ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 9, 2024

35 വിദ്യാലയങ്ങളിലെ 100 രക്ഷിതാക്കള്‍ ഒന്നാം ക്ലാസിലെ പഠനത്തെക്കുറിച്ച് പറയുന്നത്

 

 

1

ഇതുപോലെ തന്നെ " ഒന്നാം ക്ലാസ് ഒന്നാന്തരം" ആയി തന്നെ മുന്നോട്ട് പോകട്ടെ

 

ഒന്നാം ക്ലാസ് ഒന്നാന്തരം " എന്ന് തന്നെ പറഞ്ഞ് തുടങ്ങട്ടെ. എൻ്റെ മോൾ ഒന്നാം ക്ലാസിലെത്തിയത് മുതൽ പഠനത്തിലായാലും പാഠ്യേതരപ്രവർത്തനത്തിലായാലും നല്ല പുരോഗമനം വന്നിട്ടുണ്ട്. അവൾക്ക് എഴുതാനും വായിക്കാനും നന്നായി അറിയുന്നുണ്ട്. സ്വന്തമായി ഓരോ വാചകങ്ങൾ പറയാനും ശ്രമിക്കുന്നുണ്ട് . അതിന് സംയുക്ത ഡയറി വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പിന്നീട് എല്ലാ വെള്ളിയാഴ്ച കളിലുമയക്കുന്ന രചനോത്സവം ഇവൾക്ക് നല്ല ഇഷ്ടമാണ് .

കുട്ടികളുടെ ചിന്താശേഷി വളർത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പിന്നീട് പറയേണ്ട ഒരു കാര്യം വായനാ കാർഡിനെ കുറിച്ചാണ് .
അത് എഴുതുമ്പോഴും വായിക്കുമ്പോഴും അവരുടെ വായനാശീലം ഒപ്പം വളരുന്നുണ്ട്. 
ഈ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങൾ വളരെ നല്ല നിലവാരത്തിൽ ഉള്ളത് തന്നെയാണ്. കുട്ടികൾക്ക്
വളരെയേറെ ഇഷ്ടപ്പെട്ടുന്ന രീതിയിലാണ് ഇത് ഇറക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട

പ്രവർത്തനങ്ങളും കുട്ടികൾക്ക് നല്ല രീതിയിൽ പഠന നിലവാരം ഉയർത്താൻ
സഹായിക്കുന്നുണ്ട്. 
ടീച്ചർമാരുടെ പിന്തുണയും പ്രോത്സാഹനവും പറയാതിരിക്കാൻ പറ്റില്ല. അവർക്ക് കുട്ടികളോടുള്ള സമീപനവും വളരെ മികച്ചതാണ്. പിന്നീട് പറയാനുള്ളത് ക്ലാസ് പി ടി എ യെ കുറിച്ചാണ് . 
രണ്ട് പി ടി എ നടത്തിയിരുന്നു അതിൽ അധ്യാപകർ രക്ഷിതാക്കൾ തമ്മിലുള്ള വെറുമൊരു കൂടിക്കാഴ്ച മാത്രം ആയിരു ന്നില്ല. 
രക്ഷിതാക്കൾക്ക് എന്ത് അഭിപ്രായം വേണമെങ്കിലും പറയാനുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നു. 
ഇതുപോലെ തന്നെ " ഒന്നാം ക്ലാസ് ഒന്നാന്തരം" ആയി തന്നെ മുന്നോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
എന്ന് അഞ്ജലി
M / o ആരാധ്യകൃഷ്ണ . കെ. പി
I B ക്ലാസ്
എ യു പി എസ് അഴിയന്നൂർ
 

2

കുഞ്ഞനിയത്തിക്കൊപ്പം ഡയറി എഴുതി ചേച്ചിയും

എന്റെ മകൾ ആഫിയ മിസ്റിൻ ഇരുമ്പുഴി ജി. എം. യു. പി സ്കൂളിലെ ഒന്നാം ക്ലാസിൽ ആണ്.ഒട്ടുമിക്ക കുഞ്ഞു മക്കളെയും പോലെ ഒന്നാം ക്ലാസ് തുടങ്ങുമ്പോൾ മലയാള അക്ഷരങ്ങൾ പലതും അവളോടും പിണക്കത്തിലായിരുന്നു. മലയാളം വായിക്കാനും എഴുതാനും എല്ലാം വളരെ അധികം ബുദ്ധിമുട്ടായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ക്ലാസ് പി. ടി. എ യിൽ ക്ലാസ് ടീച്ചറായ ഫൗസിയ ടീച്ചർ സംയുക്ത ഡയറി എഴുതുന്നതിനെ കുറിച്ച് പറയുന്നത്.അത് എഴുതിയാലുള്ള ഗുണ വശങ്ങൾ ടീച്ചർ പറഞ്ഞിരുന്നെങ്കിലും മിക്ക അമ്മമാരെയും പോലെ "അയ്യോ ഇനി അതും എഴുതണോ "ഇനി അതിനും സമയം കണ്ടെത്തണമല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. അല്ലേലും ഈ ഒന്നാം ക്ലാസ്സിലെ കുട്ടികളൊക്കെ എന്ത് ഡയറിയെഴുതാൻ ചിന്തയായിരുന്നു.
എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഡയറി എഴുതി തുടങ്ങി വളരെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞാൻ അനുഭവിച്ചു അറിഞ്ഞതെന്ന് തന്നെ പറയാം.ആദ്യ രണ്ട് മൂന്ന് ദിവസങ്ങളിൽ ഡയറിക്ക് വിഷയങ്ങൾ ഞാനാണ് കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളിൽ അവൾ തന്നെ വിഷയങ്ങൾ കണ്ടെത്താനും ഉത്സാഹത്തോടെ "ഇന്നത് എഴുതാം ഉമ്മച്ചീന്ന് " പറയാനും തുടങ്ങി. അവർ കുഞ്ഞു മക്കളെ സംബന്ധിച്ചു നമ്മൾ നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും അവരുടെ മനസ്സിൽ പ്രാധാന്യമേറിയതാണെന്ന് അന്ന് മുതൽ എനിക്ക് മനസ്സിലായി.അവരുടെ കൊച്ചു ലോകം അവർക്ക് എത്രമാത്രം വലുതാണെന്നും. അതൊക്കെ ഒരു വിഷയമാണോ എന്ന് നമുക്ക് തോന്നുന്ന പല കാര്യങ്ങളും അവർക്ക് അത്രമാത്രം വിലപ്പെട്ടതായിരുന്നു.
 
ഓരോ കുഞ്ഞ് കാര്യങ്ങളും അവരുടെ ലോകത്ത് വളരെ അധികം സൗന്ദര്യമുള്ളതായിരുന്നു.
ആദ്യദിവസങ്ങളിൽ അവൾക്കന്യമായിരുന്ന പല അക്ഷരങ്ങളും വളരെ കുറച്ച് ദിവസങ്ങളിൽ തന്നെ അവളോട് കൂട്ടുകൂടിയതോടു കൂടി ഞാനും ഡയറി എഴുത്ത് ഇഷ്ടപെട്ട് തുടങ്ങി. ഓരോ കാര്യങ്ങളും എഴുതുമ്പോൾ 'ഇതിങ്ങനെ അല്ലേ എഴുതുക ' എന്ന് അവൾ ഇങ്ങോട്ട് പറഞ്ഞു തരുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒന്നാം ക്ലാസ്സിലെ എന്റെ കുഞ്ഞു മോള് ന്യൂസ് പേപ്പറും മറ്റു മലയാളം പുസ്തകങ്ങളും ഒക്കെ ആവേശത്തോടെ വായിച്ചു നോക്കാൻ ഇതോടു കൂടി തുടങ്ങി.
ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ രണ്ട് മൂന്ന് വർഷത്തോളം പ്രയത്നിച്ചാലും ഇത്രത്തോളം അവൾ മലയാളത്തോട് ഇണങ്ങുമായിരുന്നോ എന്ന് സംശയം തന്നെ ആണ് .
ഒന്നാം ക്ലാസ്സിലെ മോളുടെ ഡയറി ശീലം കണ്ട് എന്റെ അഞ്ചാം ക്ലാസ്സിലെ മോള് ഡയറി എഴുത്ത് ആരംഭിച്ചു എന്നത് ഇവിടെ ഞാൻ വളരെ അധികം സന്തോഷത്തോട് കൂടി തന്നെ പറയട്ടെ.. അതിന് അവൾക്ക് പ്രചോദനം നൽകിയത് നമ്മുടെ ഈ സംയുക്ത ഡയറി തന്നെ ആണ്..
വളരെ കുറഞ്ഞ കാലം എന്റെ രണ്ടു മക്കളിലെയും നല്ല മാറ്റത്തിന് കാരണക്കാരിയായ ടീച്ചറിന് ഞാൻ വളരെ അധികം നന്ദി പറയട്ടെ.. ഒത്തിരി സന്തോഷത്തോടെ .....
ബിസ്മിത
M/o ആഫിയ മിസ്റിൻ
ജി. എം. യു. പി. എസ്
ഇരുമ്പുഴി
മലപ്പുറം . ബി.ആർ സി
മലപ്പുറം
 

3 ശാലിനി ടീച്ചറെ പോലെ ഒരു ടീച്ചറെ കിട്ടിയത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്

 
പ്രിയപ്പെട്ട ശാലിനി ടീച്ചർ ,ഞാൻ ശ്രീനന്ദയുടെ അമ്മയാണ് , എൻ്റെ മകൾ ശ്രീനന്ദയ്ക്ക് സംയുക്ത ഡയറി,രചനോത്സവം റീഡിംങ് കാർഡ് വായന എന്നിവയെല്ലാം മോൾക്ക് ഒരു പാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രീ നന്ദ ചെറുപ്പത്തിൽ അധികം സംസാരിക്കാനും സംസാരിച്ചാൽ അക്ഷരങ്ങൾ വ്യക്തമായി പറയാനും ഉച്ചാരണം വരാനും എല്ലാം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ നന്നായി എഴുതാനും വായിക്കാനും, ചിന്തിക്കാനും , ചിത്രം വരയ്ക്കാൻ ഒട്ടും അറിയാത്ത എൻ്റെ മകൾ അത്യാവശ്യം ചിത്രം വരയ്ക്കാനും കളർ ചെയ്യാനും ഏതൊരു പേപ്പറോ , ഫ്ലക്സ് ബോർഡോ, ബുക്കോ കണ്ടാൽ അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും വായിക്കാനുള്ള ശ്രമവും, ഒന്നാം ക്ലാസിൽ എത്തിയ 6 മാസം കൊണ്ട് മോൾക്ക് സാധിച്ചു. അതിൽ ശാലിനി ടീച്ചർക്ക് ഒരു പാട് നന്ദി പറയുന്നു. 
ഈ പാഠപുസ്തകവും, വർക്ക് ബുക്ക്,രചനോൽസവം, സംയുക്ത ഡയറി എന്നിവ കുട്ടികൾക്കും,രക്ഷിതാക്കൾക്കും പുതിയ അനുഭവമാണ് കുട്ടികൾ സ്വന്തമായി ചിന്തിക്കാനും അവർക്ക് അത് എഴുതാനും അവരിലെ സർഗാതമക കഴിവുകളെ പുറത്ത് കൊണ്ടുവരാനും കഴിഞ്ഞു. ആദ്യമൊക്കെ അവരെ എങ്ങനെ എഴുതണം എന്ന് പറഞ്ഞു കൊടുത്തു. ഇപ്പോൾ അവർ തനിച്ച് എഴുതാൻ തുടങ്ങി 'ചിലതെറ്റ് തിരുത്തലുകൾ മാത്രം മതി ഇപ്പോൾ ഞങ്ങളുടെ ഭാഗത്തു നിന്നും . ഇത്രത്തോളം ഇവരെ മാറ്റി എടുക്കാൻ ടീച്ചർ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ശാലിനി ടീച്ചറെ പോലെ ഒരു ടീച്ചറെ കിട്ടിയത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. അതാത് ദിവസത്തെ കാര്യങ്ങൾ കൃത്യമായി രക്ഷിതാവിനെ അറിയിക്കാനും കുട്ടികളെ എങ്ങനെ പഠിപ്പിൽ ശ്രദ്ധിക്കണ മെന്നും എല്ലാം ടീച്ചർ പറഞ്ഞു തരുന്നു . ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീച്ചറോടുള്ള ഞങ്ങളുടെ സ്നേഹവും ,നന്ദിയും, കടപ്പാടും ഒരു വാക്കുകൊണ്ട് പറഞ്ഞ് തീർക്കാൻ പറ്റില്ല. ശാലിനി ടീച്ചർ ഒന്നാം ക്ലാസിനും,അഴിയന്നൂർ സ്ക്കൂളിനും കിട്ടിയ നല്ലൊരു മുതൽ കൂട്ടാണ് . ടീച്ചർ നല്ലൊരു മാതൃകാ അധ്യാപികയാണ്
എന്ന്
ശ്രീനന്ദയുടെ അമ്മ സൗമ്യ
Aups Azhiyannur school
Kadampazhipuram
Palakkad
 

4. ഇനിയും ഇതുപോലുള്ള പുതിയ കുഞ്ഞു കുഞ്ഞു പ്രവർത്തനങ്ങൾക്ക് വഴിതെളിയട്ടെ

 
എന്റെ മകൻ ഉജ്വൽ കൃഷ്ണ പലയാട് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു

അവൻ ഒന്നാം ക്ലാസ്സിൽ വന്നപ്പോൾ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു കാരണം അവന് വായിക്കാൻ ഒക്കെ നല്ല ബുധിമുട്ട് ഉണ്ടായിരുന്നു ഞാൻ അത് അവന്റെ ക്ലാസ്സ്‌ ടീച്ചറായ സുസ്മിത ടീച്ചറോട് പറഞ്ഞു അവന് എഴുതുതാനും വായിക്കാനും നല്ല മടി തന്നെ ആയിരുന്നു അപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു നമുക്ക് അവനെ റെഡിയാക്കിയെടുക്കാം


അങ്ങനെ ക്ലാസ്സിലെ ഓരോ കുഞ്ഞു കുഞ്ഞു പ്രവർത്തനങ്ങളും അവൻ ചെയ്യാൻ തുടങ്ങി പിന്നെ വായനക്കാർഡിലൂടെയുള്ള വായന ശീലം അത് വായിച്ചു പഠിച്ചു വന്നപ്പോൾ പിന്നെ ദിവസവും ക്ലാസ്സിൽ നേരത്തെ എത്തിയിട്ട് ഓരോ കാർഡുകളും വായിച്ചു നോക്കാൻ തുടങ്ങി പിന്നെ കുട്ടികളുമായിട്ടുള്ള ടീച്ചറുടെ ഇടപെടൽ നല്ല മികച്ച രീതിയിൽ തന്നെ മക്കൾക്ക് കൊടുക്കുന്നുണ്ട് പിന്നെ മക്കളോടും രക്ഷിതാകളോടും നല്ല ഫ്രണ്ട്ലി ആയിട്ടാണ് ടീച്ചറുടെ ഇടപെടൽ 
പിന്നെ ക്ലാസ്സിനു പുറമെ പുറത്തുള്ള കാഴ്ചകൾ കാണിച്ചുകൊടുത്തുകൊണ്ടാണ് ടീച്ചർ മക്കൾക്ക് പഠിപ്പിക്കുന്നത് അതിൽ രക്ഷിതാക്കളായ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. പിന്നെ അവരുടെ സംയുക്ത ഡയറി അത് വളരെയധികം മക്കൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് ഡയറി ആദ്യമൊക്കെ പേന കൊണ്ടുള്ള എഴുതായിരുന്നു കൂടുതലും പിന്നെ അത് കുഞ്ഞെഴുത്തായി മാറി തുടങ്ങി ഇനി മുന്നോട്ടുള്ള ക്ലാസ്സുകളിൽ അക്ഷര തെറ്റുകളില്ലാതെ എഴുതാൻ എന്റെ മകന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.....സുസ്മിത ടീച്ചർ പാലയാട് എൽ പി യുടെ അഭിമാനമാനമാണ് അതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ടീച്ചറുടെ ഓരോ പരിശ്രമങ്ങളും കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒരു ഭാഗ്യമാണ്..
ഇനിയും ഇതുപോലുള്ള പുതിയ കുഞ്ഞു കുഞ്ഞു പ്രവർത്തനങ്ങൾക്ക് വഴിതെളിയട്ടെ ഞങ്ങളുടെ പാലയാട് എൽ പി സ്കൂൾ മുൻനിരയിൽ തന്നെ എത്തട്ടെ സുസ്മിത ടീച്ചർക്ക് ഒരുപാട് നന്ദി പറയുന്നു
എന്ന്
ഉജ്വൽ കൃഷ്ണയുടെ അമ്മ ആതിര വിജേഷ്
പാലയാട് എൽ പി സ്കൂൾ വടകര ഉപജില്ല

 5. ടീച്ചർ തരുന്ന പ്രതിദിന വായനാ പാഠങ്ങൾ വായിക്കുവാനും എഴുതുവാനും അവന് വളരെ ഇഷ്ടമാണ്.

 ഞാൻ മലപ്പുറം ജി എൽ പി മേൽമുറി സ്കൂളിലെ ഒന്നാംക്ലാസിൽ പഠിക്കുന്ന റയ്യാന്റെ ഉമ്മയാണ്.
 
സംയുക്തഡയറി ആദ്യമൊക്കെ ഞാനും മോനും കൂടിയാണ് എഴുതിയിരുന്നത്. ഇപ്പോൾ അവൻ ഒറ്റക്കിരുന്നാണ് എഴുതാറ്. അവന് അറിയാത്ത അക്ഷരങ്ങൾ മാത്രം ഞാൻ പറഞ്ഞു കൊടുക്കുo. 

ഓരോ ദിവസവും ഡയറി എഴുതാൻ അവന് വലിയ ഇഷ്ടമാണ്. എല്ലാ ദിവസവും ടിച്ചർ ഡയറിയിൽ സ്റ്റാറും, സ്റ്റിക്കറും ഗുഡ്ഡുംഇട്ടു കൊടുക്കുന്നത് അവന് വളരെ സന്തോഷമാണ് '. അത് കാണുമ്പോൾ എനിക്കും.ഓരോ ദിവസവും ഡയറിൽ എന്തെഴുതണം എന്നുള്ളത് അവൻ തന്നെ കണ്ടത്തി എഴുതും. അതിന് അനുയോജ്യമായ ചിത്രങ്ങൾ ഭംഗിയായി വരയ്ക്കാനും ശ്രമിക്കാറുണ്ട്. ഒന്നാം ക്ലാസിലെത്തിയതു മുതൽ അവനിൽ വലിയ മാറ്റമാണ്ഉണ്ടായത്. അവൻ നല്ലതു പോലെ സംസാരിക്കാൻ തുടങ്ങി.
ക്ലാസിൽ നടക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും വളരെ ഉത്സാഹത്തോടു കൂടി സംസാരിക്കുo. പാഠഭാഗങ്ങൾ സ്വന്തമായി വായിക്കുo. ടീച്ചർ തരുന്ന പ്രതിദിന വായനാ പാഠങ്ങൾ വായിക്കുവാനും എഴുതുവാനും അവന് വളരെ ഇഷ്ടമാണ്. ഇംഗ്ലീഷ് ബുക്കിലെ ചെറിയ വാക്യങ്ങൾ സ്വന്തമായി വായിക്കുന്നുണ്ട്. പുറത്തു പോകുമ്പോൾ ബോർഡുകൾ വായിക്കാൻ ശ്രമിക്കുo.
എല്ലാ വിധ പിന്തുണയോടെ കുട്ടികൾക്കൊപ്പം നിൽക്കുകയും നയിക്കുകയും ചെയ്യുന്ന ടീച്ചർക്കും കുട്ടികൾക്കും എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് റയ്യാന്റെ ഉമ്മ
. ഉമ്മുകുൽസു
m/o റയ്യാൻ
ജി എൽ പി എസ് മേൽമുറി, മരുതിൻ ചിറ
മലപ്പുറം

 6.
കഥ എഴുതുവാനും വായിക്കാനും പഠിച്ചു.

 
സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞാൽ ആദ്യം കൂടെയിരുന്ന് അക്ഷരങ്ങളും ചിഹ്നങ്ങളും പറഞ്ഞുകൊടുത്ത് എഴുതിക്കണം ആയിരുന്നു. എന്നാൽ ഇപ്പോൾ സംയുക്ത ഡയറി തന്നെയാണ് എഴുതുന്നത്. കിട്ടാത്ത അക്ഷരങ്ങൾ വരുമ്പോൾ ആ അക്ഷരങ്ങൾ ഉൾപ്പെടുന്ന വാക്കുകൾ പറഞ്ഞു കൊടുക്കുമ്പോൾ അവന് പരിചിതമായതാണെങ്കിൽ അവൻ ആ അക്ഷരം എഴുതി ഡയറി പൂർത്തിയാക്കുന്നു. ഇതുവരെ പഠിച്ചിരിക്കുന്ന അക്ഷരങ്ങളും സ്വരങ്ങളും എല്ലാം കൃത്യമായി അവൻ എഴുതുന്നു.

കഥ എഴുതുവാനും വായിക്കാനും പഠിച്ചു. അവൻ സ്കൂളിൽ വച്ച് എഴുതിയ കാക്ക പ്രഥമൻ വച്ച് കഥ ടീച്ചർ എനിക്ക് അയച്ചു തന്നപ്പോൾ അത്ഭുതം തോന്നി. ടീച്ചർ നൽകുന്ന വായന കാർഡുകൾ വായിക്കാനും ചിത്രങ്ങൾ വരയ്ക്കാനും വളരെ ഇഷ്ടമാണ്.ക്ലാസ്
പി റ്റി എ കൂടുമ്പോൾ നല്ല അഭിപ്രായമാണ് ഓരോ രക്ഷിതാക്കളും പറയുന്നത്. ഓരോ കുട്ടികളുടെയും പഠന നിലവാരത്തെപ്പറ്റി ടീച്ചർ കൃത്യമായ മനസ്സിലാക്കുകയും അത് രക്ഷിതാക്കളെ ധരിപ്പിക്കുകയും ചെയ്യുന്നു.സ്കൂളിലെ ടീച്ചർമാരും രക്ഷിതാക്കളും തമ്മിൽ വളരെ നല്ലൊരു ബന്ധം നിലനിൽക്കുന്നു.
പാട്ടരങ്ങിലെ പാട്ടുകൾ കുട്ടികളെല്ലാവരും ചേർന്ന് പാടി ക്ലാസ്പി റ്റി എ നടക്കുമ്പോൾ അവതരിപ്പിക്കാറുണ്ട്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടാവാറുണ്ട്. പാലപ്പത്തിന്റെ പാട്ട് അവന് ഒത്തിരി ഇഷ്ടമാണ്.
ഓരോ പാഠത്തിലെയും നിരീക്ഷണങ്ങൾ അവന് ഇഷ്ടമാണ്. കിളിയെ നിരീക്ഷിച്ചത്, അതുപോലെ ഇലയിൽ ഇഴയുന്ന പുഴു ഈ പ്രവർത്തനങ്ങൾ എല്ലാം അത്ഭുതത്തോടെയും രസകരമായും ആണ് കണ്ടത്. പൂവൻ കോഴിക്ക് വാല്,പട്ടിയുടെ മുഖം പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്നത് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയ്തിട്ട് വീട്ടിൽ വന്ന് വിശേഷങ്ങൾ പറയാൻ വളരെ താല്പര്യമാണ്.
അവൻ പാഠപുസ്തകം വായിക്കുന്നതിന് ഒപ്പം തന്നെ ചിത്രകഥ ബുക്കുകളും വായിക്കുന്നു.കൂടാതെ ടീച്ചർ പറയാറുണ്ട് ടീച്ചർ എടുക്കാൻ പോകുന്ന യൂണിറ്റ് അവൻ തനിയെ വായിക്കുമെന്ന്. ഇതെല്ലാം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
അവന്റെ ടീച്ചർ ചെറിയ സമ്മാനങ്ങൾ നൽകിയും സ്റ്റാർ നൽകിയും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ വളരെ താല്പര്യമാണ്.
എന്റെ കുട്ടിയിലുണ്ടായ മാറ്റം
അവൻ നന്നായി വായിക്കാൻ പഠിച്ചു.തെറ്റില്ലാതെ എഴുതാനും പഠിച്ചു.ഒരു ദിവസം ക്ലാസ്സ് വിട്ട് വന്നപ്പോൾ എന്നോട് ചോദിച്ചു കാക്കപ്പൂവിന്റെ നിറം എന്താണെന്ന്. ഞാൻ കറുപ്പ് എന്നാണ് പറഞ്ഞത്. കാക്കപ്പൂവിന്റെ നിറം നീലയാണെന്ന് അവനാണ് എനിക്ക് പറഞ്ഞ് തന്നത്. എന്റെ പാഠപുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.സ്കൂളിൽ നിരീക്ഷണം, പരീക്ഷണം എന്നിവ നടത്തിയാലും വീട്ടിൽ വന്ന് ചോദിക്കുകയും പഠിച്ച കാര്യങ്ങൾ പറഞ്ഞുതരികയും ചെയ്യും.
പുതിയ രീതി
ഓരോ പാഠങ്ങളും ചിന്തിക്കാനും പുതിയ അറിവുകൾ കിട്ടുവാനും മലയാള ഭാഷ ശരിക്കും പഠിക്കാനും പറ്റുന്നുണ്ട്. കണക്കും ഇംഗ്ലീഷും ഒന്നിനൊന്നു മെച്ചമാണ്. അഞ്ചുമാസത്തിനുള്ളിൽ എത്രയോ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രവർത്തനങ്ങളും ഈ പഠന രീതിയിലുണ്ട്. എല്ലാ പ്രവർത്തനങ്ങളും ചെയ്യുമ്പോൾ അധ്യാപകർക്ക് വർക്ക് കൂടുതൽ ആണെന്ന് തോന്നിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രങ്ങളെല്ലാം വെട്ടി കൊണ്ടുവരികയും അവരുടെ ബുക്കിൽ ഒട്ടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ . എന്നാൽ അതെല്ലാം കുട്ടികളിൽ നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എഴുത്ത്, വര, പ്രവർത്തനങ്ങൾ എല്ലാംകൊണ്ടും പാഠപുസ്തകം മികച്ചതാണ്. ചിത്രങ്ങളെല്ലാം മനോഹരം. നമ്മൾ വീട്ടിൽ പറയുന്ന സംസാര ശൈലിയാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്
എന്റെ മകന് ഇഷ്ടമുള്ള പാഠങ്ങൾ
പറവകൾ പാറി,പിന്നേം പിന്നേം ചെറുതായി പാലപ്പം എന്നെ യൂണിറ്റുകൾ വളരെ ഇഷ്ടമാണ്. മറ്റു ജീവികളോടുള്ള സ്നേഹവും വ്യത്യസ്ത ഭക്ഷണങ്ങളെ പറ്റിയും എല്ലാം ഈ പാഠഭാഗങ്ങളിൽ നിന്നും മനസ്സിലാക്കുന്നു.
നിർദ്ദേശങ്ങൾ
പാഠപുസ്തകത്തിൽ സ്വര ചിഹ്നങ്ങൾ ചേർത്ത് എഴുതുന്നത്, ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ ഓരോ പാഠത്തിന്റെയും അവസാനം ഉൾപ്പെടുത്തുകയാണെങ്കിൽ കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും എന്ന് തോന്നുന്നു. ബാക്കിയെല്ലാം ഒന്നിനൊന്നു മെച്ചം
നിമ്മി ലിഘു
അഥർവ്വ് ലിഘു
ഗവ.എൽ പി.എസ്. മലയാറ്റൂർ. അങ്കമാലി സബ് ജില്ല. എറണാകുളം
 

 7. ഒരുപാട് മാറ്റങ്ങൾ അവൾക്ക് ഉണ്ടാകുന്നുണ്ട്.

 
എൻ്റെ മകൾ ഹൈറ ഫാത്തിമ ( std 1) ഏകദേശം 90ൽ കൂടുതൽ ഡയറി കുറിപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു..... വളരെ അധികം ഉത്സാഹത്തോടെ യാണ് അവൾ ഡയറി എഴുതാൻ ഇരിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ അവൾക്ക് ഉണ്ടാകുന്നുണ്ട്.അക്ഷരങ്ങും ചിഹ്നങ്ങളും നന്നായിട്ട് ഇപ്പോൾ അവൾക്ക് അറിയാം..ചില കൂട്ടക്ഷരങ്ങൾ ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മുതൽ പുതിയതായി പഠിക്കാൻ തുടങ്ങി.. 

ഞാൻ മനസ്സിലാക്കിയത് സംയുക്ത ഡയറി എഴുതുന്ന കുഞ്ഞുങ്ങൾക്ക് വേഗത്തിൽ തന്നെ മലയാളഭാഷ പൂർണമായും ആരുടേയും സഹായം ഇല്ലാതെ തന്നെ വശമാക്കാൻ സാധിക്കും.. അതുപോലെ തന്നെയാണ് ഓരോ ദിവസവും സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങളും അല്ലാതെയുള്ളതും കുട്ടികൾ വീട്ടിൽ വന്ന് പറയുന്നു...ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മുതൽ ഹൈറ എല്ലാ കാര്യങ്ങളും ഓർത്തെടുത്ത് പറയാറുണ്ട്... ക്ലാസ്സിൽ ചെയ്യുന്ന ആക്ററിവിററികൾ ഡയറിയിൽ കുറിക്കാൻ അവൾക്ക് വളരെ താല്പര്യമാണ്. ഇതെല്ലം തന്നെ ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മുതൽ അവളിൽ പ്രകടമായ മാറ്റങ്ങളാണ്.
ഷെബീന നിസ്സാർ(M/O Hyrah Fathima)
GLPS കൂത്താട്ടുകുളം
ചിറ്റാർ, പത്തനംതിട്ട
 

 8. ഒന്നാം ക്ലാസിൽ പോയിട്ട് മകന് നല്ല മാറ്റമാണ് ഉണ്ടായത്.

 
എന്റെ മകൻ ഒന്നാം ക്ലാസ് എത്തിയപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല ഒന്നാം ക്ലാസിൽ എഴുതാനും വായിക്കാനും ഒക്കെ കുറെ കാണുമല്ലോ. അപ്പോഴാണ് മോന്റെ അധ്യാപകൻ സംയുക്ത ഡയറിയെ കുറിച്ച് പറയുന്നത്. അധ്യാപകൻ നന്നായി അത് വിശദീകരിച്ചു തന്നു. 

അപ്പോഴും ഞാൻ കരുതി എങ്ങനെ ചെറിയ കുട്ടികൾ ഡയറി എഴുതുമെന്ന്. ആദ്യമൊക്കെ അവന് ഡയറി എഴുതുമ്പോൾ അക്ഷരങ്ങൾ കിട്ടാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവന് ഡയറി എഴുതുമ്പോൾ അക്ഷരങ്ങളൊക്കെ കിട്ടാറുണ്ട് . അവനിൽ നല്ല മാറ്റമുണ്ട്. ഡയറി എഴുത്തിലൂടെ വായിക്കാനും എഴുതാനും പഠിച്ചു. രചനോത്സവത്തെക്കുറിച്ച് അധ്യാപകൻ പറഞ്ഞപ്പോൾ അവൻ എങ്ങനെ കഥയെഴുതുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ എന്റെ ആശങ്ക മറികടന്ന് അവൻ ആദ്യമായി കഥയെഴുതി.ഒന്നാം ക്ലാസിൽ പോയിട്ട് മകന് നല്ല മാറ്റമാണ് ഉണ്ടായത്. ഒന്നാം ക്ലാസിനെ മികച്ചതാക്കാൻ ശ്രമിക്കുന്ന എല്ലാ അധ്യാപകർക്കും എന്റെ പിന്തുണ അറിയിക്കുന്നു.
എന്ന്
ജിൽന (രക്ഷിതാവ് )
അക്ഷിത്. പി
മാച്ചേരി ന്യൂ യു. പി സ്കൂൾ

 9. കുട്ടികളുടെ മനസ്സറിയുന്ന രീതിയിലുള്ള പാഠ്യപദ്ധതിയിലൂടെയാണ് നമ്മുടെഓരോ കുട്ടികളും കടന്നു പോകുന്നത്

 
 
ഞാൻ ഗവൺമെന്റ് എൽ പി എസ് തോട്ടയ്ക്കാട് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദി ശ്രീജിത്തിന്റെ അമ്മയാണ്. ഒന്നാം ക്ലാസിലേക്ക് എന്റെ മകൻ കടന്നപ്പോൾ മുതൽ ഏറെ ആശങ്കയോടെയാണ് എന്റെ ഓരോ ദിനം കടന്നുപോയത്. പ്രീ സ്കൂൾ അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് അവൻ കടന്നു ചെല്ലുന്നത്. എങ്ങനെയായിരിക്കും അവൻ മലയാളം കൈകാര്യം ചെയ്യുന്നത് എന്ന് എനിക്ക് വലിയ ആശങ്കയായിരുന്നു. എന്നാൽ സംയുക്ത ഡയറി രചനയിലൂടെ അവനിൽ ഒരുപാട് മാറ്റങ്ങൾ കടന്നു വന്നു. 
 
അവൻ ഓരോ ദിനവും അവന്റെ ഡയറിയിൽ വളരെ ആവേശത്തോടെ പകർത്താൻ തുടങ്ങി. അവൻ വളരെ വേഗത്തിൽ സ്വതന്ത്ര രചനയിലേക്ക് കടന്നു എനിക്ക് അഭിമാനത്തോടെ പറയാം. ഒപ്പം ഒരു ചെറിയ വലിയ ചിത്രകാരനുമായി. അവനിന്ന് സ്വതന്ത്ര ഡയറിയും സ്വതന്ത്ര വായന കുറിപ്പുകളും തയ്യാറാക്കുന്നു. സ്വതന്ത്രമായി വായനയിലേക്ക് കടന്ന അവനെ കാത്തു സ്കൂളിൽ നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. തത്ഫലമായി ഇന്ന് അവൻ സ്വതന്ത്രമായി വായനക്കുറിപ്പുകൾ എഴുതി തയ്യാറാക്കാൻ തുടങ്ങിയിരിക്കുന്നു. കുട്ടികളിൽ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സംയുക്ത ഡയറിക്ക് കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് എന്റെ മകൻ.
ദിവസവും കുഞ്ഞെഴുത്തിലെ പ്രവർത്തനങ്ങൾ വീട്ടിൽ വന്നു പറയുവാനും അത് വായിക്കുവാനും അവനു വളരെ ഇഷ്ടമാണ്. കുട്ടികളിലെ ബുദ്ധിവികാസത്തിനും ആശയവിപുലീകരണത്തിനും ഇത് സഹായിക്കുന്നു എന്ന് നിസംശയം പറയാം.
എല്ലാമാസവും വിളിച്ചു ചേർക്കുന്ന ക്ലാസ് പിടിഎ കുട്ടികളുടെ പഠന നിലവാരത്തെ അളക്കുവാനും അവരിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും ഏറെ സഹായകമാകുന്നുണ്ട് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
കുട്ടികളുടെ മനസ്സറിയുന്ന രീതിയിലുള്ള പാഠ്യപദ്ധതിയിലൂടെയാണ് നമ്മുടെഓരോ കുട്ടികളും കടന്നു പോകുന്നത് എന്നത് തീർച്ചയാണ്.
നീതു
ആദി ശ്രീജിത്ത്
STD-1
ജി എൽ പി എസ് തോട്ടയ്ക്കാട്
തിരുവനന്തപുരം

 10. ഞങ്ങൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ല

 
ഞാൻ മൂലാട് എ എം ൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഹൈസാ ഫാത്തിമയുടെ ഉമ്മയാണ്. എന്റെ മകൾ ഒന്നാം ക്ലാസ്സിൽ പോകുമ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു എങ്ങനെ ആയിരിക്കും സ്കൂളിൽ നിന്നും അവൾക്ക് കിട്ടുന്ന അനുഭവങ്ങൾ,അതുവരെ അവൾ അറിയാത്ത ലോകമാണല്ലോ സ്കൂൾ. അവിടുത്തെ ചുറ്റുപാട്, ടീച്ചേർസ് . പക്ഷെ എന്റെ ആശങ്ക വെറുതെയാണ് എന്ന് എനിക്ക് മനസിലായി. അവൾക്ക് എല്ലാം പെട്ടന്ന് തന്നെ ഇഷ്ടമായി .അവൾ പറയും ദിവസവും സ്കൂൾ വേണം ,നല്ല രസമാണ് അവിടെ എന്നൊക്കെ .അതിന് കാരണം അവിടെ ഉള്ള ടീച്ചേർസ് ആണ് ടീച്ചേർസ് എല്ലാത്തിനും അവർക്ക് ഒപ്പം അവരിൽ ഒരാളായി കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു കൂട്ടകാരെ പോലെ സ്നേഹിച്ചും കൂടെ ഇരുന്നും അവർക്ക് മനസിലാക്കുന്നത് പോലെ പറഞ്ഞും പാടിയും കളിച്ചും ആണ് പഠിപ്പിക്കുന്നത്. 

അതുകൊണ്ട് തന്നെ ഞങ്ങൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ഒരു ആശങ്കയും ഇല്ല .അതുപോലെ മലയാളം അക്ഷരങ്ങൾ പെട്ടന്ന് തന്നെ എഴുതി പഠിച്ചു. സംയുക്ത ഡയറി എന്ന ആശയം വളെരെ നല്ല ഒരു അനുഭവമാണ് എനിക്ക് നൽകിയത്. ആദ്യം ഞാനും മകളും ആണ് ഡയറി എഴുതിയത് .അറിയാത്ത അക്ഷരങ്ങൾ എഴുതികൊടുത്തു.ഇപ്പോൾ എന്റെ സഹായം അവൾക്ക് ആവശ്യം ഇല്ല. എല്ലാം സ്വന്തം എഴുതുന്നു. ഓരോ ദിവസവും ഡയറി എഴുതാൻ അവൾക്ക് ഇഷ്ട്ടമാണ് സ്വയം വിഷയങ്ങൾ കണ്ടുപിടിച്ച് എഴുതുന്നു, ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നു. ഡയറി എഴുതുന്നത് കൊണ്ട് മലയാളം വായിക്കാനും എഴുതാനും കുറച്ചു കൂടെ എളുപ്പമായി. ഡയറി എഴുതുന്നത് കണ്ടിട്ട് എന്റെ മൂന്ന് വയസ് ഉള്ള മകൾ അംഗൻവാടിയിൽ നടന്ന കാര്യങ്ങൾ ഡയറി എഴുതുന്നത് പോലെ പറയും. അപ്പോൾ എനിക്ക് മനസിലായി ഡയറി എത്രമാത്രം കുട്ടികളിൽ മാറ്റം വരുത്തുന്നുണ്ട് എന്ന്. അതുപോലെ രചനോത്സവം എന്ന പരിപാടിയും നല്ല ഒരു ആശയം ആണ് മുന്നോട്ട് വെക്കുന്നത് .ഒരു ചിത്രം കണ്ടാൽ അതിന് പറ്റിയ കഥ ഉണ്ടാക്കാൻ കുട്ടികൾ ശ്രമിക്കുന്നു. കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ ചിന്തിച്ച് എഴുതാൻ ഉള്ള കഴിവ് ഉണ്ടാകുന്നു. പഠഭാഗങ്ങൾ സ്വന്തമായി വായിക്കുന്നു, ഇംഗ്ലീഷും നന്നായി വായിക്കാൻ ശ്രമിക്കുന്നു ,ഇതിനല്ലാം കുട്ടികളെ പ്രോത്സഹിപ്പിച്ച് ഒപ്പം നിൽക്കുന്ന ടീച്ചഴ്സിനെയും പറയാതിരിക്കാൻ പറ്റില്ല. പിടി എ മിറ്റിംഗ് വിളിച്ച് അവർ സ്കൂളിൽ ചെയുന്ന വർക്കുകൾ കാണിച്ച് ഓരോ കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്നു. കുട്ടികളെ അറിഞ്ഞുള്ള പഠനം ആണ് ഇപ്പോൾ നടക്കുന്നത് എന്ന് തീർച്ചയാണ്. രക്ഷിതാവ് എന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്.
ഫസ്ന ഹൈസാ ഫാത്തിമ മൂലാട് എ എം ൽ പി സ്കൂൾ കോഴിക്കോട്
 

 11. നമ്മുടെ നാട്ടിന്‍പുറത്തുള്ള ഇത്തരം സ്കൂളിൽ പഠിപ്പിക്കുന്നതിൽ എനിക്ക് അഭിമാനം

 
ഞാൻ റിത്ത ,
ഒന്നാം ക്ലാസിലെ വിതു കൃഷ്ണന്റെ അമ്മയാണ്. വിതുവിന് ഇഷ്ടപ്പെട്ട വിഷയം കണക്കും മലയാളവുമാണ്.
ഒന്നാം ക്ലാസിൽ ചേരുമ്പോൾ അവന് മലയാള അക്ഷരങ്ങൾ വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നു.
എന്നാൽ ഈ ആറ് മാസം കൊണ്ട് അവന് അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് വാക്കുകൾ എഴുതുവാനും വായിക്കാനും സാധിക്കുന്നുണ്ട് .അത് എന്റെ മോന്റെ വലിയ മാറ്റo തന്നെയാണ്.
ഇതിന് അവനെ സഹായിച്ചത് സo യുക്ത ഡയറി എഴുത്തും അവന്റെ ക്ലാസ് ടീച്ചറായ പ്രീത ടീച്ചറുടെ കഠിനമായ പിന്തുണയും പ്രോത്സാഹനവുമാണ്.
എന്റെ മകന് ടീച്ചറോട് ഒരു പാട് ഇഷ്ടമാണ്.
ഓരോ കുട്ടിയിലും ഈ ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ ഒരു ടീച്ചർക്ക് സാധിച്ചാൽ ആ കുട്ടിക്ക് നല്ല പുരോഗതി ഉണ്ടാകും.
പ്രീത ടീച്ചക്ക് അതിന് 100 % സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഒരോ കുട്ടിയെയും ടീച്ചർ നന്നായി മനസ്സിലാക്കി അവരുടെ ഓരോ കാര്യവും പി ടി എ മീറ്റിംങ്ങിൽ രക്ഷിതാക്കളൊട് പങ്ക് വെയ്ക്കുകയും ചെയ്യുന്നത് മക്കളുടെ പാഠ്യ പഠനേതര കാരത്തിലും മികച്ച മാററം വരുത്താൻ സാധിച്ചു .
നമ്മുടെ നാട്ടിൽ പുറത്തുള്ള ഇത്തരം സ്കൂളിൽ പഠിപ്പിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രമാണ് തോന്നുന്നത്.
എന്റെ മകന്റെ സ്കൂളിലെ H M നും അവന്റെ പ്രീയപെട്ട പ്രീത ടീച്ചർക്കും മറ്റ് ടീച്ചർമാർക്കും ഒരായിരം നന്ദി🥰
റീത്ത
വിതുകൃഷ്ണൻ
ഒന്നാം തരം
മുക്കോത്തടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ സബ്ജില്ല
കണ്ണൂർ

12. എൻ്റെ മോൻ്റെ കാര്യത്തിൽ ഒരുപാട് സന്തോഷം

 എന്റെ മകൻ മുഹമ്മദ് മുസ്തഫ ഗവ:യു.പി.എസ് പെരുമ്പറമ്പ് മൂടാൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.എൻ്റെ മോൻ പല വർക്കുകളും ചെയ്യുന്നത് കൊണ്ട് തന്നെ പുതിയ ആശയങ്ങൾ .അത് കവിതകൾ ആക്കാനും കഥകൾ ആക്കാനും അവന് താല്പര്യം ഉണ്ട്.അവൻ അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട്. അതുപോലെ പോസ്റ്ററുകൾ ആയാലും ബസ്സിൻ്റെ ബോർഡ് ആയലും കണ്ടാൽ അവന് വായിക്കാൻ വേണ്ടിയിട്ട് ശ്രമിക്കുന്നുണ്ട്. ചിലത് നല്ല രീതിയിൽ വായിക്കാനും കഴിയുന്നുണ്ട്.അതിനായി അവൻ്റെ ടീച്ചേഴ്സ് അവനെ സപ്പോർട്ട് ചെയ്യുന്നതിനോടൊക്കെ ഒരുപാട് നന്ദിയുണ്ട്.ഓരോ ദിവസവും ഡയറി എഴുതുന്നത് കൊണ്ട് തന്നെ ഡയറിയിൽ അവന് ഒരു ദിവസം എന്തൊക്കെയാണ് നടന്നതെന്ന് അറിയാനുള്ള താൽപര്യവും കാണുന്നുണ്ട്.

അതുപോലെ അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചെയ്യാൻ വേണ്ടിയും അവൻ ഒരുപാട് താല്പര്യം കാണിക്കുകയും ചെയ്യുന്നു.അങ്ങനെ പഠനത്തോടുള്ള താല്പര്യം കൂടാനും ഇത് സഹായിക്കുന്നുണ്ട്. ഇതിനെല്ലാം അവനെ സപ്പോർട്ട് ചെയ്ത രണ്ട് അധ്യാപകർക്കും ഒരുപാട് നന്ദിയുണ്ട്. ഒരു പാട് സന്തോഷമുണ്ട്. എന്തായാലും ഞാൻ എൻ്റെ മോൻ്റെ കാര്യത്തിൽ ഒരുപാട് സന്തോഷം ഉള്ള ഒരു parent ആണ് അതുകൊണ്ട് ഒരുപാട് നന്ദിയുണ്ട്.
 എന്ന് രക്ഷിതാവ്
സുഹറാബി എം

13.ഒരുപാട് മാറ്റങ്ങൾ ഞങ്ങളുടെ മക്കളിൽ ഉണ്ടായിട്ടുണ്ട്.

എന്റെ പേര് അക്ബർഷാ. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ജന്നത്തിന്റെയും ഹന്നത്തിന്റെയും പിതാവ് ആണ് ഞാൻ. A. M. L. P. S. വെമ്പല്ലൂർ ആണ് എന്റെ മക്കൾ പഠിക്കുന്നത്.          എന്റെ മകനും അവിടെ തന്നെ ആണ് പഠിച്ചിരുന്നത്.      'എന്റെ സ്കൂൾ ജീവിതവും ആരഭിച്ചത് ആ സ്കൂളിൽ നിന്നാണ്'. അത് കൊണ്ട് ആണ് ഒട്ടും മടിക്കാതെ ഞാൻ എന്റെ മക്കളെ ആ സർക്കാർ സ്കൂളിലേക്ക് അയച്ചത്.
സംയുക്ത ഡയറി എന്ന ഒരു പദ്ധതി കൊണ്ട് വന്നത് കുട്ടികളിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. അക്ഷരങ്ങൾ വായിക്കാനും എഴുതാനും എല്ലാം മനസിലാക്കാനും കുട്ടികളിൽ ഒരുപാട് പ്രയോജന പെടുന്നു.
അത് പോലെ തന്നെ ആണ് ആഴ്ചകളിൽ ടീച്ചേർസ് റീഡിങ് കാർഡ് കൊടുത്തു വിടുന്നത് അത് കുട്ടികളിൽ അക്ഷര സ്പുടത കൂട്ടുവാൻ വളരെ പ്രയോജന പെടുത്തുന്നു.
ഓരോ കുട്ടികളിലും അവരുടേതായ കഴിവുകൾ തെളിയിക്കുവാൻ ടീച്ചേർസ് അവർക്ക് അവസരങ്ങൾ ഇണ്ടാക്കി കൊടുക്കുന്നു. അതായത് കവിതകൾ, കഥകൾ, ചിത്രാരചനകൾ, ഇടക്ക് ഇടക്ക് സ്കൂളിൽ നടത്തുന്നുണ്ട്.
അത് പോലെ തന്നെ മാസത്തിൽ ഒരിക്കൽ രക്ഷിതാക്കളും ടീച്ചേഴ്സും പി. ടി. എ. മീറ്റിങ് എന്ന യോഗം കൂടാറുണ്ട്.
അതിൽ കുട്ടികൾക്ക് ഉണ്ടായ ചെറുതും വലുതും ആയ മാറ്റങ്ങൾ എന്തല്ലാം എന്ന് ചോദിക്കാൻ ടീച്ചേർസ് മറക്കാറില്ല.
പുതിയ പാഠഭാഗങ്ങൾ എടുക്കുമ്പോൾ എല്ലാ കുട്ടികളും ചേർന്ന് ആക്ഷൻ കാണിച്ചു കൊണ്ട് നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.
ഓരോ പാഠം ഭാഗങ്ങളും എടുക്കുമ്പോൾ അവർക്ക് ഓരോ ആക്ടിവിറ്റി ചെയ്യുവാൻ ടീച്ചേർസ് കൊടുക്കാറുണ്ട്.    അത് അവർ വലിയ ഉത്സാഹത്തോടെയും ഇഷ്ടത്തോടെയും ചെയ്ത് തീർക്കാറുണ്ട്.
അതിൽ ഉപരി ടീച്ചേർസ് ഫോണിൽ ഒരു ഗ്രൂപ്പ്‌ ഇണ്ടാക്കുകയും ഓരോരോ ദിവസം ഓരോ ആക്ടിവിറ്റിസും അതിൽ വിടിയിക്കാറുണ്ട്. അത് കൂടുതൽ രക്ഷിതാക്കളും കുട്ടികൾക്കും വളരെ അധികം പ്രയോജന പെടുന്നു.
ടീച്ചർമാരുടെ പ്രോത്സാഹനം വളരെ അധികം ഇണ്ട്.
അതുപോലെ തന്നെ ഞങ്ങളുടെ കുട്ടികൾക്ക് സ്കൂൾ കഴിഞ്ഞു വന്നാൽ സ്കൂളിലെ വിശേഷങ്ങൾ പറയുവാനും ബാഗ് എടുത്ത് വെച്ച് എല്ലാ കാര്യങ്ങളും ചെയ്യുവാനും ഒരുപാട് ഇഷ്ട്ടം ആണ്.ഒരുപാട് മാറ്റങ്ങൾ ഞങ്ങളുടെ മക്കളിൽ ഉണ്ടായിട്ടുണ്ട്.
അത് കൊണ്ട് തന്നെ ടീച്ചേഴ്സിനും മറ്റു രക്ഷാകര്‍ത്താക്കൾക്കും ഇതിന്റ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട്.

14.  ടീച്ചേഴ്സിനും ഒന്നാം ക്ലാസ്സിലെ പാഠപുസ്തകങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി

എന്റെ പേര് ജെസ്സി, AMLP school വെമ്പല്ലൂരിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ബിസ്മി ഫാത്തിമയുടെ രക്ഷിതാവാണ് .
സ്കൂൾ തുറന്നു പുതിയ പാഠപുസ്തകങ്ങൾ കിട്ടിയപ്പോൾ അത് വായിക്കാനും, അതിലെ കഥകൾ കേൾക്കാനും മോൾക്ക് വലിയ ഉത്സാഹമായിരുന്നു._ _മലയാളം അക്ഷരങ്ങൾ ചേർത്ത് വായിക്കാൻ അറിയാത്തതു കൊണ്ട് എന്റെ ജോലിയെല്ലാം കഴിയുന്നത് വരെ മോൾ കാത്തിരിക്കും.അങ്ങിനെ ഒഴിവു സമയങ്ങളിൽ ഞാനവൾക്ക് പാഠഭാഗങ്ങൾ വായിച്ചു കൊടുക്കുമായിരുന്നു.അതിലെ ചെറിയ കഥകൾ വലിയ ഇഷ്ട്ടത്തോടെ മോൾ കേട്ടിരിക്കുമായിരുന്നു. വായിക്കാൻ അറിയില്ലെങ്കിലും കുട്ടികൾക്കിഷ്ടപ്പെട്ട രീതിയിലുള്ള ആഗർഷണീയമായ ചിത്രങ്ങൾ ഉള്ളതുകൊണ്ട് ആ ചിത്രങ്ങൾ നോക്കിയും അവൾ കുറെ സമയം ഇരിക്കുമായിരുന്നു._
  • _പാഠഭാഗങ്ങൾ അതാതു ദിവസങ്ങളിൽ എടുക്കുന്നത് അന്നു തന്നെ ടീച്ചർ വായിപ്പിച്ചു പഠിപ്പിക്കുകയും ടീച്ചർ പറഞ്ഞത് പ്രകാരം വീട്ടിൽ നിന്ന് നല്ലതുപോലെ വായിപ്പിക്കുകയും ചെയ്തത്തിനു ശേഷമാണ് ബിസ്മി മലയാളം ചേർത്തു വായിക്കാൻ തുടങ്ങിയത്._
  • _ടീച്ചർ ക്ലാസ്സെടുക്കുന്നത് വളരെ ഇഷ്ടത്തോടെ എന്നോട് വന്ന് പറയാറുണ്ട്. അതെ രീതിയിൽ വീട്ടിൽ അഭിനയിച്ചു ഫലിപ്പിക്കാറുമുണ്ട്.കൂടാതെ ചെറിയൊരു സ്ലേറ്റ് ചുമരിൽ തൂക്കി ഒരു കുഞ്ഞി ടീച്ചറായി അവൾ മാറാറുമുണ്ട്.അതും അക്ഷരങ്ങൾ കൂട്ടി വായിച്ചു പഠിക്കാനും, എഴുതാനും ഒരു എളുപ്പവഴി ആയിരുന്നു._
  • _പലപ്പോഴും ഞാൻ വായിച്ചു കൊടുക്കുമ്പോൾ അങ്ങിനെയല്ല ഉമ്മച്ചി ടീച്ചർ വായിക്കുന്നത് പോലെ വായിക്കണം എന്ന് പറഞ്ഞു എനിക്ക് വായിച്ചു തരാറുമുണ്ട്._ _അത് അവരുടെ ക്ലാസ്സ്‌ ടീച്ചർ അത്രമേൽ അവരിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണെന്ന് പലപ്പോഴുമെനിക്ക് മനസ്സിലാക്കാൻ സാധിച്ചു._
  • _പതിയെ, പതിയെ പുറത്തു പോകുമ്പോൾ poster വായിക്കാൻ തുടങ്ങി. പിന്നീട് കിട്ടുന്ന news പേപ്പറിലെ വാക്കുകൾ കൂട്ടി വായിക്കാനും,ചെറുകഥകൾ വായിക്കാനും തുടങ്ങി.കൂടാതെ ടീച്ചർ അവർക്ക് വായിക്കാനായി reading card -കൾ നൽകി കുഞ്ഞികഥകൾ വായിക്കാൻ പരിശീലിപ്പിച്ചു. കഥകൾ വായിക്കാൻ തുടങ്ങിയതോടെ മോൾക്ക് ഇഷ്ട്ടപ്പെട്ട വിഷയമായി മലയാളം മാറി._
  • _മോൾക്ക് മലയാളം വായിക്കുന്നത് പോലെ എഴുതാൻ കിട്ടുന്നില്ലല്ലോ എന്ന് തോന്നിയ സമയത്തായിരുന്നു സംയുക്ത ഡയറി എഴുതണമെന്ന് ടീച്ചർ പറഞ്ഞത്._
  • _ആദ്യ ദിവസങ്ങളിൽ ചെറിയൊരു വാചകത്തിൽ എഴുതി തുടങ്ങിയാൽ മതിയെന്നും ടീച്ചർ അറിയിച്ചു.അതിൽ അവർ ഓരോ ദിവസവും എഴുതുന്നത് എന്താണോ അതിന് അനുയോജ്യമായ ചിത്രവും വേണമെന്നും ടീച്ചർ നിർദേശിച്ചിരുന്നു._
  • _അതനുസരിച്ച് ജൂലൈ നാലാം തീയതി തിങ്കളാഴ്ച്ച മുതൽ ഡയറി എഴുതി തുടങ്ങി. ആദ്യ ദിവസങ്ങളിൽ ഞാൻ പറഞ്ഞു കൊടുക്കുന്ന കാര്യമേ മോൾ എഴുതിയിരുന്നുള്ളൂ._
  • _ചിത്രം വരയ്ക്കാനും, കളർ സെലക്ട്‌ ചെയ്യാനും ഞാൻ കൂടെ തന്നെ വേണമായിരുന്നു.കൂടാതെ മലയാളത്തിലെ ചിഹ്നങ്ങൾ ഒന്നും തന്നെ എഴുതാൻ അറിയില്ലായിരുന്നു. അന്നെല്ലാം ഞാൻ തിരുത്തി കൊടുക്കേണ്ടതായി വന്നു.കൂടാതെ ആഴ്ചയിൽ എത്ര ദിവസമുണ്ടെന്നോ, ദിവസത്തിന്റെ പേരുകളോ മോൾക്ക് അറിയില്ലായിരുന്നു. മാസങ്ങളുടെ പേരുകളും പുതിയൊരു അറിവായിരുന്നു.ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴേക്കും മോൾ ചിഹ്നങ്ങളെല്ലാം പഠിച്ചു തുടങ്ങി._
  • _പതിയെ പതിയെ അവളുടെ കൂടെയിരുന്നു എഴുതാൻ സഹായിക്കുന്നതിൽ നിന്നും അവൾ പോലുമറിയാതെ ഞാൻ പിൻമാറി തുടങ്ങി. ഡയറി എഴുതാനിരിക്കുന്ന സമയങ്ങളിൽ അടുക്കളയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഒഴിഞ്ഞു മാറി. ഒരുപാടിഷ്ട്ടത്തോടെ മോൾ പഠിച്ച പുതിയ അക്ഷരങ്ങൾ എനിക്ക് കാണാനായി അടുക്കളയിലേക്ക് ഓടി വന്നു കൊണ്ടിരുന്നു. അതെല്ലാം ഒറ്റക്ക് എഴുതുമ്പോൾ അവൾക്കുണ്ടായിരുന്ന സന്തോഷത്തിലധികം ഞാനും സന്തോഷിച്ചു. ദൈവത്തോട് നന്ദി പറഞ്ഞു._
  • _ദിവസങ്ങൾ പോകുന്നതിനനുസരിച്ച് അവൾക്ക് മലയാളം അക്ഷരങ്ങൾ ചേർത്തെഴുതുന്നതിലും എന്ത് എഴുതണമെന്നതിലും, ഏത് ചിത്രം വരയ്ക്കണം എന്നുള്ളതിലുമെല്ലാം ഒരു Idea കിട്ടി തുടങ്ങി._
  • _ഓരോ ദിവസത്തിലും ഡയറിയിൽ എന്ത് എഴുതണം എന്ന് മോൾ തന്നെ നേരത്തെ ഓർത്ത് വെക്കാൻ തുടങ്ങി.കൂടെ നല്ല ചിത്രങ്ങൾ വരക്കാനും, അതിന് അനുയോജ്യമായ നിറം നല്കാനും അവൾ പഠിച്ചു.ദിവസങ്ങളുടെ പേരുകൾ കൃത്യമായി പറയാനും, വായിക്കാനും, എഴുതാനും പഠിച്ചു._
  • _മലയാളം വായിക്കാനും, എഴുതാനും, കൂടാതെ ഓരോ ദിവസത്തെ പ്രധാനപ്പെട്ട കാര്യങ്ങൾ നോട്ട് ചെയ്യാനും,ഓർമ്മയിൽ സൂക്ഷിക്കാനും,മനോഹരമായ ചിത്രങ്ങൾ വരക്കാനും, അനുയോജ്യമായ കളർ select ചെയ്യാനും മോൾ പഠിച്ചു.സ്കൂളില്ലാത്ത ദിവസങ്ങളിൽ എഴുതാനും, വായിക്കാനും സംയുക്ത ഡയറികൊണ്ട് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്._
  • _ഏതെങ്കിലും പ്രത്യേക ദിവസം ഞാൻ മറന്നു പോവുകയും date തിരയുകയും ചെയ്യുമ്പോൾ മോൾ ഡയറിയിൽ എഴുതിയത് എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അങ്ങിനെ ഞാനും ബിസ്മിയുടെ ഡയറി പ്രയോജനപ്പെടുത്താറുണ്ട്._
  • __അതുപോലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ആ ദിവസത്തിന്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചും, പോസ്റ്ററുകൾ നിർമ്മിച്ചും, പാട്ടുകൾ പാടിയും ആ_ _ദിവസത്തെ അവരുടെ കുഞ്ഞു മനസ്സിൽ കോറിയിടാൻ ടീച്ചർ_ _ശ്രദ്ദിക്കാറുണ്ട്.ഒന്നാം ക്ലാസ്സിലെ ഓരോ പ്രവർത്തനങ്ങളും മോൾക്ക് നന്നായി ഗുണം ചെയ്യാറുണ്ട്._
  • _അതിലൂടെ പഠിക്കുന്നതെല്ലാം അവളുടെ കുഞ്ഞു മനസ്സിൽ പെട്ടെന്ന് പതിയുന്നതായി തോന്നാറുണ്ട്._
  • _കൂടാതെ ടീച്ചർ അത് വീഡിയോ ആയി ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ അത് അവർക്കൊരു പ്രോത്സാഹനമായും തോന്നാറുണ്ട്. ടീച്ചർ കുട്ടികളെയെല്ലാവരെയും അതിൽ പങ്കെടുപ്പിക്കാറുണ്ട്._ _അതിന് വേണ്ടി ഒരാഴ്ച മുൻപേ പേരെന്റ്സിനെ വിവരമറിയിക്കുന്നത് കൊണ്ട് അതൊരു ബുദ്ധിമുട്ടായി ഇത് വരെ തോന്നിയതുമില്ല.നല്ല,നല്ല ആസ്വാദ്യകരമായ പാട്ടുകൾ പാടിയും, ആടിയും കുട്ടികൾ താളമിടാറുണ്ട്. അതവർക്ക് വലിയൊരു സന്തോഷ നിമിഷങ്ങളാണ്.ഇതെല്ലാം വീഡിയോ രൂപത്തിൽ കൃത്യമായി ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാനും ടീച്ചർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്._
  • _ക്ലാസ്സ്‌ PTA വളരെ നല്ലൊരു കാര്യമായി തോന്നിയിട്ടുണ്ട്. PTA കൂടുമ്പോൾ ക്ലാസ്സ്‌ ടീച്ചറുടെ നിർദേശ പ്രകാരം കുട്ടികളുടെയും, രക്ഷിതാക്കളുടെയും തെറ്റുകൾ തിരുത്തി അവരുടെ പഠന നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്താൻ കഴിയാറുണ്ട്._
  • _അധ്യാപകരും,രക്ഷിതാക്കളും, കുട്ടികളുമായി PTA യിൽ ഒന്നിക്കുമ്പോൾ വലിയൊരു കൂട്ടുകുടുംബത്തിൽ എത്തപ്പെട്ടതായും അനുഭവപ്പെടാറുണ്ട്.കുട്ടികളുടെ പഠഭാഗങ്ങൾ ടീച്ചർ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുകയും, ചെറിയ വർക്കുകൾ ചെയ്യിപ്പിക്കുകയും ചെയ്യുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങുമെങ്കിലും എല്ലാവരും അത് ആസ്വദിക്കുന്നതായി തോന്നാറുണ്ട്._
  • _അധ്യാപികയെക്കുറിച്ച് പറയുകയാണെങ്കിൽ കുട്ടികളെ നല്ലപോലെ പരിഗണിക്കുന്ന വളരെ നല്ലൊരു ടീച്ചറെയാണ് അവർക്ക് കിട്ടിയിരിക്കുന്നത്.പഠിപ്പിക്കാൻ മാത്രമല്ല അവർക്കൊപ്പം പാടാനും, കളിക്കാനും,കഥകൾ പറയാനും ക്ലാസ്സ് ടീച്ചറുണ്ടാകാറുണ്ട്._
  • _ടീച്ചർ അന്നത്തെ വിഷയത്തെ കുറിച്ചുള്ള main point -കൾ ചിത്രങ്ങളോടുകൂടി ആ ആശയത്തിനെ മനസ്സിലാക്കുന്ന വിധം വളരെ മനോഹരമായി ബോഡിൽ എഴുതിയും,ആഘർഷണീയമാം വിധമുള്ള ചിത്രങ്ങൾ വരച്ചും അവരുടെ കുഞ്ഞു മനസ്സിലേക്ക് പകർത്തികൊടുക്കുന്നു. ഇങ്ങനെ കുട്ടികളിലേക്കിറങ്ങി അവരെ ഹൃദയത്തോട് ചേർത്ത് വെച്ച് അധ്യാപിക ക്ലാസ്സെടുക്കുമ്പോൾ ആ അധ്യാപികയെ കേട്ടിരിക്കുന്ന കുട്ടികൾക്ക് അതൊരു വലിയ ആവേശമാണുണ്ടാക്കുന്നത് . ഇങ്ങിനെ അവർക്കിഷ്ടപ്പെട്ട രീതിയിൽ ക്ലാസ്സെടുക്കുമ്പോൾ അവരുടെ കുഞ്ഞിളം മനസ്സിലേക്ക് അതെല്ലാം തറച്ചു കയറുന്നു. ആ സമയം കുട്ടികൾ ടീച്ചറുടെ വാക്കുകളല്ല ടീച്ചറെ തന്നെയാണ് പഠിക്കുന്നത്.അവരിലൊരാളായി ടീച്ചർ മാറിയിടത്താണ് ടീച്ചർ അവരുടെ ഓരോരുത്തരുടെയും പ്രിയപ്പെട്ട ടീച്ചറായത്. അതു കൊണ്ട് തന്നെയാണ് അസുഖം വന്ന് ലീവ് എടുക്കുന്ന ദിവസങ്ങളിൽ പോലും ക്ലാസ്സിലെത്താൻ കഴിയാതെ മോളുടെ കുഞ്ഞു മനസ്സ് വേദനിക്കുന്നത്._

  • _ഇത് വരെ എടുത്ത എല്ലാ വിഷയങ്ങളിലെയും പാഠഭാഗങ്ങൾ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന രൂപത്തിൽ തന്നെയാണുള്ളത്.English, Arabic, activiti ബുക്സ് ഇവയെല്ലാം വളരെ ലളിതമായ രൂപത്തിൽ കുട്ടികൾക്ക് ബോറടിപ്പിക്കാത്ത രീതിയിലാണുള്ളത്. maths പഠിക്കാനും കുട്ടികൾക്ക് വലിയ ഇഷ്ട്ടമാണ്.മലയാളം പാഠവലിയിലെ പിന്നേം, പിന്നേം ചെറുതായി പാലപ്പം എന്ന പഠഭാഗത്തിൽ കാക്ക പ്രഥമൻ ഉണ്ടാക്കിയ കഥ പറയൂ എന്ന ഭാഗം എഴുതാൻ വളരെ ഇഷ്ടമായിരുന്നു ബിസ്മിക്ക്. ഇക്കാക്കയും, മോളും ഇരുന്ന് കുറേ നേരത്തെ ചർച്ചകൾക്കൊടുവിൽ പായസക്കഥ എഴുതി തുടങ്ങി. അവസാനം ഞാനതു വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി._
  • _മലയാളം പാഠവലിയിലെ പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന എട്ടാമത്തെ അധ്യായമാണ് മോൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാഠഭാഗം. കുട്ടികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട മഴയെ ക്കുറിച്ചാണ് ഈ പാഠഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.വളരെ പ്രതീക്ഷയോടെ മഴയെ കാത്തിരിക്കുന്ന പാഠഭാഗത്തിലെ കൂട്ടുകാരെ പോലെ എന്റെ മോളും ആകാശത്തിലേക്ക് കണ്ണും നട്ടു കെഞ്ചിപ്പറയാറുണ്ട് മഴേ...പെയ്യുന്നുണ്ടോ.... ഇല്ലയോ എന്ന്._
  • _ഒൻപതാമത്തെ അധ്യായമായ ആഹാ എന്തൊരു സ്വാദ് എന്ന പാഠഭാഗത്തിലെ ആനയും, മൈനയും വിശന്നു വലഞ്ഞു നടക്കുന്നേരം പഴക്കുലയിൽ പിടിച്ചു കുലുക്കി പഴമെല്ലാം വായിലേക്കാക്കിയ ആന കൂടെയുണ്ടായിരുന്ന മൈനയെ നോക്കിയപ്പോൾ കാണാനില്ല.ആനയുടെ വയറ്റിൽ കൊത്തുകൊള്ളുകയും, സഹിക്കാൻ പറ്റാത്ത വേദന വരുകയും, അവസാനം വൈദ്യനെ കാണുകയും,ജിറാഫ് ശക്തമായി ഊതാൻ പറഞ്ഞപ്പോൾ ആന ഏമ്പക്കം വിടുകയും ആനയുടെ വയറ്റിൽ നിന്ന് കാണാതായ മൈന പുറത്തേക്ക് വരുകയും ചെയ്യുന്ന ആ ഒരു ഭാഗം ഞങ്ങൾക്ക് അവൾ വായിച്ചു തരാറുണ്ട്.നല്ല തമാശയാണെന്ന് പറഞ്ഞു ദീർഘനേരമവൾ പൊട്ടിച്ചിരിക്കുകയും ചെയ്യാറുണ്ട്. അവസാനം ആനയുടെ ഒരു പാടേ എന്നുപറഞ്ഞു വീണ്ടും അവൾ ചിരിക്കുമ്പോൾ അന്നേരം പല്ലുകളില്ലാത്ത അവളുടെ കുഞ്ഞു വായിൽ നോക്കിയിരിക്കാൻ നല്ല ചന്തമാണ്.ഇങ്ങനെ അവരുടെ കൊച്ചു മനസ്സകങ്ങളെ നല്ല രീതിയിൽ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും, കഥകളിലൂടെയും, പാട്ടുകളിലൂടെയും അവരുടെ ചെറിയ ഹൃദയത്തിൽ വലിയൊരു ലോകം സൃഷ്ടിക്കുകയും ചെയ്യാൻ അവരുടെ ടീച്ചറും ഒപ്പം തന്നെ കേരളപാഠവലിയും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്._
  • *_അധ്യാപകരുടെ ഇഷ്ട്ടത്തിനനുസരിച്ചു കുട്ടികളെ വലിച്ചടുപ്പിക്കാതെ, കുട്ടികളുടെ ഇഷ്ട്ടങ്ങളിലേക്ക് അധ്യാപകർ യാത്രചെയ്യുന്നത് കൊണ്ടാണ് അധ്യാപകർ കുട്ടികൾക്കിടയിൽ ചന്തം നിറഞ്ഞവരാകുന്നത്കുട്ടികളെ അംഗീകരിക്കാനും, അഭിനന്ദിക്കാനും, ആത്മാർത്ഥമായി സ്നേഹിക്കാനും കഴിയുമ്പോഴാണ് ഓരോ വിദ്യാർത്ഥിയും ഉയരങ്ങളിലേക്ക് പറന്നുയരുന്നത്._*
  • _*യഥാർത്ഥത്തിൽ ഹൃദയം കൊടുത്താൽ ഹൃദയം നേടാം.❤‍🔥*_
  • _ഇത്പോലെ കുട്ടികളെ കൃത്യമായ രീതിയിൽ നല്ലൊരു നാളെക്കായി വാർത്തെടുക്കുന്ന ടീച്ചേഴ്സിനും, ഒന്നാം ക്ലാസ്സിലെ പാഠപുസ്തകങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു._
*_ഏറെ സ്നേഹത്തോടെ....🤍_*
 

15.  സ്കൂളിനെയും ക്ലാസ്സിനെയും അവൻ ഇഷ്ടപ്പെട്ടു തുടങ്ങി.


നമസ്കാരം ഞാൻ ഐശ്വര്യ. നെയ്യാറ്റിൻകര ജെബിഎസിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന കാശിനാഥന്റെ അമ്മയാണ്. എൻറെ മകൻ LKG , UKG ലും ജെ ബിഎസിൽ തന്നെയാണ് പഠിച്ചത്. എന്നാൽ എൽകെജിയിൽ കാശി പൂർണ്ണമായും കരച്ചിൽ

തന്നെയായിരുന്നു. സ്കൂളിൽ പോകാൻ താല്പര്യമില്ലായിരുന്നു. യുകെജിയിൽ വന്നപ്പോൾ കുറച്ചു മാറ്റം ഉണ്ടായി. എന്നാലും മടി തന്നെയായിരുന്നു. എന്നാൽ ഒന്നാം ക്ലാസിൽ എത്തിയപ്പോൾ ഞങ്ങളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് അവനിൽ നല്ലൊരു മാറ്റം ഉണ്ടായി. സ്കൂളിനെയും ക്ലാസ്സിനെയും അവൻ ഇഷ്ടപ്പെട്ടു തുടങ്ങി. അക്ഷരങ്ങളെല്ലാം കൂട്ടി വായിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. സംയുക്ത ഡയറി എഴുതാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നെങ്കിൽ ഇപ്പോൾ സ്വന്തമായി എഴുതുന്നു. കൂടാതെ ചിത്രങ്ങൾ വരയ്ക്കാനും അതിനു യോജിച്ച കളർ കൊടുക്കുവാനും താല്പര്യം കാണിക്കുന്നു. അത് വീഡിയോ ആക്കാൻ അതിലേറെ ഇഷ്ടം. ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ ഉള്ളിലും സന്തോഷം. കാശിയുടെ മാറ്റത്തിന് ശ്യാമ ടീച്ചറുടെ പങ്ക് വളരെ വളരെ വലുതാണ്. എൽകെജിയിലെ സിനി ടീച്ചറും യുകെജിയിലെ സ്മിത ടീച്ചറും പറഞ്ഞപോലെ ഒന്നാം ക്ലാസിൽ എത്തുമ്പോൾ കാശി നന്നേ മാറിയിരിക്കും. അത് അക്ഷരാർത്ഥത്തിൽ ശരിയായി. അവരോടും നന്ദിയും കടപ്പാടും മാത്രം.
പഠിക്കുന്നതിനോടൊപ്പം തന്നെ മറ്റും ആക്ടിവിറ്റികളിൽ മികച്ചു നിൽക്കുന്ന ഒന്നാണ് രചനോത്സവം എന്ന് എടുത്തു പറയേണ്ടതാണ്. കുഞ്ഞു മനസ്സുകളിലെ ഭാവനയെയും ചിന്തയെയും പരിപോഷിപ്പിക്കാൻ ഇതുപോലെയുള്ളവയ്ക്ക് സാധിക്കും. കാശിയെ സംബന്ധിച്ചിടത്തോളം രചനോത്സവം കുറച്ച് കട്ടിയാണ്. ഞങ്ങളുടെ സഹായം നല്ലപോലെ ആവശ്യമാണ്.
ക്ലാസിലെ കൊച്ചു ലൈബ്രറിയിൽ നിന്നും ടീച്ചർ കൊടുത്തു വിടുന്ന കഥാപുസ്തകങ്ങൾ വായിച്ചു കേൾക്കാൻ വല്ലാത്ത താല്പര്യം പ്രകടിപ്പിക്കുന്നു. അതിൽ ഒന്ന് രണ്ട് പുസ്തകങ്ങൾ സ്വന്തമായി വായിക്കുവാനും ശ്രമിച്ചു. അതിൽ ഒരെണ്ണം ടീച്ചർ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ അവന് വീണ്ടും പുസ്തകങ്ങൾ വായിക്കുവാനും വീഡിയോ എടുക്കുവാനുമുള്ള താല്പര്യം വർദ്ധിച്ചു.
വായനക്കാർഡുകൾ വായിക്കുന്ന വീഡിയോ ടീച്ചർ അയച്ചു തരുമ്പോൾ, എല്ലാ കുഞ്ഞുങ്ങളും അത് വായിക്കാൻ കാണിക്കുന്ന ആവേശം കാണുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശ്യാമ ടീച്ചറുടെ കഠിനാധ്വാനവും അർപ്പണ മനോഭാവവും ഞങ്ങൾ രക്ഷകർത്താക്കൾ തിരിച്ചറിയുന്നു.
നമ്മുടെ കുട്ടികൾ ഗുരുക്കന്മാർ വഴിയും അക്ഷരങ്ങൾ വഴിയും ലോകത്തെ അറിയട്ടെ നല്ലൊരു ഭാവി അവർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
ഐശ്യര്യ
1ബിയിൽ പഠിക്കുന്ന കാശിനാഥിന്റെ അമ്മ.
ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര
 

16.എന്റെ സഹായമില്ലാതെ മലയാളം വായിക്കാനും എഴുതാനും അവൾ പഠിച്ചു

എന്റെ മകൾ അൻസാറാ തൻസീർ ഗവ:യു. പി. എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ കുറച്ച് മാസങ്ങൾ കൊണ്ട് അവളുടെ പഠനത്തിലുള്ള പുരോഗതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ സഹായമില്ലാതെ മലയാളം വായിക്കാനും എഴുതാനും അവൾ പഠിച്ചു. അതിന് ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചർ കൊടുക്കുന്ന ഓരോ വർക്കും അവൾ ഒട്ടും മടി കൂടാതെ വളരെ ഇഷ്ടത്തോടെയാണ് ചെയ്ത് തീർക്കുന്നത്. സംയുക്ത ഡയറി എഴുതി തുടങ്ങിയതിനു ശേഷം സ്വന്തമായി വാക്യങ്ങൾ എഴുതാനും പരിസരം വീക്ഷിക്കാനും തുടങ്ങി.

ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കുകയും അത് ഡയറിയിൽ പകർത്തുകയും, ചിത്രങ്ങൾ വര ക്കുകയും ചെയ്യുന്നു. ഇപ്പോൾ സ്വന്തമായി കവിതകൾ എഴുതാനും കഥകൾ എഴുതാനും തുടങ്ങി. ചെറിയ തെറ്റുകൾ തിരുത്തി അവരെ വലിയൊരു ലോകത്തിലേക്ക് ആതിര ടീച്ചർ കൈപിടിച്ച് ഉയർത്തുന്നുണ്ട്. ഒന്നാം ക്ലാസ്സിലെ എല്ലാ കുഞ്ഞുമക്കൾക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് എന്റ വാക്കുകൾ നിർത്തുന്നു.
 എന്ന് രക്ഷിതാവ്
അൻസി തൻസീർ

17. ടീച്ചർ ക്ലാസിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ വന്നത് വളരെ നല്ല കാര്യമായി.

ഞാൻ ആലിയയുടെ ഉമ്മയാണ്. മകളുടെ വളർച്ചയിൽ ഏറെ പ്രാധാന്യം വഹിച്ച ഒന്നാണ് അവളുടെ വിദ്യാലയം.
  • ഡയറി എഴുതുന്നതിലൂടെ ക്ലാസിൽ പഠിപ്പിക്കാത്ത അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ പഠിച്ചു. ഓരോ ദിവസവും നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുഞ്ഞു ഭാവനയിൽ വർണ്ണിച്ച് എഴുതാനും ചിത്രം വരയ്ക്കാനും തുടങ്ങി. കൂടാതെ ഏഴ് ദിവസങ്ങളുടെ പേരും, മാസങ്ങളുടെ പേരും മനസ്സിലാക്കി. ദിവസം/മാസം/വർഷം എന്ന രീതിയിൽ തിയ്യതി എഴുതാനും പഠിച്ചു.
  • അക്ഷരങ്ങൾ പഠിച്ചതിന്റെ സന്തോഷത്തിൽ കുറച്ചു സമയം എടുത്താനെങ്കിലും പുസ്തകം, പരസ്യ ബോഡുകൾ, ഫോൺ എന്നിവിടങ്ങളിൽ കാണുന്ന വാക്കുകൾ ഒറ്റക്ക് വായിക്കാൻ തുടങ്ങി.
  •  PTA മീറ്റിംഗ് ഒഴിവാക്കാൻ മകൾ സമ്മതിക്കാറില്ല. അത് ടീച്ചറുടെ വാക്കുകൾ കുട്ടികളിൽ നല്ല രീതിയിൽ സ്വാധീനിക്കുന്നത് കൊണ്ടാണ്. ഈ മീറ്റിങ്ങിലൂടെ മാതാപിതാക്കൾക്ക് കുട്ടികളെ എങ്ങനെ പഠിപ്പിക്കാമെന്ന് പറഞ്ഞുതരുന്നു. പുതിയ പഠന രീതിയും പാഠ ഭാഗങ്ങളും ടീച്ചർ പരിചയപ്പെടുത്തിതരുന്നു.
  • > പാഠപുസ്തകത്തിൽ ഇല്ലാത്ത കഥകളും പാട്ടുകളും മകൾ വീട്ടിൽ വന്നു പറയാറുണ്ട്. ഇതെല്ലാം ടീച്ചർ പുസ്തകത്തിലെ വിഷയവുമായി ബന്ധപ്പെട്ട് പഠിപ്പിക്കുന്നതായിരിക്കും, അത് കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കുന്നുണ്ട്.
  • > പഠനം പുസ്തകത്തിൽ മാത്രം ഒതുക്കാതെ പരീക്ഷണങ്ങളിലൂടെയും (മുട്ടത്തോടിലുള്ള പരീക്ഷണം) നിരീക്ഷണങ്ങളിലൂടെയും (വിത്ത് നടൽ) പാഠങ്ങൾ പഠിപ്പിക്കുന്നു. കൂടാതെ വസ്തു നിർമാണത്തിലും (പട്ടം ഉണ്ടാക്കൽ) കുട്ടികളെ ഉൾപ്പെടുത്തി അവരുട കഴിവ് വളർത്തുന്നു.
  • > ഓരോ കുട്ടിയും എത്രത്തോളം പഠിക്കുന്നു എന്ന് ടീച്ചർക്ക് അറിയാം. എന്നാൽ ഓരോ വീട്ടിലെ ജീവിത പഠന സാഹചര്യങ്ങൾ എങ്ങനെ എന്ന് കൂടി അറിയാൻ ടീച്ചർ ക്ലാസിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ വന്നത് വളരെ നല്ല കാര്യമായി.ഒരു ടീച്ചർ എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. അത് എന്റെ മകളുടെ പഠനത്തിൽ നല്ല രീതിയിൽ മുന്നേറാൻ സഹായിക്കുന്നുണ്ട്.
  • > എന്റെ മകൾ പഠനത്തെ ജീവിതശൈലിയുമായി ബന്ധപ്പെടുത്താൻ തുടങ്ങി. ഓരോ ദിവസവും നിരീക്ഷണ സ്വഭാവവും പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള താൽപര്യവും കാണിക്കുന്നു.
  • > ഗവൺമെന്റ് സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ മാതാപിതാക്കൾക്ക് താൽപര്യം കുറവായിരുന്നു.
മക്കളെ അധ്യാപകർ പഠനകാര്യത്തിൽ ശ്രദ്ധിക്കുമോ എന്ന ആവലാതി ആയിരുന്നു. എന്നാൽ ഇന്ന് ഗവൺമെന്റ് സ്കൂളിൽ പഠിക്കാനും പഠിപ്പിക്കാനും വളരെ നല്ല ചുറ്റുപാടാണ് പ്രത്യേകിച്ച് അധ്യാപകർ കുട്ടികളെ വളരെ അധികം ശ്രദ്ധിക്കുന്നു.
Shahla Sherin. E
M/o Aliya. E
GMLPS Tiruragadi
Parappanangadi
 

18.   ഇപ്പോൾ തന്നെ എഴുതാനും വായിക്കാനും പഠിച്ചു



ചിരിക്കും പഠിച്ചും പുതുമയുള്ള ഒന്നാം ക്ലാസ് എൻറെ മകൾ ആവണി ശ്യാം കാർത്തികപ്പള്ളി ഗവൺമെൻറ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദ്യമായി സ്കൂളിൽ പോകുമ്പോൾ മടികൂടാതെ പോകുമായിരുന്നു പഠനം തുടങ്ങിയപ്പോൾ തന്നെ ഒരുപാട് എഴുതാനും പഠിക്കാനും ഉണ്ടായിരുന്നു കൂടാതെ എഴുതാനും വായിക്കാനും അവളെ കൂടുതൽ പ്രേരിപ്പിച്ചത് സംയുക്ത ഡയറിയാണ് . സമയത്ത് ഡയറിയിൽ അന്നത്തെ കാര്യങ്ങൾ ഓർത്തു വച്ച് എഴുതുന്നതിലൂടെ അന്നത്തെ കാര്യങ്ങൾ അറിയാനും എനിക്ക് സാധിച്ചു . ഇപ്പോൾ തന്നെ എഴുതാനും വായിക്കാനും പഠിച്ചു കുട്ടികളെ എല്ലാ ഇതിന് പ്രാപ്തരാക്കിയത് നമ്മുടെ ടീച്ചേഴ്സ് ആണ്

 19. ഓരോ പ്രാവശ്യം ഡയറി എഴുതുമ്പോഴും അവനിൽ മാറ്റമുടക്കാൻ തുടങ്ങി

എന്റെ മകൻ ആദർശ് എ. യു. പി. എസ്. വെള്ളിയാഞ്ചേരി സ്കൂളിൽ പഠിക്കുന്നു. ഒന്നാം ക്ലാസ്സിൽ ചേരുന്ന സമയത്ത് അക്ഷരങ്ങളെല്ലാം ഓരോന്നായി വളരെ ബുദ്ധിമുട്ടിയാണ് 
അവൻ വായിച്ചിരുന്നത്. പിന്നീട് സംയുക്ത ഡയറി എഴുതുവാൻ തുടങി. ആദ്യ ദിവസങ്ങളിലെല്ലാം കൂടുതലും ഞാൻ തന്നെ യാണ് ഡയറിയിൽ അക്ഷരങ്ങൾ എഴുതിയിരുന്നത്. പിന്നീട് പതിയെ പതിയെ ഓരോ പ്രാവശ്യം ഡയറി എഴുതുമ്പോഴും അവനിൽ മാറ്റമുടക്കാൻ തുടങി. കൂടാതെ ഡയറി എഴുതുന്ന സമയത്ത് സ്കൂളിലെ വിശേഷങ്ങൾ പറയുവാൻ തുടങി. അവന്റെ വിശേഷങ്ങൾ അവന്റെ ഭാഷയിൽ ചിഹ്നങ്ങൾ ചേർത്ത് അവൻ എഴുതുന്നത് ഞാൻ ഇപ്പോൾ കൗതുകത്തോടെ നോക്കിയിരിക്കും. ഡയറി എഴുതുന്നത് കൂടാതെ എഴുതി കഴിഞ്ഞ് അന്ന് അവന്റെ മനസ്സിൽ പതിഞ്ഞ ഒരു ചിത്രം വരക്കും.ചിത്രങ്ങളിൽ കൂടുതലും മിട്ടായികളും, കളിപ്പാട്ടങ്ങളും അങ്ങനെ അവന്റെ കുഞ്ഞുമനസ്സിൽ ഇടം പിടിച്ച കാര്യമായിരിക്കും.

സംയുക്ത ഡയറി എഴുതുന്നതിലൂടെ കുട്ടികൾ നമ്മുടെ മാതൃ ഭാഷയെ കൂടുതൽ അറിയുന്നു . അവരുടെ ഇന്നത്തെ കുഞ്ഞു കുഞ്ഞു ചിന്തകളെ നമുക്ക് വളർത്തിയെടുക്കാം സംയുക്ത ഡയറിലൂടെ. സദ്ധ്യ ടീച്ചറാണ് അവനെ ഡയറി എഴുതുന്നതിനുവേണ്ടി പ്രോത്സാഹിപ്പിച്ചിരുന്നത്.
 Manjusha. C,M/o Adarsh. Kp
Pathirikkode p. O,Melattur
 


20. മറ്റു ബുക്കിൽ കാണുന്ന മലയാള അക്ഷരങ്ങളും വാക്കുകളും അവൻ എനിക്ക് വായിച്ചു തരാറുണ്ട്

എന്റെ മകൻ മുഹമ്മദ്‌ നാഷിൽ. എ യൂ പി സ്കൂൾ വെള്ളിയാഞ്ചേരി ഒന്ന് ബി യിൽ പഠിക്കുന്നു.

എന്നാൽ ഇപ്പോൾ അവൻ തന്നെ സ്വന്തമായി ഡയറി എഴുതുന്നത് അത്പോലെ തന്നെ എഴുതിയത് വായിക്കാനും അറിയുന്നുണ്ട് മറ്റു ബുക്കിൽ കാണുന്ന മലയാള അക്ഷരങ്ങളും വാക്കുകളും അവൻ എനിക്ക് വായിച്ചു തരാറുണ്ട് ഇതെല്ലാം ഡയറി എഴുതുന്നതിന്ന് ശേഷമാണ് പടിഞ്ഞത് അതിൽ വളരെ സന്തോഷമുണ്ട് സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അവൻ വീട്ടിൽ വന്നു പറയാറുണ്ട്. ഡയറി എഴുതുമ്പോൾ അതിന്ന് യോജിച്ച ചിത്രങ്ങൾ വരക്കാനും അവനു പഠിച്ചു
ഒന്നാം ക്ലാസ്സിൽ നിന്ന് ഡയറി എഴുതുന്നതിലൂടെ മലയാളം നന്നായി അറിയാൻ കഴിയുന്നതിന്നും അതിലുപരി അവനെ പഠിപ്പിക്കുന്ന ടീച്ചർകാണ് ഞാൻ നന്ദി പറയുന്നത്. കാരണം കുട്ടികൾ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു
നജീബ
M/o നാഷിൽ
എ യൂ പി. സ്കൂൾ വെള്ളിയാഞ്ചേരി
 

 21. കഥാപുസ്തകങ്ങളെല്ലാം തനിയെ വായിക്കാൻ തുടങ്ങി.

എന്റെ മകൾ Ridhika. A. R, Govt. L. P. S. Koodal(Jn.) ലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ്. സംയുക്ത ഡയറി, ഒന്നെഴുത്ത് തുടങ്ങിയ പഠന പ്രവർത്തനങ്ങൾ എല്ലാം മോളുടെ പഠന നിലവാരം ഉയർത്താൻ സഹായിക്കുന്നവയാണ്.
സംയുക്ത ഡയറി എഴുതുന്നതിലൂടെ മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിച്ചു. കഥാപുസ്തകങ്ങളെല്ലാം തനിയെ വായിക്കാൻ തുടങ്ങി.സംയുക്ത ഡയറിയിൽ ടീച്ചർ എഴുതുന്ന നല്ല പ്രതികരണങ്ങൾ കൂടുതൽ വ്യത്യസ്തമായി ഡയറി എഴുതാൻ മോൾക്ക്‌ പ്രേരണ നൽകുന്നുണ്ട്.
ചിത്രം നൽകി കഥ എഴുതാനുള്ള ഒന്നെഴുത്ത് എന്ന പ്രവർത്തനം കുട്ടിയുടെ ഭാവന വളർത്താൻ സഹായിക്കുന്നുണ്ട്. ചിത്രം വരക്കുക, നിറം കൊടുക്കുക തുടങ്ങി ക്ലാസ്സിലെ പ്രവർത്തനങ്ങളെല്ലാം കുട്ടിയിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു.
 

 22.ഇതിനു സഹായിച്ചത്  ഓരോ ആഴ്ച്ചയിലും ലഭിച്ചിരുന്ന വായന കാർഡും അമ്മവായനക്കായുള്ള കുഞ്ഞുകഥ ബുക്കുമായിരുന്നു.

കോറോം ഗ്രാമത്തിലെ പൊതുവിദ്യാലയമായ മുക്കോത്തടം ൽ L P സ്കൂൾ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യാണ് നമ്മുടെ മകൾ വൈദേഹി.
🌈 ഒന്നാം ക്ലാസ്സ്‌ അതിമനോഹരമായി കൈകാര്യം ചെയ്യുന്നത് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായ പ്രീത ടീച്ചറാണ്.
🌈 2024-25 അധ്യയന വർഷം തുടങ്ങുന്നതിനു രണ്ട് ആഴ്ച മുൻപ് നടന്ന സന്നദ്ധത പ്രവർത്തനം രക്ഷിതാക്കളെ അധ്യാപികയുമായുള്ള ഒരു സൗഹൃദത്തിനു വഴിയൊരുക്കി.
🌈
രക്ഷിതാവിന് പാഠഭാഗത്തെ കുറിച്ച് മനസിലാക്കാനും സാധിച്ചു.
🌈
സ്കൂൾ ആരംഭിച്ച് ആഴ്ച്ചകൾ (june) പിന്നിട്ടപ്പോൾ നടന്ന PTA മീറ്റിംഗിൽ എടുക്കുവാൻ പോകുന്ന പാഠഭാഗത്തെ പരിച്ചയപെടുത്തലായിരുന്നു. തുടർന്ന് മാസത്തിൽ ഒരു പ്രാവശ്യം നടത്തുന്ന PTA രക്ഷിതാക്കളെ അധ്യാപികയും സ്കൂളുമായും കൂടുതൽ ബന്ധം ഉണ്ടാക്കാൻ വഴിയൊരുക്കി.

🌈
ജൂലൈ ആദ്യവാരത്തിൽ നടന്ന PTA മീറ്റിംഗിൽ ജൂലൈ 15 ന് തുടങ്ങനിരിക്കുന്ന സംയുക്തഡയറിയെ കുറിച്ച് ഉദാഹരണസാഹിതം രക്ഷിതാക്കൾക്ക് പറഞ്ഞുതന്നു. ഇത് കുട്ടിയിലെ എഴുത്തിനെയും ചിത്രരചനയും പരിപോഷിപ്പിക്കുന്ന ഒന്നായിരുന്നു. കുട്ടി ഒരു ദിവസത്തെ കുറച്ചു കാര്യങ്ങൾ ഓർമ്മയിൽ കൊണ്ടു വരികയും രക്ഷിതാവിന് പറഞ്ഞു തരികയും ചെയ്തു. ആദ്യം അറിയാവുന്ന അക്ഷരങ്ങൾ കുട്ടി എഴുതുകയും ചിഹ്നം രക്ഷിതാവ് എഴുതികൊടുക്കുകയും ചെയ്തു. 
🌈
ഇപ്പോൾ വാക്കുകൾ കൂട്ടി വായിക്കാൻ പഠിച്ചു. ഇതിനു സഹായിച്ചത് കൂടുതലായും ഓരോ ആഴ്ച്ചയിലും ലഭിച്ചിരുന്ന വായന കാർഡും അമ്മ വായനക്കായി ലഭിച്ചിരുന്ന കുഞ്ഞുകഥ ബുക്കുമായിരുന്നു. കുഞ്ഞെഴുത്തു പോലുള്ള പ്രവർത്തന പുസ്തകം കുട്ടിക്ക് നിറം നൽകാനും വരയ്ക്കാനും എഴുതുവാനും ധാരാളം അവസരങ്ങൾ നൽകി.
🌈
അധ്യാപിക നൽകുന്ന +ve reward ഉദാഹരണത്തിന് good,star, മിടുക്കി, എന്നിവ വീണ്ടും പഠിക്കാൻ പ്രോത്സാഹനം നൽകി.
🌈
പഠഭാഗവുമായി ബന്ധപ്പെട്ട ഏത് കാര്യവും തന്റെ ചുറ്റുപാടുകളിൽനിന്നും കണ്ടെത്തുന്നതിൽ ഉത്സാഹം കാണിച്ചു.
🌈
അധ്യാപിക പറഞ്ഞുകൊടുത്ത് എഴുതുന്നതിനു പകരം കുട്ടിയെകൊണ്ട് സ്വയം വാക്യങ്ങൾ ഉണ്ടാക്കി എഴുതുവാൻ പ്രേരണനൽകി.
🌈
ഓരോദിവസവും ചെയ്യണ്ട പ്രവർത്തനവും പഠനകാര്യവും വാട്സ്ആപ്പ് വഴി സദ്ദേശം ലഭിക്കുന്നത് രക്ഷിതാവിന് പഠിപ്പിച്ച പാഠഭാഗത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചു.
🌈
ഓരോ പാഠഭാഗവും പുതിയ അറിവ് നൽകുന്നതിനാൽ തന്നെ ഒരു വിഷയമോ ഒരു പാഠമോ കുട്ടിക്ക് പ്രിയപ്പെട്ടതായി.
🌈
നല്ലൊരു ഭാവിതലമുറയെ വാർത്തെടുക്കുന്ന അധ്യാപകർക്കും സ്കൂളിനും നന്മകൾനേരുന്നു
രക്ഷിതാവ്. ഷിജിത്ത്. പി, സോണി.കെ. പി

 23. ഈ വർഷം പരിചയപ്പെട്ട ഏത് അക്ഷരവും ചിഹ്നവും ഉപയോഗിച്ച് ഏത് വാക്കും വാക്യവും വായിക്കാൻ കഴിയും എന്ന് എനിക്ക് 100%ഉറപ്പുണ്ട്.


 ഞാൻ മലപ്പുറം ജില്ലയിലെ തിരൂർ ഉപജില്ലയിലെ ഗവണ്മെന്റ് യു പി സ്കൂൾ പടിഞ്ഞാറേക്കരയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന നിരഞ്ജന്റെ അമ്മയാണ്.എന്റെ മോൻ പഠിക്കാൻ താല്പര്യം ഉള്ള കുട്ടിയാണ്. പുതിയതായി ഓരോ അക്ഷരം പരിചയപ്പെടു മ്പോഴും അവൻ വളരെ ഇഷ്ടത്തോടെ അത് എഴുതുകയും ആ അക്ഷരം എവിടെയെങ്കിലും കാണുമ്പോൾ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സംയുക്ത ഡയറി എഴുതാൻ ഇഷ്ടമാണ്. ഓരോ ദിവസവും സ്കൂളിൽ നിന്ന് വന്ന ഉടനെ പറയുന്നത് ഇത് ഡയറിയിൽ എഴുതാൻ ഒരു കാര്യമുണ്ട് എന്ന് പറഞ്ഞിട്ടാണ്.
 എന്റെ കൂടെ ഇരുന്നാണ് അവൻ ഡയറി എഴുതുന്നത്. 2 ദിവസം ഞാൻ വീട്ടിൽ ഇല്ലായിരുന്നു. 
കുട്ടിക്ക് ആകെ വിഷമം ആയിരുന്നു. അത് ഡയറി എഴുതുമ്പോൾ കൂടെ അമ്മ ഇല്ലെന്ന സങ്കടം.
 പിന്നെ അച്ഛനെ ശല്യപ്പെടുത്തി അവൻ ഡയറി എഴുതാൻ മറന്നില്ല കേട്ടോ 🥰
എന്റെ കുട്ടിക്ക് അവൻ ഈ വർഷം പരിചയപ്പെട്ട ഏത് അക്ഷരവും ചിഹ്നവും ഉപയോഗിച്ച് ഏത് വാക്കും വാക്യവും വായിക്കാൻ കഴിയും എന്ന് എനിക്ക് 100%ഉറപ്പുണ്ട്. 
കാരണം ഒരു തവണ കുട്ടികൾ പരിചയപ്പെടുന്ന അക്ഷരവും വാക്കും വീണ്ടും അടുത്ത പാഠങ്ങളിൽ ആവർത്തിക്കപ്പെടു ന്നുണ്ട്, കൂടാതെ ഗണിതതിലും ഈ അക്ഷരങ്ങൾ ഉപയോഗിച്ചാണ് വാക്കുകൾ വന്നിട്ടുള്ളത് എന്നതും നല്ല കാര്യമാണ്. 

 24. ഒന്നാം തരത്തിൽ തന്നെ കുട്ടികൾ മാതൃഭാഷയിൽ ഈ സംയുക്ത ഡയറിയിലൂടെ സ്വയം പര്യാപ്തരാവുന്നു.

 

എന്റെ മകൾ ഇഷ ഫാത്തിമ മലപ്പുറം ജില്ലയിലെ വെള്ളിയഞ്ചേരി എ യു പി സ്കൂളിൽ ഒന്ന് ബി ക്ലാസ്സിൽ ആണ് പഠിക്കുന്നത്. സംയുക്ത ഡയറി എഴുതുന്നതിന് മുമ്പ് അവൾക് 
അക്ഷരങ്ങൾ അറിയാമായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുപോലെ തന്നെ ചിഹ്നങ്ങൾക്കും നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ ഡയറി എഴുതി തുടങ്ങിയതിനു ശേഷം മാറ്റം തിരിച്ചറിയാൻ കഴിഞ്ഞു. ചിഹ്നങ്ങളും അക്ഷരങ്ങളും നന്നായി അറിഞ്ഞു കൂട്ടി വായിക്കാനും വാക്കുകൾ സ്വയം എഴുതാനും പഠിച്ചു. ആദ്യമൊന്നും അവൾ കാര്യങ്ങൾ ഒന്നും അങ്ങനെ കൂടുതൽ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ ഡയറി എഴുതി തുടങ്ങിയതിന് ശേഷമാണ് സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൾ പറയാൻ തുടങ്ങിയത്. അതുപോലെ തന്നെ എഴുതുന്ന ആശയങ്ങൾക് യോജിച്ച ചിത്രവും സ്വന്തമായി വരയ്ക്കാൻ ഇപ്പോൾ കഴിയുന്നു. ഒന്നാം തരത്തിൽ തന്നെ കുട്ടികൾ മാതൃഭാഷയിൽ ഈ സംയുക്ത ഡയറിയിലൂടെ സ്വയം പര്യാപ്തരാവുന്നു. അതിലുപരി ടീച്ചർക്കാണ് ഞാൻ നന്ദി പറയുന്നത്, കാരണം കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
സെബ
M/O ഇഷ ഫാത്തിമ
എ.യു.പി സ്കൂൾ
വെള്ളിയഞ്ചേരി
 

25. രചനോത്സവം കുട്ടിയുടെ എഴുത്തിനും വായനക്കും  ഏറ്റവും ഉചിതമാണ്

 
എന്റെ പേര് വിജി മാത്യു. റാന്നി സി എം എസ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സനുഷ സാബുവിന്റെ അമ്മയാണ്.എന്റെ മകൾക്ക് മലയാളം ആണ് കൂടുതൽ ഇഷ്ടം. കാരണം മറ്റു വിഷയത്തെക്കാൾ പ്രാധാന്യം മലയാളത്തിന് അവൾ കൊടുക്കാറുണ്ട്. അവൾക്ക് പെട്ടെന്ന് വായിക്കുവാൻ സാധിച്ചത് മലയാളം ആണ്. അതുകൊണ്ടുതന്നെ അവൾ കൂടുതൽ മലയാളം എഴുതുവാനും വായിക്കുവാനും ശ്രമിക്കാറുണ്ട്..ഒന്നാം ക്ലാസിൽ എത്തിയതിനുശേഷം ആണ് കുട്ടിക്ക് അക്ഷരങ്ങൾ കൂട്ടിഎഴുതുവാൻ സാധിച്ചത്.. ടീച്ചറിന്റെ പിന്തുണയും ഇടപെടലും ആണ് ഇതിൽ പ്രാധാന്യം.  
കുട്ടി സംയുക്ത ഡയറിയും.കുഞ്ഞെഴുത്ത് പുസ്തകവും എഴുതുവാൻ തുടങ്ങിയതിനുശേഷം ആണ് കുട്ടി മലയാളം എഴുതുവാൻ തുടങ്ങിയത്. അക്ഷരങ്ങൾ എഴുതിയതിനു ശേഷം അവൾ കൂട്ടി വായിക്കാൻ ശ്രമിക്കാറുണ്ട്. അമ്മയെന്ന നിലയിൽ ഞാൻ അവളെ സഹായിക്കാറുണ്ട്. ചെറിയ ചെറിയ കഥകളുംമറ്റു വാക്കുകളും അവൾ വായിക്കാൻ ശ്രമിക്കാറുണ്ട്.. കുട്ടിയെ മലയാളം പഠിക്കുവാൻ കൂടുതൽ കാരണമായത് ക്ലാസ് ടീച്ചറായ അവളുടെ നിഷ ടീച്ചറാണ്. കുട്ടിയുടെ എഴുത്തിലും വായനയിലും എനിക്ക് അത് മനസ്സിലായ കാര്യം ആണ്. അവൾക്ക് ഏറ്റവും പ്രധാനവും നിഷ ടീച്ചർ ആണ്.ടീച്ചർ അത്രയ്ക്ക് പ്രാധാന്യം കുട്ടിക്കും മലയാളഭാഷയ്ക്കും നൽകാറുണ്ട്. പഠനത്തോടൊപ്പം തന്നെ ടീച്ചർ കുട്ടികളെ കലാപരമായ രീതിയിലും പ്രോത്സാഹിപ്പിക്കാറുണ്ട്. മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളും മുട്ടത്തോടുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളും പേപ്പർ കൊണ്ടുള്ള പൂക്കളും കുട്ടി നിർമ്മിക്കാറുണ്ട്.ഇതിൽ നിന്നും ടീച്ചറും കുട്ടിയും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കുവാൻ സാധിക്കും.. ഒരു അമ്മയെന്ന നിലയിൽ ഇതെല്ലാം കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്.. മലയാള അക്ഷരങ്ങൾ നന്നായി മനസിലാക്കി, തെറ്റ് തിരുത്തിയെഴുതി കൂട്ടിച്ചേർത്തു വായിക്കുവാൻ ടീച്ചർ സഹായിക്കുന്നുണ്ട് എന്നുള്ളതാണ് പ്രാധാന്യം. കുട്ടിയുടെ മുന്നോട്ടുള്ള പഠനത്തിന് മലയാളഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ അമ്മ എന്ന നിലയിൽ ഞാൻ ശ്രമിക്കുന്നതാണ്. കുഞ്ഞു മനസ്സിലുള്ള കഥകളും അവരുടെ ഭാവനകളും ചോദിച്ചു മനസിൽ ആക്കുവാനുള്ള ടീച്ചറിന്റെ കഴിവാണ് ഇതിൽ പ്രാധാന്യം എന്ന് എനിക്ക് തോന്നിയിട്ടുള്ളത്.. ടീച്ചർ പറഞ്ഞിരിക്കുന്ന 'രചനോത്സവം 'ഓരോ ആഴ്ചയിലും ചെയ്തു കൊണ്ടിരിക്കുന്നു. കുട്ടിയുടെ എഴുത്തിനും വായനക്കും ഇത് ഏറ്റവും ഉചിതമാണ്.ഇത്തരം പ്രവർത്തനങ്ങളൊക്ക
നടത്തുന്നതു കൊണ്ട് കുട്ടിക്ക് കൂടുതൽ മലയാളം എഴുത്തുവാനും വായിക്കുവാനും അറിയുവാനും സഹായകമാകും എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. പുതിയ പഠന രീതി ഏറ്റവും നല്ലതാണ്.
M/O സനുഷ സാബു
സി. എം. എസ്. എൽ. പി സ്കൂൾ റാന്നി
പത്തനംതിട്ട

 26. തിങ്കളാഴ്ചകളിൽ ലൈബ്രറി പുസ്തകവുമായി എത്തുന്ന അവൻ മിക്ക കഥകളും ഏറെ ഇഷ്ടത്തോടെ വായിച്ചു തീർക്കാൻ സമയം കണ്ടെത്താറുണ്ട്.

 
എൻറെ മകൻ റസാൻ അലി അഹ് മദ് ഗവൺമെൻറ് യുപി സ്കൂൾ നരിപ്പറമ്പിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു. പുതുമകൾ ഏറെയുള്ള ഈ അധ്യയന വർഷത്തിലെ പുതിയ പാഠ്യരീതികൾ പഠനത്തെ കൂടുതൽ രസകരമാക്കുന്നു. അതോടൊപ്പം കുട്ടികളിലെ സർഗ്ഗവാസന വളർത്തുന്നതിലും പുത്തൻ പഠനാശയങ്ങൾ മികച്ചു നിൽക്കുന്നു .ഓരോ പാഠ്യ പ്രവർത്തനങ്ങളും കുട്ടികളിൽ പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു.പുത്തൻ ആശയങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് സംയുക്ത ഡയറി .കുട്ടികളുടെ ഒരു ദിവസം എത്രമേൽ മനോഹരമായിരുന്നെന്ന് ഓർത്തെടുക്കാനും ചെറു ചിത്രങ്ങളിലൂടെ അന്നേ ദിവസത്തെ വർണ്ണിക്കാനും അവർ പഠിച്ചു .കൊച്ചു വാക്കുകളെ ചേർത്തുവച്ച് ചിന്നങ്ങളും കുത്തും കോമയും ഒക്കെ ചാലിച്ച് ചെറു ഖണ്ഡികകൾ എഴുതാൻ അവരെ പ്രാപ്തരാക്കുന്നു. കൂടാതെ അവൻറെ ഓരോ നിമിഷങ്ങളും യാത്രകളും എല്ലാം ഡയറിയിലേക്ക് എങ്ങനെ പാകപ്പെടുത്താ൦ എന്നതിലും വിജയകരമായി തന്നെ മുന്നേറുന്നു.
തിങ്കളാഴ്ചകളിൽ ലൈബ്രറി പുസ്തകവുമായി എത്തുന്ന അവൻ മിക്ക കഥകളും ഏറെ ഇഷ്ടത്തോടെ വായിച്ചു തീർക്കാൻ സമയം കണ്ടെത്താറുണ്ട്. കുട്ടിക്കഥകൾ എഴുതാനും പറയാനും ഇന്ന് അവൻ ഏറെ ഇഷ്ടപ്പെടുന്നു ഇത്തരം പാഠ്യ പദ്ധതികളിലൂടെ കുട്ടികളിലെ അറിവും സർഗ്ഗവാസനകളും മാത്രമല്ല അവരുടെ വ്യക്തിവികാസത്തിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കുന്നു. ക്ലാസ്സിലെ ഓരോ കുട്ടികളുടെയും കഴിവുകളും കുറവുകളും കണ്ടെത്തുകയും തിരുത്തലുകളിലൂടെയും പ്രോത്സാഹനത്തിലൂടെയും കുട്ടികളോടൊപ്പം ആത്മാർത്ഥമായി നിൽക്കുന്ന അധ്യാപികയുടെ പങ്കും അഭിനന്ദനാർഹമാണ്
പഠനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയിലുള്ള വർക്ക് ബുക്കുകളും ക്ലാസ് പ്രവർത്തനങ്ങളും എല്ലാം പുതുമ നിറഞ്ഞതുതന്നെ. അതുപോലെ തന്നെ ഓരോ യൂണിറ്റുമായി ബന്ധപ്പെട്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ കഴിയുന്നതിൽ ഏറെ സന്തോഷം.
എൻറെ മകൻറെ ഓരോ പുതിയ മാറ്റത്തിലും അഭിമാനത്തോടെ.. അതിലേറെ സന്തോഷത്തോടെ...
ജംഷീന. എം .കെ
M/O Razan Ali Ahmed

 27. ഒന്നാം ക്ലാസ്സിലെ പഠനരീതികൾ വളരെ മികച്ചതും കുട്ടിയുടെ കഴിവുകളെ വികസിപ്പിക്കുന്നതും

 
ഞാൻ GUPS NARIPPARAMB സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ISHA ZAHRA യുടെ ഉമ്മ ആണ്. 
ഒന്നാം ക്ലാസ്സിലെ പഠന രീതികൾ വളരെ മികച്ചതും കുട്ടിയുടെ കഴിവുകളെ വികസിപ്പിക്കുന്നതും ആണ്. പുതിയ പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ തുടക്കത്തിൽ കുട്ടികൾക്ക് കുറച്ചു പ്രയാസം ആണെങ്കിലും പരിശീലനത്തിലൂടെ അവർ അത് പഠിക്കുന്നു.
ഇതിന് വളരെ സഹായകരമാണ് ഡയറി എഴുത്തും ലൈബ്രറിയും റീഡിങ് കാർഡ്സും പിന്നെ വീഡിയോസും ഒക്കെ.
ഇതെല്ലാം പഠിച്ചത് കൂടുതൽ കുട്ടികളിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നു. 
എല്ലാ കുട്ടികളും ഒരുപോലെ പഠിക്കണം എന്ന ആഗ്രഹത്തോടെയുള്ള ടീച്ചർ ന്റെ അധ്വാനവും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
FATHIMATHUL HUSNA.P.
M/o ISHA ZAHRA
 

28. എന്റെ മോൻ കഥകൾ താല്പര്യത്തോടെ വായിക്കാനും വായനാക്കുറിപ്പുകൾ തയ്യാറാക്കുവാനും തുടങ്ങി.

എന്റെ പേര് ദിവ്യ. ഞാൻ ഗവ. ജെ. ബി. എസിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആദിദേവിന്റെ അമ്മയാണ്. ഒന്നാം ക്ലാസിൽ എത്തി കുറച്ച് നാളുകൾക്ക് ശേഷം എന്റെ മകനിൽ മൊത്തത്തിൽ മാറ്റം സംഭവിക്കുകയായിരുന്നു. "മാറ്റത്തിന്റെ ഒരു ചുവടു വയ്പ്പ്" എന്നു തന്നെ അതിനെ വിശേഷിപ്പിക്കാം.
 
ആദ്യമായി തന്നെ കൃത്യനിഷ്‌ഠയോടെ ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിച്ചു. അതിലൂടെ അക്ഷരത്തെറ്റുകൾ ഇല്ലാതെ വായിക്കുവാനും, എഴുതുവാനും സാധിച്ചു. പുറത്ത് പോകുമ്പോൾ പൊതു സ്ഥലങ്ങളിലെ ബോർഡുകൾ അക്ഷരങ്ങൾ മനസിലാക്കി സഹായമില്ലാതെ വായിച്ചെടുക്കാൻ തുടങ്ങി. ഒട്ടും തന്നെ ചിത്രം വരയ്ക്കാൻ അറിയാത്ത എന്റെ മകൻ ഡയറിക്കുറിപ്പിലെ ചിത്രങ്ങൾ വരയ്ക്കുന്നതിലൂടെ പതിയെ വരകളുടെ ലോകത്തും എത്തി.
മോന്റെ ക്ലാസിൽ കുഞ്ഞുപുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറി ഉണ്ട്. എല്ലാ ദിവസവും ക്ലാസ് ടീച്ചർ ആയ ശ്യാമ ടീച്ചർ ഒരു പുസ്തകം പരിചയപ്പെടുത്തുകയും,കഥ വായിച്ചു കൊടുക്കുകയും ചെയ്യും . എല്ലാ വെള്ളിയാഴ്ച്ചയും കുട്ടികൾക്ക് ഇഷ്ടമുള്ള അവർ പറയുന്ന കഥാപുസ്തകങ്ങൾ വായിക്കാനായി വീട്ടിലേക്ക് കൊടുത്തുവിടും. അങ്ങനെ എന്റെ മോൻ കഥകൾ താല്പര്യത്തോടെ വായിക്കുകയും, വായനാക്കുറിപ്പുകൾ തയ്യാറാക്കുവാനും തുടങ്ങി.
എല്ലാ ദിവസവും ടീച്ചർ കുട്ടികളുടെ സംയുക്ത ഡയറി വായിപ്പിക്കാറുണ്ട്. കുഞ്ഞെഴുത്തിലെ വായനാ പാഠങ്ങൾ ദിവസവും ചാർട്ടിൽ എഴുതുന്നത് മോന് വായിക്കാൻ വളരെ ഇഷ്ടമാണ്. കുട്ടികൾക്ക് വായിച്ചു പഠിപ്പിച്ചു കൊടുക്കുന്നതും ഉത്സാഹത്തോടെ ചെയ്യാറുണ്ട്.കുട്ടികളുടെ ക്ലാസ്സ്‌ പ്രവർത്തനങ്ങൾ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നത് ക്ലാസ് പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് അറിയാൻ കഴിയുന്നു. അതും നല്ലൊരു കാര്യമാണ്.
കൂട്ടുകാർ കുഞ്ഞുകഥാപുസ്തകങ്ങൾ വായിക്കുന്ന വീഡിയോ ടീച്ചർ നവമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നതും കുട്ടികൾക്കൊരു പ്രോത്സാഹനമാണ്.
രചനോത്സവവും, പാട്ടരങ്ങും കുട്ടികൾ ഉത്സാഹത്തോടെ ഏറ്റെടുത്തു.
ഓരോ ദിവസവും എന്റെ മകനിൽ ഉണ്ടായ മാറ്റം ഞാൻ വളരെ അത്ഭുതത്തോടെ നോക്കി നിന്നു. കുഞ്ഞുകഥകൾ, കുഞ്ഞുപാട്ടുകൾ പേപ്പറിൽ എഴുതി ടീച്ചറിനെ ആദ്യം കൊണ്ട് കാണിക്കാനും ഉത്സാഹമായി. മോന്റെ കഥയും, പാട്ടും എല്ലാം ടീച്ചർ വായനാക്കാർഡാക്കി ക്ലാസിൽ വായിപ്പിക്കുമായിരുന്നു. ഒരു കഥ എല്ലാ കുട്ടികൾക്കും ടീച്ചർ പ്രിന്റ് എടുത്തു വായനാക്കാർഡാക്കി കൊടുത്തു. അസംബ്ലിയിൽ വച്ച് HM പ്രഭ ടീച്ചർ മോന്റെ കഥ വായിപ്പിച്ചതും, വായനാക്കാർഡ് പ്രകാശനം ചെയ്തതും, എന്റെയും മോന്റെയും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി.
മോന്റെ അനുഭവങ്ങൾ എല്ലാം കഥകളും, പാട്ടുകളുമായി പേപ്പറുകളിൽ നിറഞ്ഞു.പ്രകൃതിയെയും,ചുറ്റുപാടിനെയും നിരീക്ഷിക്കുവാനും, എല്ലാത്തിനെയും കുറിച്ച് അറിയുവാനും ഉള്ള ഒരു ജിജ്ഞാസ മോന് ഉണ്ടായി. ശ്യാമ ടീച്ചർ മോന്റെ കഴിവുകളെ മനസിലാക്കി അതിനുള്ള പ്രോത്സാഹനവും നൽകിയതോടെ എന്റെ മകന്റെ ഊർജ്ജം ഇരട്ടിയായി. ഇത്തരത്തിലുളള്ള രീതികൾ കുട്ടികളുടെ പഠനനിലവാരം ഉയർത്തും എന്നതിൽ സംശയം ഇല്ല.ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും കഥകേൾക്കാനും, വായിക്കാനും താല്പര്യമാണ്.എല്ലാവരെയും ടീച്ചർ പ്രോത്സാഹിപ്പിക്കുന്നു.ആദിദേവിന്റെ അമ്മയാണ് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനം ഉണ്ടായി. ഇത്തരത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആദിദേവ് ഒരു മികച്ച വിദ്യാർത്ഥിയായി മാറുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
ദിവ്യ. S. R
ആദിദേവിന്റെ അമ്മ
ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര
 

29.  കുഞ്ഞ് ഇപ്പോൾ വായിക്കുന്നതും എഴുതുന്നതും കാണുമ്പോൾ ഒരുപാട് സന്തോഷം, അഭിമാനം

 
ഞാൻ ചിറ്റാർ ജി എൽ പി എസ് കൂത്താട്ടുകുളം സ്കൂളിലെ വൈദേഹി വൈശാഖിന്റെ അമ്മയാണ്🫶🏼 .
എൻറെ മോൾക്ക് ഒന്നിലോട്ട് കേറുന്ന സമയത്ത് അക്ഷരങ്ങൾ എല്ലാം അറിയാമായിരുന്നു എങ്കിലും കൂട്ടക്ഷരം വലുതായി അറിയില്ലായിരുന്നു. അതുകാരണം എഴുതുവാനും വായിക്കുവാനും വളരെ ബുദ്ധിമുട്ടായിരുന്നു. 
സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിൽ പിന്നെ അതിന് കുറേ ഏറെ മാറ്റം വന്നു .നേരത്തെ ഡയറി എഴുതാൻ മടി കാണിച്ചിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല നേരത്തെ ഒരുപാട് തെറ്റുകൾ വരുമായിരുന്നു കൂടുതലും കൂട്ടക്ഷരം ആയിരുന്നു എന്നാൽ ടീച്ചർമാരുടെ സഹായത്തോടെ അവൾ ഇന്ന് കൂട്ടക്ഷരവും പഠിച്ചെടുത്തു ഇന്നിപ്പോൾ കൂട്ടി വായിക്കുവാനും എഴുതുവാനും അവൾക്ക് അറിയാം എങ്കിലും ചെറിയ ചെറിയ തെറ്റുകൾ വരുത്താറുമുണ്ട് എല്ലാ വിഷയങ്ങളും അവൾക്ക് വളരെ ഇഷ്ടമാണ് .കൂടുതലും ആക്ടിവിറ്റികൾ ചെയ്യുവാൻ വളരെ താൽപര്യം കാണിക്കാറുണ്ട് .ഇപ്പോൾ എന്ത് കണ്ടാലും വായിക്കാൻ ശ്രമിക്കാറുണ്ട് .അതുപോലെ തന്നെ ഡയറി എഴുതുന്ന സമയത്ത് എന്താണോ അവൾ എഴുതുന്നത് അത് അനുസരിച്ച് പടങ്ങൾ വരയ്ക്കാനും ശ്രമിക്കാറുണ്ട് പടം വരയ്ക്കാൻ വലുതായി അറിയില്ലെങ്കിലും അവളെ കൊണ്ട് വരയ്ക്കാൻ പറ്റുന്ന രീതിയിൽ വരയ്ക്കാറുണ്ട് .നേരത്തെ പഠിക്കാൻ വിളിക്കുമ്പോൾ കരഞ്ഞോണ്ട് നിന്ന കുഞ്ഞ് ഇപ്പോൾ വായിക്കുന്നതും എഴുതുന്നതും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അവളെ ഓർത്ത് അഭിമാനം തോന്നാറുണ്ട് എൻറെ മോളെ ഇത്രയേറെ പഠനത്തിൽ പ്രോത്സാഹിപ്പിക്കുന്ന ടീച്ചേഴ്സിനോടും അതുപോലെ ഡയറി എന്ന ആശയം കൊണ്ടുവന്ന എല്ലാവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു
By
Preethi(m/o)
Vaidhehi Vaishak
G L P S Koothattukulam ,chittar pathanamthitta
 

 30. ഈ പഠനരീതി മികച്ചരീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കഴിയട്ടെ

 
G. L. P. കരടിയമ്പാറ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന റിഷ്യന്ത്. R എന്ന വിദ്യാർത്ഥിയുടെ അമ്മയാണ് ഞാൻ. പുതിയ പഠന പദ്ധതിയുടെ ഭാഗമായി പാഠഭാഗത്തു വന്ന പുതിയ മാറ്റങ്ങൾ അഭിനന്ദനർഹമാണ്. സംയുക്ത ഡയറി എഴുത്തിനോടുള്ള കുട്ടികളുടെ ഇഷ്ടത്തെ വളർത്തുന്നതിന് സഹായകമാകുന്നുണ്ട്. സംയുക്ത ഡയറി എഴുതുന്നത് ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർത്തു പറയുന്നതിനുള്ള ഉത്സാഹം കൂടിവരുന്നു. അതുപോലെ തന്നെ അക്ഷരങ്ങൾ ചിഹ്നങ്ങൾ ചേർത്ത് വാക്കുകളാക്കി എഴുതാൻ താല്പര്യം വരുന്നു. കൂടാതെ ഇതിൽ ഉൾകൊള്ളിക്കുന്ന ചിത്രങ്ങൾ വളരെ ആസ്വദിച്ചാണ് അവൻ വരക്കുന്നത്. ഇതിലൂടെ വരയ്ക്കാനുള്ള ഉത്സാഹം കൂടുകയും ചിത്രരചനയെന്ന കഴിവിനെ വർധിപ്പിക്കുകയും ചെയ്യുന്നു.
 വെറും പഠനവും ഉന്നതമാർക്കും എന്ന ലക്ഷ്യം മാത്രം വെക്കുകയും ജോലിയിലും സമൂഹമാധ്യമങ്ങളിലുമായി ഒതുങ്ങിപോകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മക്കളുമായി ആത്മബന്ധവും സൗഹൃദവും കുറഞ്ഞുപോകുന്നു എന്ന് എനിക്ക് തോന്നി. ഈ തിരിച്ചറിവ് എനിക്ക് തന്നത് സംയുക്ത ഡയറി എന്ന ആശയമാണ്. ഈ പദ്ധതിയിൽ ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ സംതൃപ്തയാണ്. ഈ പഠനരീതി മികച്ചരീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കഴിയട്ടെ..... നന്ദി.....
Seena. K. V
M/o Rishyanth.R
G. L. P. School Karadiyampara, Kuthanur, Palakkad.
 

 31. കുഞ്ഞെഴുത്തുപുസ്തകം ചിത്രകഥകളിലൂടെ പഠനം രസകരമാക്കി.

 
ഞാൻ GLPS കരടിയംപാറ സ്കൂളിൽ പഠിക്കുന്ന ദീക്ഷ യുടെ അമ്മയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇന്ന് എതിരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികളിലെ ചിന്താശേഷി. പുസ്തകത്തിലെ വിഷയങ്ങൾ കാണാതെ പഠിക്കുന്നത് മാത്രമല്ല പകരം ഒരു വിഷയത്തെ എത്രത്തോളം ആഴത്തിൽ ചിന്തിക്കുന്നു എന്നതും പ്രധാനമാണ്. ഇതിൽ നമ്മുടെ ഒന്നാം ക്ലാസ്സിലെ പഠനരീതി വളരെ മികച്ചതാണെന്ന് ഞാൻ മനസിലാക്കുന്നു.
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കാൻ മതാപിതാക്കൾ വളരെയധികം കഷ്ടപെടുന്നു..
എന്നാൽ നമ്മുടെ ഒന്നാം ക്ലാസ്സിലെ സംയുക്തഡയറി എഴുതിയതിലൂടെ എന്റെ മകൾക്ക്‌ ഒരു വസ്തുവിനെ പല വീക്ഷണ കോണിൽ നോക്കാൻ കഴിഞ്ഞു.അതിൽ ഞാൻ അഭിമാനിക്കുന്നു.സ്കൂൾ വിട്ടു വരുമ്പോൾ തന്നെ ഡയറി എഴുതേണ്ട വാച കങ്ങൾ മോൾ കണ്ടെത്തിയിട്ടുണ്ടാകും.ആദ്യം3 ആഴ്ച ഞാൻ പറഞ്ഞു
കൊടുത്തു എന്നാൽ പിന്നീട് തെറ്റുകൾ വന്നെ ങ്കിലും ഞാൻ എഴുതാം അമ്മേ എന്നു പറഞ്ഞു.
ഇതിലൂടെ കുട്ടികൾക്ക് ചിന്ഹങ്ങൾ അറിയാനും ചിത്രരചനആസ്വദിക്കാനും
കഴിയുന്നു.
ഇതിൽ അധ്യാപക രുടെ പങ്ക് വളരെ വലുതാണ്.അവരുടെപ്രോത്സാഹനത്തിലൂടെ മാത്രമേ കുട്ടികൾ ഈ നിലവാരത്തിൽ എത്തുകയുള്ളു. കൂടാതെ കുഞ്ഞെഴുത്തുപുസ്തകം, ചിത്രകഥകളിലൂടെ പഠനം രസകരമാക്കി. കുഞ്ഞെഴുത്തിലെ കഥകൾ പോലെ വീട്ടിൽ എനിക്ക് മോനും രസകരമായി പറഞ്ഞു തരും.
ഇതിനേക്കാൾ എനിക്ക് കൗതുകം തോന്നിയത് എന്റെ 3 വയസ്പ്രായം ഉള്ള മോൻ, മോൾ എഴുതുന്നത് പോലെ ഡയറി യിലെ വാചകങ്ങൾ ശൈലിയിൽപറയാനും,
ഒരു കിളിയെ കണ്ടാൽ അതിന്റെ നിറം, വലുപ്പം അത്തരത്തിലുള്ള കാര്യങ്ങൾചോദിച്ചു മനസിലാക്കും എന്നിട്ടു മോൾ എഴുതുമ്പോൾ അതോടപ്പം പറയും. കുഞ്ഞെഴുത്തിലെ കഥ കളുടെ സംഭാഷണം അവൻ ചിരിച്ചു കൊണ്ട് പറയും.അത്രയും രസകരമായ പഠനരീതി ആണ് ഇപ്പോൾ ഉള്ളത്.
ഇത്തരത്തിലുള്ള പഠനരീതി ആവിഷ്കരിച്ച എല്ലാ അധ്യാപകർക്കും നന്ദി പറയുകയും, ഇനിയും മികവുറ്റ പഠനരീതി മുന്നോട്ടുകൊണ്ട് വരാൻ കഴിയട്ടെ എന്നു ഞാൻ ആശംസിക്കുകയും ചെയ്യുന്നു.
നന്ദി
Divya TS
M/O deeksha p
Glps karadiyampara
Kuthanur palakkad
 

 32. എന്റെ മകൻ തന്നെയാണ് ഡയറി എഴുതുന്നത് എനിക്കതിൽ വളരെ സന്തോഷമുണ്ട്

 
എന്റെ മകൻ അക്ഷയന്ദ് എ. യു. പി സ്കൂൾ വെള്ളിയഞ്ചേരി ഒന്നാം ക്ലാസിൽ പഠിക്കുന്നു സംയുക്ത ഡയറി എഴുതുന്നത് കൊണ്ട്. എന്റെ കുട്ടിക്ക് നല്ല മാറ്റമുണ്ട് അവനെ ആദ്യമൊക്കെ എഴുതുവാൻ ഒക്കെ മടിയായിരുന്നു അക്ഷരങ്ങളും ചിഹ്നങ്ങളും ഒട്ടും അറിയില്ല ആദ്യമൊക്കെ ഞാനായിരുന്നു എഴുതിയിരുന്നത് പിന്നെ പിന്നെ കുട്ടിയിൽ മാറ്റമുണ്ടായി ഒരു വിധം അവൻ തന്നെ എഴുതുവാൻ തുടങ്ങി 
എഴുതുന്നതിന് യാേജ്യമായ ചിത്രവും വരയ്ക്കുകയും അന്നന്ന് ക്ലാസിൽ നടക്കുന്ന കാര്യങ്ങളെല്ലാം വന്നു പറയും അതിന് അനുസരിച്ച് സംയുക്ത ഡയറി എഴുതും എന്റെ മകൻ തന്നെയാണ് ഡയറി എഴുതുന്നത് എനിക്കതിൽ വളരെ സന്തോഷമുണ്ട് ഇതിനെല്ലാം ഞാൻ അവനെ പഠിപ്പിക്കുന്ന സന്ധ്യ ടീച്ചറോട് നന്ദി പറയുന്നു കാരണം കുട്ടികൾക്ക് വേണ്ട പ്രാേത്സാഹനം നൽക്കുകയും ചെയ്യുന്നു.
രഞ്ജിത
M/o അക്ഷയന്ദ്
എ. യു. പി. സ്കൂൾ വെള്ളിയഞ്ചേരി
 

33. ഓരോ സ്ഥലത്തിന്റെ ബോർഡ് നോക്കി വായിച്ച് അച്ഛാ ഈ സ്ഥലത്ത് എത്തി എന്നൊക്കെ അവൾ പറയുന്നുണ്ട്


എന്റെ മകൾ ശ്രീദിത ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്, നൂറിലധികം സംയുക്ത ഡയറിക്കുറിപ്പുകൾ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. വളരെ സന്തോഷത്തോടുകൂടിയാണ് ഈ വിവരം നിങ്ങളുമായി പങ്കുവെക്കുന്നത്, ഒന്നാം ക്ലാസിൽ ചേർന്ന സമയത്ത് അക്ഷരങ്ങൾ ചിഹ്നങ്ങൾ ചേർത്ത് എഴുതാൻ ഒന്നും അറിയില്ലായിരുന്നു. ഡയറി എഴുതാൻ തുടങ്ങിയതു മുതൽ നല്ല മാറ്റം കാണാൻ കഴിഞ്ഞു. ആദ്യം എഴുതി തുടങ്ങിയ ഡയറി കുറിപ്പുകളിൽ ഞാൻ പേന കൊണ്ട് എഴുതുന്ന അക്ഷരങ്ങൾ കുറേയുണ്ടായിരുന്നു. ഇന്നത് കുറഞ്ഞു, ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉണ്ടെങ്കിലായി. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതു മുതൽ മലയാളം കൂടുതൽ അവൾ മനസ്സിലാക്കി. സ്കൂളിൽനിന്ന് കിട്ടുന്ന ചെറിയ കഥാപുസ്തകങ്ങളും ബസ്സിൽ പോകുമ്പോൾ ഓരോ സ്ഥലത്തിന്റെ ബോർഡ് നോക്കി വായിച്ച് അച്ഛാ ഈ സ്ഥലത്ത് എത്തി എന്നൊക്കെ അവൾ പറയുന്നുണ്ട്.വീട്ടിലെ വണ്ടി വിറ്റ ദിവസവും തീയതിയും വരെ അവളുടെ സംയുക്ത ഡയറിയിൽ നിന്നാണ് ഞങ്ങൾ കണ്ടെത്തിയത്. സംയുക്ത ഡയറി എഴുതുന്നതിലൂടെ അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കുവാനും സാധിക്കുന്നു, അതുവഴി ക്ലാസിലെ വിശേഷങ്ങൾ എനിക്ക് അറിയുവാനും സാധിക്കുന്നു. ചിത്രങ്ങൾ സ്വയം വരയ്ക്കാനും നിറം നൽകാനും പഠിച്ചു. മലയാളം വായിക്കാനും എഴുതാനും അവൾ സ്വയം പഠിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഓരോ ദിവസത്തെയും ഡയറി വായിച്ച് വെരിഗുഡും സ്മൈലിയും സ്റ്റാറും ഒക്കെ നൽകി പ്രോത്സാഹനം നൽകുന്നത് അവളുടെ ക്ലാസ് ടീച്ചറായ ഫസ്ന ടീച്ചറാണ് ഈ അവസരത്തിൽ ടീച്ചർക്കും പ്രത്യേക നന്ദി പറയുന്നു.
സുപ്രഭ എം. സി (അമ്മ )
ശ്രീദിത കെ ദീപു
1st സ്റ്റാൻഡേർഡ്
GUPS ചെമ്പുകടവ്
 

34 . സംയുക്ത ഡയറി, കുഞ്ഞെഴുത്ത് പോലുള്ള വേറിട്ട ആശയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക്‌ അഭിനന്ദനങ്ങൾ

 
ഞാൻ റാന്നി സി. എം. എസ് സ്കൂളിലെ ഒന്നാംക്ലാസ്സിൽ പഠിക്കുന്ന റിഷികേഷ്. ജി. നായരുടെ അമ്മ ആണ്.
എന്റെ മകന് ക്ലാസ്സ് തുടങ്ങുന്ന സമയം മലയാളം ആയിരുന്നു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന വിഷയം. അക്ഷരങ്ങൾ ചിഹ്നം കൂട്ടി എഴുതുന്നത് ഒക്കെ അവനു അന്ന് നല്ല ബുദധിമുട്ട് ആയിരുന്നു. സംയുക്ത ഡയറി എഴുതി . തുടങ്ങിയ സമയം എന്റെ മകൻ എഴുതുന്നതിൽ കൂടുതൽ അക്ഷരങ്ങൾ ഞാൻ ആയിരുന്നു എഴുതിയിരുന്നത്. പക്ഷേ ഇപ്പോൾ അവൻ തനിയേ ആണ് സംയുക്ത ഡയറി എഴുതുന്നത്. അതുപോലെ എഴുതിയ കാര്യങ്ങൾ നന്നായി വായിക്കുന്നതിനും കഴിയുന്നു.അതുപോലെ വാക്കുകളൊക്കെയും ആരുടെയും സഹായമില്ലാതെ വായിക്കാനും , പറയുന്ന വാക്കുകള് അതുപോലെ എഴുതാനും അവനു അറിയാം. 
അതിൽ എനിക്കു വളരെ സന്തോഷവും അഭിമാനവും ഉണ്ട്. അതുപോലെ തന്നെ അവന്റെ സ്കൂളിലെ വിശേഷങ്ങൾ എല്ലാം അറിയാനും മനസ്സിലാക്കാനും സംയുക്ത ഡയറി എഴുതുന്നതിലൂടെ എനിക്കു സാധിക്കാറുണ്ട്. . ഇപ്പോൾ അവന്റെ ഇഷ്ട വിഷയം മലയാളം ആണ്. അതിനു അവനെ സഹായിച്ചതു അവന്റെ ടീച്ചറായ നിഷ ടീച്ചറും സംയുക്ത ഡയറി എഴുതുന്നതും ആണ്. ഓരോ പാഠത്തിലെയും പ്രവർത്തനങ്ങൾ ക്ലാസിൽ ചെയ്യുമ്പോഴും കുഞ്ഞിന് അത് പഠനം രസകരമാക്കാൻ കഴിയുന്നു. പാഠഭാഗത്തുള്ള പരീക്ഷണങ്ങളും, കലാ -കായിക പ്രവർത്തനങ്ങളും കുഞ്ഞിന് കൂടുതൽ സന്തോഷം ഉണ്ടാക്കുന്നു. പേപ്പർ ക്യാരറ്റ് ഉണ്ടാക്കിയത് വളരെ രസകരമായിരുന്നു, അതുപോലെ തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴുവിനെ മനോഹരമായി ഉണ്ടാക്കാൻ കഴിഞ്ഞു. മുട്ടത്തോട് കൊണ്ട് ക്ലാസിൽ ചെയ്ത പ്രവർത്തനം ഏറ്റവും ആസ്വാദ്യകരം ആയിരുന്നു. കഥ പുസ്തകങ്ങൾ തെറ്റ് കൂടാതെ വായിക്കാനും, ഏതൊരു വാക്യം കണ്ടാലും അക്ഷരങ്ങൾ ചേർത്ത് വായിക്കുവാനും എന്റെ മകന് സാധിക്കുന്നുണ്ട്. സംയുക്ത ഡയറി, കുഞ്ഞെഴുത്ത് പോലുള്ള വേറിട്ട ആശയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക്‌ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ശ്രീപ്രിയ ഗോകുൽ
M/O ഋഷികേഷ്.ജി. നായർ
സി. എം. എസ്. എൽ. പി സ്കൂൾ റാന്നി
പത്തനംതിട്ട

 35. ഒന്നാം ക്ലാസ്സിനെ ഒന്നാം തരം ആക്കുന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് സംയുക്ത ഡയറി.

 
റാന്നി സി. എം എസ്. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് എന്റെ മകൾ ആൽഫിയ എം. എ. ആദ്യമൊക്കെ മലയാള അക്ഷരങ്ങൾ അവൾക്കു എഴുതാനും വായിക്കാനും ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ അവൾ അക്ഷരങ്ങളും വാക്കുകളും വായിക്കാനും എഴുതാനും പഠിച്ചുകൊണ്ടി രിക്കുന്നു. മലയാളം അവളുടെ ഇഷ്ട ഭാഷയായി മാറി കഴിഞ്ഞിരിക്കുന്നു. അതിനു പ്രധാന കാരണം അവളുടെ സ്വന്തം നിഷ ടീച്ചർ ആണ്. ടീച്ചർ അവളെ ഒരുപാട് പ്രോസാഹിപ്പിച്ചു. കുഞ്ഞെഴുത്തു പ്രവർത്തന പുസ്തകവും സംയുക്ത ഡയറി യുടെ പ്രവർത്തനങ്ങളും അവൾക്കു കാണിച്ചു കൊടുത്തു അവളെ അതിൽ താല്പര്യം ഉള്ളവൾ ആക്കി. ടീച്ചറിന്റെ സ്നേഹവും ആത്മാർത്ഥമായ സമീപനവും ആണ് അതിന്റെ സത്യം. ഒരു അമ്മ എന്ന നിലയിൽ എനിക്ക് ഈ ആവിഷ്കാരത്തിൽ കുഞ്ഞിനെ എഴുതിപ്പിക്കുന്നതിലും സഹായിക്കുന്നതിലും അഭിമാനവും ഉണ്ട്.
 ഒന്നാം ക്ലാസ്സിനെ ഒന്നാം തരം ആക്കുന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് സംയുക്ത ഡയറി. ഇതിലൂടെ കുരുന്നുകളുടെ ഭാവനകളെ പുറത്തു കൊണ്ടുവരുന്നു. കുഞ്ഞുങ്ങളുടെ ഓരോ ദിവസത്തെയും വിശേഷങ്ങൾ ചിത്രങ്ങളിലൂടെ ഡയറി കുറിപ്പുകൾ ആകുമ്പോൾ ഓരോ ദിവസത്തെയും കാര്യങ്ങൾ ഓർക്കുവാനും ചിന്തിക്കുവാനും സാധിക്കുന്നു.
ഇളം മനസ്സുകളുടെ സന്തോഷങ്ങളും സങ്കടങ്ങളും രസകരമായ അനുഭവങ്ങളും കോർത്തിണക്കി എഴുത്തിന്റെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ എത്തിക്കാനുള്ള ഈ സംയുക്ത ഡയറി എന്ന ആവിഷ്കാരം കുഞ്ഞുങ്ങളുടെ കൗതുകം, ആശയം, സന്തോഷം അങ്ങനെ എല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ചിത്രങ്ങളും എഴുത്തുകളും ആയി ഇതിൽ പ്രതിഫലിക്കുമ്പോൾ ഇതൊരു വലിയ മുതൽക്കൂട്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു..... പ്രാർത്ഥിക്കുന്നു.....
മറിയാമ്മതോമസ്
M/O അൽഫിയ M. A
സി. എം. എസ്. എൽ. പി സ്കൂൾ റാന്നി
പത്തനംതിട്ട

 36. കഴിഞ്ഞ വർഷം എന്റെ വലിയ മകൻ രണ്ടാം ക്ലാസ്സിൽ പഠിച്ചത് കൊണ്ട് സംയുക്ത ഡയറിയെ എനിക്ക് നല്ലതുപോലെ അറിയാമയിരുന്നു.

ഞാൻ കരിഷ്മ എന്റെ മകൻ നഥ്വിത്ത് എൻ. കെ ജി .ഡബ്ല്യു .എൽ. പി. ബേള സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.അവന് പഠിക്കാൻ കുറച്ച് മടിയുള്ള കുട്ടി ആയിരുന്നു.അതിനാൽ തന്നെ അവനെ പഠിപ്പിക്കാൻ ഞാൻ നല്ലത് പോലെ വിഷമിച്ചു. അപ്പോഴാണ് ഒന്നാം ക്ലാസിലെ ബിന്നി ടീച്ചർ സംയുക്ത ഡയറിയെ കുറിച്ചു പറയുന്നത്. കഴിഞ്ഞ വർഷം എന്റെ വലിയ മകൻ രണ്ടാം ക്ലാസ്സിൽ പഠിച്ചത് കൊണ്ട് സംയുക്ത ഡയറിയെ എനിക്ക് നല്ലതുപോലെ അറിയാമയിരുന്നു. അത്രനാൾ വിഷമിച്ചിരുന്ന എനിക്ക് വളരെയധികം സന്തോഷമായി. 
ആദ്യനാളുകളിൽ കുറച്ചു മടി ഉണ്ടായിരുന്നെങ്കിലും പിന്നെ അവൻ ഡയറി എഴുതി തുടങ്ങി. ആദ്യനാളുകളിൽ എന്റെ പേന കൊണ്ട് എഴുതിയ അക്ഷരം മാത്രമായിരുന്നു..രണ്ട് മൂന്ന് മാസങ്ങൾക്കിപ്പൂറം എന്റെ പേനയുടെ അക്ഷരം മാഞ്ഞു തുടങ്ങി നാല് മാസത്തിനു ശേഷം അവന്റെ ഡയറിയിൽ എന്റെ പേനയ്ക്ക് സ്ഥാനം ഇല്ലാതായിരിക്കുന്നു.ഇപ്പോൾ പഠിക്കാനും മിടുക്കാനായി വായനാക്കാർഡുകൾ തനിയെ വായിക്കാൻ താല്പര്യം കാണിക്കുന്നു.എന്റെ മകനിൽ ഞാൻ നല്ലയൊരുമാറ്റം സംയുക്ത ഡയറി എഴുത്തുന്നതിലൂടെ വന്നതായി കാണുന്നു. കുട്ടികൾക്ക് ഇത്രയധികം പിന്തുണ നൽകുന്ന ബിന്നി ടീച്ചർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു .
എന്ന് കരിഷ്മ.

 37. ആദ്യമൊക്കെ ദിവസം ഒരുമണിക്കൂർ എടുക്കാമായിരുന്നു എഴുതാൻ. എന്നാൽ ഇപ്പോൾ ഒരു പത്തു പതിനഞ്ചു മിനിറ്റ് മതി..

 
എൻ്റെ മകൾ അലങ്കൃത ഒന്നാം ക്ലാസിലെ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ തൊട്ട് മലയാളം എഴുതാനും വായിക്കാനും ഒരുപാട് മാറ്റം ആണ് വന്നിട്ടുള്ളത്. ആദ്യം ഒക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു.. അക്ഷരങ്ങൾ എല്ലാം അറിയാം എന്നാൽ ഒരു പുതിയ വാക്ക് കേട്ടാൽ എഴുതാൻ അറിയില്ലായിരുന്നു . അതുപോലെ വായിക്കാനും വിഷമം ആയിരുന്നു. 
ആദ്യമൊക്കെ അറിയാതെ ഉള്ള പുതിയ വാക്കുകൾ ഒക്കെ ഞാൻ എഴുതി കൊടുത്തു വിടൽ ആണ്. എന്നാൽ പോകപ്പൊകെ ഇപ്പോൾ ഒറ്റക്ക് തെറ്റില്ലാതെ എഴുതാൻ പറ്റുന്നുണ്ട് . എന്ത് കണ്ടാലും വായിക്കാൻ ശ്രെമിച്ചു നോക്കും.. അറിയാത്തത് എന്നോട് ചോദിക്കും.. ഒരു ദിവസം പോലും ഡയറി എഴുത്ത് മുടക്കാറില്ല... എവടെ പോയാലും സംയുക്ത ഡയറി എഴുതേണ്ട കാര്യം ഓർത്തു പറയും.. താല്പര്യത്തോടെ തന്നെ ആണ് മകൾ എഴുതുന്നത്. ഇപ്പോൾ ഉള്ളത് പോലെ ഇത്രയെങ്കിലും മലയാളം തെറ്റില്ലാതെ എഴുതാൻ എന്റെ മകൾക്കു പറ്റുന്നുണ്ട് എങ്കിൽ അതിൽ സംയുക്ത ഡയറി ക്ക് ഉള്ള പങ്ക് വളരെ വലുതാണ്.. ആദ്യമൊക്കെ ദിവസം ഒരുമണിക്കൂർ എടുക്കാമായിരുന്നു എഴുതാൻ. എന്നാൽ ഇപ്പോൾ ഒരു പത്തു പതിനഞ്ചു മിനിറ്റ് മതി.. അതുപോലെ തന്നെ ചിത്രങ്ങൾ വരയ്ക്കാനും ഇഷ്ട്ടപ്പെട്ടു തുടങ്ങി .. സംയുക്ത ഡയറി എഴുതുന്നതിലൂടെ ഞങ്ങൾ ഹാപ്പി ആണ്.
ശ്രുതി സുമേഷ്
( M/o അലങ്കൃത സുമേഷ്
ഒന്നാംതരം
കാനാട് എൽ പി സ്കൂൾ
കണ്ണൂർ )

 38.
ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ വായന മെച്ചപ്പെടുത്താനും മറ്റ് സർഗ്ഗവാസനകൾ വളർത്താനും സഹായിക്കുന്നു.

 
 
എന്റെ മകൻ ജോഷ്വ ജോൺ ഗവണ്മെന്റ് LPS ഇഞ്ചിവിള സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. സ്കൂളിലെ പഠനമികവ് കൊണ്ട് തന്നെ എന്റെ മൂത്ത മകന് ശേഷം ഇപ്പോൾ ഇളയ മകനും അവിടെ തന്നെ പഠിക്കുന്നു.
പുതിയ പാഠ്യപദ്ധതിയിൽ കുട്ടികൾക്ക് ദിവസവും അവരുടെ സ്കൂൾ അനുഭവവും മറ്റ് വിശേഷങ്ങളും ഡയറി എഴുതുവാൻ ഉൾപ്പെടുത്തി. ആദ്യം അവനും എനിക്കും ബുദ്ധിമുട്ടായി തോന്നി.എന്നാൽ ക്ലാസ്സ് ടീച്ചറിന്റെ പിന്തുണ കൊണ്ട് വളരെ നന്നായി ഡയറി എഴുതാൻ കഴിയുന്നു. ചിഹ്നങ്ങൾ ചേർത്ത് എഴുതാനും, പുതിയ വാക്കുകൾ പരിചയപ്പെടാനുo അവന് സാധിച്ചു. കൂടാതെ ഡയറിയിൽ ചിത്രം വരയ്ക്കുന്നതും , നിറം കൊടുക്കുന്നതും ഒക്കെ അവന്റെ സർഗ്ഗ വാസനഉണർത്തുന്നതിനും ഇടയാക്കി . സ്കൂളിലെ ഓരോ പ്രവർത്തങ്ങൾ വിലയിരുത്തുമ്പോൾ സ്കൂൾ അസംബ്ലി, കലാ കായിക മത്സരങ്ങൾ, ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ വായന മെച്ചപ്പെടുത്താനുംമറ്റ് സർഗ്ഗവാസനകൾ വളർത്താനും സഹായിക്കുന്നു.
രക്ഷിതാവ്
ജോൺ
govt LPS ഇഞ്ചിവിള

39. ഇനിയും അവന് ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷ

 
ഞാൻ 1 A ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഹൈസിൻ ടി എന്ന കുട്ടിയുടെ ഉമ്മയാണ് എൻറെ മകൻറെ പഠന നിലവാരത്തെ കുറിച്ച് വിലയിരുത്തുമ്പോൾ ഞാൻ വളരെയധികം സന്തോഷവതിയാണ് കാരണം അംഗൻവാടി മാത്രം മൂന്നുവർഷം പോയി നേരിട്ട് ഒന്നാം ക്ലാസ്സിൽ ചേർക്കരുത് എന്ന് എന്നെ അറിയുന്നവർ എല്ലാം എന്നോട് പറഞ്ഞു ഒരു വർഷമെങ്കിലും K G ലോട്ട് പറഞ്ഞു അയച്ചതിനു ശേഷം അടുത്തവർഷം ഒന്നിൽ ചേർക്കാം എന്ന് പലരും പറഞ്ഞു എൻറെ ഓവർ ആയിട്ടുള്ള പഠിപ്പിക്കാൻ കഴിയുമെന്നകോൺഫിഡൻസ് കൊണ്ടാണോ എന്നറിയില്ല അവനെ അഞ്ചര വയസ്സായപ്പോൾ ഒന്നിൽ ചേർത്തി അംഗൻവാടി വിദ്യാഭ്യാസം അവന് ആഹ്ലാദകരം ആയിരുന്നു അവിടത്തെ ടീച്ചർ അക്ഷരങ്ങൾ എല്ലാം പഠിപ്പിക്കുന്നുണ്ട് എങ്കിലും എഴുതാൻ മടിച്ചിട്ട് ഉപ്പുമാവിന് പോലും പാത്രം എടുക്കാതെ ആണ് അവൻ അംഗനവാടിയിൽ പോയിരുന്നത് അവനെ ഒന്നിൽ ചേർത്തസമയത്ത് എനിക്ക് സന്തോഷം ആയിരുന്നെങ്കിലും സ്കൂൾ തുറന്നപ്പോഴാണ് ശരിക്കും ഞാൻ പെട്ടോ എന്ന് തോന്നി പോയത് ഒരുവിധം അവൻറെ കൂടെ ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികളും കെ ജിയിൽ രണ്ടുവർഷം പോയി എല്ലാഅക്ഷരങ്ങൾളും എഴുതാനും വായിക്കാനും പഠിച്ചിട്ടാണ് വന്നത് ഞാൻ ശരിക്കും ഇനി എന്ത് ചെയ്യും ഇവനെ അവരുടെ കൂടെ എത്തിക്കാൻ എന്ന് കുറേചിന്തിച്ചുവിഷമിച്ചിരുന്നു പക്ഷേ കുറച്ചു സമയം കൊണ്ട് തന്നെ അവനിൽ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി 
 
അതിന് ഞാൻ വളരെയധികം നന്ദി പറയുന്നതും കടപ്പെട്ടിരിക്കുന്നതും അവൻറെ ഉഷ ടീച്ചറിനോട് ആണ് ടീച്ചർ എല്ലാ മക്കളെയും സ്വന്തം മക്കളെപ്പോലെ കണ്ട് ചെയ്യുന്ന ജോലിയോട് വളരെയധികം ആത്മാർത്ഥത പുലർത്തുന്നു അതുകൊണ്ടാണ് എൻറെ മോൻ ഒരക്ഷരം പോലും വായിക്കാനും എഴുതുവാനും അറിയാതെ വന്ന അവൻ ഇപ്പോൾ ഏതെങ്കിലും പോസ്റ്റർ കണ്ടാൽ ഒപ്പിച്ചു ഒപ്പിച് വായിക്കാൻ ഉള്ള ഒരു അവസ്ഥയിലേക്ക് എത്തിയത് അതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു
അവൻറെ ഈ മാറ്റങ്ങൾക്ക് ഒരു പ്രധാനകാരണം സംയുക്ത ഡയറിയാണ് അവന്
എഴുതാൻ പൊതുവെ മടിയാണ് എന്നാലും ചിത്രം വരച്ചു നിറം കൊടുക്കാൻ ഉള്ളത് കൊണ്ട് മാത്രം നിർബന്ധിച്ച് ഇരുത്തുമ്പോൾ വന്നിരുന്നു എഴുതുന്നുഇപ്പോൾ ഉള്ള അവൻറെ പഠന നിലവാരത്തിൽ ഞാൻ വളരെയധികം തൃപ്തയാ ണ് ഇനിയും അവന് ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷയും ഉണ്ട് ഇതുവരെ അവനെ വളരെ നന്നായി കെയർ ചെയ്ത പോലെ ഇനിയും ചെയ്യുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു
എന്ന്
ഷഹന ഷെറിൻ
M/o Muhammad Haizin T
CVNMAMLPS WEST CHATHALLUR
Areekode subilla Malappuram

40. "അപ്പോൾ നമ്മൾ സംയുക്ത ഡയറിയും കൊണ്ടുപോകണ്ടേ ?"

 
18/7/2024ൽ ആണ് ഇവ മരിയ സംയുക്ത ഡയറി എഴുതി തുടങ്ങിയത്..3 സെന്റെൻസ് മാത്രമാണ് അന്നത്തെ ഡയറിയിൽ ഉണ്ടായിരുന്നത്. കുറച്ച് ചിത്രങ്ങളും.അന്ന് ടീച്ചർ നൽകിയ സ്റ്റാറും സ്മൈലിയും,പിന്നീട് അങ്ങോട്ട്‌.. എന്നും ഡയറി എഴുതാൻ ഇവാ ക്കു പ്രോത്സാഹനം ആയി. അന്നുമുതൽ ഇന്നുവരെയും' ഇവ' ഡയറി മുടക്കിയിട്ടില്ല. ഇന്ന് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഇവാ ക്കു സംയുക്ത ഡയറി എന്താണെന്ന് തിരിച്ചറിവാണ്..
ഇന്ന് ഞങ്ങളുടെ സ്കൂളിൽ നിന്നും മലമ്പുഴയ്ക്ക് പഠനയാത്രയ്ക്ക് പോകുന്ന കാര്യം തീരുമാനിച്ചു.. ആ വിവരം അറിഞ്ഞ എന്റെ കുഞ്ഞ് എന്നോട് ചോദിച്ച ചോദ്യം.. ""അപ്പോൾ നമ്മൾ സംയുക്ത ഡയറിയും കൊണ്ടുപോകണ്ടേ ??
ജീവിതത്തിന്റെ ഭാഗമായി സംയുക്ത ഡയറി മാറിക്കഴിഞ്ഞിരിക്കുന്നു.
ആദ്യം സംയുക്ത ഡയറി എന്ന് കേട്ടപ്പോൾ എനിക്കും മടി തോന്നി. എങ്ങനെ എഴുതിക്കും? എത്ര സമയം പോകും?എന്ന ചിന്ത എന്നെ അലട്ടിയിരുന്നു.
പക്ഷേ ഇന്ന് എനിക്ക് എന്റെ കുഞ്ഞിലൂടെ തിരിച്ചറിവുകൾ ലഭിക്കുകയാണ്.. അവളുടെ കുഞ്ഞു മനസ്സിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് അവളുടെ ഡയറി. അവളുടെ സന്തോഷങ്ങളും കളികളും ഒക്കെ എഴുതി വയ്ക്കാൻ ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ഒക്കെ അവൾക്ക് എന്തൊരു ഇഷ്ടമാണ്.അത് കുറിച്ചുവെക്കാൻ അവൾ കാണിക്കുന്ന താൽപര്യം..
ആദ്യമൊക്കെഒത്തിരി അക്ഷരങ്ങൾ എഴുതി കൊടുക്കണം ആയിരുന്നു. ഇപ്പോൾ അതൊരു പ്രശ്നമേയല്ല കൂടുതൽ കാര്യങ്ങളും അവൾ തനിയെ എഴുതുന്നു വരയ്ക്കുന്നു.നിറം കൊടുക്കുന്നു. കൃത്യമായി അതെടുത്ത് വയ്ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് വായിച്ചു നോക്കുന്നു. എല്ലാവരെയും വായിച്ച് കേൾപ്പിക്കുന്നു.
വീട്ടിലെ അമ്മച്ചിക്കും ഇവയുടെ 'സംയുക്ത ഡയറി' അറിയാം.. ഒരു ദിവസം അവൾ സ്കൂളിൽ നിന്ന് ഡയറി കൊണ്ടുവരാൻ മറന്നു. എന്നെയും കൂട്ടി സ്കൂളിൽ വന്ന സ്കൂൾ തുറപ്പിച്ച ആ ഡയറി എടുത്തതിനുശേഷം ആണ് അവൾക്ക് സന്തോഷം ആയത്.
ഇവ 'ചിഹ്നം ചേർത്ത് എഴുതുമോ? വായിക്കുമോ?എന്ന തരത്തിലുള്ള ചിന്തകളൊന്നും ഇപ്പോൾ എന്നെ അലട്ടുന്നില്ല കാരണം അവൾ സംയുക്ത ഡയറി കൃത്യമായി എഴുതുകയും വായിക്കുകയും ചെയ്യുന്നു..
അവൾക്ക് എല്ലാം ചെയ്യാൻ പറ്റും എന്ന് എനിക്ക് ഉറപ്പാണ്. അവൾക്ക് വന്ന മാറ്റം എനിക്ക് അത്ഭുതമാണ്.. 123 ദിവസങ്ങൾ അവൾ ഡയറി എഴുതി പൂർത്തിയാക്കിയപ്പോൾ ആ കുഞ്ഞു മനസ്സിലെ വലിയ കാര്യങ്ങൾ എനിക്ക് കാണാം... സംഭവിച്ച കാര്യങ്ങൾ കൃത്യമായി ഓർത്തെടുത്ത് പറയാനും ചോദിച്ചറിയാനും,കുറിച്ച് വയ്ക്കാനും ഒന്നാം ക്ലാസ്സ്‌ ലെ കുട്ടിക്ക് കഴിയുമെങ്കിൽ..
ഈ സംയുക്ത ഡയറി.. തുടരട്ടെ... ഇവരുടെ ജീവിത ത്തിൽ ഉട നീളം...
ഇവാ യുടെ ക്ലാസ്സ്‌ ടീച്ചർ ക്കും അഭിനന്ദനങ്ങൾ 🥰🥰🥰
സ്മിത വർഗീസ്
(Mother of Evamariya Siju)
IHEPGLPS KULAMAVU
 

41.സംയുക്തഡയറി എഴുതുന്ന കുഞ്ഞുങ്ങൾക്ക് ആരുടെയും സഹായം ഇല്ലാതെ മലയാളഭാഷ പൂർണമായും വശമാക്കാൻ സാധിക്കുന്നു

 
എന്റെ മകൾ ശ്രീനന്ദ (std1)നാല് മാസമായി അവൾ ഡയറി എഴുതാൻ തുടങ്ങിയിട്ട് അവൾക്ക് നല്ല രീതി യിൽ മലയാളം വായിക്കാൻ സാധിക്കുന്നുണ്ട്. ഡയറി എഴുതാൻ വളരെ സന്തോഷമാണ് .അവൾക്ക് പാഠഭാഗങ്ങൾ സ്വന്തമായി വായിക്കാൻ സാധിക്കുന്നുണ്ട്. 
സ്വന്തമായി ഓരോ വാക്യങ്ങൾ പറ യാനും ശ്രമിക്കുന്നുണ്ട് അവളുടെ വളർച്ചയിലും വിജയത്തിലും എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. പഠനത്തോടൊപ്പം തന്നെ അവൾ കലാകായിക മത്സര ങ്ങളിലും മാറിനിൽക്കാറില്ല അവളുടെ വളർച്ചയിൽ ടീച്ചർമാരുടെ പിന്തുണയും, സപ്പോർട്ടും പ്രയത്നവും വളരെ വലുതാണ്. അവളുടെ ടീച്ചർമാരോട് എനിക്ക് ഒരുപാട് നന്ദി ഉണ്ട്. ഞാൻ മസ്സിലാക്കിയത് സംയുക്തഡയറി എഴുതുന്ന കുഞ്ഞുങ്ങൾക്ക് ആരുടെയും സഹായം ഇല്ലാതെ മലയാളഭാഷ പൂർണമായും വശമാക്കാൻ സാധിക്കുന്നു എന്നാണ്.
ഗോപിക (m/oശ്രീനന്ദ ) GLPS കൂത്താട്ടുകുളം, ചിറ്റാർ, പത്തനംതിട്ട

 42. മകൾ കഥകൾ വരെ വായിക്കുന്നു. ഒരു പാട് സന്തോഷം

 
ഞാൻ റാന്നി സി എം എസ്‌ എൽ പി സ്കുളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അലംകൃത രതീഷിന്റെ അമ്മയാണ്. മലയാളം ആണ് എന്റെ കുട്ടിക്ക് കൂടുതൽ ഇഷ്ടമുള്ള വിഷയം. കഥ പുസ്തകങ്ങളിലെ കഥകളും പത്രത്തിലെ അക്ഷരങ്ങളും പാഠ പുസ്തകത്തിലെ വാക്കുകളും അവൾ വായിക്കുന്നത് കാണുമ്പോൾ മാതൃഭാഷയായ മലയാളം ഏറ്റവും ഇഷ്ടപ്പെടുന്ന അമ്മയായ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നാറുണ്ട്. ഒത്തിരി ആഗ്രഹത്തോടെ ഓരോ കഥകളും കവിതകളും വായിച്ചിരുന്ന എന്റെ കുട്ടിക്കാലം ഞാൻ അവളിൽ കാണുന്നു. അതിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ അധ്യാപികയായ നിഷ ടീച്ചറിനോടാണ്. 
ഒന്നാം ക്ലാസ്സിന്റെ തുടക്കത്തിൽനിന്ന് എന്റെ കുട്ടി ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു. അതിൽ ടീച്ചറിനുള്ള പങ്കു വളരെ വലുതാണ്. അതുപോലെ അമ്മയും കുട്ടിയും സംയുക്തമായി എഴുതുന്ന പേരിനെ അന്യർഥമാക്കുന്ന "സംയുക്ത ഡയറി "കുട്ടിയുടെ മലയാള പഠനം മികച്ചതാക്കാൻ ഒരുപാടു സഹായിച്ചു. വാക്കുകളിലൂടെ അക്ഷരങ്ങളെ പരിചയപ്പെടുത്തുന്ന രീതി ഒരുപാട് നല്ലതാണ്. കുട്ടിയിലൂടെ വീട്ടിലെ കാര്യങ്ങൾ അധ്യാപികക്കും സ്‌കൂളിലെ കാര്യങ്ങൾ മാതാപിതാക്കൾക്കും അറിയാൻ സാധിക്കുന്നു. കുട്ടിയുമായുള്ള ആശയവവിനിമയം കൂടുതൽ സാധ്യമാകുന്നു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ കുട്ടി കൂടുതൽ ശ്രദ്ധിക്കുന്നു മനസിലാക്കുന്നു. അതിൽ ഒരു അമ്മ എന്ന നിലയിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്.
അഞ്ജു രതീഷ്
M/O അലംകൃത രതീഷ്
സി. എം. എസ്. എൽ. പി സ്കൂൾ റാന്നി
പത്തനംതിട്ട

 43. ഡയറി എഴുതാൻ തുടങ്ങിയതിൽ പിന്നെ നല്ല മാറ്റമാണ്

 
എന്റെ മകൻ ദക്ഷിൺ സന്തോഷ് (std 1).
മലയാളം എഴുതാൻ നന്നേ മടിയുള്ള അവൻ ഇന്ന് ഡയറി എഴുതാൻ വളരെ താല്പര്യമാണ്. അതിനു കാരണം അന്നേ ദിവസത്തെ കാര്യങ്ങൾ ഡയറിയിൽ എഴുതുന്നതോടൊപ്പം 
 അതുമായി ബന്ധപ്പെട്ട ചിത്രം വരക്കുന്നതാണ്. മടിച്ചു മടിച്ചു ആദ്യo എഴുതിയ ഡയറി അവൻ ഇന്ന് വളരെ ഉത്സാഹത്തോടെ അന്നന്നത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തെടുത്തു പറയാറുണ്ട്. ഡയറി എഴുതാൻ തുടങ്ങിയതിൽ പിന്നെ നല്ല മാറ്റമാണ് അവനിൽ ഉണ്ടായത്. തിരക്കുകൾക്കിടയിൽ ഞാൻ മറന്നാൽ പോലും അവൻ ഓർത്തു പറയാറുണ്ട് ഡയറി എഴുതണമെന്ന്.
ജിഷ (M/O Dakshin)
GLPS കൂത്താട്ടുകുളം
ചിറ്റാർ,പത്തനംതിട്ട.

44. ഈ പഠനപ്രവത്തനങ്ങളെല്ലാം തന്നെ അദിതിയിൽ സ്വന്തമായി ചിന്തിക്കാനും ആശയങ്ങൾ രൂപപ്പെടുത്തി തെറ്റുകൾ ഇല്ലാതെ എഴുതാനും സഹായിക്കുന്നതാണ്.

