രാജേഷ്
വളളിക്കോടും ഞാനും
റെയില്‍വേസ്റ്റേഷനിലിറങ്ങി
പന്തലായനി
സ്കൂളില്‍ വര്‍ഷങ്ങള്‍ക്കു
മുമ്പ് അധ്യാപനത്തിന്റെ
അരങ്ങേറ്റം നടത്തിയ ഓര്‍മകള്‍
വരവേല്‍ക്കാന്‍ അവിടെ കാത്തു
നിന്നിരുന്നു,
അന്നത്തെ
സഹാധ്യാപകനായ ശ്രീ ഗോപി മാഷ്ടെ
വീട് അടുത്താണ്.
മാഷെ കണ്ട
ശേഷം ഞങ്ങള്‍ പെരുവട്ടൂരിലെ
ഉജ്ജയിനിയില്‍ എത്തി
ശില്പശാല
തുടങ്ങാന്‍ വൈകും.
പത്തുമണി
വരെ സമയം
സ്വാതന്ത്ര്യ
ദിനമാണ്
ഞങ്ങള്‍
നടക്കാനിറങ്ങി
കുട്ടികള്‍
പോകുന്നു.
അവരെ
പിന്തുടര്‍ന്ന് ഞങ്ങള്‍
പെരുവട്ടൂര്‍ എല്‍ പി എസില്‍
എത്തി
പരിചയപ്പെട്ടു
അവിടുത്തെ
ഗോപാലകൃഷ്ണന്‍ മാഷ് എന്റെ
സഹാധ്യാപികയായിരുന്ന
ശാന്തേച്ചിയുടെ ബന്ധുവാണ്.
പെരുവട്ടൂര്‍
സ്കൂളിലെ ഒരു അധ്യാപിക
ചെങ്ങന്നൂര്‍ ഡയറ്റിലെ
പൂര്‍വവിദ്യാര്‍ഥിയുമാണ്.
ഞങ്ങള്‍ക്ക്
ഹൃദ്യമായ വരവേല്പ്
പോകുന്ന
സ്ഥലങ്ങളെക്കുറിച്ച് മിക്ക
കുട്ടികള്‍ക്കും അവ്യക്തമായ
ധാരണയേ കാണൂ
ലക്ഷ്യബോധത്തോടെ
യാത്ര ചെയ്യണം.
അതിനായി
ഓരോ കുട്ടിക്കും സന്ദര്‍ശനസ്ഥലങ്ങളുടെ
പ്രാധാന്യം വ്യക്തമാക്കുന്ന
വഴികാട്ടി പുസ്തകം തയ്യാറാക്കി
നല്‍കുന്ന വിദ്യാലയമാണിത്. യാത്ര സ്വന്തം ജില്ലയെ അറിയലാക്കിയതും സമീപസ്ഥ ജില്ലയെ ലക്ഷ്യമാക്കിയതും വിനോദമല്ല പഠനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായി.
കവി
പാഠപുസ്തകത്തിലെ കവിത
ചെല്ലാനെത്തി
വീരാന്‍
കുട്ടിയുടെ കവിത പുതിയ മൂന്നാം
ക്ലാസ് പുസ്തകത്തിലുണ്ട്.
നക്ഷത്രവും
പൂവും. ഇത്തവണത്തെ
വായനാവാരത്തിന്റെ ഭാഗമായി
വീരാന്‍കുട്ടി വിദ്യാലയത്തിലെത്തി
കവിത ചൊല്ലിയപ്പോള്‍ അത്
വേറിട്ട അനുഭവമായി.
കവിത െഴുതിയ
കവി തന്നെ കാവ്യാനുഭവം
ഒരുക്കാനെത്തുക എന്ന അസുലഭ
മുഹൂര്‍ത്തം.
എല്ലാ
വെളളിയാഴ്ചയും വായനാക്കുറിപ്പ്
അവതരിപ്പിക്കുന്ന കുട്ടികള്‍
ഓഫീസ്
റൂമില്‍ വായനാപ്രവര്‍ത്തനത്തെ
വിശദീകരിക്കുന്ന സ്കൂളിന്റെ
പോസ്റ്റര്‍.
