(വീണ്ടും ആ വിദ്യാലത്തിലെത്തി.
കൂടെ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ
പ്രസന്നകുമാരപിളളയും.
ജൂലൈ 27 നായിരുന്നു രണ്ടാം സന്ദര്‍ശനം. ആ അനുഭവക്കുറിപ്പാണ് ചുവടെ.)
ജൂലൈ 27 നായിരുന്നു രണ്ടാം സന്ദര്‍ശനം. ആ അനുഭവക്കുറിപ്പാണ് ചുവടെ.)
ഇങ്ങനെയരു
കത്ത് ഞാനിതിനു മുമ്പ്
കണ്ടിട്ടില്ല.
രക്ഷാകര്‍തൃയോഗത്തിനുളള
ക്ഷണക്കത്താണ് വിദ്യാലയത്തിന്റെ
സമീപനം വ്യക്തമാക്കുന്ന
നയരേഖയായി മാറിയത്.
ആ കത്ത് വായിക്കൂ.
തൊണ്ടിക്കുഴ
5/6/2013
ഫയാസിന്റെ
രക്ഷിതാവിന് ,
തൊണ്ടിക്കുഴ
ഗവ യു പി സ്കൂള്‍ എന്ന
കുടുംബത്തിലെ ഒരംഗമായിത്തീര്‍ന്നതില്‍
ഞങ്ങള്‍ രക്ഷിതാക്കളുടേയും
അധ്യാപകരുടേയും വിദ്യാര്‍ഥികളടേയും
അഭിനന്ദനങ്ങള്‍.
ഞങ്ങള്‍ക്കതിലുളള അതിയായ സന്തേഷം പങ്കു വെക്കുന്നതോടൊപ്പം ഫയാസുള്‍പ്പടെ പുതിയതായി 29 കുട്ടികള്‍ ഈ വര്‍ഷം ഇതിനോടകം നമ്മുടെ സ്കൂളില്‍ ചേര്‍ന്നു എന്ന സന്തോഷ വാര്‍ത്ത കുടുംബക്കാരുമായും അയല്‍ക്കാരുമായും പങ്കുവെക്കണമെന്നു കൂടി അഭ്യര്‍ഥിക്കുന്നു.
നിങ്ങളര്‍പ്പിച്ച
ഈ വിശ്വാസത്തിന് മികവാര്‍ന്ന
പ്രവര്‍ത്തനങ്ങളിലൂടെ,
സമഗ്രപുരോഗതിയിലൂടെ,
മൂല്യാധിഷ്ടിത
ബോധനത്തിലൂടെ കുട്ടിയെ
കൈപിടിച്ചുയര്‍ത്തി നിങ്ങളോടുളള
നന്ദി അര്‍പ്പിക്കാനാകുമെന്ന്
ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
വരും ദിനങ്ങളില്‍ സ്കൂളിലെ ഓരോ പ്രവര്‍ത്തനവും വിലിയിരുത്തി നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുക.മുന്‍ വര്‍ഷങ്ങളില്‍ ഞങ്ങള്‍ സ്വീകിരിച്ച മാര്‍ഗത്തിന്റെ വിജയമാണ് ഈ വര്‍ഷം പുതിയതായി ചേര്‍ന്ന 29 കുട്ടികള്‍ .
ഇനി
നമ്മള്‍ ഒരു കുടുംബമാണ്.
ഈ കുടുംബത്തിന്റെ
വിജയത്തിനായി
,പുരോഗതിക്കായി,നേട്ടങ്ങള്‍ക്കായി
നമ്മള്‍ക്കൊരുമിച്ച് അണിചേരാം.
ദീര്‍ഘിപ്പിക്കുന്നില്ല.
സ്കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും
വീട്ടിലും സ്കൂളിലും പഠനവുമായി
ബന്ധപ്പെട്ടുവരുന്ന എല്ലാ
കാര്യങ്ങളെക്കുറിച്ചും
അധ്യാപകരോടൊപ്പം ചേര്‍ന്നിരുന്നു കുട്ടിയുടെ എല്ലാ തരത്തിലുമുളള
പുരോഗതി ഉറപ്പുവരുത്തുന്നതിനായി
ജൂണ്‍ 11 ചൊവ്വാഴ്ച്ച
രണ്ടു മണിക്ക് ചേരുന്ന
യോഗത്തിലേക്ക് കുട്ടിയുടെ
പഠനകാര്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധ ചെലുത്തുന്ന രക്ഷിതാവ്
( അച്ഛനോ
അമ്മയോ)
നിര്‍ബന്ധമായും
പങ്കെടുക്കണമെന്ന് അറിയിക്കുന്നു
വിശ്വസ്തതയോടെ
സി.സി.
രാജന്‍
ഹെഡ് മാസ്റ്റര്‍
HM PHONE 9446341371 |
ഓരോ
കുട്ടിയുടേയും പേരിലാണ്
കത്ത്.പുതിയതായി
ചേര്‍ന്ന രക്ഷിതാക്കളുടെ
അറിവിലേക്കായി ഗവ യു പി സ്കൂള്‍
തൊണ്ടിക്കുഴ പ്രവര്‍ത്തനങ്ങള്‍
ഒറ്റ നോട്ടത്തില്‍ എന്ന
അനുബന്ധവും ചേര്‍ത്തിട്ടുണ്ട്.അതില്‍
ഇരുപത്തിയഞ്ച് കാര്യങ്ങള്‍
അക്കമിട്ടു പറഞ്ഞിരിക്കുന്നു.
അതു വായിക്കുന്ന ഏതൊരു രക്ഷിതാവിനും മനസിലാകും തന്റെ കുഞ്ഞ് സുരക്ഷിതമായ കരങ്ങളിലാണെന്ന്.
മാറ്റത്തിന്റെ പുതിയ പാഠം
അതു വായിക്കുന്ന ഏതൊരു രക്ഷിതാവിനും മനസിലാകും തന്റെ കുഞ്ഞ് സുരക്ഷിതമായ കരങ്ങളിലാണെന്ന്.
മാറ്റത്തിന്റെ പുതിയ പാഠം
പ്രഥമാധ്യാപകന്‍
സി. സി. രാജന്‍സാര്‍ പറഞ്ഞു തുടങ്ങി..
പണ്ട് മുറ്റത്തുളള ഈ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ സമീപത്തുളള രക്ഷിതാക്കള്‍ പോലും സന്നദ്ധമായിരുന്നില്ല. ഈ സ്കൂളിന്റെ കോമ്പൗണ്ടിലൂടെ കുട്ടികള്‍ നടന്ന് അടുത്തുളള പൊതുവിദ്യാലയത്തില്‍ പോകും. ടി സിയുമായി മറ്റു വിദ്യാലയങ്ങളില്‍ ചെന്നാല്‍ പറയും "തൊണ്ടിക്കുഴേന്നാണോ? ബുദ്ധിമുട്ടുണ്ട്. "
മറ്റു വിദ്യാലയങ്ങളുടെ പരിഹാസം.
രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വിദ്യാലയത്തോടു വിരോധം.
ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഇത്തവണ ആറു ഹൈസ്കൂളുകാരാണ് തൊണ്ടിക്കുഴയുടെ പൊന്നോമനകളെ തങ്ങളുടെ വിദ്യാലയത്തില്‍ ചേര്‍ക്കാനായി ക്യാന്‍വാസ് ചെയ്യാന്‍ വന്നത്. അതു ഡിവിഷന്‍ ഒപ്പിക്കാനല്ല. അവരുടെ വിദ്യാലയത്തിന് ഈ കുട്ടികള്‍ അഭിമാനമാകുമെന്നറിയാമെന്നതിനാലാണ്.
അബ്ദുള്‍ ഖാദര്‍സാര്‍ കൂട്ടിച്ചേര്‍ത്തു മറ്റു വിദ്യാലയങ്ങള് സന്ദര്‍ശിക്കുമ്പോഴുളള അനുഭവം. ഒരു ക്വിസ് പ്രോഗ്രാം നടത്തുന്നതിനായി അടുത്ത ഹൈസ്കൂളില്‍ പോയി.അപ്പോളവിടെയുളള അധ്യാപകര്‍ പറയുകയാണ് "ദേ, നിഷയുടെ സാറു വന്നിരിക്കുന്നു". ആ വിദ്യാലയത്തിലെ മികച്ച കുട്ടിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നതിലുളള സന്തോഷം, സംതൃപ്തി അബ്ദുല്‍ഖാദര്‍സാര്‍ മറച്ചുവെച്ചില്ല.

രാജന്‍സാര്‍
തുടര്‍ന്നു. ഞാന്‍
വരുന്നതിനു മുമ്പ് അധ്യാപകര്‍ക്കു
നാണമായിരുന്നു.
