ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 1, 2012

സ്കൂളിലെ പ്രിന്‍സിപ്പലിന്റെ പണി എന്താ ?

സ്കൂളിലെ പ്രിന്‍സിപ്പലിന്റെ പണി എന്താ ? നമ്മുടെ അനുഭവം വെച്ച് ആലോചിക്കാം. ഏതോ പ്രത്യേക ലോകത്താണ് അവര്‍. വല്ലാത്ത സൂപ്പര്‍ വിഷന്‍. ഇപ്പോഴും ഒരു മുറിയില്‍. ഇടയ്ക്ക് ഒരു റോന്തു ചുറ്റല്‍, യോദം, ഉപദേശങ്ങള്‍ ,നിര്‍ദേശങ്ങള്‍, ആജ്ഞകള്‍, താക്കീതുകള്‍,ഇത് ഒരു കൂട്ടം.
ഇനി മറ്റൊരു കൂട്ടരുണ്ട്.അയ്യോ പാവം .എന്നെ പ്രിസിപ്പലാക്കിയേ  രക്ഷിക്കണേ.. എനിക്കൊന്നും അറിയില്ലേ.നിങ്ങള്‍ എന്താന്നു വെച്ചാല്‍ വേണ്ടത് ചെയ്തോ..
അടുത്ത വിഭാഗം പെന്‍ഷന്‍ ടെന്‍ഷന്‍ ഉള്ളവരാ.ഒന്നും ചെയ്യില്ല.പെന്ഷനെ ബാധിച്ചാലോ.? ഒരു വര്ഷം തള്ളി നീക്കാന്‍ വന്നവരാണ് .
വേറെയും വിഭാഗം ഉണ്ട് അവര്‍ അപൂര്‍വ്വം .മുകളില്‍ സൂചിപ്പിച്ച മൂന്നു കൂട്ടരും സ്കൂളിനെ നന്നാക്കില്ല .
വിപ്രോ നടത്തിയ പഠനത്തിന്റെ പരിധിയില്‍ സ്കൂള്‍ ഭരണ സംവിധാനവും ഉള്‍പ്പെടുത്തി. എന്ത് കൊണ്ട് നാട്ടുകാര്‍ക്ക് സ്കൂളിനെ കുറിച്ച് മതിപ്പ് എന്നറിയേണ്ടേ. അതിനാല്‍ സര്‍വ ഘടകങ്ങളും പഠിക്കണം .


ചുവടെ കൊടുത്തിട്ടുള്ള ചാര്‍ട്ട് നല്‍കുന്ന സൂചനകള്‍ എന്താണ്. പ്രിസിപ്പലും ക്ലാസ് എടുക്കും.(കേരളത്തില്‍ എച് എമിനെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കണേ എന്നാ മുദ്രാവാക്യം!.ജോലി ഭാരം കുറയ്കാന്‍ ഒരു സഹായിയെ കൂടി വേണം എന്നല്ല.എങ്ങനെ പഠിപ്പിക്കാതിരിക്കും ?അതെ ആലോചിക്കുകയുള്ളൂ. പഠിപ്പിച്ചാല്‍ അതൊരു കുറച്ചിലാണ് .ഡയറ്റുകളിലും സ്ഥിതി മറിച്ചല്ല. അവിടെയാണല്ലോ അധ്യാപകരെ പരിശീലിപ്പിക്കുന്നത്. ഒരു സെഷന്‍ അവര്‍ നയിക്കുമോ? ഒന്ന് രണ്ടു പേരൊഴികെ ആരും അങ്ങനെ ചെയ്യാറില്ല )
വളരെ സമതുലിതമായ സമയ വിന്യാസം "ടോപ്‌ സ്കൂളുകളിലെ " പ്രിന്‍സിപ്പല്‍മാര്‍ നടത്തി തൊഴില്‍ ഭംഗിയാക്കുന്നു. (പൊതുവേ ഇത്തരം സ്കൂളുകളോട് വിയോജിപ്പുണ്ടെങ്കിലും നല്ലത് കണ്ടാല്‍ അത് അംഗീകരിക്കനമല്ലോ )
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരം എച് എമില്‍ നിന്നും ആണ് തുടങ്ങേണ്ടത് . കൂടുത സര്‍വീസ് മാത്രമാണ് ഇവിടെ എച് എം ആകാനുള്ള യോഗ്യത.മറ്റൊരു കഴിവും നിര്‍ബന്ധമല്ല.കഷ്ടം.
--


അധ്യാപകരെ വിലയിരുത്തേണ്ട ചുമതല അക്കാമിക ലീഡര്‍ ആയ എച് എം ചെയ്യണം.അത് കൊണ്ട്  ഗുണം ഉണ്ടെന്നു സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.അധ്യാപകരും പറയുന്നു. എന്തൊക്കെ ഗുണങ്ങള്‍ എന്ന് നോക്കാം. പ്രൊഫഷനല്‍ ഡെവലപ്മെന്റ് ഉണ്ടാകും എന്ന കാര്യത്തില്‍ ഒരേ ശബ്ദം. ബഹു ഭൂരിപക്ഷവും അനുകൂലമാണ് എല്ലാ  കാര്യങ്ങളിലും
 
.എന്റെ ഒരു അധ്യാപക സുഹൃത്ത് അടുത്തിടെ എന്നോട് സങ്കടത്തോടെ പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിനു മടുത്തു എന്നാണു .
ഞാന്‍ ഞെട്ടിപ്പോയി. ചൂണ്ടു വിരലില്‍ അദ്ദേഹത്തിന്റെ സ്കൂള്‍ വിശേഷങ്ങള്‍ പല തവണ പങ്കിട്ടിട്ടുള്ളതാണ്. നല്ല പ്രതി ബദ്ധതയുള്ള ധ്യാപകന്‍ .എന്നിട്ടും?
കാരണം തിരക്കി. ഒരു പുതിയ എച് എം വന്നു .ഒന്നും സമ്മതിക്കില്ല. ജനാധിപത്യം തീരെ ഇല്ല. അവര്‍ നല്ല അധ്യാപികയുമായിരുന്നില്ല. അതിനാല്‍ സ്റാഫ് മീറ്റിംഗ് പൊളിയുന്നു.അക്കാമിക ചര്‍ച്ചകള്‍ നടത്താനുള്ള ആശയപരമായ അടിത്തറ ഇല്ല. എന്ത് ചെയ്യും സ്കൂളില്‍ നിന്നും ട്രാന്‍സഫര്‍ വാങ്ങുകയല്ലാതെ .സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആകാം .
പക്ഷെ അത് പരിഹാരമാല്ലല്ലോ.
കഴിവില്ലാത്ത ഒരു എച് എം ഒരു സമൂഹത്തെ നശിപ്പിക്കുന്നു. 
അതിനാല്‍ എച് എം  നിയമനം യാന്ത്രികമായിക്കൂടാ എന്ന് പറയാന്‍ വൈകരുത്,
വിദ്യാലയങ്ങളെ രക്ഷിക്കാന്‍ വേണം നല്ല നേതൃത്വം 
നിങ്ങളുടെ അനുഭവം എന്താണ് ? അഭിപ്രായവും ?
 ....................................................................................................
ഇവ കൂടി വായിക്കാം

 

3 comments:

Pheonix said...

മേല്‍പറഞ്ഞ ചാര്‍ട്ടില്‍ കാണുന്നതിനുപരിയായി പലതും സ്കൂള്‍ തലവന്‍മാരുടെ വകയായിട്ടുണ്ട്.

premjith said...

"കഴിവില്ലാത്ത ഒരു H M ഒരു സമൂഹത്തെ നശിപ്പിക്കുന്നു " വളരെ പ്രസക്ത്തമായ ഒരു കണ്ടെത്തല്‍ തന്നെ . യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാലയത്തിന്റെ പരാജയം ആരംഭിക്കുന്നത് പ്രധാമാധ്യാപകനില്‍ നിന്ന് തന്നെയാണ്....... തന്റെ വിദ്യാലയം മെച്ചപ്പെടണം ,നല്ല വിദ്യാഭ്യാസം കൂട്ടുകാര്‍ക്ക് ലഭിക്കണം എന്ന് പ്രതിജ്ഞ എടുക്കുന്ന H M തന്ത്രപരമായി കൌശല ബുദ്ധിയോടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ സമീപിക്കേണ്ടി വരും . അതിനു വേണ്ടി ചില ജനായത്ത രീതികള്‍ സ്വായത്തമാക്കെണ്ട്തുണ്ട് .
സമൂഹത്തിനെയും വിദ്യാലയത്തിനെയും അധ്യാപകനെയും കൂട്ടിയിണക്കുകയും സ്കൂള്‍ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ആളാകണം H M .
ഒരു മാതൃകാ അധ്യാപകനാകണം
സഹപ്രവര്‍ത്തകരുടെ ക്ലാസ് കണ്ടു ക്രിയാത്മക അഭിപ്രായം പറയുന്നതോടൊപ്പം തന്റെ ക്ലാസ്സുകള്‍ മറ്റുള്ളവരെ കാണാന്‍ അനുവദിക്കണം . വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം
കുറ്റം പറയുന്നതിന് പകരം ബദല്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ കഴിയുന്ന ആളാകണം . പ്രാവര്ത്തികമാക്കുന്നതിനു സഹായിയായി വര്ത്തിക്കണം .
എസ് ആര്‍ ജി യിലും മറ്റും അക്കാദമിക ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളും സ്കൂളിന്റെ പരിമിതിയെയും വികസന സ്വപ്നങ്ങളെക്കുരിച്ചും ബോധ്യമുള്ള ആളുമാകണം
സ്വന്തം വീട് പോലെ വിദ്യാലയത്തെ കാണണം .....സഹപ്രവര്‍ത്തകരെയും കൂട്ടുകാരെയും കുടുംബ അംഗങ്ങളായും .....
ഏതു മീറ്റിങ്ങിനു പോയാലും തന്റെ വിദ്യാലയത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുമെന്ന് ഉറപ്പുള്ള ആളാകണം
അക്കാദമിക വികസന ലക്ഷ്യങ്ങള്‍ ലക്ഷ്യബോധത്തോടെ നിറവേറ്റുന്ന ആളാകണം ....അവാര്‍ഡു വാങ്ങാനുള്ള documentation ന്റെ വക്താവാകരുത് ....
ഇനിയുമേറെ പറയാം ....ഒരു നല്ല H M നെ കുറിച്ച്....... ഇങ്ങനെ ഉള്ളവരും ചിലരെങ്കിലും ഉണ്ടാകും നമ്മുടെ കൂട്ടത്തില്‍......എന്ന് സമാധാനിക്കാം

drkaladharantp said...

അതേ പ്രേംജിത്ത് പറഞ്ഞതിനോട് യോജിക്കുന്നു