ഇത്
തെലുങ്കാനയിലെ കുട്ടികള്‍
ഉണ്ടാക്കിയ ഇംഗ്ലീഷ്
വായനാസാമഗ്രികള്‍.
എല്ലാ
സ്കൂളുകള്‍ക്കും ഇത്തരം
വായനാസാഗ്രികള്‍ അടങ്ങിയ
ഇരുപത്തിയഞ്ച് കിറ്റുകള്‍
വീതം കൊടുത്തു.
കുട്ടികള്‍
തയ്യാറാക്കി കുട്ടികള്‍ക്ക്
വായിക്കാന്‍ നല്‍കുന്ന ഈ
സംരംഭം ഗംഭീരം.
അടുത്ത
വര്‍ഷം കൂടുതല്‍ മെറ്റീരിയലുകള്‍
തയ്യാറാക്കുമെന്നാണ് അറിയുന്നത്.
കുട്ടികളെ
എഴുത്തുകാരാക്കിയ ഇ പ്രക്രിയയുടെ
പിന്നില്‍ മറ്റാരുമല്ല
ആനന്ദന്‍ മാഷ് തന്നെ.
അവിടുത്തെ
പാഠപുസ്തകങ്ങളാകെ മാറി.
പരീക്ഷയും
മാറി.
പാഠപുസ്തകകേന്ദ്രിതമായ
പരീക്ഷ ഇപ്പോഴില്ല.
കുട്ടികള്‍
നല്ല നിലയില്‍ വിജയിച്ചു.
വ്യവഹാരരൂപത്തെ
തന്നെ അടിസ്ഥാനമാക്കി
ഭാഷാസമഗ്രതാദര്‍ശനത്തിന്റെ
അടിത്തറയില്‍ പാഠപുസ്തകവും
പഠനരീതിയും പുനരാവിഷ്കരിക്കുകയും
അധ്യാപകരെ അതി വിനിമയം ചെയ്യാന്‍
സജ്ജരാക്കുകയും ചെയ്തപ്പോള്‍
പ്രകടമായ മാറ്റം.
കുട്ടികള്‍ക്ക്
ഇംഗ്ലീഷ് പേടി ഇല്ലാതെയായി.
ജില്ലാ
സംസ്ഥാന തലങ്ങളില്‍ ഇംഗ്ലീഷ്
ഫെസ്റ്റ് നടത്തി എല്ലാ വര്‍ഷവും
കുട്ടികളുടെ കഴിവുകള്‍
പൊതുസമൂഹവുമായി പങ്കിടുന്നതിന്
വേദികള്‍ സൃഷ്ടിക്കുന്നുണ്ട്.
 
 
 
 
കുട്ടികള്‍ ഉണ്ടാക്കിയ വായനാകാര്‍ഡുകള്‍ ദേശീയതലത്തില്‍ പരിചയപ്പെടുത്തുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. രചനയുടെ ഈ സാധ്യത കേരളം പ്രയോജനപ്പെടുത്തിയില്ല.
ആറു വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സമാനമായ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചിരുന്നു. ( വയമ്പ് ) കുട്ടികള്‍ എഴുത്തുകാരു കൂടിയാണ്. ജ്ഞാനനിര്‍മിതി വാദപ്രകാരമുളള പാഠങ്ങള്‍ അവരെ വായനയിലേക്കും എഴുത്തിലേക്കും ആനയിച്ചിരുന്നു.
ഇപ്പോള്‍ വിദ്യാരംഗം കലാസാഹിത്യവേദി ചെറിയ ഒരു ഇടപെടല്‍ നടത്തുന്നു. അത് അഭിനന്ദനീയം. സാഹിത്യശില്പശാലകള്‍ ആണ് അവര്‍ മുന്നോട്ടുവെക്കുന്നത്. പാലക്കാട്ടുളള അക്കര യു പി സ്കൂള്‍ സാഹിത്യ ശില്പശാലയുടെ കരുത്ത് നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാലപ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നല്ല ആസ്വാദകരേയും.
വിദ്യാരംഗം സാഹിത്യവേദി നിര്‍ദ്ദേശിക്കുന്നതില്‍ ക്ലാസ് തല ശില്പശാല, സ്കൂള്‍ തല ശില്പശാല എന്നിവയാണ് പ്രധാനം എന്നു ഞാന്‍ കരുതുന്നു.(ഇത് പാഠ്യപദ്ധതിയുടെ ഭാഗമായി നടക്കേണ്ടതായിരുന്നു). ക്ലാസ് തല പതിപ്പുകള്‍ രൂപപ്പെടണം എന്നു നിര്‍ദ്ദേശിക്കുന്നതിനപ്പുറം എഴുത്തിലേക്ക് നയിക്കുന്ന പ്രക്രിയാതലം വ്യക്തമാക്കപ്പെടേണ്ടതുണ്ടായിരുന്നു. ഉദാഹരണത്തിന് സിനിമാപാട്ടിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നു പറയുന്നു എങ്ങനെ എന്നു ഉദാഹരണസഹിതം വ്യക്തമാക്കാമായിരുന്നു.അത്തരം വിടവുകള്‍ നില്‍ക്കുമ്പോഴും ഈ പരിപാടിയെ മാനിക്കണം.
പ്രസക്തമായ ചോദ്യങ്ങള്‍
- എന്തുകൊണ്ട് എല്ലാ ഭാഷാവിഷയങ്ങളിലും സര്‍ഗാത്മക രചനയുടെ ഇത്തരം സാധ്യതകള്‍ അന്വേഷിക്കുന്നില്ല?
 - കുട്ടികളുടെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നില്ല
 - വായനാവേള എന്ന പിരീഡ് മുന്നോട്ട് വെച്ചിട്ടും വായന ആഴത്തിലാകുുന്നില്ല?സര്‍ഗാത്മക രചനാശില്പശാലകള്‍ വിദ്യാരംഗം സാഹിത്യവേദി നിര്‍ദ്ദേശിച്ച പരിപാടിയ്ക് ശേഷവും വിദ്യാലയങ്ങളില്‍ തുടരുമോ?
 
