വിദ്യാലയത്തില്‍
പെട്ടെന്നാണ് കുട്ടികള്‍
ലേബല്‍ ചെയ്യപ്പെടുന്നത്.
മണ്ടന്‍,പഠിക്കാത്തവന്‍,
ചീത്തക്കുട്ടി,
തല്ലിപ്പൊളി,
അനുസരണം
കെട്ടവന്‍,
തെമ്മാടി...
ചില ആണ്‍
കുട്ടികള്‍ ഇങ്ങനെ വിളിക്കപ്പെടുയും
കളിയാക്കപ്പെടുകയും ചെയ്യുന്നു.
അവരെ
ക്കുറിച്ച് കുട്ടികള്‍ക്കു
പരാതി ,
സാര്‍ ഇവന്‍
ചീത്ത വിളിച്ചു.
വഴക്കു കെട്ടി,
ശല്യം ചെയതു.
പിന്നെ വിചാരണ.
ശിക്ഷ.എന്നിട്ടും
ഈ കുട്ടികള്‍ അധ്യാപകരുടെ
ഇഷ്ടമനുസരിച്ച് പ്രിയവിദ്യാര്‍ഥികളായി
മാറുന്നില്ല.
മാറ്റിയെടുക്കാനായിരുന്നല്ലോ
ഈ മുറകളൊക്കെ.അങ്ങനെ
വിദ്യാലയത്തിലെ അധികപ്പറ്റായി
മാറുന്ന കുട്ടികള്‍.
വിദ്യാഭ്യാസപ്രക്രിയയില്‍
ഇവരുടെ സ്ഥാനം എവിടെയാണ്?
വീട്ടുകാര്‍
പറയും "അവനോടുകൂട്ടുകൂടി
ചീത്തയാകരുത്."
കുട്ടികള്‍
ഒഴിഞ്ഞുമാറി അകലം പാലിച്ച്
നടക്കും
"അവനോടു
കൂട്ടുകൂടി അവനെക്കൂടി
നമ്മള്‍ക്കൊപ്പം ആക്കണമെന്ന്" ഒരു
അധ്യാപികയും തിരുത്തിപ്പറയരുതെന്നു
നിയമമുളളതു പോലെ.
ഇവിടെ
ഒരു അധ്യാപകന്റെ അനുഭവം
പങ്കിടുകയാണ്.
മനുഷ്യനാക്കിയെടുക്കാനുളള
വിദ്യാഭ്യാസമാണ് ഞാന്‍
നല്‍കുന്നതെന്നു കരുതുന്ന
അധ്യാപകന്‍.
ഒരു കുട്ടിപോലും
നഷ്ടപ്പെട്ടുകൂടാ എന്നു
കരുതലുളള അധ്യാപകന്‍..
എന്റെ സുഹൃത്ത് സ്നേഹത്താല്‍ ജയിച്ചവനെന്ന അര്‍ഥമുളള സ്വന്തം പേര് അന്വര്‍ഥമാക്കി. കുട്ടികളുെട പക്ഷത്തു നിന്നും ചിന്തിക്കുന്ന തിരുവനന്തപുരംകാരനായ മുന്‍ ബി ആര്‍ സി പരിശീലകന്റെ സുഹൃത്താകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. കൂട്ടുകാരാ എന്നു പ്രൈമറിസ്കൂള്‍ വിദ്യാര്‍ഥിയെ അഭിസംബോധന ചെയ്യാന്‍ സന്മനസുളള ഈ അധ്യാപകനാകട്ടെ നമ്മുടെ അവധിക്കാല പാഠം. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് വായിക്കൂ.
എന്റെ
വിദ്യാലയത്തിലെ അഞ്ചാം
ക്ലാസ്സില്‍ പുതുതായി
അഡ്മിഷന്‍ നേടിയ കൂട്ടുകാരനാണ്.
അവന് .....
അച്ഛനില്ല
.
അമ്മ
മനോരോഗി-
. തെരുവില്‍
അലഞ്ഞു നടക്കും .
അവന്റെ
വലിയച്ചനും വലിയമ്മയും
ചേര്‍ന്നാണ് വളര്‍ത്തുന്നത്
.
എതിര്‍പ്പുകള്‍
അവന്
അഡ്മിഷന്‍ നല്‍കുന്നതില്‍
പി റ്റി എ പ്രസിഡന്റിനും
മറ്റു രക്ഷിതാക്കള്‍ക്കും
എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു
.
കാരണം
അവന്‍ കൂട്ടുകാരെ ചീത്ത
വിളിക്കും
മാത്രമല്ല
കുട്ടികളോട് ചീത്തകാര്യങ്ങള്‍
സംസാരിക്കും .
അവന്‍
വന്നാല്‍ മറ്റുള്ള കൂട്ടുകാര്‍
ചീത്തയാകും .
ഇതായിരുന്നു
മറ്റു രക്ഷിതാക്കള്‍
ഭയപ്പെട്ടിരുന്നത് .....
സ്കൂളില്‍
ഒറ്റയ്ക്ക്
ഞാന്‍
അവന് അഡ്മിഷന്‍ നല്‍കി .
സ്കൂളില്‍
ഒറ്റയ്ക്ക് ഒരിടത്ത്
മാറിയിരിക്കും .
ഭക്ഷണം
കഴിക്കുമ്പോഴും ഇതു പോലെ
തന്നെ ....
യഥാര്‍ഥ
ചിത്രം
ഞാന്‍
അവന്റെ ചുറ്റുപാടുകളെ
കുറിച്ച് അന്വേഷിച്ചു
.അപ്പോഴാണ്
യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത്
....
അവന്റെ
വലിയച്ചന്‍ രാത്രി കുടിക്കാന്‍
തുടങ്ങുമ്പോള്‍ അവനെയും
ഒപ്പം കൂട്ടും
അവന്‍
വലിയച്ചനെ ചീത്ത വിളിക്കും
...
ചെറിയ
വായിലെ വലിയ ചീത്തവിളിയില്‍
രസം പിടിച്ച് അയാള്‍ അറഞ്ഞു
ചിരിക്കും
.ഇതാണ്
അവന് ലഭിച്ചിട്ടുള്ള പരിശീലനം
.
ഈ
കൂട്ടുകാരന്‍ അവന്‍റെ
വലിയച്ചന് ഒരു കളിപ്പാട്ടമാണ്
....
പക്ഷെ
അവന് വലിയച്ചനെന്നാല്‍
ജീവനാണ് .
അവന്‍
അംഗീകരിച്ച അച്ഛനുമമ്മയും
അവന്‍റെ വലിയച്ചനും വലിയമ്മയും
ആണ് .
ആ
സ്വാധീനത്ത്തില്‍ നിന്നും
രക്ഷപ്പെടുത്തുക ദുഷ്കരം
തന്നെ ....
സ്വാധീനിക്കുന്ന
ഒരു ഘടകമാകാനുള്ള ശ്രമം
.അല്‍പ
ദിവസം കൊണ്ട് അവന് എന്നോട്
അടുത്തു .
ഞാന്‍
അവനെ സ്വാധീനിക്കുന്ന ഒരു
ഘടകമാകാനുള്ള ശ്രമം തുടര്‍ന്ന്
കൊണ്ടേയിരുന്നു .
സമൂഹം
വേട്ടയാടുന്നു
സമൂഹവും
അവനെ വെറുതെ വിട്ടില്ല
......അവനെ " ----മ്മയുടെ"(
അമ്മയുടെ
പേര് ചേര്ത്ത്‍ വിളിക്കും മോനേ
എന്നും കിറുക്കിയുടെ
മോനേയെന്നും വിളിച് അവരില്‍
പലരും പ്രകോപിപ്പിച്ചിരുന്നു
...അവന്റെ പിതാവിനെക്കുറിച്ചുളള ദുസൂചന..
ഇങ്ങനെ
വിളിക്കുമ്പോള്‍ അവന്‍
വിളിക്കുന്ന മുട്ടന്‍
തെറികള്‍ കേട്ട് ചിരിക്കാനാണ്
ഇങ്ങനെ ചെയ്തിരുന്നത് .....
ഒരിക്കല്‍
അവസരം കിട്ടിയപ്പോള്‍ അവനോടു
ഞാന്‍ ചോദിച്ചു "
നീ
എന്തിനാ മറ്റുള്ളവരെ ചീത്ത
വിളിക്കുന്നത് "
എന്ന്‍
അത് കേട്ടപ്പോള്‍ അവന്‍
ഇങ്ങനെയാണ് മറുപടി പറഞ്ഞത്
"
ആരെങ്കിലും
എന്നെ അങ്ങനെ വിളിച്ചാല്‍
എനിക്ക് ദേഷ്യം വരും ....
ഞാന്‍
അപ്പോള്‍ അവരെ ചീത്ത വിളിക്കും
"
സാര്‍
വിളിച്ചാലോ ഞാന്‍ തിരിച്ചു
ചോദിച്ചു ...അവന്‍
മറുപടി പറഞ്ഞില്ല .
എനിക്ക്
ആത്മവിശ്വാസമായി........അവനു
ഞാന്‍ ഒരു സൂത്രം പറഞ്ഞു
കൊടുത്തു"
ഇനി
ആര്---- മോനേയെന്നു
വിളിച്ചാലും അവരുടെ മുഖത്ത്
നോക്കി ചിരിക്കണം ,
നന്ദി
എന്ന് പറയണം ....."
കുറച്ചു
ദിവസം കഴിഞ്ഞപ്പോള്‍ അവന്‍
എന്നോട് പറഞ്ഞു "
സാര്‍
അത് ഏറ്റു കേട്ടോ ...."
ലീഡര്‍
അവനിപ്പോള്‍
സ്കൂളിലെ ലീഡര്‍ ആണ് .
നന്നായി
പഠിക്കും ....എന്തും
പെട്ടെന്ന് അവനു മനസ്സിലാകും......
കൂട്ടുകാരോട്
കളിക്കും .
പക്ഷെ
.....
ഈ
മാറ്റം നില നില്‍ക്കുമോ
എന്ന് എനിക്ക് ഉറപ്പില്ല
....
എനിക്ക്
സ്ഥലമാറ്റ ഉത്തരവ് ആയി
....
അവനെ
നന്നായി അറിയാന്‍ ശ്രമിക്കുന്ന
ഒരാളെത്തിയാല്‍ ഭാഗ്യം
....അല്ലെങ്കില്‍
.......എനിക്കറിയില്ല
എന്ത് സംഭവിക്കുമെന്ന് ...
ഒരു
അപേക്ഷ കൂടി ....
ഈ
കൂട്ടുകാരെന്റെ പേരും സ്കൂളും
സാര്‍ പ്രസിദ്ധീകരിക്കുന്നുവെങ്കില്‍
ഒഴിവാക്കണം ...
അതുകൊണ്ട്
തന്നെ അവന്റെ ചിത്രവും ഞാന്‍
അയക്കുന്നില്ല ......പണ്ട്
വര്‍ഷയുടെ വാര്‍ത്ത്
ബ്ലൊഗില്‍ പ്രസിദ്ധീകരിച്ചത്
അവള്‍ക്കു തുണയായി ....
അവളെ
സമൂഹം ഏറ്റെടുത്തു .
ലക്ഷങ്ങള്‍
മുടക്കി ചികില്‍സിച്ചു ....
ഇപ്പോള്‍
അവള്‍ നടക്കും .....പഠനത്തിലും
വളരെയേറെ മുന്നേറി .....
ഇവന്റെ ന്‍റെ
കാര്യം മറ്റുള്ളവരോട്
പറയുന്നത് പോലും അവനു
ഇഷ്ട്ടമല്ല .
|
"എനിക്ക് സ്ഥലമാറ്റ ഉത്തരവ് ആയി .... അവനെ നന്നായി അറിയാന്‍ ശ്രമിക്കുന്ന ഒരാളെത്തിയാല്‍ ഭാഗ്യം ....അല്ലെങ്കില്‍.?......എനിക്കറിയില്ല എന്ത് സംഭവിക്കുമെന്ന് ..."
പ്രേം ജിത്തിന്റെ ഈ പരാമര്‍ശം എല്ലാ അധ്യാപകര്‍ക്കും ബാധകമാണ്. വരും വര്‍ഷം നമ്മുടെ വിദ്യാലയത്തില്‍ സ്നേഹപരിഗണനലഭിച്ച് കൂടുതല്‍ തിളങ്ങുന്ന കുട്ടികളേ ഉണ്ടാകൂകയുളളൂ എന്നു നമ്മള്‍ക്കു പറയാന്‍ കഴിയണം.
അതിന് എന്താ വഴി?
ഉത്തരം കിട്ടാത്ത ചോദ്യമായി ഒറു കുട്ടിയുടെ ജീവിതം നമ്മുടെ വിദ്യാലയത്തിലുണ്ടാകാതിരിക്കാനുളള വഴി തന്നെ. അതു നമ്മുടെ ഇടപെടലല്ലാതെ മറ്റൊന്നല്ല.
4 comments:
പ്രേം ജിത് വിദ്യാഭ്യാസത്തില്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്.സമൂഹത്തില്‍ നിന്ന് പുറം തള്ള പ്പെട്ടുകൊണ്ടിരുന്ന ഒരു കുട്ടിയെ മടക്കി ക്കൊണ്ട് വന്നത് ഏറ്റവും മഹത്തായ കാര്യം ."നല്ലതിനെ മാത്രം "ഉള്‍ക്കൊള്ളാന്‍ ശീലിച്ച ആളുകളാണ് കൂടുതലും,അതാവുമ്പോള്‍ സൌകര്യമാണ് .ഇത് നോക്കൂ .അവന്റെ വിശ്വാസം നേടി യെടുക്കുകയാവും പ്രേംജിത് നേരിട്ട ഏറ്റവും വലിയ പ്രശ്നം .അത് കടുത്ത പരീക്ഷ ണവുമായിരിക്കും .എങ്കിലും വിജയം കൊയ്തു .ചോദ്യം ഇപ്പോഴും ബാക്കി .അടുത്ത് വരുന്ന ആള്‍ ?
That means rehabilitating a socially deprived child is some kind of a benevolence only exceptional teachers can do. In actual fact it is the responsibility of every teacher, every teacher who is seeking employment is supposed to do that. Instead I have heard that at some schools, the teachers who go an extra mile to assist their learners are seen as abnormal beings not by the illiterate public but by their own colleagues and as a result they are even suffering transfers.. Shame on the majority of the Kerala teachers..
ഇവിടെ പറഞ്ഞിരിക്കുന്ന കുട്ടിയോട് വളരെ സാമ്യമുള്ള ഒരു കുട്ടി കഴിഞ്ഞ വര്‍ഷം എന്റെ സ്കൂളില്‍ വന്നുചേര്‍ന്നിരുന്നു. എട്ടാം ക്ലാസ്സില്‍. ഈ കുട്ടിയെ ചേര്‍ക്കുകയാണെങ്കില്‍ കുറെ കുട്ടികളെ ഇവിടെ നിന്നു മാറ്റും എന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. അവന്റെ കയ്യിലിരിപ്പ് അത്രയ്ക്കും മോശമായിരുന്നു. അവന് അച്ഛനില്ല. അമ്മയെക്കുറിച്ച് മോശം അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. എട്ടാം ക്ലാസ്സില്‍ അധികദിവസം വന്നില്ല. ആദ്യം ഒരു മോഷണക്കേസ്. പിന്നെ ഇവനും മുതിര്‍ന്ന രണ്ടു കൂട്ടുകാരും ചേര്‍ന്ന് പ്രായമുള്ള ഒരു മനുഷ്യനെ എറിഞ്ഞു താഴെയിട്ടു. തുടര്‍ന്ന് ഇവന്റെ വിവരങ്ങളൊന്നുമില്ല. അയല്‍വീട്ടുകരോട് അന്വേഷിക്കുവാനേ കഴിഞ്ഞുള്ളൂ. അമ്മ അവനെ എവിടേക്കോ മാറ്റി എന്നു മാത്രമേ അവര്‍ക്കും അറിയാമായിരുന്നുള്ളൂ.ഏതായാലും ഇപ്പോള്‍ അവന്‍ നാട്ടിലുണ്ട്. അവനെ വീണ്ടും സ്കൂളിലെത്തിക്കുവാനും പ്രേംജിത്ത് സാര്‍ ചെയ്തതുപോലെ ഒരു പരീക്ഷണം നടത്തിനോക്കുവാനും ആഗ്രഹം തോന്നുന്നു.
ഓഫ് ടോപ്പിക്കാണ്:
ഒരു പ്രസംഗവേദിയിലോ പ്രഭാഷണ വേദിയിലോ സദസ്സിലാരെങ്കിലും ഉറങ്ങിയാല്‍ അതിന്റെ കുറ്റം പ്രാസംഗികനായിരിക്കും. അയാളുടെ പ്രസംഗം വിരസമായതുകൊണ്ടായിരിക്കുമല്ലോ സദസ് ഉറങ്ങിപ്പോയത്. എന്നാല്‍ ക്ലാസില്‍ കുട്ടി ഉറങ്ങിയാല്‍ കുറ്റം കുട്ടിക്കാണ്! ഇതെന്തൊരു നീതി? അത്തരം അവസരത്തില്‍ കുട്ടിയെ വളരെ മോശമായ രീതിയില്‍ മറ്റുകുട്ടികളുടെ മുന്നില്‍ വച്ച് അപഹസിക്കാനും കുറ്റപ്പെടുത്താനും അദ്ധ്യാപകര്‍ മുതിരും. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്റെ കഴിവുകേട് മറച്ചുവയ്ക്കാനുള്ള ഈ ശ്രമം ഇനിയെങ്കിലും നിര്‍ത്തണം. പുതിയ തലമുറയിലെ അദ്ധ്യാപകരെങ്കിലും അതറിഞ്ഞ് പെരുമാറേണ്ടിയിരിക്കുന്നു.
Post a Comment