ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 10, 2010

പച്ച പന്തല്‍.

സ്കൂള്‍ മുറ്റത്തൊരു പച്ച പന്തല്‍,നിത്യ ഹരിതം.നിബിഡം.ആ വള്ളി ചാര്‍ത്തിന്‍ കീഴില്‍ കുളിര്‍മയുള്ള അസംബ്ലി.കുരുന്നുകള്‍ വെയിലേറ്റു വാടരുത്.തളര്‍ന്നു മയങ്ങി വീഴരുത് അതിനാണ് ഈ പച്ച പന്തല്‍.
ഋതു മാറുമ്പോള്‍ ഇത് പൂപന്തലായി മാറും...
തണല്‍ പാകിയ മുറ്റം..മനസ്സിന്റെ ഉള്ളറകളിലേക്ക് തൊട്ടു വിളിക്കുന്ന കാഴ്ച്ചയുടെ ശാന്തി.
കുട്ടിക്കൂട്ടങ്ങള്‍ക്ക് മണല്‍ വിരിച്ച തണല്‍ വിരിച്ച മുറ്റത്ത്‌ കളിക്കാം. മാഷോടൊപ്പം പഠിക്കാം.
നരവൂര്‍ സൌത്ത് എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചിന്തിക്കുന്നു. ഈ ആശയം ഉദിച്ചപ്പോള്‍ മറ്റു പല കാര്യങ്ങളില്‍ ചെയ്തത് പോലെ സമൂഹത്തില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്താന്‍ തീരുമാനിച്ചു.
കേബിള്‍ വന്നപ്പോള്‍ ടി വി യുടെ ആന്റിന കമ്പികള്‍ വെറുതെ വീടുകളില്‍ ഇരിക്കുന്നു.ആ സാധ്യത അവതരിപ്പിച്ചു. പി ടി എ അത് സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തു.എളുപ്പമായി.അങ്ങനെ മുറ്റത്തു തൂണായി.പിന്നെ ചെടി നട്ടു നനച്ചു വളര്‍ത്താന്‍ കുട്ടികളും.പച്ചപ്പന്തല്‍ എല്ലാവര്ക്കും സ്വന്തം.
ഈസ്കൂള്‍ ഒട്ടേറെ കാര്യങ്ങളില്‍ മാതൃക .
നോക്കൂ ക്ലാസ് മുഴുവന്‍ തോരണ മാല.
കാറ്റ് പതിയെ പാട്ട് പാടുന്നത് ക്ലാസില്‍ ഹൃദ്യാനുഭവം.
ക്ലാസ് ആകര്‍ഷകമാകണം.എന്നും.(വാര്‍ഷികം വരുമ്പോള്‍ മാത്രം പോരാ..)മറ്റൊരു ചിത്രം കണ്ടല്ലോ.കുടയും മറ്റും തൂക്കിയിട്ടിരിക്കുന്നത്. കടലാസ് കൊക്കുകളെ ഉണ്ടാക്കി അലങ്കരിചിരിക്കുന്നത്.
ലളിതം.
വേറിട്ട ചിന്ത .
സര്‍ഗാത്മകതയുടെ സാന്നിധ്യം.
നിങ്ങളുടെ സ്കൂളുകള്‍ എങ്ങനെ?

നരവൂര്‍ സ്കൂള്‍ വിശേഷങ്ങള്‍ തുടരും.

1 comment:

VPT said...

1996 ഞാന് ജനകീയാസൂത്രണത്തിന്‍റെ പ്രവര്‍ത്തകനായിരുന്ന കാലത്ത് ഞാന്‍ നരവൂര്‍ സ്കൂളില്‍ പോയിരുന്നു.അന്ന് കാലിത്തൊഴുത്തിന്‍റെ വൃത്തി പോലുമില്ലായിരുന്ന സ്കൂളായിരുന്നു അത്. പിന്നീട് ക്ലാസ്സുകള്‍ക്ക് മറ വന്നു.നിലം സിമന്‍റിട്ടു.ടോയ്റ്റ് വന്നു.ജനകീയ ഇടപെടല്‍ വന്നു.പരിഷത്ത് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ ഹെഡ്മാസ്റ്ററായി വന്നു.ഈ മാറ്റങ്ങള്‍ക്ക് നന്ദി പറയേണ്ടത് ജനകീയാസൂത്രണത്തിന്, നാട്ടിലെ ജനങ്ങളോട്, പരിഷത്തിനോട്.ഇത് നരവൂര്‍ സ്കൂളിന്‍റെ മാത്രം കാര്യമല്ല ഏറിയും കുറഞ്ഞും കേറളത്തിലെ ഇത്തരത്തിലുള്ള പല വിദ്യാലങ്ങളും.
തങ്കച്ചന്‍