ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 13, 2015

പരിസ്ഥിതി പരീക്ഷണശാലയുമായി ഇടുക്കി ഡയറ്റ്


തിരുവനന്തപുരത്ത് കേരളത്തിലെ ഡയറ്റുകള്‍ ഈ വര്‍ഷം ആസൂത്രണം ചെയ്ത നൂതനാശയ പ്രവര്‍ത്തനങ്ങള്‍ പങ്കിടുന്നതിനുളള സെമിനാര്‍ നടന്നു. പകുതിയോളം ഡയറ്റുകള്‍ സാമ്പ്രദായിക രീതിയിലുളള ഫാക്കല്‍റ്റി പ്രോഗ്രാമും പത്താം ക്ലാസ് വിജയപിന്തുണാപരിപാടികളും അവതരിപ്പിച്ചപ്പോള്‍ പകുതി ഡയറ്റുകള്‍ അവരുടെ സര്‍ഗാത്മക ചിന്തകളുടെ സാക്ഷാത്കാരം പങ്കിട്ടു. കേരളം ആഗ്രഹിക്കുന്നത് കാലോചിതവും ഭാവനാപൂര്‍ണവുമായ അക്കാദമിക പ്രവര്‍ത്തനങ്ങളാണ്. ഇടുക്കി ഡയറ്റിന്റെ പരിസ്ഥിതി പരീക്ഷണശാലയാണ് അവതരിപ്പിച്ചവയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത്. അതിന് പാഠ്യപദ്ധതിയുമായി അടുത്ത ബന്ധം പുലര്‍ത്താനായി. ലളിതമാണ്.പ്രായോഗികമാക്കാവുന്നതുമാണ്
നല്ലൊരു മാതൃക സൃഷ്ടിക്കാനുളള ഇടുക്കി ഡയറ്റിന്റെ ഉദ്യമത്തിന് ആശംസകള്‍
എന്താണ് ഈ പദ്ധതിയുടെ പ്രസക്തി?

പരിസരപഠന-ശാസ്തരപഠനത്തില്‍ സ്കൂള്‍ പരിസരവുമായി ബന്ധപ്പെട്ട ആനേകം ആശയങ്ങള്‍, നൈപുണികള്‍, മനോഭാവങ്ങള്‍ എന്നിവ കുട്ടികള്‍ ആര്‍ജിക്കേണ്ടതുണ്ട്. അതിനായി നൂറ്റി അറുപതോളം സസ്യങ്ങള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അടുത്തറിയുന്നതിന് പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൂമ്പാറ്റകള്‍, പക്ഷികള്‍, ചെറുജീവികള്‍ ഇവയുടെയൊക്കെ സവിശേഷതകളും പരസ്പരാശ്രയത്വവും സൂക്ഷ്മവിശകലനത്തിന് വിധേയമാക്കണം. ഈ സാഹചര്യത്തില്‍ സ്കൂള്‍ വളപ്പിനെത്തന്നെ ഒരു ശാസ്ത്രപരീക്ഷണശാലയാക്കി മാറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് പരിസ്ഥിതി പരീക്ഷണ ശാല എന്ന പദ്ധതി ആസൂത്രണം ചെയ്യാന്‍ ഇടുക്കി ഡയറ്റിനെ പ്രേരിപ്പിച്ചത്.സാധ്യത ബോധ്യപ്പെടാനായി

ആറ് ഏഴ് ക്ലാസുകളിലെ ശാസ്ത്രപാഠ്യപദ്ധതി വിശകലനം ചെയ്യാം.

ക്ലാസ് ഏഴ്

യുണിറ്റ്- മണ്ണില്‍ പൊന്നു വിളയിക്കാം.

വിനിമയം ചെയ്യേണ്ട ആശയങ്ങള്‍

  • ബഡ്ഢിംഗ്,ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയിലൂടെ ഗുണനിലവാരമുളള നടീല്‍വസ്തുക്കള്‍ തയ്യാറാക്കാന്‍ കഴിയും

സംയോജിത കൃഷിസംബന്ധിച്ച ആശയം

പരിസ്ഥിതി പരീക്ഷണശാലയില്‍ വേണ്ട സസ്യങ്ങള്‍

  • മത്തന്‍, തക്കാളി, വെണ്ട,പച്ചമുളക്, മരച്ചീനി മധുരക്കിഴങ്ങ്, ചെമ്പരുത്തി, റോസ്സ്, തുടങ്ങിയ സസ്യങ്ങള്‍
  • തേനീച്ചപ്പെട്ടി, പി വി സി പൈപ്പ്, മണ്ണിരകമ്പോസ്റ്റ് പടുതാക്കുളം,മഴവെളള സംഭരണി

യൂണിറ്റ് -ആസിഡുകളും ആല്‍ക്കലികളും

വിനിമയം ചെയ്യേണ്ട ആശയങ്ങള്‍

  • സസ്യഭാഗങ്ങള്‍ സൂചകങ്ങളായി ഉപയോഗിക്കാം.

