“An
organized
set of decisions
made by one person
or a team
of people
about how to do something in the future”
-Cambridge
dictionary
An Academic Master Plan
(AMP) describes the academic mission of an institution, which is used
to drive the future of the school.
എന്തു
ധര്‍മമാണ് അക്കാദമിക മാസ്റ്റര്‍
പ്ലാനിന് വഹിക്കാനുളളത്?
-
അത് വിദ്യാലയത്തിന്റെ ദര്‍ശനം സംബന്ധിച്ച ധാരണ പ്രതിഫലിപ്പിക്കും
-
വിദ്യാലയത്തിന്റെ ദൗത്യപൂര്‍ത്തീകരണത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കും
-
അക്കാദമിക പുരോഗതിയിലേക്കുളള പാത ചൂണ്ടിക്കാട്ടും
-
അക്കാദമിക വിഭവവിനിയോഗം ,സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാലയഅക്കാദമികാസൂത്രണം, കുട്ടികള്‍ക്ക് ലഭിക്കുന്ന സവിശേഷ അവസരങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുളള മാര്‍ഗരേഖയാണ്
-
എന്തെല്ലാമായിരിക്കണം വിദ്യാലയത്തിന്റെ മുന്‍ഗണനകള്‍ എന്ന് മാസ്റ്റര്‍ പ്ലാന്‍ പറഞ്ഞുതരും
-
വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനുളള അയവുളള ചട്ടക്കൂടായി പ്രവര്‍ത്തിക്കും
അതായത്
വിദ്യാലയത്തിന്റെ ദര്‍ശനം
( കാഴ്ചപ്പാട്)
അക്കാദമിക
ലക്ഷ്യങ്ങള്‍,
മുന്‍ഗണനകള്‍,
വിഭവവിനിയോഗം,
പ്രവര്‍ത്തന
പരിപാടികള്‍ ഇവെല്ലാം
ചേരുന്നതായിരിക്കണം അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ (AMP)
-
അക്കാദമിക ദൗത്യബോധത്തിന്റെ ( academic mission) കാര്യത്തില്‍, പിന്തുടരുന്ന തന്ത്രങ്ങളില്‍ ഇപ്പോള്‍ നാം എവിടെ നില്‍ക്കുന്നു. ഒരു മാറ്റവും വരുത്തുന്നില്ലെങ്കില്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി ( ഇപ്പോള്‍ എല്ലാം ഭദ്രമാണല്ലോ പ്ലാന്‍ വേണ്ടല്ലോ എന്നു കരുതുന്നുണ്ടാകാം. കൂടുതല്‍ മികവിലേക്ക് കൂടുതല്‍ പൂര്‍ണതയിലേക്ക് കൂടുതല്‍ നന്മയിലേക്ക് എന്നത് മനുഷ്യപുരോഗതിയുടെ അടിസ്ഥാന ചോദനയാണ്. അത് വിദ്യാലയത്തിലും സംഭവിച്ചേ പറ്റൂ. നിന്നിടത്ത് നില്‍ക്കുക എന്നത് ഭാവിയെക്കുറിച്ച് പ്രതീക്ഷാനിര്‍ഭരമായ കാഴ്ചപ്പാടില്ലാത്തതിനാലാണ്)
-
ഇപ്പോള്‍ ഏതു വിഭാഗം സമൂഹമാണ്, വിദ്യാര്‍ഥികളാണ് വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? ഈ വിഭാഗം മാത്രമേ തുടര്‍ന്നും ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ എന്തു സംഭവിക്കും?
-
ഇപ്പോള്‍ നാം സ്വീകരിക്കുന്ന ബോധനരീതി, പിന്തുണാപ്രവര്‍ത്തനങ്ങള്‍, പഠനസാമഗ്രികള്‍ , അധ്യാകശേഷീവികസന പരിപാടികള്‍, അക്കാദമിക മോണിറ്ററിംഗ് എന്നിവ ഇതേപോലെ തുടരുകയാണെങ്കില്‍ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുമോ?
-
നിലവിലുളള രീതി ഒരു മാറ്റവും വരുത്താതിരുന്നാല്‍ നാം പ്രതീക്ഷിക്കുന്ന മൂല്യങ്ങളും നിലപാടുകളും അറിവിന്റെ പ്രയോഗശേഷിയും പ്രതികരണശേഷിയും ജനാധിപത്യപെരുമാറ്റ രീതികളുമെല്ലാം കുട്ടികള്‍ കൈവരിക്കുമോ?
-
നമ്മുടെ വിദ്യാലയം ഭാവിയില്‍ എങ്ങനെയായിത്തീരണം? എങ്ങനെയാണ് ഈ വിദ്യാലയം സമൂഹത്തിന്റെ വിശ്വാസ്യതയുള വ്യത്യസ്തവിദ്യാലയമായി മാറുക?
-
അതിലേക്ക് എത്തിച്ചേരാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണം?
-
പ്രതീക്ഷയുണര്‍ത്തുന്നതും പ്രചോദനാത്മകവുമായിരിക്കും എന്റെ വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
-
സമഗ്രമായി വിദ്യാലയപ്രവര്‍ത്തനങ്ങലെ സമീപിച്ചിട്ടുണ്ടാകും അതില്‍ മുന്‍ഗണനകള്‍ നിശ്ചയിച്ചിട്ടുണ്ടാകം
-
എല്ലാം പ്രധാനപ്പെട്ടവ തന്നെ . പക്ഷെ എല്ലാം മുന്‍ഗണനയല്ല. ചില കാര്യങ്ങള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഇല്ല എന്നതുകൊണ്ട് അവ അവഗണിച്ചു എന്നല്ല അര്‍ഥം
-
ഇത് വഴക്കമുളള സജീവരേഖയാണ്. അഞ്ചോ പത്തോ വര്‍ഷത്തെ മുന്നില്‍ക്കണ്ട് ഒരുപ്രത്യേക സന്ദര്‍ഭത്തില്‍ തയ്യാറാക്കിയതാണ്. അതില്‍ എപ്പോള്‍ വേണമെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമാണ്. പ്രയോഗങ്ങളുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തില്‍ നിരന്തരം നവീകരിക്കപ്പെടുന്നതും ശാസ്ത്രീയമാക്കപ്പെടുന്നതുമായ രേഖയാണ്. കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ആദ്യം നിര്‍ണയിച്ച കാഴ്ചപ്പാടുമായി ബന്ധം ഉണ്ടാകണം.
-
ലക്ഷ്യം നേടിയോ എന്ന് വിലയിരുത്താനുളള സൂചനകളും രീതികളും AMPയില്‍ നിര്‍ദേശിക്കണം
-
സാമ്പത്തികാസൂത്രണത്തിനും ഈ രേഖ പ്രയോജനപ്പെടണം
-
അക്കാദമിക മാസ്റ്റര്‍പ്ലാന്‍ ഭൗതിക മാസ്റ്റര്‍ പ്ലാനിനെ പുതുക്കും
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ ഒരു
അക്കാദമികആസൂത്രണരേഖയാണ്.
അക്കാദമികമായ
കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്ങനെയാണ്?
എന്തു
കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്
നാം ഓരോ കാര്യങ്ങളെയും
സമീപിക്കുന്നത്.
കാഴ്ചപ്പാടനുസരിച്ച്
പ്രവര്‍ത്തനങ്ങള്‍ മാറും.
ഉന്നതമായ
കാഴ്ചപ്പാടുളളവര്‍ക്ക്
മികച്ച പരിപാടികള്‍
രൂപപ്പെടുത്താനാകും.
എന്തിനാണ്
കാഴ്ചപ്പാട് എന്നത്
സ്വയംബോധ്യപ്പെടണം.
പത്തോ
പതിഞ്ചോ വര്‍ഷങ്ങള്‍ക്ക്
ശേഷമുളള വിദ്യാലയത്തിന്റെ
അവസ്ഥ വിഭാവനം ചെയ്യണം.
1.
അക്കാദമിക
നിലവാരത്തെക്കുറിച്ചുളള
കാഴ്ചപ്പാട് രൂപീകരിക്കല്‍
അക്കാദമിക
നിലവാരത്തെക്കുറിച്ച് നമ്മുടെ
കാഴ്ചപ്പാടെന്താണ്?
അതനുസരിച്ചായിരിക്കും
അക്കാദമിക മുന്‍ഗണനകള്‍
രൂപപ്പെടുക
ഇംഗ്ലീഷ്
മീഡിയം സമാന്തര ഡിവിഷന്‍
ആരംഭിച്ചാല്‍ നിലവാരമാകുമെന്നു
കരുതുന്നവര്‍,
ജി കെ
പഠിപ്പിച്ചാല്‍ നിലവാരമാകുമെന്നു
വിശ്വസിക്കുന്നവര്‍,
പാഠപുസ്തകത്തിലെ
ഉളളടക്കം കൂട്ടിയാല്‍
നിലവാരമാകുമെന്നു ധാരണയുളളവര്‍,
കാണാപ്പാഠം
പഠിപ്പിച്ചാല്‍ നിലവാരമാകുമെന്നു
ചിന്തിക്കുന്നവര്‍ നിലവാരമുളള
കുട്ടിയെ നിര്‍വചിക്കണം.
എന്തെല്ലാം
കഴിവുകളുളള കുട്ടിയാണ്
ഭാവിയില്‍ ഈ വിദ്യാലയത്തില്‍
നിന്നും പുറത്തേക്ക് പോയി
സമൂഹത്തിന്റെ അഭിമാനമായി
മാറുക എന്നു ചിന്തിക്കണം
-
പൂര്‍ണവിദ്യാഭ്യാസത്തെക്കുറിച്ചുളള കാഴ്ചപ്പാട്
-
പഠനത്തെയും വിലയിരുത്തലിനെയും കുറിച്ചുളള കാഴ്ചപ്പാട്
-
പാരിസ്ഥിതിക അവബോധവികസാത്തെക്കുറിച്ചുളള കാഴ്ചപ്പാട്
-
പെണ്‍കുട്ടികളുടെ പദവിയും അവസരതുല്യതയും സബന്ധിച്ച കാഴ്ചപ്പാട്
-
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മക്കളുടെ പഠനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
-
പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരോടുളള വിദ്യാലയസമീപനം
-
രക്ഷിതാക്കളുടെ അക്കാദമിക പ്രവര്‍ത്തനപിന്തുണ സംബന്ധിച്ച കാഴ്ചപ്പാട്
-
അധ്യാപകശാക്തീകരണം സംബന്ധിച്ച കാഴ്ചപ്പാട്
ഇങ്ങനെ
അക്കാദമികമായി പ്രസക്തമെന്നു
തോന്നുന്ന എല്ലാത്തിനെയും
കുറിച്ച് പുരോഗണനപരമായ
നിലപാടുകള്‍ രൂപപ്പെടുത്തണം. ചില വിശേഷണശീര്‍ഷകങ്ങള്‍ നല്‍കി ആകര്‍ഷകമാക്കാം.
ഉദാ ഗവേഷണവിദ്യാലയം . ഇത്തരം രീതിയില്‍ വിദ്യാലയത്തെ നിര്‍വചിക്കണം. നേരിടുന്ന അക്കാദമിക പ്രശ്നങ്ങളെ തടസ്സങ്ങളെ മറികടക്കാന്‍ ഗവേഷണാത്മകമായി ഇടപെടുന്ന വിദ്യാലയമായിരിക്കും ഞങ്ങളുടേത് എന്നു സൂചിപ്പിച്ചാല്‍ അതു സംബന്ധിച്ച കാഴ്ചപ്പാടായി
ഉദാ ഗവേഷണവിദ്യാലയം . ഇത്തരം രീതിയില്‍ വിദ്യാലയത്തെ നിര്‍വചിക്കണം. നേരിടുന്ന അക്കാദമിക പ്രശ്നങ്ങളെ തടസ്സങ്ങളെ മറികടക്കാന്‍ ഗവേഷണാത്മകമായി ഇടപെടുന്ന വിദ്യാലയമായിരിക്കും ഞങ്ങളുടേത് എന്നു സൂചിപ്പിച്ചാല്‍ അതു സംബന്ധിച്ച കാഴ്ചപ്പാടായി
2.
ലക്ഷ്യനിര്‍ണയം
അദ്യമായി
ചില പൊതുലക്ഷ്യങ്ങള്‍
തീരുമാനിക്കണം.
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
മാര്‍ഗരേഖയില്‍ സൂചിപ്പിച്ചിട്ടുളള
കാര്യങ്ങള്‍ പരിഗണിച്ച് പൊതു
ലക്ഷ്യങ്ങള്‍ തീരുമാനിക്കണം
അതത്
ക്ലാസില്‍ നേടേണ്ട പഠനശേഷികള്‍
ഉറപ്പാക്കുക,
സര്‍ഗപരവും
അക്കാദമികവും കായികവുമായ
കഴിവ് പ്രോത്സാഹിപ്പിക്കുക,
മൂന്നു
ഭാഷകളില്‍ മികച്ച ആശയവിനിമയ
ശേഷി കൈവരിക്കുക
കാഴ്ചപ്പാട്
രൂപീകരിച്ച ഒരോ കാര്യത്തിലും
സവിശേഷ ലക്ഷ്യങ്ങള്‍
നിര്‍ണയിക്കാവുന്നതാണ്
ഒരു
ഉദാഹരണം നോക്കാം
പെണ്‍കുട്ടികള്‍
നിരവധി ഭീഷണികളും വിലക്കുകളും
പീഡനങ്ങളും വിവിചേനങ്ങളും
നേരിടുന്ന അവസരത്തില്‍
വിദ്യാലയപ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കരുത്തുപകരും വിധം
ആകാതെ പോകുന്നു,
പുതിയവെല്ലുവിളികളെ
വിദ്യാഭ്യാസം അഭിസംബോധനചെയ്യേണ്ടതുണ്ട്.
അതിനാല്‍
ഈ വിഷയം ഉദാഹരണായെടുത്തു
പരിശോധിക്കാം
പെണ്‍കുട്ടികളുടെ
പദവിയും അവസരതുല്യതയും
സബന്ധിച്ച കാഴ്ചപ്പാട്
സ്ത്രീ
പുരുഷ പദവിയും തുല്യതയും
സംബന്ധിച്ച് ഉയര്‍ന്ന ധാരണയുടെ
അടിസ്ഥാനത്തില്‍ നിലപാട്
സ്വീകരിക്കുന്നവരും
പെരുമാറുന്നതുമായിരിക്കും
ഈ വിദ്യാലയത്തിലെ കുട്ടികളും
അധ്യാപകരും.
വിദ്യാലയത്തിലെ
എല്ലാവിധ അനുഭവങ്ങളും ആണ്‍
പെണ്‍ വിവേചനമില്ലാത്തതും
അവസരതുല്യത ഉറപ്പാക്കുന്നതുമാണെങ്കില്‍
മാത്രമേ കുട്ടികളില്‍ അത്തരം
ഉയര്‍ന്നസാംസ്കാരിക നില
കുട്ടികള്‍ സ്വാംശീകരിക്കുകയുളളൂ.
ഈ വിദ്യാലയം
പെണ്‍സൗഹൃദ സമീപനം എല്ലാ
പ്രവര്‍ത്തനങ്ങളിലും
പ്രതിഫലിപ്പിക്കും
ലക്ഷ്യങ്ങള്‍
-
തീരുമാനമെടുക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിലയിരുത്തുന്നതിലും എല്ലാ പെണ്‍കുട്ടികള്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കും
-
ജന്‍ഡര്‍യരേഖയുടെ അടിസ്ഥാനത്തില്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പെണ്‍സൗഹൃദ വിദ്യാലയ സങ്കല്പം യാഥാര്‍ഥ്യമാക്കും
-
എല്ലാ പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസവും പ്രതികരണശേഷിയും അറിവിന്റെ കരുത്തും വിമര്‍ശനാവബോധവും വിശകലനശേഷിയും ഉറപ്പാക്കും
3.
എറ്റെടുക്കാവുന്ന
പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യങ്ങള്‍
രൂപപ്പെടുത്തിക്കഴിഞ്ഞാല്‍
ആ ലക്ഷ്യം നേടുന്നതിനായി
എറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
തയ്യാറാക്കണം
ഇവിടെയും
മുന്‍ഗണന ഉണ്ടാകണം
പ്രവര്‍ത്തനങ്ങളെ
നിര്‍വഹണകാലയളവ് പരിഗണിച്ച്
മൂന്നായി തരം തിരിക്കാം.
ഹൃസ്വകാലത്തിനുളളില്‍
നടപ്പിലാക്കാവുന്നവ,
ദീര്‍ഘകാലം
കൊണ്ട് നടപ്പിലാക്കാവുന്നവ.
ഇതിനിടയില്‍
നടപ്പിലാക്കാവുന്നവ
എറ്റെടുക്കാവുന്ന
പ്രവര്‍ത്തനങ്ങള്‍
-
ജന്‍ഡര്‍ നയരേഖ രൂപീകരണശില്പശാല
-
ഗേള്‍സ് ക്ലബ് രൂപീകരണം
-
ക്ലബ് അംഗങ്ങള്‍ക്ക് പരിശീലനം
-
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യതയുടെ അനുഭവളൊരുക്കല്‍, ബോധവത്കരണം
-
ക്യാമ്പുകള്‍, വ്യക്തിത്വ വികസന ശില്പശാലകള്‍
-
സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍
-
ഗേള്‍സ് പാര്‍ലമെന്റ് കൂടി പ്രവര്‍ത്തനാവലോകനം
-
വാര്‍ത്തയും പ്രതികരണവും പരിപാടി
-
ബാലികാദിനത്തില്‍ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ മുന്നേറിയ വനിതകളുമായി സംവദിക്കല്‍
-
വനിതാപ്രതിഭകളുടെ ചിത്രശാല
-
പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ക്ലാസുകള്‍, പരിശീലനങ്ങള്‍
-
വിമര്‍ശനാവബോധവികസന ക്ലാസ്
-
നിയമം, അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധരുമായി അഭിമുഖം
-
വിദ്യാര്‍ഥിനീസൗഹൃദവിദ്യാലയമായി പ്രഖ്യാപിക്കല്‍
ഇങ്ങനെ
പ്രവര്‍ത്തനങ്ങള്‍
രൂപപ്പെടുത്തുന്നതിന് ഒരു
പ്രദേശത്തെ അധ്യാപകര്‍
തമ്മില്‍ ആശയവിനിമയം
ചെയ്യുന്നതില്‍ തെറ്റില്ല.
പക്ഷേ
ഫോട്ടോക്കോപ്പിയാകരുത്.
വൈവിധ്യം
മാനിക്കണം.
നൂറായിരം
സാധ്യതകള്‍ ഉണ്ട് .
പ്രവര്‍ത്തനവിശദാംശങ്ങള്‍
അവരവരുടേതാകണം
മാസ്റ്റര്‍
പ്ലാന്‍ രണ്ടാം ഭാഗമായി
വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതാകും
നല്ലത്.
പ്രവര്‍ത്തനവിശദാംശങ്ങള്‍
തയ്യാറാക്കല്‍
ഹൃസ്വകാലത്തിനുളളില്‍
നടപ്പിലാക്കാവുന്നവ,
ദീര്‍ഘകാലം
കൊണ്ട് നടപ്പിലാക്കാവുന്നവ
എന്നു നിശ്ചയിച്ചതില്‍ ഉടന്‍
നടപ്പിലാക്കാവുന്നവയുടെ
വിശദാംശങ്ങള്‍ തയ്യാറാക്കണം.
ചുമതലക്കാരെ
തിരുമാനിക്കണം.
അതിനായി
എന്തെല്ലാം വിഭവങ്ങള്‍
വേണ്ടിവരും എന്നെല്ലാം
ആലോചിക്കണം.
(കല്യാശേരി മണ്ഡലം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ ശില്പശാലയില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയത- കരട്)
8 comments:
വിദ്യാലയവും വീടുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പ്ലാന്‍ വേണ്ടേ ? ആവശ്യ മെങ്കില്‍ കുട്ടിക്ക് സ്കൂളില്‍ താമസിച്ചു പഠിക്കാനുള്ള ഭൌതിക സാഹചര്യം ഉണ്ടാകണം .സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകള്‍ ലൈബ്രറികള്‍ ശാസ്ത്ര സാങ്കേതിക മ്യുസിയങ്ങള്‍ എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള റി സോഴ്സ് റൂം വേണം ,ഭിന്ന നിലവാരക്കാര്‍ക്ക് കിട്ടുന്ന പരിഗണന ഇപ്പോള്‍ അപര്യാപ്ത മാണ് ,മികച്ച സേവനം ലഭ്യമാകുന്ന ഇടങ്ങളുമായി സ്കൂള്‍ നേരിട്ട് ബന്ധിപ്പിക്കണം .ഇപ്പോഴും ട്രാന്‍സ് ജെന്ടെര്‍ നമുക്കിടയില്‍ ഉണ്ടെന്നു സമ്മതിക്കാന്‍ എല്ലാവര്ക്കും മടിയാണ് ,അവരുടെ ദൃശ്യത പ്രധാനമായതിനാല്‍ അവരെയും വിദ്യാലയം സ്വീകരിക്കണം .പോഷക ക്കുറവ് കുട്ടികളെ ബാധിക്കുന്നു .ആരോഗ്യ മേഖലയില്‍ ഹോസ്പിറ്റല്‍ സ്കൂളില്‍ പ്രവര്‍ത്തിക്കണം പൂര്‍ണ്ണ സമയ ഗവേഷണ സ്ഥാപനം എന്ന നിലയിലേക്ക് വിദ്യാലയം മാറണം . മോണിട്ടര്‍ ചെയ്യാന്‍ വരുന്നവര്‍ ഒരാഴ്ച ആ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധര്‍ ആകണം .ഒരു വര്‍ഷത്തില്‍ അഞ്ചു ടീം ഇങ്ങനെ എത്തണം .ചരിത്ര പഠന ത്തിനായി ആര്‍ക്കൈവ്സ് ആവശ്യമാണ് സ്കൂളില്‍ .ക്യുറെറ്റര്‍ തസ്തിക സൃഷ്ടിക്കണം .യാതൊരു തരത്തിലുള്ള സാമ്പത്തിക വിവേചനവും കുട്ടിക്ക് അനുഭവപ്പെടാന്‍ പാടില്ല പഠന യാത്രകള്‍ എല്ലാവര്‍ക്കുമായി ക്രമീകരിക്ക പ്പെടനം .അധ്യാപകര്‍ക്ക് ആനുകാലിക വിഷയങ്ങളിലും സ്വന്തം വിഷയത്തിലും സംവാദങ്ങള്‍ക്കുള്ള അവസരം സൃഷ്ടിക്കണം .സ്കൂളിനകത്ത് വരുത്തുന്ന സൌന്ദര്യ വല്‍ക്കരണം ഓരോ തരത്തില്‍ കുട്ടിയുടെ ശ്രദ്ധയെ ആകര്ഷിക്കുന്നതാവണം .പഠന ഭാഗമായുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്സി പ്പിക്കാന്‍ മ്യുസിയം മാതൃകയില്‍ ഒരിടം വേണം .എതു കുട്ടിക്കും ഇപ്പോഴും സന്ദര്‍ശി ചു സംശ യ നിവൃത്തി വരുത്തുന്ന രീതിയിലാകണം അത് ഒരുക്കേണ്ടത് .മഴ പെയ്താല്‍ വെള്ളം നിറയുന്ന വീടകങ്ങള്‍ .ആ പെരുമഴയില്‍ മറ്റൊരിടം തേടി പ്പോകേണ്ട അവസ്ഥ ,അപ്പോഴും വിദ്യാലയം കുഞ്ഞുങ്ങള്‍ക്ക് തുണയാകണം .വിദ്യലയത്തിനകത്തെ റോഡുകള്‍ സംവിധാനം ചെയ്യണം സഞ്ചാര സ്വാതന്ത്ര്യം പ്രധാനമാണു ,കുട്ടികള്‍ മാത്രം ഉപയോഗിക്കുന്നതായാലും അവ നൂതനമായി തയാറാക്കേണ്ടതാണ് .പൊതു ബോധത്തെ മറി കടക്കാന്‍ പ്രത്യേകിച്ചും ജെന്ടെര്‍ വിഷയത്തില്‍ എല്ലാവര്ക്കും അല്‍പ്പം ബുദ്ധിമുട്ടുണ്ട് അത് രക്ഷിതാക്കളും ബോധവല്‍ക്കരിക്കപ്പെടനം .ഇരിപ്പിടം .ഭാഷ വസ്ത്രം എന്നിവയില്‍ വളരെ മാറ്റങ്ങള്‍ വേണം ,ഇതിനുള്ള പരിശീലന മോട്യുല്‍ വളരെ യധികം സൂചകങ്ങള്‍ ഉള്‍പ്പെടുത്തി തയാറാ ക്കണം .ഇങ്ങനെ അനവധി കാര്യങ്ങള്‍ .റേഡിയോ കിയോസ്ക് പണിയണം . നാടക ശാല അത്യാവശ്യം ,കേവലം അവതരണം എന്നതില്‍ നിന്നുമാറി അക്കാദമിക മാകണം , പഠന കലാ കായിക സംസ്കാര മൊത്ത് ചേരുന്ന പുതിയ വേദിയുടെ സമന്വയ മാകണം വിദ്യാലയം .
എന്തിനു "അക്കാദമിക് മാസ്റ്റർ പ്ലാൻ" എന്ന് പ്രത്യേകം പരാമര്ശിക്കണം? മാസ്റ്റർ പ്ലാൻ എന്ന് മാത്രം പോരെ? അതോ അക്കാദമിക് ലക്ഷ്യങ്ങൾ നിർവചിക്കാൻ മാത്രമേ താല്പര്യപ്പെടുന്നുള്ളോ? കളിക്കാനും ആടാനും പാടാനും ഉള്ള സൗകര്യങ്ങൾ കൂടി ലഭ്യമാക്കുമെന്ന് പറയുമോ? സ്കൂൾ മാസ്റ്റർ പ്ലാനിനു മുമ്പ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനിന്റെ രൂപരേഖ പറയാമോ? സ്കൂളുകൾ ഡിജിറ്റൽ ആക്കും എന്നതിനപ്പുറം എന്താണ് കാഴ്ചപ്പാട്? 9,10 ക്‌ളാസ്സുകളിൽ ഒരു അധ്യാപകൻ തന്ന വിവിധ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന എത്ര ഹൈ സ്‌കൂളുകൾ കേരളത്തിലുണ്ട് ? കലാ, കായിക അധ്യാപകരില്ലാത്ത എത്ര സ്‌കൂളുകൾ നാട്ടിലുണ്ട്? എല്ലാ വിഷയത്തിനും അധ്യാപകരെ അടക്കം സമഗ്രസൗകര്യങ്ങളും ഏതു മൂക്കിനും മൂലയിലും ഉള്ള വിദ്യാലയങ്ങൾക്കും ലഭ്യമാക്കാനുള്ള ഒരു സംസ്ഥാന തല മാസ്റ്റർ പ്ലാനിന്റെ രൂപരേഖ സ്‌കൂൾ തല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പരിപാടിക്ക് ഊർജം നൽകും. ഡിജിറ്റലാകുന്നത് കൊണ്ട് മാത്രം എല്ലാമാകുന്നില്ല
തോമസ് മാഷിന്റെ നിരീക്ഷണങ്ങൾ പ്രസക്തമാണ്. അക്കാദമിക മാസ്റ്റർ പ്ലാനും വിദ്യാലയ മാസ്റ്റർ പ്ലാനുകളും തമ്മിലുള്ള വ്യത്യാസം എന്താണ്? അക്കാദമിക മാസ്റ്റർ പ്ലാനിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, RMSA, SSA ഇവർക്ക് എന്ത് നിർദേശങ്ങളാണുള്ളത്? അടുത്ത അദ്ധ്യയന വർഷം പഠനം, പരീക്ഷ, മേളകൾ ഇവക്ക് എത്ര ദിവസങ്ങളാണ് ലഭിക്കുക? പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള സമഗ്ര പ്ലാൻ ആണോ തയ്യാറാക്കേണ്ടത് ? ഹൈടെക് ക്ലാസ്സുകളിൽ പ0ന ബോധന രീതികളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടോ? പാഠാസൂത്രണം തയ്യാറാക്കുന്നതിൽ പ0ന നേട്ടത്തിന് എന്താണ് സ്ഥാനം? ജീവിത നൈപുണീ പ0നത്തിന് അക്കാദമിക പ്ലാനിൽ പദ്ധതിയുണ്ടോ? ഓരോ കുട്ടിക്കും ശ്രദ്ധയും പരിഗണനയും ലഭിക്കാൻ പഠനബോധന പ്രവർത്തനങ്ങളിൽ മുൻഗണനകളുണ്ടോ? തുടങ്ങി ഇനിയും വ്യക്തത വേണ്ട കാര്യങ്ങളുണ്ട്?
ഭൗതികസൗകര്യങ്ങളില്‍ ഊന്നിയ വികസനപ്രവര്‍ത്തനപദ്ധതിയാണ് പലവിദ്യാലയങ്ങളിലും രൂപപ്പെട്ടത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അക്കാദമിക സ്ഥാപനങ്ങള്‍ക്കെല്ലാം വേണ്ടതുണ്ട്. ഓരോരോ പ്രശ്നങ്ങള്‍ അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കണമെന്നാണ് തോമസ് ഉഴുവത്ത് പറയുന്നത്. അതി കഴിഞ്ഞിട്ടേ മറ്റുളളവ ഏറ്റെടുക്കാവൂ എന്ന് നിലപാട് എടുക്കാമോ?
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ വകുപ്പ് താഴേക്ക് നല്‍കും. വിദ്യാഭ്യാസ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച കഴിഞ്ഞു. ഇനി ജില്ലാ തല ശില്പശാലകള്‍. തുടര്‍ന്ന് വിദ്യാഭ്യാസ ജില്ല, ഉപജില്ലാതല ശില്‍പശാലകള്‍. അങ്ങനെ താഴെ വരെ എത്തും
ഹൈടെക്ക് ക്ലാസ് പരിഗണിച്ചാണ്‍ സമഗ്ര പദ്ധതി. ഓരോ കുട്ടിയെയും പരിഗണിക്കുക എന്നതാണ് അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ഒരു ഊന്നല്‍
ബിന്ദു സൂചിപ്പിച്ച സ്കൂള്‍ മ്യൂസിയം എന്ന ആശയം പ്രായോഗികമാക്കേണ്ടതാണ്
എല്ലാ വിദ്യാലയങ്ങളും 2018 ഫെബ്രുവരി 1 നു അക്കാഡമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കണമെന്ന വിപ്പ് ഇതിനായുള്ള പ്രവർത്തനങ്ങളെ തീർത്തും യാന്ത്രികമാക്കും
നിലവിലുള്ള അസംഖ്യം രേഖകളിൽ ഒന്ന് കൂടി എന്നതിന് അപ്പുറത്തേക്ക് അക്കാഡമിക് മാസ്റ്റർ പ്ലാൻ വളരണമെങ്കിൽ അധ്യാപകരും പ്രാദേശിക സമൂഹവും പ്ലാൻ തയ്യാറാക്കൽ വളരെ ഗൗരവമായ പഠന പ്രക്രിയയായി കാണണം. ശ്രീ കലാധരന്റെ കുറിപ്പ് വളരെ നല്ല ഒരു ദിശ സൂചകമാണെങ്കിലും സമഗ്രമാകാൻ നിരവധി കൂട്ടിച്ചേർക്കലുകൾ വേണം. കുറിപ്പിലെ പല കാര്യങ്ങളും നിലവിൽ ആശയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതും എന്നാൽ പ്രായോഗിക തലത്തിൽ ബഹു ഭൂരിപക്ഷം അധ്യാപകരും നടപ്പാക്കുന്നതിൽ ശേഷിയില്ലാത്തവരുമാണ്. കുറിപ്പിലെ 4 ,5 , 6 , 7 ഇനങ്ങൾ ക്ലാസ് മുറിയിലെ അനുഭവങ്ങൾ മാത്രമല്ല. മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അധിക പ്രയത്‌നം വേണം.
ഫെബ്രുവരി ഒന്നിന് ഇനി മൂന്നു മാസമുണ്ട്
ആലോചനക്ക് ഏറെ സമയം
ഓരോ വിദ്യാലയവും അവരവരുടെ സാധ്യതക്ക് അനുസരിച്ച് ആയിരിക്കും ആലോചിക്കുക.
ശക്തമായ മാതൃകകൾ ചിലേടത്ത് ഉണ്ടാകും
അവ മറ്റുള്ളവരെ സ്വാധീനിക്കും
അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ഒരു നല്ല ആശയമാണ്.വെറും ചടങ്ങുകളില്‍ ഒതുക്കാതെ ആധ്യാപകരും പ്രാദേശിക കൂട്ടായ്മകളും ഒരുമിച്ചു ചര്‍ച്ച ചെയ്യുകയും സജീവമായി പ്രായോഗിക തലത്തില്‍ ഇടപെടുകയും ചെയ്‌താല്‍ ഒരു നല്ല കാല്‍വെപ്പാകും എന്നതില്‍ സംശയമില്ല.
Post a Comment