"ഈ പുതുവര്‍ഷം തികച്ചും നവ്യാനുഭവങ്ങളുടെ വര്‍ഷമായിരിക്കും
ക്ലാസില്‍ എത്ര കുട്ടികള്‍ എന്നതല്ല പ്രശ്നം എത്ര നല്ല അനുഭവങ്ങള്‍ അവര്‍ക്ക് എന്നെ കൊണ്ട് നല്‍കാന്‍ കഴിയും എന്നതാണ് "
ഇങ്ങനെ മനസ്സില്‍ കുറിച്ചിട്ട ഒരു അധ്യാപിക .
ക്ലാസ് ?
നാല് .
ഇത് വരെ എന്ത് മുന്നൊരുക്കം നടത്തി ?
"സ്കൂള്‍ തുറക്കട്ടെ .എല്ലാവരുമായി ആലോചിച്ചു നന്നായി തുടങ്ങണം "
( ഈ ടീച്ചര്‍ എന്തെ സ്വയം ആലോചിച്ചു തുടങ്ങാത്തത് ?)
മറ്റൊരു അധ്യാപിക
ക്ലാസ് ?
നാല്
അവധിക്കാല പി ടി എ കൂടി ടീച്ചറോട് പറഞ്ഞു " ടീച്ചറെ പഠനോപകരണങ്ങള്‍ ഉള്ളതും ഇല്ലാത്തതും ലിസ്റ്റ് ചെയ്യാമെങ്കില്‍ ഇല്ലാത്തവ ഞങ്ങള്‍ ഉണ്ടാക്കി തരാം "
അധ്യാപികയ്ക്ക് സന്തോഷം
ഈ വര്ഷം സ്കൂളിനും ക്ലാസിനും ആവശ്യമായ പഠനോപകരണങ്ങള്‍ എല്ലാം ഉറപ്പാക്കണം .അതാണ് പി ടി എ തീരുമാനം
ടീച്ചര്‍ ലിസ്റ്റ് തയ്യാറാക്കി
ക്ലാസില്‍ എത്ര കുട്ടികള്‍ എന്നതല്ല പ്രശ്നം എത്ര നല്ല അനുഭവങ്ങള്‍ അവര്‍ക്ക് എന്നെ കൊണ്ട് നല്‍കാന്‍ കഴിയും എന്നതാണ് "
ഇങ്ങനെ മനസ്സില്‍ കുറിച്ചിട്ട ഒരു അധ്യാപിക .
ക്ലാസ് ?
നാല് .
ഇത് വരെ എന്ത് മുന്നൊരുക്കം നടത്തി ?
"സ്കൂള്‍ തുറക്കട്ടെ .എല്ലാവരുമായി ആലോചിച്ചു നന്നായി തുടങ്ങണം "
( ഈ ടീച്ചര്‍ എന്തെ സ്വയം ആലോചിച്ചു തുടങ്ങാത്തത് ?)
മറ്റൊരു അധ്യാപിക
ക്ലാസ് ?
നാല്
അവധിക്കാല പി ടി എ കൂടി ടീച്ചറോട് പറഞ്ഞു " ടീച്ചറെ പഠനോപകരണങ്ങള്‍ ഉള്ളതും ഇല്ലാത്തതും ലിസ്റ്റ് ചെയ്യാമെങ്കില്‍ ഇല്ലാത്തവ ഞങ്ങള്‍ ഉണ്ടാക്കി തരാം "
അധ്യാപികയ്ക്ക് സന്തോഷം
ഈ വര്ഷം സ്കൂളിനും ക്ലാസിനും ആവശ്യമായ പഠനോപകരണങ്ങള്‍ എല്ലാം ഉറപ്പാക്കണം .അതാണ് പി ടി എ തീരുമാനം
ടീച്ചര്‍ ലിസ്റ്റ് തയ്യാറാക്കി
അപ്പോഴാണ് ടീച്ചര്‍ സ്വയം തിരിച്ചറിയുന്നത് ..!?
എന്താണ് തിരിച്ചറിവ് എന്നല്ലേ .തിടുക്കം കൂട്ടാതെ ഒരു പക്ഷെ അതി നിങ്ങള്‍ക്കും ബാധകം ആയേക്കാം
അതിനാല്‍ ആ ലിസ്റ്റ് ഞാന്‍ വിശകലനത്തോടെ ചുവടെ നല്‍കുന്നു
നാലാം ക്ലാസിലേക്ക് വേണ്ട സിഡികള്‍
എന്താണ് തിരിച്ചറിവ് എന്നല്ലേ .തിടുക്കം കൂട്ടാതെ ഒരു പക്ഷെ അതി നിങ്ങള്‍ക്കും ബാധകം ആയേക്കാം
അതിനാല്‍ ആ ലിസ്റ്റ് ഞാന്‍ വിശകലനത്തോടെ ചുവടെ നല്‍കുന്നു
നാലാം ക്ലാസിലേക്ക് വേണ്ട സിഡികള്‍
- ജീവികള്‍ ഇര തേടുന്ന ദൃശ്യങ്ങള്‍
- ചാന്ദ്ര പര്യവേക്ഷണം
- സ്ടാറി നൈറ്റ്
- ഗാന്ധി സിനിമ
- ദേശഭക്തി ഗാനങ്ങള്‍
- തെയ്യം
- വള്ളം കളി
- തൃശൂര്‍ പൂരം
- പടയണി
- പ്രകൃതി ദുരന്തങ്ങള്‍
- പരിസ്ഥിതി പ്രശ്നങ്ങള്‍
- കേരളത്തിന്റെ പ്രകൃതി ഭംഗി
- വിവിധ കേരളീയ കലാരോപ്പങ്ങള്‍
- മഴക്കാല അനുഭവങ്ങള്‍ , ദുരിതങ്ങള്‍
പുതിയ പുസ്തകം വന്നിട്ട് നാലഞ്ചു വര്ഷം ആയി എന്നിട്ടും ..!
ഇക്കാര്യം ഞാന്‍ എങ്ങനെ പി ടി എ ക്കാരോട് പറയും?. ഇത് വരെ ആത്മവഞ്ചന നടതുകയായിരുന്നോ ഞാന്‍ ?
സി ഡി വാങ്ങാമായിരുന്നു അല്ലെങ്കില്‍ നെറ്റില്‍ നിന്നും ആരെകൊന്ടെങ്കിലും ഡൌന്‍ ലോഡ് ചെയ്യിക്കാമായിരുന്നു
അതുമല്ലെങ്കില്‍ നെറ്റ് ഉപയോഗിക്കാന്‍ പഠിക്കാമായിരുന്നു
സ്കൂളില്‍ പഞ്ചായത്ത് നല്‍കിയ കമ്പ്യൂടര്‍ ഉണ്ട് .എന്നിട്ടും പഠിച്ചില്ല .
അതെ തുറന്നു പറയാം . മനോഭാവം മാറ്റണം . ഞാന്‍ മാറണം .
"മാറ്റത്തിന്റെ പാതയില്‍ ഞാനും" ഇതാകട്ടെ ഈ വര്‍ഷത്തെ എന്റെ മുദ്രാവാക്യം
ടീച്ചര്‍ ലിസ്റ്റ് എഴുതല്‍ തുടര്‍ന്നു
നാലാം ക്ലാസിലേക്ക് വേണ്ട ചിത്രങ്ങള്‍
- മഴക്കാല ദുരിതങ്ങള്‍ ( ഇപ്പോള്‍ കയ്യില്‍ ഒന്നും ഇല്ല .കുട്ടികള്‍ ശേഖരിച്ചു കൊണ്ട് വന്നവ എടുത്തു വെച്ചിരുന്നെങ്കില്‍. ഇനി പട്ര്‍ഹ്രങ്ങളില്‍ വന്നാല്‍ ഭാഗ്യം . ശേ !)
- കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത ( നെറ്റില്‍ കിട്ടുമായിരിക്കും. പണ്ടേ ഒരു ചിത്ര ഫയല്‍ തയ്യാരാക്കിയിരുന്നെങ്കില്‍ !)
- കേരളീയ കലാരൂപങ്ങള്‍ ( ഏതൊക്കെ കലാരൂപങ്ങള്‍ .ഇപ്പോഴുള്ളത് വളരെ ചെറിയ നിറം കേട്ട അനാകര്‍ഷകമായ ചിത്രങ്ങളാണ് . പുതിയത് വാങ്ങണം )
- കേരളത്തിന്റെ പ്രകൃതി ഭംഗി ( ഒരു പുഴക്കരയുടെ ചിത്രമേ ഉള്ളൂ . കേരളത്തിന്റെ വൈവിധ്യം വേണം . കുട്ടനാട്, കടല്‍ത്തീരം, മലകള്‍ , മൂന്നാര്‍ , പാടങ്ങള്‍ ....പി ടി എ ക്കാരോട് പറയാം )
- പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങള്‍ ( ഇല്ല .)
- കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ( കഴിഞ്ഞ വര്ഷം പറഞ്ഞു കൊടുത്തു .ഇനിയെങ്കിലും കാണിച്ചു കൊടുക്കണം .നെറ്റില്‍ ഉണ്ടത്രേ )
- വിവിധ ആഘോഷങ്ങള്‍ ( ചിത്രം ഉണ്ട് .പോര )
- ചുമട് താങ്ങി, കുടക്കല്ല് ( ശേഖരിക്കണം )
- ദേശീയ നേതാക്കള്‍ ( വലിയ ചിത്രങ്ങള്‍ ശേഖരിച്ചു ഫോട്ടോ ഗാലറി ക്ലാസില്‍ ഒരുക്കാന്‍ പി ടി എ യുടെ സഹായം തേടാം )
- ജീവികളുടെ ചിത്രങ്ങള്‍ ( ഒന്നാം ക്ലാസില്‍ നിന്നും കടം വാങ്ങാം )
- ജന്തു പരിപാലനം ( ഒരു ചിത്രവും ഇപ്പോള്‍ ഇല്ല )
- പഴയ കാല ഉപകരണങ്ങള്‍ ( ചിത്രങ്ങള്‍ ഇല്ല )
- ജില്ലയുടെ ഭൂപടം ( അതില്‍ എന്തൊക്കെ വേണം ?)
- ഇന്ത്യയുടെ ഭൂപടം
കൂടുതലും ഇല്ലാത്തവയുടെ കൂട്ടത്തിലാണ്
ചിത്രങ്ങള്‍ സമാഹരിക്കാവുന്നത്തെ ഉള്ളൂ . ഈ വര്ഷം അവ എ ഫോര്‍ പേപ്പറില്‍ ഒട്ടിച്ചു നല്ല ഒരു ഫയല്‍ ഉണ്ടാക്കും .ജൂണില്‍ തന്നെ അതു പൂര്‍ത്തിയാക്കും
(നല്ല തീരുമാനം )
നലാം ക്ലാസിലേക്ക് വേണ്ട വായനാ സാമഗ്രികള്‍
- മഴക്കവിതകള്‍ ( ഏഴെണ്ണം - നാല് സെറ്റ് )
- നാടന്‍ പാട്ടുകള്‍. ( നാലാം ക്ലാസ് നിലവാരത്തിനു ഇണങ്ങിയത് ശേഖരിക്കണം . )
- കലാരൂപങ്ങളുമായി ബന്ധപ്പെട്ട വായനാ സാമഗ്രി ( ഈ വര്ഷം തയ്യാറാക്കണം )
- നമ്പ്യാരും തുള്ളല്‍ പാട്ടുകളും. ( ഫോട്ടോ കോപ്പി എടുക്കണം )
- ആത്മകഥ ഭാഗങ്ങള്‍ ( പി ടി എ യുടെ സഹായത്തോടെ കണ്ടെത്തണം )
- കേരളീയ പ്രകൃതി ആവിഷ്കരിച്ചിട്ടുള്ള കവിതകള്‍
- പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ട വായനാ സാമഗ്രി ( കുട്ടികള്‍ക്ക് ഒപട്ടിയത് എവിടെ കിട്ടും? പത്രങ്ങളിലെ വിദ്യാഭ്യാസ പേജുകള്‍ ശേഖരിചിരുന്നെങ്കില്‍ )
- ലഘു യാത്രാ വിവരണങ്ങള്‍ ( യുറീക്കയില്‍ ഉണ്ടാകുമോ ?)
