കെ എസ് ആർ ടി സി യിലേയ്ക്ക്...🚌
കെ എസ് ആർ ടി സിക്ക് എത്ര തരം ബസുകൾ ഉണ്ട്? എന്താണ് അവ തമ്മിലുള്ള വ്യത്യാസം?
ചാത്തന്നൂർ കെ എസ് ആർ ടി സി ബസ് ഡിപ്പോ കാണാൻ
കോയിപ്പാട് ഗവൺമെൻറ് എൽ പി എസിലെ കൂട്ടുകാർ പോയി.
👨👨👧👦👨👨👦👦
പൊതു ഗതാഗതത്തെ പറ്റിയും പൊതു സ്ഥാപനങ്ങളെപറ്റിയും
കൂടുതൽ നേരനുഭവങ്ങൾ ലഭിക്കുക അതിനെ കുറിച്ച് ഫീച്ചർ എഴുതുക എന്നതായിരുന്നു സന്ദർശന ലക്ഷ്യം .
🎤🖋️
ബസ് സ്റ്റേഷൻ കാണാനെത്തിയ കൊച്ചു കൂട്ടുകാരെ മധുരം നൽകി സ്വീകരിക്കാൻ സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവർ ഡിപ്പോയ്ക്ക് മുന്നിൽ കാത്തു നിൽപ്പുണ്ടായിരുന്നു .
🍬🍬
എത്ര ഹൃദ്യമായ സ്വീകരണം!
💐
അവിടെ വരച്ച് വച്ചിരിക്കുന്ന കൂറ്റൻ ബസിൻ്റെ വാതിലും ജനലും വഴി ( ഡിപ്പോയുടെ ചുവരാണ് ബസ്സിൻ്റെ ബോഡിയായത്.) കുട്ടികൾ ആഹ്ലാദത്തിമിർപ്പിൽ നെട്ടോട്ടമോടുകയും ചാടി കയറുകയും ചെയ്യുന്നത് കണ്ടപ്പോൾ യാത്രക്കാർക്ക് പോലും അത് കൗതുകകരമായ കാഴ്ചയായി .
അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ അജിത്ത് സാറിനോട് അഭിമുഖം നടത്തിയ മിടുക്കികളും മിടുക്കന്മാരും കുറച്ചൊന്നുമല്ല വിവരശേഖരണം നടത്തിയത്.(അതിൽ മൂന്നാം ക്ലാസ്സുകാരായ കാർത്തികേയൻ്റെയും ആസിഫിൻ്റെയും പേര് ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. മിടുക്കൻമാർ ' അഭിനന്ദനങ്ങൾ! .ശേഖരിച്ചവിവരങ്ങൾ പിന്നാലെ ഒരു ഫീച്ചറായി വിദ്യാലയം പ്രസിദ്ധീകരിച്ചു. യുറീക്കയിലും എഴുതി.)
📋
ഓരോ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നതിനോടൊപ്പം .കുട്ടികൾക്ക് മിഠായിയും ലഭിച്ചു കൊണ്ടേയിരുന്നു. ഡിപ്പോ ജീവനക്കാരുടെ ഈ വലിയ മനസ്സിനു മുന്നിൽ വിദ്യാലയത്തിൻ്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ .
🙏🏼
പഴയ ടിക്കറ്റ് ക്ലിപ്പ് ബോർഡും
പുതിയ കാലത്തെ ടിക്കറ്റ് മെഷീനും പരിചയപ്പെടുത്തി .
🎟️
ഡിപ്പോയുടെ പിറകിലെ ഗാരേജിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി ബസുകളുടെ
റിപ്പയറിങ് നടക്കുന്ന ഇടങ്ങളെല്ലാം കാട്ടിത്തന്നു.
അവിടെ ഉണ്ടായിരുന്ന ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ കയറി .
ഈ അവസരം കിട്ടിയതോടെ കുട്ടികൾ ഉത്സാഹതിമിർപ്പിലായി,
കണ്ടക്ടർ ഡ്രൈവറോട്
സംസാരിക്കുന്ന മീഡിയമാണ് ബെൽ. പിന്നെ,വിവിധതരം ബെല്ലടി കളെക്കുറിച്ചായി പ0നം. കൃത്യമായി അത് ഇൻസ്പെക്ടർ പറഞ്ഞുതന്നു.
👉🏽
വണ്ടി റിവേഴ്സ് എടുക്കാനുള്ള ബെല്ലും
അടിയന്തിര സമയങ്ങളിൽ അടിക്കുന്ന ബെല്ലും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നിങ്ങൾക്ക് പറയാമോ?
അധികം താമസിയാതെ തന്നെ ആ കൂറ്റൻ ബസ് വരച്ച ആർട്ടിസ്റ്റ് ശ്രീ ബിനു ചിത്രശില എത്തിയത് കൂട്ടുകാരുടെ മനംകവർന്നു .
ആരുടെ ആശയമാണ് ഈ ഈ കൂറ്റൻ ബസ് എന്നൊക്കെ കൂട്ടുകാർ
കലാകാരനോട് ചോദിച്ച് മനസ്സിലാക്കുന്നത് കേട്ടപ്പോൾ
സന്തോഷത്തോടൊപ്പം
നമുക്കും കിട്ടി ആ പുതിയ അറിവുകൾ.
