
അവിടെ ചെന്നത് ഒരു പുതിയ അനുഭവമായി.
- എച് എം ഞങ്ങളെ കൂട്ടിക്കൊണ്ട് പോയത് ആദ്യംരണ്ടാം ക്ലാസിലേക്ക്.അപ്പോള്‍ ക്ലാസ് സജീവതയുടെപ്രസരിപ്പില്‍ ആയിരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ നിര്‍മിച്ചവ ടീച്ചര്‍ കാട്ടിത്തന്നു. നല്ല കളര്‍ ചേരുവ.
"ദേ ആ ചിത്രം,അല്ല കട്ടൌട്ട് കണ്ടോ? അത് പാവ നാടകത്തിനുള്ളതാ..മക്കളെ വരീന്‍ പാവനാടകം കളിച്ചേ.."
പൂത്തിരി കത്തുന്ന പോലെ കുട്ടികള്‍ ഉത്സാഹത്തോടെ രംഗം കയ്യടക്കി. ടീച്ചര്‍ തിരശീല കൊണ്ട് വന്നു. നാടകം തുടങ്ങി.പാവകള്‍ ജീവന്‍ തുടിച്ചു സംസാരിക്കാന്‍ തുടങ്ങി.

രണ്ടു കുട്ടികള്‍ പാവകളെ ചലിപ്പിക്കും.രണ്ടു പേര്‍ സംഭാഷണം ഭാവത്തോടെ വായിച്ചവതരിപ്പിക്കും.അത് അവര്‍ നിര്‍മിച്ച നാടകം.
ആ പാവകള്‍ ശ്രദ്ധിച്ചോ.കൂടുതല്‍ പെര്‍ഫക്ഷനൊന്നും വരുത്താന്‍ പോയില്ല. കാര്‍ഡ് ബോര്‍ഡില്‍ ചിത്രം വെട്ടി ഒട്ടിച്ചു.എളുപ്പം പണി തീര്‍ന്നു. കുട്ടികളുടെ ഭാവന അതിനോട് സ്വാഭാവികമായി ചേര്‍ന്ന് കൊള്ളും എന്ന് ടീച്ചര്‍ക്കറിയാം..
ക്ലാസിനു വഴങ്ങുന്നതും വേഗം തയ്യാറാക്കാന്‍ കഴിയുന്നതും ആയ പഠനോപകരണങ്ങളാണ് ക്ലാസില്‍ .
(തുടരും ഹോളി ഫാമിലി വിശേഷങ്ങള്‍....അത്രയ്ക്കുണ്ട്..)
രണ്ടാം ക്ലാസിലെ പാവകള്‍.

No comments:
Post a Comment