 
"ഞാൻ എ. എൽ. പി.എസ് പുഴക്കാട്ടിരിയിലെ 1-D ക്ലാസ്സിൽ പഠിക്കുന്ന അദിതിയുടെ അമ്മയാണ്.സ്കൂൾ തുറന്ന് 6 മാസത്തോളം നീണ്ടുനിന്ന പഠനത്തിലൂടെ എന്റെ മകളുടെ പഠന നിലവാരം ഉയർന്നിട്ടുണ്ടെന്നതിൽ എനിക്ക്‌ യാതൊരു സംശയവുമില്ല. ഇതിൽ പ്രധാന പങ്കുവഹിച്ചത് എന്റെ കുഞ്ഞിന്റെ പ്രിയപ്പെട്ട ശാമിലിടീച്ചറാണ്. 
ഓരോ പഠന പ്രവർത്തനങ്ങളും കഥകളിലൂടെയും പാട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും പല പല ഘട്ടങ്ങളായി കുഞ്ഞുമനസ്സിൽ സ്ഥാനം പിടിക്കുന്നു. ഇതിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് സംയുക്ത ഡയറി സ്കൂൾ വിട്ട് നടന്ന് വീട്ടിൽ വരുന്ന വഴിക്ക് അവൾ എനിക്ക് പറഞ്ഞുതരും അന്ന് അവളുടെ മനസ്സിൽ തങ്ങി നിന്ന സ്കൂളിലെ അനുഭവങ്ങൾ. അതിൽ തേനീച്ച കൂട്ടിൽ നിന്നും പാറുന്നതും, പൂമ്പാറ്റ പൂവിൽ നിന്നും തേൻ കുടിക്കുന്നതെല്ലാം ഉൾപ്പെടും.അത്രയും സൂക്ഷ്‌മതയോടെ ചുറ്റുപാടിനെ നോക്കികാണാനും അത് മറക്കാതെ ഡയറിയിൽ കുറിക്കാനും അവൾ മറക്കാറില്ല.തുടക്കത്തിൽ കൂടുതലായും പേന കൊണ്ടുള്ള എഴുത്താണെങ്കിൽ ഇപ്പോൾ അത് പെൻസിൽ കൊണ്ടുള്ള എഴുത്തായി മാറി. ഈ ഒരു ഡയറി എഴുതുന്നത്തിലൂടെ അവൾക്ക് ചിട്ടയായ ജീവിത ശൈലി വരുന്നതായി എനിക്ക് തോന്നിട്ടുണ്ട് കാരണം നമ്മളിൽ പലരും ഇതുപോലെ ഡയറിയൊ ക്കെ എഴുതി പിന്നീട് അത് നിർത്തിയവരാകും. എന്നാൽ ഇത്ര ചെറുപ്പത്തിലെ ഡയറി ജീവിതത്തിന്റെ ഭാഗമാക്കുകയാണ് എന്റെ മകൾ. സംയുക്തഡയറി എഴുതാൻ തുടങ്ങിയത് മുതൽ അവൾ സ്വന്തമായി എഴുതാനും വരക്കാനും വൃത്തിയായി നിറംനൽകാനും തുടങ്ങി.
രചനോത്സവത്തിൽ വളരെ താല്പര്യത്തോടെ ആലോചിച്ച് രസകരമായ കഥകൾ അവൾ പറയും.കൊച്ചു ടീവിയിലെ കാർട്ടൂൺസ് വളച്ചൊടിച് അവൾ തന്നിരിക്കുന്ന ചിത്രത്തിലേക്ക് കൊണ്ടുവരും. വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാനും പുതിയ ആശയങ്ങൾ വളരെ വ്യക്തതയോടെ പങ്കുവെക്കുവാനും കഥകളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി കഥകൾ എഴുതുവാനും ഈ ഒരു രീതി വളരെ അധികം നല്ലതാണ്. ഇടക്കിടെ ക്ലാസ്സിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിൽ താല്പര്യത്തോടെയും വാശിയോടെയും പഠി ക്കുവാനും അവൾക്ക്‌ ഇഷ്ടമാണ്.ഈ പഠനപ്രവത്തനങ്ങളെല്ലാം തന്നെ അദിതിയിൽ സ്വന്തമായി ചിന്തിക്കാനും ആശയങ്ങൾ രൂപപ്പെടുത്തി തെറ്റുകൾ ഇല്ലാതെ എഴുതാനും സഹായിക്കുന്നതാണ്.
Adithi. M
D/o Reshma
ALPS puzhakkattiri
Mankada sub district malappuram

45.എന്റെ മകൾ ഇപ്പോൾ എന്റെ സഹായം ഇല്ലാതെ ഡയറി എഴുതുന്നു

 


എന്റെ മകൾ അൻഷിത. എ ഒന്നാം ക്ലാസിൽ പഠിക്കുന്നു മോളുടെ പഠനത്തിന്റെ ഭാഗമായി ദിവസവും ഡയറി എഴുതണം അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടിച്ചേർത്ത് വാക്കുകൾ എഴുതാൻ പഠിച്ചു വരുന്നു എങ്ങനെ സ്വന്തമായി ഡയറി എഴുതും എന്ന ആശയക്കുഴപ്പം എനിക്ക് ഉണ്ടായിരുന്നു ഡയറി എങ്ങനെ എഴുതണമെന്ന് മോളുടെ ക്ലാസ് ടീച്ചർ പറഞ്ഞു തന്നു 
മോൾക്ക് അറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളും ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും പിന്നീട് പേന കൊണ്ട് എഴുതിയും കൊടുത്തു ആദ്യമായി എഴുതി തുടങ്ങുമ്പോൾ മോൾക്ക് ഒത്തിരി ചെറിയ തെറ്റുകൾ ഉണ്ടായിരുന്നു തെറ്റുകൾ മനസ്സിലാക്കി കൊടുത്തു സ്വയം എഴുതി തുടങ്ങിയത് കൊണ്ട് എന്റെ മകൾ ഇപ്പോൾ എന്റെ സഹായം ഇല്ലാതെ ഡയറി എഴുതുന്നു ഓരോ ദിവസവും മോൾ കാണുന്നതും പഠന വിഷയങ്ങളും പ്രവർത്തിക്കുന്നതും സങ്കടങ്ങളും സന്തോഷവും ഓർമ്മയിൽ സൂക്ഷിച്ച് ഡയറി കുറുപ്പായി എഴുതുകയും അവയെ ചിത്രമായി വരയ്ക്കുന്നുണ്ട് മോളുടെ ദിവസവും ഉള്ള ഡയറി കുറിപ്പ് അക്ഷരങ്ങൾ നിഷ്പ്രയാസം എഴുതാനും വായിക്കുവാനും സഹായിക്കുന്നു
രക്ഷിതാവ് . അനിഷ മോൾ. കെ
കുട്ടി. അൻഷിത. എ
സ്കൂൾ. ഗവൺമെന്റ് എൽ പി എസ് ഇഞ്ചിവിള

46.  അധ്യാപികയുടെ പിന്തുണയും പ്രോൽസാഹനവും

 
"ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ പഠന വിലയിരുത്തൽ കുറിപ്പുകൾ തയ്യാറാക്കാൻ ഒരുപാട് വിഷയങ്ങൾ തന്നു. അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും പങ്കുവെക്കാനാഗ്രഹിക്കുന്നതുമായ വിഷയമാണ് അധ്യാപികയുടെ പിന്തുണയും പ്രോൽസാഹനവും . എൻ്റെ മകൻ നിഷാൻ മോൻ്റെ പഠന മികവിൽ പ്രധാന പങ്കു വഹിക്കുന്നത് അവൻ്റെ അധ്യാപികയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സ്കൂളിലെ ഏതൊരു വിഷയമായാലും അവൻ്റെ അധ്യാപിക വളരെയധികം സജീവമാവുന്നു. എല്ലാ രീതിയിലും അത് പഠന വിശയമായിക്കൊള്ളട്ടെ ,മത്സര ബുദ്ധി വികസിക്കുന്ന കളികളായികൊള്ളട്ടെ,ചിത്ര രചന പോലുള്ള മറ്റു കലാ പരമായ രീതിയിലായാലും അടുക്കും ചിട്ടയും വൃത്തിയും തുടങ്ങീ എല്ലാ രീതിയിലും അവരെ മെച്ചപ്പെടുത്തിയെടുക്കാൻ ഈ ചുരുങ്ങിയ മാസക്കാലയാളവുകൊണ്ട് തന്നെ അവൻ്റെ അധ്യാപികക്ക് കഴിഞ്ഞു. ഓരോ കുഞ്ഞുങ്ങളുടെയും നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനും കുറവുകളെ നികത്താനും നല്ലത് പോലെ ടീച്ചർ ശ്രമിക്കുന്നു.ഇങ്ങനെ തന്നെയാവണം ഏതൊരു വിദ്യാലയത്തിലെയും പഠനാരംഭത്തിൻ്റെ തുടക്കം .അതിൻ്റെ ഒരു ഉത്തമ മാതൃക തന്നെയാണ് എൻ്റെ മകൻ്റെ അധ്യാപിക.എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവാൻ അവർക്ക് സാധിക്കട്ടെ.
അംജദ.k
G.H.S
മാണിക്കപ്പറമ്പ്
പാലക്കാട്
 

47. ആശങ്കകൾക്കെല്ലാം വിരാമമായി

 
 

 

 
എന്റെ പേര് *ഷഹന*.AMLPS വെമ്പല്ലൂരിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അയാൻ പി.എസ്സിന്റെ മാതാവാണ് ഞാൻ.ഒന്നാം ക്ലാസ് ആയതോടെ എന്റെ ആശങ്കകൾ വർധിച്ചു.അക്ഷരങ്ങളല്ലാം കൂട്ടിവായിക്കാൻ അവനിക്ക് പറ്റുമോ എന്ന് ഞാൻ വിചാരിച്ചു.പക്ഷെ എന്റെ ആശങ്കകൾക്കെല്ലാം വിരാമമായി കൊണ്ട് അവൻ അക്ഷരങ്ങൾ കൂട്ടി വായിക്കാനും എഴുതാനും അവനിക്ക് പറ്റുന്നുണ്ട്.സംയുക്ത ഡയറി അവൻ എല്ലാ ദിവസവും കൃത്യതയോടെ എഴുതുന്നുണ്ട്.സംയുക്ത ഡയറി എഴുതുന്നതിലൂടെ അവർ പുതിയ വാക്കുകൾ എഴുതാനും വാക്യങ്ങൾ സൃഷ്ടിക്കാനും അവർക്ക് പറ്റുന്നു. അവൻ പരിസ്ഥിതിയെ വീക്ഷിക്കാനും പഠിച്ചു. ദിവസവും ഡയറി എഴുതുന്നതിലൂടെ കൃത്യത കൈവരുന്നു .അവൻ ഭാവനകനുസരിച്ചു ചിത്രങ്ങൾ സങ്കൽപ്പിച് വരയ്ക്കാൻ അവനിക്ക് കഴിഞ്ഞു.
ഓരോ പാഠഭാഗത്തിലെയും തരുന്ന പ്രവർത്തനങ്ങൾ വളരെ രസകരമായി ചെയ്യാൻ അദ്ധ്യാപിക ശ്രമങ്ങൾ ഏറെ വിജയകരമാണ് .അത് ചെയ്യാൻ അവനിക്ക് വളരെ ഉത്സാഹമാണ്.
ആഴ്ചയിൽ കുട്ടിക്ക് കൊടുക്കുന്ന വായനക്കാർഡ് അവൻ നല്ല രീതിയിൽ പ്രയോജനപെടുത്തുന്നുണ്ട്.
പുതിയ പാഠഭാഗങ്ങൾ എടുക്കുമ്പോൾ കുട്ടികൾക്കൊപ്പം നിന്ന് കുട്ടികളിൽ ഒരാളായിനിന്ന് അവരുടെ ടീച്ചർ അവാരെ കൈപിടിച്ചു ഉയർത്തുന്നുണ്ട്. എല്ലാ മാസവും ക്ലാസ് PTA ടീച്ചറും രക്ഷിതാകളും എടുത്ത പാഠഭാഗത്തെ കുറിച്ചുള്ള അവലോകനവും കുട്ടിയും പഠന മികവിനെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ചർച്ചചെയ്യുന്നു. പാഠഭാഗങ്ങൾ ദിവസവും വായിച്ച് ഗ്രൂപ്പിൽ വിടുന്നുണ്ട്.ഇത് കുട്ടിക്ക് കൃത്യമായി പാഠഭാഗങ്ങൾ വായിക്കുവാൻ വളരെ നല്ലതാണ്. എല്ലാ കുട്ടികൾ നല്ല പഠനത്തിലേക്ക് നയിക്കാൻ കുട്ടികൾക്ക് നല്ല പ്രോത്സാഹനം ടീച്ചർ നൽകാറുണ്ട്. അയാന് പഠിക്കാൻ വളരെ ഇഷ്ടമാണ്.പഠനപ്രവർത്തനങ്ങൾ വളരെ ഇഷ്ടത്തോടെ ചെയ്യുന്നുണ്ട്.ചില നേരത്ത് അവന് ഇരുന്നു പഠിക്കാൻ മടിയാണ്. പരിസ്ഥിതിയെ കുറിച് അടുത്തറിഞ്ഞ് പഠിക്കാൻ ഏറെ താല്പര്യം. പൂന്തോട്ടമാകുന്ന വിദ്യാലയത്തിൽ പൂക്കളായ ഓരോ കുട്ടികളെയും നല്ല രീതിയിൽ വാർത്തെടുക്കുവാൻ പ്രാപ്തരാകിയ അധ്യാപകർക്കു ഒരുപാട് നന്ദിയുണ്ട്

 48.റീഡിങ് കാർഡ് വായിക്കാൻ കുഞ്ഞിന് ഒരുപാടിഷ്ടമാണ്.

 
 
ഞാൻ മട്ടന്നൂർ ഉപജില്ലയിലെ കാര എൽ പി സ്കൂളിലെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന നവതേജിന്റെ അമ്മയാണ്.
എന്റെ മോനെ ഒന്നാം ക്‌ളാസിലേക്കു വിടുമ്പോൾ എല്ലാ അമ്മമാരെയും പോലെ എനിക്കും ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു കാരണം എഴുതാൻ വളരെ അധികം മടിയുള്ള ഒരു കുഞ്ഞായിരുന്നു അവൻഎന്നാൽ ആദ്യത്തെ കൊറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൻ ടീച്ചറുമായി നല്ലപോലെ ഇണങ്ങുകയും സ്കൂളിലേക്ക് പോകാനുള്ള ഇഷ്ടം കൂടുകയും ചെയ്തു.
 
എന്നാൽ എഴുത്തു തുടങ്ങിയപ്പോൾ അവനിലെ മടിയൻ വീണ്ടും ഉണർന്നു.😂
കൂടെ സംയുക്ത ഡയറി കൂടി എഴുതണം എന്നായപ്പോൾ ഞാനിനി എങ്ങനെ അവനെ എഴുതിക്കും എന്നായി ചിന്ത. മാത്രവുമല്ല സ്വരാക്ഷരങ്ങളും വ്യഞനാക്ഷരങ്ങളും അറിയാത്ത കുഞ്ഞുങ്ങൾ എങ്ങനെ ഡയറി എഴുതും, ടീച്ചറെ ക്കാളും പണി അമ്മമാർക്കണല്ലോ എന്നിങ്ങനെ ആലോചിച്ചു കൂട്ടി. എന്നാൽ ഡയറി എഴുതി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മോൻ അക്ഷരങ്ങളെ തിരിച്ചറിയാൻ തുടങ്ങി.
ഡയറി എഴുതുന്നതിനെക്കാൾ ചിത്രം വരയ്ക്കാനായിരുന്നു അവനു താല്പര്യം.
പോകെ പോകെ അക്ഷരങ്ങളും ചിന്നങ്ങളും അവനോട് കൂട്ടു കൂടി തുടങ്ങി.
ഓണപ്പരീക്ഷയ്ക്കു ശേഷം ഡയറി കൂടുതൽ എഴുതുന്ന കുട്ടികൾക്ക് ടീച്ചർ സമ്മാനം തരുമെന്ന് പറഞ്ഞു, ഓരോ ദിവസത്തെയും പൊട്ടും പൊടിയും ആലോചിച്ചു എഴുതാൻ തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ എന്റെ സഹായമില്ലാതെ ഒറ്റയ്ക്കു എഴുതാനും തുടങ്ങി.
ശേഷം ഓരോ സ്ഥലങ്ങളിലും പോകുമ്പോൾ അവിടെ കാണുന്ന ബോർഡുകൾ വായിക്കാൻ ശ്രമിക്കും. അതുകാണുമ്പോൾ നമുക്കും മനസ്സിനൊരു സന്തോഷമാണ്.
ഈ സമയത്താണ് ക്ലാസ്സ്‌ അധ്യാപികയായ സ്മേര ടീച്ചർ കുഞ്ഞുങ്ങൾക്കായി റീഡിങ് കാർഡ് കൊടുത്തുവിടാൻ തുടങ്ങിയതു. അത് വായിക്കാൻ കുഞ്ഞിന് ഒരുപാടിഷ്ടമാണ്. ചിലതു
പാഠപുസ്തസ്കത്തിലെ തന്നെ ആയതുകൊണ്ടും
വായിക്കാൻ കൊറച്ചു കൂടി എളുപ്പമാണ്. ഇപ്പോൾ മോനെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞു.മക്കളെ ഇത്ര വേഗം വായിക്കാനും എഴുതാനും പ്രാപ്തമാക്കിയ ടീച്ചേഴ്സിനും നന്ദി.🙏🏻
ജിൻഷ & നവതേജ്

49.സ്ഥിരമായി എഴുതേണ്ടതിനാൽ "ആശയ ദാരിദ്ര്യം " വില്ലനാവുമോ എന്ന എന്റെ ചിന്ത പതിയെ മാഞ്ഞു പോയി

 
 

ജി എൽ പി തവരാപറമ്പ് സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് എന്റെ മോൻ ഫിദിൻ. കാര്യങ്ങൾ അറിയാമെങ്കിലും പ്രകടിപ്പിക്കാൻ അൽപം മടി കാണിക്കുന്ന അവനിന്ന് എല്ലാം വളരെ ഇഷ്ട്ടത്തോടെ സംസാരിക്കുന്നു 😊. എഴുത്തും വായനും അവനിന്ന് കൂടുതൽ എളുപ്പമാക്കിയത് സംയുക്ത ഡയറിയിലൂടെയാണന്ന് ഞാൻ വിശ്വസിക്കുന്നു👍
ആദ്യം എന്റെ സഹായത്തോടെയാണങ്കിലും ദൈനം ദിനം നടക്കുന്ന അനുഭവങ്ങളെ സ്വന്തമായി എഴുതാനും ആശയങ്ങൾ ചിത്രങ്ങളിലൂടെ വരച്ച് കാണിക്കാനും അവൻ ശ്രമിക്കുന്നു. സ്ഥിരമായി എഴുതേണ്ടതിനാൽ "ആശയ ദാരിദ്ര്യം " വില്ലനാവുമോ എന്ന എന്റെ ചിന്ത പതിയെ മാഞ്ഞു പോവുന്നതായി എനിക്ക് അവനിൽ കാണാനാകുന്നുണ്ട് ,കാരണം ചെറിയ കാര്യങ്ങൾ പോലും ഓർത്ത് വെച്ച് ചുറ്റുപാടുകൾ നിരീക്ഷിക്കാനും സ്വന്തമായി വിഷയങ്ങൾ കണ്ടെത്താനും കുട്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നു👌 .തുടക്കത്തിൽ ഞാൻ പറഞ്ഞ എന്റെ സഹായം ഇപ്പോൾ വിരുന്നുകാരനാണന്നത് എനിക്ക് ഏറെ സന്തോഷം 😊.കൂടാതെ ഡയറി എഴുത്ത് ഇപ്പോൾ അവന്റെ ശീലമായി കഴിഞ്ഞിരിക്കുന്നു😍. നഷീജ ടീച്ചറും ,ക്ലാസിലെ സ്റ്റാർ ബോർഡും, വാട്സപ്പ് ഗ്രൂപ്പിലെ നഷീജ ടീച്ചറുടെ സ്ഥിര സാന്നിദ്യവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഊർജ്ജം പകരുന്നു 😍.
Ashikka.c
M/o Fidhin.NK

50.ആഴ്ചയിൽ ലഭിക്കുന്ന കുഞ്ഞുപുസ്തകങ്ങൾ വായിക്കുവാനും കഥ പറയുവാനും സ്വന്തമായി കഥ എഴുതുവാനും ഉള്ള അവരുടെ കഴിവിനെ വളർത്തുന്നു

 എന്റെ മകൾ ആൻവിക GUPS nariparamba school ലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. ഒന്നാം ക്ലാസ്സിലെ പഠനരീതി വളരെ മികച്ചതാണ്. കുട്ടികളുടെ കഴിവുകളെ
 
പുറത്തുകൊണ്ടുവരുവാനും കുട്ടിയുടെ പഠന നിലവാരം വിലയിരുത്തുവാനും ഇത് സഹായിക്കുന്നു. എടുത്തുപറയേണ്ട ഒന്നാണ് സംയുക്ത ഡയറി. 
ഡയറി എഴുതുന്നതിലൂടെ ആദിവസത്തെ കാര്യങ്ങൾ വീണ്ടും ഓർമയിൽ കൊണ്ടുവരുവാനും
 
അവരുടെ ഭാവനയിൽ തന്നെ എഴുതുവാനും അവരെ പ്രാപ്തരാക്കുന്നു. അതുകൂടാതെ ആഴ്ചയിൽ ലഭിക്കുന്ന കുഞ്ഞുപുസ്തകങ്ങൾ വായിക്കുവാനും കഥ പറയുവാനും സ്വന്തമായി കഥ എഴുതുവാനും ഉള്ള അവരുടെ കഴിവിനെ വളർത്തുന്നു. മലയാളം മാത്രമല്ല ഇംഗ്ലീഷും അവർ സ്വയം വായിക്കാൻ കൂടുതൽ ശ്രമിക്കുന്നുണ്ട്. ഇതിലെല്ലാം അധ്യാപികയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. എല്ലാ കുട്ടികളെയും വ്യക്തിപരമായി അധ്യാപിക മനസിലാക്കുകയും അവരുടെ പഠനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അധ്യാപകയുടെ ഈ സപ്പോർട്ടിനും effort നും വളരെയധികം നന്ദി.

51.സംയുക്ത ഡയറി എഴുതുന്നത് മൂലം മലയാളം എഴുതാനും വായിക്കാനും ഒരുപാട് മാറ്റം

 
എൻ്റെ മകൻ അഭിനവ് വിനോദ് ഒന്നാം ക്ലാസിലെ സംയുക്ത ഡയറി എഴുതുന്നത് മൂലം മലയാളം എഴുതാനും വായിക്കാനും ഒരുപാട് മാറ്റം ആണ് വന്നിട്ടുള്ളത്.ഒന്നാം ക്ലാസിൽ കയറിയപ്പോൾ അവന് അക്ഷരങ്ങൾ അറിയാം എങ്കിലും ഒരു വാക്ക് തെറ്റില്ലാതെ എഴുതാൻ അറിയില്ലായിരുന്നു . 
ആദ്യമൊക്കെ അവന് അറിയാൻ പാടില്ലാത്തത് വാക്കുകൾ ഞാൻ എഴുതി കൊടുക്കുമായിരുന്നു ഇപ്പോൾ ഒറ്റക്ക് തെറ്റില്ലാതെ എഴുതാൻ പറ്റുന്നുണ്ട് .
ഒരു ബുക്ക് കിട്ടിയാലും പുറത്ത് പോയാൽ ഒരു ബോർഡ് കണ്ടാലും അത് വായിക്കാൻ പറ്റുന്നുണ്ട്.അതൊക്കെ ഡയറി എഴുതുന്നത് കൊണ്ട് വന്ന മാറ്റങ്ങൾ ആണ്.ചിഹ്നങ്ങൾ ആണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ളതായി ആദ്യമൊക്കെ തോന്നിയത് എന്നാൽ ഇപ്പോള് ചിഹ്നങ്ങൾ തെറ്റുകൂടാതെ എഴുതാൻ സാധിക്കുന്നു.ഒന്നാം ക്ലാസിലെ സംയുക്ത ഡയറിയിലൂടെ കുട്ടികൾക്ക് മലയാള ഭാഷ പെട്ടന്ന് വശമാകാനും പഠിക്കുവാനും സാധിക്കുന്നു.
അഞ്ചു വിനോദ്
( M/o അഭിനവ് വിനോദ്
Std 1
Glps കൂത്താട്ടുകുളം
ചിറ്റാർ, പത്തനംതിട്ട

52. മോൾക്ക് അവളുടെ ടീച്ചർ എന്ന് വെച്ചാൽ അത്രക്ക് പ്രിയമാണ്

എന്റെ മകൾ അനുഷ്ക A L P school puzhakkattiri 1st standard പഠിക്കുന്നു. LKG, UKG പഠിക്കുന്ന സമയം തൊട്ട് വലിയ കുഴപ്പം മില്ലാതെ അക്ഷരങ്ങൾ എഴുതും പക്ഷെ കൂട്ടി എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. അവൾ മന:പാഠമാക്കി വായിക്കുകയാണ് ചെയ്തിരുന്നത്. ഒന്നാം ക്ലാസ്സിൽ എത്തിയപ്പോൾ ചെറിയ ഭയത്തോട് കൂടി തന്നെ ആണ് ഞാൻ അവളെ ചേർത്തിരുന്നത്.ആദ്യം ഒക്കെ എഴുതാൻ പറഞ്ഞാൽ നല്ല മടിയാണ് വായിക്കാനും. ചില സമയം എനിക്ക് സങ്കടം, ദേഷ്യം വരും പക്ഷെ മോളോട് ഞാൻ പറയും എല്ലാത്തിനും മുന്നിൽ എത്തണം എങ്കിൽ എഴുതി വായിച്ചു പഠിക്കണം. അവൾ മ്മ് മൂളും അത്ര തന്നെ.എന്നാൽ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ അവൾ സ്വയം അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനും തുടങ്ങി.
 

തുടക്കത്തിൽ അധികവും ഞാൻ പേന കൊണ്ട് എഴുതാറ് ആണ് കൂടുതൽ, വന്ന് വന്ന് അവൾ സ്വയം അക്ഷരങ്ങൾ കൂട്ടി എഴുതി തുടങ്ങി സത്യത്തിൽ ഞാൻ അതിശയത്തോടെ നോക്കി നിൽക്കുക ആണ് ചെയ്തത്. എവിടെ ഒരു ബോഡ് കണ്ടാലും മുഴുവൻ ശരി ആയില്ലെങ്കിലും മോൾ വായിച്ചു എടുക്കാൻ ശ്രമിക്കും അവൾക്ക് എല്ലാത്തിനോടും ഒരു ഇഷ്ടം വന്നു തുടങ്ങി ചിത്രങ്ങൾ വരയ്ക്കാൻ, കഥ ആലോചിച്ചു
എടുക്കുന്നു, ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ വന്നു പറയും, ചെറിയ പ്രവർത്തനങ്ങൾ തനിയെ ചെയ്യാൻ ശ്രമിക്കുന്നു, ക്വിസ് അങ്ങനെ ഒരുപാട് ശെരിക്കും മോളുടെ ടീച്ചറേടും എനിക്ക് ഒരുപാട് നന്ദി ഉണ്ട്. അവോരോട് എങ്ങനെ അടുത്ത് പ്രവർത്തിക്കുന്നു എന്നതിന് ഇതിൽ പരം ഒരു തെളിവ് വേറെ വേണം എന്ന് തോന്നുന്നില്ല. മോൾക്ക് അവളുടെ ടീച്ചർ എന്ന് വെച്ചാൽ അത്രക്ക് പ്രിയമാണ് അങ്ങനെ ആണല്ലോ വേണ്ടത് അവളുടെ അമ്മ എന്നതിൽ ഞാൻ അഭിമാനിക്കുന്നു
Anushka. E.
D/o Udayaanoop
A L P school puzhakkattiri
Mankada ഉപജില്ലാ, malappuram

 53. രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെയും പ്രോത്സാഹനവും

 
ഞാൻ ജി എൽ പി എസ് കരടിയൻപാറ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആത്മജിന്റെ അമ്മയാണ്. ആദ്യം ukg യിൽ നിന്ന് ഒന്നാം ക്ലാസിൽ എത്തിയപ്പോൾ നല്ല പേടിയായിരുന്നു. കാരണം ukg യിലെ പഠനം വാക്കുകൾ പറയുകയായിരുന്നു പക്ഷേ ഒന്നാം ക്ലാസിൽ എഴുതുക ആയിരുന്നു. അതുകൊണ്ടുതന്നെ പഠിക്കാൻ മടിയായി ചിഹ്നങ്ങൾ എഴുതാൻ വായിക്കാൻ പിന്നെ പതുക്കെ പതുക്കെ ശരിയായി തുടങ്ങി. 
കാരണം കുഞ്ഞെഴുത്ത് സംയുക്ത ഡയറി ആക്ടിവിറ്റി പ്രവർത്തനങ്ങൾ തന്നെയാണ് കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കാനും ചിന്താശേഷി വികസിപ്പിക്കാനും ദിവസം നടക്കുന്ന കാര്യങ്ങൾ എഴുതാനും പുതിയ അറിവുകൾ കണ്ടെത്താനും കഴിഞ്ഞു. ആദ്യത്തെ ആഴ്ച എനിക്ക് കുട്ടിയുടെ ഒപ്പം ഇരിക്കേണ്ടിവന്നു.അതിനുശേഷം സ്വന്തമായി ഡയറി എഴുതാനും വായിക്കാനും തുടങ്ങി. ഗണിതത്തിലും  നല്ല മികവ് കാഴ്ച വയ്ക്കാൻ കഴിഞ്ഞു. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെയും പ്രോത്സാഹനവും കുട്ടികൾക്ക് വളരെ സഹായകമാണ്. ഇതിനുവേണ്ടി പ്രവർത്തിച്ച ഒന്നാം ക്ലാസിലെ അധ്യാപികയ്ക്ക് എന്റെ ആശംസയും പിന്തുണയും അറിയിക്കുന്നു.
Saranya
Athmaj vijay.V
GLPS karadiyampara
Kuthanur
 

 54.  പ്രീ സ്കൂൾ അനുഭവമില്ലാത്ത എന്റെ അനുജത്തി വെറും 5 മാസം കഴിഞ്ഞപ്പോഴേക്കും അക്ഷരങ്ങൾ കൂട്ടി വായിക്കാനും ടീച്ചർ കഥ പുസ്തകം കൊടുത്തത്  അക്ഷരം തിരിച്ചറിഞ്ഞു സ്വയം വായിക്കാനും കഴിവുനേടി.

ഹാദിയയുടെ ചേച്ചിയാണ് പറയുന്നത് :
കടമ്പള GWLP BELA സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ഒന്നാന്തരം അധ്യാപികയായ ബിനി ടീച്ചറിന്റെ ക്ലാസ്സിലാണ് എന്റെ അനുജത്തി ഹാദിയ ഫാത്തിമ പഠിക്കുന്നത് . പ്രീ സ്കൂൾ അനുഭവമില്ലാത്ത എന്റെ അനുജത്തി ഈ സ്കൂളിലേക്ക് കൂടിയ ശേഷം വെറും 5 മാസം കഴിഞ്ഞപ്പോഴേക്കും അക്ഷരങ്ങൾ കൂട്ടി വായിക്കാനും, ടീച്ചർ കഥ പുസ്തകം കൊടുത്തത് അത് അക്ഷരം തിരിച്ചറിഞ്ഞു സ്വയം വായിക്കാനും നന്നായി അറിയുന്നുണ്ട്. ഇതൊക്കെ അവളെ പഠിപ്പിക്കുന്ന ടീച്ചറുടെ അധ്യാപന മികവാണ്. സ്കൂളിൽ ചേരുന്നതിനു മുമ്പോന്നും അവൾ മറ്റുള്ള കുട്ടികളോട് സംസാരിക്കുകയൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. സ്കൂളിലേക്ക് ചേർന്നതിനു ശേഷം അവൾ എല്ലാവരോടും മിണ്ടാൻ തുടങ്ങി. ഈ കാര്യത്തിലൊക്കെ എനിക്ക് ഒരുപാടൊരുപാട് സന്തോഷമുണ്ട്. ആദ്യം അവൾക്ക് വായിക്കാനോ എഴുതാനോ അറിയുന്നുണ്ടായിരുന്നില്ല. പിന്നെ, എല്ലാ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു സ്വന്തമായി അവൾ വായിക്കാൻ തുടങ്ങി.
 

പിന്നെ അവൾക്ക് എല്ലാ ദിവസവും സംയുക്ത ഡയറി എഴുതാറുണ്ട് . സംയുക്ത ഡയറിയിലൂടെയും ഒരുപാട് മാറ്റങ്ങൾ അവൾക്ക് വന്നിട്ടുണ്ട്.ഇപ്പോൾ ഡയറി എഴുതി സഹായിക്കാൻ സ്കൂളിൽ നിന്ന് വന്ന ഉടനെ അവൾ നിർബന്ധിക്കും.ഇപ്പോൾ എവിടേക്കെങ്കിലും പോയാൽ പുറത്ത് ഫ്ലെക്സ് കണ്ടാൽ അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അവൾ തെറ്റ് കൂടാതെ വായിക്കുന്നുണ്ട്. ഇതൊക്കെ ആ സംയുക്ത ഡയറിയിലൂടെയാണ്.ഈ ഡയറി എഴുതിലൂടെ ടീച്ചർ പഠിപ്പിക്കാത്ത അക്ഷരം പോലും അവൾക്ക് നന്നായി വായിക്കാനും എഴുതാനും അറിയുന്നുണ്ട്.പഠനത്തിന് വേണ്ടിയുള്ള ഒരു നല്ല മാർഗമാണ് സംയുക്ത ഡയറി എന്ന് അവളുടെ പഠന മാറ്റത്തിലൂടെ ആണ് ഞാൻ മനസ്സിലാക്കുന്നത്.സ്കൂൾ ഉള്ള എല്ലാ ദിവസവും ടീച്ചർ ക്ലാസ്സ്‌ ഗ്രൂപ്പിൽ വായന കാർഡ് ഇടാറുണ്ട്. അതും അവൾ നന്നായി വായിക്കുന്നുണ്ട്.മുമ്പൊന്നും വായിക്കാനറിയാത്ത എന്റെ അനുജത്തി ഇപ്പോൾ നന്നായി വായിക്കുന്നുണ്ട്. സന്തോഷത്തോടെ, അവളെ നന്നായി വായിക്കാനും എഴുതാനും പഠിപ്പിച്ച ബിനി ടീച്ചറെ, നന്ദി 

55.അസംബ്ലിയിൽ വെച്ച് ഡയറി വായിപ്പിക്കുന്നത് നല്ല കാര്യമാണ്.

 
എന്റെ പേര് സജിന
മുക്കോത്തടം എൽ. പി സ്കൂൾ ഒന്നാം ക്ലാസ്സിലെ നിതയുടെ അമ്മയാണ്. എന്റെ മകൾ ഒന്നാം ക്ലാസ്സിൽ പോവുമ്പോൾ അവളെക്കാൾ എനിക്ക് പേടി തോന്നിയിരുന്നു. അക്ഷരങ്ങൾ കൂട്ടി എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് വിചാരിച്ചു. 
സംയുക്ത ഡയറി എഴുതുന്നതിനിടെ എന്റെ മകളുടെ കയ്യക്ഷരവും അക്ഷരചിഹ്നങ്ങളും ചേർത്തുള്ള വായനയും മെച്ചപ്പെട്ടിട്ടുണ്ട്. ടീച്ചർ കുട്ടികളെ മനസ്സിലാക്കി ഇടപെടുന്നത് പഠനത്തിൽ നല്ല മാറ്റം ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ അസംബ്ലിയിൽ വെച്ച് ഡയറി വായിപ്പിക്കുന്നത് നല്ല കാര്യമാണ്. ഹെഡ് മിസ്ട്രസിന്റെയും ക്ലാസ്സ്‌ ടീച്ചറുടെയും ഇടപെടൽ നല്ല മാറ്റമായി കാണുന്നുണ്ട്.
 
 
 

 56.വളരെ തുറന്ന ചർച്ചയാണ് പി ടി എ മീറ്റിംങ്ങിന്റെ പ്രത്യേകത.

 
 
ഒന്നാം ക്ലാസ്സിലെ പുതിയ പഠന രീതി ഏറെ വേറിട്ടതാണ്. അതിൽ ഏറ്റവും മികച്ചത് സംയുക്ത ഡയറി തന്നെയാണ്. ഒരു ദിവസം സ്കൂളിൽ നടന്ന കാര്യങ്ങളെല്ലാം ഒരു കഥ പോലെ ഓർത്തെടുത്ത് മോൾ എഴുതാറുണ്ട്.പുതുമയുടെ കാര്യത്തിൽ രചനോത്സവം ഒട്ടും പിറകിലല്ല. ഒരു ചിത്രം നോക്കി കുഞ്ഞു മനസ്സിൽ തെളിഞ്ഞു വരുന്ന കാര്യങ്ങൾ വളരെ അദ്‌ഭുത പ്പെടുത്തുന്നതാണ്. മോൾടെ ചിന്താശേഷിവർധിച്ചു.അതോടൊപ്പം ചിത്രം വരക്കാനും പഠിച്ചു.തുടക്കത്തിൽ വരയ്ക്കാനറിയില്ല എന്ന് പറഞ്ഞ് കരഞ്ഞിരുന്ന കുട്ടി ഇപ്പോൾ നല്ല മിടുക്കിയായി വരക്കും.കുഞ്ഞെഴുത്ത് പുസ്തകം വളരെ മികവുറ്റ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

കെട്ടിലും മട്ടിലും കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ് എല്ലാ പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പുസ്തകം വായിക്കാനും ഇപ്പോൾ നല്ല ഇഷ്ടമാണ്.കുട്ടികൾക്ക് ചിന്തിക്കാനും ചിരിക്കാനും ഒരുപാടുണ്ട് ഒന്നാം ക്ലാസ്സിലെ ഓരോ പുസ്തകങ്ങളിലും. ബീബൈ, മോത്തി എല്ലാം ഇപ്പോൾ വീട്ടിലെ അംഗങ്ങൾ പോലെയായി. 😍. ടീച്ചർമാരുടെ സപ്പോർട്ടും എടുത്ത് പറയേണ്ടതാണ്.ശാലിനി ടീച്ചറും സജിത ടീച്ചറും വളരെ സ്നേഹത്തോടെ ഓരോ കുട്ടികളെയും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഓരോ മാറ്റങ്ങളും ഒരമ്മയെ പോലെ അവർക്കറിയാം. വളരെ നാണക്കാരി യായിരുന്ന എന്റെ മോൾ നന്നായി കഥ പറയാൻ തുടങ്ങിയതും ക്ലാസ്സ്‌ ടീച്ചറായ ശാലിനി ടീച്ചറുടെ മോട്ടിവേഷൻ കാരണമാണ്😍.ഓരോ കുഞ്ഞു സമ്മാനങ്ങൾ നൽകി എന്നും ടീച്ചർ കുട്ടികളെ സന്തോഷിപ്പിച്ചു. അടുത്ത സമ്മാനത്തിനായി കുട്ടികളും മത്സരിച്ച് ഓരോ കാര്യങ്ങളും ചെയ്യുന്നു.ഓരോ പാഠ ഭാഗത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സിൽ നടത്തുന്നുണ്ട്. ഉദാഹരണത്തിന് "പിന്നെംപിന്നേം ചെറുതായി പാലപ്പം" എന്ന പാഠ ഭാഗത്തിന്റെ അനുബന്ധ പ്രവർത്തനമായി നടത്തിയ രുചിയുത്സവം മോൾക്ക് ഏറെ ഇഷ്ടമായി.വളരെ തുറന്ന ചർച്ചയാണ് പി ടി എ മീറ്റിംങ്ങിന്റെ പ്രത്യേകത. കുട്ടികളുടെ പഠന കാര്യങ്ങളും മറ്റെല്ലാ കാര്യങ്ങളും വിശദമായി മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട്.അങ്ങനെ ആകെ മൊത്തം ഒന്നാം ക്ലാസ്സ്‌ അടിപൊളിയാണ് 😍
ദിവ്യ
M/o ശ്രിയ കെ പ്രമോദ്
1 A
 

56.

KG പഠിച്ചില്ലെങ്കിൽ പിന്നാക്കമാകുമോ?

 
എന്റെ മക്കൾ ഒന്നാഠ ക്ലാസ്സിൽ പഠിക്കുന്നു. അവർ KG പഠി ച്ചിട്ടില്ലാത്തവരാണ്. എന്നിട്ട് പോലും അവർക്ക് നന്നായി എഴുതാനും വായിക്കാനും കഴിയുന്നു അത്ഡയറി എഴുത്തും കുഞ്ഞെ ഴുത്തിലെ വർക്കുകളും വായനാ കാർഡുകളും അവർക്ക് മാത്രമായി ടീച്ചേഴ്സ് തരുന്ന എക്സ്ട്രാ വർക്കു കളും കൊണ്ടാണ്.
അവരിൽ ഒരാൾ ലുക്കീമിയ ബാധിതനാണ്. അവനിൽ ടീച്ചർ പ്രത്യേകം ശ്രദ്ധ ചെ ലുത്തുന്നു. ഡയറി എഴുത്തിലൂടെ പുതിയ വാചകങ്ങൾ നിർമ്മി ക്കാനുഠ ചിത്രഠ വരയ്ക്കാനുഠ തുടങ്ങി. കൃത്യ സമയത്ത് രക്ഷിതാക്കൾക്ക് നിർദേശങ്ങൾ നൽകുന്നതിനാൽ പഠന കാര്യങ്ങളിൽ
ഏറെ സഹായകമായി.
മുഹമ്മദ്‌ മുസ്തഫ കെ
മുഹമ്മദ്‌ മുസ്താക് കെ
S/O ഷമീമ
GHS മാണിക്കപറമ്പ്
പാലക്കാട്

 57. എന്റെ മോന്റെ ഒന്നാം ക്ലാസ്സ്‌ പഠനത്തിൽ ഞാൻ സന്തോഷവതി

 
ഞാൻ G L P S മലയാറ്റൂർ സ്കൂളിൽ പഠിക്കുന്ന ആദിഷ്. സജീഷിന്റെ അമ്മയാണ്. എന്റെ മകൻ ഒന്നാം ക്ലാസ്സിൽ ആയപ്പോൾ എനിക്ക് നല്ല പേടിയായിരുന്നു അവനു മലയാളം എഴുതാനും വായിക്കാനും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എത്ര പഠിപ്പിച്ചാലും അവനു ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് കിട്ടില്ല എന്ന് പറഞ്ഞു എപ്പോഴും കരച്ചിലായിരുന്നു. സ്കൂൾ തുറന്നു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അവനിൽ മാറ്റം ഉണ്ടായി തുടങ്ങി
 അതിനു പ്രധാന കാരണം അവന്റെ ക്ലാസ്സ്‌ ടീച്ചറായ ശ്രീജ ടീച്ചർ തന്നെ ആയിരുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോൾ ആദ്യം ഞാൻ പറഞ്ഞു കൊടുക്കണമായിരുന്നു ഇന്ന് മോൻ ഇതല്ലേ കണ്ടത് അത് എഴുതാൻ അവനു ചിത്രം വരക്കാനും അറിയില്ലയിരുന്നു ചേട്ടനായിരുന്നു ചിത്രം വരച്ചു കൊടുത്തിരുന്നത്. ശ്രീജടീച്ചർ പറഞ്ഞു മോൻ തന്നെ വരച്ചാൽ മതി എന്ന് പറഞ്ഞു അതിൽ പിന്നെ ഡയറിയും ചിത്രം വരയും മോൻ തന്നെയാണ് ചെയുന്നത്. ഡയറിയിലെ അക്ഷരത്തെറ്റ് ഞാൻ തിരുത്തി തരാം എന്ന് പറഞ്ഞാൽ പോലും അവൻ സമ്മതിക്കൂല എന്റെ ടീച്ചർ തിരുത്തിക്കോളും എന്ന് പറയും.  ടീച്ചർ സ്റ്റാർ കൊടുക്കും എന്ന് പറഞ്ഞു അവൻ ഞാൻ പറയാതെ തന്നെ എല്ലാം ചെയ്യും. ഇപ്പോൾ മോൻ നന്നായി മലയാളവും ഇംഗ്ലീഷും കൂട്ടിവായിക്കും.എല്ലാ ദിവസവും സ്കൂളിൽ പോകും. ചുരുക്കി പറഞ്ഞാൽ എന്റെ മോന്റെ ഒന്നാം ക്ലാസ്സ്‌ പഠനത്തിൽ ഞാൻ സന്തോഷവതിയാണ്
അജിത സജീഷ്
ആദിഷ് സജീഷ്
Glps malayattoor
അങ്കമാലി സബ് ജില്ല
എറണാകുളം

 58. മലയാളം എഴുതാനും വായിക്കാനും വേഗം വന്നു

 
എന്റെ മകൾ ഗൗരിക്ക് സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ മലയാള അക്ഷങ്ങളോടുള്ള ബുദ്ധിമുട്ട് പാടെ മാറി. അവൾക്കു മലയാളം എഴുതാനും വായിക്കാനും ഇഷ്ടം തോന്നിത്തുടങ്ങി. പ്രധാനമായും അവൾ അന്നന്നുള്ള കാര്യങ്ങൾ കൃത്യമായി ഓർത്തെടുത്തു ചെയ്യാനും അത് ഡയറി ഇൽ എഴുതാനും ഉത്സാഹം കാട്ടി. 
പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതം ആണ് അവൾക്കു എങ്കിലും സ്കൂളിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ഓർത്തെടുത് അവൾ അവളുടെ കുഞ്ഞി ഡയറി യിൽ കുറിക്കാൻ തുടങ്ങി. മലയാളം എഴുതാനും വായിക്കാനും വേഗം വന്നു എന്ന് മാത്രമല്ല ചിട്ടയായ ഒരു ജീവിതം കൊണ്ടുപോവാനും അവളെ സഹായിക്കുന്നു അവളുടെ ഈ കുഞ്ഞു ഡയറി എഴുത്ത്. അതിൽ അവളുടെ അമ്മ എന്നാ രീതിയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.
GauriHarikumar
D/o AkhilaSahadev
ALPS, PUZHAKKATTIRI
Mankada ഉപജില്ലാ Malappuram
 

 59. "ഞാൻ വലുതാകുമ്പോൾ ഫാം നടത്തും"

 
കുട്ടിയുടെ പഠന മികവിന് കുറിച്ച്: മറ്റ് സ്കൂളിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെതായ എല്ലാ കാര്യങ്ങളും ആഘോഷമാക്കി മാറ്റുന്ന ഒരു സ്കൂളിലാണ് എന്റെ എന്റെ മകനെ ചേർത്തിരിക്കുന്നത്. അതിനുവേണ്ടി ക്ലാസ് ടീച്ചറുടെ ഭാഗത്തുനിന്നും എല്ലാവിധ പ്രോത്സാഹനവും ലഭിക്കുന്നു. എൽകെജിയിൽ നേരിട്ട് ഒന്നാം ക്ലാസിലേക്ക് എത്തിയപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. അത് ഒരു പരിധിവരെ മാറ്റിയെടുക്കാൻ സ്കൂളിന്റെ പഠനരീതി സഹായിച്ചിട്ടുണ്ട്. അതു എല്ലാ കാര്യത്തിലും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. എല്ലാ മാസവും ടോപ്പ് റീഡിങ് ആയി തിരഞ്ഞെടുക്കുന്നതിലൂടെ കുട്ടികൾക്ക് നല്ലൊരു പ്രോത്സാഹനമാണ് ലഭിച്ചുവരുന്നത്.
 സംയുക്ത ഡയറിയെക്കുറിച്ച്:
കുട്ടികളുടെ മനസ്സിൽ അന്നു നടന്ന സംഭവങ്ങൾ എല്ലാം തെളിഞ്ഞു വരുകയും അതിലൊന്ന് പറയുകയും ചെയ്തു വരുന്നത്. ഇങ്ങനെ കൂടുതൽ എഴുതുന്നതിലൂടെ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കൈയ്യക്ഷരം നന്നായി വരുന്നുണ്ട്. അതുപോലെ സന്ദർഭത്തിനനുസരിച്ച് ചിത്രങ്ങളും വരയ്ക്കുന്നുണ്ട്. കൂടുതലും വളർത്തുമൃഗങ്ങളാണ് അതിൽ വരുന്നത്. പശു, ആട് കോഴി ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. ഞാൻ വലുതാകുമ്പോൾ ഫാം നടത്തും എന്നൊക്കെയാണ് പറയുന്നത്. മുറ്റത്ത് ഇപ്പോഴും വന്നിരുന്ന് ചുറ്റിക, ആണി ഇവ ഉപയോഗിച്ച് കൂടുണ്ടാക്കും അതിൽ പട്ട വെച്ച് പശുവിനെ ഉണ്ടാക്കി ഇടും. ഇപ്പോഴത്തെ പഠനരീതി മാനസിക വളർച്ചയെ ഉയർത്താൻ സഹായിക്കുന്നു.
Sheeja mani
Agney mani
G. L. P. S. Malayattoor
 

 60. "ഇമ്മമ്മ ഇത് ഞങ്ങൾക്ക് പഠിക്കാനുണ്ട് ഇത് കിളിയുടെ കൂടാണ് ".

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന അമൻ ഹയാന്റെ ഉമ്മയാണ്. പഠന വിഷയങ്ങളിൽ ഓരോ പ്രവർത്തനങ്ങൾക്കും ഏറെ പിന്തുണയും പ്രോൽസാഹനവും നൽകുന്നതിൽ അവരുടെ ടീച്ചറുടെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. ഓരോ കുട്ടിയേയും അവരുടെ പഠന മികവിനനുസരിച്ച് ശ്രദ്ധിക്കാനും അവർ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട്. ഇന്നവൻ്റെ ഓരോ ചുവടുകളും എനിക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
*സംയുക്ത ഡയറി എഴുതുന്നതിലൂടെ അവനിൽ നല്ല മാറ്റങ്ങൾ കാണാൻ കഴിഞ്ഞു. ആദ്യ ദിവസങ്ങളിൽ കൂടുതൽ എൻ്റെ കയ്യക്ഷരം ആണെങ്കിൽ ദിനം പ്രതി അവൻ്റെ കയ്യക്ഷരം പതിയാനും എൻ്റെ കൈ കൊണ്ട് ഡയറിയിൽ എഴുതാത്ത വിധം അവൻ അക്ഷരങ്ങൾ എത്താൻ തുടങ്ങി. തുടക്കത്തിൽ ഏത് അക്ഷരം/ ഏത് ചിഹ്നം എഴുതണം എന്ന് ചോദിക്കുന്ന അവനിപ്പോ ഇതല്ലേ എഴുതണ്ടേ എന്ന ചോദ്യത്തിലേക്ക് മാറിയിരിക്കുന്നു. ഈ മാറ്റത്തിൻ്റെ കാരണം സംയുക്ത ഡയറി ആണെന്ന് നമ്മൾ സംശയിക്കേണ്ടതില്ല.
*പഠനത്തോടൊപ്പം അതിനോടനുബന്ധിച്ചുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അവനിൽ ഓരോ കാഴ്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. വീട്ടിലെ പ്ലാവിന് താഴേ ഒരു നാരും പുല്ലും കൊണ്ട് ഒരു കൂട് താഴെ വീണ് കിടക്കുന്നത് കണ്ട് അവൻ ഉമ്മമ്മനോട് പറയുന്നത് ഞാൻ കേൾകാനിടയായി "ഇമ്മമ്മ ഇത് ഞങ്ങൾക്ക് പഠിക്കാനുണ്ട് ഇത് കിളിയുടെ കൂടാണ് ". അത് പറഞ്ഞ് ശേഷം അവൻ കൂടുണ്ടാകുന്ന രീതി ഒക്കെ ഉമ്മമ്മാക്ക് പറഞ്ഞ് കൊടുത്തു.അവർ പാഠഭാഗങ്ങൾ ഉൾകൊള്ളുന്നത്തിൻ്റെ അടയാളമായിട്ടാണ് ഞാൻ മനസ്സിലാക്കിയത്.
 
*വായനകാർഡിലേക്ക് നോക്കിയാൽ നമ്മൾ വിചാരിക്കാത്ത അത്രക്കും അവനിൽ വായനയുടെ വേഗം കൂടി വന്നു. ആദ്യം എൻ്റെ സഹായത്തോടെ ഓരോ അക്ഷരങ്ങളും വായിച്ച് പിന്നെ അത് വാക്കുകളാക്കി വായിച്ചിരുന്ന അവൻ പിന്നെ എൻ്റെ സഹായമില്ലാതെ അക്ഷങ്ങൾ വായിക്കാനും പിന്നെ അത് ചിഹ്നം ചേർത്ത് വായിക്കാനും പിന്നെ അത് വാക്കുകളായി വായിക്കാനും ഏറെ ഉപകാരപ്രദമായി എന്നു തന്നെ പറയാം.
*രചനോത്സവത്തിലൂടെ ഒരു ചിത്രം കണ്ടാൽ അതിനെ ആസ്പദമാക്കി കഥ പറയാനുള്ള കഴിവിനെയും കുട്ടികളിൽ വളർത്താൻ സാധിക്കും. ഇപ്പൊ ഏത് ബുക്കിലും ഒരു ചിത്രം കണ്ടാൽ അതിനെ കുറിച്ച് കഥ പറയാൻ അവൻ മറക്കാറില്ല.കൂട്ടത്തിൽ ചിത്രത്തിൽ കാണുന്നവർക്ക് പേരിടാനും.
ഇങ്ങനെയുള്ള പ്രവർത്തങ്ങളിലൂടെയൊക്കെ ഓരോ കുട്ടികൾക്കും നല്ല രീതിയിലുള്ള പുരോഗമനം തന്നെ ഉണ്ടാവും എന്നതിൽ ഒരു സംശയവുമില്ല.
ഒരു രക്ഷിതാവിൻ്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ പിന്തുണയും, പ്രോൽസാഹനവും നൽകിക്കൊണ്ട് അവരുടെ ടീച്ചർക്കൊപ്പം അവരുടെ വിജയത്തിനായി കൂടെ ഉണ്ടാകും.
ഷമീല
M/O അമൻ ഹയ്യാൻ
1:B
ജി. എം. എൽ. പി.എഎസ്.
തിരൂരങ്ങാടി
പരപ്പനങ്ങാടി സബ്

61. എഴുത്തോ വായനയോ ഒന്നും അറിയാതെ ആണ് ഒന്നാം ക്ലാസ്സിൽ എത്തിയത്.

 
അംഗൻവാടിയിൽ നിന്നും നേരിട്ട് ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയതാണ്. എഴുത്തോ വായനയോ ഒന്നും അറിയാതെ ആണ് ഒന്നാം ക്ലാസ്സിൽ എത്തിയത്. ടെക്സ്റ്റ്‌ ബുക്ക്‌ കണ്ടപ്പോ ബാലീകേറാമല ആയിട്ട് തന്നെ ആണ് തോന്നിയത്.. ഇപ്പോൾ നേടിയ നേട്ടങ്ങൾ ഏതു വാക്കും അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും  എഴുതാൻ ആവും.. 

 അക്ഷരങ്ങൾ വായിക്കാൻ പഠിച്ചു. എണ്ണാൻ പഠിച്ചു. പേപ്പറിൽ നിന്നും അക്ഷരങ്ങൾ കണ്ടെത്തി പറയാൻ ആവുന്നുണ്ട്.. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോ സ്ഥിരമായി എഴുതിയ ചില വാക്കുകൾ ഇപ്പോൾ പറയുമ്പോൾ എഴുതാൻ തുടങ്ങി. ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ ഓർമിച്ചു ഡയറി എഴുതേണ്ടത് ഏതാണെന്നു പറയുന്നുണ്ട്. അതോണ്ട് തന്നെ നിരീക്ഷണം ഓർമ്മശക്തി ഇതൊക്കെ കൂടാൻ സഹായിക്കുന്നുണ്ട്.ആഴ്ചയിലെ ദിവസങ്ങൾ ഒക്കെ കാണാതെ എഴുതാൻ തുടങ്ങി. ടീച്ചർക്ക്‌ നിലവിലുള്ള സാഹചര്യം വെച്ചിട്ട് ചെയ്യാൻ പറ്റുന്നതിൽ കൂടുതൽ ചെയ്യുന്നുണ്ടു. എന്റെ മോനു ക്ലാസ്സ്‌ ടീച്ചറെ വളരെ ഇഷ്ടം ആണ്. ടീച്ചറോടുള്ള ഇഷ്ടം കൊണ്ട്‌ സ്കൂളിൽ
പോകാൻ ഇഷ്ടമാണ്.
ശ്രീഹാൻ ഷാജി
ഒന്നാം തരം
മുക്കോത്തടം എൽ പി സ്കൂൾ.

 62. ഈ നൂതനമായ പഠന രീതി ഇതിലും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കഴിയട്ടെ

 
ഞാൻ glps കരടിയം പാറയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന യാസ്മിൻ ഹന്ന യുടെ അമ്മയാണ്.
ഒന്നാം ക്ലാസ്സിലെ പ്രവർത്തന പുസ്തകങ്ങളായ ഗണിത മിഠായി, കുഞ്ഞെഴുത്ത് തുടങ്ങിയ പുസ്തകങ്ങൾ കണ്ടപ്പോൾ ആദ്യം എനിക്ക് വല്ലാത്തൊരു ആശങ്കയാണ് ഉണ്ടായത്. അപ്പോഴാണ് ടീച്ചർ സംയുക്ത ഡയറിയെ കുറച്ചു പറയുന്നത്. ടീച്ചർ അതിനെ കുറച്ചു വിശദമായി തന്നെ പറഞ്ഞെങ്കിലും ചെറിയ ചെറിയ വാക്കുകൾ മാത്രം എഴുതുന്ന എന്റെ മോളെ കൊണ്ട് ഇതെല്ലാം പറ്റുമോ എന്ന ചിന്തയാണ് എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായത്. 
 
എന്നാൽ എന്റെ എല്ലാ ചിന്തകളെയും അസ്ഥാനത്താക്കികൊണ്ട് മോള് പ്രവർത്തങ്ങൾ എല്ലാം തന്നെ ഇഷ്ടത്തോടെയും ആസ്വദിച്ചും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ സംയുക്ത ഡയറി എഴുതുമ്പോൾ എന്ത് എഴുതണം, എങ്ങനെ എഴുതണം എന്നൊക്ക ഞാൻ പറഞ്ഞു കൊടുക്കണമായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഓരോ ദിവസം നടക്കുന്ന കാര്യങ്ങൾ സസൂക്ഷ്മമം നിരീക്ഷിക്കുകയും അത് സ്വയം സംയുക്ത ഡയറിയിൽ എഴുതുകയും ചെയ്യുന്നു.കൂടാതെ അതിനു യോജിച്ച ചിത്രവും വരക്കുന്നു. മലയാളം ഏറെ കുറെ എഴുതാനും വായിക്കാനും അവൾ പഠിച്ചിരിക്കുന്നു.ആദ്യമൊക്കെ ഓരോ പ്രവർത്തങ്ങൾ ചെയ്യുമ്പോഴും ഞാൻ അവളുടെ പിറകെ നടക്കണമായിരുന്നു. എന്നാൽ ഇന്ന് അവ ഓരോന്നും ചെയ്തതിന് ശേഷമാണ് എന്നെ കാണിക്കുന്നത്. അവൾ അത്ര ഇഷ്ടത്തോടെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അവളിലെ ഈ മാറ്റങ്ങൾ എല്ലാം തന്നെ ഒരു അത്ഭുതത്തോടെയാണ് ഞാൻ നോക്കി കാണുന്നത്.അവളിലെ ഈ പഠന പുരോഗതിക്ക് അധ്യാപകർക്കുള്ള പങ്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.ഓരോ പ്രവർത്തങ്ങൾ ചെയ്യുമ്പോഴും അധ്യാപകർ നൽകുന്ന പ്രോത്സാഹനം തന്നെയാണ് അടുത്ത പ്രവർത്തനം ചെയ്യാൻ അവളെ പ്രാപ്തയാക്കുന്നത്. ലളിതവും രസകരവുമായ രീതിയിൽ ഓരോ പ്രവർത്തനങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചും അവരിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പോരായ്മകൾ തിരുത്തി അവരെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അധ്യാപികക്ക് എന്റെ നന്ദി അറിയിക്കുന്നു. തുടക്കത്തിൽ ഈ പഠന രീതി ഒരു ബാലികേറാമലയാകുമോ എന്ന എന്റെ ഭയം വെറുതെ ആയിരുന്നു എന്ന് എന്റെ മകളുടെ പഠന പുരോഗതിയിലൂടെ ഞാൻ മനസിലാക്കുന്നു. ഈ നൂതനമായ പഠന രീതി ഇതിലും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നന്ദി
Hazeena saidh
Yasmin Hannah. S
Glps Karadiyampara
Kuthanur, palakkad.

 63.  രചനോത്സവത്തിലൂടെ പുതിയ കൊച്ചു കഥകൾ ഉണ്ടാക്കാനും അവനിൽ ഉത്സാഹം കൂട്ടി.

 
ഞാൻ റിഷാൽ അലിയുടെ ഉമ്മയാണ്. കെജി കഴിഞ്ഞ് ഒന്നിൽ എത്തിയപ്പോൾ പാഠാഭാഗങ്ങൾ അവനിൽ വളരെ അധികം ആശ്ചര്യം ഉണ്ടാക്കുന്നതായിരുന്നു!.വാക്കുകൾ അധികവും കൂട്ടിവായിക്കാൻ അവൻ സാധിച്ചിരുന്നില്ല. എന്നാൽ ദിവസേനയുള്ള ഡയറി എഴുത്തിലൂടെയും വയനാകാർഡ് വായിക്കുന്നതിലൂടെയും ഒരുപാട് മാറ്റം അവനിൽ കൊണ്ട് വരാൻ സാധിച്ചു.
* ഇതിലെല്ലാം ക്ലാസ്സ്‌ അധ്യാപികക്ക് ഉള്ള പങ്ക് ചെറുതല്ല. ക്ലാസിലുള്ള മുഴുവൻ കുട്ടികളെയും മുൻനിരയിൽ എത്തിക്കാനും കൂടെ തന്നെ കുട്ടിയുടെ വീട്ടിലെ പഠന സാഹചര്യം നേരിൽ വന്നു അനേഷിക്കാനും വേണ്ട നിർദ്ദേശങ്ങൾ തരാനും അവർ മറന്നില്ല. ഇത് മാതാപിതാക്കൾ കുട്ടികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ഇടയാക്കിയെന്നും ഞാൻ മനസിലാക്കുന്നു.
* കൂടാതെ രചനോത്സവത്തിലൂടെ പുതിയ കൊച്ചു കഥകൾ ഉണ്ടാക്കാനും അവനിൽ ഉത്സാഹം കൂട്ടി.
* ഒന്നാം ക്ലാസിലെ activity ബുക്കിലെ ഓരോ വർക്കുകൾ ചെയ്യുന്നതിലൂടെ ആ പാഠഭാഗത്തെ കൂടുതൽ അറിയാൻ അവന് സാധിക്കുന്നു.
* പാഠവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തങ്ങൾ അവരെ ഉൾപ്പെടുത്തി ചെയ്യിപ്പിക്കുന്നതുകൊണ്ട് ഇപ്പോൾ എന്ത് ചെയ്യുമ്പോഴും അത് ഞാൻ ചെയ്തോളാം ഉമ്മാ..ഞാൻ അല്ലേ ചെയ്യേണ്ടത്? എന്ന ചോദ്യമാണ്.
* ഇടയ്ക്കിടെ ഉള്ള ക്ലാസ്‌ PTA കൾ സ്കൂളിലെ കുട്ടികളുടെ പഠന സാഹചര്യങ്ങളും, അവരെ കുറിച്ചുള്ള വിലയിരുത്തലുകളും രക്ഷിതാകൾക്കുള്ള നിർദ്ദേശങ്ങളും കൃത്യമായി അധ്യാപികയിൽ നിന്നും പ്രധാന അധ്യാപികയിൽ നിന്നും ലഭിക്കുന്നു.
* ഇതുവരെയുള്ള വർക്കുകളെല്ലാം അവരെ അധിക ഭാരം തോന്നിപ്പിക്കാത്തവിധം കൊണ്ട് പോയിട്ടുണ്ട്. അത് തന്നെ ഒരു രക്ഷിതാവ് എന്ന നിലയിൽ ഇനിയും പ്രതീക്ഷിക്കുന്നു.
Fathima Farisha
m/o Muhammed Rishal Ali T.
1.B
GMLPS Tirurangadi

 64. ഒന്നിൽ പഠിക്കുന്ന എന്റെ മകൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത കുട്ടിയുടെ Lss ബുക്കിലെ ചോദ്യങ്ങൾ അവനോട് വായിച്ചു ഉത്തരം ചോദിക്കുന്ന കാഴ്ച

 
"ഞാൻ Glps കരടിയം പാറയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന റിതുൽ വേദിന്റെ അമ്മയാണ്. ആദ്യം എനിക്ക് നല്ല പേടി തോന്നി. എന്റെ കുട്ടി എങ്ങനെ ഈ ബുക്ക്‌ എല്ലാം എഴുതും, വായിക്കും എന്നതായിരുന്നു. പക്ഷെ എന്റെ മകൻ എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് നന്നായി ചിഹ്നങ്ങൾ ഉപയോഗിച്ച് വായിക്കാൻ തുടങ്ങി. പിന്നെ ഒന്നാം ക്ലാസ്സിൽ ആരംഭിച്ചിട്ടുള്ള സംയുക്ത ഡയറി എന്റെ മകനു നന്നായി എഴുതാനും സഹായകമായി. ആദ്യത്തെ ഒരാഴ്ച എനിക്ക് കുട്ടിയുടെ ഒപ്പം ഇരിക്കേണ്ടി വന്നു. 
അതിനു ശേഷം എന്റെ മകൻ സ്വന്തമായി ഡയറി എഴുതാൻ തുടങ്ങി. ഈ പഠന രീതി എന്റെ കുട്ടിയിൽ നല്ല പുരോഗതി ഉണ്ടാക്കുന്നുണ്ട്. കൂടാതെ കുഞ്ഞെഴുത്തു ബുക്കിലെയും,ഗണിതമിടായി എന്ന പഠനപ്രവർത്തനത്തിലൂടെ യും പുതിയ അറിവുകൾ കുട്ടിയെ ചിന്തിപ്പിക്കുവാനും,മനസ്സിലാക്കാനുമുള്ള പ്രവർത്തനം ആണ്.അതും എന്റെ മകന് നന്നായി ചെയ്യാൻ കഴിയുന്നുണ്ട്. എനിക്കു സന്തോഷം തോന്നിയ മറ്റൊരു കാര്യം ഒന്നിൽ പഠിക്കുന്ന എന്റെ മകൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത കുട്ടിയുടെ Lss ബുക്കിലെ ചോദ്യങ്ങൾ അവനോട് വായിച്ചു ഉത്തരം ചോദിക്കുന്ന കാഴ്ചയാണ്. ഇത്തിരി തെറ്റിച്ചെങ്കിലും നന്നായി വായിക്കാൻ കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നാം ക്ലാസ്സിലെ ഈ പ്രവർത്തനങ്ങൾ എല്ലാം കുട്ടിക്ക് നല്ല പഠന പുരോഗതി തന്നെയാണ് ഉണ്ടാക്കിയത്. ഇതിനു വേണ്ടി പ്രവർത്തിച്ച ഒന്നാം ക്ലാസ്സിലെ അധ്യാപകയ്ക്ക് എന്റെ ആശംസയും പിന്തുണയും അറിയിക്കുന്നു.
Sheeja Ratheesh
Rithulved. R
Glps Karadiyampara
Kuthanur, palakkad

 65. പുതിയ പാഠ്യരീതിയെക്കുറിച്ച് പറയുകയാണെങ്കിൽ എൻറെ കുട്ടിയിൽ അത് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

 
എൻറെ പേര് രസ്‌ന, ഒന്നാം ക്ലാസിലെ മൻവികയുടെ അമ്മയാണ് ദിവസവും സംയുക്ത ഡയറി എഴുതുന്നതിലൂടെ എൻറെ മകളുടെ കയ്യക്ഷരവും അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള വായനയും മെച്ചപ്പെട്ടിട്ടുണ്ട്. ക്ലാസിലെ ഓരോ കുട്ടിയെയും കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ടീച്ചറുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്. 
 ഇത് കുട്ടികളെ പഠന വിഷയത്തിലും പാഠ്യേതര വിഷയത്തിലും മുന്നേറാൻ ഒരുപാട് സഹായിക്കുന്നുണ്ട്. ഓരോ മാസത്തിലും കൃത്യമായി ക്ലാസ് പിടിഎ വിളിച്ച് കുട്ടികളുടെ പഠനനിലവാരവും മറ്റു കാര്യങ്ങളും രക്ഷിതാക്കളുമായി ചർച്ച ചെയ്യാറുണ്ട്. പുതിയ പാഠ്യരീതിയെക്കുറിച്ച് പറയുകയാണെങ്കിൽ എൻറെ കുട്ടിയിൽ അത് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ അവളെ പഠിപ്പിക്കുന്ന അധ്യാപികക്കുള്ള പങ്ക് നിർണായകമാണ്.
മൻവിക വിജേഷ്
രസ്ന വിജേഷ്
ഒന്നാം തരം
മുക്കോത്തടം എൽ.പി സ്കൂൾ കോറോം
 

 66. ആദ്യമൊക്കെ ഡയറിയിൽ പേന കൊണ്ട് എഴുതിയത് മാത്രമേ ഉണ്ടായുള്ളു പിന്നെ പേനകൊണ്ട് എഴുതേണ്ടി വന്നില്ല.

 
ഞാൻ കൃഷ്ണപ്രിയ,
ഒന്നാം ക്ലാസിലെ അനിഗയുടെ അമ്മയാണ്. അനിഗക്ക് ഇഷ്ടപ്പെട്ട വിഷയം ഇഗ്ലീഷും കണക്കുമാണ്.ഒന്നാം ക്ലാസ്സിൽ ചേരുമ്പോൾ അവളെക്കാളും പേടി എനിക്കായിരുന്നു കാരണം പുതിയ വാക്കുകൾ പുതിയ ടീച്ചർ എല്ലാം വ്യത്യാസം മലയാള അക്ഷരങ്ങൾകൂട്ടി വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അവൾക് എല്ലാം എഴുതാനും വായിക്കാനും അറിയാം. ആ മാറ്റത്തിനു കാരണം സംയുക്ത ഡയറിതന്നെയാണ്. ആദ്യമൊക്കെ ഡയറി എഴുതിയപ്പോൾ വലിയപ്രതിക്ഷകൾ ഒന്നും ഉണ്ടായില്ല പിന്നെയാണ് മനസിലായത് എന്തു കൊണ്ടാണ് ഡയറി എഴുതാൻപറഞ്ഞേ എന്ന്. 
ആദ്യമൊക്കെ ഡയറിയിൽ പേന കൊണ്ട് എഴുതിയത് മാത്രമേ ഉണ്ടായുള്ളു പിന്നെ പേനകൊണ്ട് എഴുതേണ്ടി വന്നില്ല.സ്വന്തായി എഴുതാൻതുടങി.മോളുടെ ക്ലാസ്ടീച്ചറായ പ്രീത ടീച്ചറുടെ കഠിനമായ
പിന്തുണയും പ്രോത്സാഹനവുമാണ് ഇതിന് കാരണം.
ഓരോ കുട്ടിയിലും ഈ ഇഷ്ടം ഉണ്ടാക്കിയെടുക്കാൻ ഒരു ടീച്ചർക്ക് സാധിച്ചാൽ ആ കുട്ടിക്ക് നല്ല പുരോഗതി ഉണ്ടാകും. ഒരു കുട്ടിയേയും വേർതിരിച്ചു കാണാതെ എല്ലാ കുട്ടികളെയും ഒരു പോലെ സ്നേഹിക്കാൻ ടീച്ചർക്ക് സാധിക്കുന്നു.എന്റെ മകൾ
മുക്കോത്തടം എൽപി സ്കൂളിൽ പഠിക്കുന്നതിൽ
എനിക്ക് അഭിമാന കരമായ കാര്യം ആണ്. സ്കൂളിലെ എല്ലാ ടീച്ചർമാർക്കും ഒരായിരം നന്ദി

67. ഏറ്റവും നല്ല പ്രോത്സാഹനം ടീച്ചറുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്കൊണ്ട് ഇപ്പോൾ പേടി ഇല്ല.

 
ഞാൻ മുക്കോത്തടം എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി നീരജയുടെ അമ്മയാണ്.
മകൾ ഒന്നാം ക്ലാസ്സിൽ പോകാൻ തുടങ്ങുമ്പോൾ അവളെക്കാൾ പേടി എനിക്കാരുന്നു.
കാരണം അവൾക് അക്ഷരങ്ങൾ തീരെ അറിയില്ലാരുന്നു. പക്ഷെ ക്ലാസ്സ്‌ ടീച്ചർ നല്ല സപ്പോർട്ട് ആയിരുന്നു 🙏.വളരെ പെട്ടന്ന് തന്നെ ക്ലാസ്സിലെ കുട്ടികളുമായി നല്ല കൂട്ടുമായി അവൾ.
സ്കൂളിലെ ക്ലാസും ടീച്ചറും അവൾക് പ്രിയപ്പെട്ടതായി.
കുഞ്ഞേഴുത്തു പുസ്തകത്തിലൂടെ അക്ഷരങ്ങൾ ചിഹ്നങ്ങളുമായ്‌ ചേർത്ത് മനസിലാക്കി വായിക്കുന്നുമുണ്ട്.
 
സംയുക്ത ഡയറി എഴുതുന്നതിലൂടെ വളരെ നല്ല മാറ്റം വന്നു ഇപ്പോൾ. ആദ്യം ഞാനും മോളും കൂടി എഴുതുന്ന ഡയറി ഇപ്പോൾ മോൾ സ്വയം എഴുതാൻ ശ്രമിക്കുന്നുണ്ട്.ചിത്രവും വരക്കുന്നുണ്ട്
ഏറ്റവും നല്ല പ്രോത്സാഹനം ടീച്ചറുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്കൊണ്ട് ഇപ്പോൾ പേടി ഇല്ല.
അത്പോലെ വായനകാർഡ് വായിക്കുന്നുണ്ട്. പി ടി എ മീറ്റിംഗിൽ കുട്ടികളുടെ എല്ലാ കാര്യങ്ങളും ടീച്ചറും രക്ഷിതാക്കളും പങ്കു വെക്കാറുണ്ട്.
ഇപ്പോഴത്തെ പഠന രീതി കുട്ടികൾക്കു വേഗത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നു.
ഇടക്കിടെ വരുന്ന പനിയും ജലദോഷവും വില്ലൻ ആകുന്നുണ്ട് 😤. എങ്കിലും മാസ്ക് ധരിച്ചിട്ടായാലും മോൾക് പോകാൻ വളരെ ഇഷ്ടമാണ്

 68. ടീച്ചർ ചെറുകഥകളിലൂടെയും, പാട്ടുകളിലൂടെയും ശില്പശാലകളിലൂടെയും മേളകളിലൂടെയും എല്ലാം കുഞ്ഞുങ്ങളെ തനിയെ വായിപ്പിക്കാനും എഴുതിപ്പിക്കാനും അവരുടെ ഉള്ളിലെ കഴിവുകൾ മികവുറ്റതാക്കുകയും ചെയ്യുന്നു.

എന്റെ മകൾ നന്ദനക്ക് ഈ അധ്യയന വർഷം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ കഴിഞ്ഞു. അക്ഷരങ്ങളിൽ നിന്നും തുടങ്ങി ചെറിയ വാക്കുകളായി അതിൽ നിന്നും ചെറിയ ചെറിയ വാക്യങ്ങളിലേക്ക് കുഞ്ഞുങ്ങൾക്ക് എത്താൻ ടീച്ചർ അവരെ പ്രാപ്തരാക്കി. മലയാളം, ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതാനും വായിക്കാനും സാധിക്കുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോൾ ആദ്യം ഞാൻ ചില അക്ഷരങ്ങൾ പേന കൊണ്ട് എഴുതി കൊടുത്തിരുന്നു. 
 ഇപ്പോൾ അങ്ങനെ എഴുതുന്നതേ ഇല്ല. അവൾ സ്വയം ചിന്ഹം ചേർത്ത് അക്ഷരങ്ങൾ അടുപ്പിച്ചും വാക്കുകൾ അകലം പാലിച്ചും എഴുതാൻ പഠിച്ചു.


 ഓരോ ദിവസം നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഓർത്തെടുക്കാൻ ഡയറി എഴുതുന്നത് മൂലം കഴിയുന്നുണ്ട്.അതുകൊണ്ട് ചിന്താ ശേഷി വർദ്ധിക്കുന്നു. തനിയെ വായിക്കാൻ പഠിച്ചു. വെള്ളിയാഴ്ചകളിൽ തരുന്ന രചനോത്സവത്തിൽ ചിത്രം തന്ന് കഥ എഴുതുന്നത്. അവൾ അതിൽ തനിയെ എഴുതുന്നുണ്ട്.അതിൽ പുതിയ കഥാപാത്രങ്ങളെ ചേർത്ത് കഥ വിപുലീകരിച്ച് അവളുടേതായ രീതിയിൽ ചിത്രം വരച്ച് എഴുതുന്നു.ഇപ്പോൾ തന്നെ എന്റെ മകൾ 100ൽ കൂടുതൽ ഡയറി എഴുതി. ഞാനതിൽ വളരെയധികം അഭിമാനിക്കുന്നു. അതുപോലെ തന്നെ ടീച്ചർ ചെറുകഥകളിലൂടെയും, പാട്ടുകളിലൂടെയും, ശില്പശാലകളിലൂടെയും, മേളകളിലൂടെയും എല്ലാം കുഞ്ഞുങ്ങളെ തനിയെ വായിപ്പിക്കാനും, എഴുതിപ്പിക്കാനും അവരുടെ ഉള്ളിലെ കഴിവുകൾ മികവുറ്റതാക്കുകയും ചെയ്യുന്നു.ഇപ്പോൾ സ്കൂളിൽ പഠനം ഒരു ഉത്സവം തന്നെയാണ്.
M/o നന്ദന ആർ നായർ
ക്ലാസ്സ്‌ -1
St. ബഹനാൻസ് എൽ പി സ്കൂൾ
തെള്ളിയൂർ
പത്തനം തിട്ട

69. ഓരോ അമ്മമാർക്കും അവരുടെ മക്കൾ മലയാളം കൂട്ടി വായിക്കുന്നതും എഴുതുന്നതും കാണുമ്പോൾ അഭിമാനം തോന്നും. കാരണം...?

ഞാൻഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വൈഗ അജയന്റെ അമ്മ. എന്റെ മകൾ കൂടുതൽ വായിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നത് മലയാളം ആണ്.
മകൾ പഠിത്തത്തിൽ ഒന്നാം സ്ഥാനം മലയാളത്തിനു കൊടുക്കുന്നു ഒരു അമ്മ എന്ന നിലയിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്. കാരണം നമ്മുടെ പെറ്റമ്മയാണ് മലയാളം. ഓരോ അമ്മമാർക്കും അവരുടെ മക്കൾ മലയാളം കൂട്ടി വായിക്കുന്നതും എഴുതുന്നതും കാണുമ്പോൾ അഭിമാനം തോന്നും. കാരണം അവരുടെ അധ്യാപിക ആയ നിഷ ടീച്ചർ ആണ്. ടീച്ചർ അവരെ കൂട്ടി വായിക്കാനും, എഴുതാനും അവരെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുന്നു. എവിടെ ചെറിയ വാക്ക് കണ്ടാലും വായിപ്പിക്കാൻ ശ്രമിക്കുന്നു. ചിഹ്നങ്ങൾ തിരിച്ചറിയാനും കൂടുതൽ സഹായം ആയത് നമ്മുടെ ഒന്നാം ക്ലാസ്സിലെ സംയുക്ത ഡയറിയും, കുഞ്ഞെഴുത് വർക്ക്‌ ബുക്കും ആണ്. കുട്ടികളും ടീച്ചറുംകൂടുതൽ അടുക്കാൻ ഇതിലൂടെ സഹായകരം ആകുന്നു.
 
അറിവ് നേടാനും പകർന്നു കൊടുക്കാനും പറ്റുന്നു. എന്റെ മകൾ ഇപ്പോൾ എവിടെ മലയാളം വാക്കുകൾ കണ്ടാൽ കൂട്ടി വായിക്കാൻ ശ്രമിക്കുന്നു അവൾക്ക് വായിക്കാൻ കഴിയാത്ത അക്ഷരങ്ങൾ അമ്മയായ എന്നോട് ചോദിച്ചു മനസിലാക്കി വായിക്കാൻ ശ്രമിക്കുന്നു. നല്ലൊരു മാറ്റം ഞാൻ എന്റെ മകളിൽ കണ്ടതിൽ ഒരു അമ്മ എന്ന നിലയിൽ എനിക്ക് അഭിമാനമാണ് തോന്നുന്നേ. സ്കൂളിൽ എന്തെല്ലാം കാര്യങ്ങൾ നടന്നു എന്ന് അമ്മയ്ക്കും വീട്ടിൽ എന്തു നടക്കുന്നു എന്ന് ടീച്ചറിനും കൂടുതൽ മനസിലാക്കാനും മക്കളെ അടുത്തറിയാനും പറ്റുന്നു.മക്കൾക്ക് മലയാളം എന്താന്നും അറിയാനും അറിവുനെടാനും സംയുക്ത ഡയറി പോലത്തെ ആശയങ്ങൾ വരണം എന്നാണ് ഒന്നാം ക്ലാസിലെ കുട്ടിയുടെ അമ്മ എന്ന നിലക്ക് എന്റെ ആഗ്രഹം. എന്റെ മകൾ നല്ല രീതിയിൽ സംയുക്ത ഡയറി എഴുതുന്നുണ്ട്. 100 ദിവസങ്ങളിൽ കൂടുതൽ എഴുതി കഴിഞ്ഞു.ചിത്രങ്ങളും എഴുത്തും കൂടിയുള്ള സംയുക്ത ഡയറി കുട്ടിയുടെ എഴുത്തും വായനയും എളുപ്പം ആക്കുന്നു. കുട്ടിയുടെ ചിന്തയെ വളർത്തുന്നു.പിന്നിൽ പ്രവർത്തിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ..
M/O വൈഗ അജയൻ
അമ്മ.. രേവതി അജയൻ
സി. എം. എസ്‌ എൽ പി സ്കൂൾ റാന്നി.
ജില്ല... പത്തനംതിട്ട

 70. ഓരോ പഠനപ്രവർത്തനങ്ങളും അവൾ ആവേശത്തോടെയാണ് ചെയുന്നത്

 
എന്റെ മകൾ ഫിദ ഫാത്തിമ അറിവിന്റെ അക്ഷര മുറ്റത്തു എത്തിയ മുതൽ ഞങ്ങൾക്ക് അവൾ ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. അവളുടെ വളർച്ചയിലും വിജയത്തിലും ഞങ്ങൾക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട് . പഠനത്തിലായാലും മറ്റ് കലാകായിക മത്സരങ്ങളിലായാലും അവൾ മത്സരിക്കുന്നതിൽ മാറിനിൽക്കാറില്ല . ഞങ്ങൾ രക്ഷിതാക്കൾ അവളെ സപ്പോർട് ചെയ്യാറുമുണ്ട് . അവളുടെ വളർച്ചയിൽ അവളുടെ ടീച്ചർമാരുടെ പങ്കു വളരെ വലുതാണ് .അവരുടെ പ്രയത്നം, പിന്തുണ അത് പറഞ്ഞാൽ മതിയാവില്ല 🥰
 
അവൾക്കു ആദ്യം ഒക്കെ ഡയറി എഴുതാൻ മടിയായിരുന്നു പിന്നീട് ഞാൻ ഇരുത്തി എഴുതിപ്പിച്ചു ആദ്യം ഓക്കേ അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നു .അത് ഞാൻ തിരുത്തി കൊടുക്കും. പിന്നീട് അവൾ തനിയെ എഴുതാൻ തുടങ്ങി സംശയം പറയുന്ന അക്ഷരങ്ങൾ ഞാൻ പറയും അവൾ എഴുതും ഇപ്പോൾ എന്റെ സഹായം കൂടാതെ തന്നെ അവൾ ഡയറി എഴുതും .
80 പേജോളം ഡയറി അവൾ എഴുതി .ഓരോ പഠനപ്രവർത്തനങ്ങളും അവൾ ആവേശത്തോടെയാണ് ചെയുന്നത് അവളുടെ വളർച്ച യിലും കഴിവിലും ഞങ്ങൾക്ക് അഭിമാനം ഉണ്ട്. അതിനു കാരണക്കാരായ ടീച്ചേഴ്സിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. 🌹
അൻസിയ നിഷാദ് ( M
Glps kuthattukulam chittar. 🥰

71.  സംയുക്ത ഡയറി പോലെ തന്നെ ലൈബ്രറിയുടെ പങ്കും എടുത്ത് പറയേണ്ടിയിരിക്കുന്നു

 
ഗവണ്മെന്റ് യൂ പി സ്കൂൾ നരിപറമ്പിൽ ഒന്നാം ക്ലാസ്സിൽ ആണ് എന്റെ രണ്ട് മക്കളായ ഇന പറവീൻ, സന പറവീൻ പഠിക്കുന്നത്.
ഒന്നാം ക്ലാസ്സിലെ പഠന രീതികളും പ്രവർത്തനങ്ങളും കുട്ടികളുടെ കഴിവുകളെ ഉയർത്തികൊണ്ട് വരുന്ന രീതിയിൽ ഉള്ളതാണ്.
പ്രത്യേകിച്ച് സംയുക്ത ഡയറി. കുട്ടികൾക്ക് അവരുടെ ചിന്താഗതികളും ഭാവനകളും കൂട്ടികൊണ്ടുവരാൻ ഡയറി എഴുത്ത് സഹായകരമാണ്.
ഓരോ ദിവസത്തെയും കാര്യങ്ങൾ അവരുടെ മനസ്സിൽ പതിയുന്നു.
സംയുക്ത ഡയറി പോലെ തന്നെ ലൈബ്രറിയുടെ പങ്കും എടുത്ത് പറയേണ്ടിയിരിക്കുന്നു. ഒരു കഥയുടെ തുടക്കവും ഒടുക്കവും അതിലെ കഥാപാത്രങ്ങളെ കുറിച്ചും അവർ മനസ്സിലാക്കാനും,ഒരു കഥ എങ്ങനെ എഴുതണമെന്ന് ഊഹിച്ചെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്.
പിന്നെ ഓരോ കുട്ടികളുടെയും കുറവുകൾ കണ്ടെത്തി അതിനു വേണ്ട പ്രവർത്തങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടും എന്ത് ചെറിയ കാര്യമാവട്ടെ അതിലെല്ലാം വേണ്ട ശ്രദ്ധകൊടുത്ത് കൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്ന ടീച്ചറുടെ പങ്കും പറയാതിരിക്കാൻ പറ്റില്ല.
ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും എന്റെ കുട്ടികളുടെ ഓരോ മാറ്റത്തിലും വളരെയേറെ സന്തോഷമുണ്ട്.
NASEERA. KC
M/O Ina parveen & Sana parveen
 

 72. ഈ അധ്യായന വർഷം പുതുമകൾ ഏറെ കുട്ടികൾക്ക് സമ്മാനിക്കുന്നു.

