(സ്വതന്ത്രരചനയിലേക്കുള്ള സർഗാത്മക പാത)
മൂന്നാം ടേം
രണ്ടാം ടേമിൽ രചനോത്സവം ഏറ്റെടുത്ത കുട്ടികൾ ടേം പരീക്ഷയിൽ ഒരു പേജിനപ്പുറം കഥ മികച്ച രീതിയിൽ എഴുതി
രചനോത്സവം ഏറ്റെടുക്കാത്തവർ പതറി.
വീട്ടിൽ പിന്തുണ ലഭിക്കാത്തത് ഒരു പ്രശ്നമാണ്.
പരിഹരിക്കണ്ടേ? വേണം. പക്ഷെ, എങ്ങനെ?
ക്ലാസ് പ്രവർത്തനമായി നടത്താം
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാം
ഭിന്ന നിലവാരക്കാരെ പരിഗണിച്ച് രചനോത്സവം നടത്തണം.
അത് എങ്ങനെ? പ്രകൃതി വിശദമാക്കാമോ?
ഇവിടെ നൽകിയ ചിത്രം പ്രദർശിപ്പിക്കുന്നു
ഘട്ടം 1 (15 മിനിറ്റ്)
എന്തെല്ലാം കാണുന്നു?
കുറിക്കൽ (പദസൂര്യനാക്കൽ)
ആരാണ് പദസൂര്യനാക്കേണ്ടത്?
എല്ലാവരും എഴുതുമ്പോൾ ടീച്ചറുടെ റോൾ എന്ത്?
എങ്ങനെ പിന്തുണ നൽകും?
ചുറ്റിനടന്ന് കുട്ടിയെഴയത്തുകൾ നിരീക്ഷിക്കുന്നു
പിന്തുണബുക്ക് ഉപയോഗിച്ച് സഹായിക്കുന്നു
ഓരോരുത്തർ ഒരു പദം വീതം ബോർഡിൽ എഴുതുന്നു
എഡിറ്റ് ചെയ്യുന്നു.
ടീച്ചർ എഴുതുന്നു
എല്ലാവരും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു
ഘട്ടം 2, വാക്യനിർമിതി (15 മിനിറ്റ്)
പദസൂര്യനിൽ വാക്കുകൾ മാത്രമാണ്.
വാക്യങ്ങളാക്കാമോ?
ബോർഡിൽ ഒന്നോ രണ്ടോ വാക്യങ്ങൾ എഴുതുന്നു
ഘട്ടം 3 കഥ എഴുതാം ( 20 മിനിറ്റ് )
കഥയുടെ തുടക്കം എങ്ങനെയെല്ലാം ആകാം? എത്ര സാധ്യതകൾ ഉണ്ട്?
ചർച്ച
കുട്ടിക്ക് എവിടെ നിന്നും തുടങ്ങാം
1. ഒരിക്കൽ ഒരു പൂമ്പാറ്റ പറന്നു
2. കുഞ്ഞുക്കുറു ബലൂണിൽ പറന്നു.
3. പൂമ്പാറ്റയെ പിടിക്കണം
ഏട്ടൻ കുറു വേലിയിൽ കയറി
4...........
കൂട്ടെഴുത്ത്
കഥ പറയൽ (ഓരോരുത്തരും)
ഒരു കഥ തെരഞ്ഞെടുക്കൽ
ആദ്യവരി ഒരാൾ എഴുതണം
അടുത്ത വരി അടുത്തയാൾ
പരസ്പരം സഹായിക്കണം
എഴുതിക്കഴിഞ്ഞാൽ വായന.
കഥയെ ചിത്രകഥയാക്കൽ (തുടർപ്രവർത്തനം)
എല്ലാവരും കഥയെ ചിത്രകഥയാക്കൽ (വ്യക്തിഗതം)
നാലോ അഞ്ചോ ചിത്രങ്ങൾ. എല്ലാവരും വരച്ച് എഴുതണം
വരികൾ കൂട്ടെഴുത്തു കഥയിൽ ഉള്ളവ അടിക്കുറിപ്പായി നൽകിയാൽ മതി
അവതരണം (കൂട്ടെഴുത്ത് കഥ)
ചിത്രകഥകൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു
1 comment:
ഒന്നാം ക്ലാസ് കുട്ടികൾക്ക് ഇത്ര മനോഹരമായി എഴുതുവാൻ കഴിയുമോ?
തെളിവ് മുന്നിലുള്ളപ്പോൾ സംശയത്തിന് പ്രസക്തിയില്ല.
എല്ലാ വിഷയങ്ങളിലും മുന്നേറ്റമുണ്ടാവട്ടെ
Post a Comment