ഈ വിദ്യാലയത്തിലെ അധ്യാപകരെന്നറിയപ്പെടുന്നതില്‍.
കുട്ടികളുടെ പൊതുപരിപാടികള്‍ ഇല്ല. ശിശുദിനത്തിന് റാലി പോലും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ക്കാലോചിക്കാന്‍ പോലും കഴിയുന്നില്ല. വിരലിലെണ്ണാവുന്ന കുട്ടികളേയും കൊണ്ട് റാലി നടത്തി പരിഹാസ്യരാകാനോ? രാജന്‍സാര്‍ ചുമതല ഏറ്റ ശേഷം ചിത്രം മാറി. ആദ്യത്തെ ശിശുദിനറാലി.ഒരു കിലോമീറ്റര്‍ ദൂരം .വര്‍ഷങ്ങള്‍ക്കു ശേഷം തൊണ്ടിക്കുഴയിലെ കുട്ടികള്‍ സമൂഹത്തിനു മുമ്പാകെ പ്രത്യക്ഷപ്പെടുകയാണ്. ഇന്ത്യയിലെ എല്ലാജനവിഭാഗങ്ങളുടേയും വേഷങ്ങളും സംസ്കാരത്തനിമയും ആ റാലിയില്‍ സന്നിവേശിപ്പിച്ചിരുന്നു. മിനി ഇന്ത്യയാണ് റാലി. അതു കണ്ട സമൂഹം കുട്ടികളോടൊപ്പം കൂടി. വ്യാപാരികള്‍ കുട്ടികള്‍ക്കു മധുരം നല്‍കി. സമൂഹം പ്രോത്സാഹിപ്പിച്ചു. അഭിനന്ദനപ്രവാഹം. തൊണ്ടക്കുഴയുടെ പുതിയ പാഠങ്ങള്‍ ആരംഭിക്കുകയായി.

മുന്നിലേക്കു
നോക്കുന്നവര്‍ക്കേ മുന്നോട്ടു
നയിക്കാനാകൂ.
വീക്ഷണത്തിന്റെ
പ്രത്യേകതയാണ് ദിശ തീരുമാനിക്കുന്നത്.
തൊണ്ടിക്കുഴയുടെ
പുതിയ ടിം നാടിന്റെ ഹൃദയകവാടം
തുറന്നകത്തു കയറി.
പങ്കാളിത്തവും
വിജയവും
പങ്കാളിത്തം
എന്നതു പ്രധാനം വിജയം പിറകേ
വരും ഇതാണ് രാജന്‍സാറിന്റെ
കാഴ്ചപ്പാട്. എല്ലാ
മത്സരങ്ങള്‍ക്കും കുട്ടികളെ
പങ്കെടുപ്പിക്കാന്‍
തുടങ്ങി.ദിനാചരണങ്ങള്‍
ഭംഗിയായി നടത്തി.എല്ലാ
കുട്ടികളും നന്നായി എഴുതുകയും
വായിക്കുകയും ചെയ്യുന്നവരാണെന്നുറപ്പു
വരുത്താനുളള ഇടപെടലുകള്‍
ഉണ്ടായി. പിന്നാക്കാവസ്ഥ
പരിഹരിക്കേണ്ട ബാധ്യത അധ്യാപകര്‍
കടമയായി കണക്കാക്കി.ക്ലബ്ബുകള്‍
സജീവമാക്കി.ഇങ്ങനെ
പറഞ്ഞാല്‍ മനസിലാകില്ല.
ഉദാഹരണം വേണ്ടേ.
ഞങ്ങള്‍ ചെല്ലുമ്പോള്‍
വിദ്യാലയ വരാന്തയിലെ ബോര്‍ഡില്‍
ശബ്ദം ഉണ്ടാകുന്നതെങ്ങനെ
എന്ന ചോദ്യം. ഈ
ചോദ്യം രാവിലെ കുട്ടികളുടെ
ചിന്തയില്‍ കയറിയിരിക്കുകയാണ്.
അല്ല ശബ്ദം
ഉണ്ടാകുന്നതെങ്ങനെയാണ്?
അവര്‍ പരസ്പരം
ചോദിക്കും.
ശാസ്ത്രക്ലബ്ബിന്റെ
പതിമൂന്നാമത്തെ പരീക്ഷണത്തിനു
മുന്നോടിയായുള ചോദ്യമാണത്.
ഇടവേളയില്‍ ക്ലാസ്
ലീഡര്‍മാരുടെ യോഗമുണ്ട്.അതില്‍
ശാസ്ത്രക്ലബ്ബംഗങ്ങള്‍ ആ
രഹസ്യം അനാവരണം ചെയ്യും.
ട്യൂണിംഗ് ഫോര്‍ക്ക്
കുട്ടികളുടെ കാതില്‍ മന്ത്രിക്കും.
ലീഡര്‍മാര്‍
പരീക്ഷണം പരിശീലിക്കും.
വിശദീകരിണരീതിയുടെ
റിഹേഴ്സല്‍ നടത്തും.
പിന്നെ ക്ലാസിലേക്ക്.
ലീഡര്‍മാരെത്തുമ്പോള്‍
കുട്ടികള്‍ക്കറിയാം ആ വലിയ
ചോദ്യത്തിനുത്തരം ഇതാ
വെളിപ്പെടാന്‍ പോകുന്നു.
പിന്നീട് പരീക്ഷണാനുഭവം.
ഹായ് !
കണ്ടെത്തലിന്റെ
സന്തോഷം. വീട്ടില്‍
ചെന്നാലീ കുട്ടികള്‍
മാതാപിതാക്കളോട് ഈ ചോദ്യം
ഉന്നയിക്കും.
എന്നിട്ട് സുല്ലിടീപ്പിച്ച
ശേഷം ശാസ്ത്രം പങ്കിടും.
എല്ലാ കുട്ടികളും
പരീക്ഷണക്കുറിപ്പെഴുതണം.
ആ ബുക്ക് വിദ്യാലയം
സൗജന്യമായി നല്‍കി.
വിലയിരുത്തലിനും
പരീക്ഷണക്കുറിപ്പ് പുസ്തകം
വിധേയം.ക്ലബ്
പ്രവര്‍ത്തനം എല്ലാ കുട്ടികള്‍ക്കും
നേട്ടമുണ്ടാകും വിധം ആസൂത്രണം
ചെയ്തിരിക്കന്നു.
ലൈബ്രറി
കൗണ്‍സില്‍.
വിദ്യാഭ്യാസ
വകുപ്പ്, മാതൃഭൂമി,
ദേശാഭിമാനി,
മാധ്യമം എന്നിവ
നടത്തിയ മത്സരങ്ങളില്‍
ജില്ലയിലൊന്നാം സ്ഥാനം നേടിയ
ഈ വിദ്യാലയം മേളകളില്‍ വിവധ
തലങ്ങളില്‍ നേട്ടം കൊയ്ത് ജനകീയാംഗീകാരത്തോടെ
ധീരമായ ചുവടുകള്‍ വെക്കുകയാണ്.
അസംബ്ലിയില്‍
എയ്റോബിക്സ് വന്നതെങ്ങനെ?
ബി
ആര്‍ സി എയ്റോബിക്സില്‍
പരിശീലനം നടത്തി.
അതില്‍ പങ്കെടുക്കാന്‍
പറ്റിയില്ല.
പങ്കെടുത്തവര്‍
പറഞ്ഞു തരക്കേടില്ല.
ആരാണ് പരിശീലിപ്പിച്ചത്.?
അടുത്ത ഹൈസ്കൂളിലെ
പ്രജീനാമ്മടീച്ചര്‍.
നല്ലത് നഷ്ടപ്പെടാന്‍
പാടില്ല. വിദ്യാലയം
അങ്ങനയാണ് ചിന്തിച്ചത്.
ഒന്നാം ക്ലാസിലെ
അധ്യാപിക സിന്ധു ടീച്ചര്‍
പറഞ്ഞു ഞാന്‍ പോയി പഠിച്ചു
വരാം. നേരെ
പ്രജീനടീച്ചറുടെ അടുത്തെത്തി
ശിഷ്യപ്പെട്ടു.
തിരികെ വന്നു .അന്നു
മുതല്‍ എയ്റോബിക്സ് വിദ്യാലയ
അസംബ്ലിയുടെ ആസ്വാദ്യഘടകമായി.
ബി ആര്‍ സിയിലെ
പരിശീലനത്തില്‍ പങ്കെടുത്ത
വിദ്യാലയങ്ങളില്‍ എയ്റോബിക്സ്
കുട്ടികളുടെ അനുഭവമാകാതെ
മാറിനിന്നു.
പഠനസന്നദ്ധതയുളള
സിന്ധു ടീച്ചര്‍ അധ്യാപകര്‍ക്കു
നല്‍കുന്ന സന്ദേശം അമൂല്യം
തന്നെ. എയ്റോബിക്സില്ലാത്ത
സ്കൂള്‍ വാര്‍ഷികത്തെക്കുറിച്ച്
രക്ഷിതാക്കള്‍ക്ക് ആലോചിക്കാന്‍
കൂടി കഴിയുന്നില്ല.
പ്രഭാതങ്ങളെ ഉന്മേഷം
കൊണ്ടു നിറയ്ക്കാന്‍ ഇതിനു
കഴിയുന്നുവെന്ന് അധ്യാപകര്‍
പറയുന്നു.
കമ്പ്യൂട്ടര്‍ലാബിലെ
ടീച്ചര്‍
പ്രവൃത്തി
പരിചയത്തിനു നിയോഗിക്കപ്പെട്ട
അധ്യാപികയാണ് വിദ്യാലയത്തിലെ
കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ
നായിക. ആ
ശേഷിയും പഠിച്ചെടുത്തത്.
എല്ലാ അധ്യാപകര്‍ക്കും
കംമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ട്.
പുറത്തു നിന്ന്
ആളെ വെച്ചു പഠിപ്പിക്കുന്ന
വിദ്യാലയങ്ങളെ എനിക്കറിയാം.
അധ്യാപകര്‍ക്കു
പഠിക്കാന്‍ സന്നദ്ധതയില്ലെങ്കില്‍
കുട്ടികളുടെ പഠനസന്നദ്ധത
ഏത്രയാകുമെന്നൂഹിക്കാവുന്നതേയുളളൂ.
പതിമൂന്നു
കമ്പ്യൂട്ടറുകള്‍.
അവയുടെ ഓരോന്നിന്റെയും
അടുത്ത് കുട്ടികളുടെ നമ്പരുണ്ട്.
അതനുസരിച്ച് മാത്രമേ
അവ ഉപയോഗിക്കാന്‍ പാടുളളൂ.
യൂസര്‍നെയിം ആ
നമ്പരുകാര്‍ക്കു മാത്രമേ
അറിയൂ. ഇത്തരം
ക്രമീകരണം പഠനച്ചിട്ടയുണ്ടാക്കാന്‍
സഹായകമാണ്. മൂന്നാം
ക്ലാസുമുതലുളള കുട്ടികള്‍
കമ്പ്യൂട്ടര്‍ പരസഹായമില്ലാതെ
കൈകാര്യം ചെയ്യും.
കായിക
വിദ്യാഭ്യാസം ഇങ്ങനെ
ഡ്രില്‍
പീരീഡെന്നു
പറഞ്ഞാല്‍ ഒഴിവു പിരീഡെന്നാണ്
പലരും വിചാരിച്ചിട്ടുളളത്.
കായിക വിദ്യാഭ്യാസത്തിന്
അര്‍ഹിക്കുന്ന പരിഗണന
നല്‍കാത്തതിനാലാണ് ഈ ചിന്ത.
തൊണ്ടിക്കുഴ
സ്കൂളിലെ കായികവിദ്യാഭ്യാസത്തിന്
ചിട്ടയുണ്ട്. ഒന്നാം
ക്ലാസ് മുതല്‍ ഏഴാം ക്ലാസ്
വരെയുളളവര്‍ക്ക് ഒരേസമയം
കായികവിദ്യാഭ്യസത്തിനുളള
പീരിയഡ്. എന്താ
അലോചിക്കാന്‍ പ്രയാസമുണ്ടോ?
ഈ സമയം കുട്ടികള്‍
എന്തു ചെയ്യണം.
ഗ്രീന്‍ ക്ലബ്ബിലെ
അതുല്‍ അല്ലെങ്കില്‍ ബ്ലൂ
ക്ലബ്ബിലെ റസീന ഏതു കായികപരിപാടിയിലാണ്
ബുധനാഴ്ച്ച പങ്കെടുക്കേണ്ടത്
എന്ന് മുന്‍ കൂട്ടി
തീരുമാനിച്ചിട്ടുണ്ട്.സൈക്കിളിംഗ്,
കാരംസ്,
ചെസ്,
ഡൈസ്,
ടെന്നിക്വയ്റ്റ്,
സ്കിപ്പിംഗ്,
സ്കേറ്റിംഗ്,
സീസോ,ഷട്ടില് തുടങ്ങിയവയിലുളള
പരിശീലനത്തിലൂടെ വ്ദ്യാര്‍ഥികള്‍
നിശ്ചയിക്കപ്പെട്ട ദിനങ്ങളില്‍
മാറിമാറി കടന്നു പോകും.
