ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, March 21, 2023

വിദ്യാലയങ്ങളിലെ കമ്മറ്റികളുടെ എണ്ണം കുറയ്ക്കണം - പഠന റിപ്പോർട്ട്

 ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ പ്രയോജനം സർക്കാർ സെക്കന്ററി സ്കൂളുകളിലെയും എയ്ഡഡ് സ്ക്കൂളുകളിലെയും പ്രൈമറിവിഭാഗം വിദ്യാർഥികൾക്ക് കൂടി ലഭ്യമാക്കണമെന്ന് സി.എസ്.ഇ.എസ്. പഠനം. 

സ്‌കൂൾതലത്തിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കണം,

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്‌സ്‌ സ്‌കൂളുകൾ മെച്ചപ്പെടുത്തണം,


കുട്ടികളുടെ ഗ്രാമസഭകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കു

നിലവിലുള്ള സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്ക്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തുകൾക്ക് കീഴിലുള്ള സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും  എയ്‌ഡഡ് സ്ക്കൂളുകളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കും ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ ഇടപെടൽ ആവശ്യമാണെന്ന്‌  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്ക്‌ ആന്റ് എൻവയൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) നടത്തിയ ‘അധികാരവികേന്ദ്രീകരണം സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത്: കേരളത്തിന്റെ അനുഭവങ്ങൾ‘ എന്ന പഠനം പറയുന്നു.


കേരളത്തിന്റെ ജനകീയാസൂത്രണ പ്രസ്ഥാനം  25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലായിരുന്നു പഠനം. മുൻകാല പഠന‐ഗവേഷണ റിപ്പോർട്ടുകൾ വിലയിരുത്തിയും ആഴത്തിലുള്ള ഫീൽഡ്‌ സ്‌റ്റഡിക്കും ശേഷം സി.എസ്.ഇ.എസ്. ഗവേഷകർ ഡോ. എൻ. അജിത് കുമാർ, അശ്വതി റിബേക്ക അശോക്, ബിബിൻ തമ്പി, മറീന എം. നീരയ്ക്കൽ, റംഷാദ് എം. എന്നിവരുടെ നേതൃത്വത്തിലാണ്‌  പഠനറിപ്പോർട്ട്‌  തയ്യാറാക്കിയത്‌.


പ്രൈമറി വിഭാഗങ്ങൾ കൂടിയുള്ള സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ നിയന്ത്രിക്കുന്നത് ജില്ലാ പഞ്ചായത്തുകളാണ്. എന്നാൽ ഇവിടുത്തെ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കാണ് ജില്ലാ പഞ്ചായത്തുകൾ പൊതുവെ  മുൻഗണന നൽകുന്നത്. ബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ പ്രകടനമാണ് ഒരു സ്ക്കൂളിന്റെ അക്കാദമികനിലവാരം നിർണയിക്കാനുള്ള മാനദണ്ഡമായി ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് സെക്കന്ററി ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് ലഭിക്കുന്നഅനഭിലഷണീയമായ മുൻഗണനയ്ക്കുള്ള പ്രധാന കാരണം.


അതുകൊണ്ട് ഗ്രാ‍മപഞ്ചായത്തുകൾക്ക് കീഴിലുള്ള പ്രൈമറി സ്ക്കൂളുകളെ അപേക്ഷിച്ച്, സെക്കന്ററി, ഹയർസെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങൾക്ക് കുറഞ്ഞ പരിഗണനയേ പലപ്പോഴും ലഭിക്കാറുള്ളൂ. ഈ സ്കൂളുകളിൽ ഗ്രാമപഞ്ചായത്തുകൾക്കും പരിമിതമായ പങ്കേയുള്ളൂ. അതിനാൽ പഞ്ചായത്തുകളുടെ മിക്ക പദ്ധതികളുടെയും പ്രയോജനം ഇവിടുത്തെ പ്രൈമറി വിഭാഗത്തിന്‌ കിട്ടുന്നില്ല. ഉദാഹരണത്തിന്ചില ഗ്രാമപഞ്ചായത്തുകളിൽ സർക്കാർ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി പോലും സർക്കാർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളിൽ ചിലതിന്റെയെങ്കിലും പ്രയോജനം ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക പിന്തുണയോടെ സെക്കന്ററി-ഹയർ സെക്കന്ററി സ്ക്കൂളുകളിലെ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.


 ഗ്രാമപഞ്ചായത്തിനുള്ള ഫണ്ടുവിഹിതം വർധിപ്പിച്ചുകൊണ്ട് സെക്കന്ററി, ഹയർ സെക്കന്ററി സ്ക്കൂളുകളെക്കൂടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കാമെന്നും പഠനം ശുപാർശ ചെയ്യുന്നു. വിപുലമായ ലാബ്സൗകര്യങ്ങളും, ഉയർന്നയോഗ്യതകളുള്ള അധ്യാപകരുമുള്ള സെക്കന്ററി-ഹയർസെക്കന്ററി സ്ക്കൂളുകളെ പഞ്ചായത്തിന്റെ ഒരു ക്നോളജ്ഹബ്ബോ, റിസോഴ്സ്സെന്ററോ ആയി ഉപയോഗിക്കാനുള്ള സാധ്യത കൂടി ഇതുവഴി തുറക്കുമെന്നും പഠനം

പറയുന്നു.


സംസ്ഥാനത്തെ പകുതിയിലധികം സ്‌കൂളുകളും (54%) എയ്ഡഡ് മേഖലയിലാണ്‌. 58% വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതും ഇവിടെയാണ്‌.  എയ്ഡഡ് സ്കൂളുകളുടെ മുഴുവൻ ശമ്പളവും നടത്തിപ്പ്‌ ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെങ്കിലും അധികാരവികേന്ദ്രീകരണ പദ്ധതി പ്രകാരം ഈ സ്ഥാപനങ്ങളുടെമേൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമില്ല. ഇതുമൂലം സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്ക്‌ ലഭിക്കുന്ന ചില അവസരങ്ങളും സൗകര്യങ്ങളും എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. സർക്കാർ സ്കൂളുകളിലെന്നതു പോലെ, എയ്ഡഡ് സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും സാമ്പത്തികവും-സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. ചെലവ് പങ്കിടാൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറാണെങ്കിൽ,  വിദ്യാർത്ഥികൾക്കായി ചില പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറായേക്കും. എന്നാൽ വ്യക്തമായ  മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാനെന്ന്‌ പഠനം പറയുന്നു.


വികേന്ദ്രീകൃത ഭരണത്തിലെ പ്രധാന പ്രശ്‌നം സ്‌കൂൾതല കമ്മിറ്റികളുടെ ബാഹുല്യമാണ്. പലപ്പോഴും ഒരേ വ്യക്തികളെ തന്നെയാണ് വിവിധ കമ്മിറ്റികളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ മിക്കവയിലും സ്‌കൂളിലെ പ്രധാന അധ്യാപകൻ എക്‌സ് ഒഫീഷ്യോ കൺവീനറോ ചെയർപേഴ്‌സനോ സെക്രട്ടറിയോ ആണ്. നൂറിൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ പോലും അര ഡസനിലധികം കമ്മിറ്റികൾ നിലനിൽക്കുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നില്ല; പ്രധാനാധ്യാപകന്റെ ഭരണപരമായ ഉത്തരവാദിത്തം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ കമ്മിറ്റികളിൽ ചിലത് രൂപീകരിച്ചപ്പോൾ പ്രസക്തി ഉണ്ടായിരുന്നിരിക്കാം. എന്നാൽ കമ്മിറ്റികളുടെ എണ്ണക്കൂടുതൽ കാര്യക്ഷമത കുറയാനാണ്‌ ഇപ്പോൾ ഇടയാക്കുന്നത്‌. മിക്ക സ്‌കൂളുകളിലും ഒന്നോ രണ്ടോ കമ്മിറ്റികൾ മാത്രമാണ് സജീവമായിട്ടുള്ളത്. മറ്റ് കമ്മിറ്റികൾ ചട്ടം പാലിക്കാൻ മാത്രം രൂപീകരിക്കുകയാണ്‌ ചെയ്യുന്നത്‌. സ്‌കൂൾതല കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കേണ്ടത്‌ അടിയന്തര ആവശ്യമാണെന്നും പഠനം പറയുന്നു.


അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്ക്കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ സ്ക്കൂളുകളുടെഭൗതികസൗകര്യങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. അക്കാദമികനിലവാരം കാര്യമായി ഉയർന്നിട്ടുമുണ്ട്. എന്നാൽ ഇനിയും ഏറെ മുന്നേറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്.എസ്.എൽ.സി. വിജയശതമാനം മാത്രമാണ് അക്കാദമികനിലവാരം അളക്കാനുള്ള സൂചകമായി പൊതുവെകണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്കാദമികരംഗത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ പലപ്പോഴും എസ്.എസ്.എൽ.സി. കുട്ടികൾക്കുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനുപകരം പ്രൈമറിതലം മുതൽ കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനുള്ള ഒരു പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കാവുന്നതാണ്. പഠനനിലവാരം കുറഞ്ഞ സ്ക്കൂളുകളെ കണ്ടെത്താനും കാരണങ്ങൾ മനസിലാക്കി ഇടപെടാനും ഇതുവഴി  സാധിക്കും.


തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള എയ്ഡഡ് സ്ക്കൂളുകളുൾപ്പെടെയുള്ളവയുടെ അക്കാദമിക-ഭൗതികനിലവാരത്തെ അടിസ്ഥാനപ്പെടുത്തി പഞ്ചായത്ത്തലത്തിൽ സ്ക്കൂൾവിദ്യാഭ്യാസ റിപ്പോർട്ട്കാർഡുകൾ തയ്യാറാക്കുന്ന സംവിധാനവും ആലോചിക്കേണ്ടതാണ്. ഈ റിപ്പോർട്ട്കാർഡുകളെ സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാവുന്നതാണ്.


വിജയശതമാനത്തെമാത്രം അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അളക്കുന്ന നിലവിലത്തെ രീതി ക്ലാസ്മുറികൾക്കകത്ത് നിലനിൽക്കുന്ന അക്കാദമികമായ അസമത്വങ്ങളെ മറച്ചുവെക്കും. അതുകൊണ്ട് സ്ക്കൂളുകളുടെ പ്രകടനത്തെ അളക്കാനുള്ള സൂചകങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വികസിപ്പിക്കുമ്പോൾ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ പ്രത്യേകമായി പരിഗണിക്കണം. ഉദാഹരണത്തിന് ക്ലാസിലെ ആകെ കുട്ടികളിൽ പഠനപരമായി താഴെനിൽക്കുന്ന 25 ശതമാനം കുട്ടികളുടെ പ്രകടനത്തെ ഒരു സൂചകമാക്കാവുന്നതാണ്.


ശമ്പളം സംസ്ഥാന സർക്കാർ നേരിട്ട് നൽകുന്നതിനാൽ  സർക്കാർ സ്‌കൂളിലെ അധ്യാപകർ തങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് അംഗീകരിക്കുന്നത് അപൂർവമാണ്‌. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇടപെടുന്നത് അഭികാമ്യമല്ലെങ്കിലും, അവരുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആശയക്കുഴപ്പം സ്കൂൾ ഭാരവാഹികൾക്കും പഞ്ചായത്ത്‌ ഭാരവാഹികൾക്കുമുണ്ട്‌. അതുകൊണ്ട്‌ ഇരുകൂട്ടരും 'സുരക്ഷിത' ഇടപെടലുകൾ തെരഞ്ഞെടുക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന്, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് സർക്കാർ സ്‌കൂളുകളിലെ  തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിന്റെ വ്യാപ്തി തീരുമാനിക്കണം എന്ന് പഠനം നിർദേശിക്കുന്നു.


സ്‌കൂൾ സ്ഥിതി ചെയ്യുന്ന വാർഡുകളിലെ ഗ്രാമസഭാ യോഗത്തിൽ സ്‌കൂൾ അധ്യാപകർ പങ്കെടുക്കുന്ന  രീതി സാർവത്രികമാക്കണം.  ഇതിനായി ആസൂത്രണ ബോർഡ്/തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പഠനം നിർദേശിക്കുന്നു. ഈ രീതി സ്ക്കൂൾ അധ്യാപകരും, ജനപ്രതിനിധികളും വാർഡിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും, അതുവഴി സ്ക്കൂളിന്റെ മെച്ചപ്പെടലിന് വഴിയൊരുക്കുമെന്നും പഠനം നിരീക്ഷിക്കുന്നു.


ദരിദ്ര കുടുംബങ്ങളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്സ് സ്കൂളുകൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.  തദ്ദേശസ്ഥാപനങ്ങൾക്ക്‌ വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ അവയുടെ ചുമതലകൾ പൂർണമായി നിറവേറ്റാൻ ബഡ്‌സ്‌ സ്‌കൂളുകൾക്ക്‌ പലപ്പോഴും കഴിയുന്നില്ല. ബഡ്‌സ് സ്‌കൂളുകളുടെ പ്രാധാന്യം കണക്കിലെടുത്ത്,  ഈ സ്‌കൂളുകളുടെ നടത്തിപ്പിന്റെ ചെലവിന്റെ പകുതിയെങ്കിലും സംസ്ഥാന സർക്കാർ പങ്കിടണം.


