ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, January 8, 2014

ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും (ലക്കം 500 )


-->
പ്രിയ സുഹൃത്തേ,
ചൂണ്ടു വിരല്‍ 500 ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്.
ഒറ്റയ്ക്ക് ഇത്രയും പോസ്റ്റുകള്‍ തയ്യാറാക്കി നിങ്ങളുമായി പങ്കുവെച്ച് ഇവിടം വരെ എത്തിച്ചേര്‍ന്നപ്പോള്‍ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ചെറിയതോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതിലുളള സംതൃപ്തിയുണ്ട്. 2010 മുതലുളള പോസറ്റുകളുടെ എണ്ണം ചുവടെ.
ബ്ലോഗ് പോസറ്റുകളുടെ എണ്ണം അടുത്തകാലത്തായി കുറഞ്ഞിരുന്നു. എസ് എസ് എ യില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അവസാനിച്ച ശേഷം ആറുമാസത്തോളം നിയനം വൈകിയതും ചെന്നു പെട്ട ഇടുക്കിയുടെ ഭൂമിശാസ്ത്രവും കൊല്ലത്തേക്കും തുടര്‍ന്ന ചെങ്ങന്നൂരിലേക്കുളള സ്ഥലംമാറ്റവും അക്കാദമികമേഖലകളില്‍ വളര്‍ന്നുവരുന്ന അനിശ്ചിതാവസ്ഥയും അതിനു കാരണമായിട്ടുണ്ട്. നിരാശയുടെ കവലയില്‍ പ്രജ്ഞയറ്റു നിന്നുകൂടാ എന്നു കവി പറഞ്ഞത് ‌‌ഞാന്‍ പ്രമാണമാക്കുന്നു. കൂടുതല്‍ ശക്തമായി ഈ ബ്ലോഗിനെ ഉപയോഗിക്കേണ്ടതുണ്ട് എന്നു മനസിലാക്കുന്നു.
അക്കാദമികമേഖലകളില്‍ വിദ്യാബ്ലോഗുകള്‍ ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പാലക്കാട് ഡയറ്റിന്റെ വെബ്സൈറ്റ് പോലെ ദിശാബോധം നല്‍കുന്ന വിഭവങ്ങള്‍ ലഭ്യമാക്കാന്‍ മറ്റു അക്കാദമിക സ്ഥാപനങ്ങളും വ്യക്തികളും തയ്യാറാകണം.
എല്ലാ ദിനവും ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുണ്ട്. പല ജില്ലകളിലും ആളുകളെ പരിചയപ്പെടുമ്പോള്‍ ചൂണ്ടുവിരലിനെക്കുറിച്ച് അവര്‍ പറയും. ചൂണ്ടുവിരലിന്റെ സന്ദര്‍ശകസുഹൃത്തുക്കള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ്.
തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സസ്നേഹം
കലാധരന്‍
അഞ്ഞൂറാം ലക്കം സ്പെഷ്യല്‍-
ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും

ഇന്ന് (9/1/14) തീരദേശത്തെ വിദ്യാലയങ്ങളിലെ ഗണിതാധ്യപകര്‍ക്കുളള പരിശീലനത്തിലായിരുന്നു. തീരദേശം എന്ന വാക്കു കേള്‍ക്കുമ്പോഴേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ചിത്രം മനസില്‍ വരും. അവിടുത്തെ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാണത്രേ! പഠനപിന്നാക്കാവസ്ഥ ആരുടെ സൃഷ്ടിയാണ്? കുട്ടികളാണോ കാരണക്കാര്‍?
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ ഡയറ്റുകള്‍ നിരന്തരം ഗവേഷണാത്മകമായ ഇടപെടലുകളാണ് നടത്തേണ്ടത്.
  • ഫീല്‍ഡിലെ യഥാര്‍ഥ സ്ഥിതി മനസിലാക്കുക.
  • അതിനുളള കാരണങ്ങള്‍ കണ്ടെത്തല്‍.
  • പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
  • അതു നടപ്പിലാക്കുക.
  • മോണിറ്റര്‍ ചെയ്യുക,
  • ഇടക്കാല വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക.
  • പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റം കണ്ടെത്തുക.
  • അനുഭവങ്ങള്‍ ഈ രംഗത്തുളളവരുമായി പങ്കുവെക്കുക.
  • കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക
ഈ ദിശയിലുളള പ്രവര്‍ത്തനമാണ് ആലപ്പുഴ സര്‍വശിക്ഷാ അഭിയാനുമായി സഹകരിച്ച് ഡയറ്റ് ചെയ്തത്. അതില്‍ പങ്കാളിയാകാന്‍എനിക്ക് അവസരം ലഭിച്ചതില്‍ സന്താഷിക്കുന്നു.
ഗവേഷണപഠനത്തിന്റെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു
  1. ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനനിലവാരം കണ്ടെത്തല്‍
  2. പഠനനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തല്‍
  3. ഗുണനിലവാരമുയര്‍ത്തുവാനുളള പ്രവര്‍ത്തനപാക്കേജ് വികസിപ്പിക്കല്‍
  4. പ്രവര്‍ത്തനപാക്കേജ് നടപ്പിലാക്കിയതുവഴിയുണ്ടായ നേട്ടങ്ങള്‍ കണ്ടെത്തല്‍
സാമ്പിള്‍
തീരദേശത്തെ നാല്പത്തിനാലു വിദ്യാലയങ്ങളെയാണ് സാമ്പിളായി പരിഗണിച്ചത്.
പഠനരീതി
  1. ആയിരത്തി എണ്ണൂറു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്തു. 
  2. പതിനെട്ടു വിദ്യാലയങ്ങളിലെ ഗണിതത്തിന്റെയും ശാസ്ത്രത്തിന്റേയും ക്ലാസുകള്‍ നിരീക്ഷിച്ചു. 
  3. നൂറു വിദ്യാര്‍ഥികളമായി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. 
  4. നൂറു വിദ്യാര്‍ഥികളുടെ നോട്ടുബുക്കുകള്‍ വിശകലനം ചെയ്തു
  5. മൂപ്പത് അധ്യാപകരുമായി അഭിമുഖം നടത്തി.
  6. മുപ്പത് അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ വിശകലനം ചെയ്തു
  7. പതിനെട്ടു വിദ്യാലയങ്ങളിലെ എസ് ആര്‍ ജി മിനിറ്റ്സ് പരിശോധിച്ചു
  8. ശാസ്ത്രലാബുകളുടെ അവസ്ഥാപഠനം നടത്തി
  9. ഗണിതലാബുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു
പഠനത്തിനു ഒന്നരമാസം വേണ്ടിവന്നു. ചില കണ്ടെത്തലുകള്‍ ചുവടെ-
 തീരദേശത്തെ കുട്ടികള്‍ ഇങ്ങനെയുളളവരാണ്
-->
  • ശിഥിലമായ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍
  • പഠനത്തില്‍ സഹായിക്കാന്‍ തക്ക പ്രാപ്തിയില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍
  • വീട്ടില്‍ ശാന്തമായ പഠനാന്തരീക്ഷമില്ലാത്തവര്‍
  • ദുഖങ്ങളുടെ കൂടെപ്പിറപ്പുകള്‍ 
  • എഴുതാനും വായിക്കാനും അറിയില്ല 
  • കണക്കിന്റെ ക്രിയകള്‍ ചെയ്യാനറിയില്ല 
  • തുടര്‍ച്ചയായ് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല
കുട്ടികള്‍ ഇങ്ങനെ ആവശ്യപ്പെട്ടു
-->
  • അറിയാത്തത് പറഞ്ഞുതരണം
  • ബുദ്ധിമുട്ടുളള കാര്യങ്ങള്‍ ലളിതമാക്കിത്തരണം
  • വലിയ ആളാകാനുളള വഴി പറഞ്ഞു തരണം
  • കമ്പ്യൂട്ടര്‍ ഉപയോഗിച്ചു പഠിക്കണം
  പിന്നാക്കാവസ്ഥയ്ക്കു കാരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്
  • കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത, ഭാഷാ ശേഷികള്‍ ഇല്ല
--> കുട്ടികളുടെ കുടുംബപ്രശ്നങ്ങള്‍

  • പിന്നാക്കക്കാരെ പരിഗണിച്ച് പ്രവര്‍ത്തനങ്ങളില്ലാത്ത അധ്യാപകസഹായി
  • പ്രവര്‍ത്തനാധിക്യം
  • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനം ലഭിക്കാത്തത്

  •  അധ്യാപകര്‍ ആവശ്യപ്പെട്ടത് 
    -->
    • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനംലഭിക്കണം
    • ഗണിത ക്യാമ്പുകള്‍,ശാസ്ത്രോത്സവങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളില്‍ താല്പര്യം വളര്‍ത്തണം
    • ട്രൈ ഔട്ടുകള്‍ ചെയ്തു ബോധ്യപ്പെടാനവസരം ഉണ്ടാക്കണം
    • ആശയരൂപീകരണം ഉറപ്പാക്കാനുതകുന്ന പഠനസാമഗ്രികള്‍ വേണം
    • പഠനവസ്തുതകളുടെ പുനക്രമീകരണം നടത്തണം
    • കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുളള പഠന സാധ്യത പരിചയപ്പെടുത്തണം
      പഠനപിന്നാക്കാവസ്ഥയ്ക് വേറെയും കാരണങ്ങള്‍ 
    പഠനത്തില്‍ നിന്നും മനസിലായ മറ്റു കാരണങ്ങള്‍ ഇവയാണ്
    •  എസ് ആര്‍ ജി യോഗങ്ങളില്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരിക്കല്‍പേലും ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും അജണ്ടയാക്കി ചര്‍ച്ച ചെയ്തില്ല
    • എസ് ആര്‍ ജിയില്‍ പിന്നാക്കക്കാരെ പരിഗണിച്ചുളള പ്രവര്‍ത്തനം നടത്തണമെന്നു തീരുമാനിക്കുമെങ്കലും അതിന്റെ വിശദമായ ആസൂത്രണം ( എന്തു തരം പ്രവര്‍ത്തനം, എത്ര കാലയളവു കൊണ്ട് ആര് എപ്പോള്‍‌) നടത്താറില്ല ( പഴയസമീപനപ്രകാരം പഠിപ്പിക്കലാണ് പരിഹാരപ്രവര്‍ത്തനമായി ചില വിദ്യാലയങ്ങള്‍ ചെയ്യുന്നത്) .
    • എടുത്ത തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയോ എന്ന് അടുത്ത എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യാറില്ല
    • പിന്നാക്കക്കാരെ പരിഗണിച്ച് ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കാന്‍ അറിയാത്തവരാണ് അധ്യാപകരിലേറെയും.
    • ഗ്രൂപ്പ് പ്രവര്‍ത്തനം പിന്നാക്കക്കാര്‍ക്കു കൂടി മെച്ചപ്പെടാനുളള അവസരമാണെന്നു തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അധ്യാപകരുണ്ട്.
    • കുട്ടികളുടെ നോട്ട് ബുക്കുകള്‍ വിലയിരുത്തുകയോ അതു സമഗ്രമാക്കാനവരെ സഹായിക്കുകയോ ചെയ്യുന്നതില്‍ എല്ലാ അധ്യാപകരും ഒരേ പോലെ ശ്രദ്ധിക്കുന്നില്ല.
    • പാഠാവതരണം, പ്രക്രിയാഘട്ടങ്ങള്‍ പാലിക്കല്‍, നിരന്തരപിന്തുണ എന്നിവ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. 
    അതായത് പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍  പല തലത്തിലും തരത്തിലുമുളള മെച്ചപ്പെടലുകള്‍ വേണ്ടിവരും.  കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ദിശയിലുളള പ്രവര്‍ത്തനാസൂത്രണവും നടത്തി.
    അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 28 ന് ഈ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ യോഗം നടത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍  പങ്കിട്ടു. ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി
    • ജനുവരി ആറു മുതല്‍ ഒമ്പതു വരെ തീയതികളില്‍ തീരദേശത്തെ ഏഴാം ക്ലാസില്‍ ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും പരിശീലനം
    • കുട്ടികള്‍ക്ക് വേണ്ടി വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
    • വിദ്യാലയാധിഷ്ടിത പരിശീലനം ട്രൈ ഔട്ട് ചെയ്യും
    • പ്രതിമാസം രണ്ടു തവണയെങ്കിലും പിന്തുണാ സംഘം വിദ്യാലയങ്ങളിലെത്തും
    • എസ് ആര്‍ ജി അക്കാദമിക മികവെന്ന ലക്ഷ്യത്തിന് അനുപൂരകമായ വിധം ചിട്ടപ്പെടുത്തും
    • കുട്ടികളുടെ നോട്ട് ബുക്കുകള്‍ റഫറന്സിനുളളതു കൂടിയാണ് എന്ന കരുതലുണ്ടാകും
    • വിദ്യാലയങ്ങളുടെ തനത് പ്രവര്‍ത്തനങ്ങള്‍
    • ഗണിതക്യാമ്പുകള്‍
    • ശാസ്ത്രോത്സവങ്ങള്‍
    • ഐ ടി അധിഷ്ടിത അധ്യാപനത്തിനുളള പിന്തുണ
    • പഠനോപകരണനിര്‍മാണ ശില്പശാല
    •  അധ്യാപകര്‍ക്കുളള പിന്തുണാമെറ്റീരിയലുകള്‍
    • ഇത്തരം ഇടപെടലുകളുടെ ഫലം എത്രയെന്നു മനസിലാക്കാനുളള ഇടക്കാലവിലയിരുത്തലും അന്തിമ പഠനവും
    വിവധ ഡയറ്റുകള്‍ ഗവേഷണാത്മകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്
    സര്‍വശിക്ഷാ അഭിയാനുമായി ചേര്‍ന്നുളള പ്രവര്‍ത്തനസാധ്യത പരിശോധിക്കുന്നുമുണ്ട്. 
    അവ അടുത്ത ലക്കങ്ങളില്‍ പരിചയപ്പെടുത്താമെന്നു കരുതുന്നു
    പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ വായിച്ച നിങ്ങള്‍ക്കു സ്വന്തം ക്ലാസിനെ, വിഷയത്തെ വിദ്യാലയത്തെ കൂടി പരിശോധിക്കാം. ബാധകമെങ്കില്‍ മാറ്റത്തിനുളള ഇടപെടലുകള്‍ ആകാം



     

    2 comments:

    premjith said...

    ചൂണ്ടുവിരല്‍ അഞ്ഞൂറ് ലക്കങ്ങള്‍ പിന്നിടുന്നു....
    ഇതു കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ പൊന്തിവരുന്ന ചോദ്യം "എല്ലാ ലക്കങ്ങളും എനിക്ക് വായിക്കാന്‍ കഴിഞ്ഞോ എന്നാണ് "ആദ്യകാലത്ത്‌ ചില ലക്കങ്ങള്‍ ഞാന്‍ കോപ്പി ചെയ്ത് സൂക്ഷിക്കുമായിരുന്നു . ചിലപ്പോള്‍ കലാധരന്‍മാഷ്‌ ബ്ലോഗ്‌എഴുത്ത്‌ നിറുത്തിയാലോ....എന്ന് പേടിച്ചിട്ട് . അധ്യാപകപരിശീലകന്‍ എന്ന നിലയിലും അദ്ധ്യാപകന്‍ എന്ന നിലയിലും ചൂണ്ടുവിരലിലെ പല വിഭവങ്ങളും ഉപയോഗിച്ചിട്ടുണ്ട് . സഹപ്രവര്‍ത്തകരെ അഭിമാനത്തോടെ ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയിട്ടുമുണ്ട് ....
    ആയിരക്കണക്കിന് പേജുകള്‍ ടൈപ്പ്‌ചെയ്യാന്‍ എത്രസമയം വേണമെന്ന് നന്നായി അറിയുന്ന ആളെന്ന നിലയിലും ചൂണ്ടുവിരലിലെ മിക്ക പോസ്റ്റുകളിലെയും അക്കാദമിക പരിപൂര്‍ണ്ണതയെ കുറിച്ച് വായിച്ചറിഞ്ഞ ആളെന്നനിലയിലും ഇതിനു പിന്നിലെ പ്രയത്നം ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ് . സമര്‍പ്പണമനോഭാവത്തോടെയുള്ള ഈ പ്രവര്‍ത്തനത്തിന് നമോവാകം......
    അഞ്ഞൂറ് ലക്കങ്ങള്‍ പിന്നിടുന്ന ചൂണ്ടുവിരലിന് എല്ലാ വിധ ആശംസകളും......

    പൊയ്ക്കാലന്‍ said...

    അഞ്ഞൂറ് ലക്കങ്ങള്‍..!അതിശയകരമായ പ്രതിബദ്ധത..ആവേശവും ആഹ്ലാദവും ജനിപ്പിക്കുവാന്‍ തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.ഒരുപാട് പേരോട് "ചൂണ്ടുവിരല്‍" നോക്കുവാന്‍ പറഞ്ഞിട്ടുണ്ട്.പൊതുവിദ്യാഭ്യാസം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിലനിന്നു കാണണം എന്ന ആഗ്രഹത്തിന്, ചര്‍ച്ചയ്ക്ക്,തര്‍ക്കത്തിന് ഒക്കെ സഹായിച്ചിട്ടുണ്ട് ഈ "ചൂണ്ടുവിരല്‍".
    ഒടുവില്‍ കഴിഞ്ഞ ഓണത്തിനു മുമ്പായി എന്‍റെ ചങ്ങാതി ഒരു എല്‍.പി. സ്കൂളില്‍ ടീച്ചറായി മാറി, ആദ്യത്തെ പരിശീലനം ചെങ്ങനൂര്‍ ഡയറ്റില്‍ ആയിരുന്നു. ഒരുപാട് പറയാനുണ്ടായിരുന്നു, വിത്യസ്തമായി കാര്യങ്ങള്‍ കാണണം എന്ന് പറഞ്ഞു കൊടുത്ത മാഷിനെക്കുറിച്ചു.എന്‍റെ മോള്‍ വളവനാട് പി.ജെ.എല്‍.പി.സ്കൂളില്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അതിനുമുമ്പ് മാഷടക്കം ഉള്ളവര്‍ തയ്യാറാക്കിയ മാരാരിക്കുളം (വൈ.എം.എ. നമ്മുടെ മോഹനന്‍ സാറിന്റെ)ബാലകൈരളിയിലാണ് പോയിരുന്നത്.ഇനിയും സജീവമായി ഇ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയട്ടെ.."ഒരായിരം" ആശംസകള്‍..