ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 6, 2011

"കണ്ണംമംഗലം നേര്‍ക്കാഴ്ച""


മലപ്പുറം: പിറന്ന നാടിന്റെ ചരിത്രവും സംസ്കാരവും തേടിയുള്ള യാത്രയാണ് "കണ്ണംമംഗലം നേര്‍ക്കാഴ്ച"". കണ്ണമംഗലം ജിഎംയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡോക്യുമെന്ററിയാണ് ചരിത്രവും വര്‍ത്തമാനവും വെള്ളിവെളിച്ചത്തില്‍ ഇഴചേര്‍ത്തത്. സ്ഥലനാമചരിത്രവും മാപ്പിള-ദളിത് കലാസാംസ്കാരിക തനിമയും ഡോക്യുമെന്ററിയിലുണ്ട്. മലബാര്‍ കലാപചരിത്രത്തില്‍ ഇടംനേടിയ ചേറൂരിന്റെയും പടപ്പറമ്പിന്റെയും ചിത്രം ഇവിടെ വിരിയുന്നു. മലബാര്‍ കലാപവുമായും സാമ്രാജ്യത്വവിരുദ്ധസമരവുമായും കണ്ണംമംഗലത്തിനും സമീപപ്രദേശങ്ങള്‍ക്കുണ്ടായ ബന്ധവും പ്രസിദ്ധമായ ചേറൂര്‍ പടപ്പാട്ടിന്റെ ചരിത്രവും ഡോക്യുമെന്ററിയിലുണ്ട്.
മലപ്പുറത്തിന്റെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഈയിടെ ഇടംതേടിയ ചെരുപ്പടിമലയും, അരിമ്പ്ര, ഊരകം മലകളും വിവരിക്കുന്നു. മലബാര്‍ കലാപത്തില്‍ പോരാളികള്‍ ഒളിച്ചുതാമസിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെരണ്ടക്കല്‍ ക്ഷേത്രം, തോന്നിക്കല്‍ , കടപ്പേനി തറവാടുകളും കുട്ടികള്‍ ചിത്രീകരിച്ചു. എണ്‍പതോളം കലാപകാരികളെ ഒരുമിച്ച് കബറടക്കിയ പൂച്ചോലമാട്, മേമ്മാട്ടുപാറ, അച്ചനമ്പലം എന്നീ സ്ഥലങ്ങളിലൂടെയും ക്യാമറ സഞ്ചരിക്കുന്നു. പോയകാലത്തെ കൃഷിരീതികളും ജീവിതരീതികളുമെല്ലാം ഇവിടെ വെളിപ്പെട്ടു. അതുകൊണ്ട് തന്നെ ചരിത്രാന്വേഷണം കൂടിയാണ് ഈ നേര്‍ക്കാഴ്ച. എം പ്രശാന്താണ് ഡോക്യുമെന്ററിയുടെ സംവിധാനം. പ്രധാനാധ്യാപകന്‍ എം ടി ഇബ്രാഹിം, സി റഷീദ് എന്നിവരാണ് സഹായികള്‍ .-----------------------------പള്ളിക്കൂടംയാത്രകളില്‍ പുതിയ പോസ്റ്റ്‌-
കുട്ടികള്‍ അവര്‍ ആരെന്നു പ്രഖ്യാപിക്കട്ടെ ..(ക്ലിക്ക് ചെയ്യുക.)

6 comments:

ജനാര്‍ദ്ദനന്‍.സി.എം said...

പോസ്റ്റിന്റെ കൂടെ വീഡിയോയും ഇ്ടിരുന്നുവെങ്കില്‍ ഇത് കൂടുതല്‍ സാര്‍ത്ഥകമായേനേ. അഭിനന്ദനങ്ങള്‍
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ഡി.ആര്‍.ജി (മലയാളം-യു.പി)കേമ്പ് സന്ദര്‍ശിച്ചു. ചൂണ്ടുവിരല്‍ എന്നല്ല ബ്ലോഗ് എന്താണെന്നു പോലും ഭൂരിപക്ഷത്തിനും അറിയില്ല മാഷേ.

drkaladharantp said...

റിസോഴ്സ് ആകുക എന്നത് വലിയ ഒരു വെല്ലുവിളി ആണ്.
അത് ചര്‍ച്ച ചെയ്യണം.-

----ചൂണ്ടുവിരല്‍

ഷാജി said...

ജനാ‍ർദ്ദനൻ മാഷ് പറഞ്ഞതു പോലെ വീഡിയോ കൂടി വേണ്ടതായിരുന്നു.

drkaladharantp said...

വീഡിയോ ഇല്ലാതെപോയി
ഉണ്ടായിരുന്നെകില്‍ എന്ന് ഞാനും ആഗ്രഹിച്ചു.

Unknown said...
This comment has been removed by the author.
muzammil siddiqi said...

http://paarapuram.blogspot.in/2014/07/94.html വീര സ്മരണകളുമായി പടപ്പറമ്പ് രക്തസാക്ഷികള്‍: പോരാട്ടത്തിന് 94 വയസ്സ്