ചില സ്കൂൾതല കമ്മിറ്റികളിൽ വിദ്യാർത്ഥികളുടെ നാമമാത്ര പ്രാതിനിധ്യത്തിന് വ്യവസ്ഥയുണ്ട്. മുതിർന്നവർ ആധിപത്യം പുലർത്തുന്ന കമ്മിറ്റികളിൽ കുട്ടികൾ സാധാരണയായി നിശബ്ദത പാലിക്കുന്നു. കുട്ടികളുടെ ഗ്രാമസഭ  അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാൻ ഫലപ്രദമായ വേദിയാകും.  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വാഴയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭ, ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രാദേശികതല ആസൂത്രണത്തിനും ഏറെ സാധ്യതകളുള്ള ഇടപെടലാണെന്ന് പഠനം നിരീക്ഷിക്കുന്നു.


ഫണ്ടിന്റെ അപര്യാപ്തത വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെഫണ്ട് ഉപയോഗത്തിന്റെ കാര്യക്ഷമത ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ 2018-19 മുതൽ 2021-22 വരെയുള്ള ബജറ്റുകളുടെ വിശകലനം സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി ഗ്രാമപഞ്ചായത്തുകൾ നീക്കിവെക്കുന്ന ഫണ്ടിന്റെ മൂന്നിൽ രണ്ട് മാത്രമാണ് വിനിയോഗിക്കപ്പെടുന്നത് എന്നാണ്. കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷയുടെ സംസ്ഥാന വിഹിതം നൽകുന്നതും, ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സ്ക്കോളർഷിപ്പ് പദ്ധതിയുടെ ചെലവു വഹിക്കുന്നതും പഞ്ചായത്തുകളാണ്‌.


തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത ഈ രണ്ട് പദ്ധതികൾക്കായാണ് ഗ്രാമപഞ്ചായത്തുകൾ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവെക്കുന്ന ഫണ്ടിന്റെ പകുതിയും ചെലവാക്കപ്പെടുന്നത്. ഇത് വിദ്യാഭ്യാസമേഖലയിൽ തനതായി ഇടപെടാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷ നടത്തുന്ന ഇടപെടലുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനകൾക്ക് കാര്യമായ പ്രാധാന്യം കിട്ടുന്നില്ല.സമഗ്രശിക്ഷയുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന്‌ പഠനം നിർദേശിക്കുന്നു.


വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങൾ സ്ക്കൂൾവിദ്യാഭ്യാസരംഗത്ത് നടത്തുന്ന മാതൃകാപരമായ ഇടപെടലുകളും പദ്ധതികളും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ നേരിടാൻ ഇടയുള്ള ബുദ്ധിമുട്ട്‌ പരിഹരിക്കാൻ മാരാരിക്കുളം തെക്ക്‌ ഗ്രാമപഞ്ചായത്ത്‌ നടപ്പാക്കിയ ബാലകൈരളി പദ്ധതി,  അധ്യാപകർ ഇല്ലാതെ വരുമ്പോൾ നികത്താൻ അധ്യാപക പരിശീലനമുള്ള യുവാക്കളെ എൻറോൾ ചെയ്യുന്ന വെമ്പായം ഗ്രാമപഞ്ചായത്തിന്റെ ടീച്ചേഴ്‌സ് ബാങ്ക്, മുനിസിപ്പാലിറ്റിയിലെ എല്ലാ സ്‌കൂളുകളുടെയും പിടിഎ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി തിരൂരിൽ രൂപീകരിച്ച പിടിഎ ഫോറം, സ്കൂൾ പിടിഎയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ചെറിയ പ്രശ്നങ്ങൾ പോലും രക്ഷിതാക്കൾക്ക് ഉന്നയിക്കാനുള്ള വേദിയായി അയൽപക്കതലത്തിൽ മൂത്തേടം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കോർണർ പിടിഎകൾ, ഭിന്നശേഷിയുള്ള കുട്ടികൾക്കായി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്‌ വികസിപ്പിച്ചെടുത്ത പാർക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം പദ്ധതികളെ സ്വതന്ത്രമായി വിലയിരുത്താനുള്ള സംവിധാനം സംസ്ഥാനതലത്തിൽ ഉണ്ടാകണമെന്നും പഠനം നിർദേശിക്കുന്നു. 

“ഹരിതവിദ്യാലയം“ റിയാലിറ്റി ഷോ പോലെയുള്ള വേദികൾ വിദ്യാഭ്യാസരംഗത്ത് കൂടുതൽ ആവേശത്തോടെ ഇടപെടാനും, വ്യത്യസ്തമായ പദ്ധതികൾക്ക് രൂപം നൽകാനും തദ്ദേശസ്ഥാപനങ്ങളെ പ്രചോദിപ്പിക്കും.


സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പരിപാടിയിൽ നിന്ന്‌ ആവേശം ഉൾക്കൊണ്ട് പല ഗ്രാമപഞ്ചായത്തുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്താൻ നൂതനമായ പല പദ്ധതികളും  നടപ്പാക്കുന്നതായും പഠനം കണ്ടെത്തുന്നു. 



(കടപ്പാട്: ദേശാഭിമാനി ഓൺലൈൻ )

Saturday, March 18, 2023

കണ്ടറിവിൻ്റ നിറവിൽ കിഴുമുറി ഗവ: എൽ പി സ്കൂൾ

നാട്ടു നാട്ടു പാട്ടിൻ്റെ ചുവടുവെയ്പ്പുകളുടെ ഘട്ടങ്ങൾ അറിയാം പക്ഷെ കുംഭാരരുടെ മൺപാത്ര നിർമാണത്തെക്കുറിച്ച് ഒന്നുമറിയില്ല.

എത്ര സൂക്ഷ്മതയോടെ തികവോടെ സർഗാത്മകമായി നിർമിക്കുന്നവയാണത്

കൊച്ചു കുട്ടികൾ പഠനയാത്രയുടെ ഭാഗമായി കളിമൺപാത്ര നിർമാണ സ്ഥലത്ത് എത്തി വിസ്മയപ്പെട്ടു

കാഴ്ച്ച എന്നാണ് കുട്ടികളുടെ പഠനയാത്രയുടെ പേര്

ഇത്തവണ എത്തിയത് കുട്ടികളാരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തിടത്തിലേക്കായിരുന്നു. പരമ്പരാഗതമായി മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ലക്ഷ്മണൻ ചേട്ടന്റെ വീട്ടിൽ...

.ലക്ഷ്മണൻ ചേട്ടന്റെ അടുത്ത് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചപ്പോൾ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു.

മണ്ണ് തീർന്നിരിക്കുകയാണ്. സുഖമില്ലാത്തതിനാൽ എല്ലാം മുടങ്ങി കിടക്കുകയാണ്. പാലക്കാട് നിന്ന് മണ്ണ് കൊണ്ടുവരണം. ധാരാളം നടപടിങ്ങൾ ഉണ്ട് മണ്ണെടുക്കുവാനും അത് ഇവിടം വരെ എത്തിക്കുവാനും. അപ്പോൾ ഞങ്ങൾ പറഞ്ഞു മണ്ണ് ഞങ്ങൾ ഏർപ്പാടാക്കാം. അങ്ങനെ ബിന്ദു ടീച്ചറുടെ നിർദ്ദേശപ്രകാരം ഗോവിന്ദ് സർ മുവാറ്റുപുഴക്ക് അടുത്തുള്ള ഒരു പാത്ര നിർമ്മാണ സ്ഥലത്തു നിന്നും അല്പം കളിമണ്ണ് സംഘടിപ്പിച്ചു.


വീടിനോട് ചേർന്നുള്ള ചായ്പിൽ ആണ് പാത്ര നിർമ്മാണ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെല്ലാവരും ഉള്ള സ്ഥലത്ത് ചുറ്റും കൂടി പാത്രം ഉണ്ടാക്കുന്ന ചക്രത്തിന്റെ നടുക്ക് അല്പം കുഴച്ച് പരുവപ്പെടുത്തിയ കളിമണ്ണ് വച്ചു. ഒരു ചെറിയ കോലെടുത്ത് അദ്ദേഹം ആ  ചക്രം നല്ല വേഗത്തിൽ കറക്കി. കുട്ടികളോട് സുരക്ഷിത അകലം പാലിക്കുവാൻ ആവശ്യപ്പെട്ടു. രണ്ട് കൈകൾ കൊണ്ട് മണ്ണിനെ ആകൃതിയിലാക്കിക്കൊണ്ടുവന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കൈകൾക്കിടയിൽ നിന്നും പാത്രമായി  മണ്ണ് വിരിഞ്ഞ് വന്നപ്പോൾ കുട്ടികളുടെ അത്‌ഭുതം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എല്ലാവരും അത് കണ്ട് കയ്യടിച്ചു. അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു. ഫിനിഷിംഗ് ചെയ്യാൻ തുണി നനച്ച് പാത്രത്തിൽഇടക്കിടെ തലോടിക്കൊണ്ടിരിക്കുന്നുണ്ടായി. അതിനു ശേഷം അതെടുത്ത് വെയിലത്ത് ഉണക്കുവാൻ വയ്ക്കും. എന്നിട്ട്   അടുത്തുള്ള ചൂളയിൽ ഇട്ട് ചൂടാക്കി ബലപ്പെടുത്തി എടുക്കും. ചൂളയിൽ വിറക് ആണ് ഉപയോഗിക്കുന്നത് . എല്ലാം വിശദമായി കാണിച്ചു തന്നു. ലക്ഷ്മണൻ ചേട്ടന് 76 വയസ്സായി എന്റെ കാലത്തിനു ശേഷം ഇവിടെ ഇത് അവസാനിക്കുമെന്നുള്ള സങ്കടം പറഞ്ഞു. പുതിയ തലമുറയിലുള്ള ആരും ഇത്രേം കഷ്ടപ്പാട് ഏറ്റെടുത്ത് മുന്നിട്ട് വരാൻ തയ്യാറാക്കുന്നില്ലത്രേ. അങ്ങനെ അന്യം നിന്നു പോകാൻ ഒരുങ്ങുന്ന ഒരു കുലത്തൊഴിൽ കണ്ട് മനസ്സിലാക്കുവാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ കുട്ടികളൊന്നടങ്കം നന്ദി അറിയിച്ചു




എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് രാമമംഗലം അവിടുത്തെ കിഴുമുറി ഗവ: എൽ പി സ്കൂളിലെ കുട്ടികൾ ഈ വർഷം നടത്തിയ യാത്രകളിലൂടെ നമുക്കൊന്ന് എത്തി നോക്കാം

പോലീസ് സ്റ്റേഷനിലേക്ക്

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്  കുട്ടികളെ എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു..


PTA പ്രസിഡന്റ്, SHO ഇൻസ്പെക്ടർ  ശ്രീ രാജേഷ് സാറിനെ മുൻകൂട്ടി കണ്ട് സന്ദർശനാനുവാദം നേടി. 


സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു. രണ്ട് മണിക്ക് ആയിരുന്നു പോലീസ് സ്റ്റേഷൻ സന്ദർശനം നിശ്ചയിച്ചിരുന്നത്. പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള 44 കുട്ടികളാണ് ഉണ്ടായിരുന്നത്. PTA അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ ചെറിയ ഗ്രൂപ്പ് ആയി തിരിച്ച് സ്റ്റേഷന്റെ അടുത്ത് എത്തിച്ചു. അവിടെ നിന്നും ഒരു ഘോഷയാത്ര ആയി സ്റ്റേഷനിലേക്ക് പ്രവേശിച്ചു. മധുരം നൽകി ഉദ്യോഗസ്ഥർ കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്കായി പായസവും അവർ ഒരുക്കിയിരുന്നു.


സ്റ്റേഷനിലെ ഭരണ സംവിധാനം, ലോക്ക് അപ്പ്, ആയുധങ്ങൾ, കൈ വിലങ്ങ്, ലത്തി വയർലസ് സംവിധാനം മുതലായവ അവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി ഷിന്റോ മാഡം കുട്ടികൾക്ക് വിശദീകരിച്ചു. പോലീസിനെ കുട്ടികൾ കൂടുതൽ അടുത്തറിഞ്ഞു.


ഒന്നര മണിക്കൂറുകൾക്കു ശേഷം സന്ദർശനം ഏതാണ്ട് പൂർത്തിയാക്കി. കേരള പോലീസിലെ രാമമംഗലം സേനാംഗങ്ങൾക്കുള്ള സ്കൂളിന്റെ കൃതജ്ഞതാ പത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു R SHO ഇൻ ചാർജിന് കൈമാറി. HM നോടൊപ്പം കുട്ടികളൊന്നടങ്കം നന്ദി പറഞ്ഞു സ്കൂളിലേക്ക് യാത്ര തിരിച്ചു.


അടുത്ത യാത്ര സംഘടിപ്പിച്ചത് AEO ഓഫീസിൽ നിന്നുള പ്രത്യേക നിർദ്ദേശപ്രകാരം ആയിരുന്നു.


ഞങ്ങളതിന് 'കാഴ്ച്ച' - പ്രകൃതിയിലേക്കും പ്രൈതൃകങ്ങളിലേക്കും എത്തി നോട്ടം ... എന്ന് പേരിട്ടു. SRG കൂടി സാദ്ധ്യതകൾ പരിശോധിച്ചു. PTA എക്സിക്ക്യൂട്ടിവിൽ ചർച്ച ചെയ്തു. 


തപാലാപ്പീസ്, കിഴുമുറി കത്തീഡ്രൽ വലിയ പള്ളി, പരമ്പരാഗത മൺപാത്ര നിർമ്മാണ കേന്ദ്രം,  പഴക്കം ചെന്ന നമ്പൂതിരി തറവാട്, നെൽപ്പാടം എന്നിവ സന്ദർശിക്കുവാൻ തീരുമാനിച്ചു.


10-ാം വാർഡ് മെമ്പർ ശ്രീമതി ആലീസ് ജോർജ് കാഴ്ച്ച പൈതൃക യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നടന്ന് ആയിരുന്നു യാത്ര ആരംഭിച്ചത്.

തപ്പാലാ ഫിസിൽ

ആദ്യം കാഴ്ച്ച എത്തിയത് തപാലാപ്പീസിൽ . കത്തയക്കുന്ന വിധമെല്ലാം പോസ്റ്റ് മാസ്റ്റർ നിനി മാഡം വിശദീകരിച്ചു. ഡേറ്റ് സ്റ്റാംപിങ്ങ് കുട്ടികളിൽ കൗതുകമുണർത്തി. എല്ലാവർക്കും സ്റ്റാമ്പ് അടിക്കുവാൻ അവസരം നൽകി. അവിടുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന് നേരത്തെ തന്നെ തയ്യാറാക്കിയ കത്ത് സ്റ്റാമ്പ് ഒട്ടിച്ച്  സ്കൂൾ ലീഡർ അയച്ചു. നന്ദി രേഖപ്പെടുത്തി അടുത്ത കാഴ്ചയിലേക്ക്


കിഴുമുറി വലിയ പള്ളിയിൽ എത്തിച്ചേർന്നു. അവിടേയും സ്വാഗതം, മധുരം! പള്ളി എല്ലാം കുട്ടികൾ ചുറ്റി നടന്ന് കണ്ടു. ഉച്ച ഭക്ഷണം സ്കൂളിൽ തയ്യാറാക്കിയത് പള്ളിയിൽ വച്ച് കഴിച്ചു. ഫീൽഡ് ടിപ്പ് നടന്ന് തന്നെ പോകണമെന്നും ഭക്ഷണം നിർബന്ധമായും പുറത്ത് വച്ച് തന്നെ കഴിക്കണമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സർ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. പള്ളി മുറ്റത്ത് ഉള്ള വിശാലമായ സ്ഥലത്ത് കുട്ടികൾ വിവിധങ്ങളായ കളികളിൽ ഏർപ്പെട്ടു. കാഴ്ച്ചയുടെ സ്ഥലം മാറ്റത്തിന് നേരമായി


പറയും തൂണിയും

പിന്നീട് 200 വർഷം പഴക്കമുള്ള കുന്നപ്പിള്ളി മന ആണ് സന്ദർശ്ശിച്ചത്. നാലുകെട്ടും, നിലവറയും നെല്ല് അളക്കാൻ ഉപയോഗിക്കുന്ന വിവധ ഉപകരണങ്ങൾ പ്രറ, തൂണി ) എന്നിവയും കണ്ടു . കുട്ടികൾക്ക് അതൊരു നവ്യ അനുഭവം ആയി . അവിടെ 90 നോട് അടുത്ത് പ്രായമുള്ള മുത്തശ്ശി മനയുടെ ചരിത്രം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.




രണ്ടു തരം തൂണിയുണ്ട്
ചവിട്ടിമെതിച്ചിരുന്ന കാലത്ത് 3 തൂണി ഉടമസ്ഥനും ഒരു തൂണി പണിക്കാരനും ആയിരുന്നു

അവസാനമായി പൊതുവിതരണ കേന്ദവും സന്ദർശ്ശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി. വിവിധ തരം കാർഡുകളെ പറ്റിയും അളവുതൂക്ക് സംവിധാനങ്ങളും ബയോമെട്രിക് സംവിധാനവും കുട്ടികൾ കണ്ടു മനസ്സിലാക്കി.

തുടർന്ന് കാഴ്ച സകൂളിൽ അവസാനിച്ചു.






Friday, March 17, 2023

അറിവാഴവും പ്രാദേശിക പഠനയാത്രയും

കെ എസ് ആർ ടി സി യിലേയ്ക്ക്...🚌

 


കെ എസ് ആർ ടി സിക്ക് എത്ര തരം ബസുകൾ ഉണ്ട്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
നിങ്ങൾക്കറിയുമോ?
ഗതാഗതത്തെക്കുറിച്ച് പാഠങ്ങളുണ്ട്. അവയ്ക്ക് പലപ്പോഴും ആഴങ്ങളില്ല.
അറിവാഴം പ്രധാനമല്ലെ?


ചാത്തന്നൂർ കെ എസ് ആർ ടി സി ബസ് ഡിപ്പോ കാണാൻ  

കോയിപ്പാട് ഗവൺമെൻറ് എൽ പി എസിലെ കൂട്ടുകാർ പോയി.

👨‍👨‍👧‍👦👨‍👨‍👦‍👦

പൊതു ഗതാഗതത്തെ പറ്റിയും പൊതു സ്ഥാപനങ്ങളെപറ്റിയും

കൂടുതൽ നേരനുഭവങ്ങൾ ലഭിക്കുക അതിനെ കുറിച്ച് ഫീച്ചർ എഴുതുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം .

🎤🖋️

ബസ് സ്റ്റേഷൻ കാണാനെത്തിയ കൊച്ചു കൂട്ടുകാരെ മധുരം നൽകി സ്വീകരിക്കാൻ സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവർ ഡിപ്പോയ്ക്ക് മുന്നിൽ  കാത്തു നിൽപ്പുണ്ടായിരുന്നു .

🍬🍬

എത്ര ഹൃദ്യമായ സ്വീകരണം! 

💐

അവിടെ വരച്ച് വച്ചിരിക്കുന്ന കൂറ്റൻ  ബസിൻ്റെ  വാതിലും ജനലും വഴി ( ഡിപ്പോയുടെ ചുവരാണ് ബസ്സിൻ്റെ ബോഡിയായത്.) കുട്ടികൾ  ആഹ്ലാദത്തിമിർപ്പിൽ നെട്ടോട്ടമോടുകയും ചാടി കയറുകയും ചെയ്യുന്നത് കണ്ടപ്പോൾ യാത്രക്കാർക്ക് പോലും അത് കൗതുകകരമായ കാഴ്ചയായി .


അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ അജിത്ത് സാറിനോട് അഭിമുഖം നടത്തിയ മിടുക്കികളും മിടുക്കന്മാരും കുറച്ചൊന്നുമല്ല വിവരശേഖരണം നടത്തിയത്.(അതിൽ മൂന്നാം ക്ലാസ്സുകാരായ കാർത്തികേയൻ്റെയും ആസിഫിൻ്റെയും പേര് ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. മിടുക്കൻമാർ ' അഭിനന്ദനങ്ങൾ! .ശേഖരിച്ചവിവരങ്ങൾ പിന്നാലെ ഒരു ഫീച്ചറായി വിദ്യാലയം പ്രസിദ്ധീകരിച്ചു. യുറീക്കയിലും എഴുതി.) 

📋

ഓരോ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നതിനോടൊപ്പം .കുട്ടികൾക്ക് മിഠായിയും ലഭിച്ചു കൊണ്ടേയിരുന്നു. ഡിപ്പോ ജീവനക്കാരുടെ ഈ വലിയ മനസ്സിനു മുന്നിൽ വിദ്യാലയത്തിൻ്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ .

🙏🏼

പഴയ ടിക്കറ്റ് ക്ലിപ്പ് ബോർഡും

പുതിയ കാലത്തെ ടിക്കറ്റ് മെഷീനും പരിചയപ്പെടുത്തി .

🎟️

ഡിപ്പോയുടെ പിറകിലെ ഗാരേജിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി ബസുകളുടെ 

റിപ്പയറിങ് നടക്കുന്ന ഇടങ്ങളെല്ലാം കാട്ടിത്തന്നു. 


അവിടെ ഉണ്ടായിരുന്ന ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ കയറി .

ഈ അവസരം കിട്ടിയതോടെ കുട്ടികൾ ഉത്സാഹതിമിർപ്പിലായി,

കണ്ടക്ടർ ഡ്രൈവറോട് 

സംസാരിക്കുന്ന മീഡിയമാണ് ബെൽ.    പിന്നെ,വിവിധതരം ബെല്ലടി കളെക്കുറിച്ചായി പ0നം. കൃത്യമായി അത് ഇൻസ്പെക്ടർ പറഞ്ഞുതന്നു. 

👉🏽

വണ്ടി റിവേഴ്സ് എടുക്കാനുള്ള ബെല്ലും 

അടിയന്തിര സമയങ്ങളിൽ അടിക്കുന്ന ബെല്ലും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നിങ്ങൾക്ക് പറയാമോ?


അധികം താമസിയാതെ തന്നെ ആ കൂറ്റൻ ബസ് വരച്ച ആർട്ടിസ്റ്റ് ശ്രീ ബിനു ചിത്രശില എത്തിയത് കൂട്ടുകാരുടെ മനംകവർന്നു .

ആരുടെ ആശയമാണ് ഈ ഈ കൂറ്റൻ ബസ് എന്നൊക്കെ കൂട്ടുകാർ 

കലാകാരനോട് ചോദിച്ച് മനസ്സിലാക്കുന്നത് കേട്ടപ്പോൾ 

സന്തോഷത്തോടൊപ്പം

നമുക്കും കിട്ടി ആ പുതിയ അറിവുകൾ. 

എല്ലാ കൂട്ടുകാർക്കും ഓരോ പേനയും കാലത്തിനനുസരിച്ച് ഓരോ മാസ്ക്കും സമ്മാനമായി നൽകിയാണ് അവരെ മടക്കി അയച്ചത് 

🖌️


ഞങ്ങളുടെ കൊച്ചു കൂട്ടുകാർ,ക്ലാസ് ചർചയിൽ കഴിഞ്ഞ ദിവസം പറഞ്ഞ "ബസിൻ്റെ പേരാണ് " തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന "കേട്ടാസ്സീസി". ഇപ്പോൾ അവർക്ക് നന്നായി അറിയാം ഇത് കെ എസ് ആർ ടി സി എന്നാണ് പറയേണ്ടതെന്ന് .


കൂട്ടുകാർ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള ആശംസകാർഡ് വിദ്യാലയത്തിൻ്റെ പേരിൽ മാമൻമാർക്ക് നൽകി. എത്ര നന്ദി പറഞ്ഞാലും 

കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരുടെ ആതിഥ്യ മര്യാദയ്ക്ക് മുന്നിൽ ഒന്നുമാവില്ല. അഭിനന്ദനങ്ങൾ.


അധ്യാപകർക്കും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധം ഒരു നവ്യാനുഭവദിനം തന്നെയായിരുന്നു .

കാരണം അവരുടെ വിദ്യാലയം കോയിപ്പാട് ഗവ എൽ പി എസ് ആയിരുന്നില്ലല്ലോ!

ഇത് നാടിൻ്റെ വിദ്യാലയം

കരുതലിൻ്റെ ശക്തി

അധ്യാപനത്തിൻ്റെ തേൻ മധുരം.


അഭിമുഖത്തിലെ ചില ഭാഗങ്ങൾ

🌸1.  എന്തുകൊണ്ടാണ് ഈ ബസ് സ്റ്റാൻ ന്റിൽ വളരെ പ്രത്യേകതയുള്ള ഈ ചുവർ ചിത്രം വരച്ചത്?

ഉത്തരം. ബസ് സ്റ്റാന്റുകളുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിച്ചപ്പോൾ ആലോചിച്ച് ചെയ്തതാണ്. നമ്മൾ ക്ഷണിച്ച പ്രാദേശികചിത്രകാരൻ ബിനു ചിത്രശിലയുടെ ആശയവും വരയുമാണ് ഇതിനെ വേറിട്ടതാക്കിയത്.

2.കെ എസ് ആർ ടി സി ബസുകൾ എവിടെയാണ് നിർമിക്കുന്നത്?

ബസുകളുടെ ബോഡി നിർമിക്കുന്നത് കേരളത്തിലാണെങ്കിലും എഞ്ചിൻ ഇവിടല്ല നിർമിക്കുന്നത്.

ഇവിടെ ഗാരേജുണ്ട്. അവിടെ അറ്റകുറ്റപ്പണികൾ നടത്തും. അവിടെ സ്ഥിരം ടെക്നീഷ്യൻമാരുണ്ട്. 

3. ഒരു ബസ് എത്ര വർഷം വരെ ഉപയോഗിക്കും?

20 വർഷം വരെ . 20 വർഷം പ്രായമായ ബസുകൾ ദേ അവിടെ മാറ്റിയിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. (അപ്പോഴാണ്  ഒന്നാം ക്ലാസുകാർ ലൈബ്രറിക്കായി ഒരു  ബസ് ചോദിച്ചത്.)

4.  ഇവിടെ നിന്നും എത്ര ബസുകൾ . എവിടേക്കെല്ലാം പുറപ്പെടുന്നുണ്ട്? (സ്ഥലപ്പേരുകൾ പറഞ്ഞു)

5. ബസിൽ ടിക്കറ്റ് കൊടുക്കുന്ന രീതി എങ്ങനെയാണ്?

പഴയതും പുതിയതുമായ രണ്ടുപകരണങ്ങളും . കുട്ടികളെ പരിചയപ്പെടുത്തി.

6. ബസുകളിൽ ഇന്ധനം നിറയ്ക്കുന്നത് എവിടെ നിന്നാണ് ?

7. കെ എസ് ആർ ടി സി ക്ക് ഏതെല്ലാം തരം ബസുകളുണ്ട് ?

8. ബസിലെ ബെല്ലടികളെ കുറിച്ച് പറഞ്ഞു തരുമോ?

9. എല്ലാ റൂട്ടിലും കെ എസ് ആർ ടി സി ഇല്ലാത്തതെന്തുകൊണ്ടാണ് ?

Thursday, March 16, 2023

സമൂഹത്തെ പ0ന വിഭവമാക്കിയ പായിപ്ര GUPസ്കൂൾ



വിവിധ തരം സേവന സ്ഥാപനങ്ങൾ നാട്ടിലുണ്ട്. ജനതയുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന അഗ്നിശമന സേനാവിഭാഗത്തിൻ്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ എത്ര കുട്ടികൾക്ക്, അധ്യാപകർക്കറിയാം?

 ഓരോന്നും പരിചയപ്പെടുത്തുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ തന്നെയാണെങ്കിൽ പ0നാനുഭവം ഈടുറ്റതാകും പായിപ്ര വിദ്യാലയത്തിന് നേരിറവിൻ്റെ പാത അറിയാം

ഗവ യു പി സ്കൂൾ, പായിപ്ര, മൂവാറ്റുപുഴ

ഈ വർഷം സന്ദർശിച്ച ഇടങ്ങൾ

1. പോലീസ് സ്റ്റേഷൻ

2 ഫയർ സ്റ്റേഷൻ

3. എക്സൈസ് ഓഫീസ്

4. സ്നേഹവീട് - അശരണരായ അമ്മമാരെ താമസിക്കുന്നയിടം

4. മൂവാറ്റുപുഴയാർ ... സന്ദർശനം - പ്ലാസ്റ്റിക് ശുചീകരണം

5. പ്രകൃതി ക്യാമ്പ് : മൂന്നാർ രാജമല (2 day)

സംഘാടനം : വനം വകുപ്പ് .

ഫയർ സ്റ്റേഷനിൽ

രക്ഷാപ്രവർത്തനത്തിനും തീ കെടുത്തുന്നതിനും വ്യത്യസ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തീ കെടുത്തുന്നതിനായി ഉപയോഗിക്കുന്ന വണ്ടിയിൽ ഹോസ് ബ്രാഞ്ച് പമ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു
മറ്റുള്ള ഉപകരണങ്ങൾ എല്ലാം എ ആർ ടി അഥവാ അഡ്വാൻസ് റെസ്ക്യൂ ടെൻഡർ എന്ന വാഹനത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ART (Advanced Resque Tendar) വണ്ടി( ഫയർ എഞ്ചിൻ) യിൽ നിന്ന് തന്നെ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഹോസുകൾ ഉൾപ്പെടെ സജീകരിച്ചിട്ടുണ്ട്.

സുരക്ഷാ ഉപകരണങ്ങളായ
1.ഹൈഡ്രോളിക് കട്ടർ : അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനായി ഉപയോഗിക്കുന്നു.
2. ലൈഫ് ജാക്കറ്റുകൾ
3. Scuba set - വെള്ളത്തിനടിയിൽ പോയവരെ രക്ഷിക്കാൻ
4. Breathing apparat - ആഴമുള്ള കിണറിൽ ശുദ്ധവായു ലഭിക്കാൻ
5. Aska light -ഇരുട്ടുള്ള സ്ഥലങ്ങളെ ഭേദിക്കുന്ന വെളിച്ചം ലഭിക്കുന്നു.
6. Blower exhost- പുക വലിച്ച് കളയാൻ
7. Dinkey - പുഴയിലൂടെ സഞ്ചരിക്കാൻ  ഉപയോഗിക്കുന്നു.





ഫയർ സ്റ്റേഷനിലെ സാഹസികതകൾ കണ്ടറിഞ്ഞ് കുട്ടികൾ
മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ കുട്ടികൾക്കായി ഒരുക്കിയ മോക്ക് ഡ്രിൽ ഏറെ ഗുണകരമായിരുന്നു. തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്നതിനൊപ്പം തന്നെ വെള്ളമൊഴിച്ച് ചീറ്റുന്നതും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾക്ക് ഫയർ സ്റ്റേഷനിലെ നിരവധി ഉപകരണങ്ങൾ പരിച റഷീദ് സാറിന്റെ ക്ലാസും ,


സ്നേഹ വീട്ടിലെ അശരണരായ അമ്മമാർക്കൊപ്പം ...

 അനാഥ അഗതികളെ താമസിപ്പിക്കുന്ന മൂവാറ്റുപുഴയിലെ സ്നേഹ വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളിൽ സാമൂഹിക അവബോധം, സ്നേഹം, കരുണ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തൊരമൊരു അനുഭവ പാഠം നൽകിയത്. ആരോരും തുണയില്ലാത്ത അൻപതോളം അമ്മമാർ ... അവരോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച്, വർത്തമാനം പറഞ്ഞ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അമ്മമാരുടെ മനസ് നിറച്ചു. അമ്മ വീടിന്റെ സാരഥിയായ ബിനീഷ് കുമാർ സ്നേഹ വീടിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഓരോ അമ്മമാരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തരികയും ചെയ്തു. അമ്മമാരുടെ കലാപരിപാടികളും കേട്ട് , കേക്ക് മുറിച്ച് അവരോട് യാത്ര പറഞ്ഞപ്പോൾ പല അമ്മമാരുടെയും കണ്ഠമിടറിയത് കുട്ടികളിൽ സങ്കടം നിറച്ചു. എന്നിരുന്നാലും ഒരമ്മക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയായിരുന്നു കുട്ടികളുടെ മനസ് നിറയെ...


തോക്കിലെ കൗതുകങ്ങൾ തൊട്ടറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ
ഈ അടയാളങ്ങൾ കണ്ടാൽ പദവി തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുദ്ധോ?
പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര കുട്ടികൾക്ക് ഏറെ  കൗതുകകരമായി അനുഭവപ്പെട്ടു. പോലീസുകാർ വളരെ ഹൃദ്യമായി കുട്ടികളെ സ്വീകരിച്ചു. പുസ്തകത്തിൽ നിന്നും കേട്ടറിഞ്ഞ പൊതു സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവുകൾ പോലീസ് സ്റ്റേഷനിൽ കുട്ടികൾക്ക് മികച്ച അനുഭവമായി മാറി. പോലീസ് സ്റ്റേഷന്റെ ചുമതലകൾ, പലതരം തോക്കുകളെ കുറിച്ചുള്ള വിവരണം , പോലീസുകാരുടെ ഉത്തരവാദിത്തങ്ങൾ, ജയിൽ സംവിധാനം, എന്നിവ എസ് ഐ വിശദീകരിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും, അവ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോലീസ് സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
പോലീസ് സ്റ്റേഷനിൽ
9 mm Rivolver
9 mm Pistol
.303 Rifle
7.62 Bolt action Rifle


കൂടാതെ child friendly Police station കാണുകയും അതിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു
മുളവടി, ചൂരൽ എന്നിവയ്ക്ക് പകരം ഇന്ന് ഫൈബർ ലാത്തികളാണ് ഉപയോഗിക്കുന്നത്. 85 cm നീളo, 350 gm ഭാരവും ഈ ലാത്തിക്കുണ്ട്. ലാത്തിച്ചാർജിന്റെ ആഘാതം കുറയ്ക്കാനാണ് ഫൈബറിലേക്ക് മാറിയത്. ഹെവി മൂവബിൾ ബാരിക്കേഡുകളും കുട്ടികൾ കണ്ടു.

എക്സൈസ് ഓഫീസിൽ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം 

പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് മൂവാറ്റുപുഴ എക്സൈസ് റെയിഞ്ച് ഓഫീസിലാണ്. കുട്ടികളെ ഹൃദ്യമായി അവർ സ്വീകരിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലകൾ കുട്ടികളോട് വിശദീകരിച്ചു. ഓഫീസിൽ വിതരണത്തിനായുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ , ആപ്ത വാക്യങ്ങൾ എന്നിവ കുട്ടികൾക്ക് കാണുവാൻ സാധിച്ചു. ഓഫീസ് മുറ്റത്ത് ലഹരി വിരുദ്ധ ഷൂട്ടൗട്ട് മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചു. സമൂഹത്തിൽ വളർന്ന് വരുന്ന ലഹരി ക്കെതിരെ ശബ്ദിക്കണം എന്ന സന്ദേശവും കുട്ടികളിൽ ഏറ്റെടുത്തു.

മൂവാറ്റുപുഴയാർ സന്ദർശനം :- 

പുഴയെ കുറിച്ചും പുഴ മലിനീകരണത്തെ കുറിച്ചും ക്ലാസ് മുറിയിൽ നിന്ന് കിട്ടിയ അറിവുകൾ നേരിൽ കാണുന്നതിനായി മൂവാറ്റുപുഴയിലെ  ത്രിവേണിസംഗമ തീരത്ത് കുട്ടികൾ ഒത്തുകൂടി . തൊടുപുഴയാറും കോതയാറും  കാളിയാറും  സംഗമിക്കുന്ന മൂവാറ്റുപുഴ

ത്രിവേണി സംഗമ തീരത്താണ് കുട്ടികൾ ഒത്തുകൂടിയത്.

പുഴയെ കണ്ടറിയുകയും കഴിഞ്ഞ 40 വർഷമായി മൂവാറ്റുപുഴയാറിൽ നിന്ന് മറുകരയിലേക്ക് വഞ്ചി തുഴയുന്ന ബേബി ചേട്ടനുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പുഴയുടെ ചരിത്രം ബേബി ചേട്ടൻ കുട്ടികളുമായി പങ്കുവെച്ചു.ബേബി ചേട്ടനെ ആദരിക്കൽ 

പുഴവക്കിലെ പ്ലാസ്റ്റിക് ശുചീകരണം ,പുഴ സംരക്ഷണത്തിനായി കളിവഞ്ചിയൊഴുക്കൽ, 

പ്രതിജ്ഞയെടുക്കൽ എന്നിവയും സംഘടിപ്പിച്ചു.


Wednesday, March 15, 2023

ഒന്നാം ക്ലാസും കുഞ്ചൻ നമ്പ്യാരും മുഖ്യമന്ത്രിയും

 



ഒരു പോസ്റ്റാഫീസ് മഹാകവിയെ ആദരിച്ച രീതി . ലക്കിടിയിലെ കുട്ടികൾ അറിയണ്ടേ? പ്രാദേശികമായ പല അറിവുകളും മറച്ചു വെക്കാനാണോ പാഠപുസ്തകം? കുട്ടികൾ അന്വേഷകരാകട്ടെ.

എ.ജെ.ബി സ്ക്കൂൾ ലക്കിടി

ലക്കിടി പോസ്റ്റ്

പാലക്കാട് ജില്ല

ക്ലാസ് 1

പഠന ലക്ഷ്യം :- തപാൽ സംവിധാനം /കത്ത് എന്ന മാധ്യമം

സന്ദർഭം :- മലയാളം അവസാന പാഠഭാഗം - അമ്മയാനക്ക് കത്തെഴുതൽ

സന്ദർശിച്ച സ്ഥലം :- പോസ്റ്റ് ഓഫീസ് ലക്കിടി

അധികമാർക്കും അറിയാത്ത ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു. ലക്കിടി പോസ്റ്റോഫിന് മാത്രം സ്വന്തമായുള്ള ഒരു സ്റ്റാമ്പുണ്ട്.... മഹാകവി, തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായതിനാൽ തുള്ളൽ സീൽ സ്‌റ്റാമ്പ് കാണാനിടയായി...... ആ പ്രദേശത്തെ ആളുകൾ തന്നെ അറിയുന്നത് ഞങ്ങളുടെ സന്ദർശനത്തെ തുടർന്നുള്ള പ്രചരണത്തിലാണ്.

അനുഭവക്കുറിപ്പ്

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ എന്ന ഗ്രാമപഞ്ചായത്തിൽ തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെറിയ ഒരു സ്ഥലമാണ് ലക്കിടി . ഈ ലക്കിടിയിലെ റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എ ജെ ബി സ്കൂളാണ് എന്റെ വിദ്യാലയം. ഈ നാട്ടിലെ പൊതു സ്ഥാപനങ്ങളെ കുറിച് കുട്ടികൾക്ക് നേരിൽ കണ്ട് മനസിലാക്കുവാനായി ഞങ്ങൾ ഒരു കൊച്ചു യാത്ര നടത്തി.

ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ അവസാന പാഠഭാഗമായ "ജഗ്ഗു അമ്മയെ കാണുമോ " എന്നതിനെ അടിസ്ഥാനമാക്കി കത്ത് എന്ന ആശയം പഠിപ്പിക്കുന്ന സന്ദർഭം...

പാഠഭാഗം തുടങ്ങുന്നതിനു മുന്നേ തന്നെ തലേദിവസം അധ്യാപിക ഒരു ഇൻലൻഡ് കത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തിരുന്നു ..തുടർന്ന് പോസ്റ്റ് മാനേ നേരിൽകണ്ട് ഈ കത്തിനെ കുറിച്ചും ഇതുമായി സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്കായി കത്ത് എന്ന മാധ്യമവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു.....

പാഠഭാഗത്തിൽ കുട്ടിക്കൊമ്പന്റെ അമ്മയ്ക്കായി ഒരു കത്തെഴുതാൻ പറയുന്ന ഭാഗമുണ്ട്...അത് പരിചയപ്പെടുത്തുന്ന സമയത്താണ് നേരത്തെ തയ്യാറാക്കിയ കത്തുമായി പോസ്റ്റുമാൻ ശ്രീ.വിനോദ് സ്ക്കൂളിലേക്ക് വന്നത്... ( മാർച്ച് 1 - 2023 )

അദ്ദേഹത്തെ ഒന്നാം ക്ലാസിലെ കുട്ടികൾ സ്വീകരിച്ചു.


അദ്ദേഹം കത്ത് കുട്ടികൾക്ക് കൈമാറി ....

കുട്ടികളും പോസ്റ്റുമാനുമായി അഭിമുഖ സംഭാഷണം നടന്നു.

ഒന്നാം ക്ലാസുകാരിയായ നാജിയ ക്ലാസിനെ പ്രതിനിധീകരിച്ച് കത്ത് മൈക്കിൽ ഉച്ചത്തിൽ വായിച്ചു .....

കുട്ടികൾക്ക് വിവിധതരം കത്തുകളെ കുറിച്ചും (ഇൻലൻഡ് ലെറ്റർ, പോസ്റ്റ് കാർഡ്, കവർ ലെറ്റർ, സ്പീഡ് പോസ്റ്റ്, പാർസൽ സംവിധാനം) അവ പോസ്റ്റ് ചെയ്താൽ മേൽവിലാസക്കാർക്ക് എത്തിക്കുന്നത് വരെയുള്ള നടപടികളെ കുറിച്ചും ശ്രീ. വിനോദ് വിശദീകരിച്ചു.  

കുട്ടികൾ അദ്ദേഹത്തിന് നന്ദി അറിയിച്ചു. 

ശേഷം വീണ്ടും പാഠഭാഗത്തിലേക്ക് ....

കാണാതായ ആനക്കുട്ടിക്ക് വേണ്ടി ടെലിവിഷൻ വാർത്തകളും , കാൺമാനില്ല എന്ന പരസ്യവും പഠിക്കുന്ന ഘട്ടത്തിൽ 

വാർത്ത പരിചയപ്പെടാനായി ബഹു കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ വാർത്തകളും പത്ര കട്ടിംഗുകളും , കാണാതായ ആളുകളുടെ വാർത്തകളടങ്ങിയവയും കുട്ടികൾക്ക് വായിക്കാനായി നൽകി. 

കൂടാതെ പരസ്യങ്ങളെ കുറിച്ചറിയാൻ ജ്വല്ലറി, വസ്ത്രാലയ പരസ്യങ്ങളും കാണിച്ചു കൊടുത്തിരുന്നു. 

ശേഷം കുട്ടികളോട് നിങ്ങൾക്കറിയാവുന്ന ഒരാൾക്ക് ഒരു കത്തെഴുതണമെന്ന് ആവശ്യപ്പെട്ടു ......



ചർച്ചകളിലൂടെ ആർക്ക് കത്തെഴുതണമെന്നും എന്തൊക്കെയാണ് കത്തിൽ എഴുതേണ്ടതെന്നും കുട്ടികൾ ചർച്ച ചെയ്തു തീരുമാനിച്ചു..... അക്ഷരാർത്ഥത്തിൽ ഒന്നാം ക്ലാസ് അധ്യാപികയായ ഞാൻ ഞെട്ടിപ്പോയി !! ....

കാരണംഅവർ കത്തെഴുതാൻ തീരുമാനിച്ച വ്യക്തി കേരള മുഖ്യമന്ത്രി പിണറായി സാറായിരുന്നു .... !!

!അങ്ങനെ ഒരു പോസ്റ്റ് കാർഡിൽ നാജിയ കുട്ടികളുടെ പ്രതികരണങ്ങൾക്കനുസരിച്ച് കത്തെഴുതി. (ചെറിയ ചില ചെറിയ അക്ഷരത്തെറ്റുകൾ ഞാൻ തിരുത്തി നൽകി )

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി മാമന് ..... 

 മാമന് സുഖം തന്നെയല്ലേ .... ഞങ്ങൾ ടിവിയിലും പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് ... നേരിൽ കാണാൻ ആഗ്രഹവുമുണ്ട് ..." എന്ന് തുടങ്ങുന്ന കത്തിൽ മെയ് 24ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിന് മുൻകൂട്ടി ആശംസകൾ കൂടി അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്.....

എന്റെ കുട്ടികളുടെ ചിന്താമണ്ഡലത്തെ കുറിച്ച് എനിക്ക് വളരെയധികം അഭിമാനം തോന്നി .... 


തപാൽ സംവിധാനങ്ങളെ കുറിച്ച് പുതിയ തലമുറക്ക് അവഗാഹം കുറവാണ്. സമൂഹ മാധ്യമങ്ങളുടെ ആധിക്യവും മൊബെൽ ഫോൺ മറ്റു സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും മൂലം ഒരു കാലത്ത് ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന തപാൽ സംവിധാനം ഇന്ന് ഏറെക്കുറെ ശോചനീയാവസ്ഥയിലാണ് .... 


 ജീവന്റെ തുടിപ്പുള്ള അക്ഷരങ്ങൾക്കായി കാത്തിരുന്നിരുന്ന ഹൃദയങ്ങളെ ഇന്നത്തെ തലമുറക്ക് പരിചയമില്ല തന്നെ .... അതുകൊണ്ട് കൂടി നേരനുഭവം ലഭ്യമാക്കാൻ കത്ത് പോസ്റ്റ് ചെയ്യാൻ 1 മുതൽ 4 വരെയുള്ള ക്ലാസിലെ  കുട്ടികളും പോസ്‌റ്റ്‌ ഓഫീസിലേക്ക് പോകാമെന്നും തീരുമാനിച്ചു.


സ്കൂളിൽ നിന്ന് ഏകദേശം 400 മീറ്റർ മാത്രം അകലെയുള്ള ലക്കിടി പോസ്റ്റോഫീസിലേക്കാണ് ഞങ്ങളുടെ യാത്ര ....തലേ ദിവസം തന്നെ ഞങ്ങളുടെ പ്രധാനധ്യാപിക പോസ്റ്റ് ഓഫീസ് സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിയിരുന്നു.

മാർച്ച്  2 ന് ഉച്ചക്ക് ശേഷം 2.30 ന് ഞങ്ങൾ സ്ക്കൂളിൽ നിന്ന് പുറപ്പെട്ടു. എല്ലാ ക്ലാസുകളിലും പഠന പ്രവർത്തനത്തിന്റെ ഭാഗമായി പൊതു സ്ഥപനങ്ങളേ കുറിച്ച് കുട്ടികൾ പഠിക്കേണ്ടതായതിനാൽ 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികളും  അധ്യാപകരായ സാജിത, ഇന്ദു , കാർത്തിക, നിഷ, ഷെഹ് മി തസ്നി, കതീജ, ജുനൈദ, മിനി എന്നിവരും ഈ യാത്രയിലുണ്ടായിരുന്നു ... ശ്രദ്ധയോടെ വാഹനങ്ങൾ തടഞ്ഞ് കുട്ടികളെ റോഡ് മുറിച്ചു കടത്തി വരിയായി കാൽനടയായി നാടിനെ അറിഞ്ഞു കൊണ്ടു തന്നെ ഒരു യാത്ര. 2.50 ഓടെ ഞങ്ങൾ പോസ്റ്റോഫീസിലെത്തി. പോസ്റ്റ് ഓഫീസ് ഹെഡായ ഓമന മാഡവും , ജീവനക്കാരായ അനുശ്രീ, സുശീല , വിനോദ് എന്നിവരും ഞങ്ങളെ സ്വീകരിച്ചു. കത്തുകൾ, വിവിധതരം സ്റ്റാമ്പുകൾ എന്നിവ പരിചയപ്പെടുത്തി. സ്പീഡ് പോസ്റ്റുകളെ കുറിച്ചും വിശദീകരിച്ചു.... 3, 4 ക്ലാസിലെ  കുട്ടികൾ ചോദ്യാവലി തയ്യാറാക്കിയിരുന്നു .... അവർക്ക് വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ചു നൽകി

പത്രമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ഈ സന്ദർശനത്തെ കുറിച്ച് വാർത്തകൾ പ്രാധാന്യത്തോടെ വന്നു.


വളരെ ചെറിയ യാത്രയായിരുന്നെങ്കിലും പങ്കെടുത്ത കുട്ടികൾക്കും


സമൂഹത്തിനും ഇത് നൽകുന്ന സന്ദേശം വലുതാണ്..... പൊതു സ്ഥാപനങ്ങൾ ഓരോരുത്തരുടേയുമാണ് .... അതിന്റെ കാവൽക്കാരും ജനങ്ങളാണ് എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാവണം എന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്...





Tuesday, March 14, 2023

സമൂഹത്തെ പഠന വിഭവമാക്കിയ കൈപ്പട്ടൂർ LPട

 🌴നാടറിയാൻ എൻ്റെ നാടിനെ അറിയാൻ🌴

കൊതിക്കല്ലിനെക്കുറിച്ചുള്ള ഈ അറിവ് നിങ്ങൾക്കുണ്ടായിരുന്നോ?


കൊ യും തി യും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയിലേക്ക മാത്രമല്ല പഴയ നാട്ടുരാജ്യങ്ങളുടെയൊക്കെ വിവരങ്ങളിലേക്ക് അന്വേഷണത്തെ നയിക്കും.

ഓരോ പഠനയാത്രയ്ക്കു ശേഷവും ഇത്തരം പോസ്റ്റർ പാoങ്ങൾ കുട്ടികൾ തയ്യാറാക്കിയാലോ?

ഉള്ളടക്കവും രൂപകല്പനയും അവർ ചെയ്യട്ടെ.

പ്രാദേശികം പ0ന യാത്ര ഫലപ്രദമായി നടത്തിയ കൈപ്പട്ടൂർ സ്കൂൾ അഭിനന്ദനം അർഹിക്കുന്നു

നേരറിവുകൾ ശക്തം.

📚യാത്രാവിവരണം📚

 എറണാകുളം ജില്ലയിലെ  എട യ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം. ഞങ്ങളുടെ സ്വന്തം നാടായ കൈപ്പട്ടൂരിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും  ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചു.

 ആദ്യം തന്നെ പഠനയാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ അധ്യാപകരെല്ലാം മീറ്റിംഗ് കൂടി തീരുമാനിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപികയായ നിജ ടീച്ചർ പഠനയാത്രയ്ക്ക് നിശ്ചയിച്ച സ്ഥലങ്ങൾ സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിച്ചു. ഒലിപ്പുറം പാതയോരം, ലൈബ്രറി, പോസ്റ്റ് ഓഫീസ്, റേഷൻകട, കൊച്ചി തിരുവിതാംകൂർ അതിർത്തി, സത്യസന്ധതയുടെ കട എന്നിവയായിരുന്നു പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ.

 യാത്രയ്ക്കുള്ള തീയതി നിശ്ചയിച്ചതിനുശേഷം രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിച്ചു.

          07/01/23 ശനിയാഴ്ച രാവിലെ 9 30നാണ് ഞങ്ങൾ സ്കൂളിൽ നിന്നും പഠനയാത്ര പുറപ്പെട്ടത്.

 വാർഡ് മെമ്പർ ശ്രീമതി ബീനാരാജൻ ,പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് എം ആർ എന്നിവരാണ് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. 65 കുട്ടികളും, ഏഴ് അധ്യാപകരും ,വാർഡ് മെമ്പറും പിടിഎ പ്രസിഡന്റും അടങ്ങുന്ന ഒരു സംഘമായാണ് ഞങ്ങൾ യാത്രതിരിച്ചത്.

 ആദ്യമായി ഞങ്ങൾ പോയത് ഒലിപ്പുറം പാതയോരത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "നാടിനൊരു നൻമ മരം" പദ്ധതിയുടെ  ഭാഗമായി ഞങ്ങൾ നട്ട മരം കാണാനാണ്. മരങ്ങളൊക്കെ കുറച്ചു വലുതായി. റോഡിന്റെ ഇരുവശങ്ങളിലും പച്ച മെത്ത വിരിച്ചതുപോലെ വിശാലമായ നെൽപ്പാടങ്ങളാണ്. അവിടെ കൃഷി ചെയ്യുന്ന കുറച്ചു തൊഴിലാളികളെ കാണാൻ പറ്റി. രമ്യ ടീച്ചർ ഞങ്ങൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങളെ പറ്റി വിശദമായി പറഞ്ഞുതന്നു. കുറച്ചുസമയം അവിടെ ചിലവഴിച്ചിട്ട്  അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പുറപ്പെട്ടു.

 അടുത്തതായി ഞങ്ങൾ എത്തിയത് റേഷൻ കടയിലാണ്. ഞങ്ങളുടെ കൂട്ടുകാരി ദിനിയയുടെ മുത്തച്ഛൻ ആണ് ഞങ്ങൾക്ക് റേഷൻ കടയെപ്പറ്റി പറഞ്ഞുതന്നത്. അദ്ദേഹം ബയോമെട്രിക് സംവിധാനങ്ങളെ പറ്റിയും  ,അളവ് തൂക്ക ഉപകരണങ്ങളെ കുറിച്ചും,റേഷൻ കാർഡുകളെ പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നു.ഇനി റേഷൻ കാർഡ് ഉണ്ടെങ്കിൽ റേഷൻ കടയിൽ പോകാൻ എനിക്ക് ഒരു പേടിയുമില്ല.

 റേഷൻകടയുടെ അടുത്ത് തന്നെയായായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. റേഷൻ കടയിൽ നിന്ന് ഞങ്ങൾ നേരെ പോയത് അവിടേക്കാണ്. പോസ്റ്റ് മാസ്റ്റർ ശ്രീകല മാഡം ഞങ്ങൾക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങളെക്കുറിച്ച് പറഞ്ഞു തന്നു. അവിടെ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ത്രാസ് ആണ്.

 ഞങ്ങളുടെ അടുത്ത ലക്ഷ്യം വായനശാല സന്ദർശനം ആയിരുന്നു. ലൈബ്രററേറിയൻ ശ്രീ മോൾ  ചേച്ചി ഞങ്ങൾക്ക് മിഠായിയും നാരങ്ങാവെള്ളവും തന്നാണ് സ്വീകരിച്ചത്. അവിടെ ധാരാളം നോവലുകളും കുട്ടിക്കവിതകളും കഥകളും ഒക്കെ ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു തവണ ലൈബ്രറി സന്ദർശിക്കുകയും ഉണ്ടായിട്ടുണ്ട്.

 അല്പസമയം വിശ്രമിച്ചതിനുശേഷം ഞങ്ങൾ കൊച്ചി തിരുവിതാംകൂർ അതിർത്തി സന്ദർശിക്കാൻ പോയി.

 നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയും തിരുവിതാംകൂറും ഓരോ നാട്ടുരാജ്യങ്ങൾ ആയിരുന്നു. ഇന്ന് എറണാകുളവും കോട്ടയവും തമ്മിലുള്ള അതിർത്തിയായി  ഇത് മാറിയിരിക്കുന്നു. ധാരാളം ഇല്ലിചെടികൾ അവിടെ കാണുകയുണ്ടായി. അവിടെ രണ്ട് സ്ഥലങ്ങളിലായി രണ്ടു വലിയ കല്ല് കണ്ടു. കൊതിക്കല്ല് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.

അതിന്റെ ഒരു വശത്ത് കോ എന്നും മറുവശത്ത് തി എന്നും എഴുതിയിരുന്നു.'കോ' കൊച്ചിയെയും 'തി' തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു.

 ഇന്ന് അവിടെ ആരും ശ്രദ്ധിക്കാത്തതിനാൽ കാടുകയറി കിടക്കുകയായിരുന്നു. ഞങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ വൃത്തിയാക്കിയിരുന്നു.

 ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നോർക്കുമ്പോൾ തന്നെ സന്തോഷം തോന്നി. അതിനുശേഷം ഞങ്ങൾ പണ്ട് ഒരുപാട് താഴ്ചയിലുള്ള എന്നാൽ കാലക്രമേണ താഴ്ച കുറഞ്ഞ ഒരു കിടങ്ങ് സന്ദർശിച്ചു. അതിൽ ഞങ്ങൾ ഒന്നിറങ്ങി നോക്കി. ഇതിനു മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് ഞാൻ  അറിഞ്ഞിരുന്നില്ല. ശരിക്കും അത്ഭുതമായി തോന്നി.


 ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഞങ്ങൾക്ക് ലഘുഭക്ഷണം തന്നു. അത് കഴിച്ചു ഞങ്ങൾ അവിടെ കുറച്ചു നേരം വിശ്രമിച്ചു. അവിടെ നിന്നും ഞങ്ങൾ നേരെ ലളിത ടീച്ചറുടെ വീട്ടിലേക്കാണ് പോയത്.

 ടീച്ചറുടെ വീട്ടിൽ ഞങ്ങൾക്കായി  ഉച്ച ഭക്ഷണം  തയ്യാറാക്കിയിരുന്നു.


 അടുത്തതായി ഞങ്ങൾ പോയത് ഹോണസ്റ്റിഷോപ്പ് അഥവാ സത്യസന്ധതയുടെ കട കാണാനാണ്. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട് എന്താണെന്നോ?

 ഈ കടയിൽ കടക്കാരനില്ല. ആളുകൾ സാധനങ്ങൾ വാങ്ങിച്ചിട്ട് പൈസ നിക്ഷേപിച്ചിട്ട് പോകും. ഇതിന്റെ നടത്തിപ്പ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ്. ഞാൻ അവിടെ നിന്ന് 10 രൂപയുടെ മിഠായി വാങ്ങി. തിരിച്ച് സ്കൂളിലേക്ക് പോന്നപ്പോൾ അങ്ങ് അകലെ ഒരു ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. അത് പത്രം നിർമ്മിക്കുന്ന ഫാക്ടറി ആണെന്ന് ഹരിദാസ് ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്പസമയം അത് കണ്ടതിനു ശേഷം സ്കൂളിലേക്ക്  മടങ്ങി. ഏകദേശം  2:30- തോടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി.  മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും അറിയാനും ഈ പഠനയാത്രയിലൂടെ സാധിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചി തിരുവിതാംകൂർ അതിർത്തി കാണാൻ പോയതാണ്.  നല്ല വിനോദപ്രദവും വിജ്ഞാനപ്രദവും  ആയ  ഒരു യാത്രയായിരുന്നു ഞങ്ങളുടേത്🥰🥰. ഞങ്ങളെ സ്വീകരിച്ച ഏവർക്കും നന്ദി.🙏🙏





നാടറിയാൻ.... നാടിനെ അറിയാൻ....... 

(FB കുറിപ്പ്)

🌱🌱🌱🌱🌱🌱

ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസം .... 

അതിന്ന് ഇത്ര അനുഭവവേദ്യമാക്കി തന്നവരിൽ നന്ദി പറയേണ്ടവർ പലരുണ്ട് ......

  1. പഠനയാത്ര എങ്ങനെ ആയിരിക്കണം എന്ന് മാർഗ്ഗ നിർദ്ദേശം തന്ന പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സാർ, 
  2. ആദ്യാവസാനം ഞങ്ങളോടൊപ്പം നടന്ന വാർഡ് മെമ്പർ ബീന ചേച്ചി,
  3.  PTAപ്രസിഡൻ്റ് സതീഷ് എം.ആർ, 
  4. മുൻ പി.റ്റി.എ പ്രസിഡൻ്റ് ജിനീഷ് ഗോപാലൻ.....
  5.  കുട്ടികൾക്ക്  ലഘു ഭക്ഷണവും, മിഠായിയും ,ബിസ്ക്കറ്റും ,വെള്ളവും ,പഴവും നൽകിയ ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് മലനിരപ്പിൻ്റെ പ്രവർത്തകർ, 
  6. കൈപ്പട്ടൂർ ഗ്രാമീണ വായനശാല ,
  7. ബാബു ജോൺ ,
  8. ലളിത ടീച്ചർ,
  9. എം. റ്റി ഹരിദാസ് ......
  10. ,റേഷൻ കടയിലെ ബയോമെട്രിക്ക് സംവിധാനവും, അളവുതൂക്ക ഉപകരണങ്ങളും സേവനങ്ങളും വ്യക്തമായി വിവരിച്ച് തന്ന തമ്പി ചേട്ടൻ, 
  11. മൊബെയിൽ ഫോണിൻ്റെ വരവ് കൊണ്ട് നമ്മുടെ മക്കൾ അറിയാതെ പോകുന്ന പോസ്റ്റോഫീസിൻ്റെ സേവനങ്ങൾ മനസിലാക്കി തന്ന പോസ്റ്റ് മാസ്റ്റർ ശ്രീകല,  
  12. കൈപ്പട്ടൂർ ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിയ ലൈബ്രറേറിയൻ ശ്രീമോൾ,  
  13. കൊച്ചി തിരുവിതാംകൂർ അതിർത്തിയിലെ കിടങ്ങും ,ഇല്ലി കോട്ടയും, കൊ- തി കല്ലും പരിചയപ്പെടുത്തി തന്ന ഹരിദാസ് ചേട്ടൻ, 
  14. സരിത, 
  15. കുഞ്ഞുമോൻ ചേട്ടൻ, 
  16. ഞങ്ങളുടെ  ശക്തിയായ പി.റ്റി.എ അംഗങ്ങൾ,
  17. സ്നേഹത്തോടെ ഞങ്ങളെ ഓരോയിടത്തും സ്വീകരിച്ച നാട്ടുകാർ... എല്ലാവർക്കും എൽ.പി എസ് കൈപ്പട്ടൂരിൻ്റെ  അകമഴിഞ്ഞ നന്ദി. മക്കളുടെ  കണ്ണുകളിൽ അത്ഭുതമായിരുന്നു... 

പുതിയ കാഴ്ചകൾ ,

പുതിയ അറിവുകൾ  ... 

ചിലരുടെ മുഖത്ത് അഭിമാനമായിരുന്നു ---- 

എൻ്റെ നാട് എന്ന അഭിമാനം..... നാടറിഞ്ഞ്  നാടിനെ അറിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു ചോദ്യം കേട്ടു..... 

ടീച്ചർ ഇനി എന്നാ നമ്മൾ അടുത്ത യാത്ര പോകുന്നത്..

 ഇനിയും കൊണ്ടു പോകണം കുഞ്ഞുമക്കളെ  നമ്മുടെ നാടിൻ്റെ കാണാ കാഴ്ചകളിലേക്ക് - - - 

നമ്മുടെ മക്കൾ നമ്മുടെ നാടറിഞ്ഞ് വളരട്ടെ🙏 നാടറിയാൻ ....

 നാടിനെ അറിയാൻ  എൽ.പി.എസ് കൈപ്പട്ടൂർ

Friday, March 3, 2023

പഠിപ്പുറസിയും ഗോത്രവിദ്യാഭ്യാസവും

കേരളത്തിലെ ഗോത്ര വിഭാഗം വിദ്യാർഥികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നു.

ചിലത് പൊതുവായ പരിഹാരവും മറ്റു ചിലത് സവിശേഷമായ പരിഹാരവും ആവശ്യപ്പെടുന്നു.

(കാട്ടു നയിക്ക, ചോലനായിക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന നിലമ്പൂർ MRS, ചോലനായ്ക്കർ അധിവസിക്കുന്ന പുലിമുണ്ട, ഇടമലക്കുടി എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് ലഭിച്ച അവസരം വലിയൊരു പഠന പരിപാടി കൂടിയായിരുന്നു. ഈ മൂന്ന് ഇടപെടലും പാഴായില്ല എന്നതാണ് സന്തോഷം നൽകുന്നത്. 

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളും ഒത്തിരി തിരിച്ചറിവുകൾ നൽകി. പരിഷത്തിൻ്റെ കേരള പദയാത്രയിൽ ഗോത്രവർഗ വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയുണ്ടായി.അവ മറ്റൊരിക്കൽ പങ്കിടാം)

ഇടുക്കി ജില്ലയിൽ സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ നടത്തിയ പഠിപ്പുറസ പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം.

പഠിപ്പുറസി

ഇടമലക്കുടി പഞ്ചായത്തിലെ മുതുവാൻ ഗോത്ര വിഭാഗത്തിന് പ്രത്യേക ഭാഷയാണ്. ഒന്നാം ക്ലാസ് മുതൽ കുട്ടികൾ പിന്നാക്കമാകാൻ കാരണം അവരുടെയല്ലാത്ത ഭാഷയിൽ പഠിപ്പിക്കുന്നതിനാലാണ്. പൊതു സമൂഹവുമായി സമ്പർക്കം പരിമിതമായ ഇവിടുത്തെ കുട്ടികൾക്ക് പാഠപുസ്തകത്തിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും അപരിചിതവുമാണ്. മുതുവാൻ ഗോത്ര വിഭാഗത്തിൻ്റെ സാംസ്കാരിക ജീവിതം നിലവിലുള്ള പാഠപുസ്തകങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല. ഭാഷാപരവും സാംസ്കാരികവുമായ കാരണങ്ങളാൽ കുട്ടികൾ പഠന പിന്നാക്കാവസ്ഥയിലായി. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും അറിയാതെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ദുരവസ്ഥയായിരുന്നു ഇതുവരെ

എന്താണ് പഠിപ്പുറസി?

മുതുവാൻ ഭാഷയിൽ മലയാള ലിപി ഉപയോഗിച്ച് എഴുത്തും വായനയും പഠിപ്പിക്കുന്ന പ്രത്യേക പദ്ധതിയാണ് പഠിപ്പുറസി. ഉറസി എന്ന മുതുവാൻ വാക്കിന് രുചി എന്നാണ് അർഥം. പുതിയ ഭാഷാ പഠന രീതിയിലാണ് പാഠങ്ങൾ തയ്യാറാക്കിയത്. ഉള്ളടക്കമായി ഇടമലക്കുടിയുടെ സാംസ്കാരിക ജീവിതം ഉപയോഗിച്ചു. കാറ്റുപട്ടയും ചാവടിയും തേൻ ശേഖരണവും മാതുവരുടെ മാറാപ്പും കൃഷിയും എല്ലാം പാഠങ്ങളായി. കഥ, പാട്ട് എന്നിവയിലൂടെ പൂർണമായും ആശയാവതരണ രീതിയിലാണ് പഠിപ്പിച്ചത്.കുട്ടികളുടെ സർഗാത്മകത, നിർമാണ ശേഷി, ചിത്രരചനാ വാസന, അഭിനയ താൽപര്യം എന്നിവ പ്രയോജനപ്പെടുത്തി. സചിത്ര നോട്ടുബുക്കുകൾ കുട്ടികളിൽ താൽപര്യം വർധിപ്പിച്ചു.

ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ ലഭിക്കത്തക്ക വിധത്തിലും പരിചയപ്പെടുന്ന അക്ഷരങ്ങളുടെ പുനരനുഭവം കൃത്യമായി ഉറപ്പാക്കിയുമാണ് ക്ലാസുകൾ നടത്തിയത്. മുതുവാൻ ഗോത്ര സമൂഹത്തിൻ്റെ പ്രതിനിധികളായ അധ്യാപകരുടെ സഹായവും തേടി. ആദ്യത്തെ അഞ്ച് പാഠങ്ങൾ മുതുവാൻ ഭാഷയിലും തുടർന്നുള്ളവ മലയാള ഭാഷയിലുമായിരുന്നു

പദ്ധതി വിജയിപ്പിക്കുന്നതിനായി അടിമാലിയിലെ അധ്യാപകനായ ഷമീർ ആ സ്കൂളിലേക്ക് സ്വയം സന്നദ്ധമായി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചു. അദ്ദേഹത്തിൻ്റെ അർപ്പണമനസ്സോടെയുള്ള പ്രവർത്തനവും പത്തനംതിട്ട ജില്ലയിലെ അധ്യാപികമാരായ ബിജി വർഗീസ്, ഷാഭം, ഐശ്വര്യ എന്നിവരുടെ സേവനവും ഈ പരിപാടിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചു. സൗകര്യങ്ങളില്ലാത്ത വനപ്രദേശത്ത് ആഴ്ചകളോളം താമസിച്ചാണ് അധ്യാപികമാർ പ്രവർത്തിച്ചത്. ഡോ. ടി.പി. കലാധരൻ, എം. എം. സചീന്ദ്രൻ, എസ്.സൈജ എന്നിവരുടെ നേതൃത്വത്തിലാണ് പാഠങ്ങൾ തയ്യാറാക്കിയത്.

ഓരോ ആഴ്ചയും മൂന്നാർ ബി ആർ സി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

സ്ഥിരമായി വിദ്യാലയത്തിൽ ഹാജരായ മൂന്ന്, നാല് ക്ലാസുകളിലെ എല്ലാ കുട്ടികളും എഴുതാനും വായിക്കാനും കഴിവുനേടി. അഡീഷണൽ ഡി പി ഐ സന്തോഷ് വിദ്യാലയം സന്ദർശിക്കുകയും കുട്ടികളുടെ ഭാഷാ ശേഷി വിലയിരുത്തുകയും ഉണ്ടായി.

ഈ പരിപാടിയുടെ തുടർച്ചയായി ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള സവിശേഷ പദ്ധതി, കുടി പഠിപ്പുകൊണ്ടാട്ടം, കുടി തുണക്കൂട്ട രൂപീകരണം എന്നിവ നടത്തുന്നതിനുള്ള ആസൂത്രണ ഘട്ടത്തിലാണ് സമഗ്ര ശിക്ഷ കേരളം. സമാന പ്രശ്നമനുഭവിക്കുന്ന മറ്റു ഗോത്ര വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി വരുന്നു


മുതുവാൻ ഭാഷയിൽ തയ്യാറാക്കിയ പാഠങ്ങൾ
1
വ്‌റ്ന്ത്

ടീക് ടീക് ടിയ്യാ... ടിയ്യാ...
ടീക് ടീക് ടിയ്യാ...ടിയ്യാ...
ടീക് ടീക് ടിയ്യാ... ടിയ്യാ...
ടീക് ടീക് ടിയ്യാ......
വാനത്ത്‌ല് പാറ്ത്ത സെങ്കാടേ...
വിറ്ന്ത് പന്തിക്ക് വെറ്‌വറാ...
വാ....നം പാക്ക്ത്ത കുഞ്ച്‌ല്പ്പാടേ
വിറ്ന്ത്ക്ക് വന്തേ എന്തെന്‍ തെറ്‌വറ്...?
പി,ഞ്ചെടക് തെകസ് തെന്റം
പിഞ്ച് സോളകം സുട്ട് തെന്റം
നെല്ലെറി കെഞ്ചി സോറു തെന്റം
നണ്ട് മീന് സാറും തെന്റം
കോറാന്‍ കൊറങ്ങാട്ടി ക്ണ്ടി തെന്റം
സാമക്കെഞ്ചി വെച്ച് തെന്റം
പിഞ്ച് തീമ്പലക്കായി തെന്റം
ടീക് ടീക് ടിയ്യാ... ടിയ്യാ...
ടീക് ടീക് ടിയ്യാ...ടിയ്യാ...
ടീക് ടീക് ടിയ്യാ... ടിയ്യാ...
ടീക്... ടീക്... ടീക്... ടീക്..
ടീ....ടീ....ടീ....ടീ....ടീ....ടീ....
2
സിട്ട്‌സൊമ
(തക്കിട്ട തക്കിട്ട....തക്കിട്ട തക്കിട്ട...)

ഏരേരിന്റേരേരിന്റേരിരേരോ...
ഏരിരേരോ ഏരിരേരിരേരോ..
മുതുകിലി
സിട്ട്‌സൊമ്മ കെട്ടി
കാട്ട്‌ലി
മലയ്‌ലി
വെയ്കളിലി നടന്ന്
ഓട കടന്ന്
മുതുവാനാള് വെന്റന്‍
(ഏരേരിന്റേരേരിന്റേരിരേരോ...)
തേനൊണ്ട്....തെനൊണ്ട്..
അടകൊണ്ട്....കേങ്ങൊണ്ട്
കാട്ട്പ്പയങ്ങളൊണ്ട്
മുതുകില് സിട്ട്‌സൊമക്ക്
കനംയില്ല...
മുതുവാനാള കെയ്യ്‌ലി
ഒന്റുമില്ല
മുതുകിലി
പുക്‌പെയ് തൂക്കി
കുഞ്ചല്കള്
കലപിലാന്റ് വെന്ററ്...
(ഏരേരിന്റേരേരിന്റേരിരേരോ..)

ഇടമലക്കുടിയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ.

പ്രശ്നങ്ങൾക്ക് സൂക്ഷ്മതല പരാഹാരങ്ങൾ വേണ്ടതുണ്ട് എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ്. ഇതിനർഥം അതാതിടങ്ങളിലുള്ളവർ എല്ലാം ചെയ്യണം സംവിധാനത്തിന് ഉത്തരവാദിത്വം ഇല്ല എന്നല്ല.

പ്രശ്നങ്ങൾ സൂക്ഷ്മതലത്തിൽ കണ്ടെത്തി ഇടപെടുക, പിന്തുണയ്ക്കുക എന്ന സമീപനം സ്വീകരിക്കണം. അത്രയേറെ വൈവിധ്യമുള്ളതിനാലാണ്

ഉദാഹരണം

പട്ടികവർഗ വകുപ്പ് നടത്തുന്ന ഗോത്ര സാരഥി പദ്ധതി. യാത്രാ സൗകര്യം ഏർപ്പെടുത്തി കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനാണ്.

ഇടമലക്കുടിയിൽ വനപാതയാണ്. ജീപ്പ് കുട്ടികളെയും കൊണ്ട് ഉരുളൻ കല്ലുകൾ ചാടി കിഴുക്കാം തൂക്കായ പ്രദേശത്തുകൂടി പോവുക അസാധ്യമാണ്. 


യാത്രാ സൗകര്യമില്ലാത്തിടത്തെ സാരഥ്യം എങ്ങനെ?

എന്താണ് ബദൽ?

കവക്കാട്ട് കുടിയിലെ കുട്ടികൾ സൊസൈറ്റി സെയ്ൽസ്മാനായ ശിവരാജ് ലീവെടുക്കുമ്പോൾ സ്കൂളിൽ വരാത്തത് അകമ്പടി യാത്രക്ക് ആളില്ലാത്തതിനാലാണ്.

അമ്പലപ്പടിക്കുടിയിലെ രക്ഷിതാവായ രമയോടൊപ്പമായിരുന്നു കുട്ടികൾ വന്നുകൊണ്ടിരുന്നത്. രമക്ക് പക്ഷാഘാതം വന്നു. കുട്ടികൾ വരാതെയായി.

8 കുട്ടികളുടെ പഠനം മുടങ്ങി.

അകമ്പടിക്കാരുണ്ടെങ്കിൽ കുട്ടികൾ വരും

അതിന് സന്നദ്ധതയുള്ളവരെ കണ്ടെത്തണം

അവരുടെ സേവനത്തിന് പ്രതിഫലവും നൽകണം

ഇങ്ങനെ ചെയ്തിരുന്നെങ്കിൽ 30 കുട്ടികൾ കൂടി സ്ഥിരമായി ക്ലാസിൽ വരുമായിരുന്നു.


ഇടമലക്കുടി തീർത്തും ഒറ്റപ്പെട്ടു പോയ പ്രദേശമാണ്.

മഴക്കാലമായാൽ ബാഹ്യലോകവുമായി പല കുടികളുടെയും  ബന്ധം വിച്ഛേദിക്കപ്പെടും. കുട്ടികൾക്ക് സ്കൂളിൽ പോകാനാകില്ല. കണ്ടത്തിക്കുടിക്കും സ്കൂളിലേക്കുളള വഴിക്കുമിടയിൽ വലിയ തോടുണ്ട്. മഴക്കാലമായാൽ ആ കുടിയിലെ എല്ലാ കുട്ടികളുടെയും  പഠനം മുടങ്ങും.  സമീപത്തുളള ഷഡുകുടിയിൽ നിന്നും വരുന്ന വഴിയും വെളളക്കെട്ടുളളതാണ്. എടലിപ്പാറയിൽ നിന്നുളള വഴിയിലും തോടുണ്ട്, പണിപൂർത്തിയാകാത്ത പാലവും ഉണ്ട്. മാത്രമല്ല മഴക്കാലങ്ങളിൽ അട്ടയുടെ ശല്യം അതിരൂക്ഷമായിരിക്കും.  മാത്രമല്ല കാറ്റുമഴയുമുള്ള സമയങ്ങളിൽ വൃക്ഷങ്ങൾ വീണും മണ്ണിടിഞ്ഞും അപകടസാദ്ധ്യതയുണ്ട്.  മഴ കരുത്താർജിക്കുമ്പോൾ ചെറു നീർച്ചാലുകളിലെ പ്രവാഹവും ശക്തമാകുന്നത് അപകടകരമാണ്. എന്നാൽ വേനക്കാലത്ത് അതിതീവ്രമായ ചൂട് ഇടമലക്കുടിയിയിലില്ല. വേനൽക്കാല അവധി എന്ന പൊതുരീതി തന്നെയാണോ ഇടമലക്കുടിക്കും വേണ്ടതെന്ന് ആലോചിക്കണം. ചില കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെടേണ്ടതുണ്ട്.  മഴക്കാലത്ത് വിദ്യാലയത്തിൽ വരാനാകാതെ അധ്യാപകരും ബുദ്ധിമുട്ടും. മഴക്കാല അവധിക്കാലം എന്നതിൻറെ സാധ്യത ഇടമലക്കുടിയിൽ പരീക്ഷിക്കേണ്ടതാണ്. റോഡും പാലവും എല്ലാം ഉണ്ടായിവരുന്ന കാലത്ത് പൊതുരീതിയിലേക്ക് വരാം. ഇപ്പോൾഎല്ലാ കുട്ടികളുടെയും പഠനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

മുതുവാൻഭാഷയിലാണ് അവരുടെ വിനിമയം.

മുതുവാൻ വിഭാഗം താമസിക്കുന്ന ചിന്നക്കനാൽ, മറയൂർ, അടിമാലി പഞ്ചായത്തുകളിൽ നിന്നും വിഭിന്നമായ സാഹചര്യം


ഈ വർഷം നവംബർ വരെ ആ വിദ്യാലയത്തിലെ ഒരു കുട്ടിക്ക് മാത്രമായിരുന്നു എഴുത്ത്, വായന എന്നിവ അറിയാമായിരുന്നത്.

എസ്എസ്കെ പഠിപ്പുറസി പരിപാടി നടപ്പിലാക്കി.

മുതുവാൻ ഭാഷയിൽ മലയാള ലിപി ഉപയോഗിച്ചായിരുന്നു ആദ്യ പാഠങ്ങൾ. 

കുട്ടികളിൽ പഠന സന്നദ്ധതയുണ്ടാക്കാൻ ,തുറന്നു സംസാരിക്കാൻ അവരുടെ ഭാഷയും സംസ്കാരവും ഉൾച്ചേർത്ത പാഠങ്ങൾ സഹായകമായി

രണ്ടാം ഘട്ടത്തിൽ മലയാളത്തിലുള്ള പാഠങ്ങൾ തന്നെ ഉപയോഗിച്ചു.

സ്ഥിരമായി ക്ലാസിൽ വന്നവർ  എഴുത്തും വായനയും പഠിച്ചു

10 ന് എഡിപി ഐ സന്തോഷ് സർ നേരിട്ടെത്തി. വിലയിരുത്തി. കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചു

പൂർണമായും ആശയാവതരണ രീതിയിൽ

ശാസ്ത്ര സാഹിത്യ പരിഷത്ത് വികസിപ്പിച്ച തേൻ മലയാളം പ്രക്രിയയിലായിരുന്നു പഠനാനുഭവങ്ങൾ.

ഇത് വിജയിപ്പിക്കുന്നതിൽ ബി ആർ സി പരിശീലകരും പത്തനംതിട്ട ജില്ലക്കാരുമായ ബിജി, ഷാദം, ചന്ദനക്കുന്ന് സ്കൂളിലെ ഐശ്വര്യ എന്നിവർ വഹിച്ച പങ്ക് ചെറുതല്ല. ഷമീറും. ഷമിറാകട്ടെ അപേക്ഷ നൽകി ഇടമലക്കുടിയിലേക്ക് സ്ഥലംമാറ്റം വാങ്ങിയ അധ്യാപകനാണ്.

ആ യാത്ര സഫലമായി. വ്യാസനും ചന്ദ്രനും രഘുവും മുതുവാൻ വിഭാഗത്തിൽ നിന്നുള്ള അധ്യാപകരായതും തുണയായി.

ഇടമലക്കുടി സ്കൂളിന് മാത്രമായി ഒരു പദ്ധതി വേണ്ടിവന്നു. ഇതാണ് സൂക്ഷ്മതല ഇടപെടൽ.

എസ് എസ് കെ യിലെ സിന്ധു ടീച്ചറും ഷൂജയും മുൻഗണന നൽകിയ ഇടപെടലായിരുന്നു ഇത്.

ഇവരുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

പഠിപ്പുറസി പദ്ധതിയെക്കുറിച്ച് ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ട് ചുവടെ

Why Samagra Shiksha Kerala designed school texts for a single Western Ghats tribe?

Samagra Shiksha Abhiyan: Kerala’s challenge is to teach the Muthuvans, a Western Ghats tribe that doesn’t speak Malayalam and has no written culture.


Atul Krishna

24th Feb, 2023 - 11:21 a.m. IST

news.careers360.com

https://news.careers360.com ›


 NEW DELHI : As part of a workshop, education officials from Samagra Shiksha Kerala (SSK) gave students in Idukki district sheets of paper to draw small circles on. When a Class 1 student attempted this, his circle was so clumsy it had spilled out of the sheet.

The student belonged to the Muthuvan community, an isolated tribal community residing deep in the forests of the Western Ghats. Here, they only speak the Muthuvan language, unintelligible to the rest of Kerala. This language has no script.


This is part of the reason why the student could not draw the circle – unused to writing, he lacked the motor skills and coordination required. Facing another major barrier, Muthuvan children rarely finish school.


All classes in the lower primary school at Edamalakudy, set up for Muthuvan children, are taught in a foreign tongue – Malayalam.


“A student coming to school will speak Muthuvan only. A small kid coming to Class 1 will feel lost because the classes are taught in Malayalam. That is where the learning gap starts,” said CA Shameer, a school teacher at the Government Tribal Lower Primary School at Edamalakudy.



The Right to Education Act (RTE) and more recently, the National Education Policy (NEP), mandate teaching in the mother tongue in the lower classes. In most cases, this has meant schooling in the dominant language of the state – Malayalam in Kerala. But given India’s great diversity, this approach often excludes hundreds of small communities that don’t speak the state’s main language. This historical exclusion also means there are few – if any -- teachers who speak their languages or can teach in them.


In 2018, textbooks in the Muthuvan language written in Malayalam script were produced and distributed at the Edamalakudy school. However, officials soon discovered the language in the textbook was different from what the Muthuvan community in Edamalakudy spoke and the project was abandoned.


This time, the SSK is trying to teach the children Malayalam. The SSK has started ‘Padippurasi’ (Taste of learning) a month-and-a-half-long workshop to teach Malayalam to Muthuvan children. The first workshop was held in September. The SSK team is currently preparing modules to teach mathematics by March. For the SSK staff, it involves designing learning cards and bridge texts and learning the Muthuvan language.


Samagra Shiksha Kerala: Padippurasi project

The SSK officials said they were inspired by an old Muthuvan woman. “At Edamalakudy, an old woman told us that she had studied till Class 3 and her grandchild is currently studying in Class 1. She requested us to ensure that her studies continued. The idea of Padippurasi began from that interaction,” said Bindumol D, district project officer of SSK Idukki.


Through Padippurasi, activity-based modules are prepared to familiarise students with each letter of the Malayalam alphabet. “We start with real-object experience, then to pictures of those objects and then to words that denote these objects. We choose examples specific to their cultures and teach in a way that they feel pride in their culture. We don’t teach more than two pages a day because keeping the confidence of the students is important,” said TP Kaladharan, educational consultant for SSK.


“This is a small population of people. It’s not just them, there are many such tribal folks in Wayanad who speak their own languages. It’s not possible to make textbooks for every tribe, so we started this bridging workshop,” said an SSK official, who wished to remain anonymous.


On Edamalakudy

Edamalakudy is the name of 26 ‘kudis’ or hamlets set deep inside the forests. Due to the terrain, abundance of wildlife, and torrential rains during monsoons, the community remained isolated. This, along with the language difference, ensured it was cut off from the rest of Kerala.


In 2011, government official KP Subhash Chandran published Edamalakudy, a book recording the lives of the people of Edamalakudy. The book states that the first schools in the area came up only in the 1960s but were abandoned because teachers found it difficult to reach the school safely – a problem which persists to this day.



kerala scert, samagra shiksha abhiyan, kerala schools, kerala education, muthuvan tribe, western ghats 

The Kerala Tribal Lower Primary School, Edmalakudy, does not have any staff quarters. (courtest: CA Shameer)

Another school was founded in the 1970s at a different location, which was later absorbed by the government. For the Muthuvan children, the only option was the residential school in Munnar 40 km away, but it wasn’t a feasible one.


“They need to spend Rs. 6,000 to reach the school, another Rs. 6,000 to go home for holidays, and then again to come back to Munnar. No one in Edamalakudy has this kind of money,” said TP Kaladharan.


Adjusting to hostel life has also been a challenge. “The teachers there scold them which these students do not like. They have lived with more freedom than most children. They can earn money just by collecting timber,” said Kaladharan. “The teachers also stereotype the students saying that they do not want to study and even if they study they will forget. All baseless assumptions. It’s just that they don’t know the language. But these students have some of the best observation skills.”


School education facilities

Currently, there is one lower primary school till Class 4 at Edamalakudy and SSA learning centres for Classes 5, 6 and 7. During Covid-19, when the entire nation shut down, the Government Tribal Lower Primary School at Edamalakudy was the only functioning school in Kerala


However, the same problems that deprived the community of education continue. There are no staff quarters at Edamalakudy. “How long can a teacher sleep on the school bench? If one decides to stay in a nearby town they will have to give Rs. 6,000 as jeep fare each time,” said an SSA Kerala officer.


There are hostel facilities at Edamalakudy but they are in terrible disrepair and can accommodate only 16 boys and 16 girls.


“The Kerala government had allotted one crore for building infrastructure but nothing came of that. Now, the Cochin Shipyard has given Rs.60 lakh but even that won’t make much difference because construction deep inside the jungle will not be possible with the kind of estimates the government is working with,” said Kaladharan.


The Kerala Government had also launched a mentor teacher programme called Gothra Bandu in 2017. The idea was to appoint at least one educated tribal youth as a mentor teacher in schools near tribal areas. However, no such mentor teachers were appointed for Edamalakudy.


Low attendance in schools

Even for the hamlets within Edamalakudy, reaching the school is an arduous task and attendance is low.


“First, there are elephants; then, they can’t come during the monsoon. Also, students have to walk for five hours to reach. Which student will come under such circumstances? A hostel is necessary there,” said the SSK official.


“There are 26 kudis across 26,000 acres of land. Only students from the six kudis near the school will attend,” said Shameer.


Lack of parental compulsion and that treacherous journey mean that barely 60 of the 129 enrolled children turn up.



“The parents there don’t know why they need education. The student goes to the school because he wants to. If a student from anywhere else doesn’t go to school, they will be asked why they didn’t. This doesn’t happen among the Muthuvans,” said the SSA official.


“The students also have no motivation. What is in the textbooks is not related to their daily lives. They have no radio, no television, no news. Why should they study? If they go to pluck betel nuts they get Rs. 600 to Rs. 700 a day,” said Kaladharan.


Disconnect in class

Even for students who do attend, there is a huge disconnect between what is taught and their own experiences.


“The first chapter in the book is called Tara’s home. However, the equipment inside Tara’s house will be unfamiliar to the students. They might not even have heard of a clay-tiled roof. Even the name Tara is unfamiliar to them,” said Shameer. “Onam is not a festival for them, they might not have even heard of Christmas.”


“The concept is that we discuss the home, the parents, the bathrooms, from there we expand out into the society. How will they understand this? What is discussed has nothing do with what their life is like,” the SSK officer further explained.



Even lying is a foreign concept for the Muthuvan children of Western Ghats (courtesy: CA Shameer)

“They don’t know anything about society. They only know about things in their surroundings. They don’t know what a market is because none exists in Edamalakudy. They don’t know what a bus is. So, they don’t have any experience of mingling with society. That has to be changed,” said Kaladharan.


Even lying is a foreign concept. “The Muthuvans are honest people. If there is a honeycomb in a tree and you leave a mark indicating that you spotted it first, no one will touch that tree until you take the honey. And to them, we have to introduce the concept of falsehood,” he said


Visuals don’t help

Young Muthuvan children are unable to learn from pictures and visuals – a key instrument of teaching young children.


“A teacher from outside will say ‘vandu’ talking about a beetle but ‘vandu’ in the Muthuvan language is a butterfly. The teacher will say the word without realising that the students are thinking of another insect. This gap will only keep expanding,” said Shameer.


“Let’s say we are trying to help them learn the ‘la’ sound in Malayalam. If we show a picture of a frog and say ‘thavala’ in Malayalam, in his mind even though the letters are there, the student will read it as ‘thovakka’ which is the Muthuvan word for the frog. This is affecting language development.”


The Padippurasi is targeting this gap.


“We adapt the textbooks with the help of volunteers from there. They don’t have the sound “zha” so we will have to bring them to the “zha” sound and this won’t happen in Class 1. But the idea is to get them there by Class 3 or 4,’ said Shameer.


“There are certain learning objectives that we try to achieve in each class. Those learning objectives are kept in mind while making chapters based on their living conditions. We have learning cards and bridge texts based on this. We have just started. It’s only after the children know the language that they can go into anything else. Assessment is far away,” explained the SSA officer.


Eventually, they will have to contend with the chronic lack of awareness in the community.


“The Muthuvans become forest watchers at the most. I once asked them why they didn’t try for the Public Service Commission exams. They told me that they don’t even know when a notification is out,” said Kaladharan.


The officials said that the only way to ensure the continued education and integration of Muthuvan children is the creation of a residential school at Edamalakudy along with a staff quarters for the teachers