- ജില്ലയുടെ ടൂറിസ്റ്റ് ഗൈഡ് ( ബി ആര്‍ സിക്കാരോട് പറഞ്ഞാല്‍ കിട്ടുമോ ?)
- ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം കുട്ടികള്‍ക്ക് ( ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് വരെ ആര് പോകും ?)
- കാര്‍ഷിക മാസിക ( അയലത്ത് ഉണ്ടാകും )
- ആരോഗ്യ മാസിക ( ഉണ്ട് )
- പഞ്ചായത്ത് വികസന രേഖ ( ?)
- മഴക്കാല ദുരിതങ്ങള്‍ വാര്‍ത്തകള്‍ ഫീച്ചറുകള്‍ , ലേഖനങ്ങള്‍
- വിവിധ വര്‍ഷങ്ങളിലെ കലണ്ടറുകള്‍
- കാലാവസ്ഥാ വാര്‍ത്തകള്‍
ടീച്ചര്‍ ഗ്രാന്റ് എന്നാല്‍ ചാര്‍ട്ട്, ക്ലിപ്പ് കളര്‍ മാര്കര്‍ പശ ..?
ഈ രീതി മാറ്റണം എസ ആര്‍ ജി കൂടുതല്‍ അക്കാദമിക സത്യാ സന്ധത കാട്ടണം എന്ന് പറയണം
ഇനിയും ഉണ്ട് ലിസ്ടിലെക്കുള്ള സാധനങ്ങള്‍
- അളവ് പാത്രങ്ങള്‍ ( നാഴി, ഇടങ്ങഴി, പറ -ഇതൊക്കെ ഇതു കുട്ടിയുടെ വീട്ടില്‍ കാണും പി ടി എ സംഘടിപ്പിച്ചു തരുമോ? ) ലിറ്റര്‍, മില്ലി ലിറ്റര്‍, ഗ്രാം, കിലോ ഗ്രാം, അളവ് പാത്രങ്ങള്‍
- സ്റ്റോപ്പ് വാച് ( അതെവിടെ കിട്ടും ഓ മൊബൈലില്‍ ഉണ്ടല്ലോ )
- റെയില്‍ ടിക്കറ്റ് ( എത്ര എണ്ണം വേണം )
- ജ്യാമതീയ രൂപങ്ങള്‍
- രിബ്ബന്‍
- തെര്‍മോ മീറ്റര്‍
- ഹാന്‍ഡ് ലെന്‍സ്
- ഭാഷ പട്ടിക
- ബൈനോക്കുലര്‍
- ബാങ്ക് പേ സ്ലിപ്പുകള്‍ ( എണ്ണം ?)
- മഴ മാപിനി
- കളി നോട്ടുകള്‍ ( ഇനം എണ്ണം )
- സ്കെയില്‍, ടേപ്പ്
- സ്ഥാന വില പഠിപ്പിക്കാനുള്ള പഠനോപകരണം
- ടോര്‍ച്
- സ്പിരിറ്റ് ലാമ്പ്
- വിത്തുകള്‍
- ഭൂപടങ്ങള്‍
വൈകിപ്പോയി
സാരമില്ല
ഉഴപ്പാന്‍ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരെ ഇനി വേണ്ട
കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ ഇവ സംഘടിപ്പിക്കും
ഈ മാസം അവസാനിക്കും മുമ്പ് എനിക്ക് പി ടി എ യോട് പറയാന്‍ കഴിയണം "എല്ലാം റെഡി "
ഞാന്‍ മാറ്റത്തിന്റെ പാതയില്‍ ആണെന്ന് തിരിച്ചറിയുന്ന അധ്യാപിക സര്‍ഗാത്മക അദ്ധ്യയനത്തിന്റെ വാതില്‍ തുറക്കുകയാണ്
നിങ്ങളോ ?
സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍
- ജനാധിപത്യവാദിയായ അധ്യാപിക ( സര്‍ഗാത്മക അധ്യാപനം -7...
- സര്ഗതമക വിദ്യാലയത്തിലേക്ക് ഒന്നിച്ചു പോകയല്ലേ -6...
- സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം- 5
- സര്‍ഗാത്മക വിദ്യാലയം /സര്ഗാത്മകാധ്യാപനം -4
- സര്‍ഗാത്മക വിദ്യാലയം -3 (തുടര്‍ച്ച )
- സര്‍ഗാത്മക വിദ്യാലയം-2 (തുടര്‍ച്ച )
- സര്‍ഗാത്മക വിദ്യാലയം
3 comments:
ആദ്യം അഭിനന്ദനങ്ങൾ ... ഇത്തരമൊരു പരമ്പരയ്ക്ക്...
കുട്ടികൾക്ക് ഈ അദ്ധ്യയന വർഷം ഒരു നല്ല അനുഭവമാക്കി മാറ്റുവാൻ എല്ലാ അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു :) ചൂണ്ടുവിരൽ അതിനൊരു പ്രചോദനമായിട്ടുണ്ടാകും എന്ന് തീർച്ച....
ഈ ചൂണ്ടുവിരലുകള്‍ എല്ലാ ആദ്യപകരും ഒന്ന് കണ്ടിരുന്നുവെങ്കില്‍...സ്കൂളുകളിലെല്ലാം ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉണ്ടെങ്കിലുംവിദ്യാഭ്യാസകാര്യങ്ങള്‍ക്കുവേണ്ടി എത്ര അധ്യാപകര്‍ഇവഉപയോഗിക്കുന്നുണ്ട്...ഞാന്‍ ഒരു അധ്യാപകനോ PTA പ്രധിനിധിയോ അല്ല ..എങ്കിലും ഒരു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു സര്‍ക്കാര്‍ സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു..സ്കൂളില്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കണമെങ്കില്‍ PTA ല്‍അങ്ങമാകെണ്ടിയിരിക്കുന്നു..നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ അവഗണിച്ച്എന്റെ കുട്ടിയെ ഈ പൊതു വിദ്യാലയത്തില്‍ ചേര്‍ത്തു..സര്‍ഗാത്മക വിദ്യാലയത്തിന്റെ എല്ലാ ലക്കങ്ങളും പ്രിന്‍റ് എടുത്ത് സ്റ്റാഫ് രൂമിലെല്‍പ്പിച്ചു .കണ്ണുള്ളവര്‍ കാണട്ടെ ..സര്‍ഗത്മകതയുള്ള HM ഉം ഒന്നുരണ്ടദ്യാപകരും ഇവിടെയുണ്ട് ..അതുകൊണ്ട് ഈ വര്‍ഷം മുതല്‍ ഞങളുടെ സ്കൂള്‍ മാറ്റത്തിന്റെ പാതയിലാണ് ..
രണ്ടു സുഹൃത്തുകളും സ്നേഹം സ്വീകരിക്കുക
Post a Comment