ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, August 25, 2010

പൊതുവിദ്യാലങ്ങള്‍ക്ക് മഴവില്‍ കുപ്പായം.




.






നിറയെ നിറങ്ങളുള്ള ലോകം. ഒരു നിറത്തിന് തന്നെ നൂറായിരം ഭാവങ്ങള്‍. ചുറ്റുമുള്ള ഇല ചാര്‍ത്ത് തന്നെ നോക്കൂ .എത്ര പച്ചകള്‍. വര്‍ണങ്ങള്‍ പ്രകൃതിയുടെ അനുഗ്രഹം. കത്ത്തിപ്പടരുന്നവ, ഉന്മേഷം പകരുന്നവ, കുളിര് ആവാഹിച്ചവ, ശാന്തിയുടെ ദൂതുള്ളവ, ഏതു പ്രായക്കാരന് മഴവില്ലില്‍ ഉടക്കത്ത്തത്. മനസ്സിന്റെ സഹജമായ അടുപ്പം വര്‍ണങ്ങലോടു. എന്നിട്ടും കുഞ്ഞുങ്ങള്‍ പഠിക്കാന്‍ എത്തുന്ന സ്കൂളുകള്‍ എന്ത് കൊണ്ടാണ് നിറങ്ങള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ മടിച്ചത്.എന്റെ കുട്ടിക്കാലത്ത് വെള്ളയും നീലയും കുട്ടികളുടെ യൂണിഫോം. സ്കൂളിനു കറുപ്പും വെളുപ്പും യൂണിഫോം. പിന്നെ മങ്ങിയ മഞ്ഞയും ആയി.
ഇപ്പോള്‍ കുട്ടികളുടെ പക്ഷത്ത് നിന്നും നോക്കാന്‍ തുടങ്ങി. കുട്ടിത്തം മാനിക്കാന്‍ ശ്രമം. സ്കൂളുകളില്‍ വസന്ത വര്‍ണങ്ങള്‍.
വിരല്‍ ചൂണ്ടുന്നത്
ഒന്ന്) പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കാം.
രണ്ട്) ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും
മൂന്നു) ഏറ്റവും മികച്ച സൌകര്യങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സാധ്യമാണ്.
നാല് ) പഞ്ചായത്തും പി ടി എ യും അധ്യാപകരും തീരുമാനിച്ചാല്‍ മാറ്റം വരും.
തിരുവനന്തപുരം മണക്കാട് സ്കൂള്‍, കാസര്‍കോടുള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഇവ മാറിയതിന്റെ ചിത്രമാണ് മുകളില്‍.(ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുപ്പത്തില്‍ കാണാം )
ഒരു മുന്‍കരുതല്‍ വേണം. കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്‍ടുകളും വളരുന്ന പഠനോപകരണങ്ങളും പ്രദര്‍ശന ബോര്‍ഡും ക്ലാസ് ലൈബ്രറിയും ക്രമീകരിക്കാന്‍ ഇടം കൂടി ഉണ്ടാവണം.സര്‍വോപരി പുതിയ രീതിയിലുള്ള പഠനവും കൂടിയായാല്‍ സ്വപ്നവിദ്യാലയങ്ങള്‍ ധാരാളം ഉണ്ടാകും .അതും നമ്മള്‍ക്ക് സാധ്യമാക്കണം .ആ വഴി മികവിന്റെ വഴിയാണ്.



3 comments:

RANJITH ADAT said...

കുട്ടികള്‍ക്ക് വര്‍ണ്ണാഭമായ ഒരു വിദ്യാലയാന്തരീക്ഷം ഒരുക്കിക്കൊടുത്തവർക്ക് അഭിനന്ദനങ്ങള്‍......

prajosh ponnani said...
This comment has been removed by the author.
prajosh ponnani said...

കുട്ടികളെ വര്‍ണ്ണ സുരഭിലമായ ലോകത്തേക്ക് ഏത്തിച്ച( പഠന മുറിയും വിദ്യാലയവും) അധ്യാപകര്‍ക്കും വിദ്യാലയ അധിക്രിതര്‍ക്കും നന്ദി