ലോകത്തിലെ
പ്രധാനസംഭവങ്ങളെ പഠനസന്ദര്‍ഭങ്ങളാക്കുന്ന
അധ്യാപകര്‍ പാഠപുസ്തകത്തെ
ലോകമാക്കി മാറ്റുന്നു.
അവരുടെ
വിദ്യാലയങ്ങള്‍ ധന്യമാണ്.പാഠ്യപദ്ധതിയുടെ
വഴക്കം എന്നത് അവര്‍ കാണിച്ചു
തരും
ഇപ്പോള്‍
ലോകകപ്പ് ഫുഡ്ബോള്‍ മത്സരം.
അതിന്
ഭൂമിശാസ്ത്രത്തിന്റെയും
ഭൗതികശാസ്ത്രത്തിന്റെയും
ചരിത്രത്തിന്റെയും ഗണിതത്തിന്റെയും
സംസ്കാരത്തിന്റെയും ഭാഷയുടെയും
കായിക വിദ്യാഭ്യാസത്തിന്റെയും
എല്ലാം അന്വേഷണതലങ്ങളും
പാഠങ്ങളുമുണ്ട്.
എത്ര
പേര്‍ അത്തരം സാധ്യത
പ്രയോജനപ്പെടുത്തി?
ഇതാ കൊടുന്തറ
ഗവ. എല്‍പി
സ്കൂള്‍ നടത്തിയ ശ്രദ്ധേയമായ
പ്രവര്‍ത്തനം .വായിക്കൂ.
ലോകകപ്പ്
പഠനാനുഭവമാക്കുന്ന സ്കൂള്‍
വര്‍ക്ക് ബുക്ക് ശ്രദ്ധേയമാകുന്നു
പത്തനംതിട്ട:
ലോകകപ്പ്
ഫുട്ബോള്‍ കാലം മികച്ച
പഠനാനുഭവമാക്കി കൊടുന്തറ
ഗവ. എല്‍പി
സ്കൂള്‍ അധ്യാപകര്‍ പഠനത്തിനും
തുടര്‍ പഠനത്തിനും സഹായകമായി
തയ്യാറാക്കിയ വര്‍ക്ക് ബുക്ക്
ശ്രദ്ധേയമാണ്.
- ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തി ആരംഭിക്കുന്ന വര്‍ക്ക്ബുക്ക് ഭാഷാ പഠനത്തിനും ഗണിത സാമൂഹ്യശാസ്ത്ര പഠനത്തിനും അവസരമൊരുക്കി.
- ലോകകപ്പ് മാമാങ്കത്തിലെ ഇഷ്ടപ്പെട്ട ടീമിനെയും കളിക്കാരനെയും കുറിച്ച് എഴുതുന്നതിനും അവരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ക്കുന്നതിനും വര്‍ക്ക്ബുക്കില്‍ അവസരം
- ലോകകപ്പ് ഭാഗ്യചിഹ്നത്തിന്റെ വിശേഷങ്ങള്‍ വിവരിക്കുന്ന വര്‍ക്ക്ബുക്ക് നാഷണല്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നത്തെ അറിയാനും കുട്ടികളെ പ്രേരിപ്പിച്ചു.
- ലോകകപ്പ് വിജയികളുടെയും വേദികളുടെയും ചരിത്രം രേഖപ്പെടുത്തേണ്ട വര്‍ക്ക്ബുക്കില്‍ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള പേജുമുണ്ട്.
- ഫുട്ബോള്‍ വാക്കുകള്‍ ഉപയോഗപ്പെടുത്തി ഡിക്ഷണറി തയ്യാറാക്കുന്നതിനും പദപ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വര്‍ക്ക് ബുക്ക് സഹായികമായി.
- ലോകകപ്പിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വര്‍ക്ക്ബുക്ക്.
- സ്കൂളിലെ എല്ലാ കുട്ടികളും ഫുട്ബോള്‍ ആല്‍ബം പൂര്‍ത്തികരിച്ചിട്ടുണ്ട്.
- ഏഴ് മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ചുവരില്‍ ഒരുക്കിയ ചുമര്‍പത്രികയും ശ്രദ്ധയാകര്‍ഷിക്കുന്നു.
സ്കൂള്‍
അധ്യാപകരായ ആര്‍ അരുണ്‍കുമാറും,
രാജേഷ്
വള്ളിക്കോടും ചേര്‍ന്നാണ്
വര്‍ക്ക്ബുക്ക് തയ്യാറാക്കിയത്.
ആ വിദ്യാലയത്തെ
അധ്യാപകരെ ആദരിക്കാം.
നെറ്റില്‍ എത്രയയയേറെ വിഭവങ്ങളായിരുന്നു അധ്യാപകര്‍ക്ക് വേണ്ടി ?ചില സാധ്യകള്‍ നോക്കൂ.
നെറ്റില്‍ എത്രയയയേറെ വിഭവങ്ങളായിരുന്നു അധ്യാപകര്‍ക്ക് വേണ്ടി ?ചില സാധ്യകള്‍ നോക്കൂ.
-
World Cup Teachers’ overview (511kB)
-
World Cup Cross-curricular ideas (413kB)
-
World Cup Trumps (500kB)
-
World Cup Maths resources (681kB)
-
World Cup Maths slideshow (1MB)
-
World Cup English resources (512kB)
-
World Cup English slideshow (912kB)
-
World Cup Geography resources (599kB)
-
World Cup Geography slideshow (2MB)
-
World Cup PE resources (569kB)
-
World Cup PE slideshow (695kB)
- World Cup statistics table (14kB)
- World Cup Theme - A topic outline, including a number of lesson plans, linked to the World Cup. Contributed by Thomas Sale.
- World Cup Week Plans - A set of cross-curricular World Cup plans, covering all primary age groups. Contributed by Julian Wood.
- World Cup Project Book - A huge printable book, offering lots of activities linked to the World Cup. Contributed by Jon Brunskill.
- One Man Team - Play this fantastic game to test your knowledge in different areas of the curriculum.
- Ball Juggling - Play this game 'Ball Juggling' game to practise your Maths skills!
- Using Sports Events - Use popular sporting events, like the World Cup, as a fun and motivating teaching tool.
- Football Letter - Can your children reply to this letter from a high profile footballer?
- Footballers in Action - A highly motivating way of looking at, and drawing, people in action.
- Team of the Week - A football-related idea, in which children vote for others who have behaved well, or produced good work.
- Wavin' Flag Lyrics - Mary Farmer has typed up the lyrics to the World Cup 2010 theme tune, Wavin' Flag. Explore what the lyrics are saying and listen to the song by browsing the video section below.
- World Cup Comprehension - Read the information about the 2014 World Cup mascot and answer the questions! Contributed by Karina Pacheco.
- World Cup Wordsearch - Can your children find the countries in this World Cup wordsearch? Contributed by Karina Pacheco.
- Count in 4s - Use these football cards to learn your four times table. Contributed by Jinky Dabon.
- Multi-Step Problems - A set of Maths problems using stadium sizes, locations and approximate distance from England's training camp. Contributed by Martin Cook.
- World Cup Match Report (Higher ability) - A useful report template which children can use to write reports about the World Cup matches. Contributed by Julie Mollett.
- World Cup Match Report (Lower ability) - A useful report template which children can use to write reports about the World Cup matches. Contributed by Julie Mollett.
- World Cup Assembly Presentation - An interactive presentation, which was originally created for use during the World Cup in 2006 but could be adapted. Contributed by Emma Newman.
- Football Fans - Will your pupils be able to guess which country the supporters are cheering for? Contributed by Mary Farmer.
- World Cup Flags - A set of flags which can be laminated and used as a display, or two sets could be printed out for a game of snap etc. Contributed by Julie Leahy.
