ഇത്
തെലുങ്കാനയിലെ കുട്ടികള്‍
ഉണ്ടാക്കിയ ഇംഗ്ലീഷ്
വായനാസാമഗ്രികള്‍.
എല്ലാ
സ്കൂളുകള്‍ക്കും ഇത്തരം
വായനാസാഗ്രികള്‍ അടങ്ങിയ
ഇരുപത്തിയഞ്ച് കിറ്റുകള്‍
വീതം കൊടുത്തു.
കുട്ടികള്‍
തയ്യാറാക്കി കുട്ടികള്‍ക്ക്
വായിക്കാന്‍ നല്‍കുന്ന ഈ
സംരംഭം ഗംഭീരം.
അടുത്ത
വര്‍ഷം കൂടുതല്‍ മെറ്റീരിയലുകള്‍
തയ്യാറാക്കുമെന്നാണ് അറിയുന്നത്.
കുട്ടികളെ
എഴുത്തുകാരാക്കിയ ഇ പ്രക്രിയയുടെ
പിന്നില്‍ മറ്റാരുമല്ല
ആനന്ദന്‍ മാഷ് തന്നെ.
അവിടുത്തെ
പാഠപുസ്തകങ്ങളാകെ മാറി.
പരീക്ഷയും
മാറി.
പാഠപുസ്തകകേന്ദ്രിതമായ
പരീക്ഷ ഇപ്പോഴില്ല.
കുട്ടികള്‍
നല്ല നിലയില്‍ വിജയിച്ചു.
വ്യവഹാരരൂപത്തെ
തന്നെ അടിസ്ഥാനമാക്കി
ഭാഷാസമഗ്രതാദര്‍ശനത്തിന്റെ
അടിത്തറയില്‍ പാഠപുസ്തകവും
പഠനരീതിയും പുനരാവിഷ്കരിക്കുകയും
അധ്യാപകരെ അതി വിനിമയം ചെയ്യാന്‍
സജ്ജരാക്കുകയും ചെയ്തപ്പോള്‍
പ്രകടമായ മാറ്റം.
കുട്ടികള്‍ക്ക്
ഇംഗ്ലീഷ് പേടി ഇല്ലാതെയായി.
ജില്ലാ
സംസ്ഥാന തലങ്ങളില്‍ ഇംഗ്ലീഷ്
ഫെസ്റ്റ് നടത്തി എല്ലാ വര്‍ഷവും
കുട്ടികളുടെ കഴിവുകള്‍
പൊതുസമൂഹവുമായി പങ്കിടുന്നതിന്
വേദികള്‍ സൃഷ്ടിക്കുന്നുണ്ട്.
Saturday, October 31, 2015
Wednesday, October 28, 2015
സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചുളള (SRG) ക്ലസ്റ്ററുകളുടെ സാധ്യത
ക്ലസ്റ്റര്‍
പരിശീലനമെന്നാണ് പേരെങ്കിലും
നടക്കുന്നത് ഉപജില്ലാതല
അധ്യാപക പരിശീലനമാണ്. വാര്‍പ്പ് മാതൃക എത്ര നാള്‍ തുടരും. വ്യത്യസ്ത സാധ്യതകളില്ലേ?
ഒരേ
ക്ലസ്റ്ററുകളിലെ വിദ്യാലയങ്ങളിലെ
അധ്യാപകര്‍ ഒന്നിച്ചിരുന്ന്
അവരുടെ വിദ്യാലയങ്ങളെ അക്കാദമിക
മികവിലേക്ക് നയിക്കുന്നതിനെന്തു
ചെയ്യാം എന്നാലോചിച്ച്
പ്രവര്‍ത്തനപരിപാടി ആസൂത്രണം
ചെയ്യുക,വിഭവക്കൈമാറ്റം
നടത്തുക,
അന്വേഷണങ്ങള്‍
ഏറ്റെടുക്കുക,
വിദഗ്ധരുടെ
സേവനം പ്രയോജനപ്പെടുത്തുക,
ശില്പശാലകള്‍
ആസൂത്രണം ചെയ്യുക തുടങ്ങി
ഒട്ടേറെ കാര്യങ്ങള്‍
നടത്താനുണ്ടാകും.
അത്തരം
വിദ്യാലയകൂട്ടായ്മകള്‍
സാധ്യമാണോ? കഴിഞ്ഞ ആഴ്ചയില്‍ ഇത്തരം ഒരു അന്വേഷണം നടത്തി.
Tuesday, October 27, 2015
വിന്നിയുടെ അമ്മ ചോദിക്കുന്നു...
വിന്നിയെക്കുറിച്ച് ആ അമ്മ സംസാരിച്ചു. വിന്നി ജന്മനാ തന്നെ നിരവധി പ്രശ്നങ്ങളുളള കുട്ടിയായിരുന്നു. ധാരാളം ഓപ്പറേഷനുകള്‍ നടത്തി. വിന്നിയുടെ കഥ നല്ലൊരു പാഠമാണ്.
൧.
മോഷ്ടിച്ചത് അനുഭവമാണ്
മോഷ്ടിച്ചത് അനുഭവമാണ്
വിദ്യാലയത്തില്‍
നിന്ന് നല്ല പിന്തുണ കിട്ടി .
എന്നാല്‍
ചില സന്ദര്‍ഭങ്ങളില്‍ വേദനാജനകമായിരുന്നു.
കുട്ടിയെ
ബോര്‍ഡിനടുത്തിരുത്തണം.
ബി ആര്‍ സി യില്‍
നിന്നും പ്രത്യേകം രൂപകല്പന
ചെയ്ത കസേരയും ടേബിളും കോടുത്തു.
തുറന്ന ക്ലാസ് മുറി
. എന്നും ക്ലാസില്‍
കൊണ്ടിടാന്‍ ആളില്ലെന്നും
അതു മോഷ്ടിക്കപ്പെടുമെന്ന
കാരണം പറഞ്ഞ് ഓഫീസില്‍
സൂക്ഷിച്ചു. ഒരിക്കല്‍
പോലും കുട്ടിക്കു ഉപയോഗിക്കാന്‍
കിട്ടിയില്ല.!?
൨
സീറോോ ടീച്ചര്‍
സീറോോ ടീച്ചര്‍
എല്ലാ
അധ്യാപകരും വേണ്ടത്ര ശ്രദ്ധ
നല്‍കുന്നില്ല. കുട്ടി
ക്ലാസനുഭവങ്ങള്‍ എന്നും
അമ്മയോടു പറയും. അതു
വിശദമായി കേള്‍ക്കാന്‍ അമ്മ
തയ്യാറാക്കും.
നാലാം
ക്ലാസ് ഒമ്പതു കുട്ടികള്‍
മാത്രമുളള ക്ലാസ്.
പരീക്ഷ
വന്നു.
വിന്നിക്കു
ഇംഗ്ലീഷ് പരീക്ഷയില്‍ പോകാന്‍
മടി.
പുതിയ അധ്യാപിക
സീറോ ഇടും .
ഇല്ല
മോളേ നിനക്കറിയാകുന്നത്
എഴുതി വെക്കൂ. മാര്‍ക്കു
കിട്ടും.
അവള്‍
അമ്മയുടെ പ്രചോദനത്താല്‍
പരീക്ഷ എഴുതി.
കൊച്ചു
റൈം, ഇംഗ്ലീഷില്‍
ഇരുപത്തഞ്ചു വരെ, പിന്നെ അവളെക്കുറിച്ച്..
ഫലം വന്നു. അവള്‍ പ്രവചിച്ച സീറോ തന്നെ? !
വിന്നിക്കു
സങ്കടം.
വീട്ടില്‍
വന്നു പറഞ്ഞു.
അമ്മ
അടുത്ത ദിവസം വിദ്യാലയത്തില്‍
വന്നു .
പുതിയ
അധ്യാപികയുമായി സംസാരിച്ചു.
ഈ കുട്ടിയെ
പ്രോത്സാഹിപ്പിക്കണമെന്ന്
അഭ്യര്‍ഥിച്ചു. കരഞ്ഞപേക്ഷിച്ചു
അധ്യാപിക
സീറോ മാറ്റിക്കൊടുത്തു.
ങാ ഇവളു വര്‍ത്തമാനം പറയുമോ?
ങാ ഇവളു വര്‍ത്തമാനം പറയുമോ?
ക്ലാസിലെ
സംഭവമൊക്കെ അമ്മ എങ്ങനെ
അറിഞ്ഞു എന്ന് ആ അധ്യാപിക
ചോദിച്ചു.
