ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, October 27, 2015

വിന്നിയുടെ അമ്മ ചോദിക്കുന്നു...


വിന്നിയെക്കുറിച്ച് ആ അമ്മ സംസാരിച്ചു. വിന്നി ജന്മനാ തന്നെ നിരവധി പ്രശ്നങ്ങളുളള കുട്ടിയായിരുന്നു. ധാരാളം ഓപ്പറേഷനുകള്‍ നടത്തി. വിന്നിയുടെ കഥ നല്ലൊരു പാഠമാണ്.
൧.
മോഷ്ടിച്ചത് അനുഭവമാണ്
വിദ്യാലയത്തില്‍ നിന്ന് നല്ല പിന്തുണ കിട്ടി .
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വേദനാജനകമായിരുന്നു.
കുട്ടിയെ ബോര്‍ഡിനടുത്തിരുത്തണം. ബി ആര്‍ സി യില്‍ നിന്നും പ്രത്യേകം രൂപകല്പന ചെയ്ത കസേരയും ടേബിളും കോടുത്തു. തുറന്ന ക്ലാസ് മുറി . എന്നും ക്ലാസില്‍ കൊണ്ടിടാന്‍ ആളില്ലെന്നും അതു മോഷ്ടിക്കപ്പെടുമെന്ന കാരണം പറഞ്ഞ് ഓഫീസില്‍ സൂക്ഷിച്ചു. ഒരിക്കല്‍ പോലും കുട്ടിക്കു ഉപയോഗിക്കാന്‍ കിട്ടിയില്ല.!?

സീറോോ ടീച്ചര്‍
എല്ലാ അധ്യാപകരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. കുട്ടി ക്ലാസനുഭവങ്ങള്‍ എന്നും അമ്മയോടു പറയും. അതു വിശദമായി കേള്‍ക്കാന്‍ അമ്മ തയ്യാറാക്കും.
നാലാം ക്ലാസ് ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസ്
പരീക്ഷ വന്നു
വിന്നിക്കു ഇംഗ്ലീഷ് പരീക്ഷയില്‍ പോകാന്‍ മടി
പുതിയ അധ്യാപിക സീറോ ഇടും
ഇല്ല മോളേ നിനക്കറിയാകുന്നത് എഴുതി വെക്കൂ. മാര്‍ക്കു കിട്ടും.
അവള്‍ അമ്മയുടെ പ്രചോദനത്താല്‍ പരീക്ഷ എഴുതി
കൊച്ചു റൈം, ഇംഗ്ലീഷില്‍ ഇരുപത്ത‍ഞ്ചു വരെ, പിന്നെ അവളെക്കുറിച്ച്.. 
ഫലം വന്നു. അവള്‍ പ്രവചിച്ച സീറോ തന്നെ? !
വിന്നിക്കു സങ്കടം
വീട്ടില്‍ വന്നു പറഞ്ഞു.
അമ്മ അടുത്ത ദിവസം വിദ്യാലയത്തില്‍ വന്നു .
പുതിയ അധ്യാപികയുമായി സംസാരിച്ചു.
ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. കരഞ്ഞപേക്ഷിച്ചു
അധ്യാപിക സീറോ മാറ്റിക്കൊടുത്തു.
 ങാ ഇവളു വര്‍ത്തമാനം പറയുമോ?
ക്ലാസിലെ സംഭവമൊക്കെ അമ്മ എങ്ങനെ അറിഞ്ഞു എന്ന് ആ അധ്യാപിക ചോദിച്ചു.
കുട്ടി ക്ലാസനുഭവങ്ങള്‍ വിശദമായി എന്നും അമ്മയോടു പറയും എന്നു കേട്ടപ്പോള്‍ അധ്യാപിക അതിശയത്തോടെ പ്രതികരിച്ചു. "ങാ ഇവളു വര്‍ത്തമാനം പറയുമോ?"
ഒമ്പതു കുട്ടികള്‍ മാത്രമുളള ക്ലാസില്‍ ഒരു കുട്ടി വര്‍ത്തമാനം പറയുമോ എന്നു അധ്യാപിക അമ്മയോടു ചോദിച്ചത് അവരെ വേദനിപ്പിച്ചു.
3
വിന്നി നല്ല മിടുക്കിയായി
എട്ടാം ക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ മാറി.  
  • കുട്ടിക്ക് കൂടുതല്‍ പരിഗണന കിട്ടി
  • അവളുടെ ആശയങ്ങളും ചിന്തകളും എഴുതാനും അവതരിപ്പിക്കാനും അവസരമുണ്ടായി
  • കഥകളും കവിതകളും രചിച്ചു
  • നല്ല പാട്ടുകാരിയായി.
  • സദസ്സുകളെ അഭിസംബോധനചെയ്തു.
വിന്നി നല്ല മിടുക്കിയായി ..
( തൃശൂര്‍ ഡയറ്റില്‍ വെച്ചാണ് വിന്നിയുടെ അമ്മയെ കണ്ടത്. അപ്പോള്‍ പങ്കിട്ട കാര്യങ്ങളാണിവ)

No comments: