ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, July 10, 2020

ദേശീയ മാധ്യമത്തിൽ സുമിത ടീച്ചറുടെ സർഗാത്മകാധ്യാപനം




When the runner-up won the race of integrity

Sportsmanship is the winner: Spanish runner Ivan Fernandez Anaya guiding Kenyan racer Abel Mutai to victory in the December 2012 cross-country race at Burlada, Navarre, Spain.

A teacher invokes an athlete’s gesture to kindle human virtues among her students

A picture from a cross-country race that took place in Spain in December 2012 is making little children of a primary school in the district reassert that honesty is the mother of human virtues.

Sumitha K., a teacher to the fourth standard students of Krishna A.L.P. School, Alanallur, has opened a floodgate of positive emotions in them by showing them a picture of an athlete whose act of honesty continues to inspire the world seven years and a pandemic later.

What surprised the education watchers in the State was the spontaneity and creativity in the response from the children when Ms. Sumitha asked them to evaluate and comment about the picture during an online class. Her students responded differently, enjoying the freedom they had.

When G. Arthana dramatised the occasion and made it into a conversation, C.S. Aparna wrote a letter to the Spanish runner in the picture. Some others wrote essays. And her 30-odd-strong class had learnt one of the biggest lessons of their life: that no victory is more valuable than being honest.

The incident

Spanish runner Ivan Fernandez Anaya is a hero to the children. In the December 2012 race held at Spain’s Burlada, Kenya’s champion Abel Kiprop Mutai was in the lead and certain of winning the event. But mistakenly thinking that he had crossed the finish line, Mutai pulled up nearly 10 metres before the finish.

The Spanish runner, instead of grabbing the opportunity to win the gold, caught up with Mutai and guided him into the first place. Anaya preferred honesty to victory, and became a world hero. “He is our hero,” the class chorused.

Ms. Sumitha’s out-of-syllabus lesson won praise from across the State as senior education consultant T.P. Kaladharan presented it on his Malayalam blog named Choonduviral.

Fine example

“It is a fine example to show that children should not be confined to textbooks, which have limitations. Ms. Sumitha kindled the creativity of her students by giving them such a wonderful topic from outside the text. And she also won their respect by respecting their freedoms. Such teachers should be encouraged,” Dr. Kaladharan told The Hindu.

Her colleagues, including Jayamanikandakumar K., were all praise for her. They have been getting the children to chronicle their daily lives in their diaries. “Diary writing is doing wonders for them,” said Mr. Jayamanikandakumar.

Wednesday, July 8, 2020

വിജയവും മൂല്യബോധവും ഒരു ഓൺലൈൻ പാഠം

 ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ..കാണുന്നത് ...!
ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ്  ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ്ഈചിത്രത്തിൽ.ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം   താൻ ഒന്നാമതെത്തിയെന്ന തെറ്റി ദ്ധാരണ  മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽഓട്ടം  അവസാനിപ്പിച്ചു....!
 എന്നാൽ തൊട്ടുപിന്നിൽ ഓടി വരുന്ന സ്പാനിഷ് അത്‌ലറ്റ്  ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ....! എന്നാൽ  സ്പാനിഷ് ഭാഷ  അറിയാത്തതുകൊണ്ട് അയാൾക്ക്  കാര്യം  മനസിലായില്ല  പ്രതികരിച്ചതുമില്ല.
ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു....!അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു  പത്രപ്രവർത്തകൻ  ഇവാനോട് ചോദിച്ചു....
"താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്....? 
അങ്ങി ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ"....?.... അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു.
"വിജയത്തിന്റെപാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്.... ! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും .....?"
വിജയിയ്ക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്..."

ഈ സംഭവത്തെ ആസ്പദമാക്കി ഇഷ്ടമുളള രീതിയില്‍ പ്രതികരിക്കാനാണ് അലനല്ലൂരിലെ സുമിത ടീച്ചര്‍ നാലാം ക്ലാസിലെ കുട്ടികളോട് പറഞ്ഞത്.

Monday, July 6, 2020

ഓൺലൈൻ ക്ലാസുകള്‍ രക്ഷിതാക്കള്‍ വിലയിരുത്തിയപ്പോള്‍

  ഓൺലൈൻ ക്ലാസുകള്‍ ഒരു മാസം പൂർത്തിയാകുമ്പോൾ

അതിനോടുളള രക്ഷിതാക്കളുടെ സമീപനമെന്ത് എന്ന് അന്വേഷിക്കുന്നത് ഉചിതമാകും.

രക്ഷിതാക്കള്‍ സംതൃപിതനിലയിലാണോ? കുട്ടികള് വല്ലതും പഠിക്കുന്നുണ്ടോ? അധ്യാപകരുടെ പിന്തുണയെക്കുറിച്ച് രക്ഷിതാക്കളുടെ അഭിപ്രായം എങ്ങനെ? ഇതൊക്കെ അറിയണ്ടേ?

പലവിധ പ്രശ്നങ്ങൾ രക്ഷിതാക്കൾ നേരിടുന്നുണ്ട് എന്നതു ശരി തന്നെ. എങ്കിലും കുട്ടികളുടെ പഠനക്കാര്യത്തിൽ അവർ ഉദാസീനരല്ല.

രക്ഷിതാക്കളുടെ താൽപര്യത്തെ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഓൺലൈൻ പഠനം ചിട്ടപ്പെടുത്താൻ ശ്രമിച്ച വിദ്യാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം എസ് എൻ ഡി പി എൽ പി എസ്. പ്രഥമാധ്യാപിക സലിജടീച്ചറും ഞാനും പണ്ട് തിരുവല്ല ഡയറ്റിന്റെ ഇരുപത്തൊന്നുദിവസത്തെ പരിശീലനത്തില്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് ഞാന്‍ ഡയറ്റിലെത്തുന്നത്. ടീച്ചറുടെ ക്രിയാത്മകമായ ഇടപെടല്‍ അന്നേ ബോധ്യപ്പെട്ടതാണ്. ക്ലാസ് പി ടി എ കൂടി രക്ഷിതാക്കളുടെ വിലയിരുത്തല്‍ ശേഖരിക്കുന്നു എന്നു ടീച്ചര്‍ അറിയിച്ചപ്പോള്‍ അതിന്റെ പ്രാധാന്യം എനിക്ക് മനസിലായി. രക്ഷിതാക്കളുടെ അഭിപ്രായം എനിക്കു കൂടി പങ്കിടുമോ എന്നു ചോദിച്ചു. ടീച്ചര്‍ രക്ഷിതാക്കളുടെ ശബ്ദസന്ദേശങ്ങളാണ് ആദ്യം അയച്ചത്. അതെല്ലാം ടൈപ്പ് ചെയ്യണമല്ലോ എന്ന് സൂചിപ്പിച്ചപ്പോള്‍ മുഴുവന്‍ അഭിപ്രായങ്ങളും ടൈപ്പ് ചെയ്ത് എത്തിച്ചു തന്നു. മുപ്പത്തെട്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ് പി ടി എയില്‍ പങ്കെടുത്തത്. അവരുടെ അഭിപ്രായങ്ങളാണ് ചുവടെ ക്രോഡീകരിച്ചവതരിപ്പിക്കുന്നത്.

Sunday, July 5, 2020

വീട് ഒരു കളിവീട് (കൊവിഡ് കാല വിദ്യാഭ്യസം)

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍കൊണ്ടു മാത്രം കുട്ടികളെ തൃപ്തിപ്പെടുത്താനാകില്ല. കാരണം അവര്‍ കൂട്ടുചേരാനാകാതെ വീട്ടകങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. മാര്‍ച്ച് മാസം മുതല്‍ തുടങ്ങിയ അവധി തോരുന്നില്ല. കേരളത്തിലെ കുട്ടികള്‍ക്ക് ഇത്തരമൊരു അനുഭവം ആദ്യത്തേതാണ്. അതിനാല്‍ത്തന്നെ ശിശുപക്ഷ സമീപനം പുലര്‍ത്തുന്ന അധ്യാപകര്‍ അവരെ സജീവമാക്കുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. പെരിങ്ങോട് എ എല്‍ പി സ്കൂളിലെ രാജീവ് മാഷ് കുട്ടികളുടെ വീടിനെ കളിവീടാക്കുന്നതിനാണ് ശ്രമിച്ചത്. പലവിധ പ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ സര്‍ഗാത്മകതാവിഷ്കാരത്തിന് ഉതകുന്നവ. ചില ഉദാഹരണങ്ങള്‍ പരിചയപ്പെടാം