കുട്ടി
ക്ലാസനുഭവങ്ങള്‍ വിശദമായി
എന്നും അമ്മയോടു പറയും എന്നു
കേട്ടപ്പോള്‍ അധ്യാപിക
അതിശയത്തോടെ പ്രതികരിച്ചു. "ങാ ഇവളു വര്‍ത്തമാനം
പറയുമോ?"
ഒമ്പതു
കുട്ടികള്‍ മാത്രമുളള ക്ലാസില്‍
ഒരു കുട്ടി വര്‍ത്തമാനം പറയുമോ
എന്നു അധ്യാപിക അമ്മയോടു
ചോദിച്ചത് അവരെ വേദനിപ്പിച്ചു.
3
വിന്നി നല്ല മിടുക്കിയായി
എട്ടാം ക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ മാറി.
എട്ടാം ക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ മാറി.
- കുട്ടിക്ക് കൂടുതല്‍ പരിഗണന കിട്ടി.
- അവളുടെ ആശയങ്ങളും ചിന്തകളും എഴുതാനും അവതരിപ്പിക്കാനും അവസരമുണ്ടായി.
- കഥകളും കവിതകളും രചിച്ചു.
- നല്ല പാട്ടുകാരിയായി.
- സദസ്സുകളെ അഭിസംബോധനചെയ്തു.
വിന്നി നല്ല മിടുക്കിയായി ..
( തൃശൂര്‍ ഡയറ്റില്‍ വെച്ചാണ് വിന്നിയുടെ അമ്മയെ കണ്ടത്. അപ്പോള്‍ പങ്കിട്ട കാര്യങ്ങളാണിവ)
( തൃശൂര്‍ ഡയറ്റില്‍ വെച്ചാണ് വിന്നിയുടെ അമ്മയെ കണ്ടത്. അപ്പോള്‍ പങ്കിട്ട കാര്യങ്ങളാണിവ)
Thursday, October 22, 2015
പ്രേംജിത്തിന്റെ മികവിന്റെ സാക്ഷ്യപത്രം
തിരുവനന്തപുരം
ജില്ലയിലെ ഗവ എല്‍ പി എസ്
ചുണ്ടവിളാകം അക്കാദമിക
അന്വേഷണത്തിന്റെ ആലയമാണ്.
അവിടെ
ഗവേഷണമനസുളള ഒരു പ്രഥമാധ്യാപകനുണ്ട്.
ജനായത്ത
ബോധമുളള ഒരു ടീം അധ്യാപകരുണ്ട്.
ജനായത്ത
വിദ്യാലയം എന്നു വിശേഷിപ്പിക്കാനാണ്
പ്രഥമാധ്യാപകന്‍ ആഗ്രഹിക്കുന്നത്.
പ്രേംജിത്ത്
നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍
മുമ്പും ചൂണ്ടുവിരല്‍
പങ്കിട്ടിട്ടുണ്ട്.
ഇതാ
ആ പരമ്പരയില്‍ ഒന്നു കൂടി.
മികവിന്റെ
സാക്ഷ്യപത്രം
ഓണപ്പരീക്ഷ
കഴിഞ്ഞപ്പോള്‍ മിക്ക
വിദ്യാലയങ്ങളും ക്ലാസ് പി
ടി എ വിളിച്ചു കാണും.
കുട്ടികളുടെ
ഉത്തരക്കടലാസില്‍ ഗ്രേഡ്
ഉണ്ട്.
അത്
കാണിച്ചിട്ടുമുണ്ടാകും.
ഇനി
പഠനപുരോഗതി രേഖ തയ്യാറാക്കി
ഒപ്പിടുവിക്കണം.
ആ
പരീക്ഷപേപ്പറിലുളളതിനേക്കാള്‍
എന്താണ് ഈ പഠനപുരോഗതി രേഖയിലുളളത്.
അച്ചടിക്കാനുളള
സൗകര്യവും കുറച്ചെഴുതാനുളള
അധ്യാപകപ്രീണനസമീപനത്തിനവും
ചേരും പടി ചേര്‍ത്താല്‍
പഠനപുരോഗതി രേഖയായി.
ഈ
രേഖ കുട്ടികളുടെ എല്ലാ
കഴിവുകളേയും അടയാളപ്പെടുത്തുന്നില്ല.
എന്റെ
കുട്ടികള്‍ എന്ന രേഖ
പണ്ടുണ്ടായിരുന്നു.
അതില്‍
കൂടുതല്‍ എഴുതണം എന്നതായിരുന്നു
പരാതി.
ഇപ്പോ
അതു പരിഹരിച്ചല്ലോ?
പരീക്ഷപേപ്പര്‍
കണ്ട രക്ഷിതാവിന് കുട്ടിക്ക്
കൂടുതലായി എന്തെങ്കിലും
വിവരം നല്‍കാന്‍ പര്യാപ്തമല്ലല്ലോ
ഈ പഠനപുരോഗതിരേഖ എന്ന ആരും
നിരാശപ്പെടുന്നില്ല എന്നതാണ്
ഖേദകരം.
പഠനപുരോഗതി
രേഖ സര്‍ക്കാര്‍ നല്‍കേണ്ടതല്ല.
അത്
പണ്ട് അധ്യാപകസംഘടനകള്‍
ചോദ്യപേപ്പറുകള്‍ അച്ചടിച്ച
കാലത്ത് പ്രത്യേക ഓഫര്‍ പോലെ
നല്‍കി ശീലിച്ചതിനാല്‍ ചോദ്യം
തരുന്നവര്‍ പ്രോഗ്രസ് കാര്‍ഡും
നല്‍കണമെന്ന അലിഖിത കീഴ്വഴക്കം
സൃഷ്ടിക്കപ്പെട്ടു എന്നേ
ഉളളൂ.
അതു
മറികടക്കാന്‍ കഴിയും.
പരീക്ഷ
നടത്താനുളള അധികാരം കെ ഇ ആര്‍
പ്രകാരം പ്രഥമാധ്യാപകനാണ്.
(അവകാശ
നിയമപ്രകാരം പരീക്ഷ
നടത്താതിരിക്കാനുളള അവകാശവും
പുതിയതായി ലഭിച്ചിട്ടുണ്ടാകും
.
പക്ഷേ
കുട്ടിയുടെ നിലവാരം കൃത്യമായി
ഉറപ്പാക്കി രക്ഷിതാക്കളെ
ബോധ്യപ്പെടുത്തിയിരിക്കണം)
അതു
പോകട്ടെ ,തന്റെ
വിദ്യാലയത്തിലെ കുട്ടികളെല്ലാം
കഴിവുളളവരാണെന്നു കരുതുന്ന
പ്രേംജിത്ത് എന്ന പ്രഥമാധ്യാപകന്‍
പ്രധാന അധ്യാപകനാകുന്നത്
അവിടെ തയ്യാറാക്കിയ മികവിന്റെ
സാക്ഷ്യപത്രം എന്ന രേഖയുടെ
അക്കാദമിക വീക്ഷണത്തിളക്കത്തിലാണ്.
നോക്കൂ
ആദ്ദേഹം രൂപകല്പന ചെയ്ത
മികവിന്റെ സാക്ഷ്യപത്രം
Friday, October 16, 2015
അധ്യാപകസങ്കല്പവും നിലവിലുളള അധ്യാപകവിദ്യാഭ്യാസവും
ദേശീയ
അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതി
ചട്ടക്കൂട് മുന്നോട്ടു
വെക്കുന്ന അധ്യാപകസങ്കല്പം
സാക്ഷാത്കരിക്കും വിധമാണോ
നിലവിലുളള അധ്യാപകവിദ്യാഭ്യാസം?
അധ്യാപകസങ്കല്പം
- കുട്ടികളെ അവരുടെ സാമൂഹിക സാസംകാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മനസിലാക്കാനും അവരുടെ ആവശ്യങ്ങളും താല്പര്യങ്ങളും പരിഗണിക്കാനും എല്ലാ കട്ടികളേയും തുല്യമായി കാണാനും സ്നേഹിക്കാനും പരിചിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- പഠിതാക്കളെ നിഷ്ക്രിയ സ്വീകര്‍ത്താക്കളായി കണാതെ, ഉരുവിട്ടു പഠിക്കലിനെ നിരുത്സാഹപ്പെടുത്തി, പഠനത്തെ ആസ്വാദ്യകരവും അര്‍ഥപൂര്‍ണവുംപങ്കാളിത്തപരവുമായ പ്രവര്‍ത്തനമാക്കി മാറ്റാനും അറിവുനിര്‍മിക്കാനുളള സഹജമായ കഴിവിനെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- പാഠ്യപദ്ധതി പാഠപുസ്തകം എന്നിവയെ വിമര്‍ശനാത്മകമായി പരിശോധിക്കാനും പ്രാദേശികസാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- ചോദ്യം ചെയ്യപ്പെടാത്തതും പൂര്‍ണതയുളളതുമായി പാഠ്യപദ്ധതിയെ പരിഗണിക്കാതിരിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- വിദ്യാര്‍ഥികേന്ദ്രിതമായ പഠനാനുഭവങ്ങള്‍ ആസൂത്രണം ചെയ്യാനും അക്കാദമികമായ പഠനത്തെ പഠിതാക്കളുടെ സാമൂഹികവും വ്യക്തിപരവുമായ യാഥാര്‍ഥ്യങ്ങളുമായി ഉദ്ഗ്രഥിക്കാനും ക്ലാസിലെ വൈവിധ്യത്തെ മാനിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- സമാധാനത്തിന്റെ മൂല്യങ്ങള്‍, ജനാധിപത്യപരമായ ജീവിതരീതി, തുല്യത, സാമൂഹികനീതി, സ്വാതന്ത്ര്യം, സാഹോദര്യം, മതനിരപേക്ഷത, സൂഹിക പുനര്‍നിര്‍മാണ ചിന്ത എന്നിവയെ പരിപോഷിപ്പിക്കാനും കഴിയുന്നവരാകണം അധ്യാപകര്‍
- അധ്യാപകവിദ്യാര്‍ഥി ഇന്നു വിലയിരുത്തപ്പെടുന്നത് ഈ കഴിവുകളുടെ അടിസ്ഥാനത്തിലാണോ?
- കെ ടെറ്റും വസ്തുനിഷ്ഠമാതൃകാചോദ്യങ്ങളും ഇത്തരം കഴിവുകള്‍ കണ്ടെത്താന്‍ പര്യാപ്തമാണോ?
- നിലവിലുളള പാഠപുസ്തകത്തിന്റെ നാലതിരുകളില്‍ തളച്ചിടുന്നതിനാണോ അധ്യാപകവിദ്യാഭ്യാസം നിര്‍ബന്ധിക്കേണ്ടത്?
Monday, October 12, 2015
അധ്യാപനഗുണതയും വിദ്യാഭ്യാസനിലവാരവും
ഇന്ത്യയിലെ
പൊതുവിദ്യാഭ്യാസരംഗം
പ്രതിസന്ധിയെ നേരിടുകയാണ്.
അതേ
പോലെ തന്നെ അണ്‍ എയിഡഡ്
മേഖലയ്കും ഉയര്‍ന്ന വിജയശതമാനമല്ലാതെ
ഉയര്‍ന്ന നിലവാരം ആര്‍ജിക്കാന്‍
കഴിഞ്ഞിട്ടില്ലെന്നാണ്
പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അതായത്
പൊതുവിദ്യാഭ്യാസത്തിന്
ബദലാകാന്‍ നിലവാരത്തിന്റെ
അടിസ്ഥാനത്തില്‍ അവയ്ക്
കഴിയുന്നില്ല.
ഈ
സാഹചര്യത്തിലാണ് ലോകത്തില്‍
ഏറ്റവും നിലവാരമുളള വിദ്യാഭ്യാസം
നല്‍കുന്ന രാജ്യങ്ങളിലെ
രീതികള്‍ പ്രസക്തമാകുന്നത്.
ലോകനിലവാരമുളള വിദ്യാഭ്യാസം ലോകത്തിലെ നിലവാരപരീക്ഷകളില്‍ ഉയര്‍ന്ന നില കൈവരിച്ച രാജ്യങ്ങളുടേതാണെന്ന് ആദ്യം അംഗീകരിക്കണം. ചില അക്കാദമിക സ്ഥാപനങ്ങള്‍ വാദിക്കുന്നതുപോലെ പുസ്തകത്തില്‍ പഠനനേട്ടം എഴുതിവെച്ചാല്‍ മാത്രം ലോകനിലവാരമാകില്ല. നിലവാരത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം നിലവാരമുളള അധ്യാപകര്‍ തന്നെയാണ്.
ലോകനിലവാരമുളള വിദ്യാഭ്യാസം ലോകത്തിലെ നിലവാരപരീക്ഷകളില്‍ ഉയര്‍ന്ന നില കൈവരിച്ച രാജ്യങ്ങളുടേതാണെന്ന് ആദ്യം അംഗീകരിക്കണം. ചില അക്കാദമിക സ്ഥാപനങ്ങള്‍ വാദിക്കുന്നതുപോലെ പുസ്തകത്തില്‍ പഠനനേട്ടം എഴുതിവെച്ചാല്‍ മാത്രം ലോകനിലവാരമാകില്ല. നിലവാരത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം നിലവാരമുളള അധ്യാപകര്‍ തന്നെയാണ്.
Programme
for International Student Assessment (PISA) ,Trends in
International
Mathematics and Science Study (TIMSS)
എന്നീ
നിലവാരപരീക്ഷകളില്‍ മുന്നില്‍
നില്‍ക്കുന്ന രാജ്യങ്ങളിലെ
അധ്യാപകസജ്ജമാക്കല്‍ പ്രക്രിയ
പരിശോധിക്കണം.
ഏറ്റവും
അനുയോജ്യരായവരെ കണ്ടെത്തുകയും
പര്യാപ്തമായ അധ്യാപനശേഷികള്‍
അവരില്‍ വികസിപ്പിക്കുകയും
വേണം.ആദ്യം ജപ്പാന്‍ അനുഭവം പരിശോധിക്കാം.
1. ജപ്പാനിലെ ഗവേഷണപാഠങ്ങള്‍ ( kenkyuu jugyou -research lessons)
1. ജപ്പാനിലെ ഗവേഷണപാഠങ്ങള്‍ ( kenkyuu jugyou -research lessons)
Thursday, October 8, 2015
പരീക്ഷയും അക്കാദമികാവലോകനവും
ഓരോ
പരീക്ഷയും വിദ്യാലയത്തിന്റെ
അക്കാദമിക പഠനമാണ്.
പരീക്ഷയിലൂടെ
ലഭിക്കുന്ന ദത്തങ്ങളെ
പലവിധത്തില്‍ വിശകലനം ചെയ്യണം.
കേവലം എത്ര
കുട്ടികള്‍ ഏതെല്ലാം ഗ്രേഡില്‍
നില്‍ക്കുന്നുവെന്നു മാത്രം
കണ്ടെത്തിയാല്‍ വിശകലനമാകില്ല.
ഓരോ ചോദ്യത്തിന്റെയും
ഉന്നം എന്തായിരുന്നു?
അതിനോട്
കുട്ടികള്‍ പ്രതികരിച്ചതെങ്ങനെ?
എന്തെല്ലാം
നേട്ടങ്ങള്‍? പ്രശ്നങ്ങള്‍?
പൊതുപ്രവണതകള്‍?
വേറിട്ട
പ്രശ്നങ്ങള്‍ ഇവയെല്ലാം
കണ്ടെത്തി നിര്‍ദ്ദേശങ്ങളും
പ്രവര്‍ത്തനപരിപാടികളും
തയ്യാറാക്കണം. ഇതെങ്ങനെ
നടത്താം? വിശകലനരീതി
എപ്രകാരമാകണം? ഇത്തരമൊരു
അന്വേഷണമാണ് ഞാന്‍ ഒരു
വിദ്യാലയത്തില്‍ ചെയ്തത്.
Friday, October 2, 2015
ഇഗ്ലീഷ് മീഡിയത്തിന്റെ വ്യാപനവും ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളും
മഹാത്മാഗാന്ധി
മാതൃഭാഷയില്‍ പഠിക്കണമെന്ന
ആശയം അവതരിപ്പിച്ചു.
ഗാന്ധിയന്‍
ആദര്‍ശങ്ങള്‍ ഓരോന്നായി
പ്രസംഗങ്ങളിലും ബാഹ്യാവരണത്തിലും
മാത്രമായി പരിമിതപ്പെടുത്തി
ആദര്‍ശഹത്യ നടത്തുന്ന അഭിനവ
ഗോഡ്സേമാരായി നടത്തിപ്പുകാര്‍
മാറുന്നതും നാം കാണുന്നു.
ഗാന്ധിയോ
മെക്കാളെയോ വിജയിക്കുക എന്ന
ചോദ്യമാണ് 1835
ല്‍ നിന്നും
2035 ലേക്കുളള
വിദ്യാഭ്യാസ ദൂരം ഉന്നയിക്കുക.
Subscribe to:
Posts (Atom)