 
 
എന്റെ മകൾ ആത്മിയ ജി. യു.പി. സ്കൂൾ നരിപ്പറമ്പിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.
മുൻകാലങ്ങളിലെ പോലെയല്ല ഈ അധ്യായന വർഷം പുതുമകൾ ഏറെ കുട്ടികൾക്ക് സമ്മാനിക്കുന്നു. പുതിയ പഠനരീതികൾ പഠനത്തെ കൂടുതൽ രസകരമാക്കുന്നു. ദിവസവും സംയുക്ത ഡയറി എഴുതുന്നതിലൂടെ സ്കൂളിലെ കാര്യങ്ങളും വഴിമദ്ധ്യേ കണ്ട കാഴ്ചകളും എല്ലാം ഓർത്തെടുക്കുന്നുണ്ട്. ഡയറിയിലെ ചിത്രം വരയിലൂടെ അവർക്ക് ചിത്രം വരയ്ക്കാനുള്ള കഴിവും, പിന്നീട് ഓർമകളും ആയിരിക്കും. 
ഈ ആശയം മുന്നോട്ട് വെച്ച ടീച്ചർമാരോട് നന്ദി പറയുന്നു. ചിത്രം കാണിച്ച് സ്വന്തമായി കഥ എഴുതാൻ പറയുന്നതിലൂടെ ചിന്തശേഷിയും ഭാവനയും കുട്ടികളിൽ ചെറുപ്പം മുതലെ ഉണ്ടാകുന്നു. കൂടാതെ ലൈബ്രറി പുസ്തക വായന സ്വന്തമായി വായിക്കാനും ചിന്തിക്കാനും പുതിയ അറിവുകൾ നേടാനും സഹായിക്കുന്നു.ഈ കാര്യങ്ങൾ കുട്ടികൾക്ക് ഭാരമാവാതെ കുട്ടികളെ അതിന് തികച്ചും പ്രാപ്തരാകുന്ന ടീച്ചർ അമ്മമാരേക്കാളും effort എടുക്കുന്നു.മാത്രമല്ല കുട്ടികളെയും രക്ഷിതകളെയും ഒരു പോലെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഒരു കുടകീഴിൽ നിർത്തുന്ന ടീച്ചറുടെ പ്രയത്നം അതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
എന്റെ മകൾ ആത്മിയ യെ ഈ അറിവിലേക്ക് പ്രാപ്തയാക്കിയ ക്ലാസ്സ്‌ ടീച്ചർക്ക് ഒരായിരം നന്ദി.
Thanks teacher.
രശ്മി. സി. പി

 73. ഇപ്പോൾ പുസ്തകത്തിലെ കഥ അറിയാനുള്ള കൗതുകം കൂടി ഞാൻ വായിച്ച് കൊടുക്കും മുമ്പേ സ്വന്തം ആയി വായിക്കാൻ തുടങ്ങി

 എൻ്റെ മകൾ Riza Fathima ,GUP school Naripparamba ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.ക്ലാസ്സിലെ പഠന പ്രവർത്തനങ്ങളെല്ലാം മോളുടെ പഠന നിലവാരം ഉയർത്തുന്നവയാണ്.സംയുക്ത ഡയറി എഴുതി തുടങ്ങുമ്പോൾ ഒരുപാട് തെറ്റുകൾ വന്നിരുന്നു.പക്ഷെ കുറച്ച് മാസങ്ങൾ കൊണ്ട് വളരെയധികം മാറ്റം ഉണ്ടായതായി കണ്ടു.അത്
 

പോലെ സ്കൂൾ ലൈബ്രറി വായന കുട്ടിക്ക് ഇഷ്ടപ്പെട്ട ഹോബി ആകാൻ സഹായിച്ചു.
ആദ്യമൊക്കെ ഞാൻ വായിച്ചു കൊടുത്തിരുന്നു ഇപ്പോൾ പുസ്തകത്തിലെ കഥ അറിയാനുള്ള കൗതുകം കൂടി ഞാൻ വായിച്ച് കൊടുക്കും മുമ്പേ സ്വന്തം ആയി വായിക്കാൻ തുടങ്ങി..അറിയാത്ത വാക്കുകൾ അന്വേഷിക്കാൻ തുടങ്ങി.ദിനേന ടീച്ചർ തരുന്ന ഹോം വർക്കുകൾ പാഠങ്ങൾ ഒന്നു കൂടി മനസ്സിലാക്കാൻ സഹായിച്ചു.ചിത്രങ്ങൾ നൽകി അവ കഥ ആയ് മാറ്റുന്നത്തിലൂടെ കുട്ടിയുടെ ഭാവന വളരാൻ സഹായമായി..ക്ലാസ്സിലെ എല്ലാ വർക്കുകളും വളരെ അധികം നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു.

75.  ഒന്നാം ക്ലാസ്സിലെ പഠനരീതികൾ വളരെ മികവുറ്റതാണ്. പ്രവർത്തനങ്ങൾ എല്ലാം മികച്ചതും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതുമാണ്.

 
എന്റെ മകൾ Linda GUPS Naripparamb school ൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഒന്നാം ക്ലാസ്സിലെ പഠനരീതികൾ വളരെ മികവുറ്റതാണ്. പ്രവർത്തനങ്ങൾ എല്ലാം മികച്ചതും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതുമാണ്. സംയുക്ത ഡയറി എഴുതാൻ ഇപ്പോൾ സ്വന്തമായി കഴിയും എന്നത് തന്നെ വളരെ നല്ല കാര്യമാണ്. 
വാക്കുകൾ കൂട്ടിച്ചേർതത് എഴുതാൻ കഴിയുന്നു, വായിക്കാൻ കഴിയുന്നു, ഇതിനെല്ലാം teacherde പങ്ക് എടുത്തു പറയേണ്ടതാണ്.
ഇപ്പോൾ കുട്ടി കഥകൾ സ്വന്തമായി എഴുതാൻ തുടങ്ങി. Picture കാണിച്ചു കഥ എഴുതുന്നത് കൂടുതൽ ചിന്തിക്കാൻ അവസരം കൊടുക്കുന്നു. ലൈബ്രറി ബുക്ക്‌ വായിക്കാൻ തുടങ്ങി ഇപ്പോൾ വായനക്കുറിപ്പും എഴുതുണ്ട്. പിന്നെ എല്ലാ കാര്യങ്ങളിലും teacher ശ്രദ്ധിക്കുന്ന പോലെ ഇപ്പോൾ കുട്ടികളും ശ്രദ്ധിക്കാൻ തുടങ്ങി, eg: books, sheet, cleaning and study. മറ്റാരേക്കാളും ടീച്ചറുടെ effort ആണ് ഇതിനു പിന്നിൽ എന്നത് സത്യമാണ്. കുട്ടിയുടെ ഈ improvement ൽ ഒരുപാട് happy and teacher ക്ക് ഒരുപാട് thanks for your efforts.

 76. ലൈബ്രറി പുസ്തകം കൊടുക്കുന്നതിലൂടെ കുട്ടികളുടെ വായന രീതി ശരിയാകുന്നു.

 
എന്റെ മകൻ മുഹമ്മദ് ഷമ്മാസ് ജി യു പി എസ് നരിപ്പറമ്പിൽ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. 
ഒന്നാം ക്ലാസിലെ പഠന രീതികൾ വളരെ മികച്ചതാണ്. ദിവസവും സംയുക്ത ഡയറി എഴുതുന്നതിലൂടെ ദിവസവും ഉണ്ടാകുന്ന കാര്യങ്ങൾ ചിഹ്നങ്ങൾ ചേർത്ത് എഴുതാനും കയ്യക്ഷരം വൃത്തിയാവാനും സഹായിക്കുന്നു. 
ലൈബ്രറി പുസ്തകം കൊടുക്കുന്നതിലൂടെ കുട്ടികളുടെ വായന രീതി ശരിയാകുന്നു. 
ഇതിനെല്ലാം നന്ദി പറയേണ്ടത് ക്ലാസ് ടീച്ചറോടാണ് എന്ന്
Jamsheera m m/o muhammed shammas
 

 77. ചിത്രം നോക്കി കഥകൾ എഴുതാനും ലൈബ്രറി ബുക്ക്‌ വായിക്കാനും കഴിയുന്നു

 
 എന്റെ മകൻ അബ്ദുൽ ഹാദി G. U. P.നരിപറമ്പ് സ്കൂളിൽ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. 
ഓരോ പഠന രീതികളും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതാണ്.സംയുക്ത ഡയറിയിലൂടെ എന്റെ സഹായമില്ലാതെ വാക്യങ്ങൾ എഴുതാനും, കഴിഞ്ഞു പോയ സംഭവം ഓർത്തെടുക്കാനും ശ്രമിക്കുന്നുണ്ട്. 
ചെറിയ അക്ഷരതെറ്റുകൾ ഉണ്ടെങ്കിലും ചിത്രം നോക്കി കഥകൾ എഴുതാനും ലൈബ്രറി ബുക്ക്‌ വായിക്കാനും കഴിയുന്നുണ്ട്. ഇതിനെല്ലാം അവരുടെ കൂടെ എല്ലാത്തിനും കൂടെ നിന്നും പ്രായത്നിക്കുന്ന ടീച്ചക്ക് തന്നെ യാണ് ആദ്യം ബിഗ് താങ്ക്സ് അറിയിക്കേണ്ടത്..
thankyou ടീച്ചേർസ്
 

78. ഏറ്റവും മികച്ചത് സംയുക്തഡയറി

 

 അറിവിന്റെ മായാലോകത്ത് അറിവ് പകർന്നൊരു ഒന്നാം ക്ലാസ്സ്‌ 📖🖊️✏️📓

എന്റെ മകൾ ഹൃദിക കാർത്തികപ്പള്ളി ഗവണ്മെന്റ് യൂ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. ആദ്യം മുതലേ അവൾ സ്കൂളിൽ പോകുന്നതിന് മടിയൊന്നും കാണിച്ചിട്ടില്ല. പഠനം തുടങ്ങിയപ്പോൾ.., മുൻപ് പഠിച്ചതിനേക്കാൾ ഒരുപാട് പഠിക്കാനും എഴുതാനുമൊക്കെ ഉണ്ടായിരുന്നു. അപ്പോൾ നല്ല ടെൻഷനും തുടങ്ങി. പക്ഷേ അവരുടെ ടീച്ചർമാർ അവരുടെ കൂടെ തന്നെ നിന്ന് എല്ലാം എഴുതിപ്പിക്കുകയും പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നതിൽ വളരെ സന്തോഷം തോന്നി.. പഠനത്തിൽ ഏറ്റവും മികച്ചത് സംയുക്ത ഡയറി എഴുതുന്നത് തന്നെയാണ്. അതിൽ അക്ഷരങ്ങൾ പറഞ്ഞെഴുതുവാനും ചിത്രങ്ങൾ വരക്കുവാനും അതിന് കളർ കൊടുക്കുവാനും അവൾ പഠിച്ചു. അതിന് ശേഷം മലയാളം വാക്കുകൾ കൂട്ടിചേർത്ത് വായിക്കുവാൻ തുടങ്ങി...

 
🥰 കുട്ടി കഥകളും കവിതകളുമെല്ലാം രസകരമായി പറയുവാനും പാടുവാനും തുടങ്ങി. കൂടാതെ ചിത്രങ്ങൾ തനിയെ വരക്കുവാനും കളർ ചെയ്യുവാനും തുടങ്ങി. അക്ഷരങ്ങൾ കൂട്ടിചേർത്ത് വായിക്കുവാൻ കുട്ടികളെയെല്ലാം സന്നദ്ധരാക്കിയത് നമ്മുടെ ടീച്ചർമാർ തന്നെയാണ്. അവരുടെ പ്രയത്നം കൊണ്ട് തന്നെയാണ് നമ്മുടെ കുട്ടികളുടെ പഠന നിലവാരം കൂടിയത്... 🙏🏻
ഹരിത
M/O ഹൃദിക
 

79. തന്നത്താനെ വായിക്കും എഴുതും

 
അറിവിന്‌ നിറം പകർന്ന് ഒന്നാം ക്ലാസ്സ്‌ ♥️
 
കാർത്തികപള്ളി ഗവണ്മെന്റ് യൂ പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ആണ് എന്റെ മകൾ രൂപശ്രീ പഠിക്കുന്നത്.

മിക്കക്കുട്ടികളെപോലെ ആദ്യമൊക്കെ ക്ലാസ്സിൽ പോകാൻ മടിയായിരുന്നു 
 എന്നാൽ ഇന്ന് അങ്ങനെ അല്ല സ്കൂളിൽ പോകാനും ക്ലാസ്സിലെ പരിപാടികൾക്കും അവൾ പങ്കെടുക്കാറുണ്ട് 🧡കൂടാതെ എഴുതാനും വായിക്കാനും അവളെ കൂടുതൽ പ്രേരിപ്പിക്കുന്നത് സംയുക്ത ഡയറി തന്നെയാണ്. സംയുക്ത ഡയറിയിൽ അന്നത്തെ കാര്യങ്ങൾ ഓർത്ത് വെച്ച് എഴുതുന്നുതിലൂടെ അന്നത്തെ കാര്യങ്ങൾ എനിക്ക് അറിയാനും സാധിക്കുന്നു. ✌️കൂടാതെ ചിത്രങ്ങൾ വരപ്പിക്കുന്നതിലൂടെ കുട്ടികളുടെ കഴിവിനെ കണ്ടെത്താനും സാധിക്കുന്നു 😍 തന്നെത്താനെ വായിക്കാനും എഴുതാനും ഒരുപാട് അവൾ ഇപ്പോൾ പിഠിച്ചിരിക്കുന്നു എന്ന് കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു🥰
കുട്ടികളെ എല്ലാം ഇതിനു സന്നദ്ധരാക്കുന്നത് നമ്മുടെ ടീച്ചേർസ് ആണ്. അവരുടെ പ്രയത്നമാണ് ഇതിനു പിന്നിൽ. പ്രതേകിച്ചു വിദ്യ ടീച്ചർ. ക്ലാസ്സ്‌ ടീച്ചറുകൂടിയാണ് ടീച്ചർ 💞
Sravani
M/O Roopasree
 
 

80. പുതുമ നിറഞ്ഞ ഒന്നാം ക്ലാസ്

പുതുമ നിറഞ്ഞ ഒന്നാം ക്ലാസ്സ്‌ എന്ന് തന്നെ പറയണം പഠനരീതിയിലും പ്രവർത്തനരീതിയിലും ഏറെ വേറിട്ടതാണ്. അതിൽ ഏറ്റവും മികച്ചത് ഒന്നാണ് സംയുക്ത ഡയറി.ഒരു ദിവസം സ്കൂളിൽ നടന്നതും, വരുന്നു വഴിയിൽ കണ്ടതുo, അവനു സന്തോഷമാ യതും വിഷമമുള്ളതുമായ എല്ലാ കാര്യങ്ങളും ഡയറിയിൽ എഴുതാറുണ്ട്.ഡയറി എഴുതുന്നതിലൂടെ ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു.ഇതിലൂടെ രചനോത്സവത്തിൽ ചിത്രത്തെ ആസ്പദമാക്കി കുട്ടിയുടെ മനസ്സിൽ വരുന്ന കാര്യങ്ങൾ രക്ഷിതാവുമായി പങ്കുവയ്ക്കുകയും അത് ഭംഗിയായി അവർക്ക് പൂർത്തിയാക്കുവാനും സാധിക്കുന്നു.
ടീച്ചർമാരുടെ സപ്പോർട്ടും എടുത്തു പറയേണ്ടതാണ്. വളരെ സ്നേഹത്തോടുള്ള അവരുടെ പെരുമാറ്റവും. ഓരോ കുട്ടികൾക്കും അവരിൽ വരുത്തേണ്ട മാറ്റാങ്ങളെ തിരിച്ചറിയുകയും . അതിനുവേണ്ട മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ക്ലാസ്സിൽ പ്രവർത്തനങ്ങൾ വളരെ മികവുറ്റ രീതിയിൽ നടത്തിവരുന്നു. എന്റെ മകന്റെ ഓരോ മാറ്റത്തിനും അതിയായ സന്തോഷമുണ്ട്. ☺️
ഗീതു.
M/O ആദിദേവ് ദിജൻ (1-C)
GUPS കാർത്തികപ്പള്ളി.
 

81. കാണാതെ പഠിക്കേണ്ട ആവശ്യം വരുന്നില്ല

 ഞാൻ G.U.P.S കാർത്തിക പള്ളിയിലെ 1-C ക്ലാസിൽ പഠിക്കുന്ന അളകനന്ദയുടെ അമ്മ രാധിക എൻറെ മകളുടെ പ്രിയപ്പെട്ട ടീച്ചർ ആണ് ശ്രീകല ടീച്ചർ എന്റെ മകളുടെ പഠനനിലവാരം ഉയർന്നിട്ടുണ്ടെങ്കിൽ അതിൻറെ പ്രധാന പങ്ക് ടീച്ചറുടെ തന്നെയാണ് അതുപോലെതന്നെ ഒന്നാണ് സംയുക്ത ഡയറി പുതിയ പഠന രീതി ഏറെ വേറിട്ടതാണ് പാട്ടിലൂടെയും

 
കഥയിലൂടെയും പഠനപ്രവർത്തനത്തിലൂടെയും കുഞ്ഞുങ്ങളുടെ മനസ്സിൽ അത് വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിക്കുന്നു അതുകൊണ്ടുതന്നെ അവർക്ക് കാണാതെ പഠിക്കേണ്ട ആവശ്യം വരുന്നില്ല സംയുക്ത ഡയറി ആദ്യം എഴുതി തുടങ്ങിയത് മോൾക്ക് അറിയാത്ത വാക്കുകൾ ഞാൻ പേന കൊണ്ട് എഴുതിയാണ് എന്നാൽ ഇപ്പോൾ ഞാൻ എഴുതേണ്ട ആവശ്യം വരുന്നില്ല അത് ശരിക്കും മോൾക്ക് ഉണ്ടായ മാറ്റം തന്നെയാണ്
  സൂക്ഷ്മതയോടെ ചുറ്റുപാടിനെ നോക്കി കാണാനും അത് മറക്കാതെ ഡയറിയിൽ കുറിക്കാനും എഴുതുന്ന വിഷയത്തിന് അനുയോജ്യമായ ചിത്രവും വരയ്ക്കാൻ ശ്രമിക്കുന്നത് കാണാൻ കഴിഞ്ഞു അതുപോലെ തന്നെയാണ് രച നോത്സവം ഈ പഠന പ്രവർത്തന രീതി തികച്ചും എന്റെ മകളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി ക്ലാസിൽ പാഠഭാഗത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതുകൊണ്ട് പഠിക്കാനും എഴുതാനും വായിക്കാനും എല്ലാം എളുപ്പമാകുന്നുണ്ട്
 
 
 

82. സന്തോഷം നിറഞ്ഞ ഒന്നാം ക്ലാസ്

എന്റെ മകൾ ദേവസേന കാർത്തികപ്പള്ളി ഗവണ്മെന്റ് യു. പി. എസ്. ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂളിൽ പോകുന്നതും പഠിക്കുന്നതും കുഞ്ഞിന് ഒരുപാടു താല്പര്യം ആണ്. അതിന്റെ പ്രധാനകാരണം തന്നെ ഇപ്പോളത്തെ പഠന രീതിയാണ്. ദിവസേനയുള്ള സംയുക്തഡയറി, അതിൽ എഴുതുന്നതും പടങ്ങൾ വരക്കുന്നതും ക്ലാസ്സിൽ present ചെയ്യുന്നതും എല്ലാം കുഞ്ഞിന് ഭയങ്കര സന്തോഷം ആണ്.🥰സന് പഠനത്തോടൊപ്പം തന്നെ ചിത്രരചനയും മറ്റുള്ള activities ഒക്കെ തന്നെയും കുഞ്ഞുങ്ങൾക്ക് പഠിക്കുവാനും സ്കൂളിൽപ്പോകുവാനും ഉള്ള താല്പര്യം വർധിപ്പിക്കുന്നു 🥰
മാത്രമല്ല ഇപ്പോൾ വളരെ നന്നായി കുഞ്ഞു മലയാളവും ഇംഗ്ലീഷും ഒക്കെ വായിക്കുന്നും എഴുതുന്നുമുണ്ട്. ക്ലാസ്സിൽ ഓരോ കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുകയും വായിപ്പിക്കുകയും ബോർഡിൽ എഴുതിപ്പിക്കുകയും ഒക്കെ ചെയ്യുന്നതുകാരണം കുഞ്ഞിന് ആരുടെ മുന്നിലും എഴുതാനും വായിക്കാനും ഒരു മടിയും ഇല്ലാതായി. അത് ന്യൂസ്‌ റീഡിങ് പോലെയുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാതെയാകുന്നു.കുഞ്ഞേഴുത്തു പുസ്തകം വളരെ മനോഹരമായി തയാറാക്കാനും കുഞ്ഞിന് സാധിച്ചു.എല്ലാത്തിനും വിദ്യ ടീച്ചറിനാണ് നന്ദി പറയേണ്ടത്...🌹🙏❤️
 

83. എല്ലാ കാര്യത്തിനും മോള്‍ ഇപ്പോള്‍ ആക്ടീവാണ്

 
 
 ഞാൻ ഗവൺമെൻറ് യുപി സ്കൂൾ കാർത്തികപ്പള്ളി സ്കൂളിലെ ഒന്നാം ക്ലാസ്
വിദ്യാർത്ഥിയായ കൃതികയുടെ അമ്മയാണ്.
എൻറെ കുട്ടി പഠിക്കാൻ വളരെ മടിയായിരുന്നു. ഇപ്പോൾ മോൾ ദിവസവും തന്നെ നോട്ട്ബുക്ക് എടുക്കുകയും ചെറിയ ചെറിയ വാക്കുകൾ എഴുതുകയും വാക്കുകൾ വായിക്കുവാനും ചെയ്യുന്നുണ്ട് .
എന്നും സ്ഥിരമായി ഡയറി എഴുതുവാൻ മോള് താൽപര്യം കാണിക്കുന്നുണ്ട് .
മോളുടെ ഏറ്റവും ഇഷ്ടപ്പെട്ട ടീച്ചറാണ് ശ്രീകല ടീച്ചർ .ടീച്ചർ പറയുന്ന ഓരോ കാര്യങ്ങളും വീട്ടിൽ വന്നു ചെയ്യുകയും അത് പറയുകയും ചെയ്യുന്നുണ്ട്. 
ചിത്രങ്ങൾക്ക് തനിയെ വരച്ചു നിറം നൽകുകയും
.എല്ലാ കാര്യത്തിനും മോൾ ഇപ്പോൾ നല്ല ആക്ടീവ് ആണ്. 
ഈ സംയുക്ത ഡയറി യിലൂടെ മോൾക്ക് ഒരുപാട് മാറ്റങ്ങളും പഠനത്തിനോട് ഒരുപാട് താല്പര്യവും കാണിക്കുന്നുണ്ട്
 

84. മാനേജ്മെന്റ് സ്കൂളുകളെ പിന്നിലാക്കുന്ന മികച്ച രീതി

 
കളിച്ചും , ചിരിച്ചും പഠിച്ചും നൂറ്റണ്ടുകളുടെ പഴക്കമുള്ള വിദ്യാലത്തിലേക്ക് എത്തിയപ്പോൾ💚
എന്റെ മകൻ അഥർവ് ആശാൻപള്ളിക്കൂടത്തിലെ പഠനത്തിന് ശേഷം കാർത്തികപ്പള്ളി ഗവൺമെന്റ് യു.പി എസ്സിൽ ഒന്നാം ക്ലാസ്സിലേക്ക്എത്തിയപ്പോൾ എല്ലാ രക്ഷകർത്താക്കളെയും പോലെ ഞങ്ങൾക്കും ചെറിയ ആശങ്ക ഉണ്ടായിരുന്നു എന്നാൽ ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളുടെ ആശങ്ക മാറി. 
 
മാനേജ്മെന്റ് സ്ക്കൂളുകളെ പിന്നിലാക്കുന്നരീതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള മികച്ച രീതിയിൽ കുട്ടികൾക്ക് വളരെ കൗതുകവും ഇഷ്ടവും ഉണ്ടാകുന്ന തരത്തിലുള്ള പഠന രീതികൾ, കുഞ്ഞു പുസ്തകം, മഞ്ചാടി സഞ്ചി, സംയുക്ത ഡയറി, രുചി ഉത്സവം എന്നിവ പ്രധാനഅധ്യാപകനെയും ആടിയും പാടിയും അവരെ പഠിപ്പിക്കുന്ന മറ്റ് അധ്യാപകരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല അതിലുപരിഎന്റെ മകൻ പഠനത്തിൽ നല്ലരീതിയിൽ എത്താൻ കഴിഞ്ഞത് അവന്റെ ക്ലാസ്സ് ടീച്ചർ ആയ വിദ്യ ടീച്ചറിന്റെ കഠിന പരിശ്രമവും സ്നേഹവും കരുതലുമാണ്. അവിടെ പഠിക്കാൻ എത്തുന്നഎല്ലാ കുഞ്ഞുങ്ങളെ യും സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ അധ്യാപകർക്കും ഹ്യദയത്തിന്റെ❤️ ഭാഷയിൽ ഒരായിരം നന്ദി.....🙏
അഞ്ജു
M/0 അഥർവ്
 

85. കണ്ടും കേട്ടും രുചിച്ചും അറിവ് പകരുന്ന ഒന്നാം ക്ലാസ്


എന്റെ മകൻ അശ്വിൻ കാർത്തികപ്പള്ളി യു.പി.എസ് ലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ആദ്യമൊക്കെ സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്ന അവൻ ഇപ്പോൾ സ്കൂളിൽ പോകാൻ കൂടുതൽ താല്പര്യം കാണിക്കുന്നു ☺️.
 
പഠനത്തിന്റെ കാര്യത്തിലും ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു.അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിക്കുവാനും വാക്യങ്ങൾ തെറ്റാതെ എഴുതാനും അവൻ പഠിച്ചിരുന്നു😊.ഇതിനു ഏറേ സഹായിച്ചത് സംയുക്ത ഡയറി എഴുതുന്നതാണ്.അവനു വളരെ പ്രിയപ്പെട്ട ഒരു പ്രവർത്തനം കൂടിയാണത്😍.കൂടാതെ ചിത്ര രചനയും നിറം നൽകലുമൊക്കെ വളരെ താല്പര്യത്തോട് കൂടിയാണ് അവൻ ചെയ്യുന്നത് ☺️.രുചിഉത്സവവും വളരെ പ്രിയപ്പെട്ട പ്രവർത്തനം തന്നെ ആയിരുന്നു.
കുട്ടി കഥകളും കവിതകളും കടംകഥകളുമൊക്കെ ആയി വളരെ രസകരമായി അറിവ് പകർന്നു നൽകുന്ന പഠന രീതി ആണ് ഒന്നാം ക്ലാസ്സിലെ 😍.
പഠന പ്രവർത്തനങ്ങൾ മനോഹരമായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന ടീച്ചർമാർക്കാണ് പ്രത്യേക നന്ദി പറയേണ്ടത് 🥰🥰.... Thank you 🙏....
 
 

86. പത്രത്തില്‍ നോക്കി അക്ഷരങ്ങള്‍ വായിക്കും

എന്റെ മകൾ നന്ദികയെ കുറിച്ച് പറയുകയാണെങ്കിൽ കാർത്തികപ്പള്ളി ഗവൺമെൻറ് യു. പി. എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂളിൽ പോകാൻ ഒരുപാട് ഇഷ്ടമാണ്🥰

പുതിയ പഠന രീതിയിൽ ഏറ്റവും മികച്ചത് സംയുക്ത ഡയറി തന്നെയാണ്. ആദ്യമൊക്കെ അമ്മ എന്ന രീതിയിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു. മോൾക്ക് ഇത്രയും പഠിക്കാൻ പറ്റുമോ എന്ന്.🥰 പക്ഷേ മോൾ എന്നെയും ഞെട്ടിച്ചുകൊണ്ട് ഓരോ ദിവസത്തെ കാര്യങ്ങൾ എഴുതുവാനും , വായിക്കുവാനും മോൾക്ക് കഴിഞ്ഞു. അതുപോലെ പഠിക്കുന്ന എല്ലാ വിഷയങ്ങളും ടീച്ചർ നല്ലതുപോലെ കുട്ടികൾക്ക് മനസ്സിലാക്കി പഠിപ്പിച്ചാണ് വിടുന്നത്. 
 
വീട്ടിൽ വന്ന് ഞാൻ പറഞ്ഞു കൊടുക്കാൻ തുടങ്ങുമ്പോൾ നമ്മളെ മനസ്സിലാക്കി അർത്ഥം വരെ നമുക്ക് പറഞ്ഞുതരും. വീട്ടിൽ വന്നാലും ഉടനെ പഠിത്തം ആണ്. എല്ലാം തനിയെ പഠിച്ചോളും. പത്രത്തിൽ നോക്കി അക്ഷരങ്ങൾ വായിക്കുവാനും മോൾക്ക് സാധിക്കുന്നുണ്ട്.🥰 രുചി ഉത്സവം, സംഭാര നിർമ്മാണം, രചനോത്സവം എല്ലാം തന്നെ ടീച്ചേഴ്സിനും, കുഞ്ഞുങ്ങൾക്കും, രക്ഷകർത്താക്കൾക്കും, മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചു. ഇതിനെല്ലാം നന്ദി പറയേണ്ടത് വിദ്യ ടീച്ചറിനോട് ആണ്
രഞ്ജിത
M/o നന്ദിക

87. കുഞ്ഞെഴുത്തും പാട്ടരങ്ങും വളരെ നല്ലതാണ്.

 എന്റെ മകൾ ഹാദിയ മറിയം കൂളിമുട്ടം എൻ.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.സ്കൂളിൽ പോകാൻ ഇഷ്ടമാണെങ്കിലും ക്ലാസ്സിൽ എടുക്കുന്നതോ പഠിപ്പിക്കുന്നതോ സ്കൂളിലെമറ്റു വിശേഷങ്ങളോ വീട്ടിൽ വന്നു പറയാറില്ല.എന്നാൽ സ്കൂളിലെ എല്ലാ കാര്യത്തിനും അവൾ ആക്റ്റീവ് ആണ്.സ്കൂൾ വിട്ടു വന്നാൽ ഞാൻ അവളോട് സ്കൂൾ വിശേഷങ്ങൾ ചോദിക്കും.അപ്പോൾ ക്ലാസ്സിലെ അവളുടെ മറ്റു കൂട്ടുകാരോട് ചോദിക്കാൻ പറയും.എന്നാൽ സംയുക്ത ഡയറി എഴുതിത്തുടങ്ങിയതുമുതൽ ക്ലാസിലെയും സ്കൂളിലെയും എല്ലാ വിശേഷങ്ങളും വന്നു പറയും.റോഡിലും
 വഴിവക്കിലും കാണുന്ന എല്ലാ കാര്യങ്ങളുംഡയറിയിലെഴുതാം എന്നു പറയും.ഡയറി എഴുതാൻ ഒട്ടും മടി കാണിക്കാറില്ല.ഡയറി എഴുതുന്നതിലൂടെ വാക്കുകൾ നന്നായി കൂട്ടിയെഴുതാനും കൂട്ടിവായിക്കാനും കഴിയുന്നുണ്ട്.ഇപ്പോൾ തന്നെ അക്ഷരങ്ങളും ചിഹ്നങ്ങളും അവർ നന്നായി എഴുതുന്നുണ്ട്.പിന്നെ ടീച്ചേഴ്സും ഡയറി എഴുതുന്നതിനെ ഒത്തിരി പ്രോത്സാഹിപ്പിക്കാറുണ്ട്. സ്കൂൾ അസ്സംബ്ലിയിൽ  കുട്ടികളുടെ ഡയറി വായിപ്പിക്കാറുണ്ട്. എന്നും ഡയറി എഴുതിക്കൊണ്ടുവരുന്നതിന് സമ്മാനവും നൽകാറുണ്ട്. അതുപോലെ തന്നെ കുഞ്ഞെഴുത്തും പാട്ടരങ്ങും വളരെ നല്ലതാണ്. കുട്ടികൾക്ക് സ്വന്തമായി വാചകങ്ങൾ ഉണ്ടാക്കാനും യോജിച്ചവ തിരഞ്ഞെടുക്കാനും സാധിക്കുന്നു.പാട്ടരങ്ങിൽ കുട്ടികളും ടീച്ചേഴ്സും രക്ഷിതാക്കളും കൂടിയാണ്  ആഘോഷമാക്കാറുള്ളത്‌.

88. സുഹൃത്തുക്കൾക്കിടയിൽ എൻ്റെ മോൻ ഒരു പൊതുവിദ്യാലയത്തിൽ അവൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ചു നല്ല രീതിയിൽ പഠിക്കുന്നു എന്നും അവൻ ചെയ്യുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾക്കുപോലും അവനു വേണ്ട പ്രോത്സാഹനം നൽകുന്ന നല്ലവരായ ഒരു പറ്റം അധ്യാപകരുള്ള സ്കൂളിൽ ആണ് എൻ്റെ മോൻ പഠിക്കുന്നത് എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്നു.

എൻ്റെ മോൻ സാബിത് ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഒരു രക്ഷിതാവ് എന്ന നിലയിൽ പുതിയ പഠന രീതി ഇവനെക്കൊണ്ടു പറ്റുമോ എന്നായിരുന്നു എനിക്കുള്ള വേവലാതി 'ലേഖ ടീച്ചറുടെ കൃത്യമായ ഇടപെടലിലൂടെ അക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും കൂട്ടക്ഷരങ്ങളുടെയും ഒരു പുതിയ ലോകത്തേക്ക് അവൻ എത്തിക്കൊണ്ടിരിക്കുന്നു. നിറം കൊടുക്കാനും ചിത്രങ്ങൾ വരയ്ക്കാനും അവന് ഇഷ്ടമാണ്. കഥകളിലൂടെയും പാട്ടിലൂടെയും ടീച്ചർ അവരെ പ്രാപ്തരാക്കുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയതോടെ അവനിൽ വലിയ മാറ്റം തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു അക്ഷരങ്ങളും ചിഹ്നങ്ങളും കൂടുതൽ മനസ്സിലാക്കുന്നു. എൻ്റെ മോൻ ലക്ഷങ്ങൾ കൊടുത്താണ് പഠിക്കുന്നത് എന്ന് പൊങ്ങയും പറയുന്ന സുഹൃത്തുക്കൾക്കിടയിൽ എൻ്റെ മോൻ ഒരു പൊതുവിദ്യാലയത്തിൽ അവൻ്റെ എല്ലാ കഴിവുകളും ഉപയോഗിച്ചു നല്ല രീതിയിൽ പഠിക്കുന്നു എന്നും അവൻ ചെയ്യുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾക്കുപോലും അവനു വേണ്ട പ്രോത്സാഹനം നൽകുന്ന നല്ലവരായ ഒരു പറ്റം അധ്യാപകരുള്ള സ്കൂളിൽ ആണ് എൻ്റെ മോൻ പഠിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നു.
ഫാത്തിമ്മ
M/o മുഹമ്മദ് സാബിത്
1 B
എ എം എൽ പി സ്കൂൾ
തിരുവേഗപ്പുറ
 

89. പാഠഭാഗങ്ങൾ മനസ്സിലാക്കി പഠിപ്പിക്കുന്ന ഒരു നല്ല ടീച്ചറെ ആണ് എന്റെ കുഞ്ഞിന് കിട്ടിയത്.

 എന്റെ മകൾ ഫാത്തിമ സഹറ വട്ടംകുളം സി.പി. എൻ.യു.പി സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു .
കെജി പഠനം ഇംഗ്ലീഷ് മീഡിയം ആയിരുന്നു .ഒന്നാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേർത്തത്. പക്ഷെ ആ ക്ലാസ്സിൽ അവൾ രണ്ടു ദിവസമാണ് ഇരുന്നത്. അടുത്ത ദിവസം അവൾ തൊട്ടടുത്തുള്ള സുജ ടീച്ചറുടെ ക്ലാസ്സിൽ കയറി ഇരിക്കുകയായിരുന്നു. എനിക്ക് ഈ ടീച്ചറെ മതി എന്ന് പറഞ്ഞു വാശിയായി,സ്വന്തം ക്ലാസ്സിലേക്ക് പോകുവാൻ കൂട്ടാക്കിയില്ല. 