കായികപരിശീലനത്തില്‍ ആണ്‍ പെണ്‍ വിവേചനമില്ല.
ഏഴുവര്‍ഷം കൊണ്ട് എല്ലാവരും ഈ കായികപരിശീലനത്തില്‍ മുന്നിലെത്തും. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
കായികപരിശീലനത്തില്‍ ആണ്‍ പെണ്‍ വിവേചനമില്ല.
ഏഴുവര്‍ഷം കൊണ്ട് എല്ലാവരും ഈ കായികപരിശീലനത്തില്‍ മുന്നിലെത്തും. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ഉച്ചഭക്ഷണക്കൂട്ടം
ഉച്ചഭക്ഷണ
സമയമായി. കുട്ടികളില്‍
ചിലര്‍ വീട്ടില്‍ നിന്നും
ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്.
ചിലര്‍ക്ക് വിദ്യാലയം
ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
എല്ലാവരും
ഭക്ഷണശാലയിലെത്തി.
ചെറിയ ചെറിയ
കൂട്ടങ്ങളായി,
വീട്ടില്‍ നിന്നും
ഭക്ഷണം കൊണ്ടുവരുന്നവര്‍
മറ്റുളളവര്‍ക്കു കൂടി തോരനും
മറ്റും കരുതിയിട്ടുണ്ട്.
അത് പങ്കുവെച്ച്
വിഭവസമൃദ്ധമായി അവര്‍
കഴിക്കുന്നു.
കാശ്മീരിലെ
വിദ്യാലയസന്ദര്‍ശനാനുഭവം
ഓര്‍മിയല്‍ വന്നു.അവിടെ
മൂന്നു നാലു കുട്ടികള്‍ക്കുളള
ഭക്ഷണം ഒരു പാത്രത്തില്‍
നല്കും. കുട്ടികള്‍
ഒരു പാത്രത്തില്‍ നിന്നുണ്ടു
വളരും.വേറേ
വേറേ എന്ന ശീലം നാം
പഠിപ്പിച്ചെടുക്കുന്നതാണ്.
തൊണ്ടിക്കുഴ
വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തോടൊപ്പം
വലിയ മൂല്യവും കുട്ടികള്‍
സ്വാംശീകരിക്കുന്നു.സുഹൃദ്ബന്ധത്തിന്റെ
കണ്ണി മുറുക്കിയെടുക്കുന്നു.
പങ്കുവെക്കലിന്റെ
രുചി പഠിപ്പിക്കുന്നു.
അധ്യാപകരും കുട്ടികളും
ഒന്നിച്ചുണ്ണുന്ന കാലം
വരാതിരിക്കില്ല.
മമ്മി
ആന്‍ഡ് മി
2011 ജൂലൈ
26.അമ്മമാരുടെ
യോഗമാണ്. പങ്കാളിത്തം
ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവരുവാനുളള
തന്ത്രങ്ങളിലൊന്നാണ് മമ്മി
ആന്‍ഡ് മി പ്രോഗ്രാം.
അമ്മമാരെ വിദ്യാലയത്തില്‍
കുട്ടികള്‍ വരവേല്‍ക്കും.
ഒരു പൂച്ചെണ്ടും
ഉമ്മയും നല്‍കിയാണ്
മാതൃയോഗത്തിലേക്കവരെ ആനയിക്കുക.
ഈ വിവരം വീടുകളില്‍
അറിയിച്ചിട്ടുണ്ട്.
വരാതിരിക്കുവതെങ്ങനെ?ഉമ്മ വാങ്ങണ്ടേ?ഭൂരിപ്കഷം അമ്മമാരും
വന്നു. ചിലരുടെ
അമ്മമാര്‍ക്കന്ന് വരാനായില്ല. പഞ്ചായത്തുമെമ്പര്‍
ശ്രീമതി പത്മാവതി ആ കുട്ടികളുടെ
അമ്മയുടെ സ്ഥാനത്തുനിന്ന്
ഉമ്മ ഏറ്റുവാങ്ങി.
ആമുഖത്തിനു ശേഷം
അമ്മയും നന്മയും ഒന്നാണ്
എന്ന പാട്ടുപാടി.
തുടര്‍ന്ന്
അമ്മമാര്‍ക്ക് ചര്‍ച്ചാക്കുറിപ്പ്
നല്‍കി. അതില്‍
മുപ്പതു കാര്യങ്ങള്‍.ആ
ചര്‍ച്ചാക്കുറിപ്പിലെ ചില
ഇനങ്ങള്‍ പരിചയപ്പെടാം.
- അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ നോ (വേണ്ട, അരുത്, ഇല്ല) എന്നു പറയാനുളള ആത്മധൈര്യം നിങ്ങളുടെ കുട്ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടോ?
- ഇതുവരെ വിദ്യാലയത്തില്‍ നടന്ന ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടോ?
- നമ്മുടെ സ്കൂളിന്റെ നല്ല കാര്യങ്ങള്‍ പുറത്തുളളവരോടും പരാതികള്‍ അധ്യാപകരോടുമാണോപറയാറുളളത്? അവര്‍ ചര്‍ച്ച നടത്തി. റിപ്പോര്‍ട്ടിംഗ് .ക്ലാസായി അതു മാറി. തീരുമാനങ്ങള്‍. സജീവത പ്രചോദനമായി .അടുത്ത യോഗമെന്നാണെന്ന അന്വേഷണം..വന്നാല്‍ രക്ഷിതാക്കള്‍ക്ക് പ്രയോജനമുണ്ടെങ്കില്‍ വരും. വേറെ വിദ്യാലയത്തില്‍ പി ടി എ ഉണ്ടെങ്കില്‍ പോലും അതൊഴിവാക്കി ഇവിടെ വരും.
പ്രഥമാധ്യാപകന്റെ
ക്ലാസ്
എല്ലാ
ദിവസവും പ്രഥമാധ്യാപകന്റെ
ക്ലാസോടെയാണ് വിദ്യാലയ
പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
ഒമ്പത് പത്തിന്
ക്ലാസാരംഭിക്കും.
അതു ചിത്രരചനയാകാം.
സംഗീതമാകാം,
ഇംഗ്ലീഷാകാം.
ഓട്ടന്‍ തുളളലും
ചിലപ്പോള്‍ ക്ലാസനുഭവമാകും.
മുടങ്ങാതെ തുടരുന്ന
ഈ പ്രക്രിയ തോണ്ടിക്കുഴയുടെ
തനിമ.
ബാലസഭയും സ്വന്തം രചനയും
ബാലസഭയും സ്വന്തം രചനയും
വിദ്യാരംഗം
സാഹിത്യവേദിയില്‍ കുട്ടികള്‍
സ്വന്തം രചനയാണവതരിപ്പിക്കുക.
ക്ലാസടിസ്ഥാനത്തില്‍
നടക്കും ഉച്ചയ്ക്ക് ഒന്നരയ്ക്ക്.
അധ്യാപകര്‍ ഈ സമയം
ക്ലാസിലുണ്ടാകും.
അവരവരുടെ ക്ലാസിലല്ല
മറ്റു ക്ലാസുകളില്‍.അതിനും
ക്രമമുണ്ട്.
ഊഴമനുസരിച്ച് മാറി
മാറി. ഇതുമൂലം
എല്ലാ ക്ലാസുകളിലേയും
കുട്ടികളുടെ കഴിവുകള്‍
എല്ലാവര്‍ക്കും തിരിച്ചറിയാന്‍
കഴിയും.മാസത്തിലൊരിക്കല്‍
പൊതുപരിപാടി.
കുട്ടികള്‍
പങ്കാളിത്തം ഉറപ്പാക്കുന്നതിനു
ക്രമീകരണം ചെയ്യും.
സ്വന്തം രചനയില്‍
ചിലത് പൊതുസമൂഹത്തിന് മുമ്പാകെ
അവതരിപ്പിച്ച അനുഭവം ഉണ്ട്.
കുട്ടികള്‍ എഴുതി
സംവിധാനം ചെയ്ത നാടകവും
കഥാപ്രസംഗവും പൊതുജനശ്രദ്ധ
ആകര്‍ഷിച്ചു.
