ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ..കാണുന്നത് ...!
ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ്ഈചിത്രത്തിൽ.ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റി ദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽഓട്ടം അവസാനിപ്പിച്ചു....!
എന്നാൽ തൊട്ടുപിന്നിൽ ഓടി വരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ....! എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല പ്രതികരിച്ചതുമില്ല.
ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു....!അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു....
"താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്....?
ഒരു ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ്ഈചിത്രത്തിൽ.ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിയെന്ന തെറ്റി ദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽഓട്ടം അവസാനിപ്പിച്ചു....!
എന്നാൽ തൊട്ടുപിന്നിൽ ഓടി വരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു ....! എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല പ്രതികരിച്ചതുമില്ല.
ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു....!അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു....
"താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്....?
അങ്ങി ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ"....?.... അതിനു ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു.
"വിജയത്തിന്റെപാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്.... ! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന എന്റെ അമ്മ എന്ത് വിചാരിയ്ക്കും .....?"
വിജയിയ്ക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്..."
വിജയിയ്ക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്ല്യങ്ങളേയാണ് നാം മുറുകെ പിടിക്കേണ്ടത്..."
ഈ സംഭവത്തെ ആസ്പദമാക്കി ഇഷ്ടമുളള രീതിയില്‍ പ്രതികരിക്കാനാണ് അലനല്ലൂരിലെ സുമിത ടീച്ചര്‍ നാലാം ക്ലാസിലെ കുട്ടികളോട് പറഞ്ഞത്. കുട്ടികളുടെ പ്രതികരണങ്ങള്‍ ചുവടെ
അർത്ഥന ജി, കൃഷ്ണ.എ.എൽ.പി.എസ്, അലനല്ലൂര്‍.
നവമാധ്യമങ്ങളിലൂടെയാണ് ഈ സംഭവം ഇപ്പോള്‍ ചര്‍ച്ചയായത്. അത് കണ്ട അലനല്ലൂര്‍ സ്കൂളിന് കുട്ടികള്‍ക്ക് നല്‍കേണ്ട പാഠമെന്തായിരിക്കണമെന്നതില്‍ ഒരു സംശയവുമുണ്ടായില്ല. ഇത്തരം പ്രസക്തമായ പാഠങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. പാഠപുസ്തകത്തിലെ പാഠങ്ങളേക്കാല്‍ മൂല്യമുളളവ കാണും. അങ്ങനെയുളളവയാണ് തെരഞ്ഞെടുക്കേണ്ടത്. പാഠപുസ്തകത്തിന് പരിമിതിയുണ്ട്. വളരുന്ന പാഠപുസ്കതമാകാനതിന് കഴിയില്ല. അടുത്ത പരിഷ്കരണം വരെ അത് ശാഖകളോ നാമ്പുകളോ ഉയര്‍ത്താതെ കഴിയണം. പുതിയ പൂക്കളുണ്ടാകില്ല. വാടാത്ത പുഷ്പങ്ങളായിരിക്കാം ഉളളത്. എങ്കിലും ആനുകാലികമാകണം. വളരുന്ന പാഠപുസ്തകം എന്ന സങ്കല്പം ചര്‍ച്ച ചെയ്യണം. ഇത്തരം പാഠങ്ങള്‍ കണ്ണില്‍പെട്ടാല്‍ അത് പഠനപ്രവര്‍ത്തനത്തിനായി നല്‍കാന്‍ അധ്യാപകരെ പ്രോത്സാഹിപ്പിക്കണം. നല്‍കുന്ന സമാന്തരപാഠങ്ങളുടെ പകര്‍പ്പ് വകുപ്പിന് നല്‍കാനും നിര്‍ദേശിക്കാം ( വര്‍ഗിയ വിഭാഗീയ പാഠങ്ങള്‍ തിരുകിക്കയറ്റാനുളള പ്രവണതയെ തടയാനാണേ) മറ്റൊരു കാര്യം സുമിത ടീച്ചര്‍ കുട്ടികള്‍ അവര്‍ക്കഷ്ടമുളള വ്യവഹാരരൂപം തെരഞ്ഞെടുക്കാനാവശ്യപ്പെട്ടതാണ്. നല്ല വായനയും നല്ല പ്രതികരണവും . പോരെ.
