ഓരോ വിദ്യാലവും
ടാലന്റ് ലാബ് ആകണം എന്ന ആശയം
അവതരിപ്പിച്ചത് കഴിഞ്ഞ
വര്‍ഷമാണ്.
അതിന്റെ
ചുവടു പിടിച്ച് പ്രതിഭോത്സവം
തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍
നടത്തി. എങ്കിലും
അതിന്റെ പ്രായോഗികരൂപം
വികസിച്ചുവന്നില്ല.
വര്‍ക്കല
ബി ആര്‍ സിയിലെ പ്രവര്‍ത്തകര്‍
ഈ ആശയം സാക്ഷാത്കരിക്കാന്‍
ഗവേഷണാത്മക പരിപാടി ഏറ്റെടുത്തു.
തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്
അതിന്റെ പ്രക്രിയ ചുവടെ നല്‍കിയിരിക്കുന്നു
ടാലന്റ് മേഖലകള്‍ ഇനിയും കൂട്ടാവുന്നതേയുളളൂ
ഈ ഇടപെടല്‍ അഭിനന്ദനീയം
ഒരു ബി ആര്‍ സി ശരിക്കും ആ പേരിന് ആര്‍ഹമാവുകയാണ്
ബി പി ഒ ശ്രീ അജയനും ബി ആര്‍ സിയിലെ ടീമിനും അഭിമാനിക്കാം
കേരളത്തിനാകെ മാതൃകസൃഷ്ടിച്ചതില്‍
തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്
അതിന്റെ പ്രക്രിയ ചുവടെ നല്‍കിയിരിക്കുന്നു
-
മുന്‍കൂട്ടി
തയ്യാറാക്കിയ ഫോര്‍മാറ്റ്
ഉപയോഗിച്ച് വിദ്യാലയത്തിലെ
ഓരോ കുട്ടിയുടെയും അഭിരുചി
കണ്ടെത്തുന്നു
-
ക്ലാസ്
ടീച്ചറും വിവിധ വിഷയാധ്യാപകരും
ചേര്‍ന്നാണ് ഇത് നിര്‍ണയിക്കുക
-
സമാന
അഭിരുചിയുളളവരെ ചേര്‍ത്ത്
ടാലന്റ് ഗ്രൂപ്പുകള്‍
രൂപീകരിക്കുന്നു
-
ഓരോ ടാലന്റ്
ഗ്രൂപ്പിനും നടത്തിപ്പു
ചുമതലയ്ക് ഓരോ കമ്മറ്റി വീതം
രൂപീകരിക്കുന്നു
-
പതിനഞ്ചുമണിക്കൂര്‍
നേരത്തെ കുറയാത്ത പരിശീലനാനുഭവം
എല്ലാവര്‍ക്കും നല്‍കുന്നതിനു
പരിപാടി രൂപപ്പെടുത്തുന്നു
- വിദഗ്ധരെ കണ്ടെത്തുന്നു
-
ആവശ്യമായ
ഉപകരണങ്ങള്‍,
മറ്റു
ചെലവുകള്‍ എന്നിവയ്കുളള
ധനസമാഹരണം സ്പോണ്‍സറിംഗിലൂടെ
കണ്ടെത്തുന്നു (
ഓരോ മേഖലയ്ക്കും
അയ്യായിരം രൂപ)
ഇരുപത്തിയഞ്ച്
മേഖലകള്‍ക്കായി ഒന്നേകാല്‍
ലക്ഷം രൂപ . തുക
പൂര്‍ണമായും സമൂഹപങ്കാളിത്തത്തോടെ
സമാഹരിക്കും.
എസ് എസ് എ
ഫണ്ട് ഉപയോഗിക്കുന്നതല്ല.
-
നാലുമണിക്ക്
ശേഷമോ, ഒഴിവുദിനങ്ങളിലോ
പരിശീലനം ക്രമീകരിക്കുന്നു
-
അഞ്ചുവിദഗ്ധരുടെ
സേവനം ഓരോ ഗ്രൂപ്പിനും
ലഭ്യമാകുന്ന വിധമാണ് ടാലന്റ്
പരിപോഷണം
- സവിശേഷ പ്രതിഭയുളളവര്‍ക്ക് ബി ആര്‍ സി തലത്തില്‍ തുടര്‍ പരിശീലനം
ടാലന്റ് മേഖലകള്‍ ഇനിയും കൂട്ടാവുന്നതേയുളളൂ
ഈ ഇടപെടല്‍ അഭിനന്ദനീയം
ഒരു ബി ആര്‍ സി ശരിക്കും ആ പേരിന് ആര്‍ഹമാവുകയാണ്
ബി പി ഒ ശ്രീ അജയനും ബി ആര്‍ സിയിലെ ടീമിനും അഭിമാനിക്കാം
കേരളത്തിനാകെ മാതൃകസൃഷ്ടിച്ചതില്‍
No comments:
Post a Comment