ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 9, 2024

ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..

 
 
 ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്. പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക് പോയ അതേ സന്തോഷത്തോടെ തന്നെയായിരുന്നു ഈ വർഷം ഒന്നാം ക്ലാസിലേക്ക് ഒരു അധ്യാപികയായി ചുമതലയേറ്റത് . എന്നാൽ അവധിക്കാല പരിശീലനം പൂർത്തിയായപ്പോൾ ഒട്ടേറെ ആശങ്കകൾ... ആകെ ഒരു അങ്കലാപ്പ്... ആദ്യമായി ഒന്നാം ക്ലാസിലെത്തുന്ന ഒരു കുട്ടിയെ കണക്കെ പൊരുത്തപ്പെടാൻ മനസ്സിനെ നന്നേ പാകപ്പെടുത്തി. പിന്തുണ ബുക്ക്... കട്ടിക്കെഴുത്ത്....അമ്പടയളത്തിലൂടെ...

തെളിവെടുത്തെഴുത്ത്..കുഞ്ഞെഴുത്തു.....അങ്ങനെയങ്ങനെ....
ഞാൻ എഴുതുന്ന പല അക്ഷരങ്ങളും തെറ്റായ രീതിയിലാണെന്ന് കൂടി മനസ്സിലാക്കി മാറ്റാൻ ശ്രമം തുടങ്ങി. കലാകായിക പ്രവർത്തി പരിചയ,ശാസ്ത്ര,ഭാഷാ മേഖലകൾ ഉൾച്ചേർന്ന പഠനാന്തരീക്ഷം വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും ആസ്വാദ്യകരമായിവരുന്നു. മുട്ട പരീക്ഷണത്തിൽ തുടങ്ങിയ നമ്മൾ ഇന്ന് പലഹാരപ്പൊതികൾ ആസ്വദിക്കുന്നു. തീയറ്റർ സാധ്യതകൾക്ക് വളരെ ഊന്നൽ നൽകിയ പാഠസൂത്രണം ക്ലാസ് മുറികളെ ജീവിതത്തോട് ചേർത്തു നിർത്തുന്നു. പാട്ടരങ്ങും അഭിനയക്കളരിയും പരീക്ഷണങ്ങളും... നിരീക്ഷണങ്ങളും... ഗണിതപ്രശ്നങ്ങളും..
ശേഖരങ്ങളും കായികോല്ലാസവും ഭാഷയോടൊപ്പം കെട്ടുപിണഞ്ഞു കിടക്കുന്നു.
ഓണ പരീക്ഷ കഴിഞ്ഞതോടുകൂടി ആശങ്കകൾ മാറികിട്ടി.ആത്മവിശ്വാസം കൂടി. ഒരു വരിയിൽ തുടങ്ങിയ സംയുക്ത ഡയറി ഒരു പേജിൽ എത്തിനിൽക്കുന്നു. രചനോത്സവത്തിന് തുടക്കം കുറിച്ചു. ചിത്രങ്ങളോടൊപ്പം എഴുതിത്തുടങ്ങി. കുട്ടികൾക്കായുള്ള മാസികകൾ അവർ വായിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ കണ്ടെത്തലുകൾ,ഘടന പാലിച്ച് വാക്കകലം പാലിച്ചു സ്വയംകുറിക്കാൻ തുടങ്ങിയിരിക്കുന്നു. അവരുടെ വിശേഷങ്ങൾ കൂട്ടുകാരോടൊത്ത് ഉറക്കെ പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു.. കൂട്ട ബോർഡെഴുത്തിലൂടെ അവർ അവരുടേതായ ലോകം തീർക്കുന്നത് കാണാം. മൊബൈൽ ഫോണുകളും ടിവികളും വിട്ട് നാടൻ കളികൾ കളിക്കാൻ.. പൂക്കളെ.. പക്ഷികളെ...പക്ഷികൂടുകളെ നിരീക്ഷിക്കാൻ 25 പേരും തയ്യാറായിക്കഴിഞ്ഞു.ഇരുപത്തഞ്ച് പേരും സ്വതന്ത്രവായനക്കാരായിട്ടുണ്ട്. ക്ലാസിലെ മുഴുവൻ രക്ഷിതാക്കളും വളരെ സംതൃപ്തരാണ്. അധ്യാപികയായ ഞാനും.💞
 1. അക്ഷരങ്ങളുടെ ലോകത്തേക്ക് അവൻ പാറിപ്പറന്നു തുടങ്ങിയിരിക്കുന്നു.
 എൻറെ മകൻ മുഹമ്മദ് ഹാഫിസ്.H ജി.യു.പി.എസ് പേരൂർ വടശ്ശേരിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ആറു മാസങ്ങൾ കൊണ്ട് അവനിൽ ഉണ്ടായ പഠന പുരോഗതി വളരെ മെച്ചപ്പെട്ടതാണ്. ഇപ്പോൾ അവന് സ്വന്തമായി എഴുതുവാനും വായിക്കുവാനും കഴിയുന്നുണ്ട് അക്ഷരങ്ങളുടെ ലോകത്തേക്ക് അവൻ പാറിപ്പറന്നു തുടങ്ങിയിരിക്കുന്നു. . ഏറ്റവും എടുത്തുപറയേണ്ടത് സംയുക്ത ഡയറി തന്നെയാണ്. കുട്ടികൾക്ക് സ്വന്തമായി ചിന്തിക്കുവാനും അന്നന്ന് കണ്ട കാര്യങ്ങൾ ഓർത്തെടുത്ത് അവരുടെ ഡയറിയിൽ കുറിക്കുവാനും കഥയും പാട്ടും സ്വന്തമായി എഴുതി സർഗ്ഗവാസനകളെ ഉണർത്തിക്കൊണ്ടു വരാനും ഏറ്റവുമധികം സഹായിക്കുന്നത് സംയുക്ത ഡയറിയാണ്. 
 
ദിവസവും ഉള്ള വായന കാർഡുകളിലൂടെ മലയാളവും ഇംഗ്ലീഷും അക്ഷരത്തെറ്റ് ഇല്ലാതെ വായിക്കുവാനും അവൻ പരിശീലിച്ചു. അധ്യാപകരിൽ നിന്നുള്ള പ്രോത്സാഹനവും ഓരോ വിദ്യാർത്ഥികളുടെയും പഠനകാര്യങ്ങളിൽ ടീച്ചർ കൊടുക്കുന്ന ശ്രദ്ധയും കുട്ടികൾക്ക് പഠിക്കുവാനും സ്വന്തമായി എഴുതുവാനും നൽകുന്ന ആത്മവിശ്വാസം വാക്കുകൾ കൊണ്ട് വർണിക്കുന്നതിലും അതീതമാണ്. ഗെയിമും കാർട്ടൂണും പതുക്കെ പതുക്കെ മാറി ആ സ്ഥാനത്ത് എഴുത്തും വായനയും ഇടംപിടിച്ചു തുടങ്ങി.
വിദ്യാർത്ഥികളെ ഈ വിധം പുരോഗതിയിലേക്ക് നയിക്കുന്നതിൽ അധ്യാപകരുടെ പങ്ക് അത്യധികം പ്രശംസനീയമാണ്. പ്രത്യേകിച്ചും ക്ലാസ് ടീച്ചറുടെ കർത്തവ്യബോധവും സമർപ്പണ മനോഭാവവും തന്നെയാണ് വിദ്യാർഥികളിൽ ഈ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തത്. ടീച്ചർക്ക് മനസ്സുനിറഞ്ഞ നന്ദി 🥰
Adila Subair
M/o Muhammad Hafiz
2. കേരള സിലബസിനോടും ടീച്ചറോടും ഒരുപാട് നന്ദി
 എന്റെ മകൻ മുഹമ്മദ്‌ ബാസിത് ഗവ യു പി എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. ഈ അധ്യയന വർഷം തുടങ്ങി 6 മാസം പിന്നിടുമ്പോൾ പഠനത്തിൽ നല്ല മികവുണ്ട്. അതിന്റെ എല്ലാ ക്രെഡിറ്റും മകന്റെ ടീച്ചർനാണ് 🥰. ടീച്ചർ പഠിപ്പിക്കാൻ എടുക്കുന്ന പ്രയത്നവും പഠനരീതിയും കുട്ടികളിൽ നല്ല മാറ്റം കാണുന്നുണ്ട്. അതിൽ എടുത്ത് പറയാനുള്ളത് മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനുമുള്ള അവരുടെ കഴിവിനെയാണ്. ഒന്നാം ക്ലാസ്സ്‌ എന്ന് പറയുന്നത് അക്ഷരങ്ങളുടെയും വാക്കുകളുടെയും അടിസ്ഥാനലോകമാണ്. അതിലേക്ക് കൈപിടിച്ചു കേറ്റുക എന്നത് ഒരു പ്രയാസമുള്ള കാര്യവുമാണ്. 
ആ കാര്യത്തെ കുട്ടികളിലേക്ക് എത്തിച്ചു കൊടുക്കുന്ന ടീച്ചറിന് ഒരായിരം നന്ദി 👍🏻. അതോടൊപ്പം ഇപ്പോഴത്തെ പഠനരീതിയും സിലബസും ഒരുപാട് സഹായകമാകുന്നുണ്ട്. കുഞ്ഞെഴുത്തും സംയുക്ത ഡയറിയും ഒരു പഠന സഹായി ആണ്. ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങൾ മെച്ചപ്പെടുത്താനും വാക്കുകൾ തനിയെ എഴുതാനും സഹായിക്കുന്നുണ്ട്. ക്ലാസ്സ്‌ പി ടി എ മീറ്റിംഗിൽ പോകുമ്പോൾ മകനെ പറ്റി മുൻപത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ടീച്ചർ പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് 🥰. കേരള സിലബസിനോടും ടീച്ചറോടും ഒരുപാട് നന്ദി 🥰shahira[p/o basith]
 3. അവൾ തനിയെ കഥകളും കവിതകളും എഴുതാൻ തുടങ്ങി
എന്റെ മകൾ നിയക്ക് സംയുത്ത ഡയറി എഴുതാൻ തുടങ്ങിയതു മുതൽ മലയാളഅക്ഷരങ്ങളോടുള്ള ബുദധി മുട്ട് പാടെ മാറി പ്രധാനമായും അവൾ അന്നന്നുള്ള കാര്യങ്ങൾ ക്യ ത്യമായി ഓർത്തെടുത്തു ചെയ്യാനും അത് ഡയറിയിൽ എഴുതാനും ഉ ത്സാഹം കാട്ടി, സ്കൂളിലെ അധ്യാപികമാർ വളരെയധികം പ്രവർത്തനങ്ങൾ ചെയ്യിക്കാറുണ്ട് ചിത്രരചന പോലുള്ള മറ്റു കലാപരമായ രീതിയായാലും അടുക്കു ചിട്ടയും വ്യത്തിയും തുടങ്ങി 
എല്ലാ രീതിയിലും അവരെ മെച്ചപ്പെടുത്തിയെടുക്കാൻ ഈ ചുരുങ്ങിയ മാസക്കാലവു കൊണ്ട് തന്നെ അവളുടെ അധ്യാപികമാർക്ക് കയിഞ്ഞു ഓരോ കുഞ്ഞുങ്ങളുടേയും നേട്ടങ്ങള പ്രെേ . പ്രോത്സാഹിപ്പിക്കാനും കുറവുകളെ നികത്തുo നല്ലതുപോലെ ടീച്ചർമാർശ്രമിക്കുന്നു മലയാളം എഴുതാനും വായിക്കാനും വേഗം വന്നു എന്നു മാത്രമല്ല ചിട്ടയായ ഒരു ജീവിതം കൊണ്ടുപോവാനും അവളെ സഹായിക്കുന്നു അവളുടെ ഈ കുഞ്ഞു ഡയറി എഴുത്ത് അതിൽ അവളുടെ അച്ഛൻ എന്ന രീതിയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു അവൾ തനിയെ കഥകളും കവിതകളും എഴുതാൻ തുടങ്ങി എന്റെ മകളുടെ ഓരോ മാറ്റത്തിലും അതിയായ സന്തോഷമുണ്ട് NIYA A G NAIR DAUGHTER OF ARUNDAS GOVT U P S PEROOR VADASSERY
 
 4. എന്റെ മകളുടെ ഓരോ മാറ്റത്തിലും അതിയായ സന്തോഷമുണ്ട്.

എന്റെ മകൾ ആലിയ ഫാത്തിമ ഗവണ്മെന്റ് യു. പി. സ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ വർഷത്തെ ഒന്നാം ക്ലാസ്സിലെ പഠനരീതി വളരെ പുതുമ നിറഞ്ഞ പഠനരീതി ആണ്. അതിൽ ഏറ്റവും മികച്ച ഒന്നാണ് സംയുക്ത ഡയറി. ഒരു ദിവസം സ്കൂളിൽ നടന്നതും, വരുന്ന വഴിയിൽ കണ്ടതുമായാ എല്ലാം കാര്യങ്ങളും ഡയറിയിൽ എഴുതാറുണ്ട്. ഡയറി എഴുതുന്നതിലൂടെ ചിഹ്നങ്ങൾ ചേർത്ത എഴുതുവാനും വായിക്കാനും പ്രാപ്തരാകുന്നു. 
 കൂടാതെ ഡയറിയിൽ ചിത്രം വരക്കുന്നതും നിറം കൊടുക്കുന്നതും ഒക്കെ അവളുടെ സർഗ്ഗ വാസന ഉണർത്തുന്നതിന് ഇടയാക്കി. അവൾ തനിയെ അവളുടെ ഭാവനയിൽ ചെറു കഥകളും കവിതകളും എഴുതാൻ തുടങ്ങി. ടീച്ചർമാരുടെ സപ്പോർട്ടും എടുത്ത് പറയേണ്ടതാണ്. ഓരോ കുട്ടികൾക്കും അവരിൽ വരുത്തേണ്ട മാറ്റങ്ങളെ തിരിച്ചറിയുകയും
അവരെ അതിനു പ്രാപ്തരാകുകയും ചെയ്യുന്നു. എന്റെ മകളുടെ ഓരോ മാറ്റത്തിലും അതിയായ സന്തോഷമുണ്ട്.
ജസീന
M/o അലിയ ഫാത്തിമ
ഗവണ്മെന്റ്. യു. പി.സ് പേരൂർ വടശ്ശേരി
5.  മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞു പഠിച്ചു പോകുന്ന പഠനരീതി
എന്റെ മകൻ മുഹമ്മദ്‌ ഫർഹാൻ ഗവണ്മെന്റ് യു പി എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ആറു മാസം കൊണ്ട് എന്റെ മകൻ പഠനത്തിൽ നന്നേ പുരോഗതി കൈവരിച്ചിരിക്കുന്നു. എഴുതാനും വായിക്കാനും അവന്റെ കഴിവിന് അനുസരിച്ചു ഉയർന്നിരിക്കുന്നു. അതിനു പ്രതേകം എടുത്തു പറയേണ്ടത് ടീച്ചറിന്റെ കഴിവും പ്രോത്സാഹനവും ആണ്. സംയുക്ത ഡയറിയും വയനാകാർഡും എഴുതാനും വായിക്കാനും നന്നേ സഹായകമായി മാറി. പൂവിനെയും കിളിയെയും മണ്ണിനേയും പ്രകൃതിയെയും അറിഞ്ഞു പഠിച്ചു പോകുന്ന പഠനരീതിയും വളരെ നന്നാവുന്നു. ഇതിനെല്ലാം കാരണമായ ആതിര ടീച്ചറിന് ഞാൻ ഓർക്കുന്നു. ഒരു രക്ഷകർത്താവ് എന്നനിലയിൽ എന്റെ മകന്റെ പഠനരീതിയിൽ ഞാൻ സംതൃപ്തയാണ് 
എന്ന് രക്ഷകർത്താവ് 
Azeena nasim

6. വായന, നിരീക്ഷണം, ചോദ്യങ്ങൾ ചോദിക്കൽ , ഓരോ കാര്യങ്ങളിലും അവൻ്റേതായ അഭിപ്രായം പറയുക എന്നീ വ്യക്തിഗതമായ വളർച്ചയിലൂടെ ഈ ഒന്നാം ക്ലാസ്സുകാരൻ കടന്നുപോകുന്നത് നിലവിലെ സിലബസ്സിൻ്റെ പ്രതിഫലനമാണ്. 

 
ഞങ്ങളുടെ മകൻ ശിവനാരായൺ കെ പേരൂർ വടശ്ശേരി ജി. യു പി. എസ്സിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. സംയുക്ത ഡയറിയും ക്ലാസ്സ് ടീച്ചറും ഇവ രണ്ടുമാണ് അവൻ്റെ ചിറകുകൾ. ഒരു പക്ഷിക്കുഞ്ഞ് പറക്കാൻ തുടങ്ങി പറന്നു പാറുന്ന കാഴ്ച മുന്നിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നു. 
വീട്ടിൽ ഞങ്ങൾ രക്ഷിതാക്കൾ അവനെ സഹായിച്ചു കൊടുക്കുന്നു. വായന, നിരീക്ഷണം, ചോദ്യങ്ങൾ ചോദിക്കൽ , ഓരോ കാര്യങ്ങളിലും അവൻ്റേതായ അഭിപ്രായം പറയുക എന്നീ വ്യക്തിഗതമായ വളർച്ചയിലൂടെ ഈ ഒന്നാം ക്ലാസ്സുകാരൻ കടന്നുപോകുന്നത് നിലവിലെ സിലബസ്സിൻ്റെ പ്രതിഫലനമാണ്. ഒരു മാലയിലെ മുത്തുകൾ പോലെയുള്ള ഇൻ്റർകണക്ടഡ് പാഠഭാഗങ്ങളുള്ള മലയാളം, ഇംഗ്ലീഷ്, കണക്ക് കുട്ടിക്ക് അവൻ്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ചിന്താശേഷി മെച്ചപ്പെടുത്താനും പ്രകൃതിയുമായി കൂട്ടുകൂടാനും അത് അവനെ ഒരുപാട് സഹായിക്കുന്നു. ആകാശത്തിലെ മിന്നും താരങ്ങളാവട്ടെ ഒന്നാം ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളും ...
സ്നേഹത്തോടെ
ആർ. കൃഷ്ണകുമാർ
ഡോ. ഗോപിക യു.കെ (രക്ഷിതാക്കൾ)
 7. മോൾക്ക് ഇപ്പോൾ നല്ലതുപോലെ മലയാളം വായിക്കാനും എഴുതുവാനും കഴിയുന്നുണ്ട്.
 
 
എൻറെ മകൾ അനഘ വി എസ് ഗവൺമെൻറ് യുപിഎസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മോളെ കുറിച്ച് പറയുകയാണെങ്കിൽ. മോൾക്ക് ഇപ്പോൾ നല്ലതുപോലെ മലയാളം വായിക്കാനും എഴുതുവാനും കഴിയുന്നുണ്ട്. മോൾ അന്നന്നുള്ള കാര്യങ്ങൾ ഓർത്തെടുത്ത് ചെയ്യാനും അത് ഡയറിയിൽ എഴുതുവാനും ഉത്സാഹം കാട്ടുന്നുണ്ട് .സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ എന്നോട് വന്ന് പറയുകയും ചെയ്യാറുണ്ട്. സംയുക്ത ഡയറി എഴുതിത്തുടങ്ങിയത് മുതൽ മലയാള അക്ഷരങ്ങൾ നല്ലതുപോലെ അത് തിരിച്ചറിയാനും ഉള്ള ബുദ്ധിയും മോൾക്കു വന്നു കഴിഞ്ഞു. സ്കൂളിലെ ഏതൊരു വിഷയമായാലും മോളുടെ അധ്യാപകർക്ക് വളരെയധികം പങ്കുണ്ട്. ചിത്രരചന പോലുള്ള മറ്റുക കലാപരമായ രീതിയിൽ ആയാലും അടുക്കും ചിട്ടയും വൃത്തിയും തുടങ്ങി എല്ലാ രീതിയിലും അവരെ മെച്ചപ്പെടുത്തി എടുക്കുവാൻ ഈ ചുരുങ്ങിയ മാസകാലയളവ് കൊണ്ട് തന്നെ മോളുടെ അധ്യാപികയ്ക്ക്കഴിഞ്ഞു
അതുപോലെ കഥാപുസ്തകങ്ങൾ വായിച്ചു തുടങ്ങുകയും മറ്റു ചെറിയ കളി കുടുക്ക പോലുള്ള ബുക്കുകളും വായിക്കാൻ തുടങ്ങി അതുപോലെ ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങളെ നിരീക്ഷിക്കുകയും അതെ എന്താണെന്ന് മനസ്സിലാക്കാനും ഉള്ള കഴിവ് മോൾക്ക് വന്നുചേരുകയും ചെയ്തു ഓരോ കുഞ്ഞുങ്ങളുടെയും നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനും, കുറവുകളെ നികത്താനും, നല്ലതുപോലെ ടീച്ചർമാർ ശ്രമിക്കുന്നു. ഇങ്ങനെ തന്നെയാവണം ഏതൊരു വിദ്യാലയത്തിലെയും പഠനാരംഭത്തിന്റെ തുടക്കം,,,,. അതിൻറെ ഒരു ഉത്തമ മാതൃക തന്നെയാണ്. എൻറെ മകളുടെ അധ്യാപിക ആതിര ടീച്ചർ,,😍 സ്കൂളിൽ പോകുവാനും,, ഒരുപാട് സന്തോഷമാണ്. ദിവസേനയുള്ള സംയുക്ത ഡയറി എഴുതുവാനും അതിൽ ചിത്രങ്ങൾ വരയ്ക്കുവാനും, മോൾക്ക് ഒരുപാട് സന്തോഷമുള്ള കാര്യമാണ്,.. മാത്രമല്ല മലയാളവും, ഇംഗ്ലീഷും, തെറ്റ്കൂടാതെ വായിക്കാൻ പഠിച്ചു,,. ഗണിതത്തിലെ ഹോം വർക്കുകൾ.. സ്വന്തമായി ചെയ്യുവാനും മോൾക്ക്ഇപ്പോൾ കഴിയുന്നുണ്ട്.. ഈ കഴിഞ്ഞ ആറുമാസം കൊണ്ട് മോൾക്ക് ഒരുപാട് നല്ല മാറ്റങ്ങൾ വന്നു കഴിഞ്ഞു.. ഈ കുഞ്ഞു ഡയറി എഴുത്ത് അതിൽ അവളുടെ അമ്മയെന്ന രീതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു.. മോളുടെ ക്ലാസ് ടീച്ചർ ആയ ആതിര ടീച്ചറെ ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് എന്റെ ഈ വാക്കുകൾ നിർത്തുന്നു
എന്ന് രക്ഷിതാവ്
സൗമ്യ വിനോദ്
പ്ലാങ്കല വീട്
കീഴ് പേരൂർ
പേരൂർ പി ഓ
 8. ഈ വർഷം പകുതി പിന്നിട്ടുമ്പോൾ പഠനനിലവാരത്തിലും ഭാഷയിലും നല്ല പുരോഗതി


എന്റെ മകൾ Hida fathima A S,govt. Ups peroor vadassery ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ വർഷം പകുതി പിന്നിട്ടുമ്പോൾ പഠനനിലവാരത്തിലും ഭാഷയിലും നല്ലൊരു പുരോഗതി കൈവരിക്കാൻ സാധിക്കുകയുണ്ടായി. അതിനു സഹായിച്ചത് അവരുടെ പാഠപുസ്തകങ്ങളും പഠനരീതിയുമാണ്. മനപാഠം എന്ന ആശയം ഒഴിവാക്കി ചുറ്റിനുമുള്ള വസ്തുക്കൾ നീരീക്ഷിച്ചും വീക്ഷിച്ചും അവരുടെ സിലബസ് മുന്നോട്ട് കൊണ്ടു പോകാൻ ടീച്ചേഴ്സിനും കഴിയുന്നു.അതിൽ രക്ഷിതാവ് എന്ന നിലയിൽ എനിക്ക് സന്തോഷം തോന്നാറുണ്ട്. ലോകത്തിന്റെ വെളിച്ചമാണല്ലോ പുസ്തകങ്ങൾ, അതു പോലെ ടീച്ചർ നല്കുന്ന കഥാബുക്കുകൾ വീട്ടിൽ വന്നു സ്വന്തമായി വായിക്കാൻ ശ്രമിക്കുകയും അതിലെ കഥ പാത്രങ്ങളെയും, കഥയെ കുറിച്ചു എനിക്കും ടീച്ചർക്കും പറഞ്ഞു തരുവാനും ശ്രമിക്കുന്നുണ്ട്.
വീട്ടിൽ വന്നു പാഠപുസ്തകങ്ങൾ വായിക്കുന്നത് കൊണ്ടു അക്ഷരസ്ഫുടത മെച്ചപ്പെടുക്കുകയും, അറബിക്കും, ഇംഗ്ലീഷും വായിക്കുന്നതിലുടെ കൂടുതൽ വാക്കുകൾ പരിചയപ്പെടുവാനും സാധിക്കുന്നുണ്ട്. അതുപോലെ ഗണിതത്തിൽ എണ്ണൽസംഖ്യ കൂട്ടുവാനും കുറയ്ക്കുവാനും കഴിയുന്നുണ്ട്.
ഈ വർഷം പകുതി ആയപ്പോൾ മലയാളം തനിയെ വായിക്കുവാനും ചിഹ്ന്നങ്ങൾ ചേർത്തു എഴുതുവാനും കഴിയുന്നു.
 
 9. നിലവിലെ വിദ്യാഭ്യാസ രീതിയിലൂടെ അവന്റെ ചിന്താശേഷിയും സർഗാത്മകമായ കഴിവുകളും ഉയരാൻ തുടങ്ങി.
 
 എന്റെ മകൻ മുഹമ്മദ്‌ അയാൻ ഗവ. യു. പി. എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. ഈ അധ്യാന വർഷം തുടങ്ങി ആറു മാസം പിന്നിടുമ്പോൾ അവന്റെ പഠന നിലവാരം നല്ല രീതിയിൽ ഉയർന്നിട്ടുണ്ട്. അവന്റെ അധ്യാപകരുടെ കഠിനമായ പരിശ്രമമാണ് അതിനു പിന്നിൽ. മലയാളവും ഇംഗ്ലീഷും നല്ലരീതിയിൽ വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. അതുപോലെ ഗണിതവും അവന്റെ ഇഷ്ട വിഷയമായി മാറി.സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിലൂടെ അവൻ അവന്റെ ചുറ്റുപാടും നിരീക്ഷിക്കാനും അവന്റെ ദിനംപ്രതിയുള്ള കാര്യങ്ങൾ വീട്ടിൽ വന്നു പറയാനും തുടങ്ങി.നിലവിലെ വിദ്യാഭ്യാസ രീതിയിലൂടെ അവന്റെ ചിന്താശേഷിയും സർഗാത്മകമായ കഴിവുകളും ഉയരാൻ തുടങ്ങി.എന്റെ മകയിലുണ്ടായി ഈ ചെറുതല്ലാത്ത മാറ്റത്തിൽ ഒരു രക്ഷകർത്താവെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. അതോടൊപ്പം അവന്റെ അധ്യാപകർക്ക് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
സിബിന. എസ്
(M/o മുഹമ്മദ്‌ അയാൻ )
 
 10. ഈ വർഷം പുതുമ നിറഞ്ഞ പഠനരീതിയാണ്.
 
എന്റെ മക്കൾ ആസിയ, ആഫിയ ഗവണ്മെന്റ് യു. പി. എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ വർഷത്തെ പഠന രീതി പുതുമ നിറഞ്ഞ പഠനരീതിയാണ്. സ്വന്തമായി വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. എടുത്ത് പറയേണ്ടത് സംയുക്ത ഡയറിയാണ്. അന്നന്നു നടക്കുന്ന കാര്യങ്ങൾ ഓർത്തു വായിക്കാനും പ്രകൃതിയിൽ ഉള്ള ചെറിയ കാര്യങ്ങൾ പോലും നിരീക്ഷിക്കുവാനും അത് ഡയറിയിൽ എഴുതുവാനും അതിന്റെ ചിത്രങ്ങൾ വരയ്ക്കുകയും നിറം കൊടുക്കുകുകയും ചെറിയ കഥയും പാട്ടും എഴുതുകയും ചെയ്യുന്നു. അത് അവരിലെ കഴിവിനെ ഉണർത്തികൊണ്ടു വരാൻ സഹായിക്കുന്നു. വായനാകാർഡുകൾ നൽകുന്നതിലൂടെ ഇംഗ്ലീഷും മലയാളവും സ്വന്തമായി വായിക്കാൻ കഴിയുന്നു. ഇങ്ങനെയൊക്കെ വായിക്കാൻ അവരെ പ്രാപ്തരാക്കിയത് അവരുടെ ടീച്ചർമാർ തന്നെയാണ്. അവരുടെ ഓരോ മാറ്റങ്ങൾ കാണുമ്പോൾ രക്ഷകർത്താവായ ഞങ്ങൾക്ക് ഒരു പാട് സന്തോഷംതോന്നുന്നു. എല്ലാ മാറ്റാങ്ങൾക്കും കാരണമായ അധ്യാപകർക്ക് എന്റെ നന്ദിഅറിയിക്കുന്നു..
Govt U.P.S. PEROORVADASSERI
Sajeena.R
M/o Asiya, Afiya
 
 
  11. ഇപ്പോൾ നന്നായി വായിക്കാനും എഴുതാനും പറ്റുന്നുണ്ട്..
 
 
എന്റെ മകൾ ദിയ അജേഷ് ജി യു പി എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ കഴിഞ്ഞ ആറു മാസം കൊണ്ടേ അവളിൽ ഒരുപാട് നല്ല മാറ്റങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നന്നായി വായിക്കാനും എഴുതാനും പറ്റുന്നുണ്ട്..കളിക്കുടുക്കയും ബാലരമയും എല്ലാം വായിക്കാൻ ശ്രമിക്കാറുണ്ട്..സംയുക്ത ഡയറി എഴുതുന്നതും അവളെ ഒരുപാട് സഹായിച്ചു...തീർച്ചയായും ഇതിനെല്ലാം നന്ദി പറയേണ്ടത് ആത്മാർഥമായി കൂടെ നിൽക്കുന്ന ടീച്ചറോട് തന്നെയാണ്...പിന്നെ ഈ പഠനരീതിയും എടുത്തു പറയേണ്ടത് തന്നെയാണ്... എന്റെ മകളുടെ ഈ മാറ്റങ്ങൾക്കെല്ലാം ഒരു രക്ഷിതാവെന്ന നിലയിൽ ഒരുപാട് സന്തോഷം ഉണ്ട്...മാറ്റങ്ങൾക്കെല്ലാം കാരണമായ അധ്യാപകരോട് നന്ദി അറിയിക്കുന്നു...
Ajesh JL
F/o Dhiya Ajesh
 
 12. സംയുക്ത ഡയറി എഴുത്തി തുടങ്ങിയപ്പോൾ പേന കൊണ്ടുള്ള എൻ്റെ എഴുത്ത് കൂടുതലായിരുന്നു
 
 
എൻ്റെ മകൾ പ്രയാഗ പ്രവീൺ കഴിഞ്ഞ 6 മാസം കൊണ്ട് പഠനത്തിൽ കാര്യമായ പുരോഗതി എനിക്ക് കാണാൻ കഴിഞ്ഞു .ഇന്ന് സ്വന്തമായി മലയാളവും ഇംഗ്ലിഷുംവായിക്കാനും എഴുതാനും കഴിയുന്നുണ്ട് അതിന് സഹായിച്ചത് സംയുക്ത ഡയറിയും വായന കാർഡുമാണ് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ ഇത് വളരെ സഹായിച്ചു .
കൂടാതെ സ്വന്തമായി കവിതയും കഥയും എഴുതാൻ ശ്രമിക്കുകയും ചിത്രങ്ങൾ വരക്കാനും കഴിയുന്നുണ്ട്.
സംയുക്ത ഡയറി എഴുത്തി തുടങ്ങിയപ്പോൾ പേന കൊണ്ടുള്ള എൻ്റെ എഴുത്ത് കൂടുതലായിരുന്നു. എന്നാൽ ഇന്ന് രക്ഷിതാവിൻ്റെ എഴുത്ത് വളരെ കുറവാണ്
ടീച്ചറുടെ കഠിനശ്രമമാണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടാക്കി എടുക്കാൻ എൻ്റെ മകൾക്ക് സാധിച്ചത് അതിന് ഞാൻ ടീച്ചർ ക്കും നന്ദി പറയുന്നു
പ്രവീൺ P.S
പ്രയാഗ പ്രവീൺ
Govt ups പേരൂർ വടശ്ശേരി......
 
 13. അക്ഷരത്തെറ്റ് ഇല്ലാതെ വാക്കുകൾ എഴുതുവാനും ചിഹ്നങ്ങൾ ചേർത്തു വായിക്കുവാനും മോന് സാധിക്കുന്നു
 
ഞങ്ങളുടെ മകൻ ആദിദേവ് എ, ഗവ. യു പി എസ് പേരൂർ വടശ്ശേരിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
അദ്ധ്യയന വർഷം തുടങ്ങി പകുതി ആയപ്പോൾ തന്നെ കുട്ടിയിൽ വന്ന മാറ്റം വളരെ വലുതാണ്. സംയുക്ത ഡയറി എഴുതുന്നതിലൂടെയും,ദിവസവും ടീച്ചർ നൽകുന്ന വായന കാർഡിലൂടെയും അക്ഷരത്തെറ്റ് ഇല്ലാതെ വാക്കുകൾ എഴുതുവാനും ചിഹ്നങ്ങൾ ചേർത്തു വായിക്കുവാനും മോനു സാധിക്കുന്നു. കാണാപാടം പഠിക്കാതെ മനസിലാക്കി പഠിക്കാൻ ഇത്തരം പഠനപ്രവർത്തനങ്ങൾ സഹായിക്കുന്നു....... ഇപ്പോൾ കഥപുസ്തകങ്ങളും മറ്റും വായിക്കാനും കഴിയുന്നുണ്ട്. ഇതിനെല്ലാം അവനെ പ്രാപ്തനാക്കിയ ആതിര ടീച്ചറിന്റെ പങ്ക് എടുത്തു പറയേണ്ട ഒന്നാണ്. ഇനിയും ഇതുപോലെ മുന്നേറാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
അക്ഷയ് എം ജി
രമ്യ എസ്
( രക്ഷിതാക്കൾ)
14. പ്രകൃതിയെ അറിഞ്ഞു പഠിച്ചു പോകുന്ന പഠനരീതി

എന്റെ മകൾ പ്രയാഗ. കെ  ഗവണ്മെന്റ് യു പി എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ മകളുടെ പഠനത്തിൽ നന്നേ പുരോഗതി കൈവരിച്ചിരിക്കുന്നു. എഴുതാനും വായിക്കാനും അവളുടെ കഴിവ് ഉയർന്നിരിക്കുന്നു. അതിനു പ്രതേകം എടുത്തു പറയേണ്ടത് ടീച്ചറിന്റെ കഴിവും പ്രോത്സാഹനവും ആണ്. സംയുക്ത ഡയറിയും വായന കാർഡും എഴുതാനും വായിക്കാനും നന്നേ സഹായകമായി മാറി. പ്രകൃതിയെ അറിഞ്ഞു പഠിച്ചു പോകുന്ന പഠനരീതിയും വളരെ നന്നാവുന്നു. ഇതിനെല്ലാം  കാരണം ആയത് പഠിപ്പിക്കുന്ന ടീച്ചേർസ് തന്നെ ആണ്, പ്രധാനമായി ആതിര ടീച്ചർ . ഒരു രക്ഷകർത്താവ് എന്നനിലയിൽ മകളുടെ പഠനത്തിൽ 100% സംതൃപ്തയാണ് 
എന്ന് രക്ഷകർത്താവ് 
കൃഷ്ണപ്രിയ. ഐ

15. അക്ഷരങ്ങൾ കോർത്തിണക്കി വാക്കുകൾ വായിക്കുവാനും എഴുതുവാനും പഠിച്ചു
 എന്റെ മകൻ ദേവപ്രയാഗ് ഗവൺമെന്റ് യുപിഎസ് പേരൂർവടശ്ശേരി ഒന്നാം ക്ലാസിൽ പഠിക്കുന്നു ഈ അധ്യായനവർഷം പകുതി കഴിഞ്ഞപ്പോൾ ആയപ്പോൾ അവനിൽ നല്ലൊരു മാറ്റമാണ് എനിക്ക് കാണാൻ സാധിച്ചത് അവൻ അക്ഷരങ്ങൾ കോർത്തിണക്കി വാക്കുകൾ വായിക്കുവാനും എഴുതുവാനും പഠിച്ചു അതിൽ ഒരു വലിയ പങ്ക് അവന്റെ അധ്യാപകർക്കും ഉണ്ട് അതിൽ ഞാൻ ആദ്യം അവരെ പ്രശംസിക്കുന്നു ഇന്നവനെ മലയാളവും ഇംഗ്ലീഷും ഒരേപോലെ വായിക്കുവാനും മനസ്സിലാക്കാനും സാധിക്കുന്നു അത് അതുപോലെതന്നെ ടീച്ചർ നൽകുന്ന വായനാ കാർഡുകൾ വായിക്കുന്നതിലൂടെ അവനെ പുതിയ പുതിയ അക്ഷരങ്ങളുടെ അല്ലെങ്കിൽ വാക്കുകളുടെ ലോകത്തേക്ക് അവൻ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു മാത്രമല്ല പ്രകൃതിയിൽ ഉണ്ടാകുന്ന പക്ഷികളുടെ ശബ്ദങ്ങൾ അതുപോലെതന്നെ അതുപോലെതന്നെ അവയുടെ നിറങ്ങൾ അവർ ഇര തേടുന്ന രീതി ഇതെല്ലാം അവൻ നോക്കി കാണുകയും അതിനെക്കുറിച്ച് എന്നോട് ഒന്ന് പറഞ്ഞു വിശദമായി പറഞ്ഞു തരുകയും ചെയ്യുന്നു അതുതന്നെ ഏറ്റവും വലിയ മാറ്റമായി ഞാൻ കാണുന്നു പിന്നെ എടുത്തു പറയാനുള്ള ഏറ്റവും വലിയ കാര്യം സംയുക്ത ഡയറി എഴുതുക എന്നതാണ് 
 ഡയറി സമയത്ത് അവനിൽ ഉണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകൾ ഞാൻ തിരുത്തുകയും അതിലൂടെ അവൻ പിന്നെ എഴുതുന്ന ഓരോ വാക്കുകളും ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കുന്നതും എന്നെ വല്ലാതെ അമ്പരപ്പിച്ചു അതിലൂടെ അവൻ തെറ്റ് മനസ്സിലാക്കി ശരിയായി ചിന്തിക്കുവാനും ശരിയായ എഴുതുവാനും ശ്രമിക്കുന്നു അവരെ കാണുന്ന കാഴ്ചകളും മറ്റും ഡയറിയിൽ എഴുതുന്നതും എഴുതുന്നതിനോടൊപ്പം അതിനെ വിശദമായി എന്നോട് പറഞ്ഞു തരുവാനും അവനു ഒട്ടും മടി കാണിക്കുന്നില്ല അവനിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും അവന്റെ അധ്യാപകരായ നിങ്ങൾക്കും കൂടി ഉള്ളതാണ് അതുപോലെ തന്നെ അവനോടൊപ്പം ക്ലാസ്സിൽ പഠിക്കുകയും അവനോടൊപ്പം കൂട്ടുകൂടുകയും ഒക്കെ ചെയ്യുന്ന കുഞ്ഞുമക്കളും എല്ലാവരും ഇനിയും ഇതേപോലെ ഒത്തുചേർന്ന് മുന്നോട്ട്  പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
Vijiraj 
(Parent of Devaprayag. D)
Devaprayag. D

16. എന്റെ സഹായമില്ലാതെ മലയാളം വായിക്കാനും എഴുതാനും അവൾ പഠിച്ചു

എന്റെ മകൾ അൻസാറാ തൻസീർ ഗവ:യു. പി. എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ കുറച്ച് മാസങ്ങൾ കൊണ്ട് അവളുടെ പഠനത്തിലുള്ള പുരോഗതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ സഹായമില്ലാതെ മലയാളം വായിക്കാനും എഴുതാനും അവൾ പഠിച്ചു. അതിന് ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചർ കൊടുക്കുന്ന ഓരോ വർക്കും അവൾ ഒട്ടും മടി കൂടാതെ വളരെ ഇഷ്ടത്തോടെയാണ് ചെയ്ത് തീർക്കുന്നത്. സംയുക്ത ഡയറി എഴുതി തുടങ്ങിയതിനു ശേഷം സ്വന്തമായി വാക്യങ്ങൾ എഴുതാനും പരിസരം വീക്ഷിക്കാനും തുടങ്ങി.

ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ അവൾ ഓർത്തെടുക്കുകയും അത് ഡയറിയിൽ പകർത്തുകയും, ചിത്രങ്ങൾ വര ക്കുകയും ചെയ്യുന്നു. ഇപ്പോൾ സ്വന്തമായി കവിതകൾ എഴുതാനും കഥകൾ എഴുതാനും തുടങ്ങി. ചെറിയ തെറ്റുകൾ തിരുത്തി അവരെ വലിയൊരു ലോകത്തിലേക്ക് ആതിര ടീച്ചർ കൈപിടിച്ച് ഉയർത്തുന്നുണ്ട്. ഒന്നാം ക്ലാസ്സിലെ എല്ലാ കുഞ്ഞുമക്കൾക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് എന്റ വാക്കുകൾ നിർത്തുന്നു.
 എന്ന് രക്ഷിതാവ്
അൻസി തൻസീർ
17. എന്റെ മകന്റെ പഠനനിലവാരത്തിലും സ്വഭാവരൂപീകരണത്തിലും വന്ന മാറ്റങ്ങളും ഞാൻ  സന്തോഷവതി
എന്റെ മകൻ അബ്റാറുൽ ഹഖിന് കഴിഞ്ഞ ആറുമാസം കൊണ്ട് ഉണ്ടായ പഠന മികവുകളെ കുറിച്ച് പറഞ്ഞറിയിക്കുവാൻ എനിക്ക് വാക്കുകൾ മതിയാവുകയില്ല. അക്ഷരങ്ങളുടെ മായാ ലോകത്ത് വർണ്ണച്ചിറകുകൾ ഉയർത്തി പറന്നുയരുവാൻ ശ്രമിക്കുന്ന എന്റെ മകനെ പ്രാപ്തമാക്കുന്ന അധ്യാപകർ. മലയാളത്തിൽ സംസാരിച്ചാൽ കുട്ടിക്ക് ഫൈൻ അടിക്കും എന്ന് സിബിഎസ്ഇ സ്കൂളിന്റെ ലംഘനകളെ മറികടന്നുകൊണ്ട് മലയാളം എഴുതി വായിച്ചുതന്നെ പഠിക്കണം എന്ന്  നമ്മുടെ സ്കൂളിന്റെ രീതിയെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. അതിനുവേണ്ടിയുള്ള കുട്ടികളുടെ സംയുക്ത ഡയറി കുട്ടിയുടെ ചിന്താശേഷി ഉയർത്തുന്നതിനോടൊപ്പം അവരെ എഴുതാനും വായിക്കാനും ചിഹ്നങ്ങൾ തിരിച്ചറിയാനും പ്രാപ്തമാക്കുന്നു. പൊതുവേ ആരെടുത്തും സംസാരിക്കാത്ത എന്റെ മകന്റെ ജീവിതശൈലിയിൽ ഒരു അടുക്കും ചിട്ടയും വന്നു എന്ന് മാത്രമല്ല  ദിവസവുംഉള്ള കാര്യങ്ങൾ ഓർത്തെടുത്ത് അവന്റെ കുഞ്ഞി ഡയറിയിൽ കുറിക്കാനും തുടങ്ങി.മറ്റുള്ള സഹജീവികളെ സ്നേഹിക്കണം അവരെ സഹായിക്കണം എന്ന് ചിന്ത എന്റെ മകനിൽ ഉണർത്തിയെടുത്ത് അവന്റെ സ്വഭാവരൂപീകരണത്തിലും അധ്യാപകർ വളരെയധികം പങ്ക് വഹിക്കുന്നു. എന്റെ മകന്റെ പഠനനിലവാരത്തിലും സ്വഭാവരൂപീകരണത്തിലും വന്ന മാറ്റങ്ങളും ഞാൻ  സന്തോഷവതിയാണ്. എന്ന് ഹൻസ റിയാസ്
18. അവന്റെ ഓരോ മാറ്റങ്ങൾ കാണുമ്പോൾ രക്ഷകർത്താവായ ഞങ്ങൾക്ക് ഒരു പാട് സന്തോഷം
 എന്റെ മകൻ മുഹമ്മദ്‌ ഷിനാസ്. എസ്  ഗവണ്മെന്റ് യു. പി. എസ് പേരൂർ വടശ്ശേരിയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഈ വർഷത്തെ പഠന രീതി പുതുമ നിറഞ്ഞ പഠനരീതിയാണ്. സ്വന്തമായി വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. എടുത്ത് പറയേണ്ടത് സംയുക്ത ഡയറിയാണ്. അന്നന്നു നടക്കുന്ന കാര്യങ്ങൾ ഓർത്തു വായിക്കാനും പ്രകൃതിയിൽ ഉള്ള ചെറിയ കാര്യങ്ങൾ പോലും നിരീക്ഷിക്കുവാനും അത് ഡയറിയിൽ എഴുതുവാനും അതിന്റെ ചിത്രങ്ങൾ വരയ്ക്കുകയും നിറം കൊടുക്കുകുകയും ചെറിയ കഥയും പാട്ടും എഴുതുകയും ചെയ്യുന്നു. അത് അവനിലെ കഴിവിനെ ഉണർത്തികൊണ്ടു വരാൻ സഹായിക്കുന്നു. വായനാകാർഡുകൾ  നൽകുന്നതിലൂടെ ഇംഗ്ലീഷും മലയാളവും സ്വന്തമായി വായിക്കാൻ കഴിയുന്നു. ഇങ്ങനെയൊക്കെ വായിക്കാൻ അവനെ പ്രാപ്തനാക്കിയത് അവന്റെ  ടീച്ചർമാർ തന്നെയാണ്. അവന്റെ ഓരോ മാറ്റങ്ങൾ കാണുമ്പോൾ രക്ഷകർത്താവായ ഞങ്ങൾക്ക് ഒരു പാട് സന്തോഷംതോന്നുന്നു. എല്ലാ മാറ്റാങ്ങൾക്കും കാരണമായ അധ്യാപകർക്ക് എന്റെ  നന്ദിഅറിയിക്കുന്നു..



No comments: