ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 26, 2013

എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

പേര് ഹൃഷികേശ് എ എസ്  . 
സബ്ജില്ലയില്‍ നിരവധി അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ തനതായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കുന്നു .
എല്ലാ ദിവസവും മൂന്നു സ്കൂളിലെങ്കിലും അദ്ദേഹം സന്ദര്‍ശിച്ചിരിക്കും .
ഡയറിയില്‍ രേഖപ്പെടുത്തി പ്രഥമാധ്യാപക കൂടിചെരലുകളില്‍ റിവ്യൂ ചെയ്യും .
സേവന കാര്യങ്ങള്‍ക്ക് വേണ്ടി കാത്തു കെട്ടി ഓഫീസില്‍ അധ്യാപകര്‍ നില്‍ക്കേണ്ടതില്ല . കൃത്യമായി അത് ചെയ്തിരിക്കും .
 സ്റ്റാഫിനെ അതിനു പറ്റുന്ന രീതിയില്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് .
ഒന്നാം ക്ലാസ്സ്‌ മുതലുള്ള കരിക്കുലം , പഠനതന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് നല്ല ധാരണയുണ്ട് . 
ചില ശാസ്ത്ര ക്ലാസ്സുകള്‍ എടുക്കാനും പരിശീലങ്ങളില്‍ സെഷനുകള്‍ ചെയ്യാനും മടിയില്ല ...
കുട്ടികളോട് ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന നല്ല അദ്ധ്യാപകന്‍ ....
ബാല മാസികകള്‍ ഞാന്‍ വായിക്കും എന്നാലേ കുട്ടിയുടെ മനസ്സറിയാനും അവന്‍ ഇഷ്പ്പെടുന്ന ഭാഷയും എഴുത്തും മനസ്സിലാക്കാന്‍ കഴിയൂ .... ഇതു അദ്ദേഹത്തിന്റെ വാക്കുകളാണ് ...
ഒരു നല്ല അക്കാദമിക ലീഡര്‍ തന്നെയാണ് ഈ എ ഇ ഒ . 
അദ്ദേഹം തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതു പോലും മധുരമായി അനുഭവപ്പെടുന്നതിന് കാരണം തന്റെ യാഥാര്‍ഥ കര്മ്മത്തോടുള്ള അര്‍പ്പണമനോഭാവവും ആത്മാര്‍ഥതയും ആണ് 


എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

ധന്യതയാര്‍ന്ന ക്ലാസ്സ്‌ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയിലേയ്ക്ക്‌ .....
           
              പതിവുപോലെ കഴിഞ്ഞ ദിവസവും മൂന്ന് വിദ്യാലയങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു . പല വിദ്യാലയങ്ങളിലെയും പ്രവര്‍ത്തന മികവുകള്‍ നേരില്‍ കാണാന്‍ കഴിഞ്ഞു . കണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തി . ഒന്നാം തരത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്‌ . അധ്യാപികയുടെ ആസൂത്രണമികവ് ക്ലാസ്സ്‌ മുറിയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചിരുന്നു . 
ഗവണ്‍മെന്റ്‌ എല്‍ പി സ്കൂള്‍ തൊങ്ങല്‍ നെല്ലിമൂട് 
ഉറുമ്പിന്റെ കഥ പറയുന്ന അധ്യാപിക ..... കൂട്ടുകാര്‍ ഉറുമ്പിനു ഇഷ്ട്ടമുള്ള പേരുകള്‍ നല്‍കി . അധ്യാപിക ബി ബിയില്‍ ഉറുമ്പിന്റെ ചിത്രം വരച്ചു ......
ബ്ലാക്ക്‌ ബോര്‍ഡ്‌ നന്നായി ഉപയോഗിക്കുന്നു ....



ബി ബിയില്‍ നിന്നും ബിഗ്‌ ബുക്കിന്റെ പെജുകളിലെയ്ക്കുള്ള സ്വാഭാവികമായ മാറ്റം അതിമനോഹരം ....




എസ് വി എല്‍ പി എസ് വിഴിഞ്ഞം 
ബിഗ്‌ പിക്ച്ചറും ബിഗ്‌ ട്രീയുമെല്ലാം അധ്യാപകര്‍ മറന്നുകാണുമെന്ന് കരുതിയ എനിക്ക് തെറ്റി . ക്ലാസ്സ്‌ മുറിയില്‍ മനോഹരമായിത്തന്നെ അവ ഒരുക്കിയിരിക്കുന്നു . പൊടി പിടിച്ചതും പഴയതും അല്ല ഇവയൊന്നും ... ഈ വര്‍ഷത്തെ ഉല്പന്നങ്ങള്‍ തന്നെ ...




ഗവണ്‍മെന്റ്‌ എല്‍ പി എസ് നെല്ലിവിള 
ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് വേണ്ടി തനതായി സംഘടിപ്പിച്ച അധ്യാപക ശാക്തീകരണപരിപാടി വെറുതെയായില്ല . ആ പരിശീലനത്തിന്റെ നന്മകള്‍ ക്ലാസ്സ്‌ മുറിയില്‍ കാണാന്‍ കഴിഞ്ഞു .ഗണിതമൂലയില്‍ വിവിധ രൂപങ്ങളും ചിത്രങ്ങളും ക്രമീകരിച്ചിരിക്കുന്നു . 




ബിഗ്‌ പിക്ച്ചറും ഗണിത തോരണങ്ങളും മനോഹരം തന്നെ.....




രേഖപ്പെടുത്തലുകളുടെ വൈവിധ്യം 
അധ്യാപകരുടെ റ്റി എമ്മില്‍ നിരന്തര മുല്യനിര്‍ണ്ണയത്തിന്‍റെ രേഖപ്പെടുത്തലുകള്‍ കാണാന്‍ കഴിഞ്ഞു . 



പ്രതികരണപേജുകളും സമ്പുഷ്ട്ടം തന്നെ......




ഫോട്ടോ പകര്ത്തുന്നതിനിടയില്‍ ഏതു അധ്യാപികയുടെ റ്റി എം ആണെന്ന് എഴുതി വയ്ക്കാന്‍ കഴിഞ്ഞില്ല . തിരക്ക് പിടിച്ച് വൈകി ഓഫീസിലെത്തി അധ്യാപകരുടെ സേവന ആവശ്യങ്ങള്‍ക്കായുള്ള ഫയലുകള്‍ നോക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത്‌ അവരുടെ ആത്മാര്‍ത്ഥത നിറഞ്ഞ ക്ലാസ്സ്‌ അനുഭവങ്ങളുടെ സന്തോഷമായിരുന്നു 
...................................................................മുത്തിന്റെ പരസ്യം ഇങ്ങനെ.....
" മുത്ത്‌ " കൂട്ടായ്മയുടെ വിജയം 

      "മുത്ത്‌ "കൂട്ടായ്മയുടെ മികവാണ് ..... ഒരു ബ്ലോഗ്‌ ജനകീയമാകുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് . ബാലരാമപുരം എ ഇ ഒ ആഫീസിലെ ജീവനക്കാരും അധ്യാപകരും പ്രഥമാധ്യാപകരും കൂട്ടുകാരും " മുത്തിന്റെ "സാക്ഷാത്കാരത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു . പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഈ കൂട്ടായ്മയില്‍ അണിചേരാം ...... നിങ്ങളുടെ വിദ്യാലയങ്ങളിലെ മികവുകള്‍ അക്കാദമിക സ്പന്ദനങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ ....... അയച്ചു തരേണ്ട ഇ മെയില്‍ വിലാസം 
www.aeobalaramapuram.blogspot.com
മുത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി .........
                                           ഹൃഷികേശ്. എ .എസ് 
                                ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍
                                               ബാലരാമപുരം   

4 comments:

ബൈജു മണിയങ്കാല said...

ഈ പരിചയപെടുത്തൽ നന്നായി

ali said...

ഇങ്ങിനെയും അധ്യാപകരുണ്ടല്ലോ.........എന്നറിയുമ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷം.

BRC Balaramapuram said...

നന്മകളെ എല്ലാകാലത്തും നന്മകളായി നിലനിര്‍ത്താനുള്ള പ്രയത്നത്തിന് നന്ദി .

premjith said...

വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിഞ്ഞ് പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ചു അധ്യാപകരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാരില്‍ ഒരാളാണ് ശ്രീ ഹൃഷികേശ് സാര്‍..... അധ്യാപകരോട് ഒരു കൂട്ടുകാരനോടെന്ന പോലെ ഇടപെടുന്ന അദ്ദേഹത്തോട് അക്കാദമികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അധ്യാപകര്‍ ഇഷ്ട്ടപ്പെടുന്നത് ....പഞ്ചായത്തുകളെയും വിദ്യാലയങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട് . ഉപജില്ലാതലത്തില്‍ സ്കൂള്‍ കലണ്ടറിന്റെ കരട് തയ്യാറാക്കല്‍ , വാര്‍ഷിക പദ്ധതി ആസൂത്രണം,ക്ലാസ്സ്‌മോനിട്ടരിങ്ങും വിലയിരുത്തലും , തനത് അധ്യാപകശാക്തീകരണ പരിപാടികള്‍ എന്നിവയ്ക്ക് ഒരു എ ഇ ഒ തന്നെ നേതൃത്വം നല്‍കുന്നത് എന്റെ അധ്യാപനജീവിതത്തിലെ വേറിട്ട അനുഭവമാണ് . ഈ നന്മകള്‍ ബ്ലോഗിലൂടെ പ്രകാശിപ്പിച്ച ചൂണ്ടുവിരലിനു നന്ദി ....