ഞാൻ ഇടുക്കി ജില്ലയിലെ കട്ടപ്പന സെൻറ് ജോർജ് എൽപി സ്കൂളിലെ അധ്യാപികയായ സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ ആണ്. ആറു വർഷമായി ഒന്നാം ക്ലാസിലാണ് പഠിപ്പിക്കുക ഇപ്പോൾ ഇവിടെ മൂന്ന് ഡിവിഷനുകളിലായി 83 കുട്ടികളാണ് ഒന്നാം ക്ലാസിൽ പഠിക്കുന്നത്.
ഒന്നാം ക്ലാസിലെ ഈ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ,
- കഴിഞ്ഞവർഷം തന്നെ സംയുക്ത ഡയറിയും സചിത്ര പുസ്തക വും വളരെ താല്പര്യത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും വരവേറ്റത്.
- ഈ വർഷം സചിത്രപുസ്തകം കുഞ്ഞെഴുത്ത്എന്ന രീതിയിൽ പുസ്തകമായി കിട്ടിയത് വളരെ ആശ്വാസകരമാണ് .
- കുഞ്ഞെഴുത്തിലൂടെ സമഗ്രമായ ഒരു പഠനം കുഞ്ഞുങ്ങൾ അറിയാതെ തന്നെ അവരിൽഎത്തിക്കാൻ സാധിക്കുന്നു നിറങ്ങൾ ,സ്ഥാനം, ആകൃതി ഇവ മനസ്സിലാക്കുന്നതോടൊപ്പംവരയ്ക്കുക ഒട്ടിക്കുക വെട്ടുക ഇങ്ങനെയുള്ളകാര്യങ്ങളും കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ചെയ്യുന്നത്.
സംയുക്തഡയറി
- അതുപോലെതന്നെ സംയുക്ത ഡയറി രചനോത്സവം വായന കാർഡ് എല്ലാം നല്ലൊരു ശതമാനം രക്ഷിതാക്കളും കുഞ്ഞുങ്ങളും വളരെ താല്പര്യത്തോടെ ഏറ്റെടുത്ത് ചെയ്യുന്നതായി കാണുന്നു.
- സംയുക്ത ഡയറിയിലൂടെ കുഞ്ഞുങ്ങളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുവാൻ സാധിക്കുന്നു എന്ന് രക്ഷിതാക്കൾ തന്നെ അഭിപ്രായപ്പെടുന്നു.
- സംയുക്ത ഡയറി പരസ്പരം കൈമാറി വായിക്കാൻ അവസരം കൊടുക്കാറുണ്ട്.
- രചനോത്സവത്തിനായി നൽകുന്ന ചിത്രങ്ങളിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും പേരിടാനും അവർക്ക് സാധിക്കുന്നു എന്നത് വളരെ വലിയ കാര്യമാണ്.ചില പേരുകളും പുതിയ കഥാപാത്രങ്ങളെയുംഒക്കെ കണ്ടപ്പോൾ രക്ഷിതാക്കളെ വിളിച്ചു ചോദിച്ചിട്ടുണ്ട് കുഞ്ഞുങ്ങൾ സ്വയമേ കണ്ടെത്തിയതാണോ ഈ പേരുകൾ എന്ന്.അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് അവർ കേട്ടിട്ടുള്ള കഥകളിലേയും പാട്ടുകളിലെയും കഥാപാത്രങ്ങളെയും പേരുകളെയും ഒക്കെ അവർ ഈ കഥയിൽ ചേർത്ത് വയ്ക്കുന്നതായിട്ടാണ്.അങ്ങനെ കുഞ്ഞുങ്ങളുടെ ഭാവനയെയും കലാപരമായ കഴിവുകളെയും ഇതുവഴി വികസിപ്പിക്കാൻ സാധിക്കുന്നു.
- അതുപോലെതന്നെ ബോർഡെഴുത്ത് കുഞ്ഞുങ്ങൾക്ക് ഏറെ താല്പര്യമാണ്. വാക്കുകളും വാക്യങ്ങളും എഴുതാനുള്ള അവസരം കൊടുക്കാറുണ്ട്. ശരിയായ എഴുതുന്നവർക്ക് ചാർട്ടിൽ പേരിനു നേരെ സ്റ്റാർ നടത്തുകയും ചെയ്യുന്നു. അത് അവർക്ക് വളരെ പ്രോത്സാഹനം ആണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും ബോർഡെഴുത്ത് നടത്തുന്നത് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ഉദാ :നിങ്ങൾ എന്തൊക്കെയാ ചെയ്തത് , വഴിയിൽ കണ്ട കാഴ്ച എന്തെങ്കിലുമൊക്കെ ചിലർ ചെറുവാക്യമായും ചിലർ വാക്കുകളും എഴുതും
- അതുപോലെതന്നെ എൻറെ ക്ലാസിൽ അന്യസംസ്ഥാനക്കാരിയായ ഒരു കുട്ടിയുണ്ട് സംയുക്ത ഡയറി എഴുതാനും മറ്റും സഹപാഠികളായ മറ്റു കുട്ടികൾ അവളെ സഹായിക്കുന്നു.
- പരിഷ്കരിച്ച പാഠപുസ്തകത്തിന് ഏറെ നന്മകളുണ്ട് . എങ്കിലും പ്രവർത്തനളുടെ ആധിക്യം ഒരു പ്രശ്നമായി തോന്നുന്നു ഹാൻഡ് ബുക്ക് പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു പോകാൻ സാധിക്കുന്നില്ല .എന്നാൽ ഒന്നും ഉപേക്ഷിക്കുവാനും തോന്നുന്നില്ല .കാരണം കുഞ്ഞുങ്ങൾക്ക് ഏറെ ഉപകാരപ്രദവും താല്പര്യവുമാണ് പ്രവർത്തനങ്ങൾഎന്നതാണ് യാഥാർത്ഥ്യം .
- പിന്നെയും പിന്നെയും ചെറുതായി പാലപ്പമെന്ന യൂണിറ്റ് എടുക്കാൻ ഏറെ സമയം വേണ്ടി വന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും പിന്നോക്കകാർക്കും പ്രത്യേക സമയം കണ്ടെത്തി ചെയ്യാൻ ശ്രദ്ധിക്കുന്നു.
രക്ഷിതാക്കളുടെ പിന്തുണ
- എല്ലാറ്റിലും ഉപരിയായി രക്ഷിതാക്കളുടെ പിന്തുണയും , പ്രോത്സാഹനവും ലഭിക്കുന്നത് വലിയ കാര്യമാണ്.
- അതുപോലെ പ്രധാന അധ്യാപകനായ ദീപു സാർ കഞ്ഞുങ്ങളെ ഇടക്ക് സന്ദർശിച്ച് സംയുക്ത ഡയറി മറ്റും നോക്കി പ്രോത്സാഹിപ്പിക്കുകയും . ഒന്നാം ക്ലാസിലെ പഠനപ്രവർത്തനങ്ങൾക്കു വേണ്ട സാഹചര്യങ്ങൾ ഒരുക്കി തരികയും ചെയ്യുന്നു .
- ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ഒരു മികച്ച പഠന രീതി തന്നെയാണ് ഇതെന്ന അഭിപ്രായമാണുള്ളത്
- രക്ഷിതാക്കളുടെ വിലയിരുത്തലുകള്‍ ചുവടെ
1
റീഡിങ് കാർഡ് കൊടുത്ത് വിട്ട് വായന ശീലം ഉറപ്പാക്കുന്നു.