- Poetry in Motion - A creative writing activity, linked to Brazil 2014. Contributed by CAFOD.
- Fair Play - Ideas and activities to stimulate discussion about the jobs and wages of the people involved in the football industry. Contributed by CAFOD.
- Split Pin Footballer - Cut out this template and create your own split pin footballer! Contributed by My Chalkface.
- Football Wordsearch - Will your pupils be able to find these football-related books and authors? Contributed by Helen Warner.
- Balloon Soccer Skills - Practise early soccer skills using a balloon.
- Boosting Players' Confidence - Suggestions for coaches and teachers to help boost their players' confidence levels. Contributed by Soccer Drills Tips.
- Soccer Dribbling Drills - A collection of tips to help children develop their dribbling skills. Contributed by Soccer Drills Tips.
- Coconut Shy - Can your pupils knock the 'coconuts' off of the cones using their footballs? Contributed by Just Soccer Drills.
- Traffic Jam - A warm-up activity where children have to steer their car (the ball) around the given area. Contributed by Just Soccer Drills.
- Body Parts Dribble - Practise dribbling skills with this useful activity. Contributed by Just Soccer Drills.
- Skills from Brazil (Primary) - Lots of lesson ideas, linked to the book Skills from Brazil. Contributed by Susan Rickard.
- Skills from Brazil (Secondary) - Use the book Skills from Brazil with older students using these teaching ideas and activities. Contributed by Susan Rickard.
കായികമാമാങ്ക
വിവരങ്ങളുമായി പുറത്തിറങ്ങുന്ന
റിപ്പോര്‍ട്ടുകളും അവലോകനങ്ങളും
മികച്ച ഭാഷാനുഭവം പ്രധാനം
ചെയ്യുന്നവയാണ്.ജൂലൈ
പതിമൂന്നിന്റെ ദേശാഭിമാനി
റിപ്പോര്‍ട്ട് നോക്കുക.
ശീര്‍ഷകം
മുതല്‍ ശ്രദ്ധയോടെ വായിക്കൂ.
കുട്ടികള്‍
വായിച്ച ശേഷം ഇഷ്ടപ്പെട്ട
കരുത്തുളള പ്രയോഗങ്ങള്‍
കണ്ടെത്താനാവശ്യപ്പെട്ടാലോ.
റിപ്പോര്‍ട്ട്
ചുവടെ
അഗ്നി അഗ്നിയെ
കാണും
നാലു
വര്‍ഷത്തിനുശേഷം ഭ്രമണപഥത്തിന്റെ
ഗതി മാറുന്നു,
ഇന്ന്
അര്‍ധരാത്രി കഴിഞ്ഞ് 12.30ന്
ബ്രസീലിലെ മാരക്കാനയില്‍
സൂര്യോദയം.
ഭൂഗോളത്തിന്റെ
അക്ഷാംശരേഖാംശ രേഖകള്‍ക്കിടയിലൂടെ
22 പോരാളികളുടെ
വിയര്‍പ്പുതുള്ളികള്‍
പ്രകാശരശ്മിയായി സഞ്ചരിക്കും.
ഒന്നരമണിക്കൂറിനുശേഷം
അസ്തമയം, ഒരു
നിശാഗന്ധിപോലെ.
നിറയുന്നത്
പോരാട്ടത്തിന്റെ സുഗന്ധം.
ഗതിവിഗതികളുടെ
രാശിചക്രങ്ങള്‍ക്കിടയിലൂടെ
പറന്നുനീങ്ങുന്ന ഒരു പന്തിന്റെ
തീവ്രഭാവം.
ജര്‍മനിയും
അര്‍ജന്റീനയും മുഖാമുഖം.
മത്സരങ്ങളുടെ
അഗ്നിത്തുരുത്തുകള്‍
നീന്തിക്കയറിയവരാണ് ഇരുവരും.
62 യുദ്ധങ്ങള്‍ക്കുശേഷം
സ്ഫുടംചെയ്തെടുത്ത 22
തീപ്പൊരികള്‍.
ഇവര്‍ ഇന്ന്
മാരിവില്ലാവും മഹാമേരുവാകും.
രണ്ടു
വ്യാഴവട്ടത്തിനുശേഷം അര്‍ജന്റീന
കലാശക്കളിക്ക്,
ഒരു
വ്യാഴവട്ടത്തിനുശേഷം ജര്‍മനി.
മാരിയോ
കെമ്പസ്, ദ്യേഗോ
മാറഡോണ എന്നീ ചരിത്രപഥങ്ങളിലൂടെ
ജ്വലിച്ചുയര്‍ന്ന അര്‍ജന്റീന.
ഫ്രാന്‍സ്
ബെക്കന്‍ബോവറിലൂടെ,
ജെര്‍ദ്
മുള്ളറിലൂടെ മിന്നിപ്പടര്‍ന്ന
ജര്‍മനി. ഓര്‍മകളിലെ
ശേഖരത്തില്‍ ഇരുവര്‍ക്കുമുണ്ട്
മുത്തും പവിഴവും.
പ്രളയക്കരുത്തിന്റെ
ഉള്‍ക്കിടിലം പ്രസരിപ്പിച്ച്
സന്ധിയില്ലാത്ത തീവ്രഭാവമായാണ്
ജര്‍മനി അന്തിമപോരിനെത്തുന്നത്.
ആതിഥേയരാഷ്ട്രത്തെ
ഛിന്നഭിന്നമാക്കിയ ഇടിമിന്നലാണ്
ജര്‍മനി.
അടങ്ങാത്ത
അഭിവാഞ്ഞ്ചയുടെ ഉള്‍ക്കരുത്തുമായാണ്
അര്‍ജന്റീന.
അത്
രാകിമിനുക്കിയ പടവാളിന്റെ
ചിരിയാണ്.
പക്ഷെ
ഒരു ടീം തോറ്റേ പറ്റൂ.
തോല്‍വിയുടെ
വിലാപമാണ് വിജയത്തിന്റെ
സങ്കീര്‍ത്തനം.
ഈ പന്ത്
സഞ്ചരിക്കുന്നത് ആഹ്ലാദത്തിനും
നിശബ്ദതയ്ക്കുമിടയിലാണ്.
ഈ മൈതാനിയില്‍
തന്നെയാണ് മരണവും ജനവും.
ഗോള്‍വലയ്ക്ക്
കാവല്‍നില്‍ക്കുമ്പോള്‍
ആല്‍ബര്‍ട്ട് കാമു ചിന്തിച്ചു,
"ജീവിതം
പോലെത്തന്നെയാണ് ഈ പന്തും.
എങ്ങോട്ടേക്കാണ്
പോകുന്നതെന്നറിയില്ല".
പക്ഷെ ഏത്
സഞ്ചാരത്തിനും ഒരു വിരാമം
അനിവാര്യമാണ്.
ഈ ഗോളിനും
ഒരു വിശ്രമം ഉണ്ടാവും.
ഏത്
ഗോള്‍വലയ്ക്കകത്താവും ഇതിന്റെ
വിശ്രമം. ഗോളിന്റെ
ആ ഉറക്കം മരണശയ്യയിലാണ്.
ആരുടേതാവും
അത്. ആഹ്ലാദങ്ങളെ
കണ്ണുപൊത്തൂ.....അതിന്റെ
പിന്നില്‍ പെയ്തുതീരാത്ത
കണ്ണീരുമുണ്ട്.
സോക്കറില്‍
അതിന് മറ്റൊരു വാക്കുകൂടിയുണ്ട്,
ഫൈനല്‍
കായികതാരങ്ങളെ
വിശേഷിപ്പിക്കുന്ന ഭാഷ
മെസി;
പൂക്കള്‍
വിടര്‍ത്തുന്ന പീരങ്കി എന്നാണ്
ദേശാഭിമാനിയുടെ വിശേഷണം.
അവിടം
കൊണ്ടും അവസാനിക്കുന്നില്ല
. ആരാധകരുടെ
ഹൃദയം കവരുന്ന ആവേശം പകരുന്ന
സന്ദര്‍ഭോചിതമായ ഭാഷ കുട്ടികള്‍
മനസിലാക്കേണ്ടതല്ലേ?
വായിക്കൂ
അതും
റയോ
ഡി ജനിറോ: മാറഡോണ
അഴിച്ചിട്ട 10-ാം
നമ്പര്‍ കുപ്പായത്തിലാണ്
മെസി. ഒരു
കാലില്‍ പീരങ്കിയും മറുകാലില്‍
പൂക്കളുമായാണ് വരവ്.
കളിയില്‍,
മുന്നേറ്റത്തില്‍,
ഗോളടിയില്‍
എല്ലാം മാറഡോണതന്നെ.
പൂവിരിയുംപോലൊരു
പന്താട്ടം.
പക്ഷേ,
മുഖഭാവം
കുഞ്ഞുമാലാഖയുടേതാണ്.
എതിരാളിയുടെ
നെഞ്ചില്‍ നിറയൊഴിക്കുമ്പോഴും
തികഞ്ഞ ശാന്തത.
ചതിയില്‍പ്പെട്ട്
വീഴുമ്പോള്‍ ക്ഷമിച്ചു എന്നു
പറയുന്ന നിഷ്കളങ്കഭാവം........
കാലം
കാല്‍ചുവട്ടില്‍ എന്ന
ലേഖനത്തില്‍ എം എം പൗലോസ്
നടത്തുന്ന താരതമ്യവും വിവരണവും
ഭാഷയും ഏറെ പ്രത്യേകതകളുളളത്.ചരിത്രവും
സംസ്കാരവും കായികതാരങ്ങളുടെ
ജീവിതവും എല്ലാം കുറുക്കി
മികവോടെ പറയുന്നു.
കാലം
കാല്‍ചുവട്ടില്‍
സോക്കറിന്
സമാനതകളില്ല.
അച്ചടക്കമുള്ള
കലാപമാണ് അത്.
നിയന്ത്രണങ്ങളുടെയും
നിയമങ്ങളുടെയും പരിധിക്കകത്ത്
നില്‍ക്കുന്ന ക്ഷോഭം.
രക്തരഹിതമായ
സ്ഫോടനം. ദേശീയത
അതിന്റെ സങ്കുചിത വരമ്പുകളെ
ഭേദിക്കുന്ന നിമിഷം.
കണക്കുകള്‍
അതിന് സാക്ഷി.
2010ലെ ലോകകപ്പ്
ടിവിയില്‍ കണ്ടത് 71.5
കോടി ജനം.
204 രാജ്യങ്ങളില്‍
245 വ്യത്യസ്ത
ചാനലുകളിലൂടെ തത്സമയസംപ്രേഷണം.
ദക്ഷിണാഫ്രിക്കയില്‍
കളി കണ്ടവര്‍ ആകെ 31,70,856.
ഒരു കളിക്ക്
ശരാശരി 49,670 പേര്‍.
മറ്റൊരു
കളിക്കും ഇല്ലാത്ത ജനപ്രീതി
ഫുട്ബോളിന് എന്തുകൊണ്ട്?.
ഉത്തരം
ദാര്‍ശനീകമാവാം,
കാല്‍പ്പനീകമാവാം.
അത് 90
മിനിറ്റിലെ
ജീവിതമാണെന്നു വ്യാഖ്യാനിക്കാം.
സ്വപ്നമാണെന്നും
പ്രണയമാണെന്നും ഭാവന കാണാം.
ഇടവേളകളില്ലാത്ത
യുദ്ധമുഖമാണ് സോക്കര്‍.
വരിഞ്ഞുമുറുകിയ
സിത്താറിന്റെ കമ്പികളിലെ
നിലയ്ക്കാത്ത കമ്പനം.
ക്രിക്കറ്റില്‍
പന്തുകള്‍ക്കിടയില്‍
വിശ്രമസമയമുണ്ട്.
ടെന്നീസിലും
വോളിബോളിലും സെര്‍വുകള്‍ക്കിടയിലും
ആശ്വസിക്കാം.
ബാസ്കറ്റ്ബോള്‍
ഇടുങ്ങിയ സ്ഥലത്തെ
ആള്‍ക്കൂട്ടമായിപ്പോവുന്നു.
വ്യക്തിക്ക്
സ്ഥലവും കൂട്ടായ്മയും
അനുവദിക്കുന്നില്ല.
ഹോക്കിയില്‍
കളിക്കാരനും പന്തിനും ഇടയില്‍
ഒരു മാന്ത്രികവടിയുണ്ട്.
ഫുട്ബോളിന്
ഇടനിലകളില്ല.
ഫുട്ബോള്‍
എവിടെയുമുണ്ട്.
അതിന്റെ
വ്യാകരണം സങ്കീര്‍ണമല്ല.
ഫുട്ബോള്‍
ഒരേസമയം വ്യക്തിയും സമൂഹവുമാണ്.
ഒറ്റയ്ക്കും
കൂട്ടായും നടത്തുന്ന ആക്രമണവും
പ്രതിരോധവുമാണ്.
ഒരാള്‍
എല്ലാവര്‍ക്കുവേണ്ടിയും
എല്ലാവരും ഒരാള്‍ക്കുവേണ്ടിയും
അണിനിരക്കുന്ന പടനിലമാണ്.
ശത്രുപാളയത്തിലെ
കാവല്‍ക്കാരെ ഒന്നൊന്നായി
പിന്തള്ളി അവസാന സ്പര്‍ശത്തിനുവേണ്ടി
പന്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്ന
ഹൃദയവിശാലതയാണ്.
സ്വന്തം
വിയര്‍പ്പുതുള്ളിയിലൂടെ
തുറന്ന വഴി സഹപ്രവര്‍ത്തകനു
കൈമാറുന്ന നിസ്വാര്‍ഥത.
കരുണയുള്ളവന്‍
സ്വര്‍ഗം കാണുന്ന കളി.
ഇംഗ്ലണ്ടില്‍നിന്ന്
ഇറക്കുമതി ചെയ്തതാണ് ഫുട്ബോളും.
പക്ഷെ ഈ
കളി എവിടെ പിറന്നു എന്നത്
തീര്‍ത്തും അപ്രസക്തമാണ്.
അത്രയേറെ
സ്വന്തമാക്കി ഇത് ഓരോ രാജ്യവും.
അവരവരുടേതായ
കൂട്ടിച്ചേര്‍ക്കലുകള്‍കൊണ്ട്
ഇതിനെ സാര്‍വത്രീകമാക്കി.
ലാറ്റിനമേരിക്ക
ഇത് സംഗീതമാക്കി.
ആഫ്രിക്ക
ഇതിനെ കൊടുങ്കാറ്റാക്കി.
രാജ്യത്തിന്റെ
ഭൂമിശാസ്ത്രപരമായ
അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്
ഈ പന്ത് മനുഷ്യരെ കൊണ്ടുപോയി.
സാംബയുടെ
താളത്തിനുസരിച്ച് അഫ്ഗാനിസ്ഥാനില്‍വരെ
ചുവടുകള്‍ ചലിക്കും.
അര്‍ജന്റീന
തോറ്റാല്‍ കരുവാരക്കുണ്ടില്‍വരെ
കണ്ണീരുണ്ടാവും.
ഗോള്‍പോസ്റ്റുകള്‍ക്ക്
ഇടയിലൂടെ ഒരു പന്ത് ഒഴുകിനടക്കുമ്പോള്‍
ലോകമെങ്ങും തിരമാലകളുണ്ടാവുന്നു.
ഫുട്ബോള്‍
ജനങ്ങളുടെ കളിയാണ്.
അത് ദരിദ്രന്റെ
ദേവലോകരഥമാണ്.
ബ്രസീലിന്റെ
തെരുവില്‍ പഴന്തുണിയും പഴയ
കടലാസും കൂട്ടിക്കെട്ടി
പന്തുണ്ടാക്കി തട്ടിയതാണ്
എഡ്സണ്‍ അരാന്റെസ് ദോ നാസിമെന്റോ
എന്ന പെലെ. ദ്യേഗോ
മാറഡോണ ഏഴ് സഹോദരങ്ങള്‍ക്കൊപ്പം
കുടിലിലെ ഇടുങ്ങിയ മുറിയില്‍
ഉറങ്ങി. ഉറക്കത്തില്‍
പന്ത് കെട്ടിപ്പിടിച്ചു.
സാമൂഹ്യവിരുദ്ധരുടെ
ഇടയില്‍ കാര്‍ലോസ് ടെവെസിന്റെ
ബാല്യം വഴിതെറ്റി നടന്നു.
ബ്രസീലിന്
ലോകകപ്പ് സമ്മാനിച്ച
റൊണാള്‍ഡോയ്ക്ക് സാവോപോളോയില്‍നിന്ന്
ഫ്ളമെങ്കോയിലേക്കു പോകാന്‍
വണ്ടിക്കൂലി ഉണ്ടായില്ല.പോഷകാഹാരക്കുറവുകൊണ്ട്
റിവാല്‍ഡോയുടെ പല്ല്
ചെറുപ്പത്തില്‍ ദ്രവിച്ചുപോയി.
വിങ്ങില്‍
അസ്ത്രമായി കുതിച്ച റോബര്‍ട്ടോ
കാര്‍ലോസിന്റെ ബാല്യം
ഉഴവുനിലത്തിലായിരുന്നു.
അച്ഛനൊപ്പം
വയലിലിറങ്ങിയ കാര്‍ലോസ്
ബലമുള്ള യന്ത്രങ്ങള്‍ വലിച്ചു.
അങ്ങനെയാണ്
കാര്‍ലോസിന്റെ കാലുകള്‍ക്ക്
വലുപ്പമുണ്ടായത്."കുഞ്ഞിക്കുരുവി"യായ
ഗരിഞ്ച ജനിക്കുമ്പോള്‍തന്നെ
അംഗവൈകല്യം ഉണ്ടായിരുന്നു.
വലത്തുകാല്‍
അകത്തേക്കും ഇടത്തുകാല്‍
പുറത്തേക്കും വളഞ്ഞിരുന്നു.
അച്ഛന്‍
മുഴുക്കുടിയനായിരുന്നു.
ജീവിക്കാന്‍വേണ്ടി
ഗരിഞ്ച 14-ാം
വയസ്സില്‍ ഫാക്ടറി തൊഴിലാളിയായി.
ആഫ്രിക്കന്‍
കളിക്കാരിലേറെയും ദയനീയ
സാഹചര്യത്തില്‍നിന്നാണ്.
ഉച്ചനീചത്വങ്ങളുടെ
കല്‍ഭിത്തികളെ ഇടിച്ചുനിരത്തി
ഈ പന്ത് പറക്കുന്നു.
ഇനി 20-ാം
ലോകകപ്പിന്റെ കൊടിയേറ്റം.
നാലു വര്‍ഷമായി
കരുതിവച്ച യുദ്ധമുറകള്‍
മറനീക്കുന്നു.
കാല്‍വിരല്‍കൊണ്ട്
വില്ലു കുലയ്ക്കുന്ന പടയാളികള്‍
ബ്രസീലില്‍ നിരന്നുകഴിഞ്ഞു.