എല്ലാ കൂട്ടുകാർക്കും ഓരോ പേനയും കാലത്തിനനുസരിച്ച് ഓരോ മാസ്ക്കും സമ്മാനമായി നൽകിയാണ് അവരെ മടക്കി അയച്ചത്
🖌️
ഞങ്ങളുടെ കൊച്ചു കൂട്ടുകാർ,ക്ലാസ് ചർചയിൽ കഴിഞ്ഞ ദിവസം പറഞ്ഞ "ബസിൻ്റെ പേരാണ് " തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന "കേട്ടാസ്സീസി". ഇപ്പോൾ അവർക്ക് നന്നായി അറിയാം ഇത് കെ എസ് ആർ ടി സി എന്നാണ് പറയേണ്ടതെന്ന് .
കൂട്ടുകാർ നന്ദിയും അഭിനന്ദനവും അറിയിച്ചുള്ള ആശംസകാർഡ് വിദ്യാലയത്തിൻ്റെ പേരിൽ മാമൻമാർക്ക് നൽകി. എത്ര നന്ദി പറഞ്ഞാലും
കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരുടെ ആതിഥ്യ മര്യാദയ്ക്ക് മുന്നിൽ ഒന്നുമാവില്ല. അഭിനന്ദനങ്ങൾ.
അധ്യാപകർക്കും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധം ഒരു നവ്യാനുഭവദിനം തന്നെയായിരുന്നു .
കാരണം അവരുടെ വിദ്യാലയം കോയിപ്പാട് ഗവ എൽ പി എസ് ആയിരുന്നില്ലല്ലോ!
ഇത് നാടിൻ്റെ വിദ്യാലയം
കരുതലിൻ്റെ ശക്തി
അധ്യാപനത്തിൻ്റെ തേൻ മധുരം.
അഭിമുഖത്തിലെ ചില ഭാഗങ്ങൾ
🌸1. എന്തുകൊണ്ടാണ് ഈ ബസ് സ്റ്റാൻ ന്റിൽ വളരെ പ്രത്യേകതയുള്ള ഈ ചുവർ ചിത്രം വരച്ചത്?
ഉത്തരം. ബസ് സ്റ്റാന്റുകളുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിച്ചപ്പോൾ ആലോചിച്ച് ചെയ്തതാണ്. നമ്മൾ ക്ഷണിച്ച പ്രാദേശികചിത്രകാരൻ ബിനു ചിത്രശിലയുടെ ആശയവും വരയുമാണ് ഇതിനെ വേറിട്ടതാക്കിയത്.
2.കെ എസ് ആർ ടി സി ബസുകൾ എവിടെയാണ് നിർമിക്കുന്നത്?
ബസുകളുടെ ബോഡി നിർമിക്കുന്നത് കേരളത്തിലാണെങ്കിലും എഞ്ചിൻ ഇവിടല്ല നിർമിക്കുന്നത്.
ഇവിടെ ഗാരേജുണ്ട്. അവിടെ അറ്റകുറ്റപ്പണികൾ നടത്തും. അവിടെ സ്ഥിരം ടെക്നീഷ്യൻമാരുണ്ട്.
3. ഒരു ബസ് എത്ര വർഷം വരെ ഉപയോഗിക്കും?
20 വർഷം വരെ . 20 വർഷം പ്രായമായ ബസുകൾ ദേ അവിടെ മാറ്റിയിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. (അപ്പോഴാണ് ഒന്നാം ക്ലാസുകാർ ലൈബ്രറിക്കായി ഒരു ബസ് ചോദിച്ചത്.)
4. ഇവിടെ നിന്നും എത്ര ബസുകൾ . എവിടേക്കെല്ലാം പുറപ്പെടുന്നുണ്ട്? (സ്ഥലപ്പേരുകൾ പറഞ്ഞു)
5. ബസിൽ ടിക്കറ്റ് കൊടുക്കുന്ന രീതി എങ്ങനെയാണ്?
പഴയതും പുതിയതുമായ രണ്ടുപകരണങ്ങളും . കുട്ടികളെ പരിചയപ്പെടുത്തി.
6. ബസുകളിൽ ഇന്ധനം നിറയ്ക്കുന്നത് എവിടെ നിന്നാണ് ?
7. കെ എസ് ആർ ടി സി ക്ക് ഏതെല്ലാം തരം ബസുകളുണ്ട് ?
8. ബസിലെ ബെല്ലടികളെ കുറിച്ച് പറഞ്ഞു തരുമോ?
9. എല്ലാ റൂട്ടിലും കെ എസ് ആർ ടി സി ഇല്ലാത്തതെന്തുകൊണ്ടാണ് ?
2 comments:
പ്രൈമറി സ്കൂളിൽ അധികമാരും സ്പർശിക്കാത്ത മേഖല
വേറിട്ട പഠനാനുഭവങ്ങൾ, ഗംഭീരം ! ടീം ജി.എൽ.പി.എസ്.കോയിപ്പാടിന് അഭിനന്ദനങ്ങൾ
Post a Comment