പരിസ്ഥിതി പരീക്ഷണശാലയില്‍ വേണ്ട സസ്യങ്ങള്‍

  • കാബേജ് ( വയലറ്റ്),മഞ്ഞള്‍, ശംഖുപുഷ്പം,പതിമുഖം,ബീറ്റ് റൂട്ട്, നിത്യകല്യാണി, അരിപ്പൂവ്, തേക്ക്, ഹൈഡ്രാന്‍ജിയ

ക്ലാസ് ആറ്

യൂണിറ്റ്-ശരീരത്തിലെ കുഞ്ഞറകള്‍

വിനിമയം ചെയ്യേണ്ട ആശയങ്ങള്‍

  • കോശങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലും ആകൃതിയിലും ഘടനയിലും വൈവിധ്യമുണ്ട്.

പ്രക്രിയ -സസ്യകോശനിരീക്ഷണം

പരിസ്ഥിതി പരീക്ഷണശാലയില്‍ വേണ്ട സസ്യങ്ങള്‍

  • ചേമ്പില, കമ്മ്യൂണിസറ്റ് പച്ച,വെറ്റില,മഷിത്തണ്ട്,പാവല്‍,കോവല്‍

യൂണിറ്റ് -പൂത്തും കായിച്ചും

വിനിമയം ചെയ്യേണ്ട ആശയങ്ങള്‍


  • പൂവിന് വിവിധ ഭാഗങ്ങള്‍ ഉണ്ട്. ഓരോ ഭാഗത്തിനും വിവിധ ധര്‍മങ്ങളുണ്ട്.
  • ഏകലിംഗ പുഷ്പങ്ങള്‍,ദ്വിലിംഗപുഷ്പങ്ങള്‍
  • ലഘുഫലം, മാംസളഫലം,ശുഷ്കഫലം,സ്പോട്യഫലം,വിപോടഫലം,സംയുക്തഫലം,പുഞ്ജഫലം
  • വിത്തുവിതരണരീതി

പ്രക്രിയ- നിരീക്ഷണം

പരിസ്ഥിതി പരീക്ഷണശാലയില്‍ വേണ്ട സസ്യങ്ങള്‍

  • ചെമ്പരത്തി
  • മത്തന്‍, കുമ്പളം, വെളളരി,പടവലം,മല്ലി, മല്ലിക, തെങ്ങ്, ജാതി,പിച്ചകം,മന്ദാരം
  • മാവ്, മുന്തിരി, തക്കാളി, മുരിക്ക്, കാശിത്തുമ്പ, നെല്ല്,തഴുതാമ, ജമന്തി, വേങ്ങഅരണമരം  തുടങ്ങിയവ
    ഒന്നു മുതലു്‍ എല്ലാ ക്ലാസുകളിലേയും യൂണിറ്റുകള്‍ ഡയറ്റ് വിശകലനം ചെയ്തിട്ടുണ്ട്.

പരിസ്ഥിതി പരീക്ഷണശാല എങ്ങനെ ഒരുക്കാം?

  • ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കരിക്കുലം വിശകലനം ചെയ്ത് ഏതൊക്കെ സസ്യങ്ങളും പഠനോപകരണങ്ങളും  ആവശ്യമുണ്ടെന്നു കണ്ടെത്തുക
  • നിലവിലുളളവ ലിസ്റ്റ് ചെയ്യുക
  • ഓരോ സ്കൂളും ലഭ്യമായ സ്ഥലസൗകര്യം കണക്കിലെടുത്ത് തനതായ പ്ലാന്‍ തയ്യാറാക്കുക
  • പുതിയതായി വെച്ചുപിടിപ്പിക്കേണ്ട ഔഷധസസ്യങ്ങള്‍, പച്ചക്കറികള്‍,പൂച്ചെടികള്‍ തുടങ്ങിയവ ബാഗിലോ തറയിലോ പ്ലാന്‍ അനുസരിച്ച് വളര്‍ത്തുക
  • ആവശ്യമായ മറ്റു സംവിധാനങ്ങള്‍ സമയബന്ധിതമായി ഒരുക്കുക
    • ശലഭപാര്‍ക്ക്
    • മഴപ്പന്തല്‍

    • മഴവെളളസംഭരണി
    • മുച്ചട്ടിയരിപ്പ
    • ജലസേചനമാര്‍ഗങ്ങള്‍
    • നിഴല്‍ഘടികാരം
    • കിണര്‍ റീച്ചാര്‍ജിംഗ് സംവിധാനം
    • ചെറുജലാശയം
    • കാറ്റിന്റെ ദിശ അറിയാനുളള സംവിധാനം
    • മാലിന്യസംസ്കരണപ്ലാന്‍റ്, ബയോഗ്യാസ് പ്ലാന്റ്
    • കമ്പോസ്റ്റ് കുഴി
    • മണ്ണിരകമ്പോസ്റ്റ് നിര്‍മാണസംവിധാനം
    • പോളി ഹൗസുകള്‍
    • വൈവേറിയം
    • ഓര്‍ക്കിഡേറിയം
    • സൗരോര്‍ജ പാനല്‍
    • നെല്‍വയല്‍ മാതൃക തുടങ്ങിയവ

പരിസ്ഥിതി പരീക്ഷണശാല എന്ന ആശയം പ്രായോഗികമാക്കുന്നതിനു സഹായകമായി ഇടുക്കി ഡയറ്റ് ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. ജൈവവൈവിധ്യബോര്‍ഡിലെ വിദഗ്ധരും ശാസ്ത്രാധ്യാപകരും ചേര്‍ന്നാണ് ഈ കൈപുസ്തകം ഒരുക്കിയത്

ഈ പൂസ്തകത്തില്‍

പരിസ്ഥിതി പരീക്ഷണശാലയില്‍ വേണ്ട എല്ലാ സസ്യങ്ങളുടേയും ലിസ്റ്റുണ്ട്

ഓരോ സസ്യത്തിന്റെയും നടീല്‍വസ്തു, നടീല്‍ രീതി പ്രത്യേകതകള്‍ എന്നിവ വിശദമാക്കിയിട്ടുണ്ട്

അവയുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു

ശലഭപാര്‍ക്കിനെക്കുറിച്ചും കേരളത്തില്‍ കാണുന്ന 54 ശലഭങ്ങളെക്കുറിച്ചും (അവയുടെ പേര് ,ചിത്രം,ആഹാരം, ആഹാരസസ്യം, ആവാസസ്ഥലം,പ്രത്യേകതകള്‍) വിവരിച്ചിട്ടുണ്ട്

പക്ഷികളെ എങ്ങനെ ആകര്‍ഷിക്കാം, ജലസംരക്ഷണം, മാലിന്യസംസ്കരണം, വൈവേറിയം, ഓര്‍ക്കിഡേറിയം, പോളിഹൗസ്, കുളം, നിഴല്‍ഘടികാരം തുടങ്ങിയവയെക്കുറിച്ചുളള വിശദീകരണങ്ങളും ഉണ്ട്.

22 വിദ്യാലയങ്ങളിലാണ് പരിസ്ഥിതി പരീക്ഷണശാല എന്ന പരിപാടി ഈ വര്‍ഷം നടപ്പിലാക്കിയത്.

വിദ്യാലയങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാസ്ത്രപഠനാന്തരീക്ഷം വിദ്യാലയത്തിലൊരുക്കുന്നതിന് നല്ലൊരു മാതൃക സൃഷ്ടിക്കാനുളള ഇടുക്കി ഡയറ്റിന്റെ ഉദ്യമത്തിന് ആശംസകള്‍


6 comments:

Unknown said...

Parisara padanathinu parisaram thannee veenam class room vittuu purathu varaann nammude Keralathile ethra adhyaapakar/adhyaappikamaarr thayyaarunduu palappozum ellaavarkkum panam/salery OK kuttikal enthayyaall enthuuu...

Unknown said...

Parisara padanathinu parisaram thannee veenam class room vittuu purathu varaann nammude Keralathile ethra adhyaapakar/adhyaappikamaarr thayyaarunduu palappozum ellaavarkkum panam/salery OK kuttikal enthayyaall enthuuu...

Unknown said...
This comment has been removed by the author.
Unknown said...

Parisara padanathinu parisaram thannee veenam class room vittuu purathu varaann nammude Keralathile ethra adhyaapakar/adhyaappikamaarr thayyaarunduu palappozum ellaavarkkum panam/salery OK kuttikal enthayyaall enthuuu...

minimathew said...

കൊള്ളാം ,നല്ല ഒരാശയം ആശയം .അഭിനന്ദനങ്ങൾ !

suresh said...

മുമ്പേ പറക്കുന്ന പക്ഷികള്‍ക്ക് ആശംസകള്‍ .............. ഒരു കൈപ്പുസ്തകം കിട്ടാന്‍ എന്താ വഴി?