ഒരോ
ക്ലാസിനും പുസ്തകം നല്‍കുന്നു
പുസ്തകവായനയെ
പാഠമാക്കുന്ന അധ്യാപകര്‍
അനുഗ്രഹമാണ്
നഗരസഭയിലെ
കുട്ടികളുടെ ലൈബ്രറിയില്‍
പോയി. പുസ്തകങ്ങളുടെ
വലിയലോകം നേരിട്ടു കണ്ടു.
സ്കൂള്‍
ലൈബ്രറിയില്‍ എല്ലാവര്‍ക്കും
അംഗത്വം ഉറപ്പാക്കി.അതത്
ക്ലാസധ്യാപകരാണ് വായനാപ്രചോദകര്‍
ഗംഭീരം ജനകീയം ഈ വാര്‍ഷികം
ഒരു എല്‍ പി സ്കൂള്‍ വാര്‍ഷികത്തിന്റെ നോട്ടീസ് കണ്ട് ഞാന്‍ അതിശയിച്ചു പോയി. വലിയ വലിയ പരിപാടികളുടെ പ്രോഗ്രാം നോട്ടീസു പോലെ
- ഉദ്ഘാടനസമ്മേളനം
- വിളംബരഘോഷയാത്ര
- പൂര്‍വവിദ്യാര്‍ഥി -അധ്യാപക സമ്മേളനം
- നഴ്സറി കലോത്സവം
- സര്‍ഗവിരുന്ന് ( രക്ഷിതാക്കള്‍ അവതരിപ്പിക്കുന്നത്)
- കലാസന്ധ്യ
- നൃത്ത സംഗീത നാടകശില്പം
- സ്മൃതി മധുരം ( പൂര്‍വവിദ്യാര്‍ഥികളുടെ ഗാനമേള)
- യാത്രയയപ്പുസമ്മേളനം ( യാത്രയാക്കപ്പെട്ട ശ്രീ രമേശ് ബാബു എന്ന പ്രഥമാധ്യാപകന് അഭിമാനിക്കാം. നാടിന്റെ ഹൃദയത്തില്‍ വിദ്യാലയത്തെ പ്രതിഷ്ഠിച്ചതിന്. ഇത്തരം വിപുലമായ ചടങ്ങോടെ വാര്‍ഷികം നടത്താന്‍ കഴിയുന്ന ഈ പൊതു വിദ്യാലയം അക്കാദമിക മികവിലും പിന്നിലല്ല)


കുട്ടി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു
വിദ്യാലയം എല്ലാ വര്‍ഷവും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. കൂടാതെ സര്‍ഗശേഷി ഉളള കുട്ടികളെ കണ്ടെത്തി പുസ്തകപ്രകാശനവും .സാമ്പത്തിക പരിമിതി ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഈ വിദ്യാലയത്തില്‍ നിന്നും ഇറങ്ങുമായിരുന്നു. മഴ നനഞ്ഞ പെണ്‍കുട്ടിയുടെ ഒരു കോപ്പി എനിക്ക് അവര്‍ സ്വാതന്ത്ര്യദിനസമ്മാനമായി തന്നു
ഒരോ കുട്ടിക്കും ഓരോ ചെടി
എത്ര കുട്ടികള്‍ വിദ്യാലയത്തിലുണ്ടോ അത്രയും ചെടികള്‍. കുട്ടികള്‍ക്ക് ക്രമനമ്പര്‍ നല്‍കിയിട്ടുണ്ട്. അവരവരുടെ ചെടികള്‍ പരിപാലിക്കേണ്ട ചുമതല അവരവര്‍ക്കു തന്നെ. ഓണമാകുമ്പേഴേക്കും വിദ്യാലയം അത്തപ്പൂക്കളത്തിനകത്താകും. ലളിതം. മനോഹരം,
എല്‍ എസ് എസ്
എല്ലാ വര്‍ഷവും എല്‍ എസ് എസിനു വിജയിക്കുന്നവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാനം. തുടര്‍ച്ചയായി നേട്ടം കൊയ്യുന്നത് പഠനമികവിന്റെ ഉദാഹരണം തന്നെ.യാത്ര വെറുതേയായില്ല
പൊതുവിദ്യാലയനന്മകള്‍ അനുഭവിക്കുന്നത് പുണ്യം തന്നെ.
































