ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 21, 2014

ഒന്നാം ക്ലാസുകാരും അവരുടെ നോട്ടുബുക്കും



ഇന്ന് (21/7/2014) ഒരു വിദ്യാലയത്തില്‍ ഒന്നാം ക്ലാസുകാരോടൊത്ത് കഥയും പാട്ടും പഠനവുമായി കുറേ നേരം ചെലവഴിച്ചു



കുട്ടികളില്‍ നിന്നും പഠിച്ചത്



  • അവര്‍ എല്ലാവരും ചിത്രം വരയ്കും.നിറം നല്‍കും
  • പൂര്‍ണവാക്യം വായിക്കും. വാക്കുകള്‍ തിരിച്ചറിയും.  
  • സ്വയം തെറ്റുകള്‍ തിരുത്തും.  
  • അധ്യാപകരെ കൊണ്ട് കഥ പറയിക്കും,



ക്ലാസനുഭവം



ക്ലാസില്‍ മഴമേളം പഠിപ്പിക്കുകയായിരുന്നു. ആഖ്യാനത്തക്കാള്‍ കൂടുതല്‍ എഴുതേണ്ട പദങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കുട്ടി മാനസികമായി ഏറ്റെടുക്കാതെ എന്തു നല്‍കിയാലും യാന്ത്രികമാകും.



അധ്യാപികമാര്‍ ഒറ്റയൊറ്റ പദങ്ങളിലാണ് എഴുത്ത് പരിമിതപ്പെടുത്തുന്നത്.



ഒന്നാം ക്ലാസില്‍ വാക്യം എഴുതിക്കലും വായിക്കലും പിന്നീട് ചെയ്യേണ്ടതാണോ? മുന്‍ പിന്‍ ബന്ധമില്ലാതെ പുസ്തകത്തിലുളളത് അതേ പോലെ പകര്‍ത്തിക്കലാണ് പലയിടത്തും നടക്കുന്നത് ( ഈ വര്‍ഷം പത്തു വിദ്യാലയങ്ങളില്‍ കണ്ടത്)



ഞാന്‍ അധ്യാപികയുടെ അനുവാദത്തോടെ മഴക്ലാസിലേക്കു കയറി



പിന്നെ ക്ലാസില്‍ മഴപെയ്യിച്ചു.കഥയുടെ മഴ, പാട്ടിന്റെ മഴ,അഭിനയത്തിന്റെ മഴ, ചിത്രം വരയുടെ മഴ. ജോണ്‍ഡ്യൂയി പറഞ്ഞത് കുട്ടി ശരീരം മുഴുവനും പഠനത്തില്‍ പ്രയോജനപ്പെടുത്തണമെന്നാണല്ലോ.



മഴയത്ത് പന്തുകളിച്ച കുട്ടികളും കുറുക്കന്റെ കല്യാണവും നാട്ടില്‍ കുറുക്കന്‍ കോഴിയെപ്പിടിക്കാന്‍ വരാനിടയായ കഥയുമെല്ലാം പറഞ്ഞു (ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ലക്കങ്ങളില്‍ )



മഴേ മഴേ പോ പോ പോ



വെയിലേ വെയിലേ വാ വാ വാ



ഇതായിരുന്നു കഥയിലെ പ്രധാനപ്പെട്ട പാട്ട്



വെയിലേ വെയിലേ പോ പോ പോ



മഴേ മഴേ വാ വാ വാ



എന്ന മറുപാട്ടുമുണ്ടായിരുന്നു



ഞങ്ങള്‍ പാട്ടു പാടി



പാട്ട് ബോര്‍ഡിലെഴുതിയത് ചൊല്ലി. ചോക്കു കൊടുത്തപ്പോള്‍ എല്ലാവരും ബോര്‍ഡില്‍ വന്ന് പാട്ടെഴുതി ( കുട്ടികളുടെ ബോര്‍ഡിലെഴുത്ത് വലിയൊരു സംഭവമാണ്. തുടയ്ക്കലും തിരുത്തലും എല്ലാമുണ്ട്)



പിന്നീട് അവര്‍ സ്വന്തം ബുക്കില്‍ പടം വരച്ച് പാട്ടെഴുതി



ഞാന്‍ അവരുടെ ബുക്കിലെ ഒരു പേജിനു കളര്‍ ഡസൈന്‍ നല്‍കി



 കല്യാണകുറുക്കന്റെ അവര്‍ ചിത്രം വരച്ചെഴുതി ( എന്നെക്കൊണ്ട് കുറുക്കനെ വരപ്പിച്ചു )



വെയിലും മഴയും കുറുക്കന്റെ കല്യാണം



അപ്പോള്‍ അധ്യാപിക പേജ് ഡിസൈനറായി



ബാക്കി കളറിംഗ് കുട്ടികള്‍ ഏറ്റെടുത്തു



നോട്ട് ബുക്ക് ആകര്‍ഷകമാക്കല്‍



  • ബുക്കുകള്‍ ആകര്‍ഷകമാക്കാന്‍ ഇതാണ് നല്ല മാര്‍ഗം.
  • എന്നും എല്ലാവരുടേയും ബുക്കില്‍ അധ്യാപികയുടെ ഇടപെടല്‍ സാധ്യമാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്
  • കൂട്ടമായി നിറം നല്‍കല്‍ നടത്താം.  
  • ഓരോ കുട്ടിക്കും വ്യത്യസ്ത ഡിസൈന്‍ നല്‍കണം. ബാലമാസികകളില്‍ ധാരാളം ലേ ഔട്ട് രീതികള്‍ ഉണ്ട്.
  •  നിറം നല്‍കാന്‍ പരിശീലനം ആവശ്യമാണ്. ബലം പ്രയോഗിച്ചുളള ആക്രമണം ക്രയോണ്‍സിനോടു വേണ്ട.

ഒരു മിടുക്കന്‍ എഴുതിയതു കണ്ടോ? എന്തെങ്കിലും പ്രശ്നം?ഞാനവനെ അഭിനന്ദിച്ചു.താഴത്തെ വരിയും മേ‍ലത്തെ വരിയും ചൊല്ലാന്‍ പറഞ്ഞു. ബോര്‍ഡില്‍ നോക്കി ചെല്ലാനും. പെട്ടെന്ന് സംഗതി അവനു പിടികിട്ടി.ചെറിയ ഫീഡ് ബാക്ക് മതിയാകും വലിയ തിരിച്ചറിവിന്. (കുറുക്കന് നീലവാലു നല്‍കിയതു തിരുത്തേണ്ടതില്ല.അതിനൊരു കഥയുണ്ടാക്കി നാളെ പറയണം)



നല്‍കിയ വായനാ ലേഖന സാമഗ്രിയുടെ ഭാഷാപരമായ വിശകലനം



അധ്യാപകര്‍ ആശങ്കപ്പെടുന്ന മിക്കവാറും എല്ലാ ചിഹ്നങ്ങളും (,ൈ ഒഴികെ) ഇതിലുണ്ട്



അവയെല്ലാം തിരിച്ചറിഞ്ഞ് കുട്ടികള്‍ രചന നടത്തുന്നു.പ്രത്യേക ഊന്നല്‍ നല്‍കാതെ തന്നെ.



ഏതു വാക്കും ചൂണ്ടിക്കാട്ടുന്നു. എഴുതിയപ്പോള്‍ വന്ന വിട്ടുപോകലുകള്‍ അവര്‍ തന്നെ കണ്ടെത്തുന്നു.



താല്പര്യമുണര്‍ത്തുന്ന ലളിതമായ വായനാ സാമഗ്രിയാകണം. അതാകട്ടെ ആഖ്യാനത്തില്‍ ബന്ധിതമാകണം.ക്ലാസ് സജിവമാകും



അക്ഷരങ്ങളില്‍ ഊന്നിയുളള വിരസമായ പദനിര്‍മാണത്തേക്കാള്‍ നല്ലത് അര്‍ഥപൂര്‍ണമായ രചനകളാണ്.
......................................................
ന്ലാലാം ക്ലാസിലെരു ട്രൈ ഔട്ടിനായാണ് വിദ്യാലയം സന്ദര്‍ശിച്ചത് . അതിന്റെ അനുഭവം പങ്കിടാം.അത് രണ്ടു ദിവസം തുടര്‍ച്ചയായി ചെയ്യാനുണ്ട്.

2 comments:

jayasree.k said...

ഒന്നാം ക്ലാസ്സില്‍ സംഭവിക്കേണ്ടത്‌ എന്ത്?
സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ത്?
നേര്ക്കാഴ്ച്ച !

Unknown said...

മുൻപ് comment ചെയ്ത അധ്യാപികയ്ക്ക് .........................................
ഓർക്കുക , ഈ കേരളത്തിലെ സർകാർ പള്ളികൂടങ്ങളിലെ ഒന്നാം ക്ലാസ്സിലെ ഒരു കുട്ടിക്കും തങ്ങളുടെ ടീച്ചർ വല്ലപ്പോഴും കയറിവരുന്ന മാവേലിയല്ല . തീർച്ച .....
ആദർശം ആർക്കും പറയാം .അഭിപ്രായം ആരെ കുറിച്ചും എന്തുമാകാം ...............................................
എന്നാൽ അത് സ്വന്തം പ്രവർത്തിയിൽ കാണണം, കാണിക്കണം . സ്വന്തം കുട്ടികളും രക്ഷിതാക്കളും അത് അന്ഗീകരിക്കുകയും വേണം . അതല്ലേ ഒരു ടീച്ചറുടെ വിജയം .