Sanumol k. M
Thekkedathu (H)
Kattappna p. O
Kunthalampara
2
സംയുക്ത ഡയറി എന്ന ഒരു ചെറിയ കാര്യം എന്റെ മകളിൽ
ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.

ഇതിലൊക്കെ ഉപരി കുട്ടികളെ എങ്ങനെയൊക്കെ പഠിപ്പിക്കണം, ഏതു വിഷയം ആണ് അവർക്കു കൂടുതൽ ബുദ്ധിമുട്ട്
ഏതു
വിഷയം ആണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നു കൃത്യമായി പറഞ്ഞുതരുന്ന അധ്യാപകർ
പ്രത്യേകിച്ച് അവളുടെ ക്ലാസ്സ് ടീച്ചർ അർപ്പിത സിസ്റ്റർ ഇവരുടെയൊക്ക നല്ല
അദ്ധ്യാപന രീതികളാണ് കുട്ടികളെ ഇതുപോലെ മാറ്റിയെടുക്കുന്നത്. ഇനിയും
ഇതുപോലുള്ള പുതിയ പുതിയ ആശയങ്ങൾ മറ്റ് വിഷയങ്ങളിലും കൊണ്ടുവരണം.
പ്രത്യേകിച്ച് ഇംഗ്ലീഷിൽ. അത് കുട്ടികൾക്ക് ആ ഭാഷ ഈസിയായി കൈകാര്യം ചെയ്യാൻ
സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത് .
സ്നേഹത്തോടെ, രമ്യ ലിബിൻ (അൻവിയുടെ അമ്മ)
St. George LP School, Kattappana
ഇടുക്കി ജില്ല
3
ഒന്നാം ക്ലാസിൽ ചേർക്കുന്നത് അവിടുന്ന് നിന്നു അവൾക്ക് അക്ഷരങ്ങൾ കൃത്യമായി അറിയില്ലായിരുന്നു

സുരേഷ്(രക്ഷകർത്താവ്)എഫാ സുരേഷ്, 1Cസെന്റ് ജോർജ് എൽപിഎസ് കട്ടപ്പന, ഇടുക്കി
4
അയ്യോ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇവളെകൊണ്ട് അതിന് സാധിക്കുമോ ചിത്രങ്ങൾ നോക്കി കഥ എഴുതാനൊക്ക?

അയ്യോ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇവളെകൊണ്ട് അതിന് സാധിക്കുമോ ചിത്രങ്ങൾ നോക്കി കഥ എഴുതാനൊക്ക??? പക്ഷെ ആദ്യത്തെ ഒരു ബുദ്ധിമുട്ട് മാത്രമേ ഈ കാര്യത്തിലും അവൾക്കു ഉണ്ടായിരുന്നുള്ളു..
ആദ്യം കഥ പറയും പിന്നീട് അത് എഴുതി നോക്കി തെറ്റുകൾ വരുന്നത് തിരുത്തികൊടുത്തു. അവളെ ഇങ്ങനൊരു മിടുക്കി ആക്കിയെടുത്തത് അവളുടെ ക്ലാസ്സ് ടീച്ചറായ അർപ്പിത ടീച്ചർ ആണ്. മലയാളം എഴുതുവാനും വായിക്കാനും അക്ഷരങ്ങൾ നല്ല രീതിയിൽ പറഞ്ഞുകൊടുത്തും മലയാളം പഠിക്കുന്നതിനോടുള്ള ഇഷ്ടക്കേടും പേടിയും മാറ്റിയത് ടീച്ചറാണ്. ടീച്ചറിന്റെ ഒരാളുടെ മാത്രം പ്രേരണയും സപ്പോർട്ടും ഉണ്ടായതുകൊണ്ടാണ് ഇപ്പോൾ മലയാളത്തിൽ അക്ഷരങ്ങൾ കൂട്ടി വായിക്കാനും എഴുതുവാനും അവൾക്കു സാധിക്കുന്നത്. ഇതിനായി പ്രയത്നിച്ച ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്ന് ചിപ്പി അജിമോൻ ( രക്ഷകർത്താവ് ) അനിഘ അജിമോൻ 1.B സെൻറ്. ജോർജ് എൽ പി എസ് കട്ടപ്പന
ഇടുക്കി ജില്ല.
5
പുതിയ പുതിയ വാക്കുകൾ വായിക്കുമ്പോൾ ആ കുഞ്ഞ് മുഖത്ത് കാണുന്ന സന്തോഷം വളരെ വലുതാണ്.

റസീന നിഷാദ് (രക്ഷിതാവ് )
നസ്രിയ നിഷാദ്
സെന്റ് ജോർജ് സ്കൂൾ കട്ടപ്പന
6
അവൾക്ക് സന്തോഷത്തോടെയും താല്പര്യത്തോടെയും ഉള്ള പഠനത്തിന് വഴിയൊരുക്കി

പാഠ്യപദ്ധതിയുടെ ഭാഗമായ സംയുക്ത ഡയറി എഴുതി തുടങ്ങിയത് . ആദ്യമൊക്കെ അവൾ എങ്ങനെ ഡയറി എഴുതും എന്ന ടെൻഷൻ ഉണ്ടായിരുന്നു .
എന്നാൽ എഴുതി തുടങ്ങിയപ്പോൾ ഓരോ ദിവസത്തെ കളിയും കാര്യങ്ങളും ഡയറിയിൽ എഴുതാൻ അക്ഷരങ്ങളും ചിഹ്നങ്ങളും ചോദിച്ച് ചോദിച്ച് പെറുക്കി എഴുതി തുടങ്ങി. അടുത്തഘട്ടമായി രചനോത്സവം ആരംഭിച്ചു . ഓരോ ചിത്രങ്ങളും കണ്ട് കുഞ്ഞു കുഞ്ഞു കഥകൾ ഉണ്ടാക്കുവാനും അവയിൽ പരാമർശിക്കുന്ന ചിത്രങ്ങൾ വരയ്ക്കുവാനും ശ്രമിച്ചു. അതിനു ശേഷം ടീച്ചർ വായന കാർഡ് വീട്ടിൽ കൊടുത്തു വിടാറുണ്ടായിരുന്നു. വായന കാർഡിൽ നിന്ന് പുതിയ വാക്കുകളും പുതിയ ചിഹ്നങ്ങളോടു കൂടിയ അക്ഷരങ്ങളും മനസ്സിലാക്കി തുടങ്ങി . ഇത് സ്വതന്ത്രമായി വായനയ്ക്ക് വഴിയൊരുക്കി. കുഞ്ഞെഴുത്ത് വർക്ക് ബുക്കിൽ പ്രതിപാദിച്ചിരിക്കുന്ന മണ്ണിലും മരത്തിലും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി ഓരോ പക്ഷി മൃഗാദികളുടെയും കൂടുകൾ നിരീക്ഷിക്കാൻ തുടങ്ങി . അത് ആരുടെ കൂടാണെന്നു ചോദിച്ചു മനസിലാക്കാനും ശ്രമിച്ചു . വ്യത്യസ്തമായി ആശയങ്ങളോടെ ഉള്ള പഠന മാർഗങ്ങൾ പഠനത്തോടൊപ്പം ചിത്രരചനയിലും കഥാരചനയിലും നല്ല മാറ്റം വന്നു തുടങ്ങി.
കൂടാതെ ടീച്ചറിന്റെ ചിട്ടയായ സ്നേഹത്തോടെയുള്ള ശിക്ഷണവും കരുതലും അവൾക്ക് സന്തോഷത്തോടെയും താല്പര്യത്തോടെയും ഉള്ള പഠനത്തിന് വഴിയൊരുക്കി എന്ന്
രേഷ്മ അശോക് രക്ഷകർത്താവ്
അനന്യ അശോക്
സെൻ്റ് ജോർജ് എൽ പി സ്കൂൾ കട്ടപ്പന
ഇടുക്കി ജില്ല
7
ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനങ്ങൾ എല്ലാം വളരെ മികച്ചതാണ്.

8
പാലപ്പം എന്ന പാഠം പഠിച്ചപ്പോൾ അവൾ പറഞ്ഞു "അമ്മേ എനിക്ക് പാലപ്പം പാലിൽ മുക്കി തിന്നണമെന്ന്"

രശ്മി ശശികുമാർ
(രക്ഷകർത്താവ് )
ദേവനന്ദ അജേഷ്
1.C
സെന്റ് ജോർജ് എൽ പി സ്കൂൾ കട്ടപ്പന.
9
കഥയെഴുതുമ്പോൾ സമയമെടുത്ത് വൃത്തിയായി എഴുതുന്നുണ്ട്.
എന്റെ മകൻ അഭിമന്യു അരുൺകുമാർ കട്ടപ്പന സെൻറ് ജോർജ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആണ് .
അക്ഷരങ്ങൾ പോലും ശരിയായി അറിയില്ലായിരുന്നു അവന് .പക്ഷെ ഈ അധ്യയന വർഷം മുതൽ ഞങ്ങളെ ഞെട്ടിക്കും വിധം ആയിരുന്നു മോന്റെ പെരുമാറ്റം. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും അവൻ പെട്ടന്നുതന്നെ മനസിലാക്കി . അവചേർത്ത് വാക്കുകൾ വായിക്കാൻ ശ്രദ്ധിച്ചു തുടങ്ങി. ബാലരമ തുടങ്ങിയ കുഞ്ഞു പുസ്തകങ്ങളുടെ ചിത്രങ്ങൾ മാത്രം കാണാനെടുത്തിരുന്ന ആൾ ഇപ്പൊ അത് ചെറുതായി വായിച്ചു നോക്കാൻ ശ്രമിക്കുന്നു .
ഡയറി എഴുതുന്നത് അവന്റെ മലയാളം എഴുത്തിന്റെയും വായനയുടെയും മൂർച്ച കൂട്ടി. ചിത്രങ്ങൾ എന്നെ അതിശയിപ്പിക്കും വിധം അവൻ വരച്ചുതുടങ്ങി. കുഞ്ഞുങ്ങളുടെ സർഗ്ഗവാസന വികസിക്കും വിധം ഉള്ള അടുത്ത ടാസ്ക് രചനോത്സവം എന്നെ ടെൻഷൻ ആക്കി .
ചിത്രങ്ങൾ ടീച്ചർ ഇടുമ്പോൾ ഇത് എങ്ങനെ ഇവർ കഥയുണ്ടാക്കും ഇതിൽ നിന്നും എന്ത് മനസിലാക്കും എന്നൊക്കെയായിരുന്നു. ചിത്രം കാണിച്ച് അവനോട് അത് ചോദിക്കുമ്പോൾ മോൻ പെട്ടന്നുതന്നെ അവന്റെ കുഞ്ഞുമനസ്സിൽ തോന്നിയ ഒരു കഥ എന്നോടുപറയും. അവന്റെ ഉള്ളിലെ ഭാവന വളർത്താൻ ആ പ്രവർത്തനം നല്ലതാണ് എന്ന് മനസിലായി. അതിൽ പടം വരയ്ക്കാനും കളർ ചെയ്യാനും ഉത്സഹമാണ്. ബുക്കിൽ ഉഴപ്പി എഴുതുന്ന ആൾ കഥയെഴുതുമ്പോൾ സമയമെടുത്ത് വൃത്തിയായി എഴുതുന്നുണ്ട്. ഇതിനെല്ലാം ഉപരി ടീച്ചറിന്റെ സപ്പോർട്ടും സ്നേഹവും അവനു ഒരുപാട് സന്തോഷമാണ്.
ടീച്ചർ അവനിൽ നല്ല രീതിയിൽ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഇപ്പോൾ വായിക്കാനും എഴുതാനും തുടങ്ങിയിട്ടുണ്ടങ്കിൽ ടീച്ചറിന്റെ സ്നേഹവും കരുതലും അതിൽ വലുതുതന്നെയാണ് .
എന്ന്
വിനീത അരുൺകുമാർ
രക്ഷകർത്താവ്
(അഭിമന്യു അരുൺകുമാർ )
ഇടുക്കി ജില്ല
10
ഒന്നാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി കാണുമ്പോൾ വളരെയധികം സന്തോഷം.കുട്ടികൾക്ക് വളരെയധികം മികവ് ഇതിലൂടെ ലഭിക്കുന്നു.

എന്ന് രക്ഷിതാവ് സ്മിത സുഭാഷ്
സെൻ്റ ജോർജ്ജ് എൽ പി. സ്കൂൾ
കട്ടപ്പന, ഇടുക്കി
11
ടീച്ചറിന്റെ പ്രോത്സാഹനത്തിനു നന്ദി

അശ്വനീത് രാജേഷ്
1C
സെൻ്റ് ജോർജ്ജ് എൽ പി. സ്കൂൾ ,
കട്ടപ്പന
12
പഠനത്തിൽ നല്ല മികവ്

കുട്ടിക്ക് കൂടുതൽ അറിവ് നേടാൻ കഴിയും
എന്ന് രക്ഷിതാവ്
സീന പി.ജി
സെൻറ് ജോർജ് എൽപി സ്കൂൾ, കട്ടപ്പന,
ഇടുക്കി
13
എവിടെപ്പോയാലും ബസ്സിന്റെ ബോർഡ്,കടയുടെ പേര് എല്ലാം അവൻ കൂട്ടി വായിക്കാൻ തുടങ്ങി
.jpg)
എന്ന് രക്ഷകർത്താവ് Asha Jayan
14
അവന്റെ മാറ്റം ശരിക്കും ഞങ്ങളെ ഞെട്ടിച്ചു.

എന്ന് രക്ഷകർത്താവ്
Mebi anish.
15
ഈ പുതിയ രീതികൾ ഒക്കെ കുട്ടികളുടെ അറിവിനെയും ബുദ്ധിയേയും വളർത്താൻ ഏറെ സഹായകരമാണ്

എന്ന് രക്ഷകർത്താവ് Asha Jayan
ആദിനാഥ് ജയൻ
കട്ടപ്പന സെൻ്റ് ജോർജ് എൽ പി സ്കൂൾ
ഇടുക്കി ജില്ല
16
16
ഇത്രയേറെ മാറ്റങ്ങൾ ഉണ്ടായതിൽ വളരെയേറെ സന്തോഷമുണ്ട്.

ചിത്രം കാണിച്ച് കഥ എഴുതിക്കുന്നത് കൊണ്ട് ചിന്തിക്കാനുള്ള കഴിവും ഉണ്ടാക്കുന്നു. എഴുതണം എന്ന ചിന്ത അവളിൽ ഉണ്ടാക്കുന്നു. ഇത്രയേറെ മാറ്റങ്ങൾ ഉണ്ടായതിൽ വളരെയേറെ സന്തോഷമുണ്ട്. ഇതിന് അവളെ പ്രാപ്തയാക്കുന്നതിന് വളരെ അധികം പങ്കും അർപ്പിത ടീച്ചർക്കാണ്. അവളുടെ പഠനവളർച്ചയിൽ ഇതുപോലുള്ള കാര്യങ്ങൾ വളരെ ഉപയോഗപ്രഥമാണ്
നന്ദി ടീച്ചർ
എന്ന് ആയുക്തയുടെ അമ്മ
ശാരി
ആയുക്ത പി ബി
സെൻ്റ് .ജോർജ് എൽ പി സ്കൂൾ കട്ടപ്പന
ഇടുക്കി ജില്ല
17
ഒരു ദിവസം അവളുടെ ടീച്ചർ ഇല്ലെന്ന് പറഞ്ഞാൽ അവൾക്ക് ഭയങ്കര വിഷമമാണ്

റ്റിൻ്റു തോമസ്
St. George LPS Kattappana
ഇടുക്കി
18
അച്ചടിച്ചു വച്ച കാര്യങ്ങൾ മനഃപാഠമാക്കി പഠിച്ചു വളർന്നു വന്ന ഒരു തലമുറയിൽ നിന്നും, ജീവിതത്തിൽ മുതൽക്കൂട്ടാകുന്ന രീതിയിലുള്ള വിദ്യാഭ്യാസം കിട്ടട്ടെ ഇനിയുള്ള ഓരോ കുഞ്ഞുങ്ങൾക്കും..

തൊട്ടടുത്ത നാളുകളിൽ തുടങ്ങിയ രചനോത്സവം, കുട്ടികളിൽ സ്വയം ചിന്തിയ്ക്കുവാനുള്ള കഴിവിനെ വളർത്തും എന്നതിൽ സംശയമില്ല. സ്വയം ചിന്തിച്ചു ആശയങ്ങൾ കണ്ടുപിടിച്ചു അവർ പോലും അറിയാതെ അവർ സ്വയം ചിന്തി യ്ക്കുകയയാണ്, മനസ്സിൽ വന്നത് എഴുതി നോക്കുകയാണ്, സ്വയം വരയ്ക്കാൻ പഠിക്കുകയാണ്, കളർ ചെയ്യാൻ പഠിക്കുകയാണ്.. ഒരുപാട് സന്തോഷം..പുതിയ പഠന രീതികൾക്ക് ആശംസകൾ. 🙏. 🌹🌹... അച്ചടിച്ചു വച്ച കാര്യങ്ങൾ മനഃപാഠമാക്കി പഠിച്ചു വളർന്നു വന്ന ഒരു തലമുറയിൽ നിന്നും, ജീവിതത്തിൽ മുതൽക്കൂട്ടാകുന്ന രീതിയിലുള്ള വിദ്യാഭ്യാസം കിട്ടട്ടെ ഇനിയുള്ള ഓരോ കുഞ്ഞുങ്ങൾക്കും.. എല്ലാ മക്കളെയും സ്വന്തം കുഞ്ഞുങ്ങളായി കണ്ടു, നല്ല മനസോടെ അവരെ കൈ പിടിച്ചുയർത്തുന്ന അർപ്പിത ടീച്ചർക്ക്, നിറഞ്ഞ പ്രാർത്ഥനയോടൊപ്പം ഒരുപാട് നന്ദി. 🙏🙏🙏🌹🌹🌹
സ്നേഹപൂർവ്വം
അനിഷ. പി. എസ്
(വൈഷ്ണവിയുടെ അമ്മ )
വൈഷ്ണവി ജയേഷ്
സെൻ്റ്. ജോർജ് എൽ പി സ്കൂൾ കട്ടപ്പന
ഇടുക്കി ജില്ല
19
ഒരു രക്ഷിതാവ് എന്നാ നിലയിൽ thank you ടീച്ചർ 🙏

(രക്ഷിതാവ് )
റെസി അനൂപ്
റെയാൻ റ്റി അനൂപ്
1C
സെന്റ് ജോർജ് എൽ പി എസ് സ്കൂൾ കട്ടപ്പന
20
പാലപ്പം എന്ന പാഠം പഠിപ്പിച്ചപ്പോൾ ടീച്ചറിന് പാലപ്പം ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞു

അഭിനവ് സുനിൽ
സെൻ്റ് ജോർജ്ജ് എൽ. പി. സ്കൂൾ കട്ടപ്പന
സുനിൽ പി. ബി ( രക്ഷകർത്താവ് )
21
.മറ്റൊരു അനുഭവം കുട്ടിയുടെ താത്പര്യം മറ്റു ക്രിയാത്മക വിഷയങ്ങളിലും (പാട്ട് ,കളി ,ചിത്രരചന) ഉണ്ട് എന്നതാണ്

നന്ദി
കുട്ടിയുടെ അമ്മ സജിത
മകൾ തൃപ്ത ആർ
സെൻറ് ജോർജ് എൽ പി സ്കൂൾ
കട്ടപ്പന
ഇടുക്കി.
22
പുതിയ പഠന രീതി വളരെ പ്രയോജനപ്രദമാണ്...

