ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, April 19, 2012

വാര്‍ത്താ പാതകങ്ങള്‍

ക്ഷമിക്കണം,
ചിലത് ചൂണ്ടിക്കാണിക്കുന്നത് ആരെയും നോവിക്കാനല്ല .
ഈ വാര്‍ത്താ ബോര്‍ഡ് ഒരു എല്‍ പി സ്കൂളില്‍ കണ്ടത്.
ഒരു മുടിഞ്ഞ ലോകത്തെ പരിചയപ്പെടുത്താനാണോ സ്കൂളുകാര്‍ എന്നും ഈ പരിപാടി നടത്തുന്നത്. അവരുടെ  മനോഭാവത്തെ വികലമാക്കാനും സര്‍വ ദുഷ്ടത്തരവും പരിചയപ്പെടുത്താനും വാര്‍ത്താ ബോര്‍ഡ് ഉപയോഗിക്കുന്ന പള്ളിക്കൂടം..
നോക്കൂ ഈ വാര്‍ത്ത എഴുതിയ കുട്ടിക്ക് അത് പ്രദര്‍ശിപ്പിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് നന്മയുടെ ഒരു പ്രകാശം പോലും ഉള്ള വാര്‍ത്തകള്‍ കിട്ടാഞ്ഞിട്ടാണോ ഈ പാതകം .?



വാര്‍ത്ത എഴുത്തും പഠനമാണ് .അത് കുട്ടികളെ സ്വാധീനിക്കും. 
ഒരിക്കല്‍ പത്തനംതിട്ട നഗരത്തിലെ ഒരു സ്കൂളിലെ വാര്‍ത്ത ഞാന്‍ കണ്ടു .അത് ക്ലിന്റനും മോണിക്കയും നടത്തിയ ... ആണ്. സമാനമായഎഴുതല്‍ രീതി പല സ്കൂളുകളിലും ..?!
നമ്മുടെ അധ്യാപകരില്‍ ചിലര്‍ക്ക് സാമാന്യ ബോധം പോലും ഇല്ലേ ?
വാര്‍ത്തകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കണം. 
സ്കൂളില്‍ എന്ത് വാര്‍ത്ത അവതരിപ്പിക്കണം എന്ന് തീരുമാനിക്കുമ്പോള്‍ ചില പൊതു ധാരണകള്‍ വേണം 
  • ലോകത്തിലെ , ഇന്ത്യയിലെ ,കേരളത്തിലെ, ജില്ലയിലെ , സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ.ഏറ്റവും പ്രധാനപ്പെട്ടതും കുട്ടികള്‍ അറിയേണ്ടതുമായ വാര്‍ത്ത, .വാര്‍ത്തകള്‍ ആണ് അവതരിപ്പിക്കേണ്ടത് 
  • ഓരോ ദിവസവും കുട്ടികളുടെ സമിതി കൂടി ഏതു  വാര്‍ത്ത അസംബ്ലിയില്‍ അവതരിപ്പിക്കണം ഇതു ബോര്‍ഡില്‍ എഴുതണം എന്ന് തീരുമാനിക്കണം
  • അതിനു ഒരു അധ്യാപികയുടെ മേല്‍നോട്ടം ഉണ്ടാകണം 
  •  വാര്‍ത്തകള്‍ കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍ ശീര്‍ഷകം മാത്രം പോരാ.
  • ഒന്നാം ക്ലാസിലെ കൂടി കുട്ടിയെയും മുന്നില്‍  കാണണം 
  • ലളിതമായ വിശദീകരണം കൂടി നല്‍കാന്‍ ഏര്‍പ്പാടുണ്ടാകണം 
  • വാര്‍ത്തകളോട് കുട്ടികളുടെ പ്രതികരണം ആകാം
അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്ക് ഇത് കൂടി പരിഗണിക്കണേ ..   

5 comments:

mini//മിനി said...

ഇത്തരം പാതകങ്ങൾക്ക് പൂർണ്ണ ഉത്തരവാദി ആ കുട്ടികളുടെ അദ്ധ്യാപകരാണ്.

(പീഡന വാർത്തകളൊന്നും ഇല്ലല്ലൊ, ഭാഗ്യം)

ajith said...

കാലം...

ബി.ജി.എന്‍ വര്‍ക്കല said...

എങ്ങനെ കുട്ടികള്‍ പിന്നെ നല്ലവരായി വളരും ?

drkaladharantp said...

ഇതുപോലെ കുറെ അധ്യാപകര്‍ ഉണ്ട്
അവരുടെ പാതകങ്ങള്‍ ഒന്ന് രണ്ടെണ്ണം കൂടി പങ്കുവെക്കാം
അടുത്ത ദിനങ്ങളില്‍

Ghs chempakappara said...

ഓരോ സ്കൂളിലും ആവശ്യത്തിനും അതിലേറയും ക്ലബ്കള്‍ ഉണ്ട് ..ഇവയില്‍ ഭൂരിഭാഗവും പെരിലോതുങ്ങുകയാണ് ..ഇന്ന് അത്യാവശ്യം വേണ്ട ഒന്നാണ് മീഡിയ ക്ലബ്‌ ..ഒരധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഇത് പ്രവര്‍ത്തിക്കണം ..രാവിലെ ഉണര്‍ന്നെനീറ്റാല്‍ എന്ത് ചെയനമെന്നും എന്ത് ഭക്ഷിക്കണമെന്നും വരെ മാധ്യമങ്ങള്‍ തീരുമാനിക്കുന്ന ഈ കാലത്ത് മാധ്യമങ്ങളെ വിവേകത്തോടും വിവേച്ചനതോടും കൂടി ഉപയോഗിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കണം..ഓരോ മാധ്യമവും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അവരവരുടെ താത്പര്യങ്ങല്‍ക്കന്സരിച്ചാണ് .പത്രത്താളുകളിലും ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ തള്ളേണ്ടവയും കൊള്ളേണ്ടവയും തിരിച്ചറിയുവാന്‍ ഇത്തരം ക്ലബുകള്‍ വഴി സാധിക്കണം ..ഒപ്പം എങ്ങിനെ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു,എങ്ങിനെ അവതരിക്കപ്പെടുന്നു എന്നതും..പ്രാദേശിക മാധ്യമങ്ങളുടെ സഹായം ഇതിനു തേടാവുന്നതാണ്..പത്രങ്ങള്‍ കൊണ്ടുവന്നു വാര്തകലെഴുതുന്നരീതി മാറണം..കാലം മാറി .വിവിധ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശേകരിച്ച് തരംതിരിച്ച് ,രാഷ്ട്രീയം,ൈക്ര.ം,സിനിമ ,വിദ്യാഭ്യാസം,etc..എന്നിങ്ങനെ,)മാധ്യമസംവാദം നടത്താം ...