ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പെയ്യട്ടങ്ങനെ പെയ്യട്ടെ. Show all posts
Showing posts with label പെയ്യട്ടങ്ങനെ പെയ്യട്ടെ. Show all posts

Monday, November 17, 2025

285, പെയ്യട്ടങ്ങനെ പെയ്യട്ടെ -ആസൂത്രണക്കുറിപ്പ് 7


ക്ലാസ്സ്
‌
: ഒന്ന്

യൂണിറ്റ്:7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറിന്റെ പേര് : പിങ്കി കെ വി

ഗവ യു പി എസ് പൂഴിക്കാട് പന്തളം

പത്തനംതിട്ട

കുട്ടികളുടെ എണ്ണം :26

ഹാജരായവർ:26

തീയതി

പീരിയഡ് 1

പ്രവർത്തനം : ഡയറി വായന 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന: അമയ, അഫ്രീൻ, നക്ഷത്ര, ബിലാൽ, ആൽബിൻ

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

രചനോത്സവ കഥയുടെ പങ്കിടല്‍ 10 മിനിറ്റ്

  • തലേദിവസം നല്‍കിയ കരടിയുടെ ചിത്രങ്ങളെ ആസ്പദമാക്കി ചിത്രകഥ തയ്യാറാക്കിയവരാരെല്ലാം?

  • അവരുടെ അവതരണം.

  • പഠനക്കൂട്ടത്തില്‍ സഹായത്തോടെ എഴുതല്‍ ( കൂടുതല്‍ പിന്തുണ വേണ്ടവര്‍) 10 മിനിറ്റ്

  • പരസ്പരം എഡിറ്റ് ചെയ്യല്‍

പീരിയഡ് 2

പ്രവർത്തനം1 കഥ പറയൽ

പഠനലക്ഷ്യങ്ങൾ

  1. കേട്ടതോ വാായിച്ചതോ ആയ കഥകൾ സംംഭവത്തുടർച്ചയോടെയും ശബ്ദവ്യയതിയാനത്തോടെയും സ്വന്തം ഭാഷയിൽ അവതരിിപ്പിക്കുന്നു.

  2. ലളിതമാായ രചനകൾ മറ്റുുള്ളവർക്കാായി അംംഗീകൃത ഉച്ചാരണമാാതൃകകൾ പ്രകാരംം വ്യക്തതയോടെ വായിക്കുന്നു.

പ്രതീക്ഷിത സമയം :30 മിനിറ്റ്

ക്ലാസ്സ്‌ സജ്ജീകരണം

  • ആമയുടെയും തവളയുടെയും പാഠം പഠിച്ചു കഴിഞ്ഞു. ഇനി കഥ ക്രമത്തിൽ പറയാം

ഘട്ടം ഒന്ന്

  • ഓരോ ആൾ ഓരോ വരി വീതം പറയുന്നു. ചങ്ങലക്കഥ

ഘട്ടം രണ്ട്

  • ഓരോ പഠനക്കൂട്ടത്തിനും കഥ പൂർണമായും പറയാനവസരം.

ഘട്ടം മൂന്ന്

  • കട്ടൗട്ടുകളുടെ സഹായത്തോടെ

  • പ്രവര്‍ത്തനപുസ്തകത്തിലെ ചിത്രം പ്രദര്‍ശിപ്പിച്ച്

  • കൂടുതല്‍ ദൃശ്യവിവരണങ്ങള്‍ ചേര്‍ത്ത്

  • കഥാപാത്രങ്ങളായി സ്വയം സങ്കൽപ്പിച്ച്

ഘട്ടം നാല്

  • ആദി മുതൽ കഥ ഭാവാത്മകമായി വായിക്കൽ ( പഠനക്കൂട്ടം)

  • കഥ പൂർണമായും വായിക്കാനുള്ള അവസരം

കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക്

  • പഠനക്കൂട്ടങ്ങളിൽ റിഹേഴ്സൽ നടത്തേണ്ട രീതി-

  • ഓരോ ആളും കഥാപാത്രത്തെ വീതിച്ചെടുക്കൽ (ആമ, തവള, സഞ്ചരിക്കാക്ക, ആന, ചീങ്കണ്ണി, പശു, ഒരാളെ വിവരണം അവതരിപ്പിക്കാൻ ചുമതലപ്പെടുത്തണം. വായനയില്‍ സഹായിക്കണം.

  • ഓരോ പഠനക്കൂട്ടത്തിന്റെയും വായന ഭാവാത്മകമാകണം

  • •ഭാവത്മക വായന വീട്ടിലേക്കും വീഡിയോ പങ്കിടാം

പീരിയഡ് 3


പ്രവർത്തനം - നിർമിക്കാം ഒട്ടിക്കാം (കുഞ്ഞെഴുത്ത് 62)

പഠനലക്ഷ്യങ്ങള്‍

  • കടലാസ്, കത്രിക, ഉപയോഗിച്ച് ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നതിന്

  • സന്ദർഭങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി വരയ്ക്കുന്നതിന്

പ്രതീക്ഷിത സമയം: 30 മിനിറ്റ്

  • നിര്‍ദേശങ്ങള്‍

  • കുഞ്ഞെഴുത്തിലെ പേജ് നമ്പർ 62 എടുക്കുക, ബീബൈയുടെ പാഠത്തില്‍ ബീബൈയെ നിര്‍മിച്ചതുപോലെ ഒരു ജീവിയെ നിര്‍മ്മിക്കാനാണ്.

  • അതിലെ നിർദേശങ്ങൾ തനിയെ വായിച്ച് മനസ്സിലാക്കുക

  • ആദ്യതവണ വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി വായിക്കുക

  • സംശയമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കുക

  • ഏത് വരിയിലാണ് സംശയം എന്ന് പറയുക

  • അതേ വരി മനസ്സിലായവര്‍ ഉച്ചത്തില്‍ വായിച്ച് വിശദീകരിക്കുക

  • വായനയില്‍ സഹായം വേണ്ടവര്‍ക്ക് ടീച്ചറുടെ അടുത്ത് വരാം

  • ചതുരക്കടലാസിനെ വൃത്താകൃതിയില്‍ എങ്ങനെ മുറിക്കാം? പ്രശ്നപരിഹരണ രീതികള്‍ കുട്ടികള്‍ പങ്കിടട്ടെ. വട്ടത്തിലുള്ള സാധനങ്ങള്‍ വച്ച് അതിര് വരച്ച ശേഷം വെട്ടണം.

  • പഠനക്കൂട്ടത്തില്‍ വരയ്കലും വെട്ടലും നടക്കണം. സഹായിക്കേണ്ടി വരും.

  • കടലാസ് കൊണ്ട് ഒരു ജീവിയെ ഉണ്ടാക്കാനാണ്. ഏത് ജീവിയെന്ന് വായിച്ച് കണ്ടെത്തൂ.

വിലയിരുത്തല്‍

  • തനിയെ വായിക്കാന്‍ കഴിഞ്ഞവര്‍

  • വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍

  • നിര്‍ദ്ദേശാനുസരണം വെട്ടാനും വരയ്കാനും കഴിഞ്ഞവര്‍

  • കുളം വരച്ച് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചവര്‍.


ഉല്പന്നങ്ങള്‍ കുട്ടികൾ പരസ്പരം കൈമാറി വിലയിരുത്തുന്നു.

പീരിയഡ് 4

പ്രവർത്തനം - പാട്ടരങ്ങ്

പഠനലക്ഷ്യങ്ങള്‍

  1. ലളിതമായ കവിതകളും പാട്ടുകളും ആസ്വാദ്യതയോടെ ചൊല്ലി അവതരിപ്പിക്കുന്നു

  2. ഭാവം, ആംഗ്യം എന്നിവയോടെ പാട്ടുകളും കവിതകളും അവതരിപ്പിക്കുന്നു.

  3. സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു

  4. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

  5. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം 60 മിനുട്ട്

തുള്ളിവരുന്നു മഴത്തുള്ളി, നേരത്തെ പാടിയ പാട്ടാണ്, കുട്ടികള്‍ വരികള്‍ പൂരിപ്പിച്ചിട്ടുണ്ട്.

