...............................................................................................................ലക്കം 501
അധ്യാപകരുടെ പാഠാസൂത്രണക്കുറിപ്പുകള്‍ ( ടീച്ചിംഗ് മാന്വല്‍)കണ്ടിട്ടുണ്ടോ? പലരും അധ്യാപകസഹായി നോക്കി അതേപോലെ പകര്‍ത്തി വെക്കുകയാണ് ചെയ്യുന്നത്. തന്റെ ക്ലാസിലെ കുട്ടികളുടെ ജിവിതം, അനുഭവം, മുന്നറിവ്, നിലാവരം എന്നിവ പരിഗണിക്കാന്‍ തയ്യാറാകുമ്പോഴാണ് അധ്യാപനക്കുറിപ്പുകള്‍ വ്യത്യസ്തവും ക്ലാസില്‍ വേരോട്ടമുളളതുമാവുക.
ഇന്ന് ഞാന്‍ വിലയിരുത്തല്‍ പേജിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
രണ്ടു വിരല്‍ വീതിയില്‍ ആണ് മിക്കവരും വലയിരുത്താന്‍ ഇടം നീക്കി വെക്കുന്നതെന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും?
-->
അധ്യാപകരുടെ പാഠാസൂത്രണക്കുറിപ്പുകള്‍ ( ടീച്ചിംഗ് മാന്വല്‍)കണ്ടിട്ടുണ്ടോ? പലരും അധ്യാപകസഹായി നോക്കി അതേപോലെ പകര്‍ത്തി വെക്കുകയാണ് ചെയ്യുന്നത്. തന്റെ ക്ലാസിലെ കുട്ടികളുടെ ജിവിതം, അനുഭവം, മുന്നറിവ്, നിലാവരം എന്നിവ പരിഗണിക്കാന്‍ തയ്യാറാകുമ്പോഴാണ് അധ്യാപനക്കുറിപ്പുകള്‍ വ്യത്യസ്തവും ക്ലാസില്‍ വേരോട്ടമുളളതുമാവുക.
ഇന്ന് ഞാന്‍ വിലയിരുത്തല്‍ പേജിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
രണ്ടു വിരല്‍ വീതിയില്‍ ആണ് മിക്കവരും വലയിരുത്താന്‍ ഇടം നീക്കി വെക്കുന്നതെന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും?
ഒരു
അധ്യാപികയുടെ ടീച്ചിംഗ്
മാന്വലിന്റെ പ്രതികരണപ്പേജില്‍
ഇങ്ങനെ
- ആതിര പ്രവര്‍ത്തനം നന്നായി ചെയ്തു
- ബ്ലസിമോള്‍ പ്രതികരിച്ചില്ല.കണക്കില്‍ പിന്നാക്കമാണ്.
- ബിജു സ്വന്തമായി ചെയ്തില്ല.
- ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുത്തില്ല.
ഇങ്ങനെ
എഴുതുന്നതുകൊണ്ടെന്തെങ്കിലും
പ്രയോജനമുണ്ടോ?
യാന്ത്രികമായി
എഴുതേണ്ടി വരുന്നതു് എന്തു
കൊണ്ട്?
പുനരുപയോഗ സാധ്യതയില്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത്?ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാണ്.
ഒരു ക്ലാസിന്റെ ദൃശ്യങ്ങള്‍ നോക്കൂ.
രണ്ടാം ക്ലാസുകാരാണ് . എല്ലാവര്‍ക്കും എഴുത്തില്‍ തുല്യപങ്കാളിത്തം. ഒരു ആഖ്യാനസന്ദര്‍ഭത്തിലെ പ്രതികരണമാണ് കുറിക്കുന്നത്.ബോര്‍ഡ് നിര്‌മിച്ചപ്പോള്‍ അധ്യാപകകേന്ദ്രിതമായിരുന്നു. ഇവര്‍ക്കെഴുതാനുളള ഉയരം കണക്കിലെടുത്തില്ല. ബഞ്ച് ഇരിക്കാന്‍ മാത്രമുളളതല്ലല്ലോ?
രണ്ടാം ക്ലാസിലെ കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതിയ ശേഷമാണ് ബോര്‍ഡില്‍ എഴുതുന്നത്. ബുക്ക് കാണണ്ടേ? ഇതാ
കുട്ടികള്‍ ആവേശത്തോടെ എഴുതിയ ഈ ക്ലാസിലെ പ്രതികരണപ്പേജിങ്ങനെ
അടുത്ത അധ്യയന സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തിരിച്ചറിവുകളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. എസ് ആര്‍ ജിയില്‍ ഇതവതരിപ്പിച്ചാല്‍ മറ്റുളളവര്‍ക്കും ഗുണപ്രദം.അധ്യയനമികവിന്റെ സാക്ഷ്യങ്ങള്‍ ആണ് ഇത്തരം പ്രതിദിനവിലയിരുത്തല്‍ക്കുറിപ്പുകള്‍
-->
പ്രതികരണപ്പേജ്
- പ്രശ്നപരിഹരണത്തിന്റെ തെളിവുകളായി മാറണം
- ഗവേഷകയായ അധ്യാപികയുടെ വിലപ്പെട്ട അനുഭങ്ങളുടെ രേഖയാകണം
- എസ് ആര്‍ ജിയിലും മറ്റ് വേദികളിലും പങ്കിടാനാകുന്ന വ്യത്യസ്തമായ വിജയാനുഭവങ്ങള്‍
- ഇന്നത്തെ അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങളുടെ സൂചനകളാകാം ( എന്തു നിലവാരമായിരുന്നു ലക്ഷ്യമിട്ടത്? എന്താണ് ശരിക്കും സംഭവിച്ചത്? ഇതില്‍ നിന്നും ഞാന്‍ പഠിച്ചതെന്താണ്?ഇനി എന്റെ ലക്ഷ്യമെന്താണ്?
- (ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍.തന്റെ തിരിച്ചറിവുകള്‍)
- എസ് ആര്‍ ജിയില്‍ തീരുമാനിച്ച ലക്ഷ്യത്തിന്റെ സ്വന്തം ക്ലാസിലെ ഫലപ്രാപ്തിയും അതു സാധ്യമാക്കിയ രീതിയും കുറിക്കാം
- വിദ്യാര്‍ഥികള്‍ക്കു നല്‌കേണ്ട ഫീഡ് ബാക്ക് സംബന്ധിച്ച പ്രചോദനാത്മകമായ വാക്യങ്ങളാകാം
- കുട്ടികളുടെ അതിശയിപ്പിക്കുന്ന രചനകളെക്കുറിച്ചാകാം.
- ആസ്വാദ്യമെന്നു തോന്നിയ അധ്യയനാനുഭവം ആകാം.
- എഴുത്തു രീതി- സര്‍ഗാത്മകമാകണം. ഗവേഷണാത്മകമാകണം.
ആസ്വാദ്യകരമായ അനുഭവം ഉളളവര്‍ അതു കുറിച്ചുവെക്കണം. നാളെ മുതലാകാം. നല്ല ഒരു കുറിപ്പ് ഈ ആഴ്ചയില്‍ എഴുതുക.
( അതെനിക്ക് അയച്ചു തരൂ tpkala@gmail.com)
വഴി വെട്ടുക.വഴികള്‍ അടഞ്ഞുപോകാതെ നോക്കുക.
ആശംസകള്‍.
4 comments:
ഈ ക്ലാസില്‍ സംഭവിച്ചത് ഇങ്ങനെയായിരുന്നു.
രണ്ടാം ക്ലാസില്‍ അപ്പുവിന്റെ വീട് എന്ന പാഠമാണ് ഇനി പഠിപ്പിക്കാനുളളത്. അതിനാല്‍ അതിനെ ആസ്പദമാക്കി പ്രവര്‍ത്തനം നല്‍കി. പാഠം വരസമാണ്. പുതിയ
ആഖ്യാനാവതരണം വേണ്ടിവന്നു.
ഒരു കുട്ടിയുടെ ചിത്രം ബോര്‍ഡില്‍ വരച്ചിട്ടു.ഈ കുട്ടിക്ക് ഒരു പേരിടണം. "ജാക്കിച്ചാന്‍ "രണ്ടാം ക്സാസുകാരന്‍ പ്രതികരിച്ചു. മറ്റെല്ലാവര്‍ക്കും ആ പേരു ഇഷ്ടമായി.(അപ്പുവെന്ന കഥാപാത്രത്തെ ഇനി എന്തു ചെയ്യും?)
ഞാന്‍ ജാക്കിച്ചാന്റെ കഥ പറഞ്ഞു. ജാക്കിച്ചാന്റെ വീട്ടില്‍ ഒരാള്‍ കൂടി മാത്രമേ ഉളളൂ. അവന്റെ അമ്മ. വളരെ കഷ്ടപ്പെട്ടാണ് അവനെ വളര്‍ത്തുന്നത്. ജോലി ചെയ്തു ക്ഷീണിച്ച ശരീരം, കണ്‍തടങ്ങളില്‍ വിഷമത്തിന്റെ കറുത്ത പാടുകള്‍. തലമുടി വരണ്ടുകിടന്നു. രാപകല്‍ ജോലി ചെയ്യും ആ അമ്മ. ജാക്കിച്ചാന്‍ അന്ന് ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല. മേലോട്ടു നോക്കി. അവിടെ മിന്നിത്തിളങ്ങുന്നു. എന്തായിരിക്കും അത്? (നക്ഷത്രങ്ങള്‍ കുട്ടികളുടെ പ്രതികരണം) നിങ്ങളുടെ വീട്ടിലെ മുറിയില്‍ കിടന്ന് മേലോട്ട് നോക്കിയാല്‍ നക്ഷത്രം കാണുമോ? ( ജനലീക്കൂടി കാണാം --പ്രതികരണം) നേരേ മേലോട്ട് നോക്കിയാല്‍ നക്ഷത്രം കാണുമോ? ജാക്കിച്ചാന്റെ വീടിന്റെ മേല്‍ക്കൂര തകരഷീറ്റിട്ടതാ. അതിന്റെ വിടവുകളില്‍ കൂടി ആകാശം കാണാം. അപ്പോള്‍ തണുത്ത കാറ്റടിച്ചു. ചാക്കുകളിളകി. ജാക്കിച്ചാനു തണുത്തു. എന്തുകൊണ്ടാണ് ചാക്കിളകിയപ്പോള്‍ ജാക്കിച്ചാനു തണുത്തത്? ചുമരുകളുണ്ടോ? ചാക്കു വെച്ച് മറയുണ്ടാക്കിയ വീടാണത്. അവന്‍ അമ്മയോടു ചേര്‍ന്നു കിടന്നു. "വല്ലാതെ തണുക്കുന്നമ്മേ”
"സാരമില്ല മോനേ, ഒരിക്കല്‍ നമ്മള്‍ക്കു നല്ല വീടു കിട്ടും"
കുറച്ചു കഴിഞ്ഞപ്പോള്‍ ജാക്കിച്ചാന്‍ ഉറങ്ങി. ഉറക്കത്തിനിടയില്‍ അവന്‍ ഒരു കാഴ്ചകണ്ടു. ആകാശത്തു് ചിറകടി. എന്തോ പറന്നു പറന്നു വരുന്നു. എന്തായിരിക്കും അത്. ( ബോര്‍ഡില്‍ ചിറകുളള വീടിന്റെ ചിത്രം വരച്ചു) ജാക്കിച്ചാന്‍ ആ വീടു കണ്ടു അപ്പോള്‍ അവന്‍ വീടിനോട് പറഞ്ഞതെന്തായിരിക്കും? മറുപടിയോ?എല്ലാവരും ഒന്നാം ക്ലാസുകാരും രണ്ടാം ക്സാസുകാരും പടം വരച്ചെഴുതണം. കുട്ടികള്‍ പടം വരയ്കാന്‍ തുടങ്ങി
ചില കുട്ടികള്‍ നിറം നല്‍കി. കൂട്ടിച്ചേര്‍ക്കലുകളും നടത്തി. ശ്രീലക്ഷ്മിയാണ് ആദ്യം സംഭാഷണം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് എല്ലാവരും എഴുതി. എല്ലാവരും ഒരേ പോലെയാണോ എഴുതിയത്? പങ്കു വെക്കാം. കുട്ടികള്‍ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങി. എല്ലാവര്‍ക്കും മുറിച്ചോക്കുകള്‍. ചിലര്‍ക്ക് ഉയരമില്ല. ബഞ്ച് ഇട്ടുകൊടുത്തു. എഴുതിയത് വായിക്കാം
ഹായി നല്ലവീട്
ഇതേ പോലെ എഴുതിയവരെത്ര പേര്‍?
നല്ല വീട് ചിറകുളള വീട്
എനിക്കീ വീടു വേണം
എനിക്ക് ഈ വിട് ഇഷ്മമായി
എന്നിങ്ങനെ പോയി വാക്യങ്ങള്‍. രണ്ടാം ഘട്ടം വിശകലമായിരുന്നു. ഹായ് എന്ന് എല്ലാവരും എഴുതിയത് ഒരു പോലെയാണോ? കുട്ടികള്‍ താരതമ്യം ചെയ്തു കണ്ടെത്തി. തിരുത്തി. ഇഷ്ടമായി എന്നെഴുതിയതോ?വീടെന്നെഴുതിയതോ? കുട്ടികള്‍ എഴുതിയത് പരിശോധിക്കാനും തിരുത്താനുളള നിര്‍ദ്ദേശം അവതരിപ്പിക്കാനും ഒന്നും രണ്ടും ക്ലാസിലെ കുട്ടികള്‍ക്കു കഴിയും എന്നവര്‍ തെളിയിച്ചു.അവരവരുടെ ബുക്കില്‍ മെച്ചപ്പെടുത്തി എഴുതി. ബാക്കി കഥ പറഞ്ഞു.കുട്ടികള്‍ക്കു കഥ ഇഷ്ടമായി.
നിങ്ങള്‍ക്ക് അധ്യാപിക
എന്ന നിലയില്‍ ഒരു അനുഭവവും
ലഭിക്കുന്നില്ലേ?
മയില്‍പ്പീലികള്‍ പോലെ സൂക്ഷിച്ചുവെക്കാന്‍?
ഇതാണിതിന്റെ ഏറ്റവും മേന്മയുള്ള ഭാഗം...!
പ്രതിബദ്ധതയുള്ള അദ്ധ്യാപകന് എന്റെ ആദരം
പ്രിയ ജോമേഷ്
പടവുകള്‍ എസ് എസ് എ വാങ്ങി വിതരണം ചെയ്യുക. അങ്ങനെ എസ് സി ഇ ആര്‍ ടിക്കു പണം കിട്ടുക.ഇതാ നടപ്പ്. അവിടെ വില്പനയ്കുളള സാധനം സോഫ്റ്റ് കോപ്പിയാക്കി നെറ്റിലിടുമോ?
Post a Comment