ഇന്നത്തെ പാഠപുസ്തക പാഠങ്ങളോരോന്നും പഠനപ്രവര്‍ത്തനഭാരത്താല്‍ കുട്ടികളില്‍ വിരസതയുണ്ടാക്കും വരെ ഓടിക്കും. നാലും അഞ്ചും വാരം ഓടി ആളില്ലാതെ വരുമ്പോള്‍ സിനിമ മാറ്റുന്നതുപോലെ പാഠം ഓടിക്കരുത്. ഒരു പാഠം ഒന്നോ രണ്ടോ മികച്ച പ്രവര്‍ത്തനങ്ങള്‍. അതാകട്ടെ കുട്ടികളുടെ അഭിമാന നില ഉയര്‍ത്താനാകുന്ന ആവിഷ്കാരവും ആകണം. കായികരംഗത്തെ ഈ കുറിപ്പ് മത്സരാധിഷ്ഠതി വിദ്യാഭ്യാസദര്‍ശനത്തെ നിരാകരിക്കുന്നതുമാണ്. ഈ സംഭവത്തെ പാഠമാക്കിയ അലനല്ലൂര്‍ സ്കൂളിനും അത് മനോഹരമായി ഏറ്റെടുത്ത നാലാം ക്ലാസുകാര്‍ക്കും അഭിനന്ദനങ്ങള്‍
അനുബന്ധം
സന്ദര്‍ഭം
സ്‌പെയിനിലെ ബര്‍ലാഡയില്‍ 2013 ല്‍ ക്രോസ് കണ്‍ട്രി റെയ്‌സ് .
ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ 3000 മീറ്റര്‍ സ്റ്റീഫിള്‍ റെയ്‌സ് ബ്രോണ്‍സ് മെഡലിസ്റ്റായ കെനിയയുടെ ഏബേല്‍ മ്യുടായി ഫിനിഷിംഗ് ലൈനിനോട്
അടുക്കുന്നു, തൊട്ടുപിന്നിൽ സ്പെയിനിൻ്റെ ദീർഘദൂര ഓട്ടക്കാരനായ ഇവാന്‍
ഫെര്‍ണാണ്ടസ്
അനുബന്ധം രണ്ട്
Actor R Madhavan recently shared heartwarming story about ‘values’ showcased by Spanish racer in competition with Kenyan counterpart. Netizens laud humanity.
"..........Moreover, after the race when a journalist asked Fernandez the reason
behind him supporting Kenyan racer and “let him win”. To which the
Spanish racer replied that he did not “let” him win as Mutai was “going
to win”. When the journalist further pushed Fernandez and stated that
the racer could have won. After this Fernandez looked at the reporter
and said, “But what would be the merit of my victory? What would be the
honour of that medal? What would but my mom think of that? Would my
country have felt proud?”
R Madhavan also added a note, “ Values are transmitted from generation to generation. What values we are teach our children today will help them survive tomorrow.”
“Let us not teach our kids the wrong ways and means to win. Just a thought. Think about it. Cheers,” he added.
20 comments:
ആനു കാലിക പ്രസക്തിയുള്ളതും സാമൂഹ്യ അവബോധം വളര്‍ത്തുന്നതും ആയ പാഠങ്ങള്‍ ഉള്‍പ്പെടുത്താന്‍ അദ്ധ്യാപിക തയ്യാറായി എന്നത് അഭിനന്ദനാര്‍ഹം ഓരോരുത്തര്‍ക്കും ക്രിയാത്മകമായി പ്രതികരികരിക്കാന്‍ വഴങ്ങുന്ന വ്യവഹരരൂപം തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കി എന്നത് മഹത്തരം . അനുകരണീയം. അഭിനന്ദനങ്ങള്‍ !