മലയാളം ബുദ്ധിമുട്ടായതിനാൽ എനിക്ക് അവളുടെ പഠനകാര്യത്തിൽ വല്ലാത്ത ആശങ്കയായി. എന്തു തീരുമാനിക്കണം എന്നറിയാതെ മോളുടെ ഇഷ്ടത്തിന് സുജ ടീച്ചറുടെ ക്ലാസ്സിൽ ഇരുത്തുകയായിരുന്നു . പക്ഷെ ആ തീരുമാനം വളരെ നന്നായി എന്ന് എനിക്കിപ്പോൾ ബോധ്യമായി.
പാഠഭാഗങ്ങൾ മനസ്സിലാക്കി പഠിപ്പിക്കുന്ന ഒരു നല്ല ടീച്ചറെ ആണ് എന്റെ കുഞ്ഞിന് കിട്ടിയത്. അക്ഷരങ്ങളെ, മോഹിപ്പിച്ചും ചിന്തിപ്പിച്ചും വരച്ചും പാട്ടുപാടിയും ടീച്ചർ കുട്ടികൾക്ക് ഹൃദിസ്ഥമാക്കിക്കൊടുത്തു.സ്വന്തം മക്കളെ പോലെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും പഠിപ്പിക്കുകയും,നല്ല ശീലങ്ങളും നല്ല സ്വഭാവങ്ങളും ജീവിതത്തിലേക്കു പകർത്താനും ടീച്ചർ കൊടുക്കുന്ന കരുതലിനും ഉള്ള  നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല. 
ആദ്യത്തെ ക്ലാസ്സ്‌ PTA യിൽ അമ്മമാർക്ക്, കുഞ്ഞുങ്ങളുടെ പഠനകാര്യത്തിൽ സഹായിക്കാനുള്ള പല കാര്യങ്ങളും വിശദീകരിക്കുന്നതിനിടയിലാണ് സംയുക്ത ഡയറിയുടെ കാര്യം ടീച്ചർ പറഞ്ഞത്. അക്ഷരം പഠിച്ചുതുടങ്ങുന്ന കുട്ടികൾക്ക് വാക്യങ്ങൾ എഴുതാനും ഒരു സംഭവത്തെ കുറിച്ചു ചിത്രീകരിക്കാനും കഴിയുമോ എന്ന് സംശയിച്ചിരുന്നു. ആദ്യമെല്ലാം ഒരു വരിയിൽ എഴുതി തുടങ്ങിയ ഡയറി പിന്നെ പതുക്കെ മൂന്നും നാലും വരികളിൽ എഴുതി തുടങ്ങി. വാക്കകലം എന്ന പദവും, മോൾ എഴുതുമ്പോൾ വിരൽ വെച്ച് അകലം നോക്കി എഴുതുന്നതുമെല്ലാം പുതിയ അറിവും സന്തോഷവും നൽകിയ നിമിഷങ്ങളായിരുന്നു. ചിഹ്നങ്ങളെ മനസ്സിലാക്കാനും അക്ഷരങ്ങളെ സ്നേഹിക്കാനും തുടങ്ങി.ഒരോ ദിവസങ്ങളിലും നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും പരിസരം നിരീക്ഷിക്കാനും വീട്ടിലെ എല്ലാവരെയും കുറിച്ച് എഴുതാനും തുടങ്ങിയപ്പോൾ സംയുക്ത ഡയറി വീട്ടിലും ചർച്ചാവിഷയവും കൗതുകവുമായി.വിരുന്നുകാർക്കും ബന്ധുക്കൾക്കും കാണിച്ചുകൊടുത്തു അഭിനന്ദങ്ങൾ കിട്ടുമ്പോൾ സഹറയുടെ മുഖത്തു കാണുന്ന സന്തോഷം ഞങ്ങൾക്കു നല്ല അനുഭവങ്ങളായിരുന്നു. എന്റെ കുട്ടിക്കാലത്തെ പഠനരീതിയിൽ നിന്നും വളരെ വ്യത്യാസവും ഉപകാരപ്രദവുമാണ് ഈ ഡയറി എഴുത്ത്. 
ഇപ്പോൾ ഇംഗ്ലീഷിൽ എഴുതുവാൻ ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി കിടക്കുമ്പോൾ രുദ്രൻ വാരിയത്ത്  എഴുതിയ നിലാവ് എന്ന കവിതകൾ നന്നായി വായിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നി. ടീച്ചർ കൊടുത്തയക്കുന്ന വയനാകാർഡും സ്റ്റോറിബുക്സും അവളുടെ ഉമ്മാമ്മക്കും ഉപ്പാപ്പക്കും വായിച്ചുകൊടുക്കും. എന്ത് കണ്ടാലും,ഒരു പേപ്പർ തുണ്ട് കണ്ടാലും അതെടുത്തു വായിക്കും.യാത്രയിൽ എല്ലാ പരസ്യബോർഡുകളും ബസ്സുകളുടെ ബോർഡും സ്ഥലങ്ങളുടെ പേരുകളും വായിക്കാൻ മത്സരമാണ്. ഞങ്ങളുടെ കുട്ടിക്കാലം വളരെ മനോഹരമായിരുന്നു എങ്കിലും ഞങ്ങൾക്ക് കിട്ടാത്ത ഒത്തിരി അറിവുകൾ രസകരമായി കുട്ടികളിലേക്ക് എത്തിക്കുന്ന രീതികൾ മനോഹരമാണ്, പ്രശംസക്കതീതമാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ എന്റെ സന്തോഷം ഞാൻ എന്റെ കുടുംബത്തിലും കൂട്ടുകാരികളോടും പങ്കുവെക്കാറുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കളെക്കാളും കൂടുതൽ സ്വാധീനം ചെലുത്താൻ അവരുടെ അധ്യാപകർക്കു കഴിയും എന്നത് എനിക്ക് പൂർണ ബോധ്യമായി. സഹറയുടെ സുജ ടീച്ചർ ഇപ്പോൾ എല്ലാവർക്കും സുപരിചിതയാണ്. ഇനിയും രസകരവും പഠനമികവ് ഉയർത്തുന്നതിനുമുള്ള ആശയങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
സംയുക്തഡയറി വലിയ വിജയമായി ഞാൻ കണക്കാക്കുന്നു
സമീറ 
തറക്കൽ ഹൗസ് 
വട്ടംകുളം
 

90.
അമ്മേ... എനിക്ക് ടീച്ചർടെ അട്ത്ത്ന്ന് വീട്ടിലേക്ക് വരാനേ തോന്നണില്യ, ടീച്ചർ ക്ലാസെടുക്കണത് എന്ത് രസാ !! അഭിനയിച്ചിട്ടൊക്കെയാ കഥ പറയാ...!"

വട്ടംകുളം സി.പി.എൻ. യു.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ആത്മ ഇന്നലെ ഒരു ബോർഡ് വായിച്ചതാണ്. കാണുന്ന മലയാളം വാക്കുകൾ എല്ലാം വായിക്കാനുള്ള  മോളുടെ താൽപര്യം വളരെ സന്തോഷം തരുന്നു. ഒന്നാം ക്ലാസിലെ ആദ്യ നാളുകളിൽ അക്ഷരങ്ങളോട് അത്ര താൽപര്യം കാണിക്കാതിരുന്ന അവൾക്ക് പഠനം എങ്ങനെ രസകരമാക്കാം എന്ന്  ആശങ്കപ്പെട്ടിരിക്കുമ്പോഴാണ്  സംയുക്ത ഡയറി എന്ന ആശയം സുജ ടീച്ചർ അവതരിപ്പിക്കുന്നത്. അത്ഭുതകരമായ മാറ്റമാണ് അത് എന്റെ മകളുടെ പഠനത്തിൽ കൊണ്ടുവന്നത്. ചുറ്റുപാടുകളെ നിരീക്ഷിക്കാനും അവയെ വാചകങ്ങളാക്കി മാറ്റാനും മനസിലുള്ള ഫ്രെയിമുകളെ വരച്ചു ചേർക്കാനും വളരെ ഉത്സാഹത്തോടെ അവൾ ശ്രമിക്കുന്നത് എന്റെ എല്ലാ ആശങ്കകളെയും മായ്ച്ചുകളഞ്ഞു. അതുപോലെത്തന്നെ
'രചനോത്സവം ' കുട്ടികളിലെ സർഗാത്മചിന്തകളെ പരിപോഷിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. ഒരു ചിത്രത്തിൽ നിന്ന് മനോഹരമായ കഥകൾ കണ്ടെത്താനും ആ കഥകളിലൂടെ, ചിന്തകളിലൂടെ കുട്ടിയുടെ ഭാവനാലോകത്തെ വിശാലമാക്കാനും രചനോത്സവത്തിന് സാധിക്കുന്നുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും കൊടുക്കുന്ന വായനാ കാർഡുകളും കഥാ പുസ്തകങ്ങളും ഭാഷാ പരിജ്ഞാനത്തോടൊപ്പം സാഹിത്യ മേഖലകളിലേക്കുളള വാതിൽ തുറന്നു കൊടുക്കുകയുമാണ്. കുട്ടികളുടെ വൈജ്ഞാനികവും വൈകാരികവുമായ വികാസത്തിന് കൃത്യമായ ഇടപെടലുകളാണ് ഈ പഠന രീതിയിലൂടെ സംഭവിക്കുന്നത്.
"അമ്മേ... എനിക്ക് 
ടീച്ചർടെ അട്ത്ത്ന്ന് വീട്ടിലേക്ക് വരാനേ തോന്നണില്യ, ടീച്ചർ ക്ലാസെടുക്കണത് എന്ത് രസാ !! അഭിനയിച്ചിട്ടൊക്കെയാ കഥ പറയാ...!"
👆എന്റെ മോൾടെ വാക്കുകളാണിത്. സുജ ടീച്ചർ പലപ്പോഴും അവർക്ക് ക്ലാസ് ടീച്ചർ മാത്രമല്ല, പ്രിയ സുഹൃത്തും അമ്മയും മെന്ററും എല്ലാമാണ്. മക്കൾക്ക് ഇങ്ങനെയൊരു ടീച്ചറെ ലഭിക്കുന്നത് മഹാഭാഗ്യമാണ്.
നന്ദി...
ടീച്ചർക്കും
കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന എല്ലാ വിദ്യാഭ്യാസ പ്രവർത്തകർക്കും നന്ദി..........🙏

അഞ്ജു അരവിന്ദ്
വട്ടംകുളം
 

91. ആദ്യം കുറച്ചു ഡയറികളിൽ ഒരു പാട് തെറ്റുകൾ വന്നിരുന്നു. പതിയെ അത് കുറഞ്ഞു വന്നു. ഇപ്പോൾ ഒന്നും ഉണ്ടാവാറില്ല.

 എന്റെ മകൾ ഫാത്തിമ ലുലു വെള്ളിയെഞ്ചേരി AMUP സ്കൂളിൽ 1B ക്ലാസ്സിൽ പഠിക്കുന്നു 

കഴിഞ്ഞ രണ്ടു വർഷത്തെ സിലബസിൽ നിന്നും വളരെ വിത്യാസം ഒന്നാം ക്ലാസ്സിലെ പഠനരീതിയിൽ കണ്ടപ്പോൾ നല്ല ടെൻഷൻ തോന്നി. പുസ്തകം മാത്രം പഠിച്ചു പരീക്ഷ എഴുതി ശീലിച്ച അവൾക് ഇതെങ്ങനെ ok ആയിവരും എന്നായിരുന്നു എന്റെ ടെൻഷൻ. അതിന് വലിയ ഒരു പരിഹാരം ആയിരുന്നു സംയുക്ത ഡയറി ആദ്യം ഇതൊക്കെ കുട്ടികളെ കൊണ്ടു സാധിക്കുമോ എന്ന് തോന്നിയിരുന്നു. ആദ്യം കുറച്ചു ഡയറികളിൽ ഒരു പാട് തെറ്റുകൾ വന്നിരുന്നു. പതിയെ അത് കുറഞ്ഞു വന്നു. ഇപ്പോൾ ഒന്നും ഉണ്ടാവാറില്ല. മലയാളം സ്വന്തമായി എഴുതാന് കഴിഞ്ഞു എന്നാണ് ഇത് കൊണ്ട് ഉണ്ടായ വലിയ ഒരു മാറ്റം. ചിത്രം വരയ്ക്കാനും കാര്യങ്ങൾ ഓർത്തെടുത് എഴുതാനും ഇപ്പൊ എന്റെ മകൾക്ക് ഒരു ബുദ്ധിമുട്ടും തോന്നാറില്ല. ആദ്യം ഞാൻ പറയുന്നത് ആണ് അവൾ എഴുതാറുള്ളത്. ഇപ്പോൾ എഴുതു കഴിഞ്ഞ് വായിക്കാൻ ആണ് എനിക്ക് തരിക. ചിലപ്പോൾ ഒന്നോ രണ്ടോ തെറ്റുകൾ കാണാറുണ്ട്. വലിയ ഒരു മാറ്റം ഉണ്ടാക്കാൻ സംയുക്ത ഡയറിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഇനിയും തുടർന്ന് പോകാൻ ഞാൻ ആഗ്രഹിക്കുന്നു ടീച്ചർ അതിന് എപ്പോഴും അവരെ പ്രോത്സാഹിപ്പിക്കണം 
ഒത്തിരി സ്നേഹത്തോടെ 
ഷഹല തസ്‌നീം. T 
M/o ഫാത്തിമ ലുലു CH
 

92. പിന്നെ മോൾ കാണുന്ന കാര്യങ്ങൾ സ്വന്തമായി അക്ഷരങ്ങളും അടയാളങ്ങളും ചേർത്ത് എഴുതുവാൻ തുടങ്ങി

ഗവൺമെന്റ് LPS ഇഞ്ചിവിള സ്കൂളിലെ  ഒന്നാം ക്ലാസിലെ നക്ഷത്രയുടെ അമ്മയാണ്. എന്റെ മകൾക്ക് ആദ്യം അക്ഷരങ്ങൾ അറിയാമെങ്കിലും


അടയാളങ്ങൾ ചേർത്ത് വായിക്കാനും എഴുതാനും നല്ല ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഡയറി എഴുതാൻ തുടങ്ങിയപ്പോൾ ആദ്യം ഞാൻ പറഞ്ഞു കൊടുത്തെങ്കിലും പിന്നെ മോൾ കാണുന്ന കാര്യങ്ങൾ സ്വന്തമായി അക്ഷരങ്ങളും അടയാളങ്ങളും ചേർത്ത് എഴുതുവാൻ തുടങ്ങി. എഴുതുന്ന കാര്യങ്ങളെ ചിത്രങ്ങളായി വരയ്ക്കുകയും  ചെയ്യുന്നു. ടീച്ചർ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കുട്ടികളെ കൊണ്ട് വായിപ്പിക്കുന്നതിലൂടെ കുട്ടികൾ വായനയിൽ നല്ല മികവ് നേടുന്നു ടീച്ചർ കുട്ടികളെ നല്ല രീതിയിൽ വായനയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.       
രക്ഷിതാവ്: മാളു     
കുട്ടി            :നക്ഷത്ര

93. ലൈബ്രറി പുസ്തകം എടുത്തു വായിക്കാനും ചിത്രങ്ങൾ വരക്കാനും കളർ ചെയ്യാനും സഹകരണത്തോടെ പഠന പ്രവർത്തനങ്ങൾ ചെയ്യാനും അവൾക്ക് കഴിയാറുണ്ട്.

ഞാൻ ജി എൽ പി സ്കൂൾ വട്ടേനാട് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹിസയുടെ ഉമ്മയാണ്.  സ്കൂളിൽ നിന്ന് വരുമ്പോൾ അവൾ ആദ്യം പറയുന്നത് അവളുടെ ടീച്ചറെ കുറിച്ചും ക്ലാസ്സിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചുമാ ണ്.അവൾക്ക് ടീച്ചർ സ്റ്റാർ ഇട്ടുകൊടുത്തത്, അവൾക്ക് ക്ലാസ്സിൽ പഠിപ്പിച്ചു കൊടുത്തതിനെക്കുറിച്ച്, ഇതൊക്കെയാണ് അവൾ പറയാറ്.അവൾ ഡയറിയില് അന്നന്ന ത്തെ കാര്യങ്ങൾ  എഴുതുമ്പോൾ ഞാനാണ് പേന കൊണ്ട് എഴുതിയിരുന്നത് ഒരുമാസം ഒക്കെ കഴിഞ്ഞപ്പോഴേക്കും അവൾ സ്വയം എഴുതാനും ചിത്രങ്ങൾ വരക്കുവാനും പഠിച്ചു. കുറേയൊന്നും എഴുതേണ്ട എന്ന് പറഞ്ഞതുകൊണ്ട് അവൾ രണ്ട്  സെന്റെൻസ് ആക്കി എഴുതാൻ  പഠിച്ചു.സ്വയം മലയാളം വായിക്കാനും ചിഹ്നങ്ങൾ തിരിച്ചറിയാനും അവൾക്ക് ഈ ഡയറി എഴുത്തിലൂടെ കഴിഞ്ഞു. ചിത്രം വരച്ച് നിറം നൽകാനും ഒക്കെ അവൾക്ക് ഭയങ്കര ഇഷ്ടമായി തുടങ്ങി. സ്വയം ചിത്രം വരയ്ക്കാനും കുഞ്ഞെഴുത്ത്  പുസ്തകത്തിലേക്കുള്ള ചിത്രങ്ങൾ ഉണ്ടാക്കാനും, വരയ്ക്കാനും  എല്ലാം അവൾക്ക് ഭയങ്കര ഇഷ്ടമാണ്.  സ്വന്തമായി എഴുതുമ്പോൾ എല്ലാം ടീച്ചർ അവളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അതൊക്കെ അവൾക്ക് ഭയങ്കര സന്തോഷമുള്ള കാര്യങ്ങളാണ്. ക്ലാസ്സ് എടുക്കുന്നത് എല്ലാം അവൾക്ക് മനസ്സിലാവാറുണ്ട്. അവൾക്ക് സംയുക്ത ഡയറി എഴുതിയതിന് സമ്മാനം കിട്ടിയത് വളരെയധികം ഇഷ്ടമായി. അതുകൊണ്ട് തന്നെ അവൾക്ക് ഇപ്പോഴും ഡയറി എഴുതാൻ മടിയൊന്നുമില്ല. അതെല്ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. പഠന കാര്യത്തിൽ ഇതുപോലെ ഓരോ ചെറിയ സമ്മാനങ്ങൾ കിട്ടുന്നത് അവളെ പഠനത്തിൽ കൂടുതൽ മുന്നോട്ടു  കൊണ്ടുവന്നു. ചിത്രങ്ങൾ വരച്ചതിന് അവൾക്ക് ഒരുപാട് സമ്മാനങ്ങൾ മദ്രസയിൽ നിന്നും കിട്ടി. ഇതെല്ലാം ഈ ഡയറി എഴുതിയതിലൂടെയാണ് അവൾക്ക് നേടാൻ കഴിഞ്ഞത്. പാഠഭാഗങ്ങൾ വായിക്കുന്ന രീതിയിലും എല്ലാം അവൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നു. ടീച്ചർ ഒരു ചിത്രം വിട്ടു കഥ എഴുതാൻ പറഞ്ഞിരുന്നു. അത് നല്ല രീതിയിൽ അവൾക്ക് പറയാനും എഴുതാനും ഒക്കെ കഴിഞ്ഞത് ഡയറി എഴുതാൻ

തുടങ്ങിയതിനുശേഷം ആണ്. ഇടക്കുള്ള ക്ലാസ് പിടിഎ,അവളുടെ ടീച്ചറുമായി പഠനകാര്യത്തിൽ സംസാരിക്കാനും കാര്യങ്ങൾ അറിയാനും സാധിക്കുന്ന രീതിയിൽ ആണ്. അത് കൊണ്ട് കുട്ടിയെ നന്നായി ശ്രദ്ധിക്കാനും കഴിയാറുണ്ട്.  അവളുടെ മാറ്റങ്ങളെക്കുറിച്ച്  കേൾക്കുന്ന എനിക്ക് വളരെ സന്തോഷം തോന്നാറുണ്ട്.ഡയറി എഴുതാൻ തുടങ്ങിയതുകൊണ്ട് തന്നെ    അവൾക്ക് ഇത്രയേറെ മാറ്റങ്ങൾ വന്നത് എനിക്ക് വളരെ സന്തോഷമാണ്. ടീച്ചറുടെ ക്ലാസ്സ് എടുക്കുന്ന രീതിയും അവൾക്ക് ഒരുപാട് ഇഷ്ടമാണ്  അവൾക്കെല്ലാം മനസ്സിലാവാറുണ്ട്. ലൈബ്രറി പുസ്തകം എടുത്തു വായിക്കാനും ചിത്രങ്ങൾ വരക്കാനും കളർ ചെയ്യാനും സഹകരണത്തോടെ പഠന പ്രവർത്തനങ്ങൾ ചെയ്യാനും അവൾക്ക് കഴിയാറുണ്ട്.ഇതെല്ലാം ഒന്നാം ക്ലാസ്സിൽ നിന്നും കിട്ടിയ നല്ല മാറ്റങ്ങൾ ആണ് .   
             
 സാബിറ
 ഹിസ ഫാത്തിമയുടെ ഉമ്മ
 ജി എൽ പി സ്കൂൾ വട്ടനാട്
 കൂറ്റനാട്.




94. KG ക്ലാസ്സുകളിൽ എന്നും കരഞ്ഞു മാത്രം പോയ അവനെ ഒരിക്കൽ പോലും ഒന്നിലേക്ക് ഞാൻ force ചെയ്യേണ്ടി വന്നിട്ടില്ല

ഏതൊരു parents ന്റെ പോലെയും ഒന്നാം ക്ലാസ്സിലേക്ക്  എന്റെ മകൻ എത്തിയപ്പോൾ എനിക്ക് ആകെ ആധിയായിരുന്നു.. KG ക്ലാസുകൾ correct ആയി പോവാത്തത് കൊണ്ട് അക്ഷരങ്ങൾ ഒന്നും അവനു വല്ല്യ വശമില്ലായിരുന്നു.. ഭാഗ്യം എന്ന് പറയട്ടെ... ആദ്യ രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ എന്റെ tension ഒക്കെ മാറി.. 😌അവനു നല്ല improvement ഉണ്ടായി. 🥰. അവന്റെ പഠന കാര്യത്തിൽ എന്റെ ഭാരം പകുതി കുറഞ്ഞു...ടീച്ചറെ അവനു ഭയങ്കര കാര്യമാണ്.. അതുകൊണ്ട് തന്നെ ടീച്ചർ പറഞ്ഞത് അത് പോലെ അനുസരിക്കും.😌. എനിക്ക് തന്നെ അവന്റെ മാറ്റത്തിൽ അത്ഭുതമായി.. KG ക്ലാസ്സുകളിൽ എന്നും കരഞ്ഞു മാത്രം പോയ അവനെ ഒരിക്കൽ പോലും ഒന്നിലേക്ക് ഞാൻ force ചെയ്യേണ്ടി വന്നിട്ടില്ല.അതിന്റെ full credit ഉം class ടീച്ചർ sunitha ടീച്ചർക്ക്‌ തന്നെയാണ്.. ⭐
അവനു നല്ല interest ആണ് class എന്ന് എനിക്ക് മനസിലായി.. ക്ലാസ്സൊക്കെ അവൻ പെട്ടന്ന്  ഇഷ്ടത്തോടെ മനസിലാക്കാൻ  തുടങ്ങി..
പഠനത്തിൽ എല്ലാ മക്കളും ഒരുപോലെ എത്തണം എന്ന് ടീച്ചർക്ക് നിർബന്ധം ഉള്ളതായി എനിക്ക് തോന്നി.. അതിനു വേണ്ടി അമ്മമാർക്ക് ഇടക്കിടക്കു voice വിടും.. Voice കേട്ടാൽ അറിയാം മക്കൾ പഠിച്ചതിലെ സന്തോഷവും

പഠിക്കാത്തതിലെ നിരാശയും... ഡയറി എഴുത്തിലെ ടീച്ചറുടെ പ്രോത്സാഹനം പറയാതിരിക്കാൻ വയ്യ.. ടീച്ചർ ഇട്ട ചെറിയ സ്മൈലി പോലും വന്നപാടെ എനിക്ക് കാണിച്ചു തരും. Daily എന്തെങ്കിലും ഡയറി യിൽ എഴുതാനായിഅവൻ ഒരു കാര്യം ചെയ്തിരിക്കും.ഇന്ന് ഇതാണ് ട്ടോ ഡയറിയി ലെ topic എന്ന് പറയും 😃ചിത്രം വര അവനു നിർബന്ധമാണ്.ഒരു ദിവസം പോലും ഡയറി എഴുതൽ മുടക്കിയിട്ടില്ല. ☺️അതിനു ടീച്ചർ കൊടുത്ത സമ്മാനം ഇനി കാണിക്കാത്തതായി ആരുമില്ല 😃. ഡയറി എഴുത്ത് കാരണം date correct അറിയും അവന്. Handwriting നന്നായി വന്നതും വൃത്തിയിൽ എഴുതാൻ തുടങ്ങിയതും ഡയറി start ചെയ്തതിൽ പിന്നെയാണ്. Words ഒക്കെ കൂട്ടിവായിക്കാൻ തുടങ്ങി.. ആദ്യമൊക്കെ ഞാൻ കൂടെ ഇരുന്നാണ് ഡയറി എഴുതാറുള്ളത്. കുറെ time എടുത്തിരുന്നു.. ഇപ്പൊ പെട്ടന്ന് തന്നെ തനിയെ ചെയ്യാൻ തുടങ്ങി ☺️☺️☺️ ചില ചിഹ്നങ്ങൾ മാറി പോവാറുണ്ട്.. എങ്കിലും അവൻ എഴുതി കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്..open ആയി മക്കളുടെ കാര്യങ്ങൾ share ചെയ്യാൻ നല്ലൊരു അധ്യാപികയെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട്... 🥰അവന്റെ ആദ്യ ചുവടുകൾ മനോഹരമാക്കിയതിനു ഒരു പാട് നന്ദി....🫂 വാക്കുകൾ share ചെയ്യാൻ അവസരം തന്നതിനും 🙏🏻🙏🏻
സ്നേഹത്തോടെ ❤️❤️❤️
Safvana 
സലാഹ് ന്റെ ഉമ്മ 
Glps 
Vattenad

95.
നല്ല ആശങ്ക ഉണ്ടായിരുന്നു. കാരണം  അക്ഷമാല പഠിക്കാതെ എങ്ങനെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും 
എന്ന്

 അടൂർ ഉപജില്ലയിൽ പന്നിവിഴ ഗവ. എൽ. പി  സ്കൂളിൽ 1-ൽ പഠിക്കുന്ന നിസി ജോയിയുടെ അമ്മയാണു ഞാൻ. ഒന്നാം ക്ളാസിലെ പഠനം ആരംഭിച്ചപ്പോൾ നല്ല ആശങ്ക ഉണ്ടായിരുന്നു. കാരണം  അക്ഷമാല പഠിക്കാതെ എങ്ങനെ കുട്ടികൾ വായിക്കാനും എഴുതാനും പഠിക്കും 
എന്ന്. എന്നാൽ ഡയറി എഴുത്ത് ആരംഭിച്ചപ്പോൾ എന്റെ ആശങ്കയെല്ലാം മാറി. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഓർത്തെടുത്തും ചുറ്റുപാടുകൾ നിരീക്ഷിച്ചും ലഭിക്കുന്ന  ആശയം ഡയറിക്കുറിപ്പുകളായി  എഴുതാൻ കഴിയുന്നുണ്ട്. ചെറിയ അക്ഷര ത്തെറ്റുകൾ ഉണ്ടാകും, എങ്കിലും അത് വീണ്ടും ഉച്ചരിച്ച് പറഞ്ഞ്  എഴുതാൻ പറയുന്പോൾ ശരിയാക്കാറുണ്ട്. ഇതിനോടകം തന്നെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കാനും കഴിഞ്ഞു. ഡയറി എഴുത്ത് കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടാൻ വളരെ സഹായിക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല. വളരെ സന്തോഷം ഉണ്ട്.

96. ഡയറി എഴുത്തിന്റെ മികവിനാൽ പുറത്തിറങ്ങിയാൽ വണ്ടിയുടെ ബോർഡ്, കടകളുടെ  പേര്, പത്രത്തിലെ തലക്കെട്ടുകൾ എന്നിവ  വായിക്കാൻ തുടങ്ങി.

പന്നിവിഴ ഗവ. എൽ പി  എസ് ഈസ്റ്റിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിരാംജിത്തിന്റെ അമ്മ ആണ്. ആറ് വയസ്സ് പൂർത്തിയാകാത്ത മകനെ ഒന്നിൽ ചേർത്തപ്പോൾ എല്ലാ രക്ഷിതാക്കളെ പോലെ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു.പാട്ട് കഥ എന്നിവ കേൾക്കാനും പറയാനും താല്പര്യം ഉള്ള കുട്ടിയായി തന്നെ ഒന്നിലേക്ക് ചേർന്നത്. മാറിയ പാഠപുസ്തകം കുട്ടികളുടെ കളിക്കും പഠനത്തിനും ഒരുപോലെ പ്രാധാന്യം ആരംഭം മുതൽ തന്നെ  നൽകുന്നതാണ്.. ജൂലൈ മാസം  എത്തിയപ്പോഴേക്കും അവൻ കഥ പറയാനും  വായ്ത്താരികൾ കൂട്ടിച്ചേർത്ത് പാട്ട് എഴുതാനും തുടങ്ങി അതിൽ  ജയശ്രീ ടീച്ചറിന്റെ പിന്തുണ വളരെ പ്രധാന ഘടകമാണ്.
   അക്ഷരങ്ങളുടെ ഘടനയും ഭംഗിയും പാലിക്കാൻ അവൻ പഠിച്ചത് ഈ അധ്യായന വർഷത്തിലാണ് എന്നത് എടുത്തു പറയേണ്ടതാണ്.  
 ചിഹ്നങ്ങൾ യഥാവിധം മനസ്സിലാക്കുന്നതിനും ചുറ്റുമുള്ള അവന്റെ ലോകം നിരീക്ഷിക്കാനും ചിന്ത ഉണർത്തുന്നതിനും ഡയറി എഴുത്തിന് നിർണായക സ്ഥാനമാണ്.
 ഡയറി എഴുതുന്നതിന് ആദ്യ ഘട്ടത്തിൽ നല്ല പ്രോത്സാഹനം നൽകി എങ്കിൽ ഇപ്പോൾ സ്വയം എഴുതാൻ പ്രാപ് തനായി വരുന്നുണ്ട്... ഡയറി എഴുത്തിന്റെ മികവിനാൽ പുറത്തിറങ്ങിയാൽ വണ്ടിയുടെ ബോർഡ്, കടകളുടെ  പേര്, പത്രത്തിലെ തലക്കെട്ടുകൾ എന്നിവ  വായിക്കാൻ തുടങ്ങി. കളിക്കുടുക്കയിലെ കഥകൾ ഇപ്പോൾ സ്വന്തമായി വായിക്കാൻ തുടങ്ങി...ഒന്നാം ക്ലാസ്സ്‌ അധ്യാപിക എന്ന നിലയിൽ  പാഠങ്ങളുടെ എണ്ണത്തിലുള്ള ആശങ്ക നിലവിലുണ്ട്...അതിൽ  ചിന്തിക്കാതെ  രസകരമായി മുന്നേറുകയാണ്....   എല്ലാ നിലവാരക്കാരായ കുഞ്ഞുങ്ങളും വായിക്കാൻ തുടങ്ങി എന്ന സന്തോഷവും അറിയിക്കുന്നു..... 🥰

97.  ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം നന്നായി മലയാളം വായ്ക്കുവാൻ കഴിയുന്നുണ്ടങ്കിൽ അതു ജയശ്രീ ടീച്ചറിന്റെ പിന്തുണ കൊണ്ട് മാത്രമാണ്

പന്നിവിഴ govt LPS സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിമന്യയുടെ അമ്മയാണ്.
നല്ല വളരെ രസഹരമായിട്ടുള്ള പഠനപ്രവർത്തനമാണ് നടക്കുന്നത്. ഡയറി എഴുത്തു എടുത്തു പറയണ്ട ഒന്നാണ്. ഒരു ദിവസത്തെ കാര്യങ്ങൾ അവൾ സ്വയം ചിന്തിക്കാനും അതു എഴുതനും ശ്രമിക്കുന്നുണ്ട്.ഒരു ന്യൂസ്‌ പേപ്പർ ആയാലും ഏതൊരു കടലസുകണ്ടാലും അവൾ മാക്സിമം വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം നന്നായി മലയാളം വായ്ക്കുവാൻ കഴിയുന്നുണ്ടങ്കിൽ അതു ജയശ്രീ ടീച്ചറിന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി വയ്ക്കുവാൻ  എന്റ കുട്ടിക്ക് കഴിയുന്നത്. വളരെ നന്ദി. 🥰

98.  ഇതുപോലെ തന്നെ അവൻ തനിയെ എഴുതാൻ ശ്രമിക്കുക ആണെങ്കിൽ രണ്ടാം ക്ലാസ്സിൽ   അവനു എഴുതാനും പഠിക്കാനും ഒക്കെ ഉള്ളത് അവൻ തന്നെ തനിയെ ചെയ്യും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്

ഞാൻ അശ്വതി. ബി.വി. എ.എൽ.പി.സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന
അദ്വൈത് എസ് എന്ന കുട്ടിയുടെ അമ്മയാണ് . ഈ വർഷം  ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സംയുക്ത ഡയറിയും കഥ എഴുതുന്ന പ്രവർത്തനവും ഉണ്ട്.
         സംയുക്ത ഡയറി ആദ്യം കുറച്ചു ബുദ്ധിമുട്ടായി തോന്നി യെങ്കിലും ഇപ്പോൾ അവനു തനിയെ എഴുതാൻ പറ്റുന്നുണ്ട്. ചില അക്ഷങ്ങളും ചിഹ്നങ്ങളും മാത്രമേ എനിക്ക് ഇപ്പൊ ശെരിയാക്കേണ്ടി വരുന്നുള്ളു. സ്കൂളിലെ വിശേഷങ്ങൾ വീട്ടിലും, വീട്ടിലെ വിശേഷങ്ങൾ ടീച്ചർക്കും അറിയാൻ കഴിയും. വിശേഷങ്ങൾ ഒക്കെ അവരുടെ ഭാഷയിൽ എഴുതുമ്പോൾ ഒത്തിരി സന്തോഷമാണ്.ചില ദിവസങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ ഡയറി വായിച്ചു ചിരിക്കാറുണ്ട് അവൻ. ഒന്നാം ക്ലാസ്സിലെ കുട്ടി ഇതുപോലെ ഒക്കെ എഴുതുമോ എനിക്ക് തോന്നാറുണ്ട്. ദിവസേനെ ഉള്ള ഡയറി എഴുത്തിലൂടെ കുറച്ചു സമയം തനിയെ ചിന്തിക്കാനും അത് വാക്യങ്ങൾ ആക്കി ഡയറി ബുക്ക്‌ ലോട്ട് എഴുതാനും അവനു കഴിയുന്നുണ്ട്.
                ചിത്രം നോക്കി കഥ എഴുതുന്നതും അവനിൽ നല്ല മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രം നോക്കി ആദ്യം എനിക്ക് ഒന്നും അറിയില്ല എന്ന് പറയുമെങ്കിലും കുറച്ചു കഴിഞ്ഞ് തനിയെ ഇരുന്നു ആലോചിച്ചു ചെറുതാണെങ്കിലും ഒരു കഥ പറഞ്ഞു കൊണ്ടുവരും.
ഒരു കഥ എങ്ങനെ ആയിരിക്കും എന്നും കഥയ്ക്ക് ഒരു പേരുവേണം, കഥാപാത്രകൾക്ക് പേര് വേണം, ഒരു തുടക്കവും അവസാനവും വേണം എന്നൊക്കെ അവൻ പഠിച്ചുവെച്ചിട്ടുണ്ട്. അതിൽ സന്തോഷം.
     ബുക്കുകൾ, ന്യൂസ്‌പേപ്പർ, പുറത്തോട്ട്പോവുമ്പോൾ കാണുന്ന ഫ്ളക്സ് ബോർഡുകൾ ഒക്കെ കാണുമ്പോൾ അവൻ അക്ഷരങ്ങൾ കൂട്ടിവായിക്കാറുണ്ട്.
       തനിയെ എഴുതാനും ചിന്തിച്ചു ആശയങ്ങൾ എഴുതാനും അവനു കഴിഞ്ഞത് ദിവസവും ഉള്ള ഡയറി എഴുത്തിലൂടെയും 
പിന്നെ കഥ എഴുതുന്നതിലൂടെയും ആണ്. ഇതുപോലെ തന്നെ അവൻ തനിയെ എഴുതാൻ ശ്രമിക്കുക ആണെങ്കിൽ രണ്ടാം ക്ലാസ്സിൽ   അവനു എഴുതാനും പഠിക്കാനും ഒക്കെ ഉള്ളത് അവൻ തന്നെ തനിയെ ചെയ്യും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്.
       കുട്ടികളെയും രക്ഷിതാക്കളേയും ഇത്രേം പ്രോത്സാഹിപ്പിക്കുന്ന teachers നു ഒരായിരം നന്ദി....
 

99. ഓരോ കുട്ടികളിലും അവരുടേതായ കഴിവുകൾ തെളിയിക്കുവാൻ ടീച്ചേർസ് അവർക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു.

എന്റെ പേര് അക്ബർഷാ. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ജന്നത്തിന്റെയും ഹന്നത്തിന്റെയും പിതാവ് ആണ് ഞാൻ. A. M. L. P. S. വെമ്പല്ലൂർ ആണ് എന്റെ മക്കൾ പഠിക്കുന്നത്.          എന്റെ മകനും അവിടെ തന്നെ ആണ് പഠിച്ചിരുന്നത്.  'എന്റെ സ്കൂൾ ജീവിതവും ആരഭിച്ചത് ആ സ്കൂളിൽ നിന്നാണ്'. അത് കൊണ്ട് ആണ് ഒട്ടും മടിക്കാതെ ഞാൻ എന്റെ മക്കളെ ആ സർക്കാർ സ്കൂളിലേക്ക് അയച്ചത്.
സംയുക്ത ഡയറി എന്ന ഒരു പദ്ധതി കൊണ്ട് വന്നത് കുട്ടികളിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. അക്ഷരങ്ങൾ വായിക്കാനും എഴുതാനും എല്ലാം മനസിലാക്കാനും കുട്ടികളിൽ ഒരുപാട് പ്രയോജനപ്പെടുന്നു.
അത് പോലെ തന്നെ ആണ് ആഴ്ചകളിൽ ടീച്ചേർസ് റീഡിങ് കാർഡ് കൊടുത്തു വിടുന്നത് അത് കുട്ടികളിൽ അക്ഷര സ്പുടത കൂട്ടുവാൻ വളരെ പ്രയോജന പെടുത്തുന്നു.
ഓരോ കുട്ടികളിലും അവരുടേതായ കഴിവുകൾ തെളിയിക്കുവാൻ ടീച്ചേർസ് അവർക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു. അതായത് കവിതകൾ, കഥകൾ, ചിത്രാരചനകൾ, ഇടക്ക് ഇടക്ക് സ്കൂളിൽ നടത്തുന്നുണ്ട്.
അത് പോലെ തന്നെ മാസത്തിൽ ഒരിക്കൽ രക്ഷിതാക്കളും, ടീച്ചേഴ്സും പി. ടി. എ. മീറ്റിങ് എന്ന യോഗം കൂടാറുണ്ട്.
അതിൽ കുട്ടികൾക്ക് ഉണ്ടായ ചെറുതും വലുതും ആയ മാറ്റങ്ങൾ എന്തല്ലാം എന്ന് ചോദിക്കാൻ ടീച്ചേർസ് മറക്കാറില്ല.
പുതിയ പാഠഭാഗങ്ങൾ എടുക്കുമ്പോൾ എല്ലാ കുട്ടികളും ചേർന്ന് ആക്ഷൻ കാണിച്ചു കൊണ്ട് നല്ല രീതിയിൽ അവധരിപ്പിക്കാറുണ്ട്.
ഓരോ പാഠം ഭാഗങ്ങളും എടുക്കുമ്പോൾ അവർക്ക് ഓരോ ആക്ടിവിറ്റി ചെയ്യുവാൻ ടീച്ചേർസ് കൊടുക്കാറുണ്ട്.    അത് അവർ വലിയ ഉത്സാഹത്തോടെയും ഇഷ്ടത്തോടെയും ചെയ്ത് തീർക്കാറുണ്ട്.
അതിൽ ഉപരി ടീച്ചേർസ് ഫോണിൽ ഒരു ഗ്രൂപ്പ്‌ ഇണ്ടാക്കുകയും ഓരോരോ ദിവസം ഓരോ ആക്ടിവിറ്റിസും അതിൽ വിടിയിക്കാറുണ്ട്. അത് കൂടുതൽ രക്ഷിതാക്കളും കുട്ടികൾക്കും വളരെ അധികം പ്രയോജനപ്പെടുന്നു.
ടീച്ചർ മാരുടെ പ്രോത്സാഹനം വളരെ അധികം ഇണ്ട്.
അതുപോലെ തന്നെ ഞങ്ങളുടെ കുട്ടികൾക്ക് സ്കൂൾ കഴിഞ്ഞു വന്നാൽ സ്കൂളിലെ വിശേഷങ്ങൾ പറയുവാനും ബാഗ് എടുത്ത് വെച്ച് എല്ലാ കാര്യങ്ങളും ചെയ്യുവാനും ഒരുപാട് ഇഷ്ട്ടം ആണ്.ഒരുപാട് മാറ്റാങ്ങൾ ഞങ്ങളുടെ മക്കളിൽ ഉണ്ടായിട്ടുണ്ട്.
അത് കൊണ്ട് തന്നെ ടീച്ചേഴ്സിനും മറ്റു രക്ഷാകര്‍ത്താക്കൾക്കും ഇതിന്റ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട്.

100. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നത് ഒരുപക്ഷേ അത്യാഗ്രഹം ആണ്

ഞാൻ രമേഷ്, ഒന്നാം ക്ലാസിലെ ഹരിണിയുടെ രക്ഷിതാവാണ്.
ഡയറി എഴുത്ത് ഒരു കുട്ടിയിൽ ഇത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നില്ല.
ഇന്നിപ്പോൾ വളരെ അഭിമാനത്തോടുകൂടി തന്നെ പറയാം, ഹരിണി സ്വന്തമായി വാക്കുകളും വാക്യങ്ങളും എഴുതുവാനും വായിക്കാനും പ്രാപ്തയാണ്. ചെറിയ അക്ഷരത്തെറ്റുകൾ വരുന്നുണ്ടെങ്കിൽ പോലും ഓരോ ദിവസം കഴിയുന്തോറും അവ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
പാഠപുസ്തകങ്ങൾക്ക് പുറമേ കാണുന്ന മറ്റു വാക്കുകളും വളരെ കൗതുകത്തോടുകൂടി കുട്ടി വായിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും ഡയറി ടീച്ചർ നോക്കുന്നതും അതിൽ മറുപടി എഴുതുന്നതും പ്രോത്സാഹനം എന്നോണം സ്റ്റാറുകൾ നൽകുന്നതും കുട്ടി വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് വീട്ടിൽ പറയുന്നത്.
ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നത് ഒരുപക്ഷേ അത്യാഗ്രഹം ആണ്.
ഇതിനൊക്കെ നന്ദി പറയേണ്ടത് ലളിത ടീച്ചറിനോട് തന്നെയാണ്.
ജി എംഎൽ പി എസ് പാലക്കാട്





No comments: