ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 16, 2025

242. ആസൂത്രണക്കുറിപ്പ് രണ്ട്- പിന്നേം പിന്നേം ചെറുതായി

യൂണിറ്റ് ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്: ആതിര എസ് വി ,  

മാടമ്പിൽ ജി. യു.പി.എസ്,

കണ്ടല്ലൂർ, കായംകുളം

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.

  • കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം – 40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. തനിയെ എഴുതിയവര്‍ക്ക് അവസരം

  2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം

  3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം (സംയുക്തവായന)

  4. തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.

ദേവ വൃദ്ധ എഴുതിയ ഒരു ഡയറി നമുക്ക് വായിച്ചാലോ?

ഇന്ന് അമ്മ എനിക്ക് മുളകുവട ഉണ്ടാക്കി തന്നു.

മുളകുവട നല്ല എരിവ് ആയിരുന്നു.

എന്നാലും നല്ല രുചിയായിരുന്നു.

ഞാൻ കഴിച്ചു.

അച്ഛൻ വന്നപ്പോൾ എനിക്ക് മാമ്പഴം വാങ്ങിക്കൊണ്ടുവന്നു.

മാമ്പഴം നല്ല മധുരം ആയിരുന്നു.

  • ഈ ഡയറിക്ക് പറ്റിയ ചിത്രം എന്തായിരിക്കും? ഒന്നോ രണ്ടോ പേര്‍ക്ക് ബോര്‍ഡില്‍ വരയ്കാം. വരച്ച ശേഷം ദേവ വൃദ്ധ വരച്ച ചിത്രം കാണിക്കുന്നു

  • എ എന്ന അക്ഷരം വരുന്ന വാക്ക് അഭിനന്ദ് കണ്ടെത്തി വായിക്കുക.

  • മ്പ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (നിവേദ്യ)

  • ച്ഛ എന്ന അക്ഷരം വരുന്ന വാക്ക് തേജസ്സ് വായിക്കുക.

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

വായനപാഠം വായിക്കൽ 5 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.

  • ( വീഡിയോ)

വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്

  • ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മുന്‍കൂട്ടി ലഭിച്ച കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു. ( വീഡിയോ)

  • പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു

പിരീഡ് രണ്ട്

പ്രവർത്തനം ഹായ് പാലപ്പം (വായന)

പഠന ലക്ഷ്യം

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ’ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

സമയം 30 മിനിട്ട്

പ്രക്രിയാവിശദാംശങ്ങൾ ‍

കണ്ടെത്തൽ ‍ വായന (വാക്യം കണ്ടെത്തൽ )

  • പാലപ്പം വിളിക്കുന്ന വാക്യം വായിക്കാമോ? (ഹായ് ഷൈനീ) പഠനക്കൂട്ടം ഒന്ന്

  • ഷൈനി മറുപടി പറഞ്ഞ വാക്യം എത്രാമതാണ് ? പഠനക്കൂട്ടം രണ്ട്

  • പാലപ്പത്തിനെ തൊട്ടു നോക്കിയപ്പോൾ എങ്ങനെയായിരുന്നു എന്ന് പറയുന്ന വാക്യം വായിക്കാമോ? കടലാസ് വടികൊണ്ട് ചാർട്ടിൽ തൊട്ട് വായിക്കുന്നു പഠനക്കൂട്ടം മൂന്ന്

  • പാലപ്പത്തിൻ്റെ നിറത്തെ കുറിച്ച് പറയുന്ന വാക്യം വായിക്കാമോ? പഠനക്കൂട്ടം നാല്

വാക്ക് കണ്ടെത്തൽ

  • പാലപ്പം എങ്ങനെയാണ് വിളിച്ചത്? പഠനക്കൂട്ടം മൂന്ന്

  • ഷൈനി എന്താണ് മറുപടി പറഞ്ഞത്? പഠനക്കൂട്ടം ഒന്ന്

  • ആരാണ് വിളിച്ചത്? പഠനക്കൂട്ടം രണ്ട്

അക്ഷരം കണ്ടെത്തൽ ‍ വായന

  • ഹ എന്ന് എത്ര തവണ എഴുതിയി'ട്ടുണ്ട്‌? പഠനക്കൂട്ടം നാല്

  • താനാരം പാട്ടില്‍ ഹ യുടെ അടിയില്‍ വരയിടുക? ( പലഹാരപ്പാട്ട് -2, പലഹാരക്കട, ഹല്‍വകളുണ്ട്, ഹല്‍വയ്ക് ) അഭിനന്ദ്,നിവേദ്യ, തേജസ്സ് എന്നിവര്‍ വരയിട്ടത് വിലയിരുത്തുന്നു.

ക്രമത്തിൽ വായന,

  • പഠനക്കൂട്ടം മൂന്ന്

ക്രമരഹിത വായന,

  • പഠനക്കൂട്ടം രണ്ട്

ചങ്ങല വായന

  • പഠനക്കൂട്ടം ഒന്ന്

ഭാവാത്മക വായന

  • പഠനക്കൂട്ടം നാല്

വിലയിരുത്തൽ

  • നിർദ്ദേശിച്ച വാക്യങ്ങൾ കണ്ടെത്തി വായിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?

  • നിർദ്ദേശിച്ച വാക്കുകൾ കണ്ടെത്തി വായിക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?

  • ഹ തിരിച്ചറിഞ്ഞ് വായിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?

ക്ലാസ് എ‍ഡിറ്റിംഗ്

പിരീഡ് മൂന്ന്

പ്രവർത്തനം: ഉറുമ്പിൻ്റെ കിനാവ് . എഴുത്ത് ( സചിത്രപുസ്തകം പേജ് 40, 41)

പഠനലക്ഷ്യങ്ങൾ ‍:

  • മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  • സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു

സമയം: 30 മിനിട്ട്

കരുതേണ്ട സാമഗ്രികൾ

ഊന്നൽ നൽകുന്ന ചിഹ്നം - ഐ യുടെ ചിഹ്നം

ഊന്നല്‍ നല്‍കുന്ന അക്ഷരം - ഉ

പ്രക്രിയാവിശദാംശങ്ങള്‍

ഷൈനി പാലപ്പവും കൈയിലെടുത്ത് ഇരിക്കുകയാണ്. ഇനി എന്തായിരിക്കും സംഭവിക്കുക? ഷൈനി എന്തു ചെയ്തിരിക്കും?

കുട്ടികൾ പറയുന്നത് ചാർട്ടിൽ എഴുതുന്നു.

  • ഷൈനി തിന്നു

  • ഷൈനി കൈ കഴുകി

  • ഷൈനി ..........

  • ഷൈനി..........

(ഷൈനി എന്ന വാക്കിലെ അക്ഷരങ്ങൾക്ക് സ്വാഭാവിക ആവർത്തനം)

എന്നാൽ ഇതൊന്നുമല്ല സംഭവിച്ചത്. പിന്നെയോ?  നമ്മുടെ ഷൈനിക്ക് ഒരു സ്വഭാവം ഉണ്ട്. എന്താണെന്നോ ?.എന്ത് സാധനം കഴിക്കാന്‍ കിട്ടിയാലും നമ്മുടെ ഷൈനി……... .

  • ഷൈനി ഒറ്റക്ക് തിന്നില്ല.

നിശ്ശബ്ദമായി  ബോർഡിൽ എഴുതുന്നു.

എന്താ എഴുതിയത്? മൂന്നു വാക്കുകളും വായിക്കാനറിയാവുന്നവര്‍ കൈ പൊക്കുക. രണ്ടു വാക്കുകള്‍? ഒരുവാക്ക്? ഒന്നാമത്തേത്? രണ്ടാം വാക്ക്? മൂന്നാം വാക്ക്?

ഒറ്റയ്ക് തിന്നാതെ ഷൈനി അത് കൂട്ടുകാര്‍ക്കൊക്കെ കൊടുക്കും. ആരൊക്കെയാകും കൂട്ടുകാര്‍?

  • പാഠത്തിലെ ആദ്യ രണ്ട് പേജുകൾ ചിത്രവായന നടത്തുന്നു. സ്വതന്ത്ര പ്രതികരണം.

  • ഇവരെയൊക്കെ കാണാൻ ഷൈനി  ഷൈനി  മുറ്റത്ത് എത്തണം. ഷൈനിയുടെ സൈക്കിള്‍ പടിയില്‍ കൂടി ഇറങ്ങുമോ? ഇറങ്ങാൻ എന്തായിരിക്കും അവിടെ ഉള്ളത്? പേജ്46 നോക്കി കണ്ടെത്തൂ (ഉൾച്ചേക്കലിൻ്റെ മനോഭാവം സൃഷ്ടിക്കപ്പെടണം. ചർച്ചയിലൂടെ  ഇത്തരത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇഷ്ടാനുസരണം യന്ത്രസഹായത്തോടെ സഞ്ചരിക്കാൻ കെട്ടിടങ്ങളുടെ ഭൗതികസാഹചര്യങ്ങൾ എങ്ങനെയൊക്കെ ആകേണ്ടതുണ്ട് എന്നതിൽ ധാരണ  എത്തണം)

പാലപ്പവുമായി ഷൈനി തന്റെ സൈക്കിൾ ഉരുട്ടി ഉരുട്ടി ഇറങ്ങി.  ഷൈനി എവിടേക്കാ ഇറങ്ങിയത്?.

ഷൈനി മുറ്റത്തേക്ക് ഇറങ്ങി

ടീച്ചറുടെ ചാർട്ടെഴുത്ത്

  • ഷൈനിയുടെ പേരു മാത്രം എഴുതി ബാക്കി പൂരിപ്പിക്കാനായി ഇടുന്നു ഷൈനി …….. ………

ബോര്‍ഡെഴുത്ത്

  • ഷൈനി എന്ന് വീണ്ടും ബോർഡിൽ ഘടന പറഞ്ഞ് എഴുതുന്നു. ഷൈ എന്ന് വേറിട്ടും എഴുതുന്നു.

തെളിവെടുത്ത് തനിച്ചെഴുത്ത്

കുട്ടികൾ സചിത്ര പ്രവർത്തനപുസ്തകത്തിൽ  (പേജ് 41) എന്ന് തെളിവെടുത്തെഴുന്നു

സഹായ സൂചനകൾ നൽകുന്നു.

  • റ്റ , ത്ത-പിറന്നാള്‍ സമ്മാനത്തില്‍ അറ്റത്ത് എന്ന വാക്കുണ്ട്

  • ഇ -ഇലയുടെ അടിയില്‍ 

  • ങ്ങ -എങ്ങനെയെങ്ങനെ  മുന്‍ പേജില്‍

  • ചാർട്ട്, മുൻ പാഠങ്ങൾ നോക്കാൻ പ്രേരിപ്പിക്കാം.

പിന്തുണ നടത്തം

അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ക്ക് കൂടുതല്‍ പിന്തുണ

അംഗീകാര മുദ്രനൽകൽ

ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്, ശരി നൽകൽ

പാഠരൂപീകരണം

ഭാവാത്മകമായി രംഗപ്രതീതി ഉണ്ടാകും വിധം അവതരിപ്പിക്കുന്നു.

പെട്ടെന്ന്

“ഷൈനീ….”

ആരാ?! ഷൈനി ചുറ്റും നോക്കി. ആരോ ഒളിച്ചിരുന്ന് വിളിക്കുകയാ. ഷൈനി നോക്കി. സൈക്കിളും ചുറ്റും നോക്കി. ആരുമില്ല. കാറ്റടിച്ചു. ഇലകൾ ഇളകി.

ഷൈനി അങ്ങോട്ടു നോക്കി. അതാ ഒരാൾ ഇലയുടെ അറ്റത്ത്. ആറു കാലുകൾ കാണുന്നുണ്ട് .ബാക്കി ഇലകൾ കൊണ്ട് മറഞ്ഞിരിക്കുകയാ.

ആളെ ഷൈനിക്ക് പിടി കിട്ടി. ഷൈനി പറഞ്ഞു ആളെ ഞാന്‍ കണ്ടു പുറത്തു വാ. അപ്പോള്‍ അത് ഇലയുടെ പുറത്തേക്ക് വന്നു. ആറ് കാലുകളുണ്ട്.

ആരായിരിക്കും വന്നത്?? സ്വതന്ത്ര പ്രതികരണം.

ലേഖന പ്രക്രിയ

ഉറുമ്പ് വന്നു

ചാര്‍ട്ടെഴുത്ത്

  • ഉ……. …….

ബോര്‍ഡെഴുത്ത്

  • ഉ…… …….ഘടനപറഞ്ഞ് എഴുതുന്നു

തനിച്ചെഴുത്ത്

  • സചിത്രപുസ്തകത്തില്‍ എല്ലാവരും തനിച്ചെഴുതുന്നു.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരുടെ എഴുത്ത് പരിശോധിച്ച് തെളിവ് ആവശ്യമെങ്കില്‍ നല്‍കുന്നു

ബോര്‍ഡില്‍ കുട്ടിയെഴുത്ത്

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ ബോര്‍ഡില്‍ ഉറുമ്പ് വന്നു എന്നെഴുതുന്നു

ടീച്ചറെഴുത്ത്

  • ടീച്ചറ്‍ പൂരിപ്പിച്ചെഴുതിയതുമായി അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ അവരെഴുതിയത് പൊരുത്തപ്പെടുത്തുന്നു. മറ്റുള്ളവരും പൊരുത്തപ്പെടുത്തുന്നു

പാഠരൂപീകരണം

പാലപ്പം കണ്ടപ്പോൾ  നെയ്യുറുമ്പിന് കൊതിയായി. ഉറുമ്പ് മെല്ലെ പുറത്തേക്കു വന്നു.

ചിത്രം നോക്കൂ. സചിത്ര പ്രവർത്തനപുസ്തകം പേജ് 41

  • ഉറുമ്പിനും ഷൈനിക്കും നിറം കൊടുക്കണേ.  

  • നിറം കൊടുക്കുന്നു

  • അംഗീകാരമുദ്ര നൽകുന്നു.

ഷൈനിയെ കണ്ടതും ഉറുമ്പ് വിളിച്ചു. ഒരാളെ ആദ്യം കാണുമ്പോൾ എങ്ങനെയാ വിളിക്കുന്നത്?

ഹായ് ഷൈനീ 

ടീച്ചറുടെ ചാര്‍ട്ടെഴുത്ത് .

  • ........... ഷൈനി 

  • ഹായ് എന്ന് കൂട്ടുകാർക്ക് എഴുതാനറിയാം

തനിച്ചെഴുത്ത്

  • സചിത്ര പ്രവർത്തന പുസ്തകത്തിൽ തെളിവെടുത്തെഴുതുന്നു.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരെ പഠനക്കൂട്ടം സഹായിക്കുന്നുവെന്ന് ഉറപ്പാക്കുന്നു

പിന്തുണാ നടത്തം

  • സഹായസൂചനകള്‍ നല്‍കുന്നു .

അംഗീകാരം നൽകൽ.

ടീച്ചറെഴുത്ത്.  പൊരുത്തപ്പെടുത്തിയെഴുത്ത്’. ശരി അടയാളം നൽകൽ.

പാഠരൂപീകരണം

ഉറുമ്പ് പറഞ്ഞു.ഷൈനീ... ഞാനിന്നലെ ഒരു കിനാവ് കണ്ടു.

"എന്താ കണ്ടത്?”

"ഷൈനി എനിക്ക് പാലപ്പം തരുന്നതാ കണ്ടത്"

ഷൈനി ചിരിച്ചു. പിന്നെ ഉറുമ്പ് മെല്ലെ ഒരു കാര്യം ചോദിച്ചു. ഉറുമ്പ് എന്തായിരിക്കും ഷൈനിയോട് ചോദിച്ചത്?

പാലപ്പം തരുമോ?

തനിച്ചെഴുത്ത്

സചിത്ര പ്രവർത്തന പുസ്തകത്തിൽ തനിച്ചെഴുത്ത്  

പിന്തുണാ നടത്തം. അംഗീകാരം നൽകൽ.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവരെ പഠനക്കൂട്ടം സഹായിക്കുന്നുവെന്ന് ഉറപ്പാക്കുന്നു

ബോര്‍ഡില്‍ കുട്ടിയെഴുത്ത്

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ ബോര്‍ഡില്‍ പാലപ്പം തരുമോ? എന്നെഴുതുന്നു

ടീച്ചറെഴുത്ത് . പൊരുത്തപ്പെടുത്തിയെഴുത്ത്,ശരി നൽകൽ.

പ്രതിദിന വായനപാഠം 

പ്രതീക്ഷിത ഉല്പന്നം: സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തൽ: 

  • ഐ  യുടെ ചിഹ്നം ഘടന പാലിച്ചെഴുതാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ ?

  • പിന്തുണബുക്ക്‌ ഉപയോഗപ്പെടുത്തിയോ?

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ക്ക് എത്രത്തോളം മുന്നേറാന്‍ കഴിഞ്ഞു?

പിരീഡ് നാല്

പ്രവർത്തനം: ഉറുമ്പിൻ്റെ കിനാവ്. വായന ( സചിത്രപുസ്തകം പേജ് 41)

പഠനലക്ഷ്യം :

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു. 

പ്രതീക്ഷിത സമയം : 30 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ : രൂപീകരിച്ച വരികള്‍ എഴുതിയ ചാര്‍ട്ട് ,കടലാസ്സു വടി 

പ്രക്രിയാവിശദാംശങ്ങള്‍

വാക്യം കണ്ടെത്തൽ വായന

  • ഷൈനി എവിടെ എത്തി എന്ന് പറയുന്ന വാക്യം വായിക്കാമോ? കഴിയുന്നവര്‍ കൈ ഉയര്‍ത്തുക. ബോര്‍ഡിനരികിലേക്ക്  വിളിച്ചു ചൂണ്ടിവായിപ്പിക്കുക. കൈ പൊക്കാത്തവരെയും വിളിച്ചു പിന്തുണ നല്‍കി വായിപ്പിക്കണം. പഠനക്കൂട്ടം മൂന്ന്

  • ഷൈനിയെ ഉറുമ്പ് വിളിക്കുന്ന വാക്യം വായിക്കാമോ? പഠനക്കൂട്ടം ഒന്ന്

  • ഷൈനിയോട് ഉറുമ്പ് എന്താണ് ചോദിച്ചതെന്ന് പറയുന്ന വാക്യം  വായിക്കാമോ? പഠനക്കൂട്ടം രണ്ട്

വാക്ക് കണ്ടെത്തല്‍ വായന 

  • ഷൈനിയോട് ഉറുമ്പ് എന്താണ് പറഞ്ഞത് ? പഠനക്കൂട്ടം മൂന്ന്

  • ഷൈനിയോട്  ഉറുമ്പ് എന്താണ് ചോദിച്ചത് ? പഠനക്കൂട്ടം നാല്

  • എത്ര പ്രാവശ്യം ഷൈനി എന്ന വാക്ക് വന്നിട്ടുണ്ട്​ പഠനക്കൂട്ടം മൂന്ന്

അക്ഷരം കണ്ടെത്തല്‍ വായന

  • ഹ എന്ന അക്ഷരത്തിൻ്റെ അടിയിൽ വരയ്ക്കാമോ? എല്ലാവരും പ്രവര്‍ത്തനപുസ്തകത്തില്‍  പേജ് 41  ല്‍ ഹ എന്ന അക്ഷരത്തിൻ്റെ അടിയിൽ വരയ്ക്കുന്നു. പഠനക്കൂട്ടം രണ്ട്

  • ഒ എന്ന അക്ഷരം ഏതെല്ലാം വാക്കുകളില്‍ വരുന്നുണ്ട്. പഠനക്കൂട്ടം ഒന്ന്

ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തല്‍ വായന

  • ഷൈ എന്ന അക്ഷരത്തിന്റെ അടിയില്‍ വരയ്ക്കാമോ? അഭിനന്ദ്,

  • മോ ഏത് വാക്കില്‍ കണ്ടെത്തൂ- നിവേദ്യ,

  • നീ  എന്ന് എവിടെ​? -തേജസ്സ്

ക്രമത്തിൽ വായന,

  • പഠനക്കൂട്ടം മൂന്ന്

ക്രമരഹിത വായന,

  • പഠനക്കൂട്ടം രണ്ട്

ചങ്ങല വായന

  • പഠനക്കൂട്ടം ഒന്ന്

ഭാവാത്മക വായന

  • പഠനക്കൂട്ടം നാല്

പാലപ്പം ചോദിച്ച ഉറുമ്പിനോട്‌ ഷൈനി എന്താണ് പറഞ്ഞതെന്നും ഉറുമ്പ്‌ പറഞ്ഞ മറുപടിയും  

സചിത്ര പ്രവർത്തന പുസ്തകം പേജ് 41 ല്‍ ഉണ്ട്. കണ്ടെത്തി വായിക്കാമോ?

സന്നദ്ധവായന

  • സ്വയം സന്നദ്ധരായി വരുന്നവര്‍ വായിക്കുന്നു

സഹായ വായന.

  • അഭിനന്ദ്, നിവേദ്യ, തേജസ്സ് എന്നിവര്‍ കുട്ടിടീച്ചറിന്റെ സഹായത്തോടെ ക്ലാസില്‍ വായിക്കുന്നു

പ്രതീക്ഷിത ഉല്പന്നം - കുട്ടികൾ വായിക്കുന്ന വീഡിയോ

വിലയിരുത്തൽ: 

  • ഹ, ഐ  യുടെ ചിഹ്നം  എന്നിവയുടെ ഘടന പാലിച്ചെഴുതാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?

  • ഹ, ഐ എന്നിവ  തിരിച്ചറിഞ്ഞു വായിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ ?

  • ഭാവത്മകവായന ഫലപ്രദമാക്കാന്‍ എന്ത് പിന്തുണയാണ് നല്‍കിയത് ?


പ്രവർത്തനം: എഡിറ്റിംഗ്

പഠന ലക്ഷ്യം:

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്തെഴുതുന്നതിനുംഒറ്റയ്ക്കും കൂട്ടായിമുതിർന്നവരുടെ സഹായത്തോടെയും രചനകൾ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിന് കഴിയുന്നു.

സമയം: 30 മിനുട്ട്

കരുതേണ്ട സാമഗ്രികൾ :ചോക്കുകൾ

പ്രക്രിയാവിശദാംശങ്ങളൾ ‍:

എല്ലാവർക്കും മുറി ചോക്കുകൾ നൽകുന്നു.

ബോർഡിൽ ഇന്ന് പഠിപ്പിച്ചതിൽ ഒരു വാക്യം എഴുതണം.

ഒരു പഠനക്കൂട്ടം നിര്‍ദേശിക്കുന്ന വാക്യം മറ്റൊരു പഠനക്കൂട്ടം എഴുതണം

  1. ഷൈനി മുറ്റത്തേക്ക് ഇറങ്ങി

  2. ഉറുമ്പ് വന്നു

  3. ഹായ് ഷൈനീ

  4. പാലപ്പം തരുമോ?

എഴുതിയതിനു ശേഷം എഡിറ്റിങ്ങിനുള്ള സൂചകങ്ങൾ കുട്ടികൾ തന്നെ പറയുന്നു. എഡിറ്റിംഗ് നടത്തുന്നു.

പ്രതീക്ഷിത ഉല്പന്നം: - കുട്ടികൾസ്വന്തം രചനകൾ സ്വയം കണ്ടെത്തിയ സൂച കങ്ങൾക അനുസരിച്ച്ചെയ്യുന്ന വീഡിയോ.

വിലയിരുത്തൽ:

  • കുട്ടികൾക്ക് ഹ ഘടന പാലിച്ച് എഴുതാൻ കഴിയുന്നുണ്ടോ?

  • മുമ്പ് പഠിച്ച അക്ഷരങ്ങളിൽ ഏതെങ്കിലും ഘടന തെറ്റിച്ച് എഴുതിയിട്ടുണ്ടോ?

  • എന്ത് പിന്തുണയാണ് ഇനി വേണ്ടത്?

  • കുട്ടികളിൽ ആരൊക്കെ ഇനിയും വാക്കകലം പാലിച്ച് എഴുതാത്തവർ?

പാടിരസിക്കാം

  • ഇന്നലെ നല്‍കിയ പലഹാരപ്പാട്ടുകള്‍ പഠനക്കൂട്ടങ്ങള്‍ വന്ന് വായനക്കാര്‍ഡ് നോക്കി ചൊല്ലുന്നു

  • താനാരം താനാരം എല്ലാവരും പാടുന്നു

വായനപാഠം.

( ഹ, ഉ, ഐയുടെ ചിഹ്നം എന്നിവയ്ക് പരിഗണന)

കുട്ട കണ്ടു ഹായ്!

കുട്ട തുറന്നു ഹായ്! ഹായ്!

ഉണ്ണിയപ്പം ഹായ്! ഹായ്! ഹായ്!

ഉണ്ണികളെല്ലാം വന്നാട്ടേ

കൈ കഴുകി വന്നാട്ടേ

കൊതി തീരും വരെ തിന്നാട്ടേ

ഹായ്! ഹായ്! ഹായ്! ഹായ്!

ഉണ്ണിയപ്പം ഹായ്! ഹായ്! ഹായ്!

Wednesday, October 15, 2025

241. മിനു ടീച്ചറുടെ ഒന്നാം ക്ലാസിൽ ചിത്രകഥകൾ പിറന്നുകഴിഞ്ഞു

പുതിയതായി PSC നിയമനം ലഭിച്ച് അധ്യാപന രംഗത്ത് സർഗാത്മകമായി ഇടപെട്ട മിനു ജെറോമുമായി ( പി എം ജി എൽ പി സ്കൂൾ, സൗത്ത് ബാലഗ്രാം, സന്യാസിയോട,  ഇടുക്കി) ഒന്നഴക് അധ്യാപകകൂട്ടായ്മയ്ക്ക് വേണ്ടി സൈജടീച്ചറ്‍ നടത്തിയ അഭമുഖം  ( അനുബന്ധമായി ക്ലാസില്‍ രൂപപ്പെട്ട സചിത്രകഥകളും)

അധ്യാപക പരിശീലന കാലത്ത് വായിച്ചറിഞ്ഞ അറിവ് നിർമ്മാണ പ്രക്രിയയും ആശയാവതരണ രീതിയും പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ശക്തമായ ഉപാധികൾ എന്ന നിലയിലാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയും കൈപ്പുസ്തകവും താൻ ചേർത്തുപിടിക്കുന്നതെന്ന് മിനു ടീച്ചർ പറയുന്നു. കൃത്യമായ അക്കാദമിക തെളിച്ചത്തിൻ്റെയും ക്ലാസ് മുറി അനുഭവങ്ങളുടെയും ബലമുള്ള വാക്കുകളായിരുന്നു മിനു ടീച്ചറിൻ്റെത്. ഏവർക്കും സ്വീകരിക്കാൻ കഴിയുംവിധത്തിൽ ഒരു അക്കാദമികപ്രഭ ആ വാക്കുകളിൽ നിന്നും ജ്വലിക്കുന്നുണ്ടായിരുന്നു.

“സാധാരണ ഗതിയിൽ ഫീൽഡിൽ നിന്നുള്ള അധ്യാപകരുടെ അനുഭവങ്ങളും പ്രശ്നങ്ങളും ആശങ്കകളും പരിഗണിക്കപ്പെടാതെ പോകുന്നു എന്ന ചിന്തപലപ്പോഴും എന്നെ അലോസരപ്പെടുത്തിയിരുന്നു. ഈ വക കാര്യങ്ങൾക്കെല്ലാമുള്ള ഒരു മറുപടിയായിട്ടാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയും കൈപുസ്തകവും എനിക്ക് അനുഭവപ്പെടുന്നത്”.

ഒന്നഴക് അധ്യാപകകൂട്ടായ്മയ്ക്ക് വേണ്ടി സൈജടീച്ചറ്‍ മിനുടീച്ചറുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.


ഒന്നാം ക്ലാസ് കേരളപാഠാവലി നാലാമത്തെ യൂണിറ്റിൽ ഒന്നാം ക്ലാസുകാരൻ ആദിദേവ് എഴുതിയ ഒരു ചിത്രകഥ ഉൾപ്പെടുത്തിയിട്ടുണ്ട് . ആദിദേവിൻ്റെ ഭാഷയും വരയും ചിന്തയും ഒട്ടുംതന്നെ ഒഴിവാക്കപ്പെടാതെയാണ് ആ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ആറാമത്തെ യൂണിറ്റിൻ്റെ അവസാന ഭാഗത്താണ് കുട്ടി ചിത്രം നോക്കി കഥ എഴുതുന്നു എന്ന പഠനലക്ഷ്യത്തിലേക്കെത്തുന്നത്. പക്ഷേ ഇവിടെ നാലാമത്തെ യൂണിറ്റ് നടക്കുമ്പോൾ തന്നെ മിനു ടീച്ചറിൻ്റെ ക്ലാസ്സിൽ കുട്ടികൾ സ്വതന്ത്രമായി ചിത്രകഥകൾ രൂപപ്പെടുത്തുന്നു എന്ന വലിയൊരു പഠനലക്ഷ്യം നേടാൻ പ്രാപ്തരായിരിക്കുന്നു ! ഈ അഭിമാനനേട്ടത്തിലേക്കെത്തിയ സാഹചര്യം ഒന്നു വിശദമാക്കാമോ ?



ടീച്ചർ നമുക്ക് ആദ്യ യൂണിറ്റ് മുതൽ തന്നെ ചിത്രവായനയുടെ സാധ്യത പരിചയപ്പെടുത്തുന്നുണ്ടല്ലോ. അതുപോലെ കൈപുസ്തകത്തിലും ചിത്രവായന എങ്ങനെയാണ് കൃത്യമായി നടത്തേണ്ടത് എന്നുള്ള കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.  

  • ആദ്യ ജൂൺ മാസം മുതൽ തന്നെ ചിത്രപുസ്തകങ്ങൾ കുട്ടികൾക്ക് കൊടുത്തുവിടുകയും രക്ഷിതാക്കൾ അവർക്ക് വായിച്ചുകൊടുക്കുകയും ചെയ്തിരുന്നു.  
  • എൻ്റെ ക്ലാസിലെ കുട്ടികൾ ഈ കിനാവ് എന്ന കഥയും അതിലെ ചിത്രങ്ങളും നന്നായി നിരീക്ഷിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു. 
  •  അവർ ചിത്രങ്ങളെക്കുറിച്ച് മികവുകളും മാറ്റങ്ങളും ഇഷ്ടത്തോടെ പറയുന്നത് ഞാൻ ആസ്വദിച്ച് കേട്ടു.
  •  അതുപോലെ ചിത്രങ്ങൾ ഞങ്ങൾക്കും വരയ്ക്കാം എന്നവർ പറഞ്ഞു.  
  • നമ്മുടെ പുസ്തകം ശിശു പക്ഷമായതിൻ്റെ ഏറ്റവും വലിയ മികവായി ഞാനിതിനെ കാണുന്നു. ആ കുട്ടിയുടെ തന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതിലൂടെ മറ്റ് കുട്ടികൾക്ക് എഴുതാനും വരയ്ക്കാനുമുള്ള കൂടുതൽ ഊർജ്ജവും ആവേശവുമാണ് നൽകിയത്.


അഭിനന്ദനങ്ങൾ ടീച്ചർ ! ഇത്തരത്തിൽ അക്കാദമിക അവഗാഹമുള്ള മറുപടി സർഗാത്മക അധ്യാപകരുടെ അലങ്കാരമാണ്. പിന്നെ ടീച്ചറേ ക്ലാസ്സിൽ എത്ര കുട്ടികളാണ് ടീച്ചർ ഇത്തരത്തിൽ പൂർണ്ണമായി കഥ എഴുതിയത്? 


 

ക്ലാസിലെ നാലുകുട്ടികൾ പൂർണമായി കഥയെഴുതി.  അവർ അഞ്ചും ആറും ഫ്രെയിമുകളിലായി ചിത്രങ്ങളും വരച്ച് വാക്യങ്ങളും എഴുതി കഥ പൂർത്തിയാക്കി എന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു.  ക്ലാസ്സിലെ മറ്റ് കുട്ടികൾക്കും ഇതുവരെ പരിചയിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതാൻ കഴിയുന്നുണ്ട്. 

 
 

ശരി, ടീച്ചർ ക്ലാസ്സിൽ ഈ ചിത്രകഥയെഴുതാനായി ആമിയേയും കുരുവിയേയുമൊക്കെ എവിടെ നിന്നാണ് എടുത്തത്?


 

 ഞാൻ പ്രിൻ്റെറെസ്റ്റിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ട് അവർക്ക് 
കൊടുക്കുകയായിരുന്നു ചെയ്തത്. 

  •  ആമി എന്ന പേരൊക്കെ ഇട്ടത് കുട്ടികൾ തന്നെയാണ്.  
  • ആദ്യം അവർ ബുക്കിലാണ് എഴുതിയത്.
  •  പിന്നെ ഞാൻ A 4 പേപ്പർ കൊടുത്ത് അതിൽ ചെയ്യിക്കുകയായിരുന്നു.


 കുട്ടികളുടെ ചിന്തയും ഭാവനയും വികസിപ്പിക്കാൻ ടീച്ചർ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ക്ലാസ്സിൽ ചെയ്തിരുന്നോ? 

 

ഒന്ന്, രണ്ട് ക്ലാസിലെ ക്ലാസ്സിലെ കലോത്സവത്തിൽ കഥാകഥനം ഒരു ഇനമാണല്ലോ. അതിന് തൽസമയം ചിത്രം നോക്കി ഭാവനാത്മകമായി കഥ പറയുകയാണ് വേണ്ടത്. അത്തരം പരിശീലനങ്ങളും കുട്ടികളെ ഭാഷാപഠനത്തിന് സഹായിക്കുന്നുണ്ട്. എൻ്റെ എല്ലാ കുട്ടികൾക്കും ഹോം ലൈബ്രറി ഉണ്ട്. ‘വീട്ടിൽ ഒരു വായനക്കൂട്’ 

 വളരെ നല്ല ആശയമാണ് ടീച്ചർ. ഞങ്ങളുടെ ജില്ലയിൽ കലോത്സവത്തിന് കഥാകഥനത്തിന് കഥ നേരത്തെ പഠിച്ച് അവതരിപ്പിക്കുകയാണ് വേണ്ടത്. പക്ഷെ ഇടുക്കിയിലെ ഈ രീതി വളരെ നല്ലതായി തോന്നുന്നു.  

 മിനു ടീച്ചർ സ്വയം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അധ്യാപികയാണ് എന്നറിയുന്നതും ഏറെ സന്തോഷം; അഭിമാനം. സംയുക്ത ഡയറിയുടെ സാധ്യത ക്ലാസ്സിൽ എങ്ങനെയാണ് ടീച്ചർ ?

 

എൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും സംയുക്ത ഡയറി എഴുതും.  

പക്ഷെ സംയുക്ത ഡയറിയുടെ ഏറ്റവും പ്രധാനപ്പെട്ട മികവ് എല്ലാ രക്ഷിതാക്കളും ആദ്യഘട്ടത്തിൽ ഉൾക്കൊണ്ടിരുന്നില്ല എന്ന പ്രശ്നമുണ്ടായിരുന്നു. 

സ്വാഭാവികമായും ചോദ്യം ക്ലാസ് പി ടി എയെക്കുറിച്ച് തന്നെ. 

 

ക്ലാസ് പി ടി എ യിൽ നല്ല അനുഭവങ്ങൾ പ്രവർത്തനാധിഷ്ഠിതമായി നൽകാറുണ്ട്. എങ്കിലും രക്ഷിതാക്കൾ ഡയറി എഴുതിക്കൊടുത്ത് പകർത്തുന്ന രീതി തുടർന്നിരുന്നു. ക്ലാസ്സ് പി ടി എ യിൽ ഡെമൺസ്ട്രേഷൻ നടത്തുകയും കഴിഞ്ഞവർഷത്തെ ഒന്നാംക്ലാസ്സിലെ സംയുക്ത ഡയറികൾ പരിചയപ്പെടുത്തുകയും മുൻവർഷത്തെ രക്ഷിതാക്കളെക്കൊണ്ട് സംസാരിപ്പിക്കുകയും ചെയ്തു. ഓരോ കുട്ടിയുടേയും കഴിവും അറിവും ഇനി മെച്ചപ്പെടേണ്ടവയും ഞാൻ രേഖാമൂലം ബോധ്യപ്പെടുത്തി. പിന്നെ എപ്പോഴും അമ്മമാർ മാത്രം ക്ലാസ്സ് പി ടി എ വരുന്നതിനാൽ അച്ഛൻമാരെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഓൺലൈൻ ക്ലാസ് പി ടി എ യും സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ എല്ലാവരിലും മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. 

ഇപ്പോൾ രണ്ടാം ക്ലാസ്സിലെ കുട്ടികൾ എങ്ങനെ പോകുന്നു ടീച്ചർ ? 

 കഴിഞ്ഞവർഷം മിനു ടീച്ചർ നൽകിയ മികച്ച അനുഭവങ്ങളുടെ തുടർച്ച അവർക്ക് കിട്ടുന്നുണ്ടോ? 

കിട്ടുന്നുണ്ട് ടീച്ചർ. ഇപ്പോൾ അവർക്ക് സ്വന്തമായി ഒരു ലഘുബാലസാഹിത്യ പുസ്തകം വായിച്ച് അതിനെക്കുറിച്ച് സ്വാഭിപ്രായം എഴുതാൻ കഴിയുന്നു എന്നതാണ് അഭിമാനകരമായ നേട്ടം. കഴിഞ്ഞ വർഷം എനിക്കൊരു തമിഴ് കുട്ടിയുണ്ടായിരുന്നു. സംയുക്ത ഡയറിയിൽ ആ മോൻ്റെ മുതിർന്ന പഠനപങ്കാളി ഞാനായിരുന്നു. കഴിഞ്ഞ വർഷം അവസാന ടേം പരീക്ഷയിൽ സംഭാഷണവും വിവരണവും പൂർണ്ണമായി എഴുതാൻ അവന് കഴിഞ്ഞു എന്നത് എൻ്റെ ആത്മവിശ്വാസത്തെ ഏറെ വർദ്ധിപ്പിച്ചു. രണ്ടാം ക്ലാസ്സിലെ അധ്യാപകരിൽ നിന്ന് ഫീഡ്ബാക്ക് എടുക്കുകയാണെങ്കിൽ കഴിഞ്ഞ വർഷം ഈ പാഠപുസ്തകം പ്രക്രിയാ ബന്ധിതമായി വിനിമയം ചെയ്ത അനുഭവത്തിലൂടെ വന്ന കുട്ടികളിലിരിക്കുന്ന രണ്ടാം ക്ലാസ്സുകളിൽ നിന്ന് ഇങ്ങനെത്തന്നെ ഉറപ്പായും ഫീഡ്ബാക്ക് ലഭിക്കും.


അഭിനന്ദനങ്ങൾ ടീച്ചർ.  

ടീച്ചറിൻ്റെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും നമ്മുടെ കൈപ്പുസ്തകത്തിൽ പറയുന്ന പഠന ലക്ഷ്യങ്ങളിൽ പ്രതീക്ഷിത നിലാവരത്തിൽ എത്തി എന്ന് പറയാൻ കഴിയുമോ?

രണ്ട് കുട്ടികളുടെ കാര്യത്തിൽ കുറച്ചു കൂടി വരേണ്ടതുണ്ട്. കുടുംബത്തിലെ ചില പ്രതികൂല സാഹചര്യവും ഹാജരിലായ്മയും ചെറിയ പ്രശ്നങ്ങളായിട്ടുണ്ട്. മറ്റൊരാൾക്ക് ഉച്ചാരണപ്രശ്നങ്ങളും വിക്കും കൊഞ്ഞയും കുട്ടിയടെ പഠനവേഗത കുറയാൻ കാരണമായിട്ടുണ്ട്. ഞാൻ തന്നെ പല തവണ ഉച്ചരിച്ചും വായനാ പാഠങ്ങൾ ഉപയോഗിച്ചും പരിഹരിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും അക്ഷരബോധ്യ ചാർട്ടുണ്ട്. ഞാൻ ഓരോ കുട്ടിക്കുമായി പ്രിൻ്റെടുത്ത് തയ്യാറാക്കി വച്ചിട്ടുണ്ട്. എൻ്റെ ക്ലാസ്സിൽ നൂറിലേറെ വായനക്കാർഡുകൾ കുട്ടികൾക്ക് സ്വയം എടുക്കാൻ പാകത്തിൽ വച്ചിട്ടുണ്ട്.


അച്ചടി സമ്പുഷ്ട ക്ലാസ്മുറിക്കും എല്ലാ കുട്ടികളുടെയും വീടുകളിലെ വായനക്കൂടിനും പ്രത്യേക അഭിനന്ദനങ്ങൾ ടീച്ചർ. മറ്റൊന്ന് വിക്ക് മാറാനുള്ള എളുപ്പവഴി ഭയരഹിതമായ ക്ലാസ്സന്തരീക്ഷവും ആത്മവിശ്വാസം ഉയർത്തലുമാണ്. പത്താം ക്ലാസ്സുവരെ വലിയ രീതിയിൽ വിക്ക് എന്നോടൊപ്പം ഉണ്ടായിരുന്നതാണ്. പക്ഷെ അതെന്നെ പാഠ്യ-പാഠ്യേതരകാര്യങ്ങളിൽ പ്രതികൂലമായി സ്പർശിച്ചിട്ടേയില്ല; അധ്യാപകരോ കൂട്ടുകാരോ എന്നെ ഒരു കാര്യത്തിലും മാറ്റി നിർത്തിയിട്ടേയില്ല എന്നതാണ് ഞാനിപ്പോഴിത് പറയുമ്പോൾ മാത്രം മറ്റുള്ളവർ അതേ പറ്റി അറിയുന്നു എന്നതിൻ്റെ വിജയരഹസ്യം. പിന്നെ ടീച്ചറേ വരയനുഭവങ്ങളൊക്കെ ടീച്ചർ ശാസ്ത്രീയമായി നൽകുന്നുണ്ട് എന്ന് മനസ്സിലായി. ഈ പരിസര പഠനത്തിൻ്റെ അനുഭവങ്ങൾ എങ്ങനെയാ?

പരിസരപഠനമാണ് ഞങ്ങൾ കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. പൂക്കളുടെ തന്നെ ഒട്ടേറെ വ്യത്യസ്തമായ പരിസരപഠനാശയങ്ങൾ കൈപുസ്തകത്തിലുണ്ട്. അവയല്ലാം തന്നെ ഞങ്ങളുടെ വിദ്യാലയസാഹചര്യങ്ങളെ കൂടി ചേർത്ത് ഗംഭീരമായി ചെയ്യാൻ സാധിച്ചു. പക്ഷി നിരീക്ഷണം കുട്ടികൾ വീട്ടുപരിസരത്താണ് നന്നായി ചെയ്തത്. മീൻ കൊത്തിയെ പോലെ അപൂർവ്വമായ പക്ഷികളെ പോലും കുട്ടികൾ കണ്ടെത്തുകയുണ്ടായി.കഴിഞ്ഞവർഷത്തെക്കാൾ ഈ വർഷം എല്ലാ പ്രോസസിലൂടെയും കടന്ന് പോകാൻ കഴിഞ്ഞു. പക്ഷിച്ചിത്ര ആൽബവും കടങ്കഥാപ്പതിപ്പും തയ്യാറാക്കി.

 കടങ്കഥാപ്പതിപ്പ് തയ്യാറാക്കിയത് പക്ഷികളെക്കുറിച്ച് നിലവിൽ ഉള്ള കടങ്കഥകൾ സമാഹരിച്ചിട്ടാണോ ടീച്ചർ?


അല്ല. പക്ഷികളുടെ സവിശേഷതകൾ കുട്ടികൾ സ്വയം കണ്ടെത്തി കടങ്കഥകളാക്കിയതാണ്. ഉദാഹരമായി “ നമ്മുടെ കൺമഷിയുടെ നിറം കറുപ്പല്ലേ ടീച്ചർ? മൈനയുടെ കൺമഷിയുടെ നിറം മഞ്ഞയാണ് ടീച്ചർ” എൻ്റെ കുട്ടികൾ പറഞ്ഞതാണ്.

ഗംഭീരം ടീച്ചർ. (ഒരു രഹസ്യം പറയട്ടെ, അഭിമുഖത്തിൽ കേട്ടാസ്വദിച്ച് ഞാനഭിനന്ദിച്ചെങ്കിലും ശേഷം ഇത് എഴുതിത്തയ്യാറാക്കിയ സമയത്ത് ഗൂഗിളിലൊന്ന് പോയി മൈനയുടെ കണ്ണൊന്ന് സൂം ചെയ്ത് നോക്കി കേട്ടോ കണ്ണിൽ മഞ്ഞനിറം ഉണ്ടെന്നറിയാമെങ്കിലും അത് കൺമഷി പോലെ അത്രയും ചേർന്നിട്ടാണോ എന്ന് നോക്കിയതാണ്. ഒരു പക്ഷെ നിങ്ങളിൽ ചിലരെങ്കിലും ഇത് ചെയ്തേക്കാം) കുട്ടികൾക്ക് ടീച്ചർ നൽകിയ നിരീക്ഷണാനുഭവ പ്രക്രിയയുടെയും നിർദ്ദേശങ്ങളുടെയും പിന്തുണയുടെയും മികവാണ് കുട്ടികളുടെ ഈ കണ്ടെത്തൽ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ചോദ്യം കൂടി ഉണ്ട് ടീച്ചർ

ടീച്ചറുടെ കുട്ടികളെല്ലാം പ്രീ പ്രൈമറി അനുഭവം കഴിഞ്ഞ് വന്നവരാണോ? അവരിൽ വായിക്കാനറിയുന്നവർ ഉണ്ടായിരുന്നോ?

എല്ലാവർക്കും പ്രീപ്രൈമറി അനുഭവം ഉണ്ടായിരുന്നു ടീച്ചർ. അക്ഷരങ്ങൾ യാന്ത്രികമായി വരച്ചുവയ്ക്കുന്ന ഒരു രീതിയിലായിരുന്നു. എന്നാൽ അക്ഷരങ്ങൾ ഉപയോഗിച്ച് ആശയപ്രകടനം നടത്തുന്നതും വായനയിലേക്കെത്തുന്നതും ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങളിലൂടെത്തന്നെയാണ്. മറ്റൊന്ന് ചേർത്ത് പറയാനുള്ളത് പ്രായത്തിൻ്റെ കാര്യമാണ്. അഞ്ച് വയസ്സ് കഴിഞ്ഞവരും ആറ് വയസ്സ് കഴിഞ്ഞവരും എൻ്റെ ക്ലാസ്സിലുണ്ട്. എഴുത്തിലും ഗ്രാസ്പിങ് പവറിലും ആറ് വയസ്സു കഴിഞ്ഞവരാണ് മുന്നിൽ നിൽക്കുന്നത്.

ശരിയാണ് വിദ്യാഭ്യാസ അവകാശനിയമപ്രകാരവും ആറ് വയസ്സാണല്ലോ ഒന്നാം ക്ലാസ്സ് പ്രായം.

ടീച്ചർക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ? ഒന്നഴകിലെ അധ്യാപകരോട് പറയാനുള്ളതെന്താണ്?

ടീച്ചർ, അറിവ് നിർമ്മാണ പ്രക്രിയ ആശയാവതരണം എന്നൊക്കെ പരിശീലനങ്ങളിൽ മാത്രം കേട്ടിരുന്ന വാക്കുകളായിരുന്നു എനിക്ക്. എന്നാൽ അവ ഏറ്റവും ഫലപ്രദമായി പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഒരു പാഠപുസ്തകവും കൈപുസ്തകവുമാണ് നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പൂർണ്ണമായും ഒന്നാം ക്ലാസ്സിലെ കുട്ടികളെയും ഭിന്ന നിലവാരെക്കാരെയും ഒന്നാം ക്ലാസ്സിലെ അധ്യാപകരെയും പരിഗണിക്കുന്ന പുസ്തകമാണ് എൻ്റെ ഈ അധ്യാപന സംതൃപ്തിയുടെ കാരണമെന്ന് ഞാനുറപ്പിച്ച് പറയുന്നു. ഞാനോർക്കുകയാണ് ടീച്ചർക്ക് വേണ്ടി എത്രയോ തവണയാണ് അക്ഷരങ്ങളുടെ ഘടന, അത് പറയുന്ന രീതി ഇവയൊക്കെ കൊടുത്തിരിക്കുന്നത്. എൻ്റെ കുട്ടികളിലതൊക്കെ അങ്ങനെ തന്നെ രജിസ്റ്ററായിട്ടുണ്ട്. പിന്നെ വാക്ക കലത്തിൻ്റെ കാര്യമായാലും ചിഹ്നം ഒറ്റപ്പെട്ടതല്ലെന്നും ഒറ്റ യൂണിറ്റായി കാണമെന്നതും സമീപന ബന്ധിതമായ കാര്യങ്ങളാണ്. തികച്ചും അർത്ഥപൂർണ്ണമായ പഠനത്തിലേക്കാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത്. അധ്യാപകർക്ക് ഒരു കാര്യത്തിലും പേടിയേ വേണ്ട. നമുക്ക് വേണ്ടതെല്ലാം ഹാൻ്റ്ബുക്കിലുണ്ട്. അവ ചൈൽഡ് ഫ്രണ്ട്ലിയാണ്; ടീച്ചർ ഫ്രണ്ട്ലിയാണ്.

സന്തോഷം ടീച്ചറേ മൂന്ന് വർഷത്തെ അധ്യാപനപരിചയം പി എസ് സി ഒന്നാം റാങ്ക് ഹോൾഡർ. ഇങ്ങനെ യൊരു അധ്യാപികയോട് സംസാരിക്കാൻ എനിക്ക് കൗതുകവും ജിജ്ഞാസയും ഉണ്ടായിരുന്നു. അഭിമാനവും പ്രതീക്ഷയുമാണ് ഉള്ളിൽ. തുടക്കത്തിൽത്തന്നെ ഇങ്ങനെ ശിശുപക്ഷ അധ്യാപനത്തെ മുറുകെപ്പിടിക്കാൻ ഒരു ടീച്ചർക്ക് കഴിഞ്ഞുവെങ്കിൽ ഇനി ടീച്ചർക്കൊരു തിരിച്ചു പോക്കുണ്ടാവില്ല. സർഗ്ഗാത്മക അധ്യാപനത്തിൻ്റെ യഥാർത്ഥരുചി അറിഞ്ഞവർ എപ്പോഴും അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കും. മിനു ടീച്ചർ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസമേഖലയുടെ പ്രതീക്ഷ തന്നെയാണ്. ഭാവിയുടെ പ്രതീക്ഷ.

ഇനി കുട്ടികളുടെ രചനകളും തുടർന്ന് ടീച്ചർ നൽകിയ ചിത്രവും കാണാം

 2



3

  രചനയ്ക്കായി നല്‍കിയ കഥാചിത്രങ്ങള്‍ മുകളില്‍ നല്‍കിയത് നോക്കണേ