ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, April 22, 2012

അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നു

ഈ ക്രൂരതയില്‍  പ്രതിഷേധിക്കുക
പ്രതികരിക്കുക 
ടൈംസ് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ പതിനേഴിന് വന്ന വാര്‍ത്ത ഞെട്ടിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കുണ്ടുസ്(KUNDUZ) പ്രദേശത്തുള്ള  സ്കൂളില്‍ പഠിക്കുന്ന 150 പെണ്‍ കുട്ടികള്‍ക്ക് തലവേദനയും ചര്ട്ടിയും . കാരണം അവര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ! താലിബാനിസത്തിന്റെ കൈകള്‍ ഇപ്പോഴും ഇസ്ലാം ഭീകരത അഴിച്ചു വിടുകയാണ് 
നന്മയുടെ മതത്തെ ചില ദുഷ്ടശക്തികള്‍  ദുരുപയോഗം ചെയ്യുകയാണ്

മറ്റു മാധ്യമങ്ങളിലും പല വാര്‍ത്തകള്‍ വരുന്നുണ്ട്.   ബാമ്യാന്‍ , നാഹൂര്‍ മാളിസ്ടാന്‍ ,ഹസാര തുടങ്ങിയ പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നു ആസിഡ് മുഖത്ത് എറിയുക .അപായപ്പെടുത്തുക എന്നിവ കൊണ്ട് പെണ്‍ കുട്ടികളെ പിന്തിരിപ്പിക്കാനാണ്‌ ശ്രമം.
സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല .വീട്ടിലെ വേലകള്‍ ചെയ്തു പുരുഷന് അടിമയായി കഴിഞ്ഞാല്‍ മതി.അതാണ്‌ ഇസ്ലാം അനുശാസിക്കുന്നത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു 
അഫഗാനിസ്ഥാനിലെ വാര്‍ത്തകള്‍ ഒന്നും നമ്മുടെ പത്രങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല എന്താണ് കാരണം.? ഇത്തരം കാര്യങ്ങള്‍ നമ്മുടെ ചരിത്ര പാഠപുസ്തകം ഉള്‍ക്കൊള്ളുമോ ? എങ്കിലല്ലേ അതിനെ നിരാകരിക്കുന്ന മനോഭാവം വളരൂ .ഇതൊക്കെ ഉള്‍പ്പെടുത്താനും ആര്‍ക്കും ധൈര്യമില്ല 
'സഭയെ നോവിക്കും ഹിന്ദുവിനെ /ഇസ്ലാമിനെ നോവിക്കും' എന്നൊക്കെ മുന്‍ വിധി !
തിന്മകള്‍ എതിര്‍ക്കപ്പെടണം
"
But the way forward for girls is not easy—extremists in Afghanistan are doing their best to terrorize them out of going to school
In 2008 alone, there were 283 violent attacks on schools, resulting in 92 dead and 169 injured. Despite the obstacles and threats, Afghan girls are hungrier than ever for education. "Over 2.2 million girls are now in school," said Fazlul Haque, "and we expect a 20 percent increase in primary school enrollment for girls by 2013, with help from UNICEF education programs." 
-UNICEF
താലിബാന്‍ അധികാരം കയ്യടക്കിയ കാലത്ത്   (  1996   -    2001  )പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു  32% ആയിരുന്ന പെണ്‍ പങ്കാളിത്തം  6 .4% ആയി കുറഞ്ഞു 
ചില കണക്കുകള്‍ കൂടി നോക്കാം 
അഞ്ചാം ക്ലാസ് കഴിയുമ്പോള്‍ (11 വയസ് )കൊഴിഞ്ഞു പോക്ക് കൂടുന്നു. അല്ലെങ്കില്‍ പെണ്‍ കുട്ടി കൂടുതല്‍ പഠിക്കേണ്ട എന്നാ വിലക്ക് !

ഉയര്‍ന്ന വിദ്യാഭ്യാസം നിഷേടിക്കുംപോള്‍ പൊതു ഇടങ്ങളില്‍ ശ്ട്ര്രെ ഉണ്ടാകില്ല അറുപത്തി ഒന്‍പതു വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇതല്ലേ സ്ഥിതി ! അധ്യാപികമാരെ കിട്ടുന്നത് എങ്ങനെ? അവര്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു.

ഒന്നാമത്തെ ഒഴികെ മറ്റെല്ലാം ഭീകരവാദികളുടെ ഇടപെടല്‍ കൊണ്ട് വഷളായ കാരണങ്ങള്‍. അവള്‍ ഒരു ശരീരം മാത്രമാണ് എങ്കില്‍ നേരത്തെ കല്യാണം കഴിച്ചുകൂടെ? ഇങ്ങനെ വികലമായ ചിന്തകള്‍ ഒരു മതത്തിന്റെ പേരില്‍..!
ജനാധിപത്യ ബോധവും വിശ്വാസവും വിപരീത ധ്രുവങ്ങള്‍ ആണോ?


6 comments:

എന്‍.പി മുനീര്‍ said...

ഭീകരത കാണിക്കുന്ന ഇവരെയൊക്കെ എന്താ ചെയ്യുക!!മതത്തെയും മതത്തിന്റെ ആദര്‍ശത്തെയും മനസ്സിലാക്കാതെ സ്വന്തമായി തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ വ്യാഖ്യാനങ്ങള്‍ നല്‍കി സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ കത്തി വെക്കുന്ന അഫ്ഗാനിലെ തീവ്രവിഭാഗക്കാര്‍ക്കെതിരെ പ്രതിഷേധിക്കുക.

ajith said...

അത് അഫ്ഗാനിസ്ഥാനില്‍. ഇവിടെ കുടിവെള്ളക്കിണറുകളില്‍ വിഷം കലര്‍ത്തുന്ന ജീവികളുണ്ടെന്ന് നാലുദിവസം മുമ്പും കൂടെ പത്രത്തില്‍ വായിച്ചു. കുറ്റം പറയാനെന്ത് ചേല്...!!

പ്രേമന്‍ മാഷ്‌ said...

'ബുദ്ധ കൊളാപ്സ്‌ഡ് ഔട്ട്‌ ഓഫ് ഷേം' എന്ന ഹന്നയുടെ സിനിമ അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്രത്തെയും വിഷയമാക്കുന്ന സിനിമയാണ്. ഈ ഭീകര വാര്‍ത്തകണ്ടപ്പോള്‍ അത് ഓര്‍ത്തുപോയി.

Rajeev said...

നാം പലപ്പോഴും ചിന്തിക്കുകയേ ഇല്ലാത്ത ഒരു കാര്യം. നമുക്ക് താല്പര്യം ഇല്ലാത്ത റ്റോപിക്. നന്ദി ഇത് ചർച്ചയിലേക്ക് എത്തിച്ചതിന്..

Echmukutty said...

വിഷം കലർത്തുക, ആസിഡ് എറിയുക, അടിച്ചു കൊല്ലുക ഇതൊക്കെ പറ്റിയാൽ എല്ലാവരും ചെയ്യും.....അതിന് അഫ്ഗാൻ വരെയൊന്നും പോകണമെന്നില്ല.

മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പ്ലാൻ ചെയ്ത് വധിച്ച അച്ഛൻ നമ്മുടെ നാട്ടിലുണ്ട്. അവൾ ചെയ്ത കുറ്റം പെണ്ണായി പിറന്നു എന്നതു മാത്രമാണ്.

തങ്ങളെ പഠിയ്ക്കാനനുവദിയ്ക്കണം എന്ന് അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ കോടതിയുടെ സഹായം തേടേണ്ടി വന്ന സഹോദരിമാർ ജീവിച്ചിരിയ്ക്കുന്ന നാടാണ് നമ്മുടെ.

കേരളത്തിൽ സാക്ഷരതാ നിരക്ക് ഉയർന്നതാണെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്ത്രീ വിദ്യാഭ്യാസം ഇന്നും പരുങ്ങലിൽ തന്നെയാണ്.

ലേഖനം നന്നായി. അഭിനന്ദനങ്ങൾ.

Remesh K said...

thank you for providing such a shocking news to the kerala society were religion is treated as an ornament and everybody is bringing up their children not in a secular way.
The constitution states that secularism is its official philosophy and develop scientific among its citizen.

Remesh K