ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 15, 2017

സംരക്ഷണയജ്ഞം സമൂഹം എറ്റെടുത്തുതുടങ്ങി...


സുഹൃത്തേ,

പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള്‍ ഒരു വട്ടം കൂടി  ഈ വിദ്യാലയമുറ്റത്തേക്ക് താങ്കളെ തിരിച്ചു വിളിക്കുകയാണ്.
നമ്മുടെ ജീവിതത്തില്‍ നിന്ന്,ഓര്‍മ്മകളില്‍ നിന്ന് എങ്ങനെയാണ് നമുക്ക് ഈ വിദ്യാലയത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുക?
ഈ വിദ്യാലയത്തിലെ ക്ലാസുമുറികള്‍,ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാര്‍,കറുത്ത ബോര്‍ഡില്‍ തെളിഞ്ഞ അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍,നമ്മെ നേര്‍വഴിക്കു നയിച്ച നമ്മുടെ പ്രിയപ്പെട്ട
ഗുരുക്കന്‍മാര്‍.....
1924 ല്‍ ആണ് പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍ സ്ഥാപിതമായത്.
ഏതാണ്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ വിദ്യാലയത്തിന് പുല്ലൂരിന്റേയും പരിസര പ്രദേശത്തിന്റെയും സാംസ്ക്കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റേയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ  പങ്ക് വഹിച്ചിട്ടുണ്ട്.പുല്ലൂര്‍ പ്രദേശത്തെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്ക്കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി  ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു.ഇത്തവണ നാം കൈകോര്‍ക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനാണ്.നാം പഠിക്കുമ്പോള്‍ ഇവിടെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. പക്ഷേ,നമ്മുടെ കുട്ടികള്‍ക്ക് അതു പോര.
ആധുനിക സൗകര്യങ്ങളുള്ള,ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന,കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വിദ്യാലയമായി നമുക്കിതിനെ മാറ്റിയെടുക്കണം.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പുല്ലൂര്‍ പ്രദേശത്തെ ജനങ്ങളുടെ അഭിമാന സ്ഥാപനമായി പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍ ഉയരണം.
രാഷ്ടീയ വ്യത്യാസം മറന്ന്, ഒരേ മനസ്സോടെ നാം കൈകോര്‍ത്താല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നതേയുള്ളു ഈ സ്വപ്നം.
ഫെബ്രുവരി മാസം ആദ്യവാരത്തില്‍ നാം വിദ്യാലയമുറ്റത്ത് വീണ്ടും കൂടിച്ചേരും.വിദ്യാലയത്തിനായി ഒരു സമഗ്രവികസന പദ്ധതി തയ്യാറാക്കാനുള്ള ഒരു ശില്പശാലയാണ് അന്ന് നടക്കുക.അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ വിദ്യാലയം ഇങ്ങനെയായിരിക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിയണം.
ശ്രീ.പി.കരുണാകരന്‍ എം.പി.യായിരിക്കും വികസന ശില്പശാല ഉദ്ഘാടനം ചെയ്യുക.ഈ സംരംഭം വിജയപ്രദമാക്കുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തില്‍ സ്ക്കൂള്‍ വികസന കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.അതിന്റെ സ്ഥലവും തീയ്യതിയും സമയവും ഈ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.
ഈ വിദ്യാലയത്തിന്റെ ഓര്‍മ്മ കെട്ടുപോകാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തരും അതില്‍ പങ്കാളികളാകണം.
ഒരുമിച്ചു പഠിച്ച പഴയ കൂട്ടുകാരെക്കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം.
നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..


എന്ന് സ്നേഹത്തോടെ

പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി

...........................................................

പ്രാദേശിക യോഗങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നും ആവേശകരമായ പ്രതികരണം.
സ്ക്കള്‍ പരിസരത്തെ പത്ത് പ്രദേശങ്ങളില്‍ പത്ത് ജനകീയ കമ്മിറ്റികള്‍ രൂപം കൊണ്ടു.

1.
കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍
ഓരോ പ്രാദേശിക കമ്മിറ്റികള്‍ക്കും കണ്‍വീനറേയും ജോ.കണ്‍വീനറേയും തെരഞ്ഞെടുത്തു.കൂടാതെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും.
അതാതു പ്രദേശത്ത് സ്ക്കൂള്‍ വിസനക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ചുമതല ഈ ജനകീയ കമ്മിറ്റിക്കായിരിക്കും.രണ്ടാഴ്ചയ്ക്കകം ഓരോ പ്രദേശത്തും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസനക്കൂട്ടായ്മകള്‍ നടക്കും.സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,ക്ലബ്ബുകള്‍,മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കാളികളാകും.സ്ക്കൂള്‍ വികസനപദ്ധതിയുടെ കരട് ആ യോഗത്തില്‍ ചര്‍ച്ച ചെയ്യും.നര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തും.ഫെബ്രൂവരി ആദ്യവാരം പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പ്രദേത്തെ മുഴുവന്‍ ജനങ്ങളും വിദ്യാലയത്തില്‍ ഒത്തുചേരും

വികസനസെമിനാര്‍ ജനകീയോത്സവമാക്കി ബാര ഗ്രാമം
ബാര ഡബ്ല്യൂ എല്‍ പി എസ്
വികസന സെമിനാര്‍ യോഗത്തില്‍ വെച്ചു് ഇരുപത് പേര്‍ അഞ്ചു ലക്ഷം രൂപ സ്പോണ്സര്‍ ചെയ്തുു
പഞ്ചായത്ത് മെമ്പര്‍ കുട്ടികളുടെ പാര്‍ക്ക് സ്പോണ്‍സര്‍ ചെയ്തുു മാതൃകാട്ടി
വിദ്യാലയത്തിന്‍റെ ചുമരുകള്‍ ചിത്രീകരിക്കുന്നതിനുളള അമ്പതിനായിരും രൂപ അധ്യാപകര്‍ സ്പോണ്‍സര്‍ ചെയ്തു
സെമിനാറിലേക്ക് ലഘുഭക്ഷണം തയ്യാറാക്കിയത് മദര്‍ പി ടി എ. വീടുകളില്‍ നിന്നും അഞ്ഞൂറ് ഇലയടകള്‍
സമൂഹം ഒഴുകിയെത്തി
ആവേശകരം
അടുത്ത ഒമ്പത് വര്‍ഷത്തെ വികസനപരിപാടികള്‍ തയ്യറാക്കും


അതെ നാടുണര്‍ന്നു കഴിഞ്ഞു.ജനകീയ പദ്ധതിയായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മാറുകയാണ്
നിങ്ങള്‍ വൈകിപ്പോകുന്നുണ്ടോ?

No comments: