മരണം ഒരു ചോദ്യചിഹ്നം അവശേഷിപ്പിക്കുന്നു
കരുതിപ്പാഠശാലകള്‍ എന്ന വിഭാഗത്തിലേക്ക് പ്രവേശനഫോറം പൂരിപ്പിക്കാന്‍ മടിയില്ലാത്ത കേരളത്തോട്
രക്ഷിതാക്കളോട്
അധ്യാപകരോട്
ഭരണാധികാരികളോട്
കൊല്ലം വിദ്യാലയം അവസാനത്തെ വാര്‍ത്തയാകട്ടെ
അണ്‍എയ്ഡഡ് വിദ്യാഭ്യാസ കച്ചവടത്തിന്റെ മേല്‍ ഏതു മതത്തിന്റെ വിശുദ്ധവസ്തരം പുതപ്പിച്ചാലും അതിന് ശവക്കച്ചയുടെ രൂപമായിരിക്കും
ചില കുട്ടികള്‍ ജനാധിപത്യവഴക്കങ്ങളുടെ കാര്യത്തില്‍ അകാലമരണത്തിനു വിധിക്കപ്പെടുന്നു
ചിലരാകട്ടെ സൗഹൃദത്തിന്റെ കാര്യത്തില്‍ ബാല്യക്കുരുതിയില്‍
മറ്റു ചിലരാകട്ടെ മാതൃഭാഷയുടെ നാവരിഞ്ഞ് ആജീവനാന്ത തടവു ശിക്ഷയില്‍
ഇനിയും ചിലര്‍ പത്താം ക്ലാസില്‍ വെച്ച് പുറത്താക്കപ്പെട്ട് അപമാനിതരാകുന്നു
പ്രതികരണശേഷി വന്ധ്യംകരിച്ചുളള ഏര്‍പ്പാടിനെ പഠിപ്പ് എന്ന് പറയാമോ?
രക്ഷിതാക്കള്‍ കറവക്കൂട്ടങ്ങളല്ലാതെ ഇത്തരം വിദ്യാലയങ്ങളില്‍ എന്തു പി ടി എ ?
മാന്യമായ വേതനം കൊടുക്കാതെ അധ്യാപകരെക്കൊണ്ട് അടിമപ്പണിചെയ്യിക്കുന്ന വിദ്യാലയങ്ങളില്‍ മനോതൃപ്തിയില്ലാത്ത അധ്യാപകര്‍ അവരുടെ പ്രതിഷേധങ്ങള്‍ കുട്ടികളോട് തീര്‍ക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ
സാംസ്കാരികരോഗങ്ങളുടെ കൂടാരങ്ങളാണ് ഇവ
അടച്ചുപൂട്ടണം
മക്കളെ വിട്ടുകൊടുക്കരുത്
പണ്ട് തിരുവന്തപുരം കാര്‍മലില്‍ നിന്നാണ് ഒരു ചോദ്യചിഹ്നമുണ്ടായത്.തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വന്ദനയെ സ്ക്കൂള്‍ അധികൃതര്‍ ഒന്‍പതാം ക്ലാസില്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതില്‍ മനംനോന്ത് ആത്മഹത്യ ചെയ്ത അമ്മയാണ് രമണീ മേനോന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്. കാര്‍മല്‍ സ്ക്കൂളില്‍ നൂറു ശതമാനം ഫസ്റ്റ് ക്ലാസ് കിട്ടുക എന്ന ലക്ഷ്യം നേടാന്‍, ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത വന്ദനയെ (ജയിക്കുമെന്ന ഉറപ്പല്ല, ഫസ്റ്റ് ക്ലാസ് നേടുമെന്ന ഉറപ്പ്) മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നത്രേ!
പിന്നീട് എത്രയോ പേര്‍
തലമുട്ടയടിക്കപ്പെട്ടവര്‍
മുണ്ടുടുത്തതിനു ഫൈന്‍ കൊടുത്തവര്‍
മലയാളത്തിനു പിഴക്കാശടച്ചവര്‍
പുറത്താക്കപ്പെട്ടവര്‍
തോല്‍പ്പിച്ചതിനു കോടതിയില്‍ പോയവര്‍
പട്ടിക്കൂട്ടില്‍ കഴിഞ്ഞവര്‍
സ്കൂളില്‍ പോകാതെ വീട്ടിലിരുന്നവര്‍
ഇടിമുറികളും കണ്ടേക്കാം
വര്ഗീയപാഠാവലി മറക്കരുത്
വാര്‍ത്തകള്‍ ദുഖഭരിതമായിരുന്നു
എന്നിട്ടും വ്യാപകമായ പ്രലോഭനം
ഈ വാര്‍ത്തകളും ലേഖനങ്ങളും പങ്കിടുകയാണ്
സന്തുഷ്ടവിദ്യാലയം എന്ന സങ്കല്‍പം മാതൃഭൂമി അവതരിപ്പിക്കുന്നു. ചര്‍ച്ചയാകണം.
ചില വാര്‍ത്തകള്‍
1
സ്‌കൂള്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലച്ചിറ മരക്കടമുക്ക് കിടാവിത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകന്‍ അര്‍ജ്ജുന്‍(16) ആണ് മരിച്ചത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അങ്ങ് ഗോരഖ് പൂരിലെ കോണ്‍വെന്റില്‍ മരണത്തിനു മുമ്പ് കുട്ടി എഴതിയ കത്ത് കേരളത്തിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു
2
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം
ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ഇന്നലെ വിഷം കഴിച്ച് മരിച്ചത്.
അച്ഛനെഴുതിയ ആത്മഹത്യാ കുറിപ്പിലാണ് നവനീത് ടീച്ചറുടെ ക്രൂരത വിവരിച്ചത്.
ആദ്യ പരീക്ഷാ ദിനമായ സെപ്തംബര്‍ 15ന് മണിക്കൂറുകറോളം ടീച്ചര്‍ തന്നെ കരയിച്ചെന്നും ഇരിക്കാന്‍ അനുവദിച്ചില്ലെന്നും കുറിപ്പില്‍ നവനീത് എഴുതി. അധ്യാപികയെ പ്രീണിപ്പിക്കാത്തതിനായിരുന്നു ശിക്ഷ. ഇന്നലെ മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്.
ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയണമെന്നത് തന്റെ അന്ത്യാഭിലാഷമാണെന്നും നവനീത് എഴുതി വെച്ചു. (September 21, 2017)
3
മലയിന്‍കീഴ് : മലയിന്‍കീഴില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. മലയിന്‍കീഴ് തച്ചോട്ടുകാവ് വിളവൂര്ക്കല്പെരുകാവ് ബി.കെ ഗാര്‍ഡനില്‍ അഞ്ജനാഭവനില്‍ അഞ്ജന(13) ആണ് മരിച്ചത്. സുരേഷ് രുഗ്മാ ബേബി ദമ്പതികളുടെ മകളാണ് മരിച്ച അഞ്ജന. തിരുവനന്തപുരം കാര്‍മ്മല്‍ സ്‌കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ത്ഥിനിയായ അഞ്ജന ഇന്നലെ സ്കൂളില്‍ നിന്നെത്തിയശേഷം കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.
4 .........

വര്‍ക്കല: എം.ജി.എം.
സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അര്‍ജുന്റെ മരണകാരണം കണ്ടെത്തി കുറ്റക്കാരെ
നിയമത്തിന് മുന്നിലെത്തിക്കണമെന്ന് വി. ജോയി എം.എല്‍.എ. ആവശ്...
Read more at: http://www.mathrubhumi.com/thiruvananthapuram/malayalam-news/varkkala-1.1801586

1 comment:
എനിക്ക് നേവിയില്‍ ചേരാനാണ് ആഗ്രഹം എന്ന് പറഞ്ഞ കുട്ടിയോട് അവിടെ ടോയ്ലെറ്റ് ക്ലീന്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ പ്രിന്‍സി പ്പലിനെ ഓര്‍മ്മ വരുന്നു .പ്രീ സ്കൂളില്‍ ചേര്‍ത്ത കുട്ടി രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പഠനം തന്നെ വെറുത്ത അവസ്ഥ അമ്മ പങ്കിട്ട തും ഓര്‍മ്മയുണ്ട് .ബോര്ടിങ്ങുകളിലെ പീഡനം വേറൊരു തരത്തില്‍ .ഗുണാത്മക വിലയിരുത്തല്‍ ആണ് വേണ്ടതെന്ന പാഠം പകര്‍ന്നു നല്‍കിയ പൊതു വിദ്യാലയ സമീപനം എത്ര ആവേശകരം എന്ന് തിരിച്ചറി യുന്നു . തീര്‍ച്ചയായും ആര്‍ജ്ജവമുള്ള ഒരു സര്ക്കാരി നു അണ്‍ ഐടെദ് സ്കൂളുകളെ നിയന്ത്രിക്കാന്‍ കഴിയും .സമ്പന്നരും മേലാള രും ഭാഗ ഭാക്കാകുന്ന ഇത്തരം സ്ഥാപനങ്ങളിലെ ദരിദ്ര രായ അധ്യാപിക മാരും അവഹേള നം അനുഭവിക്കുന്നുണ്ട് .ഈ നാരകീയ സ്ഥാപന ങ്ങലോടുള്ള കടപ്പാട് അവസാനിപ്പിച്ചിട്ടു കാര്യത്തിലേക്ക് കടക്കുകയാണ് വേണ്ടത്
Post a Comment