ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 22, 2012

വായനക്കൂട്ടം 2012

                                                                           
(വായന പ്രോത്സാഹിപ്പിക്കുന്നതിനായി  ഡയറ്റ് ഇടുക്കിയിലെ  ടി ടി സി  വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രവര്‍ത്തനപദ്ധതി)
ലക്ഷ്യങ്ങള്‍
  • വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുക
  • വായനാനുഭവങ്ങള്‍ പങ്കിടുന്നതിനുളള വിവിധ തന്ത്രങ്ങള്‍  രൂപപ്പെടുത്തുക
  • ആസ്വാദ്യകരമായ വായനയില്‍ വൈദഗ്ദ്ധ്യം നേടുക
  • മലയാളത്തിലെ വിവിധ സാഹിത്യശാഖകളെ പരിചയപ്പെടുക
  • ദിനാചരണങ്ങളമായി ബന്ധപ്പെട്ട് വായനയുടെ സാധ്യത കണ്ടെത്തുക.
  • പ്രൈമറി തലത്തിലെ കുട്ടികള്‍ക്കാവശ്യമായ വായനാ സാമഗ്രികള്‍ കണ്ടെത്തുക
  • വായനാ സാമഗ്രികള്‍ വികസിപ്പിക്കുക
  • ക്ലാസ് ലൈബ്രറിയുടെ പ്രായോഗികത പരിശോധിക്കുക
  • ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍ എന്നിവയെ വായന പരിപോഷിപ്പിക്കുന്നതനായി പ്രയോജനപ്പെടുത്തുക
  • വായന വിലയിരുത്തുന്നതിനുളള തന്ത്രങ്ങള്‍ വികസിപ്പിക്കുക.
  • സ്കൂള്‍ തലത്തില്‍ നടക്കുന്ന വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുക

 പ്രവര്‍ത്തനങ്ങള്‍
1.ഉപന്യാസ രചന-
ലക്ഷ്യംഃ വായനയടെ പ്രസക്തി വിശകലനം ചെയ്യുന്നതിനവസരം ഒരുക്കുക
വായന ആധുനിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധിനം
ചുമതല- ആതിര മോള്‍, ജംല. തീയതി 19.06.2012
2,കവിപരിചയം
ലക്ഷ്യം: കവിതകള്‍ വായിക്കുന്നതിനും കാവ്യസവിശേഷതകള്‍ മനസ്സിലാക്കുന്നതിനും അവസരം സൃഷ്ടിക്കുക
ആഴ്ചയില്‍ രണ്ടു കവികളെ വീതം, ക്ലാസ് നമ്പരടിസ്ഥാനത്തില്‍ ചുമതല.
 3. സന്ദേശം
ലക്ഷ്യം: വായനാദിനത്തില്‍ നല്‍കേണ്ട സന്ദേശങ്ങളുടെ രീതി തിരിച്ചറിയുക, സന്ദേശം തയ്യാറാക്കുന്നതില്‍ കഴിവു നേടുക
വായനയുടെ പ്രാധാന്യം. അസംബ്ലിയില്‍ .ചുമതല- ശ്രീഹരി. 19.06.2012
4.സംവാദം
ലക്ഷ്യം: വായനയുടെ നിലവിലുളള അവസ്ഥ വിശകലനം ചെയ്തു ഇടപെടല്‍  സാധ്യതകള്‍ കമ്ടെത്തുക
 വിഷയം -വായന തളരുകയാണോ വളരുകയാണോ.. ചുമതല-ശ്രീഹരി, മോഡറേറ്റര്‍- ആനീഷ 20.06.2012
5. ദിനാചരണവും വായനയും
ലക്ഷ്യം:വിവിധ ദിനാചരണസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് റഫറന്‍സിനു വേണ്ടിയും മഹത് വ്യക്തികളെ പരിചയപ്പെടുത്തുന്നതിനായും പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനുളള തന്ത്രങ്ങള്‍( ക്വിസ്,, കുറിപ്പ്, അവതരണങ്ങള്‍) വികസിപ്പിക്കുന്നതിനും അവതരം ഒരുക്കുക.
6.പുസ്തകചര്‍ച്ച.
ലക്ഷ്യം: ആഴത്തിലുളള വായന നടത്തുന്നതിനും വായനാനുഭവങ്ങള്‍ പങ്കിടുന്നതിനും വേദി ഒരുക്കുക.
മാസത്തില്‍ ഒന്നു വീതം ,, അവസാന വാരം തിങ്കളാഴ്ച്ച. സായാഹ്നചര്‍ച്ച 4-4.30. രണ്ടംഗ സംഘം. പതിനെട്ടു പേര്‍ക്ക് അവസരം. സാഹിത്യ ശാഖകള്‍ക്കു പ്രാതിനിധ്യം വരണം. ചുമതല അജ്മല്‍, നിത.
7. ആസ്വാദ്യകരമായ വായന
ലക്ഷ്യം: വിദ്യാലയങ്ങളില്‍ നടത്തേണ്ട ആസ്വാദ്യകരമായ വായനയുടെ മാതൃക വികസിപ്പിക്കുക.
ആശയം ഉള്‍ക്കൊണ്ട് ഉച്ചാരണ ശുദ്ധിയോടെ  ഭാവാനുസാരിയായി ശബ്ദവ്യതിയാനത്തോടെ വായിക്കല്‍ മത്സരം , അവതരണം, പരസ്പര വിലയിരുത്തല്‍, സെപ്തംബര്‍മാസം . ചുമതല ആര്യ .കെ പി, ക്രിസ്റ്റി.
8.ചിത്രരചനാ മത്സരം
ലക്ഷ്യം: സാഹിത്യകൃതികളുടെ വായനയില്‍ താല്പര്യം ജനിപ്പിക്കുന്നതിനുളള വിവിധസങ്കേതങ്ങളുടെ സാധ്യത പരിശോധിക്കുക.
നല്‍കുന്ന കവിത/ കഥ യെ ആസ്പദമാക്കി ചിത്രീകരണം. ചുമതല കൃഷ്ണ. 22/ 06.2012
9. ആല്‍ബം തയ്യാറാക്കല്‍
ലക്ഷ്യം: വിവധ സാഹിത്യ രചനകള്‍ പഠിപ്പിക്കുന്ന അവസരത്തിലും ദിനാചരണങ്ങളിലും  വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനു സഹായകമായ ശേഖരണരീതികള്‍ വികസിപ്പിക്കുക
പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍. ഗ്രൂപ്പടിസ്ഥാനത്തില്‍. മികച്ചതിനു സമ്മാനം. നവംബര്‍ ആദ്യവാരം .ചുമതല ഷിബിന.
10. പോസ്റ്റര്‍ തയ്യാറാക്കല്‍
ലക്ഷ്യം: ദിനാചരണപോസ്റ്ററുകള്‍ ആകര്‍ഷകമായ വിധം  തയ്യാറാക്കുന്നതില്‍ കവിവു നേടുക.
വായനദിനത്തോടനുബന്ധിച്ച്.
11.കാവ്യകൂട്ടം.
ലക്ഷ്യം: കവിതാസ്വാദന സന്ദര്‍ഭങ്ങള്‍ ഒരുക്കുക.
 പ്രതിവാര അവതരണം,  പതിനഞ്ചു  മിനിറ്റ് ബുധനാഴ്ച്ച നാലു മണി. ബേസിക് ഗ്രൂപ്പ്. ചുമതല ആര്യ രമേശ്.
12.പത്രവായന
ലക്ഷ്യം:ഓരോ ദിവസവും വൈവിധ്യമുളള രീതിയില്‍ .പത്രവായന വിദ്യാലയങ്ങളില്‍ നടത്തുന്നതിനുളള മാതൃകകള്‍ വികസിപ്പിക്കുക., മാധ്യമ വിശകലനം, എന്നിവയക്കു അവസരം ഒരുക്കുക. (അസംബ്ലി/ ക്ലാസ്.)
13. രചയിതാക്കളെ പരിചയപ്പെടുത്തല്‍.
ലക്ഷ്യം: എഴുത്തുകാരുടെ രചനകള്‍, സംഭാവന, രചനാസവിശേഷത ഇവ പരിചയപ്പെടുന്നതിനു അവസരം ഒരുക്കുക.
 എല്ലാവര്‍ക്കും പങ്കാളിത്തം, ലഘു പുസ്തകം തയ്യാറാക്കല്‍ ( വാര്‍ഷികം ), ചിത്രഗാലറിക്കുറിപ്പ് തയ്യാറാക്കല്‍, പവര്‍ പോയന്‍റ് അവതരണം, ( പ്രതിമാസം) ജൂലൈ -ബഷീര്‍, ആഗസ്റ്റ്- എസ് .ക, സെപ്തംബര്‍-
 14. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
ലക്ഷ്യം: ക്ലാസില്‍ വായനാന്തരീക്ഷം ഒരുക്കുക , പഠനസൗഹൃദപരമാക്കുക.
നവംമ്പര്‍ മാസം പ്രകാശനം
15.ആനുകാലികപ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസവും.
ലക്ഷ്യം: ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക
വിലയിരുത്തല്‍, പ്രതികരണങ്ങള്‍, അവതരണം -വായനാവാര പ്രവര്‍ത്തനം, ടേമില്‍ ഒരു തവണ വീതം . വിദ്യാഭ്യാസ പ്രാധാന്യമുളള ഇനങ്ങള്‍ ശേഖരിക്കല്‍.പങ്കിടല്‍.
16. വായനാസാമഗ്രികള്‍ വികസിപ്പിക്കല്‍.
ലക്ഷ്യം: വിദ്യാര്‍ഥികള്‍ക്കനുയോജ്യമായ വായനാ സാമഗ്രികള്‍ വികസിപ്പിക്കുന്നതില്‍ വൈദഗ്ധ്യം നേടുക
ഒന്ന്, രണ്ട് ക്ലാസുകള്‍ക്കു വേണ്ടി. ജൂലൈ രണ്ടാം വെള്ളിയാഴ്ച്ച .ചുമതല-സുറുമി.
17. വായനാസാമഗ്രികള്‍ ശേഖരിക്കല്‍.
ലക്ഷ്യം: ക്ലാസ് നിലവാരത്തിനനുയോജ്യമായ വൈവിധ്യമുളള വായനാസാമഗ്രികള്‍ കണ്ടെത്തുന്നതിനുളള കഴിവു വളര്‍ത്തുക
ആഗസ്റ്റ് മാസം .ചുമതല ക്ലാസ് ലീഡര്‍
18.സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍- ഒക്ടോബര്‍
ലക്ഷ്യം:ടീച്ചിംഗ് പ്രാക്ടീസനുഭവങ്ങെളുടെ വെളിച്ചത്തില്‍ സ്കൂളുകളിലെ വായനാപ്രവര്‍ത്തനങ്ങല്‍ വിശകലനം ചെയ്യുകയും മെച്ചപ്പെടുത്തിനുളള നിര‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക.  അവതരണം.വായനാപ്രവര്‍ത്തനങ്ങള്‍ക്കു പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തല്‍
19.വായനാപുരോഗതി വിലയിരുത്തല്‍
 ലക്ഷ്യം: വിദ്യാര്‍ഥികളുടെ വായന വിലയിരുത്തുന്നതിനുളള രീതികള്‍ അധ്യാപകവിദ്യാര്‍ഥികള്‍ സ്വയം പരിശോധിച്ചു നോക്കുന്നതിനു അവസരം ഒരുക്കുക
പ്രദര്‍ശന ബോര്‍ഡ് പരസ്പര വിലയിരുത്തല്‍
20.വായനയും ആവിഷ്കാരവും
ലക്ഷ്യം: വായാനാനുഭവങ്ങള്‍ സാര്‍ഗാത്മകമായി പങ്കിടുന്നതിനുളള രീതികള്‍ പ്രയോഗിച്ചു നോക്കുക
സ്കിറ്റ് -ചങ്ങമ്പുഴക്കവിത-വാഴക്കുലയെ ആസ്പദമാക്കി. 19.06.2012 . വായിച്ച പുസ്തകങ്ങളെ ആധാരമാക്കിയുളള നാടകം, കഥാപ്രസംഗം, മറ്റു രംഗാവിഷ്കാരം, ചിത്രീകരണം, ഇന്‍ലാന്‍റ് മാഗസിന്‍, പതിപ്പ് തുടങ്ങിയവ എല്ലാ മാസവും. ചുമതല ആതിരാ സിദ്ധാര്‍ഥന്‍
21.ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
ലക്ഷ്യം:വൈവിധ്യമുളള രീതികള്‍ പരിശോധിക്കുക, മാതൃതകള്‍ തയ്യാറാക്കുക, ആഗസ്റ്റ് ആദ്യശനി. ചുമതല ഫൗസിയ, ശാനിലി.
22.ഡയറ്റ് ലൈബ്രറി സജീവമാക്കല്‍
23. ഇ വായന' സാധ്യത കണ്ടെത്തല്‍
24.വായനാക്കുറിപ്പുകളുടെ പതിപ്പ്
. വായനാവാരപ്രവര്‍ത്തനം . മികച്ചകുറിപ്പുകള്‍ക്കു സമ്മാനം.


.........................................................................
പ്രതികരണങ്ങള്‍ ക്ഷണിക്കുന്നു    
    

                                     
                                     
                                     
                                                                   



6 comments:

premjith said...

ജില്ലാ തലത്തിലെ പ്രധാന അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരാണ് ഡയറ്റ് .പക്ഷെ ഈ ചുമതല ഭംഗിയായി നിറവേറ്റുന്ന എത്ര ജില്ലാപരിശീലനഏജന്‍സികള്‍ നമുക്കിടയിലുണ്ട് . മികച്ച ഫാക്കല്ട്ടി അംഗങ്ങള്‍ , ലൈബ്രറി , ഐ റ്റി ഉപകരണങ്ങള്‍ , മറ്റു സംവിധാനങ്ങള്‍ എന്നിവ ഇവിടെയുണ്ട് . ഏവ പരമാവധി ഉപയോഗിച്ചു വിദ്യാലയങ്ങള്‍ക്ക് ആവശ്യമുള്ള അക്കാദമിക സഹായം തുടര്‍ച്ചയായി നല്‍കാന്‍ കഴിയുന്ന എത്ര ഡയറ്റുകളുണ്ട് എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്‌ . ചൂണ്ടുവിരല്‍ പോലെ ബ്ലോഗുകളുടെയും വെബ്സൈറ്റുകളുടെയും സാധ്യത ഉപയോഗപ്പെടുത്തി അധ്യാപകര്‍ക്ക് വേണ്ട പിന്തുണ ക്രിയാത്മകമായി നല്‍കാന്‍ തയ്യാറാകേണ്ടതുണ്ട് .കുറഞ്ഞപക്ഷം ഉള്ളവ അപ്ഡേറ്റ് ചെയ്യനെങ്ക്കിലും ശ്രമിക്കണം ഇത്തരം ചുമതലകള്‍ ഒരു ഫാക്കല്ട്ടി അംഗത്തിന്റെ നേതൃത്വത്തില്‍ ആധ്യാപക വിദ്യാര്‍ത്ഥികളെകൊണ്ട് ചെയ്യിക്കാന്‍ കഴിയും . വായനാദിനവുമായി ബന്ധപ്പെട്ട് ചൂണ്ടുവിരല്‍ മുന്നോട്ടു വച്ച പ്രവര്‍ത്തനങ്ങള്‍ , ആശയങ്ങള്‍ യഥാസമയം ബി ആര്‍ സി ബ്ലോഗിലൂടെയും മറ്റും അധ്യാപകരില്‍ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് .തൂവല്‍ പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും . വിശകലനാത്മക വായന , വരികള്‍ക്കിടയിലൂടെയുള്ള വായന , വായനയെത്തുടര്‍ന്ന് സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള പരിശീലനങ്ങള്‍ ക്ലാസ്സ്‌ മുറികളില്‍ ലഭിക്കണം . വെറുതെ കുറെ പുസ്തകങ്ങള്‍ വായനാമൂലയില്‍ ആരെയോ ബോധ്യപ്പെടുത്താന്‍ വേണ്ടി അടുക്കി വച്ചത് കൊണ്ടോ യാന്ത്രികമായി തയ്യാറാക്കിയ കുറെ ഉല്‍പ്പന്നങ്ങള്‍ തൂക്കിയത് കൊണ്ടോ കൂട്ടുകാരില്‍ വായനയോട് താലപര്യം ഉണ്ടാക്കാന്‍ കഴിയില്ല . മറിച്ച് വായനയുടെ സൂക്ഷ്മപ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം . ദിനാഘോഷങ്ങളെയും ക്ലബ്‌ പ്രവര്‍ത്തനങ്ങളെയും മറ്റും വായനാപ്രവര്ത്തനങ്ങളുമായി ബന്ധിപ്പിക്കണം .അത് വര്‍ഷത്ത്തിലുടനീളം തുടരണം . ഇത്തരം സാധ്യതകള്‍ തുറന്നു കാട്ടിയ ചൂണ്ടുവിരലിനു നന്ദി ......

drkaladharantp said...

പ്രേംജിത്ത്
ഡയട്ടുകളെ കുറിച്ചുള്ള വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.
പണ്ട് എന്‍റെ ജില്ലയിലെ ഏതാനും ടീച്ചര്‍മാര്‍ ചില ഫാക്കല്‍റ്റി അംഗങ്ങളെ വി ഐ പി എന്നു ബഹുമാനിക്കുമായിരുന്നു ( വരുക ഇരിക്കുക പോകുക= വി ഐ പി ) പിന്‍ സീറ്റ് ഫാകല്ടി എന്നാണു മറ്റൊരു പേര്‌ . ഇവര്‍ സെഷനുകള്‍ എടുക്കുമ്പോള്‍ പിറകില്‍ വന്നിരിക്കും ഒന്നും മിണ്ടില്ല. ചിലരാകട്ടെ സാധന സാമഗ്രികളുടെ വിതരനക്കാരാന്. എന്നാല്‍ ചിലര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.അങ്ങനെ ഉള്ളവരുടെ ഇടപെടല്‍ കൊണ്ടാണ്എല്ലാ ജില്ലകളിലും ഈ സ്ഥാപനം നിലനില്‍ക്കുന്നത് .
എന്തിനാണ് ഈ സ്ഥാപനം ? എന്താണ് ദൌത്യം ?ഇതൊക്കെ സ്വയം വിമര്‍ശനപരമായി അവര്‍ ചോദിക്കട്ടെ .ഇന്നലെ ഞാനും പ്രിന്‍സിപ്പല്‍ ശ്രീ പരസന്നകുമാരപില്ലയും ചന്ദ്രന്‍ മാഷും ബി ആര്‍ സി ട്രെയിനര്‍ പ്രിന്‍സും കുമളി ട്രൈബല്‍ യു പി സ്കൂളില്‍ ആയിരുന്നു. നൂറു കിമി യാത്ര ഒരു വഴിക്ക് മാത്രം. മിനിഞ്ഞാന്ന് ഞങ്ങള്‍ കട്ടപ്പന ബി ആര്‍ സിയിലെ ട്രിനര്‍മ്മര്‍ക്കൊപ്പം അയ്യപ്പന്‍ കോവില്‍ എല്‍ പി സ്കൂളില്‍ ആയിരുന്നു അതും തൊണ്ണൂറു കിമി അകലെ . ഈ അക്കാദമിക യാത്രകള്‍ നല്‍കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്‌ .ഇടുക്കിയുടെ ഭൂമി ശാസ്ത്രം പറഞ്ഞു ചുമതലകളില്‍ നിന്നും ഒളിച്ചോടാന്‍ മനസ്സില്ല എന്നു ഞങ്ങള്‍ പറയും.പോകുന്ന ഓരോ സ്കൂളും ഓണ്‍ ലൈന്‍ ഓ എസ് എസ് എന്ന ഗവേഷനാത്മക ഇടപെടലിന് കൂടി മനസ്സോരുക്കും. അതും ഒരു സാധ്യത .ഇന്ന് തന്നെ ചില പിന്തുണകള്‍ അവര്‍ക്ക് മെയില്‍ ചെയ്യും .
പാലകാട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കണം. ചില വിഭവങ്ങള്‍ കിട്ടും .ബി ആര്‍ സികള്‍ക്കു ഉപയോഗിക്കാം
തൂവല്‍ കാണുന്നുണ്ട്
പ്രതീക്ഷയുടെ പൊന്‍തൂവല്‍

Unknown said...

അധ്യാപക വിദ്യാ൪തഥികള്‍ക്ക് ഇത്തരം സാധ്യതകള്‍ തുറന്നു കാട്ടിയ ചൂണ്ടുവിരലിന് നന്ദി..............

Unknown said...

ഡയറ്റിന്റെ ഇത്തരം സാധ്യതകള്‍ തുറന്നു കാട്ടിയ ചൂണ്ടുവിരലിനു നന്ദി ......

Unknown said...

അധ്യാപക വിദ്യാ൪തഥികള്‍ക്ക് ഇത്തരം സാധ്യതകള്‍ തുറന്നു കാട്ടിയ ചൂണ്ടുവിരലിന് നന്ദി..............

Unknown said...

ഡയറ്റിന്റെ ഇത്തരം സാധ്യതകള്‍ തുറന്നു കാട്ടിയ ചൂണ്ടുവിരലിനു നന്ദി ....