
സെപ്തംബര്‍ നാലിന് അധ്യാപകര്‍ ഒത്തു കൂടിയപ്പോള്‍ വിലയിരുത്തലിനെ കുറിച്ച് ചര്‍ച്ച നടന്നു.പഠനം തന്നെ വിലയിരുത്തല്‍ , പഠനത്തിനായുള്ള വിലയിരുത്തല്‍, പഠനത്തെളിവുകള്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍..ശരി ചെയ്തു നോക്കാം എന്ന മനസ്സോടെ അധ്യാപകര്‍ സ്കൂളിലേക്ക് പോയി.
മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു സംഘം ഒരു ജില്ലയിലെ എല്ലാ ബി ആര്‍ സികളും അവിടുത്തെ ഓരോ സ്കൂളും സന്ദര്‍ശിച്ചു.അധ്യാപകരുടെ ധാരണകള്‍, ട്രെയിനര്‍മാരുടെ ധാരണകള്‍ ,പ്രയോഗത്തിലെ മുന്നേറ്റങ്ങള്‍, പ്രശ്നങ്ങള്‍ ഇവ മനസ്സിലാക്കുക ആയിരുന്നു ലക്ഷ്യം.
മടങ്ങി വന്നപ്പോള്‍ അനുഭവം ഇങ്ങനെ-
- ചില ക്ലാസുകളില്‍ വിലയിരുത്തല്‍ ആശയം ഉള്‍ക്കൊണ്ടു തന്നെ ശരിയായ രീതിയില്‍ നടക്കുന്നു.
- ചിലയിടത്ത് ഭാഗിക ധാരണകളെ ഉള്ളൂ
- കുട്ടികളുടെ ഉത്പന്നങ്ങള്‍ എങ്ങനെയും ഉണ്ടാക്കി പഠനത്തെളിവാക്കുക(പഠനം ഇല്ലാതെയുള്ളതെളിവുകള്‍..) എന്ന ആശയം എങ്ങനെയോ ചില അധ്യാപികമാരും ട്രൈനര്‍മാരും വെച്ച്പുലര്‍ത്തുന്നതും കണ്ടു.(!?) (ഈ തെറ്റിദ്ധാരണ മൂലം ചിലര്‍ വിമര്‍ശകരായി..)
- മികവു എന്ന പേരില്‍ വേറെ കുറെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കലാണ് മറ്റൊരു കൂട്ടര്‍ ചെയ്തത്..

ഉടന്‍ ഇടപെടണം അടുത്ത അധ്യാപക കൂടിചേരലിന് ഒരാഴ്ചകൂടി ഉണ്ട്.
ഫീഡ് ബാക്ക് എല്ലാ ബി ആര്‍ സി കള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
ഒരു സ്കൂളില്‍ വളരെ നന്നായി ചെയ്ത കാര്യങ്ങള്‍ പവര്‍ പോന്റ്റ് പ്രസന്റെഷനാക്കി മെയില്‍ ചെയ്തു.
അതില്‍
- നേരത്തെ പറഞ്ഞ ആശയങ്ങള്‍ ഒന്ന് കൂടി വ്യക്തത കിട്ടാന്‍ വേണ്ടി ഉള്‍പെടുത്തി
- വിലയിരുത്തല്‍ തന്നെ പഠനം എന്നതിന് ഉദാഹരണം നല്‍കി
- പഠനത്തിനായുള്ള വിലയിരുത്തലിന്റെ പ്രയോഗം ക്ലാസ് അനുഭവത്തെ വിശകലനംചെയ്തു വ്യക്തമാക്കി.
- പഠനത്തെളിവ് പഠനലക്ഷ്യവുമായി ബന്ധിപ്പിച്ചു അവതരിപ്പിച്ചു.
- ഒപ്പം ഇനി മുന്നോട്ടു പോകേണ്ടത് എങ്ങനെ എന്ന് കൃത്യമായ ധാരണ ലഭിക്കും വിധം സൂചനകള്‍ നല്‍കി.പോസിറ്റീവ് ഫീഡ് ബാക്ക് ആവണം നല്‍കേണ്ടത് എന്നതിനാല്‍ ക്രിയാത്മക രീതിയാണ് സ്വീകരിച്ചത്.
അവരുടെ അനുഭവങ്ങള്‍ അയച്ചു തന്നു.
അപ്പോള്‍ എന്താണ് ഫീഡ് ബാക്ക്?
മുകളില്‍ നല്‍കിയ ഉദാഹരണത്തില്‍ നിന്ന് മനസ്സിലായത് പറയാമോ?

(ഫീഡ് ബാക്ക് ചര്‍ച്ച തുടരും...)
tpkala@gmail.com

No comments:
Post a Comment