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ടീച്ചർ... കുട്ടികളിൽ മൂല്യാവബോധം വളർത്താൻ അനുയോജ്യമായ പ്രവർത്തനം..കേവലം വ്യവഹാരരൂപങ്ങൾ തയ്യാറാക്കൽ മാത്രമായി പലപ്പോഴും കടന്നു പോകുന്ന മലയാളം ക്ലാസ്സിന് പുതിയ മാനങ്ങൾ പുതിയ രീതികൾ ..പഠിതാവിൽ താല്പര്യമുണർത്താനും അത് മികവുറ്റ രചനകളിലേക്ക് എത്തിക്കാനും കഴിഞ്ഞു. .👏👏👏👏👏
സുമിത ടീച്ചർ അഭിനന്ദനം
വളരെ ഉയർന്ന പഠന നിലവാരമുള്ള കുട്ടികളാണ് കൂടുതലായി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പ്രതികരിക്കുക. സമൂഹത്തിൽ നടക്കുന്ന ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ കുട്ടി ഒരു സമൂഹജീവിയായി ചിന്തിക്കുന്നതിന്റെ തെളിവുകളായി മാറും എന്നത് ഏറെ അഭിമാനകാരമാണ്.. വർഷങ്ങൾക്ക് മുമ്പ് ഒരു സ്ത്രീ തന്റെ പിഞ്ചുകുഞ്ഞിനെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയും ഉറുമ്പരിച്ചു കാണപ്പെട്ട ആ കുട്ടിയെ രക്ഷിച്ച വാർത്ത ക്ലാസ്സിൽ അവതരിപ്പച്ചപ്പോൾ വന്ന വ്യത്യസ്ത പ്രതികരണങ്ങളുടെ വ്യവഹാര രൂപങ്ങൾ ഓർമ്മയിൽ തെളിയുകയാണ്. സുമിത ടീച്ചറെ ഇത്തരം മികവുറ്റ പ്രവർത്ത പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനീയമാണ്. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തി നൽകാൻ കഴിയട്ടെ
salute you teacher
സുമീ നല്ല പ്രവർത്തനം ,പുതിയ പഠന രീതിയിൽ ഒരു അധ്യാപികക്ക് എങ്ങിനെ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാം എന്നതിന് ഉദാഹരണം. നിങ്ങളുടെ കുട്ടികൾ അല്ലെങ്കിലും മിടുക്കികളും, മിടുക്കൻമാരും ആണ്.
നല്ല പ്രവർത്തനം. ഓൺലൈൻ രീതിയിലും സാധ്യമായതെല്ലാം കുട്ടികൾക്ക് നൽകാൻ തന്റേടം കാണിച്ച സുമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ..
സുമിത ടീച്ചർ ഇത്തരം മൂല്യബോധം ഉണർത്തുന്ന സംഭവങ്ങൾ കുട്ടികൾക്ക് നൽകുകയും വ്യത്യസ്ത രീതിയിൽ പ്രതികരിക്കാൻ അവസരം നൽകിയതിനും അഭിനന്ദനങ്ങൾ.എന്നാൽ ആ ചിത്രവും ഇവാ ഫെർണാണ്ടസിന് കാര്യം പിടികിട്ടിയതും വരെ മാത്രം പറഞ്ഞവസാനിപ്പിച്ചിട്ട്. പിന്നീടെന്ത് സംഭവിച്ചിട്ടുണ്ടാകും? നിങ്ങളായിരുന്നു ഇവാ ഫെർണാണ്ടസിന്റെ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് എഴുതാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ കുട്ടികൾ ഏതെല്ലാം രീതിയിൽ പ്രതികരിക്കും എന്നും മനസിലാക്കാനാകുമായിരുന്നു. മൂല്യബോധം ഉണർത്തുന്ന കഥ കേൾക്കുന്നതും ഒരു കേസിൽ നമ്മുടെ ഇടപെടൽ എന്ത് എന്ന് ചിന്തിക്കുന്നതും പരിഗണിക്കുമ്പോൾ രണ്ടാമത്തേതിന് മൂർച്ച കൂടും.തുടർന്ന് അവിടെ നടന്ന സംഭവം ടീച്ചറിന് അവതരിപ്പിക്കാം.
അഭിനന്ദനങ്ങൾ... സുമിത ടീച്ചർ.. നൂതന പ്രവർത്തനങ്ങൾ എന്നും ക്ലാസ് മുറിയിലേക്ക്.. കൊണ്ടുവരാൻ പരിശ്രമിക്കുന്ന സഹപ്രവർത്തകയാണ്.. പിന്തുണയോടെ കൂടെ ഞങ്ങളും..
ഈ പോസ്റ്റ് വല്ലാതെ ആകര്‍ഷിച്ചു.ഒരാള്‍ തനിക്കു മുന്നേ എത്തുന്നതില്‍ നിന്നും തടയാനെടുക്കുന്ന തീരുമാനത്തിന്റെ എത്രയോ ഇരട്ടി സമയം വേണം അയാള്‍ക്കാണ് അര്‍ഹത അയാള്‍ എത്തിക്കോട്ടെ എന്ന് ചിന്തിക്കാന്‍ ,ആ സമയത്തിന്റെ അളവാണ് മൂല്യ ബോധം.നമ്മുടെ പരമ്പരാഗത കഥകള്‍ തടഞ്ഞു നില്‍ക്കുന്നതും ഇവിടെയാണു .ഈ സമയം അവിടെയില്ല.അത് തന്ത്രങ്ങളിലേക്ക് മാറുന്നു .ഇവിടെ ടീച്ചര്‍ കുട്ടികളെ നയിച്ചത് ആ മാത്രകളിലേക്കാണ് .അതുകൊണ്ടാണ് കുട്ടികള്‍ക്ക് സ്വന്തം അനുഭവം പോലെ എഴുതാന്‍ കഴിഞ്ഞത്.സ്വയം അത്തരം സാഹചര്യത്തിലെത്തപ്പെടുന്നതായി ത്തന്നെ കുട്ടികള്‍ ചിന്തിച്ചു
ഇഷ്ടമുള്ളതെഴുതാന്‍ ഒരുക്കിയതും നല്ല കാന്‍വാസ് ആണ് .യുവജനോല്‍ സവങ്ങളിലെ മിനിട്ട് കഥയും മിനിട്ട് കവിതയും നോക്കി വെല്ലുവിളിക്കുന്നുണ്ട് സുമിത ടീച്ചറുടെ പ്രവര്‍ത്തനം .
മാതൃകാപരം,വൈവിധ്യമേറിയ പ്രവർത്തനങ്ങൾ കണ്ടെത്തി ഓൺലൈൻക്ലാസ് റൂം പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്ന പ്രിയ അധ്യാപിക - സുമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ!
വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ കണ്ടെത്തി കുട്ടികൾക്ക് നൽകുന്നതിൽ ശ്രദ്ധിക്കാറുള്ള സുമിത ടീച്ചർക്കും ടീം കൃഷ്ണക്കും അഭിനന്ദനങ്ങൾ
പുറത്തേക്ക് തുറന്നുപിടിച്ച കണ്ണുകളുമായി അധ്യാപനത്തിന്റെ കലാത്മകജീവിതം നമ്മെ ബോധ്യപ്പെടുത്തുന്ന ഇത്തരം ടീച്ചേർസ് ആണ് നമ്മുടെ അഭിമാനം
Hatsff dear teacher👑👏👏
Great work by the teacher. The responses of the students for this assignment also very well.
All the other teachers can imitate this kind of attitudes.
Congratulations to Sumitha Ma'am and best wishes to her students as well.
Great Sumitha teacher
സല്യൂട്ട് സുമീ, ഇത്തരം നൂതനാശയങ്ങൾ പ0ന പ്രവർത്തനമാക്കി മാതൃക കാണിച്ചതിൽ 'U r great
പ്രവർത്തനങ്ങൾ, അനുബന്ധ പ്രവർത്തനങ്ങൾ എല്ലാം നല്ല മനസിനെ വാർത്തെടുക്കാൻ ഉതകുന്നതാവുന്നിടത്ത് വിദ്യാഭ്യാസം അതിന്റെ ശരിയായ അർത്ഥതലത്തിൽ എത്തും. തീർച്ച..തികച്ചും അഭിനന്ദനാർഹമാണ്..മാതൃകാപരവും..
Post a Comment