ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, April 4, 2012

മിലന്‍ -ഹിന്ദി സഹവാസ ക്യാമ്പ്

നിധി ഡുടേം  ധനീ ബനേം 

കുട്ടികള്‍ ഗ്രൂപ്പുകള്‍ ആയി .നിധി എവിടെയോ ഉണ്ട്.നിര്‍ദേശങ്ങള്‍ കിട്ടി ഹിന്ദ്യില്‍ ആണ് എഴുതിയിരിക്കുന്നത്. വായിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ നിധി കൈവിട്ടു പോകും.
എല്ലാവരും ചേര്‍ന് വായിച്ചു വ്യാഖ്യാനിച്ചു .വഴി തെളിഞ്ഞപ്പോള്‍ അടുത്ത നിര്‍ദേശം..അങ്ങനെ ഹിന്ദി വായിച്ചു വായിച്ചു നിധി കണ്ടെത്തി
ഒരു ഭാഷയുടെ നിധി ആയി അത് മാറുകയായിരുന്നു
തൃശൂര്‍ യു ആര്‍ സി യുടെ കീഴില്‍ ഫെബ്രുവരി മാസം നടന്ന ദ്വിദിന ഹിന്ദി സഹവാസ ക്യാമ്പ്  പഠനവും പരിശീലനവും ആയി.നാല്പതു കുട്ടികള്‍.പതിനാറു അധ്യാപകര്‍.
നേതൃത്വം ബി പി ഓ ഡെയിസി ടീച്ചറും ചൊവ്വല്ലൂര്‍ ബി ആര്‍ സിയിലെ രശ്മി ടീച്ചറും. 

സാധാരണ ക്യാമ്പ് പോലെ ആയിരുന്നില്ല.ആദ്യം ഓണം വരുത്തി.ക്ലാസ് അന്തരീക്ഷം മാറ്റി.ക്യാമ്പിനു കുട്ടികളും അധ്യാപകരും എത്തുമ്പോള്‍ ഒരു ഹിന്ദി ക്ലാസ് റൂമിന്റെ പുതിയ മുഖം കാണണം.രേഷ്മി ടീച്ചര്‍ സ്കൂളില്‍ ഇടപെട്ടു.സ്കൂളിനു സന്തോഷം.തുറന്ന മനസ്സും. ക്ലാസില്‍ പ്രദര്‍ശന ബോര്‍ഡുകള്‍ , വായനാ സാമഗ്രികള്‍ , ഹിന്ദി സന്ദേശങ്ങള്‍ , ഹിന്ദി പോര്‍ട്ട്‌ ഫോളിയോ ..അങ്ങനെ പനംകുറ്റിചിറ  സര്‍ക്കാര്‍ വിദ്യാലയം ഹൃദ്യമായി. 
ഹിന്ദി കവിതകള്‍ വായിച്ചു രംഗാവിഷ്കാരം നടത്താനുള്ള പ്രവര്‍ത്തനം കവിതാസ്വാദനത്തിനു     വഴി ഒരുക്കി.നേരത്തെ പരിചയപ്പെട്ടിട്ടില്ലാത്ത അഞ്ചു കവിതകള്‍.അത് കുട്ടികള്‍ ഇഴപിരിച്ചു.എന്നിട്ട് വിവിധ രീതികളില്‍  സദസ്സിനു  അനുഭവം ആക്കി.
  • ക്ലാസില്‍ ഹിന്ദി പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ മാതൃക വികസിപ്പിക്കുക
  • ഹിന്ദിയില്‍ ആശയ വിനിമയം ചെയൂനതിനു കഴിവ് വളര്‍ത്തുക 
  • വായനാ സാമഗ്രികളുടെ ഉപയോഗം സംബന്ധിച്ച തന്ത്രങ്ങള്‍ രൂപപ്പെടുത്തുക
  • ഹിന്ദിയില്‍ സര്‍ഗാത്മക   പ്രവര്‍ത്തനം നടത്താന്‍ അവസരം ശ്രുഷ്ടിക്കുക
  • ആസ്വാദനം ആവിഷ്കാരം ഇവ കണ്ണി ചേര്‍ത്തുള്ള പഠനരീതിയുടെ ഫലപ്രാപ്തി കണ്ടെത്തുക 
ഇവയൊക്കെ ആയിരുന്നു ലക്ഷ്യങ്ങള്‍
 
 സാങ്കല്പിക ട്രെയിനില്‍ ഉള്ള ഇന്ത്യാ പര്യടനം  പുതുമ ഉള്ളതായി.

അടുത്ത മാസത്തെ പ്രധാന ദിനങ്ങള്‍ കുട്ടികള്‍ കലണ്ടറില്‍ നിന്നും കണ്ടെത്തി
ലോകാരോഗ്യ ദിനം  
ബഹിരാകാശ ദിനം
ലോക പൈതൃക ദിനം
ലോക പുസ്തക ദിനം
ലോക നൃത്ത ദിനം
ഇവയെ ആധാരമാക്കി കവിതകള്‍ പോസ്ടരുകള്‍ , ചുമര്‍ പത്രികകള്‍ സംഭാഷണങ്ങള്‍ ഒക്കെ ഹിന്ദിയില്‍ രൂപപ്പെട്ടു  .ഹിന്ദി പുതിയ സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനുള്ള അവസരം കുട്ടികള്‍ നന്നായി പ്രയോജനപ്പെടുത്തി
 കുട്ടികള്‍ വിവിധ വ്യവഹാര രൂപങ്ങളില്‍ ആശയങ്ങള്‍ പ്രകാശിപ്പിച്ചത് സമാഹരിച്ചു കൈ എഴുത്തുമാസികയും തയ്യാറാക്കി (ഗഗന്‍, ദീപ്തി, ജ്ഞാന്‍ ദീപ്, പൈതൃക്, രോഷ്നി )
ഇത്തരം ക്യാമ്പുകള്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ നടത്തണം.
അത് ഫണ്ട് ചിലവഴിക്കാനുള്ള വഴിപാടു ആകരുത്.
പുതിയ അന്വേഷണങ്ങള്‍ നടക്കണം
ഒപ്പം അധ്യാപക പരിശീലനം കൂടി ആയി മാറുകയും വേണം.

1 comment:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

രശ്മി ടീച്ചറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'मिलन - आवासीय शिबिर'നെ സംബന്ധിച്ചുള്ള വാര്‍ത്ത ആവേശം പകരുന്നതാണ്. ഇത്തരം അനുഭവങ്ങള്‍ കൂടുതലായി കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ കഴിയണം. രശ്മിടീച്ചര്‍ക്കും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍.

ഇതിനു സമാനമായി മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നടന്നുവരുന്ന 'हम सफर - आवासीय सिविर'നെക്കുറിച്ചുകൂടി സൂചിപ്പിക്കട്ടെ. പേരു സൂചിപ്പിക്കുന്നതുപോലെ യാത്രയുടെ സ്വാഭാവികമായ അന്തരീക്ഷത്തിലൂടെയാണ് ക്യാമ്പ് വളരുന്നത്. റയില്‍വേ സ്റ്റേഷനിലെത്തി സ്വന്തമായി ടിക്കറ്റെടുത്ത് തീവണ്ടിയില്‍ യാത്രചെയ്ത് കുട്ടികള്‍ ഡല്‍ഹിയിലെത്തുന്നു. സ്റ്റേഷനും വണ്ടിയും യാത്രക്കിടയിലെ വ്യത്യസ്ഥമായ അനുഭവങ്ങളുമെല്ലാം ഹിന്ദി അന്തരീക്ഷത്തില്‍, തീര്‍ത്തും സ്വാഭാവികതയോടെ കൃത്രിമമായി സൃഷ്ടിക്കയാണിവിടെ. ഡല്‍ഹിയുടെ വീഡിയോ ദൃശ്യങ്ങള്‍ നേര്‍ക്കാഴ്ചക്ക് സമാനമായ അനുഭവമൊരുക്കുന്നു.മടക്കയാത്രക്കുമുമ്പായി രണ്ടു സംഘമായി വ്യത്യസ്ഥ സിനിമകള്‍കൂടി കണ്ടാണ് വണ്ടിയില്‍ കയറുന്നത്. യാത്രാനുഭവങ്ങളും അവരവര്‍ കണ്ട സിനിമയുടെ കഥയും പങ്കുവച്ചുകൊണ്ടാണ് മടക്കയാത്ര. യാത്രാന്ത്യത്തില്‍ അനുഭവങ്ങളുടെ രേഘപ്പെടുത്തലും നടക്കുന്നു.