Friday, July 3, 2020

ഓണ്‍ലൈന്‍ പഠനവും അധ്യാപകരും ഒരു കെയ്സ് സ്റ്റഡി

കേരളത്തിലെ ആത്മാർഥതയുള്ള അധ്യാപകർ എങ്ങനെ ഓൺലൈൻ പഠന പരിപാടി ഏറ്റെടുക്കുന്നു? വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അത് വിലപ്പെട്ട അറിവാണ് '
അത്തരമൊരു അന്വേഷണമാണ് ഇവിടെ നടത്തുന്നത് . തീർച്ചയായും ഈ മാഷിൻ്റെ പ്രവർത്തനം വിദ്യാഭ്യാസ വകുപ്പിന് അഭിമാനാർഹമാണ്
കെയ്സ് സ്റ്റഡിയുടെ ലക്ഷ്യങ്ങൾ
1) വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ താല്‍ക്കാലിക വിദ്യാഭ്യാസ പിന്തുണാ പരിപാടിയായ ഓൺലൈൻ ക്ലാസുകളില്‍ കുട്ടികളുടെ പഠന പങ്കാളിത്തമെങ്ങനെയെന്നു കണ്ടെത്തുക
2) ഓൺലൈൻ പഠന പരിപാടിയിൽ അധ്യാപകര്‍ വഹിക്കുന്ന പങ്ക് മനസിലാക്കുക
3) കുട്ടികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകൾ എങ്ങനെയെന്നു കണ്ടെത്തുക
പഠന രീതി
ഓൺലൈൻ വിവരശേഖരണം
അധ്യാപക കൂട്ടായ്മയിൽ അധ്യാപകൻ്റെ അക്കാദമിക പങ്കിടൽ നിരീക്ഷണം
പ്രാഥമിക വിവരങ്ങൾ
അധ്യാപകന്റെ പേര് :യുസഫ് പുല്ലിക്കുന്നൻ,സ്കൂള്‍  - എ. എൽ. പി. സ്‌കൂൾ മുണ്ടക്കുന്ന്,എടത്തനാട്ടുകര - പി. ഒ 
മണ്ണാർക്കാട് ഉപജില്ല
ക്ലാസ് : 4A  
ആകെ കുട്ടികള്‍ : 26
ക്ലാസ് കാണുന്ന രീതി 
ടി.വി. യില്‍ ക്ലാസ്സ് കാണുന്നവര്‍ : 53.8%
സ്വന്തം സ്മാര്‍ട്ട് ഫോണില്‍ ക്ലാസ്സ് കാണുന്നവര്‍: 34.7%
കുട്ടുകാരന്‍റെ വീട്ടില്‍ നിന്ന്‍ കാണുന്നവര്‍:  11.5%
പ്രവര്‍ത്തനപങ്കാളിത്തം

Thursday, July 2, 2020

ഓണ്‍ലൈന്‍ ശാസ്ത്രപഠനവും അന്വേഷണാത്മകമാകണം

പത്തനംതിട്ട ജില്ലയിലെ മുട്ടത്തുകോണം എസ് എന്‍ ഡി പി എല്‍ പി സ്കൂളിലെ പ്രഥമാധ്യാപിക സലിജടീച്ചര്‍ എനിക്ക് ഒരു വീഡിയോ അയച്ചു തന്നു. പരിസ്ഥിതി പഠനത്തിലെ ഓണ്‍ലൈന്‍ ക്ലാസ് കണ്ട ദേവപ്രിയ മത്സ്യത്തിന്റെ ശരീര സവിശേഷതകള്‍ വിവരിക്കുന്ന വീഡിയോ ആണത്. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് പ്രേരകമായത് ആ കൊച്ചുമിടുക്കിയുടെ അവതരണമാണ്.
 ദേവ പ്രിയയുടെ ആ വീഡിയോ മറ്റു പലരും എനിക്ക് അയച്ചു തന്നു.
വളരെ വേഗം അത് പങ്കിട്ട് പങ്കിട്ട് വ്യാപിച്ചു എന്നതിന്റെ തെളിവ്.
കുട്ടികള്‍ ഓണ്‍ലൈന്‍ പരിസ്ഥിതി ക്ലാസിനഎ എങ്ങനെ സ്വീകരിച്ചു എന്നതിന് ചെറിയ ഉദാഹരണമാണത്.
അതിനു ശേഷം അതേ സ്കൂളിലെ മറ്റൊരു വീഡിയോ സലിജടീച്ചര്‍ അയച്ചു തന്നു. വൈഗ രാജേഷിന്റേതാണത്.
അതാകട്ടെ താറാവിന്റെ അനുകൂലനത്തെക്കുറിച്ചുളള  വിവരണമാണ്.
ഓണ്‍ലൈന്‍ ക്ലാസില്‍ പരമാര്‍ശിക്കാത്ത ജീവിയായ പൂച്ചയെക്കുറിച്ചുളള വിശകലനം നടത്തിയ വീഡിയോയും അധ്യാപകക്കൂട്ടായ്മയില്‍ നിന്നും കിട്ടി. മത്സ്യത്തിന്റെ ചിത്രം കാണിച്ച് ശരീരഭാഗങ്ങള്‍ പരിചയപ്പെടുത്തുന്ന രീതിയില്‍ നിന്നും വഴിമാറലായിരുന്നു യഥാര്‍ഥ മത്സ്യത്തെ ക്ലാസില്‍ കാണിച്ച് വിശകലനം ചെയ്യല്‍. ഓണ്‍ലൈന്‍ രീതിയുടെ സാധ്യതയുടെ അതിരു വരെ പോകാനായി. യഥാര്‍ഥത്തില്‍ കുട്ടികള്‍ തന്നെയാണ് മത്സ്യത്തെ നിരീക്ഷിക്കേണ്ടത്. ചെകിളയും മറ്റും പരിശോധിക്കേണ്ടത്. ഈ വീഡിയോകളിലേക്ക് കുട്ടികളെ നയിച്ചത് ആ ബോധമാണെന്നു പറയാം.
ആ വീഡിയോകള്‍ കാണാം.

Wednesday, July 1, 2020

കത്തുകളുടെ നന്മ മൂല്യം


"ഞാൻ ഷൈമ ടീച്ചർ. 
പല്ലാവൂർ GLPS ൽ 4ാം ക്ലാസിലെ ടീച്ചറാണ്. എന്റെ കുട്ടികൾക്ക് ഇന്ന് ഞാൻ നൽകിയ പഠന പ്രവർത്തനം താങ്കളുമായി ബന്ധപ്പെട്ടതാണ്. കളഞ്ഞു കിട്ടിയ ധാരാളം പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരികെ നൽകിയ താങ്കളെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതാനുള്ള പ്രവർത്തനം  ഈ കോവിഡ് കാലത്ത് പാഠപുസ്തകത്തിനുമപ്പുറം  മാനു ഷിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന ഒരു ഭാഷാപരമായ അക്കാദമിക പ്രവർത്തനം കൂടിയായാണ് ഞാൻ കണ്ടത്. താങ്കൾക്ക് എന്റെയും എന്റെ കുടുംബ ത്തിന്റെയും അഭിനന്ദനങ്ങൾ❤🤝👍 എല്ലാ നൻമകളും ഉണ്ടാകട്ടെ . എന്റെ ക്ലാസിലെ കുട്ടികൾ Online ൽ അയച്ച കത്തുകൾ forward ചെയ്യുന്നു ".