി യു പി എസിനെ അഭിനന്ദിക്കാം.
  •  ഈ ചിത്രങ്ങള്‍ നോക്കൂ. നാടിന്റെ അജണ്ടയില്‍ ഈ വിഷയം കൊണ്ടുവരിക മാത്രമല്ല കുറെ കുഞ്ഞുങ്ങളുടെ മനോഭാവത്തെ മാറ്റാനും ഇതു വഴിയൊരുക്കും. വിദ്യാലയം ഗാന്ധിയെ സമൂചിതമായി അനുസ്മരിച്ചു. ഒക്ടോബര്‍ രണ്ടിന് .
  • സ്കൂള്‍ പറയുന്നു-വിദ്യാര്തികള്‍ക്ക് ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം രചിക്കാനും കഴിയണം
  • പുറത്തൂരില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ലഹരി വുക്ത സമൂഹത്തില്‍ ജീവിക്കാന്‍ മോഹമുണ്ട്.
  •  ഒരു വര്‍ഷത്തെ കാംപൈന്‍ തുടങ്ങി.പഞ്ചായത്തും എം എല്‍ എ യും എല്ലാവരും ഒപ്പം.നാട് കൂടെ
ചില വാര്‍ത്തകള്‍ കൂടി വായിക്കുക. അപ്പോള്‍  ഈ പ്രവര്‍ത്തനത്തിന്റെ പ്രസക്തി തിരിച്ചറിയും.
  • തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ക്ക് മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ ബിവറേജസ് കോര്‍പ്പറേന്റെ ചില്ലറ വില്‍പ്പനശാലകളിലെ ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു.
  • തിരുവനന്തപുരം: അരിയാണോ മദ്യമാണോ വേണ്ടത്. ചോദ്യം മലയാളിയോടാണെങ്കില്‍ ഉത്തരം മദ്യം എന്നായിരിക്കും. വെറുതേ പറയുന്നതല്ല. ശാസ്ത്രസാഹിത്യപരിഷത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരം ലഭിച്ചത്. മലയാളികള്‍ മദ്യത്തിനായി ചെലവാക്കുന്നത് അരി വാങ്ങുന്നതിന്റെ മൂന്നിരട്ടി പണമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ മദ്യപാനാസക്തി വര്‍ധിക്കുന്നുവെന്നും ശരാശരി പന്ത്രണ്ടര വയസില്‍ മലയാളി കുടി തുടങ്ങുന്നുവെന്നും സര്‍വേയില്‍ കംണ്ടെത്തി. ശാസ്ര്ത സാഹിത്യ പരിഷത്ത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടത്തിയ ശാസ്ര്തീയ പഠനത്തിലാണ് അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.പ്രതിവര്‍ഷം മൂവായിരം കോടി രൂപയാണ് മലയാളികള്‍ അരി വാങ്ങാന്‍ ചെലവാക്കുന്നത്. അരി കേരളീയരുടെ മുഖ്യ ഭക്ഷണമായതിനാലാണ് ഇത്രയും ഉയര്‍ന്ന തുക ഇതിനായി ചെലവാക്കേണ്ടിവരുന്നത്. ഇതേസമയം മദ്യത്തിനായി മലയാളികള്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 15000 കോടി രൂപയാണ്. സംസ്ഥാനത്തെ 48 ശതമാനം പുരുഷന്‍മാരും മദ്യം ഉപയോഗിക്കുന്നവരാണ്. ഒന്നേകാല്‍ കോടിയിലേറെ പുരുഷന്‍മാര്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് ഇതിനര്‍ത്ഥം. കേരളത്തിലെ സ്ര്തീകളില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പത്തു ലക്ഷത്തോളം വരും.

ഇടുക്കി ഡയറ്റ് മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പബ്ളിക്  ഇന്‍ഫര്‍മേഷന്‍ വകുപ്പുമായി ചേര്‍ന്നു നടത്തിയ പാവനാടകം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളില്‍ അരങ്ങേറിയപ്പോള്‍.
പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ക്കു സാമൂഹിക വിഷയങ്ങളും അജണ്ട ആക്കാം .

2 comments:

Kaladharan TP said...

കണ്ണൂര്‍:സംസ്ഥാനത്ത് പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വിറ്റാല്‍ വില്‍ക്കുന്നവര്‍ കുടുങ്ങും. ബാറില്‍ കയറി മങ്ങിയ വെളിച്ചത്തില്‍ മിനുങ്ങാമെന്നും കരുതേണ്ട. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശംനല്‍കി. ഇതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് സമീപം നിരീക്ഷണം ശക്തമാക്കും.

പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കേരള അബ്കാരി നിയമം, കേരള പോലീസ് നിയമം, ബാലനീതി നിയമം എന്നിവപ്രകാരം കുറ്റകരമാണ്. എന്നാല്‍ നിയമം കര്‍ശനമാക്കാന്‍ ആരും ഇതുവരെ മെനക്കെട്ടിരുന്നില്ല. അബ്കാരി നിയമം സെക്ഷന്‍ 15 ബി പ്രകാരം ഇത് 5000 രൂപ പിഴയോ രണ്ടുവര്‍ഷംവരെ തടവോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. മദ്യം വില്‍ക്കാന്‍ ലൈസന്‍സുള്ളയാളോ അവരുടെ ജീവനക്കാരോ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് അബ്കാരി നിയമം വിലക്കുന്നുണ്ട്. പോലീസ് നിയമപ്രകാരം ഇത് മൂന്നുവര്‍ഷംവരെ തടവോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.

കുട്ടികള്‍ക്ക് മദ്യമോ മറ്റു ലഹരിവസ്തുക്കളോ നല്‍കുന്നവര്‍ക്ക് ബാലനീതി നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ഇപ്പോള്‍ കുട്ടികള്‍ക്ക് മദ്യം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ ബാറുകളിലും കള്ളുഷാപ്പുകളിലും കയറി മദ്യപിക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്പനശാലകള്‍ക്കുമുന്നില്‍ ഇത്തരക്കാര്‍ വരിനിന്ന് മദ്യം വാങ്ങുന്നതും കാണാം. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കുന്നത്.

സ്‌കൂളുകളില്‍ കുട്ടികള്‍ മദ്യപിച്ചെത്തിയ സംഭവവും അടുത്തകാലത്തുണ്ടായി. മദ്യപാനം തുടങ്ങുന്ന പ്രായം താഴേക്കുവരുന്നതായും പഠനങ്ങളില്‍ കണ്ടെത്തി. മദ്യത്തിന്റെ ലഭ്യത കൂടിയതാണ് കാരണം. കുട്ടികള്‍ മദ്യത്തിന് അടിമയാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പോലീസ് മേധാവി നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ എന്നിവ മുഖേന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ബോധവത്കരണം നടത്താനും നിര്‍ദേശമുണ്ട്.