കലാവിദ്യാഭ്യാസം
നടത്തുന്നതിന്റെ ഒരു ഉദാഹരണമിങ്ങനെ
മാര്‍ഗംകളി പഠിക്കാന്‍
തീരുമാനം. ആര്‍ക്കും
അറിഞ്ഞുകടാ. എവിടെ
നിന്നോ ഒരു സിഡി സംഘടിപ്പിച്ച്
അതൊരു അധ്യാപിക സ്വയം പരിശീലിച്ച്
കുട്ടികളെ പഠിപ്പിച്ചു.
അധ്യാപകരെക്കുറിച്ച്
ഈ
വിദ്യാലയത്തിലെ അധ്യാപകരെക്കുറിച്ചുളള
പ്രഥമാധ്യാപകന്റെ വിലയിരുത്തല്‍
കേള്‍ക്കാനുളള താല്പര്യം
പ്രകടിപ്പിച്ചു.
രാജന്‍സാര്‍ പറഞ്ഞു. ഒരു ടീച്ചറോടും ഈ നലഞ്ചു വര്‍ഷത്തിനിടയില്‍ ദേഷ്യപ്പെട്ടൊരു വാക്കു പറയേണ്ടി വന്നിട്ടില്ല. നിര്‍ബന്ധിച്ച് ഒരു പ്രവൃത്തി ചെയ്യിക്കേണ്ടി വന്നിട്ടില്ല, കര്‍ശനമായി നിര്‍ദ്ദേശിക്കേണ്ടി വന്നിട്ടില്ല. സിന്ധു ടീച്ചര്‍ മിടുക്കി, ഷൈലജ സമര്‍ഥ, പാട്ടു പാടും.സുഹ്രടീച്ചര്‍ സംഘാടക, കലാപരമായ കാര്യങ്ങളില്‍, സാഹിത്യത്തില്‍ സവിശേഷ കഴിവ്.എല്‍സിടീച്ചര്‍ കണക്കിന്റെ മേധാവിതന്നെയാണ്. സീനത്ത് ടീച്ചര്‍ പണ്ട് പഞ്ചായത്ത് മെമ്പറായിരുന്നു.സാമൂഹികശാസ്ത്രം രക്തത്തിലുണ്ട്. ലിസിടീച്ചറാണ് ഇംഗ്ലീഷിന് ഈ വിദ്യാലയത്തെ നയിക്കുന്നത്. അബ്ദുള്‍ ഖാദര്‍ സാറിനെക്കുറിച്ച് ഞാന്‍ പറയേണ്ടല്ലോ...ഓരോ ടീച്ചറിന്റേയും മികവുകള്‍ പറയുമ്പോള്‍ വല്ലാത്ത അഭിമാനം വാക്കിലും മുഖത്തും സ്ഫുരിക്കുന്നുണ്ടിയിരുന്നു.

അധ്യാപകര്‍
വിദ്യാലയത്തെ വിലയിരുത്തുന്നു
എന്താണ്
നിങ്ങള്‍ക്ക് ഈ വിദ്യാലയത്തെക്കുറിച്ച്
പറയാനുളളത്? ആ
ചോദ്യത്തിന്റെ ഉത്തരങ്ങളിങ്ങനെ
- ഒത്തൊരുമയുളള വിദ്യാലയം
- പഠിക്കാന്‍ തയ്യാറുളള അധ്യാപകരുടെ വിദ്യാലയം
- കുട്ടികളുടെ മുഴുവന്‍ ശേഷിയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയം
- ഒരോ കുട്ടിയുടേയും കുടുംബപശ്ചാത്തലം എല്ലാ അധ്യാപകര്‍ക്കും നന്നായി അറിയാവുന്ന വിദ്യാലയം
- ടീം വര്‍ക്കുളള വിദ്യാലയം
- വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ വിദ്യാലയം
- നല്ല കാര്യം എവിടെ നിന്നും സ്വീകരിക്കുന്ന വിദ്യാലയം.
എന്റെ മനസില്‍ കുറിച്ചതും
അവര്‍ പറഞ്ഞതും ഒന്നു
തന്നെ.ഇത്രയും
പാലിക്കുന്ന അധ്യാപകരുളള
ഏതു വിദ്യാലയത്തിനും
തലകുനിക്കേണ്ടിവരില്ല.
ഇതാണ് പ്രഥമാധ്യാപകന്റെ ഫോണ്‍ നമ്പര്‍.വിളിക്കൂ വിദ്യാലയത്തെ പ്രോത്സാഹിപ്പിക്കൂ.HM
PHONE 9446341371