ഇത്തവണത്തെ അസര്‍ പഠനറിപ്പോര്‍ട്ടിന് ഒരു വ്യത്യാസമുണ്ട്. അത് വിവിധതരം വിദ്യാലയങ്ങളെ അക്കാദമിക നിലവാരത്തിലും താരതമ്യം ചെയ്യുന്നു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ വിഭാഗം വിദ്യാലയങ്ങളെയും ഒന്നിച്ചു വിലയിരുതത്തുകയായിരുന്നു
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രവേശന നിരക്കില്‍ വര്‍ധനവിന്റെ പ്രവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് വലിയമാറ്റം കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതു കാണാനാകും
"Two
states show significant increases in government school enrollment
relative to 2014 levels. In Kerala, the proportion of children (age
11-14) enrolled in government school increased from 40.6% in 2014 to
49.9% in 2016. In Gujarat, this proportion increased from 79.2% in 2014
to 86% in 2016"
-The Annual Status Of Education Report 2016
തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും കാലമാണ്.
സ്വാശ്രയലോബികള്‍ കൊട്ടിപ്പാടി കെട്ടിയുയര്‍ത്തിവെച്ച ആകാശക്കൊട്ടാരങ്ങള്‍ ബലൂണ്‍പോലെ കാമ്പില്ലാത്തതാണെന്ന് സമൂഹം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്നത് കേരളത്തിലെ അവസ്ഥയാണ്
സ്വാശ്രയലോബികള്‍ കൊട്ടിപ്പാടി കെട്ടിയുയര്‍ത്തിവെച്ച ആകാശക്കൊട്ടാരങ്ങള്‍ ബലൂണ്‍പോലെ കാമ്പില്ലാത്തതാണെന്ന് സമൂഹം മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്നത് കേരളത്തിലെ അവസ്ഥയാണ്
ഹാജര്‍പ്രവണത
ചുവടെയുളള പട്ടിക നോക്കുക. വിദ്യാഭ്യാസ അവകാശനിയമം പ്രാവര്‍ത്തികമാക്കിയതിനു ശേഷമുളള കണക്കാണ്. എട്ടു സംസ്ഥാനങ്ങളിലാണ് ഉയര്‍ന്ന ഹാജര്‍നിലയുളളത്. ബാക്കിയുളളിടത്തെ അവസ്ഥ ആലോചിക്കാവുന്നതേയുളളൂ. വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രമുളള ഭരണകൂടങ്ങള്‍ . കുട്ടികളെ വിദ്യാലയത്തില്‍ സ്ഥിരമായി എത്തിക്കാന്‍ പോലും കഴിയാത്തവര്‍. ഉത്തരപ്രദേശും ബീഹാറും മധ്യപ്രദേശും ബംഗാളും ഹാ കഷ്ടം!
ഇംഗ്ലീഷ് നിലവാരം
അസര്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു
"In comparison, in 2016, 24.5% of children enrolled in Std V could read simple English sentences. This number is virtually unchanged since 2009. However, a few states show improvements since 2014 for government school children enrolled in Std V.
These states are
Himachal Pradesh, Uttarakhand, Haryana, Maharashtra and Kerala
(all with improvements of 5 percentage points or more)."
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഇംഗ്ളീഷ് പഠനനിലവാരം ഉയരുന്നു
വായനയുടെ കാര്യത്തില്‍ പല സംസ്ഥാനങ്ങളും മുന്നിലാണ്. കേരളം പിന്നാക്കം പോയില്ലെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യയില്‍ എട്ടാം ക്ലാസ് കഴിയുന്ന നാലിലൊന്നു ഭാഗം കുട്ടികളും അടിസ്ഥാന വായനാശേഷി ഇല്ലാത്തവരാണ്. രണ്ടാം ക്ലാസ് നിലവാരത്തില്‍ പോലുമെത്താനാകുന്നില്ല. ഏതായാലും ഈ നാണക്കേടിന്റെ പങ്കുപറ്റാന്‍ കേരളമില്ല എന്നത് ആശ്വാസകരമാണ്. കേരളത്തിലെ പ്രവണത സൂക്ഷ്മമായി പരിശോധിക്കാം. പട്ടിക നോക്കുക. രണ്ടായിരത്തി പത്തില്‍ നിന്നും താഴേക്ക് പോയി. എന്‍ സി ഇ ആര്‍ ടി പഠനവും സമാന പ്രവണത കണ്ടെത്തിയികരുന്നു. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനധാരണകള്‍ അട്ടിമറിച്ചതിനു ശേഷം നിലവാരം കൂടിയിട്ടില്ല, കുറഞ്ഞതേയുളളൂ
ഗണിതം
ഗണിത പഠനനിലവാരത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ കേരളം അതേ അവസ്ഥ തുടരുകയാണ്. കേരളത്തിലെ ഗണിതപാഠ്യപദ്ധതി തയ്യാറാക്കുന്നവര്‍ ( സര്‍ക്കാരുകള്‍ മാറിയാലും മാറാത്തവര്‍) വേറിട്ട അന്വേഷണങ്ങള്‍ക്ക് അവസരം കൊടുത്ത് മാറിന്‍ക്കുന്നതു നന്നായിരിക്കും
അവര്‍ക്ക് തെളിയിക്കാന്‍ കഴിയാത്തത് പാഠപുസ്തകത്തില്‍ എഴുതിവെക്കരുത്
ക്ലാസില്‍ പോയി പഠിപ്പിക്കട്ടെ.സര്‍വകലാശാലക്കാരും ഡയറ്റുകാരും മറ്റു ഗണിതവിദഗ്ധരും ഇതു മാനിക്കണമെന്ന അഭ്യര്‍ഥന. കുറേ വര്‍ഷങ്ങളായി പഠനറിപ്പോര്‍ട്ടുകളില്‍ കേരളം പിന്നിലാണ്.
വരും വര്‍ഷം എന്തെങ്കിലും ചെയ്തേ തീരൂ. കേരളത്തിലെ ഗണിതപഠനനിലവാരം സര്‍ക്കാര്‍ സ്വകാര്യ വിദ്യാലയങ്ങളെ അടിസ്ഥാനമാക്കി ഈ പട്ടികയില്‍ നിന്നും മനസിലാക്കാം.
രണ്ടായിരത്തി പത്തില്‍ നിന്നുമുളള കുറവ് നോക്കുക.അസീസ് കമ്മറ്റി ഉത്തരം പറയേണ്ടതുണ്ട്.
സാമൂഹികസാമ്പത്തിക പരിസ്ഥിതി
ഡക്കാണ്‍ ക്രോണിക്കിള്‍ എഴുതി (19 -01 -2017)
"It is well known that children who go to private schools come from
relatively affluent backgrounds. They also tend to have more educated
parents. This affords them certain advantages that help learning. Once
we control for these other factors, the gap in reading or maths levels
between children attending different types of schools narrows
significantly.Consider the average child in Class 3 in a government school. ASER 2016 figures suggest that the probability that this child can read a Class 1 level text is 34.8 per cent, as compared to 59.4 per cent in a private school. However, the likelihood that this child lives in a “pukka” home is only 36 per cent as compared to 65.9 per cent of an average Class 3 private school child. Similarly, the probability that this child has a television at home is 43.5 per cent compared to 64.9 per cent for a Class 3 private school child; and the probability that this child has a mother who has some schooling is 48.4 per cent compared to 66.5 per cent for a private school child. How would this child perform if she had some of the advantages that most private school children have?"
ഇപ്പറയുന്ന സ്വകാര്യവിദ്യാലയങ്ങളുടെ മിടുക്കുകൊണ്ടല്ല മറിച്ച് വീട്ടിലെ പഠനപിന്തുണാന്തരീക്ഷമാണ് അവിടുത്തെ കുട്ടികള്‍ എന്തെങ്കിലും മികവ് പ്രകടിപ്പിക്കുന്നെങ്കില്‍ അതിനാധാരം .
തെക്കും വടക്കും
കേരളത്തിലെ വിദ്യാഭ്യാസനിലവാരം എല്ലാ പ്രദേശങ്ങളിലും ഒരുപോലെയല്ല. തെക്കന്‍ ജില്ലകളില്‍ അല്പം മുന്‍നില പ്രകടം. വടക്കന്‍ ജില്ലകളില്‍ പിന്‍നിലയും. ഒരേ തരം ഇടപെടല്‍ പോരാതെ വരും
ട്യൂഷന്‍
കേരളത്തില്‍ പ്രൈമറി തലത്തില്‍ പോലും ട്യൂഷനുപോകുന്നുവെന്നു മാത്രമല്ല അങ്ങനെപോകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.സര്‍ക്കാര്‍ സ്കൂളിലും സ്വകാര്യസ്കൂളിലും ഇത് ബാധകമാണെന്നു മാത്രമല്ല കൂടുതലുമാണ്. എന്തേ വിദ്യാലയത്തെ വിശ്വാസമില്ലാതെ വരുന്നു? ഒരു മാസം മു്ന്നൂറുരൂപയില്‍ കൂടുതല്‍ ട്യൂഷനു ചെലവഴിക്കുന്നവരുടെ ശതമാനം അത്ര ചെറുതല്ല. ഇതാണല്ലോ സൗജന്യ വിദ്യാഭ്യാസം?
സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ ട്യൂഷനു പോകേണ്ട അവസ്ഥ ഉണ്ടാകരുത്. അതും ഒരു ആയുധമാക്കണം. നിലവാരം കൂട്ടാനുളള പരിശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ഈ പഠനറിപ്പോര്‍ട്ടും നമ്മോടാവശ്യപ്പെടുന്നു
No comments:
Post a Comment