തെലുങ്കാനയിലേക്ക്
തന്നെ വരാം. 
കേരളം
ഉപേക്ഷിച്ച ഭാഷാപഠനരീതി
അവിടെ വിജയിക്കുന്നതെന്തുകൊണ്ട്?
അവിടുത്തെ
എസ് സി ഇ ആര്‍ ടി അടക്കമുളള
സ്ഥാപനങ്ങള്‍ പുതിയരീതി
ബോധ്യപ്പെട്ടു
പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ട്?
 കുട്ടികളില്‍
അത്ഭുതകരമായ മാറ്റം പ്രക്രിയാപരമായ
മികവിന്റെ ഫലമായി സംഭവിക്കുമെങ്കില്‍
പിന്നെന്തിനു സംശയിക്കണം?
വിമര്‍ശനങ്ങള്‍
ഉന്നയിച്ച് ചെയ്യാതിരിക്കലല്ല. 
പ്രയോഗിച്ച്
ഫലം ലഭിക്കുമോ എന്നു പരിശോധിച്ച്
അനുകൂലഫലമെങ്കില്‍ സ്വാഗതം
ചെയ്യുക എന്ന സമീപനമാണ് അവിടെ
സ്വീകരിച്ചത്.
കൂടുതല്‍
നല്ല വാര്‍ത്തകള്‍ തെലുങ്കാനയില്‍
നിന്നും പ്രതീക്ഷിക്കാം.
പരിഷ്കരണത്തോട് സ്വകാര്യമാനേജ്മെന്റുകളുടെ മനോഭാവം അവിടെ അങ്ങനെ ഇവിടെയോ? 
 V. Janardhan Reddy, President of Andhra Pradesh Private 
Schools Managements Association, urged the Director of School education 
to go ahead with the examination reformation in SSC.
In
 a statement, he said the new system helped in testing the analytical 
and reasoning abilities of the student apart from testing the cumulative
 capabilities of the student.
He said this would 
reduce the role of rote memory in the examination system. He said the 
system would help the students get trained for the new generation 
education and challenges. Also, they would excel in the national-level 
examinations.
Also, this would inculcate creativity 
and reference habit in students. Mr. Janardhan Reddy said most of the 
private schools were in favour of the new system while many of the 
corporate schools adopted the system much earlier .
“The entire focus of reforms is to encourage students to think creatively and critically rather than reproducing the answers learnt in class. So students can’t expect questions given at the end of the lessons, guides or questions from previous exam papers.
Questions will be designed in such a way that they have to study the lesson, understand it and answer in their own words,” says S. Jagannadh Reddy, Director of Telangana SCERT.
“Coaching centres and schools are promoting ‘guide culture’ focussing on the rote method. But that will not work from this year,” says N. Upender Reddy, Professor at Department of Curriculum, Text Books and Pupil Assessment, SCERT



1 comment:
എല്ലാ ഭാഷയിലും കുട്ടികള്‍ ഇഷ്ടപ്പെടുന്ന ,അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച വായനാ സാമഗ്രികള്‍ ഇല്ല എന്നത് നേര് .മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന പുസ്തകങ്ങളെക്കാള്‍ കുട്ടികള്‍ ഇഷ്ടപ്പെടുക കുട്ടികള്‍ തന്നെ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന പുസ്തകങ്ങള്‍ ആയിരിക്കും .കുട്ടികളെ വെറും വായനക്കാരുടെ തലത്തില്‍ നിന്നും രചയിതാക്കളുടെ തലത്തിലേക്ക് ഉയര്‍ത്തി ആദരിക്കുക എന്നത് ശ്രേഷ്ടമായ കാര്യം തന്നെ .മുന്‍പും ഇത്തരം ശ്രമം നടത്തിയിട്ടുണ്ട് എങ്കിലും ഈ വര്‍ഷം എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള വായനാ സാമഗ്രികള്‍ തയ്യാറാക്കി അച്ചടിക്കുന്നതിന് മുന്‍ കൈ എടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട് .ഇത്തരം രചനകള്‍ നടക്കാന്‍ കുട്ടികളെ കടത്തി വിടേണ്ട സൂക്ഷ്മ പ്രക്രിയകള്‍ ആലോചിക്കേണ്ടിയിരിക്കുന്നു .
Post a Comment