ഒത്തിരി സ്നേഹത്തോടെ
മാർളി ജോർജ്
(സോനയുടെ അമ്മ )
23
എപ്പോഴും ഏതു സമയത്തും സംശയങ്ങൾ പരിഹരിക്കുവാനും നമുക്കുവേണ്ട നിർദ്ദേശങ്ങൾ തരാനും
St ജോർജ് L.P. S കട്ടപ്പനയിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് എന്റെ മകൾ മീതു മനോജ്. അക്ഷരങ്ങൾ അറിയാം എങ്കിലും അവ ചേർത്ത് വാക്കുകളോ വായിക്കുവാനോ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായിരുന്നു. സംയുക്ത ഡയറി എന്നുമുതലാണോ എഴുതുവാൻ തുടങ്ങിയത് അന്നുമുതൽ ഓരോ അക്ഷരങ്ങളും മനസിലാക്കി വായിക്കുവാനും അവ ഉപയോഗിച്ച് വാക്കുകൾ എഴുതുവാനും തുടങ്ങി. ഹോം വർക്കുകൾ ചെയ്യുവാൻ ആദ്യം പിറകേനടകേണ്ട അവസ്ഥ ആയിരുന്നെങ്കിൽ ഇപ്പോൾ സ്വയം ബുക്കും പേനയും പെൻസിലുമായി വരികയും പേന എന്റെ കൈയിൽ തന്ന് അമ്മേ നമുക്ക് സമുക്ത ഡയറി എഴുതാം എന്ന് പറയുകയും ചെയ്‌യുന്ന അവസ്ഥയിലേക്ക് ഇന്നെന്റെ മകൾ എത്തിച്ചേർന്നിരിക്കുന്നു .

ചിത്രങ്ങളോടുകൂടിയ വായനക്കാർഡുകൾ കുട്ടികളുടെ വായന മികവ് വർധിപ്പിക്കുന്നത് വളരെ അധികം സഹായകമാകുന്നുണ്ട്. കൈയിൽകിട്ടുന്ന ചിത്രകഥപുസ്തകങ്ങളിലെ ചെറിയ ചില വാക്കുകളെങ്കിലും ഇതിനുശേഷം കുഞ്ഞു വായിക്കുവാൻ ശ്രമിക്കുന്നത് എനിക്ക് കാണുവാൻ കഴിഞ്ഞു.
ഏറ്റവും കൂടുതൽ എടുത്തു പറയേണ്ടത് കുഞ്ഞിന്റെ മാർഗദർശി അവളുടെ ക്ലാസ്സ് ടീച്ചർ റോയ്സ് സിസ്റ്റർനെ കുറിച്ചാണ്. എപ്പോഴും ഏതു സമയത്തും സംശയങ്ങൾ പരിഹരിക്കുവാനും നമുക്കുവേണ്ട നിർദ്ദേശങ്ങൾ തരാനും സിസ്റ്റർ ശ്രദ്ധിക്കാറുണ്ട്. അതുപോലെ കുഞ്ഞിന്റെ പഠനകാര്യങ്ങളിൽ ചെറിയ MINUTE ആയ കാര്യങ്ങളും കണ്ടെത്തി അവ രക്ഷിതാവിനെ അറിയിക്കുവാനും സിസ്റ്റർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമമായി ചെയ്‌യുവാൻ സിസ്റ്റർ നൽകുന്ന പ്രോത്സാഹനം കുഞ്ഞിനും ഒപ്പം രക്ഷിതാവെന്ന നിലയിൽ എനിക്കും വളരെ പ്രചോദനകരമാണ്.
രഞ്ജിത രവീന്ദ്രൻ
No comments:
Post a Comment