ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 7, 2012

നേതാവിന്റെ സ്കൂളിലെ അധ്യാപന സുതാര്യത

ഇഞ്ചിയാനി  സര്‍ക്കാര്‍ സ്കൂളിലെ നാലാം ക്ലാസ് .
ഷാജി മാഷ്‌ എന്നോട് പറഞ്ഞു :-
"എന്റെ കുട്ടികള്‍ നന്നായി എഴുതും അക്ഷരത്തെറ്റുകള്‍ അവര്‍ സ്വയം തിരുത്തി നേടിയതാണ് ഇത്. പല സ്കൂളുകളിലും  അക്ഷരത്തെറ്റുകള്‍ തിരുത്തലാണ് ഇപ്പോഴും അധ്യാപകരുടെ ജോലി. ഞാന്‍ തിരുത്താറില്ല .കുട്ടികള്‍  തന്നത്താന്‍ തിരുത്തുവാനുള്ള ശക്തമായ അനിവാര്യത കണ്ടെത്തുകയാണ് വേണ്ടത് .."
 എന്താണ് ഇഞ്ചിയാനി സ്വീകരിച്ചത്?
ക്ലാസില്‍ വലിയ ഒരു പ്രവര്‍ത്തനാവലോകന രെജിസ്ടര്‍ ഉണ്ട്. ഹാജര്‍ ബുക്കിന്റെ നീളവും വീതിയും ഇരുനൂറു പേജ് കാണും. ഓരോ ദിവസവും ക്ലാസില്‍ നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ കുട്ടികള്‍ അതില്‍ രേഖപ്പെടുത്തും. ഓരോ ദിവസവും ഓരോ കുട്ടിയുടെ ഊഴം. രെജിസ്ടര്‍ വീട്ടില്‍ കൊണ്ട് പോകാം. വീട്ടില്‍ കൊണ്ട് പോകല്‍ എന്നത് ഒരു രക്ഷാകര്‍തൃ പരിശീലനം കൂടിയാണ്. 
  • രക്ഷിതാക്കള്‍ക്ക് ആ രജിസ്ടര്‍ നോക്കിയാല്‍ ക്ലാസില്‍ എന്തെല്ലാം പഠിപ്പിച്ചുവെന്നു വ്യക്തമാകും . കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളിലായി ലഭിച്ച പ്രവര്ത്തനാനുഭവങ്ങള്‍ .സ്വന്തം കുട്ടിയുടെ പ്രവര്‍ത്തനം കൂടിയാണല്ലോ അത്.
  • മറ്റു കുട്ടികള്‍ അവലോകനകുറിപ്പ് എഴുതിയത് വായിക്കുമ്പോള്‍ എഴുതാനുള്ള കഴിവ് കൂടി പങ്കിടുകയാണ്
  • സ്വന്തം കുട്ടിയുടെ രചനാപരമായ കഴിവും മനസ്സിലാക്കാം
  • ഒരു മാസം ഇടവിട്ട്‌ രജിസ്ടര്‍ ഓരോ കുട്ടിയും വീട്ടില്‍ കൊണ്ട് വരുന്നതിനാല്‍ എഴുത്തിലെ പുരോഗതിയും തിരിച്ചറിയാം .പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഗുണം കൂടി 
  • നാട്ടുകാര്‍ എല്ലാവരും വായിക്കുമെന്നതിനാല്‍ കുട്ടികള്‍ ശ്രദ്ധയോടെ ആണ് എഴുതുക. അതിനാല്‍ തെറ്റുകള്‍ സ്വയം എഡിറ്റ്‌ ചെയ്യാന്‍ അവര്‍ മനസ്സ് വെക്കുന്നു. വെട്ടലും തിരുത്തലും വൈറ്റ്നര്‍   കൊണ്ടുള്ള മായ്ക്കലും ഒക്കെ കണ്ടു.
  • ക്ലാസില്‍ നടക്കുന്നതെല്ലാം വീട്ടിലിരിക്കുന്നവരെ അറിയിക്കുന്ന ഈ അധ്യാപന സുതാര്യത മാനിക്കപ്പെടനം. പ്രത്യേകിച്ചും ക്ലാസ് പി ടി എ കൂടി പങ്കുവേക്കലുകള്‍ നടത്താന്‍ മടി കാണിക്കുന്ന അധ്യാപകരും ഉള്ള കേരളത്തില്‍ 
(ഒരു അധ്യാപക സംഘടനാ നേതാവിന്റെ സ്കൂളിലെ ഒരു ക്ലാസ് വിശേഷം ആണ് ഇപ്പോള്‍ പങ്കിട്ടത്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ അവരുടെ സ്കൂളുകളെ ശക്തിപ്പെടുത്തണമല്ലോ. എല്ലാം ചിട്ടയായി നടക്കുന്ന സ്കൂളുകള്‍ കാണാന്‍ അധ്യാപക സംഘടനാ നേതാവിന്റെ സ്കൂളുകള്‍ സന്ദര്‍ശിച്ചാല്‍ മതി എന്ന് കേരളം എന്ന് മുതല്‍ പറഞ്ഞു തുടങ്ങും?
ഏതായാലും കെ എസ് ടി യെ ഇടുക്കി ജില്ല സെക്രടറി സുബൈര്‍ സാറിന്റെ സ്കൂള്‍ ഒട്ടേറെ കാര്യങ്ങളില്‍ മുന്നില്‍ ആണ്. ചില വിശേഷങ്ങള്‍ മാത്രമാണ് പങ്കിടുന്നത്.)
 വായന 
നാലാം ക്ലാസിലേക്ക് വരാം
വായനയിലും ഷാജി മാഷ്‌ ഇടപെട്ടു.പത്രകട്ടിംഗ് ആണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പത്ര വാര്‍ത്ത ,വിശേഷം വെട്ടിയെടുത്ത് ഒരു ബുക്കില്‍ ഒട്ടിക്കും. താല്പര്യമുള്ളത് മതി. അത് അവര്‍ ക്ലാസില്‍ വായിക്കും. പത്ര ഭാഷയെ കുറിച്ച് ഷാജി മാഷ്‌ നടത്തിയ നിരീക്ഷണം ഇങ്ങനെ.
"പാഠപുസ്തക ഭാഷ കുട്ടികളുടെ നിലവാരം പരിഗണിച്ചു ലളിതപ്പെടുത്തിയതാണ്. പത്രഭാഷ എല്ലാ പ്രായക്കാരെയും കണ്ടുള്ളതും .കൂടുതല്‍ ആധികാരികം. അത് വായിച്ചു മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ നല്ല വായനയിലേക്ക് നല്ല ചുവടു വെക്കാന്‍ കഴിയും "
വെറുതെ പത്ര വാര്‍ത്തകള്‍ വായിക്കുന്നതില്‍ നിന്നും ഭിന്നമാണ്‌ ഈ സംരംഭം.
പുസ്തക വായനയും നന്നായി നടക്കുന്നു. കുട്ടികളുടെ മുന്നില്‍ ഡസ്കില്‍  വായിക്കാന്‍ എടുത്ത പുസ്തകങ്ങള്‍ . ഒരു മൂലയില്‍ പുസ്തക ഷെല്‍ഫ്. പുസ്തക വിതരണ ചാര്‍ട്ട്. വായനാ കുറിപ്പുകള്‍ .
സാഹോദര്യം 
സാഹോദര്യം എന്നത് അനുഭാവാധിഷ്ടിതം  ആകണം. കുട്ടി അറിയാതെ അവരില്‍ സാഹോദര്യം വളര്‍ന്നു വരണം. വേര്തിരിക്കലും വിവേചനവും ഒക്കെ വളര്ത്താനല്ലല്ലോ സ്കൂള്‍ . ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഇടകലര്‍ന്നിരിക്കുന്ന ക്ലാസ് കണ്ടു. നല്ല ലക്ഷണം. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നാ പ്രതിജ്ഞാ വാക്യം പാലിക്കുന്ന ക്ലാസ്.
 അമ്മമാരുടെ പുസ്തക കുറിപ്പുകള്‍ 
"അമര്‍നാഥ് കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഒരു പുസ്തകം കൊണ്ട് തന്നിട്ട് പറഞ്ഞു വായന്ക്കുറിപ്പ് തയ്യാറാക്കി തരണം.എനിക്ക് ദേഷ്യം വന്നു അവന്‍ ചെയ്യേണ്ട ജോലി എനിക്ക് തന്നു എന്നായിരുന്നു എന്റെ ചിന്ത. അമ്മയാണ് എഴുതേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഭയന്ന്. വായന എനിക്ക് ഹരമാണ് .പുസ്തകങ്ങള്‍ വാങ്ങിക്കുകയും സൂക്ഷിക്കുകയും ചെയ്യും .പക്ഷെ ഒരു വായക്കുറിപ്പ് ജീവിതത്തില്‍ ആദ്യമായാണ്‌ എഴുതുന്നത്‌"-(സവിതാ രാജന്‍ ,മ0ത്തും പടിക്കല്‍ എഴുതിയ കുറിപ്പില്‍ നിന്നും )
" ഈ കൃതിയിലെ  അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയ വിനിമയങ്ങളും പഠനരീതികളും വായിച്ചപ്പോള്‍ ഇപ്പോഴത്തെ പടനരീതികളാണ് ഓര്‍മ വന്നത് " വട്ടക്കുന്നേല്‍ വീട്ടിലെ  മേഴ്സി വിജയന്‍, ജീവനുള്ള  പുകക്കുഴല്‍ എന്ന പുസ്തകം വായിച്ചു എഴുതിയ കുറിപ്പില്‍ ആണ് ഓര്‍മ്മകള്‍ കൂടി ചേര്‍ത്തത്. ഇങ്ങനെ പല രീതികളില്‍ ആണ് വായനാ കുറിപ്പുകള്‍ .ക്ലാസിലെ പുസ്തകങ്ങള്‍ അവയുടെ ഹരം അമ്മമാര്‍ക്ക് കൂടി കിട്ടുന്നു. അത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു.
ക്ലാസിലെ പത്രം 
ഒന്നാം ക്ലാസില്‍ ചെന്നപ്പോള്‍ ബ്ലാക്ക് ബോര്‍ഡിന്റെ താഴെയുള്ള പടിയില്‍  "ഇന്നത്തെ പത്രം" ചുളുക്കമോ    മടക്കോ ഒടിഞ്ഞു തൂങ്ങലോ ഇല്ലാതെ നിവര്‍ത്തി വെച്ച്  ക്ലിപ്പ് ചെയ്തിട്ടിരിക്കുന്നു. കുട്ടികളുടെ ഉയരം പരിഗണിച്ചു. അവര്‍ക്ക് ചിത്രങ്ങള്‍ കാണാനും വലിയ അക്ഷര്ങ്ങളില്‍ ഉള്ള തലക്കെട്ടുകള്‍ വായിക്കാനും. എല്ലാ ക്ലാസിലും സമാനമായ സംവിധാനങ്ങള്‍ .കൊള്ളാം ഓരോ ക്ലാസിനെയും പരിഗണിച്ചുള്ള പത്രാനുഭവം. ക്ലാസ് മാറുമ്പോള്‍ പ്രവര്‍ത്തനവും മാറും .
ഒരു ക്ലാസില്‍ അധ്യാപിക ലീവ്. ഞാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ ഗ്രൂപ്പായി പത്ര ക്വിസിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാനായി വായനയില്‍ ആണ്.സ്വയം നിയന്ത്രിത പ്രവര്‍ത്തനം.
ആ സ്കൂളില്‍ ചെല്ലുമ്പോള്‍ എച് എം ക്ലാസില്‍ ആയിരുന്നു. പ്പല സ്ക്കൊലുകളില്‍ പോയിട്ടുണ്ട് പലപ്പോഴും ഇങ്ങനെ കാണാറില്ല. 
അക്ഷര മുറ്റം ജില്ല ക്വിസില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ ട്രോഫി. സമൂഹം കൂടെ ഉള്ളത്തിന്റെ ഒത്തിരി അടയാളങ്ങള്‍ .കിറ്റുകള്‍, മനോഹരമായ ഊട്ടുപുര (അസംബ്ലിയും ഇതില്‍ തന്നെ )പഠനോപകരണങ്ങളും കുട്ടികളുടെ ഉല്‍പ്പന്നങ്ങളും കൊണ്ട് സമൃദ്ധമായ ക്ലാസുകള്‍ .പഠനത്തിന്റെ തെളിവുകള്‍ 
(ഫോട്ടോ എടുത്തിരുന്നു കമ്പ്യൂട്ടര്യും ക്യാമറയും തമ്മില്‍ സഹകരിച്ചില്ല .അതിനാല്‍ ...)


   





8 comments:

jayasree.k said...

ഷാജി മാഷുടെ പ്രവര്തനാവലോകന രീതി വളരെ ജൈവികമാണ്.
•രക്ഷിതാക്കള്ക്ക് സ്കൂള്‍ പ്രവര്ത്ത്നങ്ങള്‍ അറിയുന്നതിന് സ്വാഭാവികമായി തന്നെ അവസരമൊരുങ്ങുന്നു .
•പ്രവര്ത്തന അവലോകനമായതിനാല്‍ ക്ലാസ്സ്‌ റൂം പ്രക്രിയ ,അധ്യാപകന്റെ ഇടപെടല്‍ രീതി ,വിത്യസ്ത വിലയിരുത്തല്‍ അവസരങ്ങള്‍ മുതലായ ശാസ്ത്രീയമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ കുട്ടിയുടെ വിവരണത്തിലൂടെ രക്ഷിതാവിന് അറിയാന്‍ കഴിയുന്നു.
•കുട്ടിക്കും രക്ഷിതാവിനും ആശയ വിനിമയത്തിന് അവസരം ലഭിക്കുന്നു.
•രക്ഷിതാക്കള്ക്ക്ു കുട്ടിയുടെ പഠനത്തില്‍ ഇടപെടാന്‍ ഈ വിവരണം സഹായകമാവുന്നു.
•അധ്യാപനത്തെ വിലയിരുത്തുന്ന ഒരു ആധികാരികമായ രേഖയായി ഈ രജിസ്റ്റര്‍ മാറുന്നു.
•അതോടൊപ്പം കലാധരന്‍ സര്‍ പറഞ്ഞതുപോലെ അധ്യാപനം സുതാര്യമാകുന്നു .

ഞാന്‍ രണ്ടാം ക്ലാസ്സില്‍ ഇത്തരത്തില്‍ ഒരു ശ്രമം നടത്തിയിരുന്നു.ഓരോ കുട്ടിയും ഓരോ ദിവസത്തെ പ്രവര്ത്തിനങ്ങളില്‍ തനിക്കിഷ്ടമുള്ളതിനെ കുറിച്ച് വിലയിരുത്തി വിവരിക്കുന്നു. എന്തൊക്കെ ചെയ്തു?എന്തുകൊണ്ട് ഇഷ്ടപ്പെട്ടു?എന്നൊക്കെ .പരസ്പരം കൈമാറി വായിക്കുന്നു.ജൈവികമായ എഴുത്തിനും വായനക്കും അവസരം ലഭിക്കുന്നതിനോടൊപ്പം കുട്ടിയുടെ വളര്ച്ചി ,കുട്ടിയുടെ താല്പര്യങ്ങള്‍ കഴിവുകള്‍ മുതലായവ തിരിച്ചറിയാനും എന്നെ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം വൈവിധ്യമുള്ള പ്രക്രിയ ആസൂത്രണം ചെയ്യാനും എനിക്ക് പ്രേരണ ആയിട്ടുണ്ട്‌

മാതൃകാപരമായ അധ്യാപനത്തിന് ഷാജി മാഷ്ക്കും ഇഞ്ചിയാനി എല്‍.പി സ്കൂളിനും അഭിനന്ദനങ്ങള്‍ !!!

drkaladharantp said...

face book:-
Cp Vijayan said നന്ദി .

Manoj V Kodungallur said കലാധരന്‍ മാഷേ,
നേതാക്കളില്‍ ഇത്തരത്തില്‍ 'അധ്യാപകര്‍' എത്ര പേര്‍ കാന്നും...?
എന്തായാലും ഈ മാഷ് ചെയ്ത ചില കാര്യങ്ങള്‍ എങ്കിലും
ഞാനും പ്രയോഗിചുനോക്കും. ചൂണ്ടി കാണിച്ചതിനു നന്ദി."

Kaladharan Tp:- സംഘടനാ നേതാവ് ആദര്‍ശാത്മക അധ്യാപക സമൂഹത്തിന്റെ നല്ല പ്രതിനിധി ആകണം. അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം സ്കൂളില്‍ പ്രതിഫലിക്കണം.
അല്ലാത്തവരെ നേതാക്കളായി തെരഞ്ഞെടുക്കുന്ന അണികള്‍ സ്വയം അപമാനിതരാകുന്നു

Jaya Krishna "-Thanks to "choonduviral"for sharing these wonderful&successful experiences.

Chundekkad said...

ഷാജി മാഷിന്റെ പ്രവർത്തനം പ്രശംസനീയം തന്നെ.ഇപ്പോൾ എന്റെ പേടി ഇതെങ്ങാനും ഞങ്ങളൂടെ സ്കൂളിൽ പോയിപ്പറഞ്ഞാൽ ഉണ്ടാകുന്ന പുകിലാണ്.സുതാര്യത വന്നാൽ "തന്നെ" തുറന്നു കാണിക്കപ്പെടുമാല്ലോ. അപ്പോൾ ഇതുവരെ കെട്ടീപ്പൊക്കിയതെല്ലാം വീണുടഞ്ഞും പോകും.
ഇന്നു രാവിലെ ഞങ്ങളൂടെ സർക്കാർ സ്കൂളിൽ കുട്ടിയെ ടൂറിന് വിടാൻ പോകേണ്ടി വന്നു. അവർ പോയപ്പോഴേക്ക് 8.30 ആയി എന്നാൽ ക്ലാസ് തുടങ്ങിയിട്ട് പോകാമെന്ന് കരുതിയത് മണ്ടത്തരമായി .ക്ലാസ് തുടങ്ങാനുള്ള അവസാന ബെൽ അടിച്ചപ്പോൾ ആകെ വന്ന അദ്യാപകർ HM ഉൾപ്പെടെ 2 പേർ മാത്രം . താഴെ പ്രാർത്ഥനാഗാനം ആലപിക്കുമ്പോൾ മുകളിൽ കലപില ഗാനം കുട്ടികളുടെ വകയായി നടക്കുന്നു. ഇതൊന്ന് ശരിയാക്കാൻ ഷാജി മാഷിനോട് ഞങ്ങളൂടെ സ്കൂളിലേക്ക് ഒരു ട്രാൻസ്ഫറിന് എഴിതിക്കൊടുക്കാമോന്ന് ചോദിക്കാമൊ കലാധരൻ മാഷേ.ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം .ഒറ്റക്കണ്ടീഷൻ മാത്രം ഇവിടുത്തെ നേതാക്കന്മാരെക്കണ്ട് പേടിച്ച് ട്രാൻസ്ഫറിന് അപേക്ഷിക്കരുതെന്ന് മാത്രം.ഷാജി മാഷിന്റെ നന്മക്ക് നമോവാകം.

madhusudhanan said...

നേതാക്കള്‍ എന്നതിന്റെ അര്‍ഥം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കലാണ് എന്ന് എന്നാണ് കേരള സമൂഹം ഉറക്കെ പറയുക?

madhusudhanan said...

നേതാക്കള്‍ എന്നതിന്റെ അര്‍ഥം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കലാണ് എന്ന് എന്നാണ് കേരള സമൂഹം ഉറക്കെ പറയുക?

Anonymous said...

നിങ്ങള്‍ എല്ലാവരും എന്റെ ബ്ലോഗ്‌ വായിക്കണം...
എന്നെ സപ്പോര്‍ട്ട് ചെയ്യണം.............
അഭിപ്രായങ്ങള്‍ പറയണം.........
...
http://www.mazhathullikal.blogspot.com

Mohamed musthafa TP said...

നന്നായി . നേതാക്കളും അനുയായികളും ഒന്നും ചെയ്തില്ലെങ്കിലും പുതിയ ചിന്തകളെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാതിരുന്നാല്‍ മതി

Preetha tr said...

I could have read it early. Practical wisdom.