ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, September 14, 2017

രണ്ടാം ക്ലാസിലെ എഴുത്തനുഭവവും പാരിപ്പള്ളി സ്കൂളിലെ പൂമ്പാറ്റകളും

"ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സ്ക്കൂൾ ഒരു തീരുമാനമെടുത്തു. കുട്ടികൾ

പൂമ്പാറ്റകളോട് ചങ്ങാത്തം കൂടട്ടെ..അതിനായി അവർക്ക് ആദ്യം വർണ്ണക്കടലാസ്സുകൾ നൽകി. അതുകൊണ്ട് അവർ പൂമ്പാറ്റകളെ ഉണ്ടാക്കി. ശ്രദ്ധേയമായ ഒരു ഷോർട് ഫിലിമും കാണിച്ചു.ദേശീയ പുരസ്ക്കാരം നേടിയ ശ്രീ.കെ.വി.എസ് കർത്തയുടെ "പൂന്തേനുണ്ണാൻ വായോ" ആയിരുന്നു അത്.
കൂട്ടുകാർ മാത്രമല്ല രക്ഷിതാക്കളും കാഴ്ചക്കാരായപ്പോൾ അതിന് വലിയ ഇംപാക്ട് വന്നു. ഒടുവിൽ കുട്ടികൾക്ക്  നിരീക്ഷണകുറിപ്പ് രേഖപ്പെടുത്താനായി "എന്റെ പൂമ്പാറ്റ പുസ്തകം" കൂടി നൽകിയപ്പോൾ ഒരു വലിയ പ്രവർത്തനത്തിന് തുടക്കമാവുകയായിരുന്നു.
കൂട്ടുകാർ രക്ഷിതാക്കളുടെ സഹായത്തോടെ ശലഭത്തെയും പൂവിനെയും ചെടിയെയും പരിസരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയുംഎഴുതുകയും ചെയ്യാന്‍ തുടങ്ങി.
അങ്ങനെയാണ് ഞങ്ങളുടെ കുട്ടികൾ പൂമ്പാറ്റകളുടെ പുറകെ കൂടാൻ തുടങ്ങിയത്. ഇത് ഓണം വരെയുള്ള ഒന്നാം ഘട്ട നിരീക്ഷണ പ്രവര്‍ത്തന പദ്ധതിയാണ്'". (പാരിപ്പള്ളി എല്‍ പി എസിലെ സൈജടീച്ചറുടെ കുറിപ്പാണിത്)
 കുട്ടികള്‍ എഴുതിയ ചില നിരീക്ഷണക്കുറിപ്പുകള്‍ പങ്കുവക്കുകയാണിവിടെ
 

പൂമ്പാറ്റ പാർക്കുണ്ടാക്കുക എന്ന  ലക്ഷ്യത്തിന് ഈ പ്രവര്‍ത്തനതാല്പര്യം ആക്കം കൂടും എന്ന കാര്യത്തിൽ ഒട്ടും സംശയമേയില്ല.
എന്താണ് ഇവിടെ സംഭവിച്ചത്?
  • ജൈവവൈവിധ്യഉദ്യാനനിര്‍മിതി വരെ കാത്തിരിക്കാതെ കുട്ടികളെ ജൈവവൈവിധ്യപഠനത്തിലേക്ക് നയിച്ചു
  • കുട്ടികളുടെ അന്വേഷണാത്മക പഠനത്തില്‍ രക്ഷിതാക്കളെയും പങ്കാളികളാക്കി. ചില കാര്യങ്ങള്‍ രക്ഷിതാക്കള്‍ പറഞ്ഞുകൊടുത്തു. അവരും പഠിതാക്കളായി
  • ആധികാരിക രചനാസന്ദര്‍ഭങ്ങള്‍ ലഭ്യമായി
  • കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ , ആശയങ്ങള്‍ എന്നിവ  ലഘുവാക്യങ്ങളില്‍ എഴുതാന്‍ തുടങ്ങി
  • രചനാപരമായ വളര്‍ച്ച തനിയെ സംഭവിക്കുന്ന തരത്തിലേക്ക് സൂക്ഷ്മനിരീക്ഷത്തെ വളര്‍ത്തി
  • ചിത്രീകരണവും കൂടിയായപ്പോള്‍ കുട്ടികള്‍ കൂടുതല്‍ രചനാപരമായ കരുത്തിലേക്ക് അറിയാതെ എത്തുകയായിരുന്നു
  • രചനകളുടെപങ്കിടല്‍ തിരിച്ചറിവുകള്‍ നല്‍കി
  • കാമ്പസിനെ മാത്രമല്ല നാടിനെ പഠനവിഭവമാക്കുന്നതിനുളള ഒരു രീതിയാണ് വികസിപ്പിച്ചെടുത്തത്.
കളിവിവരണം
അനുഭവങ്ങളെ കുറിപ്പുകളാക്കുക എന്നത് പൂമ്പാറ്റ നിരീക്ഷണത്തില്‍ മാത്രം ഒതുങ്ങിയില്ല. അവര്‍ കളികളിലേര്‍പ്പെടുകയും അതിനെക്കുറിച്ച് ചിത്രീകരണസഹിതമുളള കുറിപ്പുകള്‍ എഴുതുകയും ചെയ്തു .  ഈ ചിത്രങ്ങള്‍ നോക്കൂ. എത്ര ഗംഭീരം. മാണിക്യചെമ്പഴുക്കയുടെ ചിത്രീകരണം അതിശയിപ്പിച്ചു. രണ്ടാം ക്ലാസിലെ കുട്ടികള്‍ സ്വതന്ത്രരചയിതാക്കളാകുന്നതിങ്ങനെയാണ്,
 

കുട്ടികള്‍  അധ്യാപികയ്ക്  കത്ത് എഴുതുന്നു. ചിത്രമതിലിനെ കുറിച്ചെഴുതുന്നു.അവരുടെ നാടിിനെ കുറിച്ചെഴുതുന്നു.യുറീക്കയിലേക്കെഴുതുന്നു. രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും കുട്ടികള്‍ യുറീക്കയിലേക്കയച്ച കത്തുകള്‍ വായിക്കാം.

 

യുറീക്ക മാസികകേരളത്തിലെ എല്‍.പി കുട്ടികള്‍ക്കായി നടത്തിയ വായന  മല്‍സരത്തില്‍ വജയി ആയത്  രണ്ടാം ക്ളാസ്സിലെ മുഹമ്മദ് റോഷനാണ്. 2000 രുപയുടെ പുസ്തകങ്ങളാണവനെ തേടിയെത്തുന്നത്
പാരിപ്പള്ളി സ്കൂളിനും സൈജടീച്ചര്‍ക്കും രണ്ടാം ക്ലാസിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ 


1 comment:

Unknown said...

ഈ വിജയത്തിനു പിന്നിൽ ടീച്ചറിന്റെ തന്മയത്വവും അവസരോചിതമവുമായ ഇടപെടൽ നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട് !