ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label ആരുടെ കുപ്പായം. Show all posts
Showing posts with label ആരുടെ കുപ്പായം. Show all posts

Friday, February 13, 2026

320 ആരുടെ കുപ്പായം? നാലാം ദിവസം


നാല്

  1. പുലരിക്കുണ്ടൊരു കുപ്പായം

  2. വസ്ത്രവുമായി ബന്ധപ്പെട്ട വാക്കെഴുതാം.

  1. എന്റെ വിദ്യാലയം വൃത്തിയുള്ള വിദ്യാലയം

  2. ഋതികയുടെ കുഞ്ഞുടുപ്പ്


പ്രവര്‍ത്തനം -പുലരിക്കുണ്ടൊരു കുപ്പായം

പഠനലക്ഷ്യങ്ങള്‍

  • കവിതയുടെ ആശയമുള്‍ക്കൊണ്ട് തുടര്‍വരികള്‍ കൂട്ടിച്ചേര്‍ക്കുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

പൂരിപ്പിക്കാമോ?

പഠനക്കൂട്ടത്തില്‍ ചൊല്ലിയ ശേഷം ഒരു വരി പൂരിപ്പിച്ച് അവതരിപ്പിക്കുന്നു

പകലിന്നുണ്ടൊരു കുപ്പായം ( പകല്‍ പൂവ് വിരിയില്ലേ? പൂക്കളുമായി ബന്ധപ്പെടുത്തി ആലോചിച്ചാലോ?)


  • പൂക്കള്‍ ചിരിക്കും കുപ്പായം

  • പൂവഴകുള്ളൊരു കുപ്പായം

  • പൂക്കള്‍ നിറയും കുപ്പായം

  • …………………………….

( പകല്‍ ആകാശം തെളിയില്ലേ? ആകാശവുമായി ബന്ധപ്പെടുത്തി ആലോചിച്ചാലോ?)

  • പകലിന്നുണ്ടൊരു കുപ്പായം

  • നീലാകാശക്കുപ്പായം

  • പഞ്ഞിമേഘക്കുപ്പായം

  • വെണ്‍മേഘക്കുപ്പായം

  • ……………………..

തുടര്‍ന്ന് ക്ലാസില്‍ എല്ലാവരും ചേര്‍ന്ന് പാടുന്നു

വസ്ത്രവുമായി ബന്ധപ്പെട്ട വാക്കുകള്‍ പറയാം. 10 മിനിറ്റ്

ചിന്തയെ നയിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കണം.

കുട്ടികള്‍ പറയുന്നു

  • വസ്ത്രത്തിലുള്ളത് ( ബട്ടണ്‍, പോക്കറ്റ്, കോളര്‍..)

  • വസ്ത്രമുണ്ടാക്കാന്‍ ( തുന്നല്‍ക്കാര്‍, സൂചി, നൂല്, മെഷീന്‍..)

  • വസ്ത്രം കിട്ടുന്നത് ( വസ്ത്രക്കടകള്‍, കടയിലെ ജോലിക്കാര്‍)

  • വസ്ത്രം വൃത്തിയായി സൂക്ഷിക്കാന്‍ ( കഴുകണം, സോപ്പ്, സോപ്പ് പൊടി, തേപ്പുപെട്ടി...)

തുടര്‍ന്ന് തനിച്ചെഴുത്ത് ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കണം) 20 മിനിറ്റ്

  • എഴുതിയ ശേഷം കുട്ടികള്‍ ഓരോരുത്തരായി ഓരോ വാക്ക് വീതം ബോര്‍ഡില്‍ എഴുതണം

  • എഡിറ്റിംഗ്

  • ടീച്ചറെഴുത്ത്


പ്രവര്‍ത്തനം -എന്റെ വിദ്യാലയം വൃത്തിയുള്ള വിദ്യാലയം

പഠനലക്ഷ്യങ്ങള്‍

  1. വിദ്യാലയവും പരിസരവും നിരീക്ഷിച്ച് പരിസരശുചിത്വം വിലയിരുത്തി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു

  2. പരിസരശുചിത്വത്തിന്റം പ്രാധാന്യം സൂചിപ്പിക്കുന്ന അറിയിപ്പ് ബോര്‍ഡുകള്‍ തയ്യാറാക്കുന്നു

നമ്മുടെ വിദ്യാലയത്തിന് ശുചിത്വത്തിന് സമ്മാനം കിട്ടുമോ? എന്തെല്ലാം കാര്യങ്ങളാണ് അതിന് വേണ്ടത്?

  • കുട്ടികളുമായി ചര്‍ച്ച

  • അവരുടെ അഭിപ്രായങ്ങള്‍ ബോര്‍ഡില്‍ എഴുതണം

  • തുടര്‍ന്ന് പഠനക്കൂട്ടങ്ങളായി വിദ്യാലയ പരിസരം ചുറ്റിനടന്ന് നിരീക്ഷിക്കല്‍

  • നിരീക്ഷണക്കുറിപ്പ് തയ്യാറാക്കല്‍ ( പഠനക്കൂട്ടത്തില്‍ ആലോചിച്ച് വ്യക്തിഗതമായി എഴുതണം)

    • നിരീക്ഷണക്കുറിപ്പ് എങ്ങനെ?

      • നിരീക്ഷിച്ച സ്ഥലത്തിന്റെ പേര്

      • കണ്ട കാര്യങ്ങള്‍ ( ശുചിത്വം ഉണ്ടോ? ഇല്ലെങ്കില്‍ എന്താണ് പ്രശ്നം?)

      • ചിത്രവും വരയ്കാം.

  • കണ്ട കാര്യങ്ങള്‍ പങ്കിടല്‍

  • ഓരോ പഠനക്കൂട്ടവും പങ്കിടണം- ഒരേ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാതാര്?

  • ഓരോ പഠനക്കൂട്ടവും അറിയിപ്പ് ബോര്‍ഡ് തയ്യാറാക്കല്‍

  • പെയ്യട്ടങ്ങനെ പെയ്യട്ടെ പാഠത്തില്‍ പരസ്യപ്പലക നിര്‍മ്മിച്ചത് ഓര്‍മ്മിപ്പിക്കുന്നു.

  • പരസ്യബോര്‍ഡില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍

    • കൂട്ടായി ആലോചിച്ച് എഴുതേണ്ട കാര്യം തീരുമാനിക്കല്‍

    • എല്ലാവരും അവരവരുടെ ബുക്കില്‍ എഴുതല്‍

    • പരസ്പരം പരിശോധിക്കല്‍

    • ചാര്‍ട്ടിന്റെ അഞ്ചിലൊരു ഭാഗം എല്ലാ പഠനക്കൂട്ടത്തിനും നല്‍കുന്നു

    • പെന്‍സിലും സ്കെയിലും ഉപയോഗിച്ച് വരി ചരിയാതിരിക്കാന്‍ വരയിടുന്നു.

    • ഒരാള്‍ ഒരക്ഷരം വീതം വലുപ്പത്തില്‍ എഴുതല്‍. എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം.

    • എഴുതിയത് പരസ്പരം പ്രദര്‍ശിപ്പിക്കല്‍

    • കട്ടിയുള്ള പ്രതലത്തില്‍ ഒട്ടിച്ച് സ്കൂള്‍ അസംബ്ലിയില്‍ പ്രകാശനം.

    • പല സ്ഥലങ്ങളിലായി സ്ഥാപിക്കല്‍

    • കുഞ്ഞെഴുത്ത് പുസ്തകത്തിലും അറിയിപ്പ് വാക്യം എഴുതണം.


പ്രവര്‍ത്തനം -രചനോത്സവം (ഋതികയുടെ കുഞ്ഞുടുപ്പ്- കുഞ്ഞെഴുത്ത് )

പഠനലക്ഷ്യങ്ങള്‍

  • കഥ സ്വന്തമായി വായിച്ച് കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന്

വിലയിരുത്തല്‍ പ്രവര്‍ത്തനം

സഹായം ആവശ്യമുള്ളവരൊഴികെയുള്ളവര്‍ വ്യക്തിഗതമായി വായിച്ച് കഥ എഴുതണം.

സഹായം ആവശ്യമുളളവരുമായി ടീച്ചര്‍ ഒത്തിരിക്കുന്നു

  • ഓരോ വരിയായി ഓരോരുത്തര്‍ വായിക്കണം ( സഹായം നല്‍കാം)

  • ഏതെല്ലാം തരം വേഷങ്ങളാണ് കുഞ്ഞുടുപ്പ് കണ്ടത്? ഉത്തരവാക്യങ്ങള്‍ കണ്ടെത്തി അടിവരയിടുക

  • കുഞ്ഞുടുപ്പിന്റെ വിഷമം കണ്ട് ആരെല്ലാമാണ് സഹായിച്ചത്? ഉത്തര വാക്കുകള്‍ക്ക് അടിയില്‍ വരയിടുക

  • മഴവില്ലും പൂക്കളും പൂമ്പാറ്റയും മഞ്ചാടിമുത്തുകളുമെല്ലാം കുഞ്ഞുടുപ്പിനെ അണിയിച്ചൊരുക്കിയപ്പോള്‍ ഋതിക എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

    • ഹായ് ചന്തമുളള കുഞ്ഞുടുപ്പ്

    • ഹായ് പൂക്കളുള്ള കുഞ്ഞുടുപ്പ്

    • ഹായ് മഴവില്ലിന്‍ നിറമുള്ള കുഞ്ഞുടുപ്പ്

    • ഹായ് മഞ്ചാടിമുത്തുള്ള കുഞ്ഞുടുപ്പ്

ഉത്തരവാക്യങ്ങള്‍ എല്ലാവരും എഴുതണം. മറ്റു കുട്ടികള്‍ സ്വന്തമായി എഴുതിയിട്ടുണ്ടാകും.

അവ പങ്കിടണം

ഘട്ടം രണ്ട്

വീട്ടില്‍ നിന്നും പുറപ്പെട്ട കുപ്പായമാണോ ഇപ്പോഴുള്ളത്? കുപ്പായത്തില്‍ നിറയെ പൂക്കളും പൂമ്പാറ്റുകളുമല്ലേ? ലോകത്താര്‍ക്കുമില്ലാത്ത കുപ്പായവുമായി ഋതിക.

പിന്നെ എന്തെല്ലാമാകും സംഭവിച്ചിരിക്കുക?

അത് കഥയായി എഴുതിക്കൊണ്ട് വരണേ?

ഒഴിവ് സമയം കുട്ടികള്‍ എഴുതട്ടെ.

കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ ടീച്ചറോട് അവരുടെ ആശയം പറഞ്ഞ ശേഷം സഹായത്തോടെ എഴുതട്ടെ.

………………………………………

319 ആരുടെ കുപ്പായം?- മൂന്നാം ദിവസം


ദിവസം

പ്രവര്‍ത്തനങ്ങള്‍


മൂന്ന്

  1. കുഞ്ഞുടുപ്പ് നിര്‍മ്മിക്കാം

  2. കുപ്പായപ്പാട്ട്

  3. സാങ്കല്പിക ഡയറി




പ്രവര്‍ത്തനം -കുഞ്ഞുടുപ്പ് നിര്‍മ്മിക്കാം

പഠനലക്ഷ്യങ്ങള്‍

  • പേപ്പര്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു

പ്രതീക്ഷിത സമയം : 30 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  • എല്ലാവരും പുസ്തകത്തിലെ കുഞ്ഞുടുപ്പിന്റെ ചിത്രം നിരീക്ഷിക്കുന്നു. എന്തു സാധനം കൊണ്ടാണ് ആ ഉടുപ്പ് നിര്‍മിച്ചതെന്ന് പറയാമോ?

  • കടലാസ് കൊണ്ട് ഉടുപ്പുണ്ടാക്കാനറിയാമോ?

  • A4പേപ്പറിന്റെ നാലിലൊന്ന് ഭാഗം നല്‍കുന്നു.

  • അത് വര്‍ക്ക് ബുക്കിലെ ഉടുപ്പിന്റെ മുകളില്‍ വെച്ച് ചിത്രത്തിന്റെ അതിരിലൂടെ വരയ്കുന്നു.

  • പകുതിക്ക് വലതുഭാഗം വരച്ചാല്‍മതി

  • എന്നിട്ട് പേപ്പര്‍ കുത്തനെ മടക്കി ആ വരയിലൂടെ മുറിക്കണം. വെട്ടാന്‍ സഹായിക്കാം. ( ഒന്നിച്ച് വെച്ച് വെട്ടാം)

  • ഓരോരുത്തര്‍ക്കും ഉടുപ്പ് കിട്ടിയാല്‍ അവര്‍ക്ക് അതില്‍ ഇഷ്ടമുള്ള നിറം നല്‍കാം. പടം വരയ്കാം

പ്രവര്‍ത്തനം -ഒത്തുപാടാം.

പഠനലക്ഷ്യങ്ങള്‍

കവിത താളത്തില്‍ ചൊല്ലി അവതരിപ്പിക്കുന്നു

പ്രതീക്ഷിത സമയം 10 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

കുപ്പായം വരച്ച് നിറം നല്‍കിയശേഷം എല്ലാവരും ഒത്തുപാടുന്നു

( വായ്താരി ബോര്‍ഡില്‍ എഴുതിയിടണം)

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ- തക

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ

എനിക്കുണ്ടൊരു കുപ്പായം

നിനക്കുണ്ടൊരു കുപ്പായം

പുള്ളിപ്പൂവുള്ള കുപ്പായം

എന്റെ കുപ്പായം

മിന്നുംമഞ്ഞ കുപ്പായം

നിന്റെ കുപ്പായം


തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ- തക

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ

എനിക്കുണ്ടൊരു കുപ്പായം

നിനക്കുണ്ടൊരു കുപ്പായം

കുങ്കുമച്ചോപ്പുള്ള കുപ്പായം

എന്റെ കുപ്പായം

നീലാമ്പല്‍ നിറമുള്ള കുപ്പായം

നിന്റെ കുപ്പായം


തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ- തക

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ

എനിക്കുണ്ടൊരു കുപ്പായം

നിനക്കുണ്ടൊരു കുപ്പായം

…………………………….

……………………………..

എന്തൊരു ചന്തം കുപ്പായം

നമ്മുടെ കുപ്പായം.

ആരും കൊതിക്കും കുപ്പായം

നമ്മുടെ കുപ്പായം

( കുട്ടികളുടെ ആശയവും കൂട്ടിച്ചേര്‍ക്കാം)

തുടര്‍ന്ന് വരികള്‍ കൂട്ടിച്ചേര്‍ത്ത് കുട്ടിപ്പാട്ട് പുസ്തകത്തില്‍ ചേര്‍ക്കാന്‍ നിര്‍ദേശിക്കണം

ചാര്‍ട്ടില്‍ പാട്ടിലെ വരികള്‍ എഴുതിയിടുന്നത് കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായകമാകും.

അവരെക്കൊണ്ട് കണ്ടെത്തല്‍ വായന നടത്തിക്കാം.


പ്രവര്‍ത്തനം- സാങ്കല്പിക ഡയറി ( മൊഴിക്കിലുക്കം റിഹേഴ്സല്‍ ) (തനിച്ചെഴുത്ത്)

പഠനലക്ഷ്യങ്ങള്‍

  • കഥയിലെ കഥാപാത്രമായി സങ്കല്പിച്ച് ഡയറി എഴുത്തുന്നു

പ്രതീക്ഷിത സമയം രണ്ട് പിരീഡ്

പ്രക്രിയാവിശദാംശങ്ങള്‍

സാങ്കല്പിക ഡയറിയുടെ മാതൃക പരിചയപ്പെടുത്തുന്നു . സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നു.


ഋതിക അന്ന് വൈകിട്ട് അമ്മയുടെ അടുത്തെത്തി
. അമ്മ ചോദിച്ചു. മോളെ ഡയറി എഴുതണ്ടേ?

വേണം

എന്തെല്ലാം കാര്യങ്ങളാണ് എഴുതുക? ഒന്നു പറയാമോ?

  • ഓരോരുത്തരും ഓരോ കാര്യം വീതം പറയണം

  • ഋതികയായി സങ്കല്പിച്ചാണ് പറയേണ്ടത്

ടീച്ചര്‍ക്ക് ഉദാഹരണം പറയാം

  • ഞാനിന്ന് വൈകിട്ട് കടല്‍ക്കരയില്‍ പോയി.

കുട്ടികളെല്ലാവരും പറഞ്ഞ ശേഷം

പാഠപ്പുസ്തകം പേജ് 144നോക്കാന്‍ പറയുന്നു. അതിലെ ചിത്രം കണ്ടോ ? അക്കാര്യം പറഞ്ഞവരാരാണ്?

ഇന്നത്തെ ഡയറിയിലെ ചിത്രം അതാണ്. സോഫിയേച്ചിയും ഋതികയും തമ്മിലുള്ള സംഭാഷണം കൂടി എഴുതണം. അവര്‍ പോകുന്ന കടയുടെ പേര് എഴുതിയത് വായിക്കണേ

വ്യക്തിഗതമായി എഴുതുന്നു

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍

ടീച്ചര്‍ അവരെ അടുത്ത് വിളിക്കുന്നു

ഓരോ വാക്യമായി പറയിക്കുന്നു

അത് എല്ലാവരും എഴുതുന്നു. സംശയമുളള അക്ഷരം പിന്തുണബുക്കില്‍ തെളിവെടുത്തെഴുതാനായി ( ആ അക്ഷരം വരുന്ന മറ്റൊരു വാക്ക്ഃ എഴുതിക്കാണിക്കുന്നു. അക്ഷരം കണ്ടെത്തുന്നു എഴുതുന്നു. കുറുവാക്യങ്ങള്‍ മതി.

സാധ്യതാ വാക്യങ്ങള്‍ ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍)

  1. ഞാനിന്ന് കടല്‍ക്കരയില്‍ പോയി

  2. സോഫിയേച്ചിയെ കണ്ടു

  3. മീന്‍ ഹോട്ടലില്‍ വിറ്റു

  4. സോഫിയേച്ചിയെ സഹായിച്ചു

  5. ഞങ്ങള്‍ ഔഷധശാലയില്‍ പോയി

  6. മരുന്ന് വാങ്ങി

  7. അമ്മ എനിക്ക് പുത്തനുടുപ്പ് തന്നു

  8. ഞാനത് ജിയക്ക് കൊടുത്തു

  9. ഉടുപ്പ് എന്നോട് റ്റാറ്റ പറഞ്ഞു

  10. ഞാനും കൈവീശി

എഴുതിയ ശേഷം കൂട്ടുവായന 20 മിനിറ്റ്

  • തുടര്‍ന്ന് പഠനക്കൂട്ടങ്ങളായി ഇരുന്ന് ഓരോരുത്തരും സാങ്കല്പിക ഡയറി വായിക്കുന്നു. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരും പഠനക്കൂട്ടത്തിന്റെ ഭാഗമാകണം

  • വായന കഴിഞ്ഞ് പരസ്പരം വിലയിരുത്തണം

  • ആരൊക്കെ എഴുതിയത് നന്നായിട്ടുണ്ട്

  • ഇനിയും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടോ?

എഡിറ്റിംഗ് 20 മിനിറ്റ്

  • തുടര്‍ന്ന് എഴുതിയത് പരിശോധിച്ച് എഡിറ്റിംഗ് നടത്തണം.

  • നറുക്ക് കിട്ടുന്നവര്‍ ക്ലാസില്‍ ഡയറി വായിക്കണം.

  • ടീച്ചര്‍ക്കും ഡയറി അവതരിപ്പിക്കാം.



Monday, February 9, 2026

318 ആരുടെ കുപ്പായം (രണ്ടാം ദിവസം)

രണ്ട്

  1. ഒത്തിരി ഇഷ്ടം

  1. ഋതികയുടെ ഒരു ദിവസം

, , സ്ത്ര


പഠനലക്ഷ്യങ്ങള്‍

  • കഥ സ്വന്തമായി വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിപ്പറയുന്നു.

  • അക്ഷരങ്ങള്‍ ഘടനപാലിച്ച് എഴുതുന്നു.

പ്രതീക്ഷിത സമയം മൂന്ന് പിരീഡ്

പ്രക്രിയാവിശദാംശങ്ങള്‍

ആശയഗ്രഹണവായനയ്ക് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനം. അതിനാല്‍ത്തന്നെ വ്യക്തിഗത വായനയ്കും പഠനക്കൂട്ട വായനയ്കും അവസരം ഉണ്ടാകണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായ വായനയും

     

പാഠാവതരണം 5 മിനിറ്റ്

പെരുന്നാളിന് അമ്മ ഋതികയ്ക് ഒരു പുതിയ കുപ്പായം കൊടുത്തു. അവള്‍ ആ കുപ്പായവുമായി വേഗം നടന്നു.

പുത്തനുടുപ്പ് ചോദിച്ചു."എന്താ തിടുക്കം?”

"നിന്നെ ഒരിടത്തെത്തിക്കാനാ.” ഋതിക പറഞ്ഞു

"അതെന്താ എന്നെ ഇഷ്ടമായില്ലേ?” ഉടുപ്പ് ചോദിച്ചു. "ഒത്തിരി ഇഷ്ടം അതുകൊണ്ടാ?”

ഋതിക എവിടേക്കാകും ഉടുപ്പ് കൊണ്ടുപോകുന്നത്?

കുട്ടികളുടെ പ്രതികരണങ്ങള്‍?

പേരെഴുതാം 10 മിനിറ്റ്

നിങ്ങള്‍ക്ക് ഋതികയെ കാണണ്ടേ? പാഠപ്പുസ്തകം എടുക്കൂ. എല്ലാവരും പാഠപ്പുസ്തകം എടുക്കുന്നു. പേജ് 140, 141 നോക്കൂ. ഋതികയെ കണ്ടോ?

  • ഋതികയുടെ ചിത്രത്തിനടുത്ത് പേരെഴുതാം

  • ടീച്ചര്‍ ഋ വടിവോടെ ഘടനപാലിച്ച് എഴുതുന്നു. ഋതിക എന്ന് ഒന്നുകൂടി എഴുതുന്നു. കുട്ടികള്‍ പാഠപ്പുസ്തകത്തിലെ ചിത്രത്തിനടുത്ത് ഋതിക എന്ന് എഴുതുന്നു. പിന്തുണ നടത്തം. ശരിയായി എല്ലാവരും എഴുതി എന്ന് ഉറപ്പുവരുത്തുന്നു.

ആശയഗ്രഹണവായന 20 മിനിറ്റ്

  1. ചിത്രത്തില്‍ മറ്റൊരാളുണ്ടല്ലോ? അതാരാവും? ഋതികയുടെ അമ്മയാണോ? അതോ മറ്റുവല്ലവരും?

  2. എന്തിനായിരിക്കും അവള്‍ മീനുമായി പോകുന്നത്?

കുട്ടികളുടെ പ്രതികരണങ്ങള്‍

ആദ്യത്തെ പത്ത് വരികള്‍ വായിച്ചാല്‍ ഉത്തരം കിട്ടും.

  • തനിയെ വായിച്ച് കണ്ടെത്തൂ.

  • വ്യക്തിഗത വായന

  • ഉത്തരം കിട്ടിയവര്‍ ഉത്തരം വരുന്ന വാക്കിന് അടിയില്‍ വരയിടണം

  • തുടര്‍ന്ന് ഉത്തരം വായിക്കുന്നു. ( രണ്ടോ മൂന്നോ പേര്‍)

  • ആദ്യത്തെ പത്ത് വരികള്‍ ഓരോ പഠനക്കൂട്ടവും വായിച്ച് ഉത്തരം ശരിയാണോ എന്ന് പരിശോധിക്കുന്നു.

  • ടീച്ചറുടെ വായന.

  • ഉത്തരം തെറ്റിപ്പോയവരുടെ പ്രതികരണം.

ചങ്ങല വായന 10 മിനിറ്റ്

  • ഓരോരുത്തരായി ഓരോ വരി വീതം

  • എല്ലാ പഠനക്കൂട്ടത്തിലുള്ളവരും വായിച്ചു എന്ന് ഉറപ്പുവരുത്തണം.

  • സംയുക്തവായന- ടീച്ചര്‍ വായിക്കുന്നതിന്റെ ബാക്കി നിര്‍ദേശിക്കുന്നവര്‍ വായിക്കുന്ന രീതി.

പൂരിപ്പിക്കാമോ? 10 മിനിറ്റ്

  • വരുന്ന വഴി സോഫിയേച്ചി………..ശാലയില്‍ കയറി മരുന്നു വാങ്ങി

  • പുസ്തകം നോക്കാതെ ഉത്തരം പറയാനാണ് ആവശ്യപ്പെടേണ്ടത്. കുട്ടികളുടെ പ്രതികരണത്തിന് ശേഷം പുസ്തകത്തില്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് സന്നദ്ധതയുള്ളവര്‍ വായിക്കട്ടെ,

  • ടീച്ചര്‍ ബോര്‍‍ഡില്‍ നാല് വാക്കുകളും എഴുതണം. ഔ എഴുതുന്ന വിധം പരിചയപ്പെടുത്തണം. തുടര്‍ന്ന് കുട്ടികള്‍ ഔഷധശാല എന്ന് പൂരിപ്പിക്കട്ടെ.

വായിക്കാം കണ്ടെത്താം. 30 മിനിറ്റ്

  • ഋതിക ഉടുപ്പുമായി എന്തിനാണ് പോയതെന്ന് ഇത്രയും വായിച്ചിട്ടും മനസ്സിലായില്ലല്ലോ? ബാക്കി വായിച്ച് കണ്ടെത്തണം. പൂരിപ്പിക്കാനുള്ളത് പൂരിപ്പിക്കുകയും വേണം

  • പഠനക്കൂട്ടത്തില്‍ വായന. ഓരോരുത്തര്‍ക്കും വായിക്കാന്‍ ഗ്രൂപ്പില്‍ അവസരം കിട്ടുന്നു എന്ന് ഉറപ്പാക്കണം

  • പരസ്പരം ആലോചിച്ചും സഹകരിച്ചും പൂരിപ്പിക്കണം.

  • പൂരിപ്പിച്ച് എഴുതിയത് പങ്കുവക്കുന്നു.

  • ക്ലാസില്‍ പൊതുവായി പഠനക്കൂട്ടത്തിന്റെ പ്രതിനിധികള്‍ പാഠം വായിക്കുന്നു,

  • എല്ലാ പഠനക്കൂട്ടങ്ങള്‍ക്കും അവസരം ലഭിക്കണം.

ടീച്ചറുടെ വിലയിരുത്തല്‍ നടത്തം

  • ഋതിക എന്ന് ഓരോ പഠനക്കൂട്ടത്തിലെയും എല്ലാവരും ഘടനപാലിച്ച് എഴുതിയിട്ടുണ്ട്

  • ഇഷ്ടം എന്ന് തെറ്റുകൂടാതെ പൂരിപ്പിച്ചിട്ടുണ്ട്

  • അവള്‍/ ഋതിക എന്നെഴുതി വാക്യം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

  • കൈ എന്ന് എഴുതിയിട്ടുണ്ട്

ചങ്ങല വായന 10 മിനിറ്റ്

  • തുടര്‍ന്ന് ഓരോ പഠനക്കൂട്ടവും പാഠഭാഗം വായിക്കുന്നു. ഒരു പഠനക്കൂട്ടം വായിച്ചു നിറുത്തുന്നതിന്റെ തുടര്‍ച്ചയാണ് അടുത്ത പഠനക്കൂട്ടം വായിക്കേണ്ടത്.

ചോദ്യനിര്‍മ്മാണം 25 മിനിറ്റ്

  • ഓരോ പഠനക്കൂട്ടവും അവര്‍ വായിച്ച ഭാഗത്തെ ആസ്പദമാക്കി രണ്ട് ചോദ്യങ്ങള്‍ തയ്യാറാക്കണം.

  • പഠനക്കൂട്ടത്തിലെ എല്ലാവരും ചോദ്യം എഴുതിയിരിക്കണം

പഠനക്കൂട്ടങ്ങള്‍ തമ്മില്‍ ചോദ്യോത്തരപ്പയറ്റ് നടത്തുന്നു

ടീച്ചറുടെ വക ( ഭാഷാപരം)

  • ധൃ, ത്സ്യ, സ്നേ, വൃ, ഷ്ട, ബ്ദ, ന്ധ്യ എന്നീ അക്ഷരങ്ങള്‍ ബോര്‍ഡിലെഴുതുന്നു. ഈ അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ കണ്ടെത്തി വട്ടം വരയ്കണം. വേഗം കണ്ടെത്തുന്നതാര്?

  • കണ്ടെത്തലുകള്‍ പങ്കിടുന്നു. കണ്ടെത്താത്തവരെ പരസ്പരം സഹായിക്കുന്നു.

ടീച്ചറുടെ വക ( മനോഭാവപരം)

  • അമ്മ നല്‍കി പുത്തനുടുപ്പ് ജിയക്ക് നല്‍കിയ ഋതിക ചെയ്തതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?

  • വീട്ടില്‍ തിരികെ എത്തിയ ഋതികയോട് അമ്മ എന്താകും പറയുക?

  • സോഫിയേച്ചിയെ സഹായിച്ചത് നല്ല കാര്യമാണോ?

ഇഷ്ടപ്പെട്ട ഭാഗം 10 മിനിറ്റ്

  • വ്യക്തിഗതമായി ചെയ്യുന്നു

  • പങ്കിടുന്നു. ഓരോരുത്തരും ഇഷ്ടപ്പെടാനുള്ള കാരണം പറയുന്നു.

ഞാന്‍ എന്നെപ്പറ്റി

  • തനിച്ച് വായിച്ച് പൂരിപ്പിക്കണം.

  • വായിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് പിന്തുണ

  • രണ്ട് നേരം പല്ല് വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യണം

  • കൈ കഴുകുന്ന രീതി പരിചയപ്പെടുത്തണം

     കക്കൂസില്‍ പോയശേഷം കൈ സോപ്പിട്ട് കഴുകുന്നതെന്തിന് എന്ന് ചര്‍ച്ച ചെയ്യണം.