ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 16, 2012

വായനാവാരം കഴിഞ്ഞാല്‍ വായനയ്ക്ക് എന്ത് സംഭവിക്കും ?

സര്‍ഗാത്മക വിദ്യാലയം 14

ഞാന്‍ ഒരു സ്കൂളിലെ എച് എം ആയിരുന്നെങ്കില്‍ വായനയ്ക്ക് സമഗ്രമായ ഒരു വാര്‍ഷിക
പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമായിരുന്നു 
 
അതില്‍ ഒരിനം മാത്രമാവും വായനാവാരം .
വായനയുടെ പാക്കേജ് ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെക്കും.
ലക്ഷ്യങ്ങള്‍
-
നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുള്ളതും (മറ്റാരെയും നേട്ടം ബോധ്യപ്പെടുത്താന്‍ കഴിയുന്നതും) ആയിരിക്കും. ഓരോ ക്ലാസിന്റെയും ലക്ഷ്യങ്ങളാക്കി മാറ്റും. ഇവയാണ് ഞാന്‍ ആഗ്രഹിക്കുന്നവ :-

ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഞാന്‍ സ്വീകരിക്കുന്ന വായനാപാക്കേജില്‍ ഉണ്ടാവുക.
:വായനക്ക് അവധിയില്ല" ഇതായിരിക്കും മുദ്രാവാക്യം.
വായനയില്‍ ടോപ്‌ ഡൌന്‍ അപ്പ്രോച് സ്വീകരിക്കും.


വായനാ പാക്കേജ്- വായനയുടെ പ്രക്രിയ ചര്‍ച്ച നടത്തി എസ് ആര്‍ ജിയില്‍ പൊതു ധാരണ രൂപീകരിക്കും.പൊതു സമീപനം എല്ലാവരുടെയും പങ്കാളിത്തത്തോടെ ഉയര്‍ത്തിപ്പിടിക്കും.ഓരോ ലക്ഷ്യത്തെയും മുന്‍ നിറുത്തി ഉള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യും.അതിനു കരടു നിര്‍ദേശങ്ങള്‍ തയ്യാറാക്കി എസ് ആര്‍ ജി യില്‍ അവതരിപ്പിക്കും.
ഒന്ന്) എല്ലാ കുട്ടികളും ആഴത്തിലുള്ള വായനക്കാരാകുക.

  • എല്ലാ വായനാസന്ദര്‍ഭങ്ങളിലും വായനയുടെ സൂക്ഷ്മ പ്രക്രിയ പാലിക്കല്‍ .
  • പ്രവചനം, ഊഹിക്കല്‍ ,ബന്ധിപ്പിക്കല്‍ , വ്യാഖ്യാനിക്കല്‍,മൂല്യവിചാരം നടത്തല്‍,തുടങ്ങിയ ചിന്താപരമായ പ്രക്രിയക്ക് ഇടം ഉറപ്പാക്കല്‍.
  • അന്വേഷണ ഘട്ടം, കണ്ടെത്തല്‍ ഘട്ടം ,പങ്കിടല്‍ ഘട്ടം ഇവ നന്നായി നടക്കുന്നതിനുള്ള പിന്തുണ നല്‍കല്‍ .
  • സ്വന്തം അനുഭവങ്ങള്‍, ഉണര്‍ത്തിയ ചിന്തകള്‍, മനോചിത്രങ്ങള്‍ ഇവ വായനയുമായി ബന്ധിപ്പിക്കല്‍
  • വായന എന്നാല്‍ എന്തല്ല ?(ക്ലിക്ക് ചെയ്യുക)
രണ്ട്) വായനയെ അടിസ്ഥാനമാക്കി വിവിധ ദൃശ്യാവിഷ്കാരങ്ങള്‍ നടത്തുന്നതിനുള്ള കഴിവ്.

  • ഒരു കൃതിയെ എങ്ങനെ ഉള്‍ക്കൊണ്ടു എന്നു അറിയാന്‍ മാത്രമല്ല കൃതിയുടെ സൂക്ഷ്മാംശങ്ങളിലേക്ക് കൂടുതല്‍ കടക്കാനും ആവിഷ്കാരങ്ങള്‍ വഴിയൊരുക്കും.
  • വായന അവസാന വരി വായിച്ചു തീരുന്നതോടെ അവസാനിക്കുന്നില്ല.
  • വായന-ആവിഷ്കാരത്തിനായുള്ള രചന-ആവിഷ്കാരത്തിന്മേലുള്ള ചര്‍ച്ച ഇവ ഭാഷയുടെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നതും ബഹുവിധ ഭാഷാ ശേഷികള്‍ നേടാന്‍ പര്യാപ്തവുമാണ്.അതിനാല്‍ ക്ലാസ് പഠനത്തില്‍ ഇവ സമന്വയിപ്പിക്കും..
  • നാടകം ,പാവനാടകം,കോരിയോഗ്രാഫി,റോള്‍ പ്ലേ തുടങ്ങിയ ആവിഷ്കാരങ്ങള്‍ ക്ലാസ് വായനയുടെ ഭാഗമാക്കും.
  • ക്ലാസ് തിയേറ്റര്‍ പ്രാവര്ത്തികമാക്കും.
മൂന്ന്) എല്ലാ കുട്ടികളും വായനാനുഭവം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെ ആവിഷ്കരിക്കാന്‍ കഴിവ് നേടുക.

  • കുട്ടികളുമായി ചര്‍ച്ച ചെയ്തു സാധ്യതകള്‍ കണ്ടെത്തും.
  • സ്കൂള്‍ തല എഴുത്തുകൂട്ടവും ക്ലാസ് തല എഴുത്തുകൂട്ടവും സംഘടിപ്പിക്കും.
  • എഡിറ്റിംഗ് അടക്കമുള്ള രചനയുടെ പ്രക്രിയ പാലിക്കും.
  • രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു പ്രദര്‍ശന ബോര്‍ഡുകള്‍ ഓരോ ക്ലാസിലും ഉറപ്പാക്കും.
  • അസംബ്ലിയില്‍,ക്ലാസ് പി ടി കളില്‍ എല്ലാ കുട്ടികളുടെയും രചനകള്‍ ഒരു വര്‍ഷം കൊണ്ട് പങ്കിടും.
  • ഇന്ലന്റ്റ് മാസിക,കയ്യെഴുത്ത് മാസിക,അച്ചടിച്ച ക്ലാസ് മാസിക, അച്ചടിച്ച ചുമര്‍ മാസിക ഇവയില്‍ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കും.
  • തെരഞ്ഞെടുത്ത രചനകള്‍ സ്കൂള്‍ സാഹിത്യ ചര്‍ച്ചയ്ക്കു വിധേയമാക്കും.
  • വായനയുടെ മുത്തു മണികള്‍..(ക്ലിക്ക് ചെയ്യുക)
നാല്) വായനയെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണം.

  • വിവിധ തരം സ്ടോറി മാപ്പുകള്‍ ക്ലാസില്‍ കുട്ടികള്‍ രൂപപ്പെടുത്തും.(സംഭവഗതികള്‍, പരസ്പര ബന്ധം ,നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെ പ്രതിഫലിപ്പിക്കുന്നവയും വായനയുടെ ആഴം വ്യക്തമാക്കുന്നവയും. ) അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ സ്ടോറി മാപ്പുകള്‍ പരിചയപ്പെടാം.
  • കഥ സന്ദര്‍ഭങ്ങള്‍ക്ക്‌ ചിത്രീകരണം
  • കുട്ടികളുടെ രചനകള്‍ക്ക് വരയുടെ പിന്തുണ
  • ചിത്രങ്ങളെ വായന പാടത്തിന്റെ ഭാഗമാക്കല്‍.
  • വായനയും കലവിദ്യാഭ്യാസവും സമന്വയിപ്പിക്കല്‍.വിവിധ ചിത്രരചന സങ്കേതങ്ങള്‍ പരിചയപ്പെടല്‍.ചിത്രകാരന്മാരുടെ ക്ലാസുകള്‍.
  • കവര്‍ ഡിസൈനിംഗ്
  • മൈന്‍ഡ് മാപ്പുകള്‍ (വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )

ഞ്ച്) അധ്യാപികയും വായനയില്‍ പങ്കാളി ആകുന്നു.
അധ്യാപിക വായിക്കാതെ വായനയുടെ മധുരം കുട്ടികള്‍ മാത്രം നുകര്നാല്‍ മതി എന്നാ സമീപനം മാറണം. എന്റെ  സുഹൃത്ത്‌ വയനാട്ടിലെ സന്തോഷ്‌ അദ്ദേഹത്തിന്റെ സ്കൂളില്‍ അധ്യാപകരുടെ വായനാകുരിപ്പുകള്‍ ചാര്‍ട്ടില്‍ പ്രദര്ഷിപ്പിക്കുമായിരുന്നു. അത് കുട്ടികള്‍ക്ക് വേണ്ടി പ്രചോടനാത്മക ഭാഷയില്‍ ഇ. എല്ലാ അധ്യാപകരും ആഴ്ചയില്‍ ഒന്ന് വീതം .
  • ഓരോ ആഴ്ചയിലും ഓരോ ക്ലാസിലും ഓരോ പുതിയ പുസ്തകം പരിചയപ്പെടുത്തല്‍ ( നരവൂര്‍ സ്കൂളില്‍ ഈ രീതി ഫലപ്രദമായി നടത്തുന്നു. ഒരു സ്ടൂളില്‍ തുണി വിരിച്ചു അതില്‍ ഇന്നത്തെ വിശിഷ്ട പുസ്തകം വെക്കും അധ്യാപിക ആ പുസ്തകത്തെ അവതരിപ്പിക്കും . കൂടുതല്‍ വായനക്കാര്‍ ഇങ്ങനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ക്ക് ഉണ്ടാകും )
  • കുഞ്ഞു വായന വിളിക്കുന്നു.(ക്ലിക്ക് ചെയ്യുക)
  • പുസ്തകപരിച്ചയപ്പെടുത്തലിനു വിവിധ തന്ത്രങ്ങള്‍ സ്വീകരിക്കല്‍
  • ആസ്വാദ്യകരമായ വായനാനുഭവം ഒരുക്കല്‍
  • വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍..(ക്ളിക്ചെയ്യുക)
  • അധ്യാപികയും കുട്ടികള്‍ ഏര്‍പെടുന്ന രചന,ആവിഷ്കാര ചിത്രീകരണ പ്രവര്‍ത്തനങ്ങളില്‍ എര്പെടല്‍
  • സാഹിത്യ സമാജം/ബാലസഭ ഇവയില്‍ അധ്യാപികയുടെ അവതരണങ്ങള്‍
  • പുസ്തകച്ചര്ച്ചയില്‍ അധ്യാപികയും.

ആറ് )സഹവര്‍ത്തിത വായന
(
വായനയുടെ സൂക്ഷ്മപ്രക്രിയയില്‍ കൂട്ടുകാരുടെ റോള്‍)-(വിശദമായി മറ്റൊരു ദിനം ചര്‍ച്ച ചെയ്യാം )



ഏഴു )ക്ലാസില്‍ വായനാന്തരീക്ഷം.
എങ്ങനെയൊക്കെ ക്ലാസ് ലൈബ്രറി ഒരുക്കാം. ക്ലാസിന്റെ മൂലയില്‍ ത്രികോണാകൃതിയില്‍ പ്ലൈ വുഡ് മുറിച്ച കഷണങ്ങള്‍ മൂന്നോ നാലോ തട്ടുകളില്‍ ആയി ക്ലാംപ് ഉപയോഗിച്ച് ഫിറ്റു ചെയ്‌താല്‍ പുസ്തകം വെക്കാം .
പഴയ കസേരകള്‍ കാണും . അവയില്‍ പലക ചരിച്ചു അടിച്ചു വെച്ചാലും പുസ്തകം വെക്കാന്‍ ക. സൈക്കിളിന്റെ പഴയ വീല് കിട്ടുമെങ്കില്‍ പെയിന്റ് അടിച്ചു ഒരു സ്ടാന്റില്‍ ഫിറ്റ്‌ ചെയ്‌താല്‍ അതിന്റെ കമ്പികളില്‍ പുസ്തകം തൂക്കി ഇസ്ടാന്‍ കഴിയും. ഭൂപടങ്ങള്‍ വെക്കാന്‍ ഉപയോഗിച്ചിരുന്ന സ്ടാണ്ടുകളില്‍ പുസ്തകം വെക്കുന്ന സ്കൂളില്‍ ഞാന്‍ പോയിട്ടുണ്ട്. ഭിത്തിയില്‍ നെടുകെ പലി വുഡ് അടിച്ചു അതില്‍ ഇലാസ്ടിക് പഠിപ്പിച്ചു പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കാശിയി\ഉം. ചെറിയ ദിശുകളും ഒരു സാധ്യത ആണ് .


  • പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആകര്‍ഷകമായ സംവിധാനം ഒരുക്കണം 
  • പോര്‍ത്ഫോലിയോ ബാഗ് പോലെയുള്ള ക്രമീകരണങ്ങള്‍ ആകാം 
  • ചുമരില്‍ പുസ്തകത്തിന്റെ കവര്‍ കാണത്തക്കവിധം പ്രദര്‍ശനം.
  • റീഡിംഗ് ടേബിള്‍ മറ്റു സാധ്യതകള്‍
  • ക്ലാസ് നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍
  • പഠന തീമുകളുമായി ബന്ധമുള്ള പുസ്തകങ്ങള്‍.
വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും(ക്ലിക്ക് ചെയ്യുക)
ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?(
ക്ലിക്ക് ചെയ്യുക)
\
എട്ടു )വായന വീട്ടിലേക്കും
 
കുട്ടികളുടെ വീട്ടില്‍ വായനാ സംസ്കാരം രൂപപ്പെടുതല്‍. അതിനുള്ള ശ്രമം ചെറിയ ക്ലാസില്‍ തുടങ്ങണം. ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൊടുത്തു വിടുക. രക്ഷിതാക്കള്‍ അവ കുട്ടികള്‍ക്ക് വായിച്ചു ക. അതിലെ ഉള്ളടക്കം അടുത്ത ദിനം കുട്ടികള്‍ ക്ലാസില്‍ പങ്കിടണം . ഒരാഴ്ചയില്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് അവസരം ഒരുക്കിയാല്‍ മതി.
ഉയര്‍ന്ന ക്ലാസുകളില്‍ തന്ത്രം മാറണം . കുട്ടികള്‍ വായന നടത്തി പുനരാവിഷ്കാരം , വായനാക്കുറിപ്പ് ,ചിത്രീകരണം ,ആസ്വാദനക്കുറിപ്പ് ഇവ തയ്യാറാക്കണം .രക്ഷിതാക്കളുടെ അപുസ്തക വിലയിരുത്തല്‍ ആമുഖമായി ചേര്‍ക്കാം . 
  • രക്ഷിതാക്കള്‍ക്ക് വായനയുടെ ആസ്വാദ്യതലം പരിചയപ്പെടാന്‍ പ്രത്യേക ക്ലാസ് പി ടി എയില്‍ നടത്താം 
  • രക്ഷിതാക്കള്‍ കുട്ടികളുടെ കൂട്ടങ്ങളില്‍ ആസ്വാദ്യകരമായി വായിച്ചു കേള്പ്പിക്കള്‍
  • രക്ഷിതാക്കളും പരസ്പരം  പുസ്തകം പരിചയപ്പെടുത്താന്‍
  • രക്ഷിതാക്കളുടെ രചന ശില്പശാല
  • പുസ്തക ചര്‍ച്ചയില്‍ രക്ഷിതാക്കളും
  • അമ്മ വായന -പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്ക് സ്ഥിരം സംവിധാനം. ക്ലാസ് പിടി എ യില്‍ വരുമ്പോള്‍ വിതരണം നടത്താം .
വായനയുടെ ലോകം കുട്ടികള്‍ക്ക് മുന്നില്‍ ഒരു അധിക പ്രവര്‍ത്തനം എന്ന നിലയില്‍ അല്ല കാണുന്നത്.യഥാര്‍ത്ഥ പഠനത്തിന്റെ ഭാഗം.
ഓരോ മാസവും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്നു തീരുമാനിക്കണം.
ജൂണില്‍ ഒന്നാം ദിവസം മുതല്‍ തുടങ്ങും.
ആദ്യം ക്ലാസില്‍ എല്ലാ പ്രക്രിയയും ഉള്‍ക്കൊള്ളുന്ന ഒരാഴ്ച നീണ്ടു നില്ല്കൂന്ന പ്രവര്‍ത്തനം.
ചിത്രീകരണം,ആവിഷ്കാരം,ചര്‍ച്ച,..ഒക്കെ ഉണ്ടാകും.
അതിനുള്ള പുസ്തകങ്ങള്‍ എല്ലാ ക്ലാസുകളിലെക്കും കണ്ടെത്തും ഓരോ ഗ്രൂപ്പിനും കിട്ടത്തക്ക വിധം പകര്‍പ്പുകള്‍ .ഇനി ചുവടെ കൊടുത്തിട്ടുള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക .( മുന്‍ വര്‍ഷത്തെ പോസ്റ്റുകള്‍ ആണ് . വായിച്ചവര്‍ അവ നടപ്പിലാക്കാന്‍ കഴിയുമോ എന്ന് വീണ്ടും ആലോചിക്കുക )
  1. പള്ളിക്കൂടംവിട്ടാല്‍ പിന്നെ വായനശാലയില്‍

  2. പുസ്തകത്തൊട്ടില്‍

  3. വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍

  4. അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ഓരോ ക്ലാസിലും

  5. ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?

  6. വായനയുടെ പച്ച.




24-Aug-2011
തിരു: വായന മരിക്കുന്നെന്ന പതിവ് പല്ലവിയോ പുതുതലമുറ പുസ്തകവിരോധികളാണെന്ന മുന്‍വിധിയോ ഇല്ല. വിദ്യാര്‍ഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കുന്നത് മികച്ച ലൈബ്രറിയും വഴികാട്ടികളായ അധ്യാപകരുമാണെന്ന തിരിച്ചറിവില്‍ വായനസംസ്കാരത്തിന്റെ പുതിയ പടവു ചവിട്ടുകയാണ് പ്ലാറ്റിനംജൂബിലി വര്‍ഷത്തില്‍ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . ഐടി അധിഷ്ഠിതമായി നവീകരിച്ച സ്കൂള്‍ ലൈബ്രറി സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന ശീതീകരിച്ച വായനഹാളും ഒരുക്കിയിട്ടുണ്ട്. ഏഴു ഭാഷയിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു ഭാഷകളില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ലൈബ്രറിയുടെ പ്രധാന സവിശേഷത. എല്‍എംഎസ് മീര എന്ന സോഫ്റ്റ്വെയറാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. 1973 മുതല്‍ 2000 വരെയുള്ള മലയാള പുസ്തകങ്ങള്‍ ഇതിനകം കാറ്റലോഗ് ചെയ്തുകഴിഞ്ഞു. അഞ്ചാംക്ലാസുമുതല്‍ പത്തുവരെയുള്ള 90 ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തവ കൂടാതെ ഇരുപതിനായിരത്തിലധികം പുസ്തകമുണ്ട് ലൈബ്രറിയില്‍ ഇപ്പോള്‍ . മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ അനായാസം തെരഞ്ഞെടുക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഐടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മൂന്നാംസ്ഥാനം നേടിയതിലൂടെ ലഭിച്ച മൂന്നരലക്ഷം രൂപയും പിടിഎ ഫണ്ടുമുപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത്. ജെ സുഷമയുടെ നേതൃത്വത്തിലുള്ള ആറംഗ അധ്യാപക സമിതിയാണ് ലൈബ്രറിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 

9.സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍-ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം



അധ്യയനവര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യം അധ്യാപക പരിശീലനം നടത്തിയത്.
ലക്ഷ്യത്തോടെ പുസ്തകസഞ്ചി വിതരണവും കുട്ടികളായ ലൈബ്രേറിയന്മാര്‍ക്ക് പരിശീലനവും തുടങ്ങി.


ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം

ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ -പുസ്തകസഞ്ചി

  • വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്വതന്ത്ര വായനയിലേക്ക് നയിക്കുക
  • കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുക, വായനയുടെ ലോകത്തേക്ക് അവരെ എത്തിക്കുക


  • പ്രീപ്രൈമറി ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെ ഇനിയെന്നും ഓരോ ക്ലാസ്സിലും ദിവസവും ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ട് മണിവരെ കുട്ടി ലൈബ്രേറിയന്മാര്‍ പുസ്തകസഞ്ചിയുമായെത്തും. ഓരോ സഞ്ചിയിലും 50 പുസ്തകവും ഒരു ദിനപ്പത്രവും ഒരു വിതരണരജിസ്റ്ററും ഉണ്ടാകും. കുട്ടികള്‍ക്കാവശ്യമായ പുസ്തകം അവര്‍ക്ക് തിരഞ്ഞെടുക്കാം. കുട്ടികളെടുക്കുന്ന പുസ്തകവിവരം ലൈബ്രേറിയന്‍ വിതരണ രജിസ്റ്ററിലും കാര്‍ഡിലും രേഖപ്പെടുത്തും.
ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും
  • ഒരുവര്‍ഷം ഒരു കുട്ടി 50 പുസ്തകമെങ്കിലും വായിക്കണമെന്നാണ് ലക്ഷ്യം. വായിച്ച പുസ്തകത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കണം.
വായനയെ പിന്തുടരും
  • ക്ലാസധ്യാപകന്‍ ആഴ്ചയിലൊരിക്കല്‍ ഇവ പരിശോധിച്ച് ഗ്രേഡ് നല്‍കും. വായിച്ച പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് സ്‌കൂള്‍ അസംബ്ലിയില്‍ അവസരമൊരുക്കും.
നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍
  • ഓരോ ക്ലാസ്സിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങള്‍ അതതുക്ലാസ്സുകളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിവഴി നടപ്പിലാക്കുന്നത്.
രക്ഷിതാക്കളുടെസഹകരണം
  • രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ബിനാനി സിങ്കിന്റെ സഹായസഹകരണവുമുണ്ട്.
  •  

4 comments:

ആര്യാകൃഷ്ണ മൂക്കുതല said...

vaayikkunnavar vayichukondeyirikkum.

ആര്യാകൃഷ്ണ മൂക്കുതല said...

വായിക്കുന്നവര്‍ വയിച്ചുകൊണ്ടേ യിരിക്കും

drkaladharantp said...

ആര്യ കൃഷ്ണയുടെ ബ്ലോഗ്‌ വായിച്ചു
വായിക്കുന്നവര്‍ വായിച്ചു കൊണ്ടേ ഇരിക്കും.
ഇത്തരം ബ്ലോഗ്‌ രചനകളും വായനാ വാരത്തില്‍ വായിക്കപ്പെടണം

BRC Edapal said...

വായനയുടെ വസന്തം വീണ്ടും ! വായനാവാരം കഴിഞ്ഞാലും, പഴയ മട്ടില്‍ പുസ്തകങ്ങള്‍ ചില്ല് കൂട്ടില്‍ വിശ്രമിക്കാതിരിക്കട്ടെ...ആശംസകള്‍