കലാപത്തിന്
കവിതയുടെ ഭാഷയുണ്ടെന്നും
ആയുധങ്ങള്‍ പൂക്കള്‍
വിടര്‍ത്തുമെന്നും ബ്രസീലും
തെളിയിക്കും.
സോക്കറിന്റെ
ബുദ്ധികേന്ദ്രങ്ങള്‍
വര്‍ഷങ്ങള്‍കൊണ്ട് സ്ഫുടംചെയ്ത
തന്ത്രങ്ങളുടെ പ്രയോഗക്ഷമത
പരീക്ഷിക്കപ്പെടും.
ബുദ്ധി
ബുദ്ധിയോടും ശക്തി ശക്തിയോടും
ഏറ്റുമുട്ടും.
അഗ്നിയെ
അഗ്നി വിഴുങ്ങും.
അഗ്നിപര്‍വതങ്ങള്‍
പിളരും. പക്ഷെ
അതില്‍ നിന്ന് വസന്തം പിറക്കും.
പുതുമയുളള
പാഠങ്ങള്‍ കണ്ടെത്തുക
പാഠപുസ്തകത്തിലെ
മിക്ക പാഠങ്ങളും കുട്ടികള്‍
ആദ്യമാസമേ വായിച്ചിട്ടുണ്ടാകും.
അതിനാല്‍ത്തന്നെ
അതിന്റെ വായനാതാല്പര്യം
കുറവായിരിക്കും.
പുതിയ ചെറിയ
പാഠങ്ങള്‍ കണ്ടെത്തുകയും
പ്രയോജനപ്പെടുത്തുകയും
ചെയ്യണമെന്നു തോന്നുന്നു
ഇത്രയേറെ
അച്ചടി -ദൃശ്യപാഠങ്ങള്‍
ലഭിക്കുന്ന ലോകസാഹചര്യത്തില്‍
സാമ്പ്രാദായിക പാഠപുസ്തകസങ്കല്പം
തന്നെ തുടരണമെന്നാര്‍ക്കാണ്
വാശി?
2 comments:
വര്‍ക്ക് ഷീറ്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നതിലെന്തെങ്കിലും സാങ്കേതിക പിഴവുണ്ടോ?
ഡൗണ്‍ലോഡ് ആകുന്നില്ല.
നെറ്റിന്റെ വേഗത കുറവാണോ എന്നറിയില്ല.
These are the files i tried to download.
1 Skillfrombrazilsecondary.docx
2. chapter 1 notes new.doc
World Cup Teachers’ overview (511kB)
Summary, session overviews and background information to accompany the resources.
World Cup Cross-curricular ideas (413kB)
Practical teaching ideas for using the themes of football and the World Cup to promote global citizenship. Learn and think critically about inequality across the curriculum.
World Cup Trumps (500kB)
Printable cards to distribute to learners, game instructions and a brief explanation of the information displayed on the cards.
World Cup Maths resources (681kB)
Why are some teams more likely to win than others? Interpret data from World Cup countries and use probability, fractions, percentages and ratios to make comparisons.
World Cup Maths slideshow (1MB)
Slides to accompany the World Cup Maths resources.
World Cup English resources (512kB)
Read and sort information to solve a mystery about why fewer women play football than men. Consider perceptions and attitudes, explore barriers, and discuss possible changes in the future.
World Cup English slideshow (912kB)
Slides to accompany the World Cup English resources.
World Cup Geography resources (599kB)
Consider possible similarities and differences between the World Cup countries. Use a World Cup Trumps game to investigate average incomes, fairness scores and FIFA rankings.
World Cup Geography slideshow (2MB)
Slides to accompany the World Cup Geography resources.
World Cup PE resources (569kB)
Why do some people have easier access to playing football than others? Think about how fairness relates to rules and organise a “Fair” football tournament where everyone is able to take part.
World Cup PE slideshow (695kB)
Slides to accompany the World Cup PE resources.
World Cup statistics table (14kB)
Spreadsheet for optional use with the World Cup Maths and Geography Resources.
Post a Comment