ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, June 1, 2012

സര്‍ഗാത്മക ചിന്തയുടെ മഴവില്‍ വര്‍ണങ്ങള്‍-8

ഒരു ദിവസം
രമ
ചേച്ചി പീടികയില്‍ നില്‍ക്കുമ്പോള്‍ ഒരു മെസേജ് മൊബൈലില്‍ വന്നു.
അതു വായിച്ചപ്പോള്‍ ചേച്ചീടെ മുഖം പ്രസന്നമായി.അവിടെ നിന്നവരെ എല്ലാം അതു കാണിച്ചു. ആ മെസേജ് ഒരു ചര്‍ച്ചയായി
ദാമുവേട്ടന്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ സമാനമായ ഒരു മസേജ് !
അതു വായിച്ച ദാമുവേട്ടന്‍ ഡ്രൈവറോട് പറഞ്ഞു
"കാലത്തിന്റെ ഒരു പോക്കെ ..ഇപ്പൊ സ്കൂളില്‍ നടക്കുന്ന കാര്യമൊക്കെ അന്നേരം അറിയാം "
ദാമുവേട്ടാണ് വന്ന മെസേജ് ഇങ്ങനെ :
"  innu anitha klaasil aasvaadanakkurippu avatharippichu.
ugran . nalla bhaasha. mikacha avatharanam
ellaavarkkum ishtamaayi .
-teacher
 "
(ഇന്ന് അനിത ക്ലാസില്‍ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉഗ്രന്‍. നല്ല ഭാഷ .മികച്ച അവതരണം. എല്ലാവര്‍ക്കും ഇഷ്ടമായി. -ക്ലാസ് ടീച്ചര്‍ )
സാങ്കേതിക  വിദ്യ  എങ്ങനെ  സ്കൂള്‍  പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാം ? മൊബൈല്‍ നല്ലൊരു ഉപാധിയാണ്
രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങണം. 

ക്ലാസിലെ കുട്ടികളുടെ   പേരില്‍ ആ നമ്പരുകള്‍ ഫോണ്‍ ബുക്കില്‍ സേവ്  ചെയ്യണം
ഒരു ക്ലാസ് പി ടി എ യില്‍ മൊബൈല്‍ ഉപയോഗിച്ചു ആശയ വിനിമയം നടത്താന്‍ പരിശീലിക്കണം.
കുട്ടിയുടെ വിവരങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും കൈമാറണം എന്നു തീരുമാനിക്കണം.
മറ്റു   സാധ്യതകളും  ആലോചിക്കൂ 
കുട്ടികളുടെ മികവുകള്‍ എങ്ങനെ ഒക്കെ അധ്യാപനത്തിന്റെ ആനന്ദം ആക്കാം ആഘോഷമാക്കാം എന്നു ആലോചിച്ചിട്ടുണ്ടോ? സത്യത്തില്‍ ഇന്ന് നാം നല്‍കുന്ന പ്രോഗ്രസ് കാര്‍ഡ് /പഠന പുരോഗതി രേഖ നമ്മുടെ അധ്വാനത്തെ നന്നായി പ്രതിഫളിക്കുന്നുണ്ടോ? നമ്മുടെ തനിമയുള്ള പ്രവര്‍ത്തനത്തിന്റെ നല്ല തെളിവാണോ അതു?
അല്ല
ഈ വര്‍ഷം ഒരു മാറ്റം ആകാം
ആദ്യ മാസം മുതല്‍ തെളിവുകളുടെ ശഖരം ഉണ്ടാക്കാം
എ ഫോര്‍ വലിപ്പത്തില്‍ എഴുത്തുല്‍പ്പനങ്ങള്‍ മനോഹരമായ രീതിയില്‍ സമാഹരിച്ചു കൂടെ
അല്ലെങ്കില്‍ വേണ്ട ഒരു ക്യാമറ ഉണ്ടെങ്കില്‍ എല്ലാ ക്ലാസില്‍ നിന്നും ഒരു ക്ലിക്കില്‍ കുട്ടികളുടെ വര്‍ക്കുകളുടെ കോപ്പി എടുക്കാം
അതിന്റെ പവര്‍ പോയന്റെ പ്രസന്റേഷന്‍ രൂപത്തിലേക്ക് മാറ്റിയാലോ ? രക്ഷിതാക്കളുടെ യോഗത്തില്‍ കാണിക്കാം
  E പോര്‍ട്ട്‌ ഫോളിയോ മറ്റൊരു സാധ്യതയാണ്
ഓരോ കുട്ടിക്കും ഓരോ ഫോള്‍ടര്‍
ആവശ്യമുള്ളപ്പോള്‍ പ്രിന്റ്‌ എടുക്കാം .രക്ഷിതാവിനു കൊടുക്കാം
അതല്ല ക്ലാസ് മികവിന്റെ ഒരു പ്രദര്‍ശനം തയ്യാരാക്കാനാനെങ്കില്‍ അങ്ങനെയും ആകാം
എ ത്രീ പേപ്പറില്‍ ലേസര്‍ പ്രിന്റ്‌ ചെയ്യുന്നതിന് ഇരുപതു രൂപയെ ആകൂ
ഇ മെയില്‍ ഉള്ള അധ്യാപക സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാം . പ്രതികരണങ്ങള്‍ ശേഖരിക്കാം
ഒരു ലേണിംഗ് നെറ്റ് വര്‍ക്ക് ആലോചിച്ചു കൂടെ
സര്‍ഗാത്മക ചിന്തയുടെ മഴവില്‍ വര്‍ണങ്ങള്‍ നിങ്ങളെ പ്രലോഭിപ്പിക്കും .തീര്‍ച്ച 

മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക



6 comments:

സാബുപോൾ......SABU PAUL said...

പാഥസാം നിചയം വാർന്നൊഴിഞ്ഞളവ്
സേതുബന്ധനോദ്യോഗമെന്തെടോ...
കുട്ടികളൊക്കെ അൺ എയ്ഡഡ് സ്ക്കൂളിൽ ചേർന്നു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്തുകാര്യം....
സ്ക്കൂളിൽ കുട്ടികൾ വന്നുചേർന്നുകഴിഞ്ഞിട്ടല്ലേ ഇക്കാര്യങ്ങളൊക്കെ..ചില പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ട്.ആ പ്രദേശഹങ്ങൾക്ക് ചില പ്രത്യേകതകളും ഉണ്ടായിരിക്കും സമൂഹം ഒത്തൊരുമിച്ച് ശ്രമിച്ചാലേ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ ഉണ്ടാകൂ..പൊതുവിദ്യാഭ്യാസത്തിൻറെ മഹത്വം തിരിച്ചറിയുന്ന ഒരു സമൂഹത്തിൽ ഒരു പൊതു വിദ്യാലയത്തിന് മോശമായി നിലനിൽക്കാനാവില്ല..സമൂഹം ഇടപെടും. നാട്ടിലെ മിക്കപ്രദേശങ്ങളിലും കുട്ടിയെ സ്ക്കൂളിൽ ചേർക്കാറാകുന്പോൾ അവർ ഏത് അൺ എയിഡഡ് സ്ക്കൂളിൽ കുട്ടിയെ ചേർക്കണമെന്നാണ് ആലോചിക്കുന്നത് ..പൊതുവിദ്യാലയങ്ങൾ അവരുടെ പരിഗണനയിൽ വരുന്നേ ഇല്ല...അഞ്ച് രൂപയുടെ സാധനം വാങ്ങുന്പോൾ നാം പുലർത്തുന്ന താരതമ്യ ചിന്തപോലും കുട്ടിയെ സ്ക്കൂളിൽ ചേർക്കുന്പോൾ രക്ഷിതാക്കൾ പുലർത്തുന്നില്ല...അയൽ വാസിയോ കാശുള്ളവനോ ആണ് നാട്ടുകാരുടെ മാതൃക..

Chundekkad said...

നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാരുടെ കുട്ടികളും അൺ എയിഡഡ് ഉല്പന്നങ്ങളാ . സംശയമുണ്ടൊ . അല്ല ഉണ്ടോന്ന് .??????!!!!!!!!!!!!!

Chundekkad said...

നാട്ടുകാരുടെ മെക്കിട്ട് കേറണ്ട . നമ്മുടെ ചങ്ങാതിമാരുടെ കുട്ടികളും അൺ എയിഡഡ് ഉല്പന്നങ്ങളാ . സംശയമുണ്ടൊ . അല്ല ഉണ്ടോന്ന് .??????!!!!!!!!!!!!!

premjith said...

നല്ല നിദ്ദേശങ്ങള്‍ .....തീര്‍ച്ചയായും ബി ആര്‍ സി ബ്ലോഗായ തൂവലിന്റെ അടുത്ത പോസ്റ്റില്‍ അധ്യാപകരോട് പറയാന്‍ ചില നന്മകളും കൂടി കിട്ടി .....പ്രവേശനോത്സവത്തിന്റെ ആശംസയോടൊപ്പം ഇതു കൂടി ചേര്‍ക്കും ....കുട്ടികളുടെ എണ്ണം കുറഞ്ഞതില്‍ പരിതപിക്കന്ടെതില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം .....എന്റെ മുന്നിലെത്തുന്ന ചുരുക്കം കുട്ടികളില്‍ അനിവാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഠിനമായ ശ്രമം നടത്തിയാല്‍ മതി ....അത് വളരെ പതുക്കെ സമൂഹത്തിലേയ്ക്ക് പടരും .അങ്ങനെ മാത്രമേ വിദ്യാലയങ്ങളുടെ ഉയര്ത്തെഴുന്നെല്‍പ്പിനു സാധ്യതയുള്ളൂ ......
പഠന തന്ത്രങ്ങള്‍ കുട്ടിക്കനുയോജ്യമായി കണ്ടെത്തി സര്‍ഗാത്മക പഠനം നടത്തുന്നവര്‍ എത്രപേരുണ്ട് നമ്മുടെ ഇടയില്‍ ? ബാഗ് തരാം , ബുക്ക്‌ തരാം , പൈസ തരാം ......എന്ന് പറയാതെ നിങ്ങളുടെ കുട്ടികളില്‍ ഈ കഴിവുകളെല്ലാം ഉണ്ടാകാന്‍ സഹായിച്ചത്‌ ഞാനും വിദ്യാലയവുമാണ് എന്ന് രക്ഷിതാവിനോട്‌ പറഞ്ഞു കുട്ടിയെ സ്കൂളിലേയ്ക്ക് ക്ഷണിക്കാന്‍ എത്ര അധ്യാപക സുഹൃത്തുക്കള്‍ക്ക് കഴിയുന്നു ....ചൂണ്ടുവിരലില്‍ പറഞ്ഞ പോലെ കൂട്ടുകാരുടെ മികവുകള്‍ രക്ഷിതാവില്‍ എത്തിക്കാന്‍ ആധുനിക സങ്കേതങ്ങളും മറ്റും ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ട് ....
ഇത്തരം ചിന്തകള്‍ അധ്യാപകരില്‍ ഉണരട്ടെ ......
പുതിയ അധ്യയന വര്‍ഷത്തില്‍ ഇത്തരം ചിന്തകളുടെ വന്‍കൂനകള്‍ സൃഷ്ട്ടിക്കാന്‍ ചൂണ്ടുവിരലിനും കലാധരന്‍ മാഷിനും കഴിയട്ടെ ....

kutty pencil said...

തീ പിടിച്ച ചിന്തകള്‍ ഇനിയും ഉണ്ടാകട്ടെ .

RADHAN said...

Good Idea. Thanks.