പൂരിപ്പിച്ച വരികള്‍ ക്ലാസില്‍ അവതരിപ്പിക്കല്‍.

അത് വായനക്കാർഡായി രൂപപ്പെടുത്തല്‍.

കണ്ടെത്തല്‍ വായന

പാട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.

മഴയിൽ ആരെല്ലാം നനയുന്നു എന്നാണ് പാട്ടിൽ പറയുന്നത്?

മഴ പെയ്തപ്പോൾ എവിടെയെല്ലാം വെള്ളം കയറി എന്നാണ് പാട്ടിൽ പറയുന്നത്?

പഠനക്കൂട്ടങ്ങളാണ് പാട്ടരങ്ങ് നടത്തേണ്ടത്. റിഹേഴ്സല്‍ ചെയ്യണം

ഒരാള്‍ രണ്ട് വരി പാടി മറ്റുള്ളവര്‍ ഏറ്റ് പാടുന്ന രീതി

മാറി മാറി ചൊല്ലിക്കൊടുക്കണം

എല്ലാവര്‍ക്കും നോക്കി ചൊല്ലാന്‍ അവസരം കിട്ടണം.

പഠനക്കൂട്ടങ്ങളുടെ അവതരണം വിലയിരുത്തി മികച്ച പഠനക്കൂട്ടത്തെ അനുമോദിക്കണം ( കട്ടൗട്ട് റോളിംഗ് ട്രോഫി)

പാട്ടരങ്ങ് വിലയിരുത്താനുള്ള മാനദണ്ഡങ്ങള്‍ ( 3,2,1എന്നിങ്ങനെ ഓരോ ഇനത്തിനും സ്കോര്‍)

പഠനക്കൂട്ടം

എല്ലാവര്‍ക്കും വരികള്‍ നോക്കി ചൊല്ലാന്‍ അവസരം കിട്ടി

താളം പാലിച്ചിട്ടുണ്ട്

സ്വന്തമായി നിര്‍മ്മിച്ച വരികളും ചേര്‍ത്തിട്ടുണ്ട്

എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാവുന്ന വിധം ചൊല്ലി

ഒന്ന്





രണ്ട്





മൂന്ന്





നാല്






കുട്ടികളുടെ സ്വയം വിലയിരുത്തല്‍

ടീച്ചര്‍ പറയുന്ന കാര്യങ്ങളില്‍ അവരവര്‍ A, B, C എന്നിങ്ങനെ ഗ്രേഡ് നല്‍കട്ടെ)

  1. പഠിച്ച പാട്ട് താളത്തില്‍ നോക്കിച്ചൊല്ലാന്‍ കഴിയുമോ?

  2. കഥ ഭാവാത്മകമായി വായിക്കാന്‍ കഴിവ് നേടിയോ?

  3. ആമയെയും തവളയെയും തനിച്ചുണ്ടാക്കാന്‍ അറിയാമോ?

  4. ചിത്രം തന്നാല്‍ അതിനെക്കുറിച്ച് നാലഞ്ച് വാക്യങ്ങള്‍ എഴുതാന്‍ പറ്റുമോ?

  5. ചെറിയ കഥാപുസ്തകം തനിയെ വായിക്കാമോ?

  6. കഥ തനിയെ എഴുതാമോ

  7. സംഭാഷണം എഴുതാമോ?

  8. ‍ഡയറി തനിയെ എഴുതാമോ?

  9. സന്ദർഭം തന്നാല്‍ പൂരിപ്പിച്ചെഴുതേണ്ട വാക്കുകള്‍ ആലോചിച്ചു കണ്ടുപിടിക്കാന്‍ പറ്റുമോ?

സ്വയം വിലയിരുത്തല്‍ ഷീറ്റുകള്‍ വിശകലനം ചെയ്യണം. എത്രപേർക്ക് തന്റെ കഴിവുകളെ സംബന്ധിച്ച് ശരിയായ ധാരണയുണ്ട്? സഹായമേഖലകള്‍ ഏതെല്ലാം?

സ്വതന്ത്രരചനയും നിരന്തരപ്രശ്നവിശകലനവും പിന്തുണയും

ഓരോ കുട്ടിക്കും എന്തെല്ലാമാണ് രചനയിലെ പ്രശ്നങ്ങള്‍

ഓരോ കുട്ടിയുടെയും സവിശേഷമായ പ്രശ്നങ്ങളും ക്ലാസിന്റെ പൊതുപ്രശ്നങ്ങളും

രചനാപ്രശ്നങ്ങളെ തരംതിരിക്കല്‍

ക്രമ
നമ്പര്‍

ഇനം

ആര്‍ക്കെല്ലാം

1

ഉച്ചാരണസ്വാധീനം സംഭവിക്കുന്ന തെറ്റുകള്‍ ( ധിവസം, ബുദന്‍, കത, മദുരം എന്നിങ്ങനെ വര്‍ഗാക്ഷരങ്ങള്‍ എഴുതുന്നത്)


2

മാർഗ്ഗഗനിർദ്ദേശം പാലിക്കാത്തത് മൂലമുള്ളവ (വാക്കകലം, ഘടന)


3

ആവൃത്തി കുറഞ്ഞ അക്ഷരങ്ങള്‍ തെറ്റിച്ചെഴുതല്‍ ( ച്ഛ)


4

സാമ്യതകൊണ്ട് തെറ്റിപ്പോകുന്നവ (രൂപം)- ദ, ഭ


5

തെറ്റായ രീതികള്‍ ശീലിച്ചത് (ഘടനയില്‍) യ, ല, ഴ, ഘ, ങ്ങ..


6

അക്ഷരങ്ങളും ചിഹ്നങ്ങളും ഒരു സന്ദർഭത്തില്‍ ശരിയായി എഴുതി, മറ്റൊരിടത്ത് തെറ്റി


7

അക്ഷരങ്ങളും ചിഹ്നങ്ങളും എല്ലായിടത്തും തുടര്‍ച്ചയായി തെറ്റിക്കുന്നു


8

തൊട്ടുമുമ്പു പഠിച്ച പാഠത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റി ( അനുഭവക്കുറവ്)


9

പരിചയപ്പെടാത്ത അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ എഴുതിയപ്പോള്‍ തെറ്റി ( അച്ചപ്പം എന്നതിന് അച്ഛപ്പം എന്ന് എഴുതി)


10

വാക്യത്തില്‍ വാക്കുകള്‍ ആവര്‍ത്തിച്ചെഴുതല്‍ ( നാമം, ക്രിയ)


11

വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ പ്രശ്നം ( അപ്പംമുണ്ട്)


12

പദങ്ങള്‍ ചേരുമ്പോള്‍ ഇരട്ടിപ്പ് വേണ്ടിടത്ത് ഉപയോഗിക്കാത്തത് ( അമ്മുകിടാവിനെ കണ്ടോ? അമ്മുക്കിടാവിനെ കണ്ടോ എന്നാണ് ഉദ്ദേശിച്ചത്)



വായനപാഠം

പാഠപുസ്തകം പേജ് 73

സുഗതകുമാരിയുടെ കവിത

പൂച്ച

 

Friday, November 14, 2025

284. പെയ്യട്ടങ്ങനെ പെയ്യട്ടെ, ആസൂത്രണക്കുറിപ്പ് ആറ്


 ക്ലാസ്: ഒന്ന്

യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറുടെ പേര്: ജാസ്മിൻ എ ജെ, 

ജി എല്‍ പി എസ് അട്ടച്ചാക്കല്‍, 
കോന്നി, പത്തനംതിട്ട

കുട്ടികളുടെ എണ്ണം:...10

ഹാജരായവർ: .......

തീയതി: .. ../ 2025

പിരിയഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം – 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

പ്രവര്‍ത്തനം ഒന്ന്- പരസ്യവാക്യങ്ങള്‍ പങ്കിടാം 5 മിനിറ്റ്

  • ഇന്നലെ പരസ്യവാക്യങ്ങള്‍ എഴുതാന്‍ പേപ്പര്‍ തന്നിരുന്നല്ലോ? ആരൊക്കെ എഴുതി? വായിക്കാമോ?

  • എഴുതിയ കുട്ടികള്‍ വായിക്കുന്നു.

  • അവ ശേഖരിച്ച് ചാര്‍ട്ടില്‍ ഒട്ടിച്ച് പ്രദര്‍ശിപ്പിക്കുന്നു.

  • എഴുതിയവരെ അഭിനന്ദിക്കുന്നു.

പ്രവര്‍ത്തനം രണ്ട് സംയുക്തഡയറി പങ്കിടല്‍ 10 മിനിറ്റ്

  • ജലവുമായി ബന്ധപ്പെട്ട സംയുക്തഡയറികള്‍ പങ്കിടല്‍

  • കാര്‍ട്ടൂണ്‍ ഡയറികള്‍ പങ്കിടല്‍

  • സന്നദ്ധരായവര്‍ ഡയറി വായിക്കല്‍

  • കൂടുതല്‍ പിന്തുണവേണ്ടവര്‍ കുട്ടിട്ടീച്ചര്‍മാരുടെ സഹായത്തോടെ എഴുതിയ ഡയറി വായിക്കല്‍

പ്രവര്‍ത്തനം മൂന്ന് വായനപാഠങ്ങള്‍ 10 മിനിറ്റ്

  • പഠനക്കൂട്ടങ്ങളില്‍ വായനപാഠങ്ങള്‍ വായിക്കല്‍

  • പൊതുവായി ഓരോ പഠനക്കൂട്ടവും ചങ്ങല വായന നടത്തല്‍

  • വായനപാഠം പൂരിപ്പിച്ചത് ചര്‍ച്ച ചെയ്യല്‍

  • കുട്ടികളുടെ ഡയറികളെ വായനപാഠമാക്കിയത് പങ്കിടല്‍

പിരീഡ് രണ്ട്

പഠനലക്ഷ്യങ്ങള്‍ :

  • ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു

പ്രതീക്ഷിതസമയം : 30 മിനിട്ട്

പ്രക്രിയാവിശദാംശങ്ങള്‍

പ്രവര്‍ത്തനം രചനോത്സവം 30 മിനിറ്റ്

  • രചനോത്സവത്തിനുള്ള ചിത്രം ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു

  • കഥാപാത്രങ്ങളാരെല്ലാം? പേരിടാമോ?

  • എന്താണ് സംഭവിച്ചതെന്ന് കഥയാക്കി ഓരോരുത്തരും എഴുതണം

  • ചിത്രം വരച്ച് നിറം നല്‍കണം.

  • ഓരോ ചിത്രത്തിനും അടിയില്‍ അതുമായി ബന്ധപ്പെട്ട കാര്യം എഴുതണം.

  • അദ്യരംഗത്തിന്റെ മാത്രം ക്ലാസില്‍ വച്ച് എഴുതുന്നു. ബാക്കി വീട്ടില്‍ വച്ച് എഴുതണം

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ ടീച്ചറുടെ സഹായത്തോടെ എഴുതുന്നു

പിരീഡ് മൂന്ന്

പ്രവര്‍ത്തനം -കുളം ആരുടെയെല്ലാം? ജീവികളെ തരം തിരിക്കാം (പേജ്60)

പഠനലക്ഷ്യങ്ങള്‍

  • ചുറ്റുമുള്ള ജീവികളെ നേരിട്ടും ചിത്രത്തിലൂടെയും നിരീക്ഷിച്ച് ജലത്തിൽ ജീവിക്കുന്നവ, അല്ലാത്തവ എന്നിങ്ങനെ തരം തിരിക്കുന്നു.

പ്രതീക്ഷിത സമയം 40 മിനിറ്റ്

ക്ലാസ് സജ്ജീകരണം.

  1. തനിച്ചെഴുത്ത്

  2. പഠനക്കൂട്ടത്തില്‍ പരസ്പരം പങ്കിടലും തിരുത്തലും മെച്ചപ്പെടുത്തലും

  3. അവതരണം (പഠനക്കൂട്ടങ്ങള്‍)

  4. ടീച്ചറുടെ ക്രോഡീകരണം ബോര്‍ഡില്‍ ( പഠനക്കൂട്ടങ്ങള്‍ പറയുന്നത്)

ജലത്തില്‍ മാത്രം ജീവിക്കുന്നവ

ജലത്തിലും കരയിലും ജിവിക്കുന്നവ

കരയില്‍ മാത്രം ജീവിക്കുന്നവ

മീന്‍

ആമ

ആന

കൊഞ്ച്

തവള

…………….

……………..

ചീങ്കണ്ണി

………………...


നീര്‍ക്കാക്ക

……………..


……………...





  1. എല്ലാവരും പൊരുത്തപ്പെടുത്തി ശരിയാക്കല്‍ (തെറ്റിയവയ്ക് വട്ടമിട്ട് തിരുത്തല്‍)

  2. എല്ലാവരുടെയും ബുക്ക് വിലയിരുത്തല്‍

  3. ജീവികളുടെ പ്രത്യേകതകള്‍ പറയിക്കല്‍

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കുന്നതെങ്ങനെ?

  • കുളം ആരുടെയെല്ലാം എന്നതില്‍ എഴുതുന്ന കാര്യങ്ങളില്‍ നിന്നും പട്ടികയിലേക്ക് ഇനങ്ങളെടുത്തെഴുതല്‍,

  • കൂട്ടിച്ചേര്‍ക്കല്‍.

  • പരസ്പര പരിശോധന. എല്ലാവരും ശരിയായി എഴുതി എന്നുറപ്പാക്കല്‍

ആമ, ചീങ്കണ്ണി, തവള, നീര്‍ക്കാക്ക.. (വെള്ളത്തിലും കരയിലും)

മീന്‍, കൊഞ്ച്.. ( വെള്ളത്തില്‍ മാത്രം കാണുന്നവ)

കരയില്‍ ജീവിക്കുന്നവ (കൊക്ക്, മനുഷ്യര്‍, പശു...)

പിരീഡ് നാല്

പ്രവര്‍ത്തനം- കഥ പറയല്‍

പഠനലക്ഷ്യങ്ങള്‍

  1. കേട്ടതോ വായിച്ചതോ ആയ കഥകൾ സംഭവത്തുടർച്ചയോടെയും ശബ്ദവ്യതിയാനത്തോടെയും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

  2. ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണമാതൃകകൾ പ്രകാരം വ്യക്തതയോടെ വായിക്കുന്നു.

പ്രതീക്ഷിത സമയം: 35മിനിറ്റ്

ക്ലാസ് സജ്ജീകരണം.

ആമയുടെയും തവളയുടെയും പാഠം പഠിച്ചു കഴിഞ്ഞു. ഇനി കഥ ക്രമത്തില്‍ പറയാം. ഓരോ ആള്‍ ഓരോ വരി വീതം പറയുന്നു. തുടര്‍ന്ന് കഥ പൂര്‍ണമായി പറയാനവസരം

  • കഥ ആദ്യം മുതല്‍ ആശയച്ചോര്‍ച്ചയില്ലാതെ പറയല്‍

  • കട്ടൗട്ടുകളുടെ സഹായത്തോടെ

  • കഥാപാത്രങ്ങളായി സ്വയം സങ്കല്പിച്ച്

പ്രവര്‍ത്തനം പാഠവായന

  • പ്രവര്‍ത്തനപൂസ്തകം പേജ് 52 മുതല്‍ പേജ് 59 വരെ.

  • പഠനക്കൂട്ടങ്ങളില്‍ റിഹേഴ്സല്‍

  • ഓരോ ആളും കഥാപാത്രത്തെ വീതിച്ചെടുക്കല്‍ ( തവള, ആമ, സഞ്ചാരിക്കാക്ക, ആന, ചീങ്കണ്ണി, പശു. ഒരാള്‍ വിവരണം അവതരിപ്പിക്കുന്നതിനും ചുമതലപ്പെടണം )

  • വായിക്കല്‍ ഭാവാത്മകമാകണം

ഭാവാത്മക വായന വീട്ടിലേക്കും. വീഡിയോ പങ്കിടാം.

പിരീഡ് അഞ്ച്

പ്രവര്‍ത്തനം: മഴപെയ്യിക്കാം (പരീക്ഷണം)

പഠനലക്ഷ്യങ്ങള്‍

  • ജലവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങളിൽ ഏർപ്പെട്ട നിഗമനങ്ങൾ രൂപീകരിക്കുന്നു.

പ്രതീക്ഷിത സമയം: 30 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍

  • ചിത്രം നോക്കി എന്തെല്ലാം വേണമെന്ന് കുട്ടികള്‍ പറയട്ടെ

  • ചുവട്ടില്‍ സുഷിരങ്ങളിട്ട കുപ്പി

  • വെള്ളം

  • മണ്‍കൂനകള്‍ (പച്ചിലകളും ചെടികളും മൂടിയത്, ഇളക്കമുള്ള മണ്ണുള്ളത്)

ആവശ്യമായ വസ്തുക്കള്‍ ഓരോ പഠനക്കൂട്ടത്തിനും ക്രമീകരിക്കണം. പുറം വാതില്‍ പഠനമായി നടത്തണം. ചെറു മണ്‍കൂനകള്‍ തയ്യാറാക്കി നല്‍കണം.

പഠനപ്രശ്നം അവതരിപ്പിക്കല്‍

  • പുല്ല് പുതപ്പിച്ച മണ്‍കൂനയിലും പുല്ല് പുത്തിപ്പിക്കാത്ത മണ്‍കൂനയിലും തുല്യ അളവ് മണ്ണാണ് ഉള്ളത്. ഒരേ ഉയരത്തില്‍ നിന്ന് രണ്ട് കൂനയിലും തൂല്യ അളവ് വെള്ളം ഒഴിക്കുന്നു എന്ന് കരുതുക.

  • ഏത് കൂനയില്‍ നിന്നായിരിക്കും കൂടുതല്‍ വെള്ളം പുറത്തേക്ക് പോവുക?

  • അതോ രണ്ട് കൂനയില്‍ നിന്നും ഒരുപോരെ വെള്ളം പുറത്തേക്ക് പോവുമോ?

കുട്ടികളുടെ പ്രതികരണങ്ങള്‍

  • കുട്ടികളുടെ പങ്കാളിത്തത്തോടെ ചെയ്യല്‍

  • കണ്ടെത്തലുകള്‍ പങ്കിടല്‍

  • ചെയ്തതും കണ്ടതും തനിയെ എഴുതല്‍ ( പേജ് 63) സ്ഥലം തികഞ്ഞില്ലെങ്കില്‍ കോളത്തിന് താഴെ എഴുതാം.

  • പഠനക്കൂട്ടത്തില്‍ പങ്കിടല്‍. സഹായത്തോടെ മെച്ചപ്പെടുത്തല്‍

  • ടീച്ചറുടെ പിന്തുണ നടത്തം

  • ഓരോ ശരിവാക്യത്തിനും ശരി അടയാളം

ടീച്ചര്‍ വേര്‍ഷന്‍ ചാര്‍ട്ടില്‍

ചെയ്തത്

രണ്ട് മണ്‍കൂനകള്‍ ഉണ്ടാക്കി. ഒന്ന് പുല്ല് പുതപ്പിച്ചു

സുഷിരമുള്ള കുപ്പിയില്‍ വെള്ളം എടുത്തു.

രണ്ട് മണ്‍കൂനയിലും വെള്ളം മഴയായി പെയ്യിച്ചു

കണ്ടത്

പുല്ല് മൂടാത്ത മണ്‍കൂനയില്‍ ഒഴിച്ച വെള്ളമാണ് കൂടുതല്‍ പുറത്തേക്ക് പോയത്

വായനപാഠം

പാഠപുസ്തകം പേജ് 72

കൂട്ടുകാരേ